Contents
Displaying 14761-14770 of 25128 results.
Content:
15116
Category: 18
Sub Category:
Heading: കത്തോലിക്കാ സഭയേ തേജോവധം ചെയ്യുവാനുമുള്ള നീക്കം പ്രതിഷേധാര്‍ഹം: അല്‍മായ സംഘടനകള്‍
Content: കോട്ടയം: സിസ്റ്റര്‍ അഭയ കേസിന്റെ മറവില്‍ കോട്ടയം അതിരൂപതയെയും കത്തോലിക്കാ സഭയേയും താറടിച്ചു കാണിക്കുവാനും തേജോവധം ചെയ്യുവാനുമുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നു കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഓഫീസില്‍ ചേര്‍ന്ന അതിരൂപതാ സമുദായ സംഘടനാ ഭാരവാഹികളുടെ യോഗം അതിരൂപതയെ ചിലര്‍ മോശമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിച്ചു. അഭയ കേസിന്റെ നടത്തിപ്പില്‍ കോട്ടയം അതിരൂപത ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നീതി ന്യായ സംവിധാനങ്ങളോട് പൂര്‍ണ ബഹുമാനം പുലര്‍ത്തുന്‌പോഴും ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍, നിലവില്‍ ശിക്ഷിക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്നു കരുതുന്നില്ല. ഈ വിധിയുടെ പശ്ചാത്തലത്തില്‍ സഭയേയും സഭാ സ്ഥാപനങ്ങളേയും ആക്ഷേപിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തന്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അല്മായ സംഘടനകളുടെ നേതാക്കന്മാരായ ബിനോയി ഇടയാടിയില്‍, ലിബിന്‍ പാറയില്‍, തോമസ് അരയത്ത്, സ്റ്റീഫന്‍ കുന്നംപുറം, ബിനു ചെങ്ങളം, ജെറിന്‍ പാറാണിയില്‍, ഷിബി പഴേന്പള്ളില്‍, ജെറി കണിയാപറന്പില്‍, ജോബി വാണിയംപുരയിടത്തില്‍, അമല്‍ വെട്ടുകുഴിയില്‍, ജെറി ഓണാശേരിയില്‍, ലുമോന്‍ പാലത്തിങ്കല്‍, ജോസ്‌മോന്‍ പുഴക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-12-27-07:26:46.jpg
Keywords: കോട്ടയ

15117
Category: 13
Sub Category:
Heading: ക്രിസ്തുമസ് പാതിരാകുര്‍ബാനയില്‍ പങ്കെടുത്ത് ക്രൈസ്തവര്‍ക്ക് നന്ദി പറഞ്ഞ് ഇറാഖി പ്രസിഡന്റ്
Content: ബാഗ്ദാദ്: ഇറാഖിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച പാതിരാകുര്‍ബാനയില്‍ ആദ്യാവസാനം പങ്കുചേര്‍ന്ന് പ്രസിഡന്റ് ബര്‍ഹാം സാലി. ബാഗ്ദാദിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ എത്തിയ അദ്ദേഹം പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കുകയും പിന്നീട് സന്ദേശം നല്‍കുകയും ചെയ്തു. തന്റെ സന്ദേശത്തില്‍ ക്രൈസ്തവ സമൂഹം നല്‍കുന്ന പിന്തുണയ്ക്കു അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നീണ്ട ചരിത്രത്തെക്കുറിച്ചായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇറാഖി ക്രൈസ്തവര്‍ക്ക് നല്ല ജീവിതം ഉണ്ടാകുന്നതിനു മതതീവ്രവാദത്തിനെതിരേയും അഴിമതിക്കെതിരേയും പോരാടേണ്ടത് അത്യാവശ്യമാണെന്നും മതവിശ്വാസത്തിന് അതീതമായി ഇറാഖി ക്രിസ്ത്യാനികള്‍ക്ക് അടിച്ചമര്‍ത്തപ്പെടാതെ അന്തസ്സായി ജീവിക്കുവാന്‍ കഴിയണമെന്നും ബര്‍ഹാം സാലി പറഞ്ഞു. പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടത്തണം. ക്രൈസ്തവരുടെ മതപരവും, സാംസ്കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ക്രിസ്തുമസ് ഔദ്യോഗിക അവധിയാക്കുന്ന ബില്‍ ഇറാഖി പാര്‍ലമെന്റ് പാസാക്കിയതിനെ കുറിച്ചും, അടുത്ത വര്‍ഷത്തെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെക്കുറിച്ചും ബര്‍ഹാം സാലി പരാമര്‍ശം നടത്തി. അടുത്ത വര്‍ഷത്തെ പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ശുഭ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ഇറാഖി ജനതയുടെ പേരില്‍ പാപ്പയെ ‘ഉര്‍’ പട്ടണത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. മതതീവ്രവാദം ജനങ്ങളുടെ സ്വാതന്ത്ര്യത്തേ ഹനിക്കുകയും രാഷ്ട്രത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നുണ്ടെന്നും ഇറാഖി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ദൈവം ഇറാഖി ജനതയെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടൊപ്പം നല്ല ഒരു പുതുവത്സരവും നേര്‍ന്നുകൊണ്ടാണ് പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-27-07:57:24.jpg
Keywords: ഇറാഖ

15118
Category: 18
Sub Category:
Heading: കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
Content: കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്ൻറ് നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം sanctus 2020 ഓൺലൈനായി സംഘടിപ്പിച്ചു. കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് അജു തോമസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മുഖ്യ അതിഥിയായ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഐഎഫ്എസ് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിർവഹിക്കുകയുണ്ടായി. കുവൈറ്റിൽ കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി അനുഗ്രഹാശിസ്സുകൾ നേർന്നു. ഫാ. സണ്ണി പുൽപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസ് കരോളും ക്രിസ്തുമസ് കരോൾ ഗാന അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജേക്കബ് ആൻറണി വലിയവീടൻ സ്വാഗതവും ട്രഷറർ ബെന്നി പുത്തൻ നന്ദിയും പറഞ്ഞു. റോസ് മിൻ പ്ലാത്തോട്ടം പരിപാടിയുടെ അവതാരകയായിരുന്നു. സമ്മേളനാനന്തരം പ്രസിദ്ധ പിന്നണി ഗായകരുടെ ഗാനമേളയും ഉണ്ടായിരുന്നു.
Image: /content_image/India/India-2020-12-27-21:13:22.jpg
Keywords: കുവൈറ്റ്, ഗൾഫ

15119
Category: 22
Sub Category:
Heading: ജോസഫ് - ക്ഷമയുടെ ദർപ്പണം
Content: വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ നിന്നു നമുക്കു പഠിക്കാൻ കഴിയുന്ന പവിത്രമായ പാഠങ്ങളിലൊന്നാണ് ക്ഷമ. തന്നെ സമീപിക്കുന്നവർക്ക് ക്ഷമയുടെ മാധുര്യം നുകർന്ന് നൽകുന്ന സൂര്യതേജസാണ് ആ പുണ്യ ജീവിതം. ദൈവസ്വരത്തിനായി ക്ഷമാപൂർവ്വം ചെവികൊടുത്ത ജോസഫ്, ദൈവപുത്രൻ്റെ വളർത്തപ്പൻ. ഞാന്‍ ക്‌ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. (സങ്കീ: 40 : 1) ഈ ദൈവവചനം ജോസഫിൻ്റെ ജീവിതത്തിൽ അന്വർത്ഥമായി. ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമായ ദൈവത്തെ ( ജ്ഞാനം 15:1) വിശ്വസ്തതയോടെ പിൻതുടരുമ്പോൾ ഒരു വ്യക്തിയുടെ സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുകയും അതു അയാളുടെ മനോഭാവമായി തീരുകയും ചെയ്യും. കൂടുതൽ ക്ഷമയോടെ, സഹിഷ്ണുതയോടെ ജീവിക്കാനും, നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ കൂടുതൽ തരളിതമാക്കാനും അപ്പോൾ ആ വ്യക്തിക്ക് കഴിയും. ക്ഷമജിവിത ശൈലിയായി മാറിയ ജോസഫിൻ്റെ ജീവിതം തിരുകുടുംബത്തെ കൂടുതൽ മനോഹരമാക്കി. ലോകപ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കോയ്ലോ ആത്മീയ പാതയിലെ ഏറ്റവും കഠിനമായ രണ്ട് പരീക്ഷണങ്ങൾ ശരിയായ നിമിഷത്തിനായി കാത്തിരിക്കാനുള്ള ക്ഷമയും നാം നേരിടുന്ന കാര്യങ്ങളിൽ നിരാശപ്പെടാതിരിക്കാനുള്ള ധൈര്യവുമാണന്നു പറയുന്നു. ജോസഫ് തൻ്റെ ജീവിതത്തിൽ ശരിയായ നിമിഷത്തിനായി കാത്തിരുന്നു. പ്രതിസന്ധികൾ ദൈവാശ്രയ ബോധത്തോടെ തരണം ചെയ്തു. അപ്പോൾ സ്വർഗ്ഗം അവനു ഭൂമിയിൽ വലിയ ഒരു ഉത്തരവാദിത്വം നൽകി. ദൈവപുത്രൻ്റെ വളർത്തപ്പനാകാനുള്ള ഉത്തരവാദിത്വം. പുതിയ സ്ഥാനലബ്ദി ജോസഫിൻ്റെ ജീവിതത്തെ മാറ്റിമറിച്ചില്ല ക്ഷമയോടെ ആ വലിയ മനസ്സ് ദൈവത്തെ പിൻതുടർന്നു. ക്ഷമയുടെ ദർപ്പണമായ യാസേപ്പ് നമ്മുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കാൻ പ്രാർത്ഥിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-27-21:01:55.jpg
Keywords: ജോസഫ്

15120
Category: 1
Sub Category:
Heading: പ്രതിരോധ പ്രവർത്തനങ്ങൾക്ക് വത്തിക്കാൻ പൗരസ്ത്യ സംഘം നൽകിയത് 11.7 മില്യൺ ഡോളറിന്റെ സഹായം
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം 21 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹത്തിന് 11.7 മില്യൺ ഡോളറിന്റെ സഹായം എത്തിച്ചു. ഭക്ഷണവും, വെൻറിലേറ്റർ അടക്കമുള്ള അവശ്യ സാധനങ്ങളും തിരുസംഘം മുൻകൈയ്യെടുത്ത് സാധാരണക്കാരായ ജനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഏപ്രിലിൽ സഹായം നൽകുമെന്ന് പ്രഖ്യാപനം നടത്തിയതിന് ശേഷം, എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത് എന്നതിനെപ്പറ്റി വിശദമാക്കുന്ന രേഖാസമാഹാരം ഡിസംബർ 22നു തിരുസംഘം പ്രസിദ്ധീകരിച്ചിരുന്നു. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ലിയാനാർഡോ സാന്ദ്രി ഇരുപത്തിയൊന്നാം തീയതി രേഖ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറി. ഈ പ്രതിസന്ധിഘട്ടത്തിൽ പ്രതീക്ഷയുടെ അടയാളമാണ് സഹായങ്ങളെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസ്, കാരിത്താസ് ഇൻറർനാഷണലിസ്, എയിഡ് ടു ദി ചർച്ച് നീഡ് സംഘടനകളും, അമേരിക്കൻ, ഇറ്റാലിയൻ മെത്രാൻ സമതികൾ അടക്കമുള്ളവയും സാമ്പത്തിക സഹായം നൽകി. ഏറ്റവും കൂടുതൽ തുകയുടെ സഹായം (4.1 മില്യൺ ഡോളർ) ഇസ്രായേൽ, പലസ്തീൻ, ഗാസാ, ജോർദാൻ, സൈപ്രസ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് നൽകിയിരിക്കുന്നത്. കുട്ടികൾക്ക് കത്തോലിക്ക സ്കൂളുകളിൽ പഠിക്കാനുള്ള സ്കോളർഷിപ്പും ഇതിലുൾപ്പെടുന്നുണ്ട്. സിറിയ, ഇന്ത്യ, എത്യോപിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലേക്കും ഭക്ഷണസാധനങ്ങളും തെർമോമീറ്റർ, മുഖാവരണം തുടങ്ങിയവയും നൽകിയിട്ടുണ്ട്. കൂടാതെ വിവിധ രൂപതകൾക്ക് വിശുദ്ധ കുർബാനയും, മറ്റ് പ്രാർത്ഥനകളും തൽസമയം വിശ്വാസികളിൽ എത്തിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങളും തിരുസംഘം ചെയ്തു നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-27-21:39:19.jpg
Keywords: മില്യൺ

15121
Category: 18
Sub Category:
Heading: വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ഫാ.റോയി കണ്ണന്‍ചിറ ഏറ്റുവാങ്ങി
Content: തിരുവനന്തപുരം: സാഹിതി ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ മികച്ച പുസ്തകത്തിനുള്ള വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ ഏറ്റുവാങ്ങി. തിരുവനന്തപുരം മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ ബി ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫാ. റോയി കണ്ണന്‍ചിറ രചിച്ച പ്രപഞ്ചമാനസം എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്. സാഹിതി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ബിന്നി സാഹിതി സ്വാഗതം ആശംസിച്ച ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ഉണ്ണി അമ്മയന്പലം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ. ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സാഹിതിയുടെ സാഹിത്യശ്രേഷ്ഠ പുരസ്‌കാരം ഡോ.ജോര്‍ജ് ഓണക്കൂറിനു സമ്മാനിച്ചു. ടി.ബി. ലാല്‍, ലേഖ കാക്കനാട്, റെജി മലയാലപ്പുഴ, റജില ഷെറിന്‍, ഡോ.സി.പി. രഘുനാഥന്‍ നായര്‍, കെ.എം. ഹാജറ, പനവിള രാജീവ്, സ്മിത ദാസ്, ഫാ.ജോസ് മുണ്ടപ്ലാവിള, സ്‌റ്റെല്ല മാത്യു, സെട്രിക് മാത്യു ആന്റണി എന്നിവരും സാഹിതി സാഹിത്യ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, സാഹിതി ചെയര്‍മാന്‍ വി.സി. കബീര്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ പഴകുളം മധു, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ദീപിക റെസിഡന്റ് മാനേജര്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-12-28-07:35:47.jpg
Keywords: പുരസ്

15122
Category: 18
Sub Category:
Heading: കർത്താവിന് നന്ദി പറഞ്ഞ് പുതുവർഷത്തെ വരവേൽക്കുവാൻ കൊച്ചിയിൽ 'പ്രെയിസ് പാർട്ടി 2021'
Content: കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവത്സര ദിനങ്ങളില്‍ വല്ലാർപ്പാടം ബസിലിക്കാ അങ്കണത്തിൽ അരങ്ങേറിയിരുന്ന വ്യത്യസ്‌ത പുതുവർഷ പ്രോഗ്രാം 'Praise Party 2021' കൊറോണ കാലത്തും മുടങ്ങില്ല. കര്‍ത്താവായ യേശുവിന് നന്ദിയും സ്‌തുതിയും അര്‍പ്പിച്ചുകൊണ്ട് സംഗീതരാവിൽ എറണാകുളം ഡിവൈൻ മേഴ്‌സി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പ്രശസ്ത ചലച്ചിത്ര സംഗീതജ്ഞൻ അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിൽ അനുഗ്രഹീത കലാകാരന്മാരടങ്ങിയ 3 വ്യത്യസ്‌ത ബാൻഡുകളാണ് അണിനിരക്കുന്നത്. യാത്ര പറയുന്ന 2020 വർഷം ജീവിതത്തിൽ നൽകിയ കയ്പ് നിറഞ്ഞ ഓർമ്മകളെ മറന്ന്, മധുരതരമായ നവ സ്വപ്നങ്ങളോടെ, 2021 എന്ന പുതുവർഷത്തെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതായിരിക്കും 'Praise Party 2021' എന്ന്‍ സംഘാടകര്‍ പറഞ്ഞു. പ്രതിസന്ധിയുടെ കാലങ്ങൾ ദൈവം തന്റെ പരിപാലന നമ്മെ ബോധ്യപ്പെടുത്താൻ നൽകിയ അവസരങ്ങളായി കണ്ടുകൊണ്ട്, പ്രോഗ്രാമിലൂടെ ദൈവത്തിന് നന്ദി പറയാമെന്നും ജീവിതത്തിൽ വന്നിട്ടുള്ള ഏത് തകർച്ചയിലും നഷ്ടങ്ങളിലും നിന്ന് കരകയറ്റി, അവയെ നന്മയ്ക്കായി പരിണമിപ്പിക്കാൻ മാത്രം ശക്തനായ ദൈവത്തോട് ചേർന്ന്, ഹരിതാഭമാർന്ന ശുഭപ്രതീക്ഷകളോടെ തന്നെ പുതുവർഷത്തെ വരവേൽക്കാമെന്നും സംഘാടക സമിതി പ്രസ്താവനയില്‍ കുറിച്ചു. Magnificat Singers ഉം Divine Mercy Fellowshipചേര്ന്ന്‍ ഒരുക്കുന്ന പരിപാടി ഓൺലൈൻ സ്ട്രീമിംഗ് വഴിയാണ് എല്ലാവരിലേക്കും എത്തിക്കുന്നത്. നൃത്ത സംഗീത വിരുന്നിനോടൊപ്പം ഭക്തിനിർഭരമായ ആരാധനയും വിശുദ്ധ കുർബാനയും ദൈവവചന സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സ്ട്രീമിംഗ് December 31 രാത്രിയിൽ Divine Mercy Fellowship Youtube Channelൽ ലഭ്യമാകും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-28-11:32:44.jpg
Keywords: പുതു

15123
Category: 18
Sub Category:
Heading: ഒഡീഷയില്‍ കത്തോലിക്ക സന്യാസിനി ട്രെയിനില്‍ നിന്ന് വീണു മരിച്ചു
Content: ന്യൂഡൽഹി: ഗുജറാത്ത് സ്വദേശിനിയും ജാർഖണ്ഡിലെ സിംഡെഗയിലെ സ്കൂളിൽ അധ്യാപികയുമായിരിന്ന കത്തോലിക്ക സന്യാസിനി ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ഡിസംബർ 26 ന് ജാർസുഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്ന്‍ ട്രെയിന്‍ മാറി കയറിയ സിസ്റ്റർ ജ്യോത്സ്ന പർമാര്‍ എന്ന കന്യാസ്ത്രീയാണ് പെട്ടെന്ന് ഇറങ്ങുവാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പർമർ ട്രാക്കിൽ വീണു അപകടം സംഭവിക്കുകയായിരിന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ജിആർപിയുടെ (ജാർസുഗുഡ) ഇൻസ്പെക്ടർ സൗദമണി നാഗ് പറഞ്ഞു.
Image: /content_image/India/India-2020-12-28-12:25:14.jpg
Keywords: സന്യാസ, സമര്‍പ്പി

15124
Category: 10
Sub Category:
Heading: 2021നു ഇരട്ട സവിശേഷത: യൗസേപ്പിതാവിന്റെ വര്‍ഷത്തിന് പിന്നാലെ കുടുംബ വര്‍ഷവും പ്രഖ്യാപിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ അമോരിസ് ലെത്തീസ്യ (സ്നേഹത്തിന്റെ സന്തോഷം) പുറത്തിറങ്ങിയതിന്റെ അഞ്ചാം വാർഷികം പ്രമാണിച്ച് കുടുംബങ്ങൾക്ക് വേണ്ടി പ്രത്യേക വർഷം പാപ്പ പ്രഖ്യാപിച്ചു. ഇന്നലെ ഞായറാഴ്ചത്തെ ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് മാർപാപ്പ സുപ്രധാന ആഹ്വാനം നടത്തിയത്. അടുത്തവർഷം മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിക്കുന്ന കുടുംബ വർഷം 2022 ജൂൺമാസം റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക. ഞായറാഴ്ചത്തെ തന്റെ സന്ദേശത്തിൽ തിരുകുടുംബത്തെ എല്ലാ കുടുംബങ്ങൾക്കുമുളള പ്രചോദനം എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. എല്ലാ കുടുംബങ്ങളും സ്നേഹത്തിൽ പണിതുയർത്തപ്പെടണമെന്ന് മാർപാപ്പ പറഞ്ഞു. സ്നേഹത്തിലും, ക്ഷമയിലും ബന്ധങ്ങൾ പുനരുജ്ജീവിക്കപ്പെടുന്ന ' പ്രാർത്ഥനയുടെ ഭവനമായി' കുടുംബങ്ങൾ മാറണം. അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രി ആണ് കുടുംബ വർഷത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുത്തിരിക്കുന്നത്. അമോരിസ് ലെത്തീസ്യയുടെ പഠനങ്ങൾ ആളുകളിൽ എത്തിക്കുക, വിവാഹമെന്ന കൂദാശ ഒരു സമ്മാനമാണെന്ന് പ്രഘോഷിക്കുക, മിഷനറി പ്രവർത്തനത്തിന് ഉതകുന്ന വിധം കുടുംബങ്ങളിൽ വിശ്വാസ പരിശീലനം നടത്തുക, യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിക്കുക, കുടുംബജീവിതം നയിക്കുന്ന എല്ലാ വിഭാഗത്തിലുള്ള ആളുകളുടെ ഇടയിലേയ്ക്കും കടന്നു ചെല്ലുക തുടങ്ങിയവയാണ് കുടുംബ വർഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറഞ്ഞിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് 2021 വിശുദ്ധ യൌസേപ്പിതാവിന്‍റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയിരിന്നു. ഇതിനു പിന്നാലെയാണ് കുടുംബങ്ങളുടെ വര്‍ഷ പ്രഖ്യാപനവുമെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-28-12:55:00.jpg
Keywords: കുടുംബ, യൗസേ

15125
Category: 1
Sub Category:
Heading: യുകെയിൽ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓൺലൈൻ സമ്മേളനം നടത്തി
Content: ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ക്രിസ്ത്യൻ യൂണിറ്റി, ഫൈത് & ജസ്റ്റിസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുകെയിൽ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓൺലൈൻ സമ്മേളനം നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യരെ ദൈവീകരാക്കുവാൻ ദൈവം മനുഷ്യനായ തിരുനാളിന്റെ ഓർമയിൽ ഒരുമിക്കുമ്പോൾ ദൈവീക പ്രവർത്തനങ്ങൾക്കായി നമ്മുക്ക് ഒരുമിക്കാമെന്നും ഒരു കർത്താവിൽ ഉള്ള വിശ്വാസം ജീവിതത്തിലൂടെ പ്രകാശിതമാക്കുവാൻ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാറ്റു, മോൺ. ജിനോ അരീക്കാട്ട്, ഫാ ബിനു കിഴക്കേ ഇളംതോട്ടം, സീറോ മലങ്കര സഭയിൽ നിന്നും ഫാ. ജോണ്‍സണ്‍ മനയില്‍, ഇംഗ്ലണ്ട് , വെയില്‍സ്, സ്കോട്ലൻഡ് ” എന്നിവിടങ്ങളിലുള്ള ലത്തീന്‍ രൂപതകളിൽ സേവനം ചെയ്യുന്ന മലയാളി വൈദികരുടെ പ്രതിനിധികളായി ഫാ. സ്റ്റാന്‍ലി വില്‍സണ്‍, ഫാ. തോമസ് ജോണ്‍ എന്നിവരടക്കം നാല്പതോളം വൈദീക പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഭദ്രാസന സ്രെകട്ടറി ഫാ. എല്‍ദോസ് കവുങ്ങും പിള്ളില്‍, മാര്‍ത്തോമ്മാ സഭാ ഭദ്രാസന സ്രെകട്ടറി ഫാ. പി. റ്റി. തോമസ് എറമ്പില്‍, ക്നാനായ സിറിയന്‍ യാക്കോബായ സഭയിൽനിന്നും ഫാ. ജോമോന്‍ പുന്നൂസ്, ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ഫാ. വിജി വര്‍ഗ്ഗീസ് ഈപ്പന്‍, ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട്, കമ്മീഷന്‍ അംഗങ്ങളായ മാര്‍ട്ടിന്‍ ബ്രഹ്മകുളം, റോബിന്‍ ജോസ് പുല്‍പറമ്പില്‍, ഷോജി തോമസ് എന്നിവര്‍ സംസാരിച്ചു. കമ്മീഷന്‍ സ്രെകട്ടറി മനോജ് ടി. ഫ്രാന്‍സിസ്, അംഗങ്ങളായ റവ. സി. ലീന മേരി, ബയ്സില്‍ ജോസഫ്, ജോബി സി. ആന്റണി, ടോമി പാറക്കല്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.
Image: /content_image/News/News-2020-12-28-14:42:39.jpg
Keywords: ഗ്രേറ്റ് ബ്രിട്ട