Contents
Displaying 14711-14720 of 25129 results.
Content:
15066
Category: 1
Sub Category:
Heading: നൈജീരിയയിൽ ഈ വര്‍ഷം കൊല്ലപ്പെട്ടത് 2200 ക്രൈസ്തവര്‍; മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഈ വര്‍ഷം മാത്രം 2200 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ റിപ്പോർട്ട്. 2009ന് ശേഷം ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 34400 ആണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊലപാതകങ്ങളെ ഇസ്ലാമിക് തീവ്രവാദവുമായി ബന്ധിപ്പിക്കാതെയാണ് നൈജീരിയൻ സർക്കാർ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നതെന്ന ഗുരുതര ആരോപണവും സംഘടന തങ്ങളുടെ റിപ്പോർട്ടിൽ ഉന്നയിച്ചു. ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന ഗുരുതരമായ ഭീഷണികളിലൊന്ന് മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭീഷണിയെ ലഘൂകരിച്ച് അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ നൈജീരിയൻ സർക്കാരിന് സാധിക്കുന്നു. ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവരെ ആക്രമിക്കുന്നത് കാർഷിക പ്രശ്നമായാണ് സർക്കാർ അവതരിപ്പിക്കുന്നത്. സർക്കാരിൻറെ അവകാശവാദം ശരിയാണെങ്കിൽ മുസ്ലിം വിഭാഗക്കാരെ ഫുലാനികൾ എന്തുകൊണ്ട് ഉപദ്രവിക്കുന്നില്ല എന്ന ചോദ്യം ഇന്റർ സൊസൈറ്റിയുടെ അധ്യക്ഷ ഇളേക്ക ഉമിയാബെലാസി ഉയര്‍ത്തി. നൈജീരിയൻ സർക്കാരും, പ്രസിഡൻറ് മുഹമ്മദ് ബുഹാരിയും തീവ്രവാദികൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്ന് ഇളേക്ക ഉമിയാബെലാസി ഉറപ്പിച്ചു പറയുന്നു. "ബുഹാരി ഭരണഘടന മാറ്റിവച്ചിരിക്കുകയാണ്. ഭരണഘടനാവിരുദ്ധമായി പല നിയമനങ്ങളും നടത്തുന്നു. നൈജീരിയയിലെ സൈനിക സേനയിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിക്കണമെന്ന ഭരണഘടന നിഷ്കർഷിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് അതൊന്നും ഗണിക്കുന്നില്ല." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ക്രൈസ്തവരുടെയും, ഇസ്ലാം മതവിശ്വാസികളുടെയും ജനസംഖ്യ ഏതാണ്ട് തുല്യമാണെങ്കിലും 2015 സ്ഥാനം ഏറ്റെടുത്തതിന് ശേഷം ബുഹാരിയുടെ മന്ത്രിസഭയിൽ ഏറ്റവും സുപ്രധാന 39 പദവികളിൽ 32 സ്ഥാനങ്ങളും മുസ്ലീം മതവിശ്വാസികൾക്കാണ് നൽകിയിരിക്കുന്നത്. ജൂൺ മാസം നൈജീരിയയിലെ ഏറ്റവും വലിയ അഞ്ചു തീവ്രവാദി സംഘടനകൾ ക്രൈസ്തവർക്കെതിരെ ഒരുമിച്ചു പോരാടാൻ ഉടമ്പടി എടുത്തുവെന്നും രാജ്യത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇതിന്റെ എല്ലാം ആത്യന്തികമായ ലക്ഷ്യമെന്നും ഉമിയാബെലാസി കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-19-16:45:07.jpg
Keywords: നൈജീ

15067
Category: 22
Sub Category:
Heading: ജോസഫ് - ത്യാഗത്തിൻ്റെ ഐക്കൺ
Content: വെറുതേ ജീവിച്ച് മൺമറഞ്ഞു പോയ ഒരു അപ്പനായിരുന്നില്ല ജോസഫ്. അനശ്വരമായ നിരവധി ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടാണ് ആ നല്ല അപ്പൻ കടന്നു പോയത്. ആ "അപ്പൻ പുസ്തക " ത്തിലെ ത്യാഗത്തിൻ്റെ പാഠമാണ് ഇന്നത്തെ ചിന്താവിഷയം. ജോസഫ് ത്യാഗത്തിൻ്റെ ഐക്കൺ ആയിരുന്നു. പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരു നല്ല അപ്പൻ എന്ന നിലയിൽ തിരുകുടുംബത്തിനായി ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ അദ്ദേഹം തെല്ലും വൈമനസ്യം കാട്ടിയില്ല. ജോസഫിൻ്റെ ജീവിതം എന്നും മാധുര്യമുള്ള കാവ്യാമായിരുന്നില്ല. കല്ലുകളും മുള്ളുകളും മണലാരണ്യങ്ങളും നിറഞ്ഞ പാതകൾ ആ ജീവിതം തരണം ചെയ്തു. ജീവിതത്തിന്റെ മാധുര്യമുള്ള ആഭിലാഷങ്ങൾ തകർന്നടിയുമ്പോൾ എല്ലായിടത്തും വൈരുധ്യങ്ങളുടെ കലഹങ്ങൾ പെരുമുറ മുഴക്കുമ്പോഴും വിശ്വസ്തതയുടെ ബലമുള്ള കോട്ടയായ വർത്തിച്ച ദൈവവിശ്വാസമായിരുന്നു ത്യാഗങ്ങൾ ഏറ്റെടുക്കാൻ ജോസഫിനു കരുത്തായത്. ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോൾ വി.യൗസേപ്പ് നമുക്കു തരുന്ന ത്യാഗ സമ്പന്നമായ മാതൃക ഏവർക്കും അനുകരണീയമാണ്. കുടുംബങ്ങൾക്കായി അവരുടെ ഇന്നുകളെ ബലികൊടുക്കുന്ന അപ്പന്മാരെല്ലാം ജോസഫിൻ്റെ അപരന്മാരാണ്. കുടുംബ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ ദുസഹമായ കാലാവസ്ഥകളിൽ ദൈവഹിതാനുസൃതം യാത്ര ചെയ്യാൻ ത്യാഗസന്നദ്ധത ആവശ്യമാണ്. ചിലപ്പോൾ കൊടിയ തണുപ്പും കാറ്റും അവഗണിച്ചു മൈലുകൾ അലയേണ്ടി വരും. പലായനം ഒരു കൂടെപ്പിറപ്പായി കുടെ കാണും. കാലിത്തൊഴുത്തേ ചിലപ്പോൾ അഭയം തരു. ബുദ്ധിമുട്ടുകളെ ധൈര്യപൂർച്ചം അഭിമുഖീകരിച്ച യൗസേപ്പുപിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്ത മാതൃകയാണ്. ആ നല്ല അപ്പനെ നമുക്കനുകരിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-19-20:06:03.jpg
Keywords: ജോസഫ

15068
Category: 1
Sub Category:
Heading: ഇറാഖില്‍ ക്രിസ്തുമസിന് ഔദ്യോഗിക പൊതു അവധി: ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി
Content: ബാഗ്ദാദ്: യേശുവിന്റെ തിരുപ്പിറവിയുടെ സ്മരണകള്‍ പുതുക്കുന്ന ക്രിസ്തുമസ് ദേശീയ വാര്‍ഷിക അവധി ദിനമായി പ്രഖ്യാപിക്കുന്ന ബില്ലിന് ഇറാഖി ചേംബര്‍ ഓഫ് കൊമേഴ്സ് വോട്ടിംഗിലൂടെ അംഗീകാരം നല്‍കി. ഡിസംബര്‍ 16 വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ ഐകകണ്ഠേനയാണ് ബില്‍ പാസ്സാക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ അടുത്ത വര്‍ഷത്തെ ഇറാഖ് സന്ദര്‍ശനത്തിന്റെ മുന്നോടിയായിട്ടാണ് ഈ നീക്കമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുമായി കല്‍ദായ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ ഇറാഖില്‍ ക്രിസ്തുമസ് വാര്‍ഷിക അവധിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഇറാഖി പാര്‍ലമെന്റിന്റെ തീരുമാനത്തെ കര്‍ദ്ദിനാള്‍ സാകോ അഭിനന്ദിച്ചു. "എല്ലാ ഇറാഖികള്‍ക്കും ക്രിസ്തുമസ് അവധിദിനമായി പ്രഖ്യാപിക്കണമെന്ന തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയത്. സന്തോഷമെന്ന് പറയട്ടേ, ഈ ബില്‍ പാസ്സാക്കപ്പെട്ടു" - ഇറാഖി പ്രസിഡന്റിനും, മുഹമ്മദ് അല്‍-ഹല്‍ബൂസിക്കും, ജനനന്മക്ക് വേണ്ടി വോട്ട് ചെയ്ത മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ സാകോ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഇറാഖികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് ശരിക്കും ഒരു ആഘോഷം തന്നെയാണെന്നു ബാഗ്ദാദിലെ സഹായ മെത്രാനും, ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്ററായ മോണ്‍. ബസിലിയോ യെല്‍ദോ ഏഷ്യാ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ അടുത്തവര്‍ഷം മാര്‍ച്ചിലെ ഇറാഖ് സന്ദര്‍ശനത്തിന്റെ ആദ്യ ഫലമാണിതെന്നും ഇനിയും അനേകം സത്ഫലങ്ങള്‍ വരുവാനിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018-ല്‍ ദേശീയ അവധി ദിവസങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി പ്രകാരം ക്രിസ്തുമസ് എല്ലാ പൗരന്‍മാര്‍ക്കും വേണ്ടിയുള്ള ഒരു താല്‍ക്കാലിക പൊതു അവധിയായി മാറി. പുതിയ ബില്‍ പാസ്സാക്കിയതിലൂടെ ഇനിമുതലുള്ള എല്ലാ വര്‍ഷവും ക്രിസ്തുമസ്സ് മുഴുവന്‍ ഇറാഖി ജനതക്കുമുള്ള ഔദ്യോഗിക പൊതു അവധിയായി മാറിയിരിക്കുകയാണ്. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇറാഖി ജനതക്കുള്ള സര്‍ക്കാരിന്റെ ക്രിസ്തുമസ് സമ്മാനമായാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-19-20:48:10.jpg
Keywords: ഇറാഖ

15069
Category: 22
Sub Category:
Heading: ജോസഫ് - ലാളിത്യം ജീവിത വ്രതമാക്കിയവൻ
Content: നമ്മളെ ഇന്നു വഴി നടത്തുന്ന ചൈതന്യം യൗസേപ്പിതാവിൻ്റെ ലാളിത്യമാണ്. ലാളിത്യം യൗസേപ്പിൻ്റെ അലങ്കാരവും കരുത്തുമായിരുന്നു. ലാളിത്യം എന്നത് യൗസേപ്പിതാവിന് പ്രവൃത്തിയേക്കാള്‍ അതൊരു ജീവിതരീതിയും മനോഭാവവുമായിരുന്നു. പൂര്‍ണ്ണതയുടെ നവവും ആഴമായ അര്‍ത്ഥവും ഗ്രഹിക്കുവാന്‍ ലാളിത്യം വളരെ അത്യാവശ്യമാണ്. ലളിതമായി ജീവിക്കുക എന്നാൽ ഒരു ആത്മപരിത്യാഗ്യം മാത്രമല്ല, മറിച്ചു മറ്റുള്ളവരിലേയ്ക്കു ഉദാരപൂര്‍വ്വം കടന്നുചെല്ലാനുള്ള വാതിലുമാണ്. ലാളിത്യം ക്രിസ്തീയ ജീവിതത്തിനു സൗന്ദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളിലും ജീവൻ്റെ സൗന്ദര്യവും വിശുദ്ധിയും ആഘോഷിക്കണമെങ്കിൽ ലാളിത്യം കൂടിയെ തീരു. ഈശോയുടെ ജനന തിരുനാളിനൊരുങ്ങുന്ന ആഗമനകാലം ഒരു ലളിത ജീവിതചര്യയാണ്. എളിയവനാകുമ്പോൾ, ലാളിത്യം പുലർത്തുമ്പോൾ, പുൽക്കൂട്ടിലെ ഉണ്ണീശോയോടു നാം കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ദൈവത്തോടൊത്തുള്ള ജീവിതമാണ് ലളിത ജീവിതത്തിൻ്റെ സൗന്ദര്യം. ദൈവം അടുത്തുള്ളപ്പോൾ നമ്മുടെ ജീവിതം സുന്ദരവും കാഴ്ചകൾ വിശുദ്ധവും കാഴ്ചപ്പാടുകൾ വിശാലവും ആകും. ലളിത ജീവിതം നയിച്ച യൗസേപ്പിൻ്റെ ജീവിതം മറ്റുള്ളവർക്ക് അനുകരണീയമായെങ്കിൽ അതിനുള്ള ഏക കാരണം അദ്ദേഹം ദൈവത്തോടൊപ്പം സഞ്ചരിച്ചതുകൊണ്ടാണ്. ലാളിത്യം ജീവിത വ്രതമാക്കിയ യൗസേപ്പിതാവ് നമ്മുടെ ജീവിതത്തെയും സുന്ദരമാക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2020-12-20-10:40:17.jpg
Keywords: യൗസേപ്പിൻ്റെ

15070
Category: 9
Sub Category:
Heading: കൗമാരത്തിന്റെ നന്മ തിന്മകളെ യേശുവിൽ വിവേചിച്ചറിയാൻ, മാതാപിതാക്കളിലെ ദൈവിക സാന്നിധ്യം തിരിച്ചറിയാൻ , ടീനേജുകാർക്കായി സെഹിയോൻ മിനിസ്ട്രി യുകെ ഒരുക്കുന്ന ഏകദിന ശുശ്രൂഷ 23 ന്
Content: ക്രിസ്മസിനൊരുക്കമായിക്കൊണ്ട്, കാലത്തിന്റെ പൂർണ്ണതയിൽ ടീനേജുകാരായ കുട്ടികളിൽ ഉടലെടുക്കുന്ന വികാര വിചാരങ്ങളിലെ നന്മയും തിന്മയും യേശുവിൽ ഐക്യപ്പെടുത്തി സ്വയം വിവേചിച്ചറിയുവാൻ, മാതാപിതാക്കളെ കൺകണ്ട ദൈവമായി കരുതി അവരെ സ്നേഹിക്കുവാനും അംഗീകരിക്കുവാനും, അവരുമായി പൂർണ്ണമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനായി അവരെ പ്രാപ്തരാക്കുകയും ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയും സെഹിയോൻ മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ഏകദിന പ്രാർത്ഥനാ ശുശ്രൂഷ 23 ന് ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിക്കും. {{ http://www.sehionuk.org/register/REGISTER ->http://www.sehionuk.org/register/REGISTER}} എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് എല്ലാവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ് . ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ ടീനേജേഴ്‌സിനെയും ക്ഷണിക്കുകയും മാതാപിതാക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.
Image: /content_image/Events/Events-2020-12-20-11:27:15.jpeg
Keywords: സെഹിയോൻ മിനിസ്ട്രി

15071
Category: 1
Sub Category:
Heading: പഠനത്തിനും ജോലിക്കുമായി എത്തുന്ന വിശ്വാസികളായ മലയാളികളെ സഹായിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത
Content: ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്ന സീറോ മലബാര്‍ വിശ്വാസികളായ മലയാളികള്‍ക്ക് ആത്മീയമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭൗതിക കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്‍ രൂപീകരിച്ചു. ഫാ. ആന്‍ഡ്രൂസ് ചെതലന്റെ നേതൃത്വത്തില്‍ വൈദികരും അല്മായരും അടങ്ങുന്ന ഒരു സമിതിയെയാണു കമ്മീഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയോഗിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടനിലെ ആശുപത്രികളിലും ആരോഗ്യ പരിപാലന മേഖലയിലെ മറ്റു സ്ഥാപനങ്ങളിലേക്കും വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനും മറ്റു മേഖലകളില്‍ ജോലിക്കും ദിവസേന നൂറു കണക്കിന് മലയാളികളാണ് രാജ്യത്തിന്റെ പല ഭാഗത്തായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ മിഷനുകളില്‍ കൂടിയും ഇടവകകള്‍ വഴിയും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണു കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത് . നാട്ടില്‍ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് കേരളത്തില്‍ അതതു സ്ഥലത്തെ ഇടവക വികാരിമാര്‍ മുഖേന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൈഗ്രന്റസ് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെടാനും വിവരങ്ങള്‍ നല്‍കാനും യുകെയില്‍ തങ്ങള്‍ എത്തുന്ന സ്ഥലത്തുള്ള വൈദികരുമായോ മിഷനുകളുമായോ ബന്ധപ്പെടുവാനുമുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഇതിനായി ഒരു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോമും തയാറാക്കിയിട്ടുണ്ടെന്നു ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
Image: /content_image/India/India-2020-12-20-13:27:14.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

15072
Category: 1
Sub Category:
Heading: കോവിഡ് 19: 35 മില്യൺ ഡോളറിന്റെ സന്നദ്ധ പ്രവര്‍ത്തനവുമായി ചിക്കാഗോ അതിരൂപത
Content: ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ അതിരൂപതയും, അതിരൂപതയുടെ സന്നദ്ധ സംഘടനയായ കാത്തലിക്ക് ചാരിറ്റീസും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി 35 മില്യൺ ഡോളർ ചെലവഴിക്കും. കാത്തലിക് ചാരിറ്റീസ് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി മാർച്ച് മാസത്തിനു ശേഷം 15 മില്യൺ ഡോളറാണ് സ്വരുക്കൂട്ടിയത്. ഇതുകൂടാതെ അതിരൂപതയും, കാത്തലിക്ക് ചാരിറ്റീസും ചേർന്ന് 20 മില്യൺ ഡോളറും സമാഹരിച്ചിട്ടുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരിലും സഹായം എത്തിക്കുമെന്ന് അതിരൂപത വ്യക്തമാക്കി. ഭക്ഷണത്തിനും, കൊറോണാ വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ സംസ്കാര ശുശ്രൂഷയ്ക്കും, ഗാർഹിക പീഡനം നേരിടുന്നവർക്കുമടക്കം സഹായം ലഭ്യമാകും. സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പിന് വേണ്ടിയും നല്ലൊരു തുക നീക്കിവയ്ക്കുമെന്ന് അതിരൂപത അറിയിച്ചു. ആഗോള തലത്തിൽ ഉണ്ടായ വൈറസ് വ്യാപനം ആളുകൾക്ക് വലിയ നഷ്ടങ്ങളും, പ്രതിസന്ധിയുമാണ് സമ്മാനിച്ചതെന്ന് ചിക്കാഗോ അതിരൂപതയുടെ മെത്രാപ്പോലീത്ത കർദ്ദിനാൾ ബ്ലെയ്സ് കുപ്പിച്ച് പറഞ്ഞു. വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി സഹായിച്ചവർക്ക് ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്ന ആവശ്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു പദ്ധതി തുടങ്ങാൻ തീരുമാനിച്ചതെന്ന് കാത്തലിക്ക് ചാരിറ്റീസ് സിഇഒ ആയ സാലി ബ്ലൗട്ട് പറഞ്ഞു. ഭക്ഷണത്തിനുവേണ്ടി സഹായം ചോദിക്കുന്ന ആളുകളുടെ എണ്ണം ഇരട്ടിയായെന്നും, ഇനി അത് വർദ്ധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. മൃതസംസ്കാര ശുശ്രൂഷകൾക്ക് വേണ്ടിയുള്ള സഹായം അകത്തോലിക്കർ അടക്കമുള്ളവർക്ക് വേണ്ടി നൽകുന്നുണ്ടെന്നും സാലി ബ്ലൗട്ട് കൂട്ടിച്ചേർത്തു. ഇതുവരെ 7,35,000 ഡോളറാണ് 210 കുടുംബങ്ങൾക്ക് വേണ്ടി നൽകിയത്. അതിരൂപതയിലെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും ഈ നാളുകളിൽ ആളുകൾക്ക് സഹായം എത്തിക്കുന്നതിന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.
Image: /content_image/News/News-2020-12-20-15:56:50.jpg
Keywords: സഹായ

15073
Category: 18
Sub Category:
Heading: മരിയൻ സൈന്യത്തിന്റെ സ്ഥാപകൻ പൗലോസ് കിഴക്കേടത്ത് പ്രായിൽ നിര്യാതനായി
Content: കോട്ടയം/മാഞ്ഞൂർ: പ്രമുഖ സാമൂഹിക പ്രവർത്തകനും മരിയൻ സൈന്യത്തിന്റെ സ്ഥാപകനുമായ പൗലോസ് കിഴക്കേടത്ത് പ്രായിൽ (81) നിര്യാതനായി. വാർധ്യക്യസഹജമായ രോഗബാധയാൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹം, ഇന്ന് വൈകുന്നേരത്തോടെയാണ് സ്വഭവനത്തിൽ മരണപ്പെട്ടത്. മാഞ്ഞൂർ ഗവണ്മെന്റ് സെക്കന്ററി സ്കൂളിന് സ്ഥലം വിട്ടുനൽകിയതുൾപ്പെടെനിരവധി സാമൂഹിക സേവനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കോട്ടയത്ത് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന മരിയൻ സൈന്യത്തിന്റെ അനാഥാലയത്തിന് സ്ഥലം വിട്ട് നൽകിയതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാളെ വൈകുന്നേരം മൂന്ന് മണിക്ക് സെന്റ് സേവ്യേഴ്സ് ചർച്ച് മണ്ണറപ്പാറയിലാണ് മൃതസംസ്കാര ചടങ്ങുകൾ നടക്കുക. ഭാര്യ മേരി പൗലോസ് (76). മക്കൾ ; ലിസ്സി സെബാസ്റ്റ്യൻ കൊട്ടാരക്കര, സിസ്റ്റർ സലി പോൾ ഇറ്റലി, ലിൻസി (മിനി) യു.കെ , ലിജു (ലിൻസ്)മരിയൻ സൈന്യം ഡയറക്ടർ, സിജു യു.കെ. മരുമക്കൾ ; സെബാസ്റ്റ്യൻ (കൊട്ടാരക്കര), ഷാജി അതിരമ്പുഴ, ഷൈനി ലിജു കണ്ണങ്കര, , ലിവി സിജു കുര്യനാട്.
Image: /content_image/India/India-2020-12-21-07:46:02.jpg
Keywords: സന്നദ്ധ, സഹായ

15074
Category: 1
Sub Category:
Heading: ക്രിസ്തുമസിന് പീഡിത ക്രൈസ്തവരെ സ്മരിക്കണം: ആഹ്വാനവുമായി ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍
Content: ന്യൂയോര്‍ക്ക്: ക്രിസ്തുമസ് അടുത്തുകൊണ്ടിരിക്കുന്ന അവസരത്തില്‍ ക്രിസ്തുമസിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ക്കൊപ്പം ലോകമെമ്പാടുമായി മതപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരീ-സഹോദരന്‍മാരേകുറിച്ചുള്ള ഓര്‍മ്മകളും വേണമെന്ന് ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും, ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ പ്രസിഡന്റ് തൌഫീക് ബാല്‍കിനിയുടേയും ആഹ്വാനം. ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ ‘ഒപീനിയന്‍ എഡിറ്റോറിയ’ലിലൂടെയായിരുന്നു ഇരുവരുടെയും ആഹ്വാനം. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി മനുഷ്യത്വപരമായ നടപടികള്‍ കൈകൊള്ളണമെന്ന് അധികാരത്തിലേറാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തോട് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ദശലക്ഷകണക്കിന് ക്രൈസ്തവ വിശ്വാസികളെ സര്‍ക്കാരുകള്‍ ദേവാലയങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുന്നതിനാല്‍ ആദ്യമായി അമേരിക്കയിലും സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ക്രിസ്തുമസിന്റെ ഐതീഹ്യത്തില്‍ തന്നെ മതപീഡനം കുടികൊള്ളുന്നുണ്ടെന്നു ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള പീഡനം കാരണം സ്വദേശം വിട്ട് പലായനം ചെയ്യേണ്ടി വന്ന തിരുകുടുംബത്തെ ചൂണ്ടിക്കാണിച്ചു ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ആഗോള സൂപ്പര്‍ പവര്‍ എന്ന നിലയില്‍ തങ്ങളുടെ പൗരന്‍മാരുടെ കാര്യത്തില്‍ നിയമസാമാജികര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. 2009-മുതല്‍ ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികള്‍ 27,000-ത്തിലധികം നൈജീരിയന്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. സിറിയയിലും, ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യയേക്കാളും കൂടുതലാണിത്. മധ്യപൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളായ സൗദിയിലെ പത്തുലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ക്ക് യേശുവിനെ ആരാധിക്കുവാന്‍ അവകാശമില്ലെന്നും, ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ അറസ്റ്റ് തുടരുകയാണെന്നും, ഓട്ടോമന്‍ ആക്രമണത്തെ അതിജീവിച്ച ക്രൈസ്തവരുടെ പിന്മുറക്കാരെ തുര്‍ക്കി അടിച്ചമര്‍ത്തുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. അമേരിക്കക്കാരെന്ന നിലയില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന ആഹ്വാനത്തോടെയാണ് കര്‍ദ്ദിനാള്‍ ഡോളന്റേയും, ബാല്‍കിനിയുടേയും എഡിറ്റോറിയല്‍ അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-21-08:09:59.jpg
Keywords: പീഡിത

15075
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യ കണ്ടില്ലെന്നു നടിക്കരുത്: അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് നൈജീരിയന്‍ മെത്രാന്റെ അഭ്യർത്ഥന
Content: അബൂജ: നൈജീരിയയിലെ ക്രൈസ്തവരുടെ വംശഹത്യ കണ്ടില്ലെന്നു നടിക്കരുതെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് നൈജീരിയയിലെ ജീബൊക്കോ രൂപതാ മെത്രാനായ വില്യം അവന്യ അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെ ഭാഗമായിട്ടുള്ള ടോം ലാൻറ്റോസ് മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഹിയറിങിലാണ് കമ്മീഷനിലെ അംഗങ്ങളോട് വില്യം അവന്യ തന്റെ ആശങ്കകൾ പങ്കുവെച്ചത്. തീവ്രവാദത്തെ പ്രതിരോധിക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ അദ്ദേഹം നൈജീരിയയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന രൂപതയായ ജീബൊക്കോ പ്രദേശം ഇപ്പോൾ കണ്ണീരിന്റെ താഴ്‌വാരയായി മാറിയെന്നും, കൂട്ടത്തോടെയുള്ള മൃതസംസ്കാര ശുശ്രൂഷകൾ പതിവുകാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ കൂടുതലായി കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഈ പ്രദേശം ഫലഭൂയിഷ്ഠമായ മണ്ണാണ്. എന്നാൽ ഏതാനും നാളുകളായി നിരവധി ആക്രമണങ്ങളാണ് ഇവിടുത്തുകാർ നേരിടുന്നത്. മുസ്ലിം ഫുല്ലാനി ഗോത്രവർഗക്കാരിൽ നിന്നും, ബൊക്കോഹറാം തീവ്രവാദ സംഘടനയുടെ പുതിയ പതിപ്പായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിൽ നിന്നുമാണ് ക്രൈസ്തവ സമൂഹം കൊടിയ പീഡനമേൽക്കുന്നത്. ബൊക്കോഹറാമിൽ നിന്നും വേർപിരിഞ്ഞ മറ്റൊരു തീവ്രവാദ സംഘടനയും ഭീഷണിയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വടക്കുകിഴക്കൻ നൈജീരിയയിലും സ്ഥിതി രൂക്ഷമാണ്. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ ഏജൻസിയുടെ കണക്ക് പ്രകാരം 20 ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. രാജ്യത്തിൻറെ മധ്യഭാഗത്ത് ഏറ്റവുമധികം ആക്രമണം അയച്ചു വിടുന്നത് ഫുലാനികൾ ആണെന്ന് കമ്മീഷന്റെ സഹ അധ്യക്ഷനായ ക്രിസ് സ്മിത്ത് പറഞ്ഞു. ഷിയാ മുസ്ലിം വിഭാഗക്കാരും, ചിലപ്പോൾ സുന്നികളും ഇരകളാകുന്ന അവസരവും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പെങ്ങും കാണാത്തവിധം ആധുനിക ആയുധങ്ങളുമായാണ് ഫുലാനികൾ ക്രൈസ്തവരെ ആക്രമിക്കാൻ എത്തുന്നതെന്ന് രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി 2017-ല്‍ ആരോപണമുന്നയിച്ചിരുന്നു. ക്രൈസ്തവരെയാണ് പ്രത്യേകമാം വിധം അവർ ലക്ഷ്യംവെക്കുന്നതെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയാണ് നൈജീരിയയിലെ കറ്റ്സീന സംസ്ഥാനത്തു നിന്ന് മുന്നൂറിലധികം സ്കൂൾ വിദ്യാർത്ഥികളെ ബൊക്കോഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. അതിൽ ഭൂരിപക്ഷം പേരെയും തീവ്രവാദികൾ പിന്നീട് വിട്ടയച്ചു. ഒരു കത്തോലിക്കാ വൈദികനെ കഴിഞ്ഞ തിങ്കളാഴ്ച നാല് ആയുധധാരികൾ തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹം ബുധനാഴ്ച മോചിതനായി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-21-15:46:22.jpg