Contents

Displaying 14691-14700 of 25130 results.
Content: 15045
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1797778047044162&width=500&show_text=true&height=705&appId" width="500" height="705" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. #{red->none->b->പാവങ്ങളുടെ ഇടയനായ ആഗോള സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-17-06:50:06.jpg
Keywords: പാപ്പ
Content: 15046
Category: 14
Sub Category:
Heading: ക്രിസ്തുമസ് ആശംസകൾ അനുഗ്രഹപ്രദമാക്കാം: ഓസ്‌ട്രേലിയയിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു
Content: സിഡ്നി: ക്രിസ്തുമസ് കാലം ആശംസകളുടെ കാലമാണ്. ക്രിസ്തുമസ് ആശംസകൾ നേരുമ്പോൾ അതിന്റെ യഥാർത്ഥമായ ആത്മീയ അർത്ഥത്തിൽ ആശംസിക്കുവാൻ ഓരോ വിശ്വാസിക്കും കടമയുണ്ട്. അതിനാൽ തന്നെ ഓസ്‌ട്രേലിയയിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. 'മെറി ക്രിസ്മസ്' , 'ഹാപ്പി ക്രിസ്മസ്' തുടങ്ങിയ ആശംസകള്‍ക്ക് പകരം 'ബ്ലസ്ഡ് ക്രിസ്മസ്' എന്ന ആശംസിക്കുവാന്‍ ആഹ്വാനവുമായാണ് ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം പുതിയ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. തിരക്കുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടയില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ട്ടപ്പെടുന്നുണ്ടെന്നും ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന സത്യം പലരും അറിയാതെ വിസ്മരിച്ചുകളയുകയാണെന്നും സംഘാടകര്‍ പറയുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രവാസി മലയാളികളുടെ ക്യാംപെയിന്‍. ഇതോടൊപ്പം കര്‍ത്താവിന്റെ കുരിശിലെ ബലിയ്ക്ക് രണ്ടായിരം വര്‍ഷം തികയുന്ന 2033-ല്‍ എല്ലാ ക്രൈസ്തവരും സംപൂര്‍ണ്ണ ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും ഇവര്‍ ക്രമീകരിച്ചിട്ടുണ്ട്. സമ്പൂർണ്ണ ബൈബിൾ വായനാ ചാർട്ട്, അധ്യായങ്ങൾ വായിക്കുന്നതിനെക്കുറിച്ചുള്ള ദൈനംദിന ഓർമ്മപ്പെടുത്തലുകൾ, ബൈബിൾ വായനയുടെ തുടക്കത്തിലും അമ്പതാം ദിവസവും വൈദീകരില്‍ നിന്നുള്ള പ്രത്യേക സന്ദേശവും ആശീര്‍വ്വാദവും, മലയാളത്തിലെയും ഇംഗ്ലീഷിലെയും എല്ലാ പഴയനിയമ പുസ്തകങ്ങളുടെയും ഓഡിയോ സംഗ്രഹം തുടങ്ങീ ശ്രദ്ധേയമായ നിരവധി കാര്യങ്ങള്‍ ഇവര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്രമീകരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി കേന്ദ്രീകരിച്ചു വൈദികരുടെ സഹായത്തോടെ ആരംഭിച്ച ഗ്രൂപ്പില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അംഗങ്ങളാണെന്നത് ശ്രദ്ധേയമാണ്. * മാത്യൂ ജോസഫ്- +61481148865 (ഈ ക്യാംപെയിനിന്റെ ഭാഗമായ വീഡിയോ ലഭിക്കുന്നതിനും സ്ക്രിപ്ച്ചർ ഗ്രൂപ്പിൽ അംഗമാകുന്നതിനും ഈ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്)
Image: /content_image/News/News-2020-12-17-08:51:48.jpg
Keywords: മലയാളി
Content: 15047
Category: 14
Sub Category:
Heading: ലോകപ്രശസ്ത പുരസ്കാരമായ 'ഫെര്‍ണാണ്ടോ റിയലോ വേള്‍ഡ് പ്രൈസ്' സ്പാനിഷ് കത്തോലിക്ക വൈദികന്
Content: മാഡ്രിഡ്: വായനക്കാരുടെ മനസ്സുകളില്‍ സ്വര്‍ഗ്ഗീയ പ്രതീതി സൃഷ്ട്ടിക്കുന്ന 'ദി വോയിസ് ഓഫ് യുവര്‍ ഹാര്‍ട്ട് ബീറ്റ്' എന്ന ചെറു കവിതാ സമാഹാരത്തിന് സ്പാനിഷ് കത്തോലിക്ക വൈദികന് മിസ്റ്റിക് കവിതയ്ക്കുള്ള ലോകപ്രശസ്ത പുരസ്കാരമായ “എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വേള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി” അവാര്‍ഡ്. 29 രാഷ്ട്രങ്ങളില്‍ നിന്നുള്ള 278 കവിതാസമാഹാരങ്ങളോട് മത്സരിച്ചാണ് ഫാ. ജുവാന്‍ അന്റോണിയോ റൂയിസ് റോഡ്രിഗോ ഉന്നത പുരസ്കാരം കരസ്ഥമാക്കിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ഇക്വഡോറിലെ ലോജാ സര്‍വ്വകലാശാല, മാഡ്രിഡ്, റോം എന്നിവിടങ്ങളില്‍ വിര്‍ച്വലായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഫാ. ജുവാന്‍ അവാര്‍ഡ് തുകയായ ഏഴായിരം യൂറോയും, സ്മരണികയും സ്വീകരിച്ചു. ഡിസംബര്‍ 14നായിരിന്നു പുരസ്കാര സമര്‍പ്പണം. ആത്മാവ് സ്നേഹത്തിന്റെ നൊമ്പരത്തിന് വഴിമാറികൊടുക്കുന്ന ദൈവവുമായുള്ള അടുപ്പത്തിന്റെ പ്രകടമായ നാഴികക്കല്ലാണ് “നിങ്ങളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം” എന്ന കവിതാ സമാഹാരത്തിലെ ഓരോ രചനയുമെന്നു റിയലോ ഫൗണ്ടേഷനിലെ ഫെര്‍ണാണ്ടോ പറഞ്ഞു. മാഡ്രിഡിലെ ഡാമാസോയിലെ എക്ലേസിയസ്റ്റിക്കല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ഫാ. ജുവാന്‍ വിശുദ്ധ ലിഖിതങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സ്പാനിഷ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സും, സാലമാന്‍കാ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയും അദ്ദേഹത്തെ ജെറുസലേമിലെ സ്പാനിഷ് ബിബ്ലിക്കല്‍ ആന്‍ഡ്‌ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിച്ചത് സമീപകാലത്താണ്. നിരവധി ലേഖനങ്ങളുടേയും പ്രബന്ധങ്ങളുടേയും രചയിതാവായ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള സ്പാനിഷ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളായി നല്‍കിവരുന്ന ലോക പ്രശസ്ത പുരസ്കാരമാണ് എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വേള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി അവാര്‍ഡ്. റോമിലെ കാംപിഡോഗ്ലിയോ, യുനെസ്കോ, യു.എന്‍, വത്തിക്കാനിലെ സ്പാനിഷ് എംബസി, ഇന്‍സ്റ്റിറ്റ്യൂട്ടോ സെര്‍വാന്റെ, കൊളോണ്‍ സിറ്റി ഹില്ലിലെ ഗോത്തിക്ക് ഹാള്‍ എന്നിവ ഈ ഉന്നത പുരസ്കാര ദാനത്തിന് വേദിയായിട്ടുണ്ട്. ദൈവീക സാന്നിധ്യത്തിന്റെ ആനന്ദത്തേക്കുറിച്ച് പറയുന്ന “എല്‍ ഡെലിറിയോ ഡെല്‍ ബാരോ” എന്ന കവിതക്ക് ജൂലിയോ എസ്റ്റോറിനോക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-17-10:52:16.jpg
Keywords: സ്പെയി, സ്പാനി
Content: 15048
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനു മോചനം
Content: അബൂജ: ആയുധധാരികൾ നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നിന്നും തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനായ ഫാ. വാലന്റെൻ ഇസേഗു മോചിതനായി. സൺസ് ഓഫ് മേരി മദർ ഓഫ് മേഴ്സി സഭയിലെ അംഗമായ ഫാ. വാലന്റെൻ പിതാവിന്റെ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. തങ്ങളുടെ സഹോദരനെ മോചിപ്പിക്കുവാന്‍ തട്ടിക്കൊണ്ടു പോയ ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നതായി വൈദികന്റെ മോചനത്തിന് ശേഷം കോൺഗ്രിഗേഷൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. മോചനത്തിനുവേണ്ടി പ്രാർത്ഥിച്ച വൈദികർക്കും, വിശ്വാസികൾക്കും കോൺഗ്രിഗേഷൻ നന്ദി രേഖപ്പെടുത്തി. അതേസമയം നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞാഴ്ച നൈജീരിയയിലെ കറ്റ്സീന സംസ്ഥാനത്തെ ഒരു സ്കൂളിൽ നിന്നും നൂറുകണക്കിന് കുട്ടികളെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാം തട്ടിക്കൊണ്ടു പോയിരുന്നു. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനത്തെ അബൂജ ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ അടുത്തിടെയാണ് അപലപിച്ചത്. ക്രൈസ്തവർക്ക് നൽകുന്ന സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. മത വ്യത്യാസമില്ലാതെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് നൈജീരിയൻ സർക്കാരിന്റെ ഭരണഘടന പ്രകാരം ഉള്ള ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ നരഹത്യ നടക്കുന്ന രാജ്യമാണ് നൈജീരിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-17-14:16:08.jpg
Keywords: നൈജീ
Content: 15049
Category: 1
Sub Category:
Heading: അശുഭ സൂചന? വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം സംഭവിച്ചില്ല
Content: നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിലെ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം ഇത്തവണ സംഭവിക്കാത്തതില്‍ ആശങ്കയുമായി വിശ്വാസി ലോകം. അശുഭകരമായ എന്തോ വരുന്നതിന്റെ സൂചനയാണിതെന്നാണ് പരക്കെ ഉയരുന്ന പ്രചരണം. വിശുദ്ധന്റെ തിരുശേഷിപ്പ് നേപ്പിള്‍സിലെ കത്തീഡ്രലില്‍ കൊണ്ടുവന്ന മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയും, വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, 1631-ല്‍ വെസൂവിയസ് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്നും നേപ്പിള്‍സ് നഗരത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ഓര്‍മ്മദിവസമായ ഡിസംബര്‍ 16നുമാണ് വിശുദ്ധന്റെ കട്ടപിടിച്ച് മാംസകഷണം പോലെയിരിക്കുന്ന രക്തക്കട്ട ഉരുകി ദ്രവരൂപത്തില്‍ മനുഷ്യ രക്തത്തിന് സമാനമായി മാറുന്ന അത്ഭുതം സംഭവിക്കാറുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും സെപ്റ്റംബര്‍ 19നും രക്തക്കട്ട ദ്രവരൂപത്തിലായെങ്കിലും ഡിസംബര്‍ 16-ന് ഈ അത്ഭുതം ആവര്‍ത്തിക്കാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധന്റെ രക്തക്കട്ട സൂക്ഷിച്ചിരിക്കുന്ന കണ്ണാടിപാത്രം സേഫില്‍ നിന്നും പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ രക്തം കട്ടപിടിച്ചിരിക്കുകയായിരുന്നെന്ന്‍ നേപ്പിള്‍സ് ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. വിന്‍സെന്‍സോ ഡെ ഗ്രിഗോറിയോ പറഞ്ഞു. യേശുവിലെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ രക്തം ദ്രവരൂപത്തിലാകുന്ന ഈ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ അത് വരുവാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. എന്നാല്‍ ഡിസംബര്‍ 16-ന് വളരെ വിരളമായിട്ടാണ് ഈ അത്ഭുതം സംഭവിക്കാറുള്ളതെന്നാണ് വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകനായ ഫ്രാന്‍സെസ്കോ അന്റോണിയോ ഗ്രാന പറയുന്നത്. 2016 ഡിസംബറില്‍ ഈ അത്ഭുതം സംഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേപ്പിള്‍സിന്റെ മാധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസ് മൂന്നാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് രക്തസാക്ഷിത്വം വരിക്കുന്നത്. 1389-ലാണ് വിശുദ്ധന്റെ രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം ആദ്യമായി സംഭവിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-17-15:05:57.jpg
Keywords: ജാനു
Content: 15050
Category: 22
Sub Category:
Heading: ജോസഫ് - പ്രാർത്ഥനയുടെ വഴികാട്ടി
Content: വിശുദ്ധ ജോസഫ് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മനുഷ്യനായിരുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ യൂക്യാറ്റിൽ 507 നമ്പറിൽ ഇപ്രകാരം വായിക്കുന്നു: "പ്രാർത്ഥന ഉപരിപ്ലവമായ വിജയം അന്വേഷിക്കുന്നില്ല. ദൈവഹിതത്തെയും അവിടുന്നുമായുള്ള ഉറ്റബന്ധത്തെയുമാണ് അന്വേഷിക്കുന്നത്. " ആന്തരികതയിൽ അർത്ഥം കണ്ടെത്തിയ ജോസഫിനു പ്രാർത്ഥന എന്നാൽ ദൈവവുമായി ഉറ്റബന്ധത്തിൽ വളരുക എന്നതായിരുന്നു. രക്ഷാകര ചരിത്രത്തിൽ ഈ ഭൂമിയിൽ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ ഈ പ്രാർത്ഥനാ അനുഭവമായിരുന്നു. "പ്രാർത്ഥിക്കുകയെന്നതിൻ്റെ അർത്ഥം സംസാരിക്കുന്നതിനെക്കാൾ ശ്രവിക്കുകയെന്നതാണ്. " എന്ന ഇറ്റാലിയൻ ആത്മീയ എഴുത്തുകാരനായ കാർളോ കരേറ്റൊയുടെ അഭിപ്രായം വി. യൗസേപ്പിൻ്റെ കാര്യത്തിൽ ശരിയാണ്. ആ ശ്രവണത്തിൽ നിർമ്മലമായ ഒരു ശ്രദ്ധയുണ്ടായിരുന്നു. അതിനാലാണ് ഉറക്കത്തിൽപ്പോലും ദൈവസ്വരം തിരിച്ചറിയാനും അതനുസരിച്ചു പ്രവർത്തിക്കാനും യൗസേപ്പിനു സാധിച്ചിരുന്നത്. ദൈവമാതാവായ മറിയത്തിന്റെ ഭർത്താവും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തു പിതാവുമായ ജോസഫ് ദൈവത്തെ അബാ പിതാവേ എന്നു വിളിക്കാൻ ഈശോയെ പഠിപ്പിച്ചു. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിനു ഒരു മാനുഷികതലം വരുത്തി കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കു പ്രാർത്ഥിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-17-21:17:26.jpg
Keywords: വിശുദ്ധ ജോസഫ്
Content: 15051
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ സുവിശേഷവത്ക്കരണ തിരുസംഘത്തിലേക്ക്
Content: വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിലെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ചു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം പുതിയ ചുമതല ഏറ്റെടുക്കുന്ന ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ മാർപാപ്പ അഭിനന്ദനങ്ങൾ അറിയിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി ആറു വർഷത്തോളം സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. 1952 ഒക്ടോബർ ആറിന് എറണാകുളത്തെ വടുതലയിൽ ജനിച്ച ബിഷപ്പ് കളത്തിപ്പറമ്പിൽ 1978 മാർച്ച് 18നാണ് തിരുപ്പട്ടം സ്വീകരിച്ച ത്. റോമിലെ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി. 1996-ൽ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി. 2001 ജനവരി 31ന് ഫിലേറ്റ് ഓഫ് ഓണർ പദവി നൽകി മാർപാപ്പ ആദരിച്ചു. 2002-ൽ കോഴിക്കോട് മെത്രാനായ അദ്ദേഹം ഒൻപത് വർഷം അവിടെ സേവനം ചെയ്തിരുന്നു. 75 വയസ് തികഞ്ഞതിനെത്തുടർന്നു വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2016ലാണ് അദ്ദേഹം അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-17-20:02:14.jpg
Keywords: കളത്തി, വരാപ്പുഴ
Content: 15052
Category: 13
Sub Category:
Heading: ദേവാലയത്തില്‍ നിന്നും ചാവേറുകളെ തടയുവാന്‍ രക്തസാക്ഷിയായ മകന്റെ വിശുദ്ധ പദവിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ പാക്ക് കുടുംബം
Content: ലാഹോര്‍: വിശ്വാസികള്‍ തിങ്ങിനിറഞ്ഞ കത്തോലിക്കാ ദേവാലയത്തില്‍ ചാവേറുകള്‍ പ്രവേശിക്കുന്നത് തടയുന്നതിനിടയില്‍ രക്തസാക്ഷിത്വം വരിച്ച മകന്റെ വിശുദ്ധ പദവിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ പാക്ക് കുടുംബം. 2015-ല്‍ ലാഹോറിലെ ക്രിസ്ത്യന്‍ മേഖലയായ യൗഹാനാബാദിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കിടക്ക് സെന്റ്‌ ജോണ്‍സ് ദേവാലയത്തിനകത്തുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികളുടേയും പുരോഹിതന്റേയും ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലികഴിച്ച ഇരുപതുകാരനായ ആകാഷ് ബഷീറിന്റെ കുടുംബമാണ് തങ്ങളുടെ മകന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് വേണ്ടി പ്രാര്‍ത്ഥനയുമായി കഴിയുന്നത്. ആകാഷിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുമെന്ന് ലാഹോര്‍ അതിരൂപതാ വികാര്‍ ജനറാള്‍ ഫാ. ഫ്രാന്‍സിസ് ഗുള്‍സാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആകാഷിന്റെ അമ്മ നാസ് ബാനോ പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വൈദികന്റെയും വിശ്വാസികളുടേയും ജീവന്‍ രക്ഷിച്ചുകൊണ്ട് കര്‍ത്താവിന്റെ പാതയില്‍ മരണം വരിച്ച ലാളിത്യമുള്ള ബാലനായിരുന്നു തങ്ങളുടെ മകനെന്ന് അവര്‍ സ്മരിച്ചു. 2008-ലാണ് ആകാഷിന്റെ കുടുബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാഷ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാഷും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാഷ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാഷിന്റെ അവസാന വാക്കുകള്‍. ആകാഷിന്റെ മരണശേഷം അവന്റെ സഹോദരനായ അര്‍സലാന്‍ ദേവാലയത്തിന്റെ സുരക്ഷാ വളണ്ടിയറായി സേവനം ആരംഭിച്ചിരിന്നു.
Image: /content_image/News/News-2020-12-18-09:18:01.jpg
Keywords: പാക്ക
Content: 15053
Category: 18
Sub Category:
Heading: പ്രവാസികള്‍ക്ക് വേണ്ടി ക്രിസ്തുമസ് ഓണ്‍ലൈന്‍ മത്സരവുമായി ചങ്ങനാശേരി പ്രവാസി അപ്പസ്‌തോലേറ്റ്
Content: ചങ്ങനാശേരി പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ പ്രവാസികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. നൊസ്റ്റാള്‍ജിയ നോട്ട് ( ക്രിസ്മസ് ഓര്‍മകുറിപ്പ് ), ക്രിസ്മസ് ചിത്രങ്ങള്‍, ക്രിസ്മസ് കരോള്‍ ഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു വിഭാഗങ്ങളായിട്ടാണ് മത്സരം. കരോള്‍ ഗാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 15000 രൂപ, 10000 രൂപ, 5000 രൂപാ എന്നീ ക്രമത്തിലും വ്യക്തിഗത ഇനങ്ങളായ ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് 10000 രൂപ,5000 രൂപ, 3000 രൂപ എന്നീ ക്രമത്തിലും കാഷ് അവാര്‍ഡുകള്‍ നല്‍കും. ഡിസംബര്‍ 25 വരെ എന്ട്രി് കള്‍ അയ്ക്കാം. ഫോണ്‍: +96898501651, +96566399297, +972559569867, +971568688558
Image: /content_image/News/News-2020-12-18-07:26:44.jpg
Keywords: പ്രവാസി
Content: 15054
Category: 18
Sub Category:
Heading: ന്യൂനപക്ഷ അവകാശസമ്മേളനം ഇന്ന്: ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനം ചര്‍ച്ചയാക്കും
Content: കൊച്ചി: ന്യൂനപക്ഷ അവകാശദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭാഅല്മായ ഫോറത്തിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ അവകാശസമ്മേളനം ഇന്നു നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. ക്രൈസ്തവ സമൂഹം സംഘടിതമായി ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും ആനുകൂല്യങ്ങളിലും നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധ ക്ഷണിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ സമ്മേളനത്തില്‍ ആദരിക്കുമെന്ന് അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അറിയിച്ചു.
Image: /content_image/India/India-2020-12-18-07:30:24.jpg
Keywords: വിവേച