Contents

Displaying 14681-14690 of 25130 results.
Content: 15035
Category: 18
Sub Category:
Heading: തീരദേശവാസികളെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ വിവാദ പരാമർശം: ക്ഷമാപണവുമായി യാക്കോബായ സഭ
Content: പുത്തൻകുരിശ്: മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണ വിവാദത്തിൽ യാക്കോബായ സുറിയാനി സഭ ക്ഷമാപണം അറിയിച്ചു. തീരദേശവാസികളെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ വിവാദ പരാമർശത്തെ തുടർന്ന് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന് സഭയുടെ ഖേദം അറിയിച്ചു കൊണ്ട് ക്ഷമാപണ കത്ത് നൽകി. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ അജ്ഞത മൂലം സംഭവിച്ച തെറ്റിൽ സഭ ക്ഷമാപണം ചോദിക്കുന്നുവെന്നും പ്രിയപ്പെട്ട ജനസമൂഹത്തോടുള്ള തെറ്റായ പരാമർശം മൂലം സമൂഹത്തിനും സഭാ പിതാക്കൻമാർക്കും ഉണ്ടായ വേദനയിലും പ്രയാസത്തിലും ഒരു സഭയെന്ന നിലയിൽ ഖേദിക്കുന്നുവെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത കത്തിലൂടെ അറിയിച്ചു. പ്രസ്തുത സംഭവത്തെ കുറിച്ച് മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുമായി സംസാരിക്കുകയും മെത്രാപ്പോലീത്തയിൽ നിന്ന് മാനുഷിക തെറ്റുമൂലം സംഭവിച്ച വാക്കുകൾക്ക് സഭ ക്ഷമ ചോദിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി കൂട്ടി ചേർത്തു. മനഃപൂർവ്വമല്ലാതെ സംഭവിച്ച തെറ്റായ വാക്കുകൾക്ക് മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രസ്താവന നൽകുവെന്നും സഭയെ മനസ്സിലാക്കണമെന്നും ക്ഷമ നൽകണമെന്നും മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് സൂസപാക്യത്തോട് അഭ്യർത്ഥിച്ചു. പറഞ്ഞ വാക്കുകള്‍ തെറ്റായിപോയെന്നും അതില്‍ എല്ലാ വിശ്വാസികളോടും മാപ്പ് ചോദിക്കുന്നുവെന്നും മോർ അത്താനാസിയോസ് വീഡിയോ സന്ദേശത്തിലൂടെയും അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2020-12-15-23:25:26.jpg
Keywords: ക്ഷമാ
Content: 15036
Category: 18
Sub Category:
Heading: തെലുങ്കാനയില്‍ വൈദികനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Content: വിജയവാഡ: തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ. സന്തോഷ് ചേപാത്തിനിയെ (62) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ വിജയവാഡ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. മൃതദേഹം അദ്ദേഹത്തിന്റെ ഇടവക ദേവാലയത്തില്‍ സംസ്‌കരിച്ചു. വൈദികന്റേതു കൊലപാതകമാണോ ആത്മഹത്യയാണോ എന്നു തീര്‍ച്ചയില്ലെന്നു ഖമ്മം രൂപത അധികൃതര്‍ അറിയിച്ചു. കുറേദിവസമായി അദ്ദേഹം കടുത്ത നിരാശയിലായിരുന്നെന്നും ആരോ വഞ്ചിച്ച് അദ്ദേഹത്തില്‍നിന്നു പണം തട്ടിയെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/India/India-2020-12-16-07:41:12.jpg
Keywords: വൈദിക
Content: 15037
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു മുകുന്ദന്‍ സി. മേനോന്‍ അവാര്‍ഡ്
Content: ന്യൂഡല്‍ഹി: 2020ലെ മുകുന്ദന്‍ സി. മേനോന്‍ അവാര്‍ഡിന് ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ തെരഞ്ഞെടുത്തു. ആദിവാസികളുടെ ജനാധിപത്യാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഫലകവും 25,000 രൂപയും അടങ്ങിയതാണ് അവാര്‍ഡ്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്തു മുംബൈയിലെ തലോജ ജയിലില്‍ അടച്ചിരിക്കുകയാണ്.
Image: /content_image/India/India-2020-12-16-07:44:55.jpg
Keywords: സ്റ്റാന്‍, ആദിവാസി
Content: 15038
Category: 1
Sub Category:
Heading: യുകെയിലെ ദേവാലയങ്ങള്‍ക്കും ചാപ്പലുകള്‍ക്കും ക്രിസ്തുമസിന് മുന്‍പ് അരമില്യണ്‍ പൗണ്ട് കൈമാറും
Content: ലണ്ടന്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ദേവാലയ നടത്തിപ്പിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാല്‍പ്പത്തിയഞ്ചോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ചാപ്പലുകള്‍ക്കും നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റിന്റെ സാമ്പത്തിക സഹായം. ക്രിസ്തുമസിന് മുന്‍പായി 4,63,000 പൗണ്ട് (നാലര കോടിയിലധികം ഇന്ത്യന്‍ രൂപ ) നല്‍കുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്‍ നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനായ എഡ്ഢി ടുളസിയവിക്സ് അറിയിച്ചു. മേല്‍ക്കൂരയുടെ പുനര്‍നിര്‍മ്മാണത്തിനായി ഹള്‍ മിന്‍സ്റ്റര്‍ ദേവാലയത്തിന് 50,000 പൗണ്ടും, മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്കായി മാഞ്ചെസ്റ്ററിലെ ഹോളി നെയിം ഓഫ് ജീസസ് ദേവാലയത്തിന് 25,000 പൗണ്ടുമാണ് ലഭിക്കുക. വിശ്വാസികളില്‍ നിന്നുള്ള ഞായറാഴ്ച സ്തോത്രക്കാഴ്ചയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ദേവാലയങ്ങള്‍ക്ക് ഈ സഹായം വലിയ ആശ്വാസമാകുമെന്നാണ് നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റിന്റെ പ്രതീക്ഷ. ആഴ്ചതോറും ദേവാലയത്തില്‍ വരുന്നവരില്‍ നിന്നും ലഭിക്കുന്ന സ്തോത്രക്കാഴ്ച പള്ളികളുടെ വരുമാന സ്രോതസ്സിന്റെ വലിയൊരു ഉറവിടമായിരുന്നെന്നും എഡ്ഢി ടുളസിയവിക് കൂട്ടിച്ചേര്‍ത്തു. നിരവധി ദേവാലയങ്ങള്‍ക്ക് ഹാളുകള്‍ പോലെയുള്ള സൗകര്യങ്ങള്‍ ഉണ്ട്, അത് വാടകക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധി കാരണം അതെല്ലാം താറുമാറായിരിക്കുകയാണ്. ദേവാലയങ്ങള്‍ പിടിച്ചുനില്‍ക്കുവാന്‍ ബുദ്ധിമുട്ടുകയാണ്-എഡ്ഢി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെ 260 ഗ്രാന്റുകള്‍ വഴി 17,23,000 പൗണ്ടിന്റെ സാമ്പത്തിക സഹായം നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 72 ഗ്രാന്റുകള്‍ ഈ വര്‍ഷം കൂടുതലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-16-08:40:06.jpg
Keywords: സഹായ, ബ്രിട്ട
Content: 15039
Category: 10
Sub Category:
Heading: ‘അബ്രാസമെ’: ദൈവമാതാവുമായുള്ള തന്റെ ബന്ധത്തെ ഇതിവൃത്തമാക്കി ഗാനവുമായി സുപ്രസിദ്ധ ചിലിയന്‍ ഗായിക
Content: സാന്‍റിയാഗോ: പരിശുദ്ധ കന്യകാമാതാവുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളേയും ബന്ധത്തേയും ഇതിവൃത്തമാക്കി ‘ഫ്രാന്‍ കൊറിയ’ എന്നറിയപ്പെടുന്ന ചിലിയിലെ സുപ്രസിദ്ധ ഗായികയും ഗാന രചയിതാവുമായ ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി തന്റെ പുതിയ ഗാനം പുറത്തുവിട്ടു. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8നാണ് ‘അബ്രാസമെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗാനം പുറത്തുവിട്ടത്. ചിലിയിലെ അരീക്ക രൂപതയിലെ സഗ്രാഡാ ഫാമിലിയ ഇടവക ദേവാലയത്തില്‍വെച്ച് ചിത്രീകരിച്ച വീഡിയോയും ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഈ ഗാനത്തെ കൂടുതല്‍ മനോഹരമാക്കുകയാണ്. കാര്‍ലോസ് ലിനെറോസിന്റെ ഉടമസ്ഥതയിലുള്ള പ്രത്യേക വീഡിയോ, ഫോട്ടോഗ്രാഫി സ്റ്റുഡിയോയില്‍ കറുപ്പും വെളുപ്പും കലര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. കറുപ്പ് ജിവിതത്തിലെ വേദനയാകുന്ന ഇരുട്ടിനേയും, വെളുപ്പ് വേദനകളില്‍ നിന്നെല്ലാം മോചിതനാകുന്ന നിമിഷം ജീവിതത്തെ വ്യക്തമായി കാണുവാന്‍ അനുവദിക്കുന്ന വെളിച്ചത്തേയുമാണ് സൂചിപ്പിക്കുന്നതെന്ന്‍ ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി പറഞ്ഞു. ‘അബ്രാസമെ’യുടെ നിര്‍മ്മാണം, പ്രോഗ്രാമിംഗ്, മിക്സിംഗ് എന്നിവ ലൂയിഗ്ഗി സാന്റിയാഗോയും പ്യൂയര്‍ട്ടോ റിക്കോയില്‍ നിന്നുള്ള സംഗീതജ്ഞരുമാണ് നിര്‍വ്വഹിച്ചത്. സ്പാനിഷ് ഗ്രാമ്മി അവാര്‍ഡ് നേടിയിട്ടുള്ള ‘അല്‍ഫാരെറോസ്’ എന്ന കത്തോലിക്ക മ്യൂസിക് സംഘത്തിലെ മുന്‍ അംഗമായിരുന്ന ഫ്രാന്‍ കൊറിയയുടെ ‘ല്ലെവാമെ’, ‘ഗ്ലോറിയ’ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിന്നു. യേശുവുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും, ബന്ധവും അടിസ്ഥാനമാക്കിയാണ് ഫ്രാന്‍ കൊറിയ തന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതു എന്നത് ശ്രദ്ധേയമാണ്. തന്റെ ജീവിതകഥ ഒരുപാട് സങ്കീര്‍ണ്ണമാണെന്നും, വേദനകള്‍ നിറഞ്ഞ ഒരു കുടുംബ ചരിത്രമാണ് തനിക്കുള്ളതെന്നും, എന്നിരുന്നാലും കര്‍ത്താവ് തനിക്ക് വളരുവാനും, സൗഖ്യപ്പെടുവനുമുള്ള അവസരം നല്‍കിയെന്നും ഇതിനെല്ലാം താന്‍ ദൈവത്തിന്റെ അനന്തമായ സ്നേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫ്രാന്‍ കോറി മുന്‍പ് പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2020-12-16-09:06:14.jpg
Keywords: ഗായിക
Content: 15040
Category: 10
Sub Category:
Heading: അഗ്നിബാധയെ അതിജീവിച്ച പരിശുദ്ധ കന്യകാമാതാവിന്റെ രൂപം വാര്‍ത്തകളില്‍ ഇടം നേടുന്നു
Content: അന്‍റോഫാഗസ്റ്റ: ഈ മാസത്തിന്റെ ആരംഭത്തിൽ ചിലിയിലെ ചരിത്രകാരന്റെ ഭവനത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ യാതൊരു പോറൽപോലും ഏല്‍ക്കാത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ചിലിയിലെ കത്തോലിക്ക മാധ്യമപ്രവര്‍ത്തകനും, അഭിഭാഷകനും, ചരിത്രകാരനുമായിരുന്ന അന്തരിച്ച ഗോണ്‍സാലോ വിയാല്‍ കോറിയുടെ ഭവനത്തിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ സര്‍വ്വവും കത്തിയമര്‍ന്ന് ചാമ്പലായിട്ടും യാതൊരു പോറല്‍ പോലും ഏല്‍ക്കാതെ നില്‍ക്കുന്ന കന്യകാമാതാവിന്റെ രൂപത്തിന്റെ ചിത്രവും വീഡിയോ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The home of now deceased Chilean Catholic Education Mininster Gonzalo Vial Correa was set on fire this weekend<br><br>The only thing that remained was this statue of Our Lady <a href="https://t.co/wB5oI3i4Ji">pic.twitter.com/wB5oI3i4Ji</a></p>&mdash; Catholic Arena (@CatholicArena) <a href="https://twitter.com/CatholicArena/status/1335327843937611776?ref_src=twsrc%5Etfw">December 5, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ചിലിയന്‍ കത്തോലിക്കാ എജ്യൂക്കേഷന്‍ മിനിസ്റ്റര്‍ ഗോണ്‍സാലോ വിയാല്‍ കോറിയുടെ വീട്ടില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അഗ്നിബാധയുണ്ടായി. പരിശുദ്ധ കന്യകാമാതാവിന്റെ രൂപമാണ് അവശേഷിച്ച ഏക വസ്തു” എന്നാണ് ‘കത്തോലിക്കാ അരീന’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ അത്ഭുതത്തെ കുറിച്ച് പറയുന്നത്. കത്തി ചാമ്പലായി കിടക്കുന്ന വീടിന്റേയും, തീപിടുത്തത്തെ അത്ഭുതകരമായി അതിജീവിച്ച കന്യകാമാതാവിന്റെ രൂപത്തിന്റെ വീഡിയോയും ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബെയ്റൂട്ടിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ചുറ്റുമുള്ളതെല്ലാം തകര്‍ന്നിട്ടും യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്ന മാതാവിന്റെ രൂപവും 2017-ല്‍ വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ അതിജീവിച്ച മാതാവിന്റെ രൂപവും മാധ്യമശ്രദ്ധ നേടിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-16-09:28:54.jpg
Keywords: അത്ഭുത, രൂപ
Content: 15041
Category: 11
Sub Category:
Heading: കുടുംബം എന്നത് മാതാവും പിതാവും ചേർന്നത്: യൂറോപ്പിന് സാക്ഷ്യമേകി ഹംഗറി ഭരണഘടന ഭേദഗതി നടത്തി
Content: ബുഡാപെസ്റ്റ്: കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി യൂറോപ്യൻ രാജ്യമായ ഹംഗറി ഭരണഘടനാഭേദഗതി പാസാക്കി. വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് വേണ്ടി കുടുംബത്തിനും വിവാഹത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ ധാര്‍മ്മികത നെഞ്ചോട് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഭരണകൂടം ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടെ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം നിലനിർത്താനും, ജനസംഖ്യ വർദ്ധിപ്പിക്കാനും ഏതാനും നാളുകളായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ രാജ്യത്തിന് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന് കുടുംബങ്ങൾക്ക് വേണ്ടിയുള്ള മന്ത്രിയായ കാറ്റലിൻ നോവാക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞിരുന്നു. 2.1 ശതമാനം ജനനനിരക്ക് വേണ്ടിടത്ത് 1.48 ശതമാനം ജനനനിരക്ക് മാത്രമേ രാജ്യത്ത് ഉള്ളൂവെന്നും, ഇത് ആശങ്കപ്പെടുത്തുന്നുവെന്നും മന്ത്രി 2019ൽ ചൂണ്ടിക്കാട്ടി. മറ്റുള്ള രാജ്യങ്ങൾ അഭയാർത്ഥികളെ കൊണ്ടുവന്ന് ജനസംഖ്യ വർദ്ധിപ്പിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് ഹംഗറി ജനസംഖ്യ നിരക്ക് വർദ്ധിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തിയത്. രാജ്യം സ്വീകരിച്ച നടപടികൾ എല്ലാം ഫലപ്രാപ്തിയിൽ എത്തിയെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. വിവാഹ നിരക്കിൽ 2019ൽ 20 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ഹംഗറിയുടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അടുത്തിടെ റിപ്പോർട്ട് ചെയ്തു. പീഡിത ക്രൈസ്തവസമൂഹത്തെ സഹായിക്കാനായി രാജ്യം സ്വീകരിക്കുന്ന നടപടികളും ശ്രദ്ധേയമാണ്. ഇറാഖിലെ ഭവനരഹിതരായ ക്രൈസ്തവ വിശ്വാസികളെ പുനരധിവസിപ്പിക്കാൻ വേണ്ടി മൂന്ന് മില്യൻ ഡോളറാണ് ഹംഗറി ചെലവഴിച്ചത്. യൂറോപ്പിനു നഷ്ട്ടമാകുന്ന ക്രിസ്തീയ വ്യക്തിത്വം വീണ്ടെടുക്കുവാന്‍ വിക്ടര്‍ ഓര്‍ബാന്‍ ഭരണനേതൃത്വം നടത്തുന്ന ഇടപെടല്‍ ആഗോള ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-16-14:30:58.jpg
Keywords: ഹംഗറി, ഹംഗേ
Content: 15042
Category: 22
Sub Category:
Heading: ജോസഫ് - മഹനീയമായ വിശ്വാസത്തിന്റെ മാതൃക
Content: ജർമ്മൻ ദൈവ ശാസ്ത്രജ്ഞനായ കാൾ റാനറിന്റെ അഭിപ്രായത്തിൽ വിശ്വാസത്തിന്റെ അർത്ഥം ജീവിതകാലം മുഴുവനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേർന്നു നിൽക്കുക എന്നതാണ്. വിശുദ്ധ ജോസഫിൻ്റെ ജീവിത നിയോഗം തന്നെ ദൈവത്തിൻ്റെ അഗ്രാഹ്യതയോടു ചേർന്നു സഞ്ചരിക്കുക എന്നതായിരുന്നു. കാര്യങ്ങൾ മനസ്സിലായെങ്കിലും ഇല്ലങ്കിലും സമചിത്തതയോടെ ജോസഫ് സഹകരിച്ചു. അത്തരം സന്ദർഭങ്ങളിൽ ദൈവവിശ്വാസത്തിൽ ഇടറാതെ പിടിച്ചു നിൽക്കണമെങ്കിൽ വിശുദ്ധമായ ഒരു ധീരത ആവശ്യമായിരുന്നു. അതാണ് അവർണ്യങ്ങളായ വേദനകളിലൂടെ കടന്നുപോയെങ്കിലും ദൈവപുത്രനിലും അവന്റെ രക്ഷാകര പദ്ധതിയിലുള്ള വിശ്വാസത്തിലും ഒരു നിമിഷം പോലും ചഞ്ചല ചിത്തനാകാതെ അവൻ നിലകൊണ്ടത്. 1987 മാർച്ചുമാസത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ യൗസേപ്പ് പിതാവിൻ്റെ തിരുനാളിനൊടനുബന്ധിച്ച് നടത്തിയ വചന സന്ദേശത്തിൽ ദൈവം ഭരമേല്പിച്ച രഹസ്യത്തോട് യൗസേപ്പ് പിതാവ് വിശ്വസ്തനായി നിലനിന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു. സഭ അവൻ്റെ ലാളിത്യത്തെയും ആഴമേറിയ വിശ്വാസത്തെയും വിലമതിക്കുന്നു. അവൾ അവൻ്റെ നിശബ്ദത, എളിമ, ധൈര്യം എന്നിവയെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നസറത്തിലെ ഒരു എളിയ മരപ്പണിക്കാരനിൽ, ദൈവം എത്രമാത്രം വലിയ കാര്യങ്ങളാണ് ഭരമേല്പിച്ചത്. അവൻ തൻ്റെ പ്രിയപുത്രനെയും പുത്രൻ്റെ അമ്മയായ മറിയത്തെയും ഭരമേല്പിച്ചു.... ആ തച്ചൻ, എളിയ മനുഷ്യൻ ദൈവത്തിനു തന്നിലുള്ള വിശ്വാസത്തെ നിരാശപ്പെടുത്തിയില്ല, അവസാനം വരെ വിശ്വസ്തനായി ജീവിച്ചു. അതിനാൽ സഭ മുഴുവനും ആശ്രയിക്കുന്ന വ്യക്തിയായി ജോസഫ് മാറിയിരിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന വലിയ കോലിളക്കങ്ങളിലും കൊടുങ്കാറ്റുകളിലും ജോസഫിലേക്കു തിരിയാൻ നമുക്കു പഠിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-16-17:51:30.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15043
Category: 4
Sub Category:
Heading: കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം | ലേഖന പരമ്പര - ഭാഗം 17
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍}# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍}# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍}# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14985}} "അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല" (ലൂക്കാ. 2:7) ഭവനരഹിതരായ അഭയാർത്ഥികൾ സജ്ജമാക്കിയ പുൽക്കൂടിനു മുമ്പിൽ കത്തിച്ച മെഴുകുതിരി കൈയിലേന്തി മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ആ സ്ത്രീയുടെ കവിൾത്തടങ്ങളിലൂടെ കണ്ണീർകണങ്ങൾ ഉരുണ്ടിറങ്ങി. നുവാഗാമിലുള്ള അഭയാർത്ഥി കേന്ദ്രത്തിൽ, 2008-ലെ ക്രിസ്‌മസ്‌ ശുശ്രൂഷയിൽ പ്രാർത്ഥനാനിമഗ്നരായിരുന്ന നിരവധി അഭയാർത്ഥികളുണ്ടായിരുന്നു ക്രിസ്മസ് ശുശ്രൂഷയ്ക്കിടയ്ക്ക് കാർമ്മികൻ ഉണ്ണി യേശുവിന്റെ രൂപം ഉയർത്തിയപ്പോൾ, അഭയാർത്ഥികളുടെ മിഴികൾ ഈറനണിഞ്ഞു. കത്തോലിക്കാ പുരോഹിതർ നയിച്ച ഈ ക്രിസ്‌മസ്‌ ശുശ്രൂഷ മൂന്നു മണിക്കൂർ ദീർഘിച്ചു കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യത്തിന് കമ്പിളി വസ്ത്രങ്ങളില്ലാതിരുന്ന, വിവിധ സഭാവിഭാഗങ്ങളിൽപെട്ട 2,000-ഓളം വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി അതിൽ പങ്കെടുത്തു. ആഗസ്റ്റ് അവസാനത്തിൽ വീടുവിട്ട് ഓടിപ്പോയതിനുശേഷം അവർ പങ്കെടുത്ത ആദ്യത്തെ പ്രാർത്ഥനാസമ്മേളനമായിരുന്നു അത്. ആ ക്രിസ്‌മസ്‌ ആഘോഷം ഭവനരഹിതരായ ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസം സാക്ഷ്യപ്പെടുത്താനുള്ള ഒരവസരമായി. വീടില്ലാതെ നക്ഷത്രമില്ലാതെ ക്രിസ്‌മസ്‌ ആഘോഷിക്കേണ്ടിവന്നതിൽ നിരാശയുണ്ടോ എന്നു ചോദിച്ചപ്പോൾ, മുന്ദരോഗം ഗ്രാമവാസിയായ സുധീർ നായകിന്റെ മ്ലാനമുഖം പെട്ടെന്ന് പ്രകാശിതമായി. അദ്ദേഹം തിരിച്ചു ചോദിച്ചു: "എന്തിനാണ് സാർ ഞങ്ങൾ നിരാശപ്പെടുന്നത്? ക്രിസ്‌മസ്‌ എന്താണെന്ന് ഞങ്ങൾ യഥാർത്ഥത്തിൽ അനുഭവിച്ചത് ഇപ്പോഴാണ്. സ്വന്തം വീടില്ലാതെ യേശു കാലിത്തൊഴുത്തിൽ ഭൂജാതനായി. ഞങ്ങളും ഇപ്പോൾ ഭവനരഹിതരാണ്." "യേശുവിന്റെ അതേ അനുഭവത്തിലൂടെ ഞങ്ങൾ ഇപ്പോൾ കടന്നു പോവുകയാണ്. വേദനാജനകമാണെങ്കിലും അത് മറക്കാനൊക്കാത്ത ഒരു അനുഭവമല്ലേ?" ദൈവശാസ്ത്രജ്ഞന്മാരെ പോലും അത്ഭുതപ്പെടുത്തുമാറ് സുധീർ വീണ്ടും ചോദിച്ചു. ഭാര്യയും മൂന്ന് മക്കളുംകൂടി നാലുമാസമായി നുവാഗാമിലെ അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുകയായിരുന്ന കൂലിപ്പണിക്കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു പക്ഷേ, ഞങ്ങളും അതെ അനുഭവത്തിനു വിധേയരാകണമെന്ന് യേശു ആഗ്രഹിച്ചിരിക്കും." #{black->none->b->നിറംമങ്ങിയ ക്രിസ്‌മസ്‌ ‍}# തീവെച്ച് നശിപ്പിക്കപ്പെട്ട ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിൽ, ക്രിസ്‌മസ്‌ പുലരിയിൽ സദ്യ തയ്യാറാക്കുകയായിരുന്നു സാഗർ കുമാർ ഡിഗർ എന്ന പെന്തക്കോസ്ത സഭാംഗം. "ഇത് ക്രിസ്‌മസ്‌ കാലമാണ്. എങ്കിലും കന്ധമാലിൽ ഒരു നക്ഷത്രം കാണാൻ കഴിയുമോ? ഇവിടത്തെ ജനങ്ങളുടെ ഭയം എത്ര വലുതാണെന്ന് ഇതു വ്യക്തമാക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. അഭയാർത്ഥി കേന്ദ്രത്തിലെ ക്രിസ്‌മസ്‌ ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുവാൻ കന്ധമാലിന്റെ ഭരണകൂടം ചീനാത്ത് മെത്രാപ്പോലീത്തയുടെ അനുവാദത്തോടെ, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ക്രിസ്‌മസ്‌ ആഘോഷത്തിന് ക്യാമ്പുകളിൽ വർണശബളമായ പന്തലുകൾ ഇട്ടിരുന്നു. പീഡിത ക്രൈസ്തവർ തങ്ങളുടെ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ബലൂൺ കെട്ടുകയും പുൽക്കൂടുകൾ തയ്യാറാക്കുകയും ചെയ്‌തു. 2008 ക്രിസ്‌മസിന്‌ സംഘപരിവാർ ക്രൈസ്തവർക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ, സർക്കാർ, കർശനമായ സുരക്ഷിതത്വ നടപടികൾ കൈക്കൊണ്ടിരുന്നതിനാൽ എട്ട് അഭയാർത്ഥി കേന്ദ്രങ്ങളിലും താമസിച്ചിരുന്ന 8,000-ലേറെ ക്രൈസ്തവർ, നിർഭയരായി ക്രിസ്‌മസ്‌ കൊണ്ടാടി. അഭയാർത്ഥി കേന്ദ്രങ്ങൾ, ദൈവാലയങ്ങൾ, ക്രിസ്‌തീയ ഗ്രാമങ്ങൾ എന്നിവയ്ക്ക് ചുറ്റും കേന്ദ്രസൈന്യത്തിനു പുറമെ, ആയിരക്കണക്കിന് പോലീസുകാരേയും സർക്കാർ വിന്യസിച്ചു. വാഹനങ്ങൾക്ക് പ്രത്യേകം പാസ് ഏർപ്പെടുത്തിയ അധികാരികൾ വാഹനങ്ങൾ പരിശോധിക്കുന്നതിന് നിരവധി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. സാമൂഹ്യപ്രവർത്തകരും ഞാനുൾപ്പെടെ ഏതാനും മാധ്യമപ്രവർത്തകരും ചേർന്ന ഒരു സംഘത്തിന്, ക്രിസ്മസിന്റെ തലേരാത്രിയിലെ ഈ കർശനനിയന്ത്രണം, നേരിട്ട് അനുഭവിക്കാൻ അവസരം ഉണ്ടായി. ജില്ലാ കളക്ടർ കൃഷ്ണകുമാറും പോലീസ് സൂപ്രണ്ട് പ്രവീൺകുമാറും സംയുക്തമായി നയിച്ച അരഡസനോളം വരുന്ന സുരക്ഷിതത്വ വാഹന വ്യൂഹം, തിരിച്ചറിയൽ പാസില്ലാത്ത ഞങ്ങളുടെ വാഹനം വളഞ്ഞു. അന്നു സന്ധ്യയോടെ നുവാഗാമിലെ അഭയാർത്ഥി കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനുള്ള വഴിതിരക്കി റൈക്കിയയിലെ കത്തോലിക്കാ ദേവാലയത്തിനു മുന്നിൽ വണ്ടി നിറുത്തിയപ്പോഴായിരുന്നു അത്. ഞങ്ങളുടെ ജോലി സംബന്ധമായി രേഖകൾ പരിശോധിച്ചതിനു ശേഷമേ, അവർ ഞങ്ങളെ മുന്നോട്ടുപോകാൻ അനുവദിച്ചുള്ളൂ. അങ്ങനെയാണ് ഭവന രഹിതരായ ക്രിസ്ത്യാനികളോടൊത്ത് സ്മരണാർഹമായ ക്രിസ്മസിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായത്. കേന്ദ്രസേനകളുടെ വഴി മുടക്കുവാൻ മരം മുറിച്ചിടുകയാണെന്ന് ക്രിസ്‌മസ്‌ ഉച്ചയ്ക്ക് വാർത്ത പരന്നപ്പോൾ ഒരു ഹെലികോപ്റ്റർ ആ ഭാഗങ്ങളിൽ ചുറ്റിപ്പറക്കുന്നതു കാണാമായിരുന്നു. ക്രിസ്‌മസ്‌ ദിനത്തിലെ സദ്യ അഭയാർത്ഥി ക്യാമ്പുകളിൽ ഉത്സവ പ്രതീതി ഉണർത്തി. എന്നാൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുവാൻ ചെന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം, ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷമുള്ള ഗുർപാകിയയിലെ ഗ്രാമത്തിലെ ദാരിദ്ര്യാർത്തിപൂണ്ട മുഖങ്ങൾ കണ്ടതോടെ ഞങ്ങളുടെ ക്രിസ്‌മസ്‌ സന്തോഷം മങ്ങി. വിജനഗ്രാമത്തിൽ തങ്ങളുടെ തകർക്കപ്പെട്ട വീടുകൾക്കു മുമ്പിൽ വെറുതെ സമയം കളയുന്ന പുരുഷന്മാരെയാണ് ക്രിസ്‌മസ്‌ രാവിലെ ഞങ്ങൾ കണ്ടുമുട്ടിയത്. സ്ത്രീകളാകട്ടെ ഭാഗികമായി തകർത്ത പെന്തക്കോസ്ത പള്ളിയുടെ പരിസരത്ത് പൊട്ടിപ്പൊളിഞ്ഞ പ്ലാസ്റ്റിക് വിരികളും ഇലകളും ഉപയോഗിച്ചു പണിത കുടിലുകളും മുമ്പിൽ അരി വേവിക്കാനായി പുകയോട് മല്ലിടുന്ന തത്രപ്പാടിലായിരുന്നു. ഗുർപ്പാക്കിയയിലെ വിശ്വാസികൾ ആ ക്രിസ്‌മസ്‌ ദിനത്തിൽപോലും മ്ലാനവദനരായിരുന്നു. തകർത്ത് അഗ്നിക്കിരയാക്കപ്പെട്ട വീടുകൾക്കു ചുറ്റും പിതബാഷ് ഡിഗൾ എന്ന പാസ്റ്റർ എന്നെ കൊണ്ടുപോകുമ്പോൾ പറഞ്ഞു: "ക്രിസ്‌മസ്‌ ആഘോഷിക്കുവാൻ ഞങ്ങൾക്ക് ഒന്നുമില്ല. എന്തെങ്കിലും വാങ്ങിക്കാൻ ചില്ലിക്കാശുപോലും ഇല്ലാതെ ഞങ്ങൾ എന്ത് ചെയ്യാനാണ്?" "എങ്കിലും ഞങ്ങൾ നിരാശരല്ല. യേശു എങ്ങനെയാണ് ഈ ലോകത്തിലേക്കു വന്നതെന്ന് ഓർമ്മിക്കുവാൻ ദൈവം ഞങ്ങൾക്ക് തന്ന സന്ദർഭമാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു. ആ ഗ്രാമത്തിലെ 90 ക്രൈസ്തവ ഭവനങ്ങളും കലാപകാരികളുടെ ആക്രമണത്തിൽ ഒന്നുകിൽ അഗ്നിക്കിരയായി. അല്ലെങ്കിൽ തകർത്ത് തരിപ്പണമായി നവംബർ മധ്യത്തോടെ അവിടത്തെ അഭയാർത്ഥികേന്ദ്രം സർക്കാർ അടച്ചുപൂട്ടി. അതോടെ അവർക്കു ലഭിച്ചിരുന്ന സൗജന്യഭക്ഷണം റദ്ദാക്കപ്പെട്ടത് ആ ഹതഭാഗ്യരെ സംബന്ധിച്ച് കൂനിന്മേൽ കുരുവെന്നപോലെയായി. ഗുർപാക്കിയായിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് ക്രിസ്‌മസ്‌ ദിനത്തിൽ നേരിട്ട ദുരിതങ്ങൾ ഞങ്ങളിൽനിന്ന് കേട്ടറിഞ്ഞ സഭാ ശുശ്രൂഷകർ രണ്ടു ദിവസങ്ങൾക്കുശേഷം കോഴിയും മറ്റു പ്രത്യേക ഭക്ഷണ പദാർത്ഥങ്ങളുംകൊണ്ട് അവിടെ എത്തി. ക്രിസ്‌മസ്‌ സദ്യ ഒരുക്കുന്നതിന് പുറമെ ആ വിജനഗ്രാമത്തിൽ കഴിഞ്ഞിരുന്നവരുടെ നേരമ്പോക്കിനായി കളികളും കലാപരിപാടികളും സംഘടിപ്പിച്ചതിനുശേഷം മാത്രമാണ് മിഷണറീസ് ഓഫ് ചാരിറ്ററി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള ശുശ്രൂഷകർ തിരിച്ചുപോയത്. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-12-16-19:26:21.jpg
Keywords: കന്ധമാ, കാണ്ഡ
Content: 15044
Category: 14
Sub Category:
Heading: 'യേശു ഏകരക്ഷകൻ': ക്രിസ്തുമസ് ദിനത്തില്‍ ജാതി മതഭേദമന്യേ ഓൺലൈൻ ക്വിസുമായി താമരശേരി രൂപത
Content: താമരശ്ശേരി: ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ 'യേശു ഏകരക്ഷകൻ' എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചു ഓൺലൈൻ ക്വിസുമായി താമരശേരി രൂപത. ജാതി മതഭേദമന്യേ പ്രായപരിധി വേർതിരിവില്ലാതെ ഏവർക്കും പങ്കെടുക്കാന്‍ അവസരമൊരുക്കികൊണ്ടാണ് ക്വിസ് മത്സരമെന്നത് ശ്രദ്ധേയമാണ്. യേശു ക്രിസ്തുവിനെ കുറിച്ച് തെറ്റായ പഠിപ്പിക്കലുകളുമായി ചില ഇസ്ളാമിക സംഘടനകള്‍ ഓണ്‍ലൈന്‍ ക്വിസുമായി സജീവമാകുന്ന പശ്ചാത്തലത്തിലാണ് 'യേശു ഏകരക്ഷകന്‍' എന്ന വിശ്വാസ സത്യത്തെ മുന്‍നിര്‍ത്തി താമരശ്ശേരി രൂപത രംഗത്ത് വന്നിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. 19/12/2020 വൈകുന്നേരം ആറിന് മുൻപു പേര്, അഡ്രസ്, ഇമെയിൽ ഐഡി എന്ന വാട്സ് ആപ്പ് നമ്പറിൽ അയച്ചു നൽകിയാൽ മത്സരത്തിനുള്ള പാഠഭാഗങ്ങൾ ലഭിക്കുമെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി. ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും മൂന്നാം സമ്മാനം രണ്ടായിരം രൂപയുമാണ് സമ്മാനിക്കുക. ** പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പര്‍: 9495964746. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/India/India-2020-12-16-22:52:39.jpg
Keywords: എകരക്ഷക