Contents
Displaying 14651-14660 of 26166 results.
Content:
15005
Category: 18
Sub Category:
Heading: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക അനുകൂല നിലപാട് സ്വീകരിക്കണം: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: തിരുവല്ല: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല എസ്സിഎസ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നത് രാജ്യത്തിന്റെ മുഴുവന്‍ രോദനമാണെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കൊടും തണുപ്പില്‍ മരണം നേരിടേണ്ടി വന്നിട്ടും സമരഭൂമിയില്‍ ശക്തമായി നിലകൊള്ളുന്ന കര്‍ഷക സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും ലോക സമൂഹം മുഴുവന്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രഫ. ഫിലിപ്പ് എന്‍. തോമസ്, റവ.രാജു പി. ജോര്‍ജ്, ഫാ.ജോസ് കരിക്കം, റവ. ലാല്‍ ചെറിയാന്‍, റവ. ടി.ടി.സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-12-12-05:56:30.jpg
Keywords: കേന്ദ്ര

15006
Category: 22
Sub Category:
Heading: ജോസഫ് - തിരുക്കുടുംബവീട്ടിലെ തണൽ വൃക്ഷം
Content: നാം കൊള്ളുന്ന തണൽ ആരൊക്കയോ വെയിൽ കൊണ്ടതിൻ്റെ, കൊള്ളുന്നതിൻ്റെ ഫലമാണ്. തണലുള്ള ഇടങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ നമുക്കു സാധിച്ചേക്കാം പക്ഷേ സ്വയം വെയിലേറ്റ് തണലാകൻ നിയോഗം കിട്ടിയ ചിലർക്കെ സാധിക്കു, അതിനു ദൈവ നിയോഗം കിട്ടിയ വ്യക്തിയായിരുന്നു യൗസേപ്പ്. തിരുക്കുടുംബ വീട്ടിലെ തണൽ വൃക്ഷമായിരുന്നു ജോസഫ്. ഉണ്ണിയേശുവും മാതാവും ആ തണൽവൃക്ഷത്തിൻ്റെ കീഴിൽ സുഖ സ്വച്ഛത അനുഭവിച്ചു. സഹായഹസ്തത്തിൻ്റെ തണൽ മരമാകാൻ സ്വർഗ്ഗം ഇന്നും പ്രത്യേമായി യൗസേപ്പിനെ അനുവദിക്കുന്നു. ഭൂമിയിൽ ദൈവപുത്രനു തണൽ മരമായവൻ സ്വർഗ്ഗത്തിൽ നിന്നും തണൽ വർഷിക്കും എന്ന കാര്യത്തിൽ അല്പം പോലും സങ്കേതം വേണ്ട. നമ്മുടെ ജീവിതത്തിൽ പച്ചവശേഷിക്കുന്നത് , നമ്മൾ കരിഞ്ഞു പോകാതെ അവശേഷിക്കുന്നത് ആരെങ്കിലുമൊക്കെ നമുക്കു വേണ്ടി തണൽ മരം ആകുന്നതു കൊണ്ടാണ്, അല്ലെങ്കിൽ സ്വയം വെയിലു കൊള്ളാൻ സന്നദ്ധനാകുന്നതിനാലാണ്. അവർ നമ്മുടെ അപ്പനോ, അമ്മയോ, സഹോദരങ്ങളോ കൂട്ടുകാരോ ഒക്കെയാവാം. അവരിലെല്ലാം ജോസഫ് ഭാവമുണ്ട്. യൗസേപ്പിതാവെന്ന തണൽവൃക്ഷത്തലത്തിൽ ചേക്കേറിയാൽ അവിടെ ഈശോയും മാതാവും ഉണ്ട്. അവിടെ എത്തുന്നവർക്കു ലഭിക്കുന്ന സൗജന്യ സമ്മാനമാണ്. തിരു കുടുംബത്തിൻ്റെ സംരക്ഷണവും മധ്യസ്ഥതയും. അതിനാൽ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ യൗസേപ്പിതാവെന്ന തിരുക്കുടുംബ വീട്ടിലെ തണൽ മരത്തെ നമുക്കു സമീപിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-12-06:09:05.jpg
Keywords: ജോസഫ്, യൗസേ

15007
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന നിരോധിക്കുവാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവകാശമില്ല: വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയും, പൊതുആരാധനകളും വിലക്കുവാനുള്ള അധികാരം രാഷ്ട്രീയക്കാര്‍ക്കില്ലെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. ലൈഫ്സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ മുള്ളര്‍ ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ദേവാലയങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണെന്ന്‍ സമ്മതിക്കുന്നുണ്ടെങ്കിലും ചില ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും കോവിഡ് -19 നിയന്ത്രണങ്ങള്‍ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുവാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ആരോപിച്ചു. ബഹുജന സമ്മേളനങ്ങള്‍ക്കും, ജനനിബിഡമായ പൊതുഗതാതവും അനുവദിക്കുമ്പോള്‍ തന്നെ പൊതുകുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതു ഇതു ശരിവെയ്ക്കുകയാണെന്ന് കര്‍ദ്ദിനാള്‍ മുള്ളര്‍ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശങ്ങള്‍ക്കായി പോരാടണമെന്നും ദൈവാരാധനയ്ക്കായി ക്രിസ്തുവിന്റെ ശരീരമായ തിരുസഭയിലെ അംഗങ്ങളെന്ന നിലയില്‍ നമ്മള്‍ മുന്നോട്ട് വരണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. കത്തോലിക്കരോട് വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ ഉപദേശിക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയായി, തന്റെ നാമത്തില്‍ ഒരുമിച്ചു കൂടുവാന്‍ ക്രിസ്തു തന്നെയാണ് സഭയെ വിളിച്ചിരിക്കുന്നതെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വചനം മാംസമായിത്തീര്‍ന്നുവെന്നും മാംസവും രക്തവും ആത്മാവുമുള്ളവരായ നമ്മള്‍ ദൈവം തന്നെ സൃഷ്ടിച്ച ഭൗതീക ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ വിശ്വാസികള്‍ ഒത്തുചേരുന്ന ആരാധനകളിലൂടെയുള്ള ഭൗതീകവും ദൃശ്യവുമായ മാധ്യസ്ഥം നമുക്ക് ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വത്തിക്കാനിലെ പ്രധാനപ്പെട്ട തിരുസംഘങ്ങളിലൊന്നായ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ മുള്ളര്‍ നിലവില്‍ റോമിലെ അഗോനില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ആഗ്നസ് ദേവാലയത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ഡീക്കനാണ്.
Image: /content_image/News/News-2020-12-12-06:26:50.jpg
Keywords: മുള്ളര്‍, വിശ്വാസ തിരുസംഘ

15008
Category: 14
Sub Category:
Heading: വത്തിക്കാൻ ചത്വരത്തിലെ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ദീപങ്ങൾ തെളിച്ച് അനാവരണം ചെയ്തു
Content: ക്രിസ്തുമസിന്റെ വരവറിയിച്ച് വത്തിക്കാൻ ചത്വരത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരുക്കികൊണ്ടിരിന്ന ക്രിസ്തുമസ് പുല്‍ക്കൂടും ട്രീയിലും ദീപങ്ങൾ തെളിച്ചു അനാവരണം ചെയ്തു. ഇന്നലെ ഡിസംബർ 11 വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ നയതന്ത്ര വിഭാഗ പ്രതിനിധികളാണ് ഇതിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ഇവ അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയയിലും കഴിയുന്ന ഭവനരഹിതരായ നാനൂറോളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്. മരത്തിലും, വൈക്കോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ പ്രത്യേകത. വത്തിക്കാൻ ചത്വരതിൽ ഉള്ള പുൽകൂട് ഇറ്റലിയിലെ അബ്രുസ്സോ പ്രവശ്യയിലേ കാസ്തെല്ലോ പ്രദേശത്തെ ചിത്രകല വിദ്യാർത്ഥികളും, അധ്യാപകരുമാണ് നിര്‍മ്മിച്ചത്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായ 19 രൂപങ്ങൾ ആണ് ഈ വർഷത്തെ പുൽകൂട്ടിൽ ഉള്ളത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓൺ കർമ്മം വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് നിർവഹിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ട്രീ സ്ലോവേനിയ രാജ്യം സ്വതന്ത്രമായതിൻ്റെ മുപ്പതാം വാര്‍ഷികം വർഷം പ്രമാണിച്ച് സ്ലോവേനിയ രാജ്യം ഫ്രാൻസിസ് പാപ്പക്ക് സമ്മാനിച്ചതാണ്. വത്തിക്കാനിലെ വിവിധ ഓഫീസുകൾ അലങ്കരിക്കാൻ നാല്‍പ്പതോളം ചെറിയ പൈൻ മരങ്ങളും സ്ലോവേനിയ നൽകിയിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാൻ പരിസരത്തുള്ള പാവങ്ങൾക്ക് ഭക്ഷണവും നൽകുന്നുണ്ടെന്ന് സ്ലോവേനിയൻ അംബാസഡർ ജകോബ് സ്റ്റുൻഫ് നേരത്തെ അറിയിച്ചിരിന്നു. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഇടപെടൽ വഴിയാണ് സ്ലോവേനിയക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിനുള്ള നന്ദിയാണിതെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-12-07:00:37.jpg
Keywords: ക്രിസ്തുമ

15009
Category: 1
Sub Category:
Heading: ഇന്ന് ഡിസംബര്‍ 12 ഗ്വാഡലൂപ്പ തിരുനാള്‍ ദിനത്തില്‍ ദണ്ഡവിമോചനം നേടാന്‍ അവസരം പ്രഖ്യാപിച്ച് മാർപാപ്പ
Content: റോം: ഇന്ന് ഡിസംബര്‍ 12 ഗ്വാഡലൂപ്പ തിരുനാള്‍ ദിനത്തില്‍ ഭവനങ്ങളില്‍ ഇരിന്നുകൊണ്ട് ദണ്ഡവിമോചനം നേടാനുള്ള അവസരം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഗ്വാഡലൂപ്പ മാതാവിന്റെ കിരീടധാരണത്തിന്റെ 125 വാർഷികം പ്രമാണിച്ചാണ് ഡിസംബർ പന്ത്രണ്ടാം തീയതി ഭവനങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ പൂർണ ദണ്ഡവിമോചനത്തിനുളള അവസരം മാർപാപ്പ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം മെക്സിക്കോയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്ക അടച്ചിട്ട സാഹചര്യത്തിൽ ഏതാനും നിബന്ധനകൾ പാലിച്ചാൽ വിശ്വാസികൾക്ക് ദണ്ഡവിമോചനം ലഭിക്കുമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മെക്സിക്കോ സിറ്റി കർദ്ദിനാളായ കാർലോസ് അഗേർ റെറ്റസ് കത്ത് പ്രസിദ്ധീകരിച്ചു. കത്തിനൊപ്പം വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറിയുടെ തലവനായ കർദ്ദിനാൾ മൗറോ പിയാസെൻസയുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ട്. പൂർണ ദണ്ഡവിമോചനം പ്രാപിക്കാൻ വേണ്ടിയുള്ള നിബന്ധനകൾ താഴെ; 1. ഗ്വാഡലൂപ്പ മാതാവിനോട് പ്രാർത്ഥിക്കാൻ വേണ്ടി പ്രത്യേകമാം വിധം ഭവനങ്ങളിൽ സ്ഥലം ഒരുക്കുക. (ഗ്വാഡലൂപ്പ ചിത്രം പ്രതിഷ്ഠിക്കുക). 2. ഗ്വാഡലൂപ്പ ബസിലിക്കയിൽ ഇന്ന് ഡിസംബർ പന്ത്രണ്ടാം തീയതി നടക്കുന്ന വിശുദ്ധ കുർബാനയിൽ മാധ്യമങ്ങളിലൂടെ പങ്കെടുക്കുക. ➤ {{ ലൈവ് സ്ട്രീം ലഭ്യമാകുന്ന യൂട്യൂബ് ചാനൽ ലിങ്ക് ->https://youtube.com/user/BasilicadeGuadalupe}} 3. കുമ്പസാരിച്ച് വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുക. ദിവ്യകാരുണ്യം സ്വീകരിക്കുക. 4. മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുക. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ മാത്രം മൂന്ന് നിബന്ധനകൾ പാലിച്ചാൽ മതിയെന്ന് വത്തിക്കാന്റെ നിർദേശമുണ്ട്. ലോകത്തിലെവിടെയുള്ളവർക്കും ദണ്ഡ വിമോചനം പ്രാപിക്കാമെന്നും, എന്നാൽ അമേരിക്കക്കാർക്കും, ഫിലിപ്പീൻസിൽ ഉള്ളവർക്കും ഗ്വാഡലൂപ്പ മാതാവിനോട് പ്രത്യേക ഒരു ഭക്തിയുള്ളതെന്നും കർദ്ദിനാൾ കാർലോസ് റെറ്റസ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കും ഗ്വാഡലൂപ്പ മാതാവിനോടുള്ള ഭക്തി പ്രചരിച്ചതിനാലാണ് മാർപാപ്പ എല്ലാവർക്കുമായി ദണ്ഡവിമോചനം നൽകാമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 2019ൽ ആരംഭിച്ച ഗ്വാഡലൂപ്പ മാതാവിന്റെ ജൂബിലി വർഷം ഒക്ടോബർ 12, 2021 വരെ അപ്പസ്തോലിക്ക് പെനിറ്റൻഷറി നീട്ടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ആളുകൾക്ക് ബസിലിക്ക ദേവാലയത്തിൽ സന്ദർശനം നടത്താൻ സാധിക്കാത്ത സാഹചര്യം നില നിന്നതിനാലാണ് ഈ വർഷം ഒക്ടോബർ 12 ആം തീയതി അവസാനിക്കേണ്ടിയിരുന്ന ജൂബിലി വർഷം നീട്ടിവെക്കാൻ തീരുമാനമായത്. ഇന്നു ഡിസംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ദിനം ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കും. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-12-07:34:18.jpg
Keywords: ഗ്വാഡ

15010
Category: 14
Sub Category:
Heading: ഗ്വാഡലൂപ്പ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിൽ നിന്ന് ഗാനം ചിട്ടപ്പെടുത്തി മെക്സിക്കൻ വംശജൻ
Content: മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിൽ നിന്ന് ഗാനം ചിട്ടപ്പെടുത്തി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മെക്സിക്കൻ വംശജനായ ഫെർണാണ്ടോ ഒജേട. ഗണിതശാസ്ത്ര അക്കൗണ്ടന്റായ ഒജേട ഗ്വാഡലൂപ്പ മാതാവിന്റെ മേൽ വസ്ത്രത്തിലുളള രഹസ്യങ്ങൾ നിരീക്ഷിച്ചാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടോ സുപ്പീരിയർ ഡി എസ്റ്റുഡിയോസ് ഗ്വാഡലുപ്പാനോസ് എന്ന സംഘടനയുടെ അനുവാദത്തോടെയാണ് ഒജേട തന്റെ ഗവേഷണം ആരംഭിച്ചത്. ഗവേഷണത്തിൽ ഗണിതശാസ്ത്രമാണ് അദ്ദേഹം പ്രധാനമായും ഉപയോഗിച്ചത്. മേൽ വസ്ത്രത്തിലെ നക്ഷത്രങ്ങളെയും, മറ്റ് വിശദാംശങ്ങളെയും ആകാശത്തോടും, മെക്സിക്കോയിലെ മലകളോടും, അഗ്നിപർവ്വതങ്ങളോടും തുലനം ചെയ്തതാണ് ഗാനം ഉണ്ടാക്കാമെന്ന ബോധ്യത്തിലേക്ക് ഫെർണാണ്ടോ ഒജേട എത്തിച്ചേരുന്നത്. സമതുലനാവസ്ഥ എന്ന ഗണിതശാസ്ത്ര പ്രതിഭാസമാണ് അദ്ദേഹം മേൽ വസ്ത്രത്തിൽ കണ്ടെത്തിയത്. സമതുലനാവസ്ഥയിൽ നിന്നും ഗാനം ഉണ്ടാക്കാമെന്ന് പ്രശസ്ത ഗണിതശാസ്ത്ര പണ്ഡിതനായിരുന്ന പൈതഗോറസ് നൂറ്റാണ്ടുകൾക്കുമുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു ദീര്‍ഘചതുരത്തിൽ ചിത്രംവെച്ചാണ് സുപ്രധാന ഭാഗങ്ങൾ ഒജേട അടയാളപ്പെടുത്തിയത്. തുടര്‍ന്നു ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെയാണ് ഗാനത്തിന് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-12-22:13:48.jpg

15011
Category: 18
Sub Category:
Heading: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും
Content: ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കത്തോലിക്ക ബിഷപ്പ്സ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ അല്മായ സംഘടനകളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനത്തിനെതിരേ രാജ്യത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്തമായ നീക്കത്തിനു തുടക്കം കുറിക്കും: അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-12-13-06:12:19.jpg
Keywords: 80:20, ന്യൂനപ

15012
Category: 18
Sub Category:
Heading: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎംന്റെ നേതൃത്വത്തില്‍ കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കുട്ടനാട്ടിലെ മങ്കൊന്പില്‍ ഏകദിന ഉപവാസ സമരം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെന്പാടും അലയടിക്കുന്ന കര്‍ഷക സമരത്തിന് അതിരൂപത യുവജനപ്രസ്ഥാനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യസന്ദേശം നല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ചങ്ങനാശേരി അതിരൂപത എക്കാലവും കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്നും രാജ്യം ഇന്നേ വരെ കണ്ട ഏറ്റവും വലിയ കര്‍ഷകസമരത്തില്‍ അതിരൂപതക്കുടുംബവും പങ്കുചേരുന്നതായും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.അതിരൂപത യുവദീപ്തിഎസ്എംവൈഎം പ്രസിഡന്റ് ജോബിന്‍ ഇടത്താഴെ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ വെരി.റവ.ഫാ.ജോസഫ് വാണിയപ്പുരയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ജേക്കബ് ചക്കാത്ര ആമുഖ പ്രസംഗം നടത്തി. അതിരൂപതയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ സമരത്തിന് ആശംസയര്‍പ്പിച്ചു. ഫാ. സിറിയക് പഴയമഠം പ്രസിഡന്റിന് നാരങ്ങാനീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ.ജോര്‍ജ് മാന്തുരുത്തില്‍, ഫാ.ജോര്‍ജ് പനക്കേഴം, ഡോ.ഡൊമിനിക്, ഡെന്‍സമ്മ അന്ന സോജന്‍, ആന്‍സി ചേന്നോത്ത്, ജോസ് വേങ്ങാന്തറ, വര്‍ഗീസ് ആന്റണി, ഡയോണ്‍ റോയി, ജോര്‍ഡി വര്‍ഗീസ്, ജെയ്റ്റ് മാത്യു, കെവിന്‍ ടോം, മരിയ ജോസ്, കരോളിന്‍ പി.ജെ, നിമിഷ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-12-13-06:18:09.jpg
Keywords: ചങ്ങനാ, പെരുന്തോ

15013
Category: 22
Sub Category:
Heading: യൗസേപ്പിന്റെ പക്കൽ പോവുക
Content: ഫ്രാൻസീസ് പാപ്പയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനമായ പാത്രിസ് കോർദേയിൽ (Patris corde ) ദൈവമാതാവായ കന്യകാമറിയം കഴിഞ്ഞാൽ, മാർപാപ്പമാരുടെ പഠനങ്ങളിൽ തുടർച്ചയായി പരാമർശിക്കപ്പെടുന്ന വിശുദ്ധൻ, വി. യൗസേപ്പാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണമറ്റ വിശുദ്ധരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവനോട് തീക്ഷ്ണതയേറിയ ഭക്തിയുണ്ടെന്നും പാപ്പാ തുറന്നു സമ്മമതിക്കുന്നു. യൗസേപ്പിതാവിനോടുള്ള ഈ ശരണവും ഭക്തിയുമാണ് യൗസേപ്പിൻ്റെ പക്കൽ പോവുക (ite ad Ioseph) എന്ന പ്രയോഗം ഒരു പ്രാർത്ഥനയായതിൻ്റെ അടിസ്ഥാനം. വിശുദ്ധ ജോസ് മരിയ എസ്ക്രീവ തൻ്റെ പക്കൽ ആത്മീയ ഉപദേശം തേടി വന്നിരുന്നവരോട് ഇപ്രകാരം പറയുമായിരുന്നു "യൗസേപ്പിനു ഈശോയെപ്പറ്റി നിരവധി കാര്യങ്ങൾ നമുക്കു പറഞ്ഞു തരാൻ കഴിയുന്നതിനാൽ യൗസേപ്പിതാവിനോടുള്ള ഭക്തി അവഗണിക്കരുതെന്ന് " തിരുസഭാ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു മധ്യസ്ഥ പ്രാർത്ഥന മന്ത്രമായി ഈ പ്രയോഗം പിന്നീടു മാറുകയുണ്ടായി. ഭൗതീകതയും കമ്പോളവൽക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്കാരത്തിന്റെ പര്യായമാകുമ്പോൾ, തനിക്കു വേണ്ടി ചിന്തിക്കാതെ, തന്നെ ഭരമേൽപ്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവും ജീവിത ലക്ഷ്യമാക്കിയ യൗസേപ്പിൻ്റെ പക്കൽ പോകാനുള്ള മനസ്സു നാം സ്വന്തമാക്കണം . ഉണ്ണിയേശുവിനെ കരങ്ങളിലും ഹൃദയത്തിലും വഹിച്ച വി. യൗസേപ്പിതാവിന്റെ പക്കൽ എല്ലാത്തിനും ഉത്തരം ഉണ്ട്. യൗസേപ്പിൻ്റെ പക്കൽ പോവുക, കാരണം യൗസേപ്പിനോടാവശ്യപ്പെട്ട ഒരു കാര്യവും ഉടൻ തന്നെ ലഭിക്കാത്തതായി എനിക്ക് ഓർമ്മയില്ല എന്നു വിശുദ്ധ പാദ്രെ പിയോയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-12-13-06:23:02.jpg

15014
Category: 18
Sub Category:
Heading: കെസിബിസി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി
Content: കൊച്ചി: 2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെസിബിസി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ഡിസംബര്‍ എട്ടു മുതല്‍ 2021 ഡിസംബര്‍ എട്ടു വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു തീരുമാനം. റോമില്‍നിന്നു ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് അതതു രൂപതകള്‍ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിച്ച് ഈ വര്‍ഷാചരണം ആത്മീയ ഉണര്‍വിന് ഉതകുന്നതാക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു.
Image: /content_image/India/India-2020-12-13-06:33:22.jpg
Keywords: കെസിബിസി