Contents

Displaying 14611-14620 of 25132 results.
Content: 14965
Category: 18
Sub Category:
Heading: ക്രിസ്തുമസിന് അക്രമ ഭീഷണി മുഴക്കിയ ബജ്‌രംഗ്ദള്‍ നേതാവിനെതിരെ അന്വേഷണത്തിനു നിര്‍ദേശം
Content: സില്‍ച്ചാര്‍ (ആസാം): ക്രിസ്തുമസ് ആഘോഷവേളയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്നു ഭീഷണി മുഴക്കിയ ബജ്‌രംഗ്ദള്‍ നേതാവിനെതിരേ ആസാമില്‍ അന്വേഷണത്തിനു നിര്‍ദേശം. കാചെറില്‍ ബജ്‌രംഗ്ദളിന്റെ ചുമതലയുള്ള മിഥുന്‍ നാഥിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ വ്യാഴാഴ്ച സില്‍ച്ചാറില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. അയല്‍ സംസ്ഥാനമായ മേഘാലയയിലെ ഷില്ലോംഗില്‍ രാമകൃഷ്ണ മിഷന്റെ കീഴിലുള്ള വിവേകാനന്ദ സെന്റര്‍ അടച്ചുപൂട്ടിയതിനെ പരാമര്‍ശിച്ചായിരുന്നു മിഥുന്‍ നാഥിന്റെ ഭീഷണി. ക്രിസ്തുമസിന് ഒരു ഹൈന്ദവനും ക്രൈസ്തവ ആരാധനാലയങ്ങളില്‍ പോകരുതെന്നും പോയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരിന്നു മിഥുന്‍ നാഥിന്റെ ഭീഷണി. അതേസമയം, കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണു പോലീസ് ഭാഷ്യം.
Image: /content_image/India/India-2020-12-07-11:19:06.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 14966
Category: 1
Sub Category:
Heading: ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് വത്തിക്കാൻ
Content: റോം: ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് വത്തിക്കാന്റെ സെക്രട്ടറി ഫോർ റിലേഷൻസ് വിത്ത് സ്റ്റേറ്റ്സ് പദവി വഹിക്കുന്ന ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന തീവ്രവാദി അക്രമണങ്ങളെയും, സമാനമായ അക്രമണങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോര്‍പ്പറേഷൻ ഇൻ യൂറോപ്പ് എന്ന സംഘടന വ്യാഴാഴ്ച ദിവസം നടന്ന വിർച്വൽ കൂടിക്കാഴ്ചയിൽ ആർച്ച് ബിഷപ്പ് ഗല്ലാഘർ തന്റെ ആശങ്ക പങ്കുവെച്ചത്. പല അക്രമങ്ങളും നടക്കുന്നത് ആളുകൾ ആരാധിക്കാൻ വേണ്ടി ഒരുമിച്ചുകൂടുന്ന സമയത്താണെന്നത് വളരെയധികം ഹീനമായ പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാർത്ഥിക്കാൻ ഒത്തുചേർന്നു എന്ന ഒറ്റക്കാരണത്താൽ, എതിർക്കപ്പെടാൻ ശേഷിയില്ലാത്ത കുട്ടികളുടെയും, സ്ത്രീകളുടെയും ജീവൻ നഷ്ടപ്പെടുമ്പോൾ സമാധാനത്തിന്റെയും, പ്രശാന്തതയുടെ ഇടങ്ങൾ കുരുതിക്കളമായി മാറുന്നു. മതത്തിന്റെ പേരിൽ അക്രമങ്ങൾ നടക്കുന്നത് ഖേദകരമായ കാര്യമാണ്. ചിന്താ സ്വാതന്ത്ര്യത്തെയും, ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആരാധനാലയങ്ങൾക്കു സുരക്ഷ ലഭിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ വ്യക്തമാക്കി. ക്രൈസ്തവർക്കും, യഹൂദർക്കും, ഇസ്ലാം മതസ്ഥർക്കും നേരിടേണ്ടിവരുന്ന വിവേചനങ്ങളെയും, അസഹിഷ്ണുതയെയും വിവേചനമില്ലാതെ തന്നെ നേരിടാൻ സംഘടന തക്കതായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്ന സംഘടനയിലെ അംഗരാജ്യങ്ങളുടെ ഇടയിലുള്ള പൊതുവായ ധാരണയിൽ നിന്നായിരിക്കണം വിവിധ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതെന്നും വത്തിക്കാൻ പ്രതിനിധി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-07-13:11:52.jpg
Keywords: വത്തിക്ക, ക്രൈസ്തവ
Content: 14967
Category: 1
Sub Category:
Heading: ക്രൈസ്തവ സഭൈക്യ കൂട്ടായ്മകളെ കുറിച്ചുള്ള പുതിയ രേഖ പ്രകാശനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യസംരംഭങ്ങളെ കുറിച്ചുള്ള പുതിയ രേഖ 'മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക' പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസിൽ നിന്ന് ഓണ്‍ലൈനിലൂടെ നടത്തിയ പത്രസമ്മേളനത്തിലാണ്, രേഖ പ്രകാശനം ചെയ്തത്. പൊന്തിഫിക്കൽ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോച്ച്, മെത്രാന്മാർക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മാർക് ഓല്ലെത്ത്, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ ടാഗ്ലെ, പൗരസ്ത്യസഭയ്ക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർഡോ സാന്ദ്രി എന്നിവർ രേഖയുടെ ഉള്ളടക്കം മാധ്യമപ്രവർത്തകർക്കായി സംഗ്രഹിച്ചു. കത്തോലിക്ക സഭയിൽ ക്രൈസ്തവൈക്യപരിപോഷണം, ഇതര ക്രൈസ്തവസഭകളുമായി കത്തോലിക്ക സഭയുടെ ബന്ധം എന്നിങ്ങനെ രണ്ടു ഭാഗമാണ് രേഖയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവൈക്യപരിപോഷണ ദൗത്യം നിറവേറ്റുന്നതിന് കത്തോലിക്കാ സഭ ചെയ്യേണ്ട കാര്യങ്ങളാണ് ആദ്യ ഭാഗത്തിൻറെ ഉള്ളടക്കം. ഇതര ക്രൈസ്തവ സഭകളുമായി കത്തോലിക്ക സഭ ഇടപഴകുന്ന വിവിധ രീതികളെ കുറിച്ച് വിശകലനം ചെയ്യുകയാണ് രണ്ടാമത്തെ ഭാഗം. മെത്രാൻ തന്റെ രൂപതയുമൊത്തു നടത്തുന്ന ക്രൈസ്തവൈക്യ യാത്രയിൽ ഒരു മാർഗ്ഗനിർദ്ദേശികയാണ് രേഖയെന്ന് പ്രകാശനവേളയിൽ കർദ്ദിനാൾ കുർത്ത് കോഹ് വിശദീകരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-07-18:35:33.jpg
Keywords: എക്യു
Content: 14968
Category: 18
Sub Category:
Heading: യുവജനങ്ങള്‍ക്കായി പിഎസ്‌സി പരിശീലനപദ്ധതി ആരംഭിച്ച് എസ്എംവൈഎം പാലാ രൂപത
Content: പാലാ :പാലാ രൂപതയിലെ യുവജനങ്ങളെ കേന്ദ്ര - സംസ്ഥാന ഗവണ്മെന്റ് ജോലികൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കായി പിഎസ്‌സി ഓൺലൈൻ പരിശീലനപദ്ധതി ആരംഭിച്ച് എസ്‌എംവൈഎം പാലാ രൂപത. ഗവണ്മെന്റ് സർവീസ് ജോലികളിൽ പിഎസ്‌സി ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിലുള്ള നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടി നടത്തി വരുന്ന റിലേ നിരാഹാര സമരം അമ്പത്തിയഞ്ചാം ദിനത്തിൽ അവസാനിപ്പിച്ചുകൊണ്ടാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തത്. യുവാക്കൾ കൂടുതൽ ഗവണ്മെന്റ് ജോലികളിലേക്ക് തിരിയണമെന്നും കൂടുതൽ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും അരുണാപുരം യൂണിറ്റിൽ നടന്ന പരിപാടിയിൽ ബിഷപ്പ് യുവാക്കളോട് ആഹ്വാനം ചെയ്തു. പിൻവാതിൽ നിയമനങ്ങൾ, തത്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ, ആശ്രിത നിയമനങ്ങൾ എന്നിവയിലെ അപാകതകൾ, സംവരണവിതരണത്തിലെ അനീതി, ന്യൂനപക്ഷ ക്ഷേമ വിതരണത്തിൽ കേരളത്തിൽ മാത്രമുള്ള 80:20 വിതരണാനുപാതത്തിലെ പക്ഷപാതം, പി എസ് സി കോച്ചിംഗ് സെന്ററുകൾ വിവിധ ന്യൂന പക്ഷങ്ങൾക്ക് ലഭ്യമാക്കാത്ത അവസ്ഥ, ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്ന രാഷ്ട്രീയ സമീപനങ്ങൾ എന്നിവയിൽ ജനശ്രദ്ധ ഉണർത്തുന്നതിൽ സമരം കാര്യമായ പങ്കു വഹിച്ചെന്ന് ബിഷപ്പ് അനുസ്മരിച്ചു. നസ്രാണി സമുദായത്തിന്റെ പണ്ടുകാലത്തുണ്ടായിരുന്ന നന്മകൾ അംഗീകരിച്ച് അവരെ പൊതു സമൂഹം മഹത്വപൂർവ്വം കണ്ടിരുന്നത് ഓർമ്മിപ്പിച്ച ബിഷപ്പ് ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന വിവിധ വെല്ലുവിളികളെപ്പറ്റി സൂചിപ്പിച്ചു. പാറേമ്മാക്കൽ തോമാ കത്തനാർ, നിധീരിക്കൽ മാണി കത്തനാർ, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ പാതയിൽ പൂർവ്വികരുടെ ചൈതന്യം ഏറ്റു വാങ്ങിയുള്ള പോരാട്ടത്തിനാണ് എസ്‌ എം വൈ എം യുവാക്കൾ ഇറങ്ങിതിരിച്ചതെന്നും ഇത് ചരിത്രത്തിൽ മാഞ്ഞു പോകാത്ത വിധത്തിൽ രേഖപ്പെടുത്തപ്പെട്ട അധ്യായമായി പരിഗണിക്കപ്പെടുമെന്നും പാലാ രൂപതയിലെല്ലായിടത്തും വിശിഷ്യ യുവാക്കളിലേക്ക് ഇതിന്റെ അലയടികൾ എത്തിച്ചേരുന്നുവെന്നും ബിഷപ്പ് അഭിപ്രായപെട്ടു. അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലയിൽ,എസ്‌ എം വൈ എം രൂപത ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ,പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ,ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, വൈസ് പ്രസിഡന്റ്‌ ‌ അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്റ്‌ ‌ ഡിന്റോ ചെമ്പുളായിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ, ആനിമേറ്റർ സി. മേരിലിറ്റ് എഫ് സി സി, യൂണിറ്റ് പ്രസിഡന്റ്‌ ജീവൻ എന്നിവർ സമാപന ദിനത്തിൽ സംസാരിച്ചു.
Image: /content_image/India/India-2020-12-07-19:28:28.jpg
Keywords: പാലാ രൂപത, എസ്‌എംവൈഎം
Content: 14969
Category: 10
Sub Category:
Heading: മതമര്‍ദ്ദനത്തിനിടെ 'ബൈബിൾ നേരിട്ട് കണ്ടു'വെന്ന് സാക്ഷ്യപ്പെടുത്തുന്ന കൊറിയക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
Content: കാലിഫോര്‍ണിയ: കടുത്ത മതപീഡനങ്ങളുടെ നടുവിലും ബൈബിൾ നേരിട്ടുകണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഉത്തരകൊറിയക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. ഉത്തര കൊറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന ഡാറ്റാബേസ് സെന്റർ ഫോർ നോർത്ത് കൊറിയൻ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട വൈറ്റ് പേപ്പർ ഓൺ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. തങ്ങൾ ബൈബിൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറയുന്ന ഉത്തര കൊറിയൻ പൗരന്മാരുടെ എണ്ണത്തിൽ രണ്ടായിരമാണ്ട് മുതൽ ഓരോ വർഷവും 4% വർദ്ധനവ് വീതം ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മതപരമായ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്ന ഏകാധിപത്യ രാജ്യമാണ് ഉത്തരകൊറിയ. 2007 മുതലാണ് മതപീഡനങ്ങളെ പറ്റി സംഘടന പഠനം ആരംഭിക്കുന്നത്. ഈ വർഷം 1234 ആളുകളെയാണ് റിപ്പോർട്ട് രൂപീകരിക്കുന്നതിന് വിശദാംശങ്ങൾ അറിയാൻ സമീപിച്ചത്. 1411 മതവിദ്വേഷ കേസുകള്‍ പഠനവിധേയമാക്കി. മതം പിന്തുടർന്നാലുള്ള ശിക്ഷയെപ്പറ്റി ചോദിച്ചപ്പോൾ ജയിലിൽ പോകേണ്ടി വന്നിട്ടുള്ളതായി 46.7 ശതമാനം ആളുകൾ പറഞ്ഞു. ക്രൈസ്തവ വിശ്വാസവുമായി ബന്ധമുണ്ടാക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യാൻ 2014 ഏപ്രിൽ മാസം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിറക്കിയതിന് പിന്നെയാണ് മതപീഡനങ്ങൾ കൂടുതലായും വർദ്ധിച്ചതെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ ഡോർസ് എന്ന അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യം ഉത്തരകൊറിയയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-07-22:09:22.jpg
Keywords: കൊറിയ
Content: 14970
Category: 1
Sub Category:
Heading: മിശിഹായുടെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം വിശ്വാസികളിലേക്ക്
Content: മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാന്‍ തിരുസഭയുടെ അംഗീകാരത്തോട് കൂടി ഒരുക്കിയ പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചു. കുരിശിന്റെ വഴിയിൽ പതിനാല് സ്ഥലങ്ങൾ ധ്യാനിക്കുന്നതുപോലെ ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ പതിനാല് രക്ഷാകര സംഭവങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചുവരികയായിരിന്നു. നൂറുകണക്കിനാളുകളാണ് ഈ പ്രാര്‍ത്ഥനാസമാഹാരം കണ്ടുക്കൊണ്ട് വിവിധ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പതിനാല് സംഭവങ്ങൾക്ക് ശേഷം സമാപന പ്രാർത്ഥനയടക്കമുള്ള ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോൾ പൂർണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ പോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാന്‍ സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷമാണ് പ്രവാചകശബ്ദം 'രക്ഷയുടെ വഴി' ഒരുക്കിയത്. സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിച്ചിരിന്നു. ഇതോടെ 'രക്ഷയുടെ വഴി' പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറിയിരിക്കുകയാണ്. പ്രാര്‍ത്ഥനാസമാഹാരത്തിന്റെ പൂര്‍ണ്ണരൂപം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് ഓരോ രക്ഷാകര സംഭവങ്ങളും ആഴത്തില്‍ വിചിന്തനം ചെയ്യുവാനും പ്രാര്‍ത്ഥിക്കുവാനും സഹായകമായ വിധത്തില്‍ പ്രാര്‍ത്ഥനയുടെ ലിഖിത രൂപം വീഡിയോയില്‍ ഉള്‍ചേര്‍ത്താണ് നല്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ചു നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. മഹാമാരിയ്ക്കു നടുവിലെ ഈ വർഷത്തെ ക്രിസ്തുമസ് കാലത്ത് തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങൾ ധ്യാനിക്കുവാനും യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കുവാനും 'രക്ഷയുടെ വഴി' പ്രാർത്ഥനാസമാഹാരം ഏറെ സഹായകരമാകുമെന്ന് തീർച്ച. ഇത് അനേകം ആളുകളിലേക്ക് പങ്കുവെച്ചുകൊണ്ട് മഹത്തായ സുവിശേഷവേലയിൽ നമ്മുക്കും പങ്കുചേരാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/TitleNews/TitleNews-2020-12-08-06:53:50.jpg
Keywords: രക്ഷയുടെ
Content: 14971
Category: 1
Sub Category:
Heading: ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഫ്രാന്‍സിസ് പാപ്പ: ഇറാഖ് സന്ദര്‍ശനം മാര്‍ച്ചില്‍
Content: റോം: നീണ്ട അനിശ്ചിത്വത്തിനു ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം സ്ഥിരീകരിച്ച് വത്തിക്കാന്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍, ബാഗ്ദാദ് നിനവേ മേഖലയിലെ ഇര്‍ബില്‍, മൊസൂള്‍, ക്വാരക്കോഷ് എന്നീ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചു. ഇറാഖ് ഭരണകൂടത്തിന്റെയും പ്രാദേശിക കത്തോലിക്കാ സഭയുടേയും ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. 2021 മാര്‍ച്ച് 5 മുതല്‍ 8 വരേയാണ് പാപ്പ ഇറാഖിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരിക്കുന്നത്. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ‘ഉര്‍’ സന്ദര്‍ശിക്കുക എന്നത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നടക്കാതെ പോയ സ്വപ്നമാണ്. കത്തോലിക്കാ സഭാ ചരിത്രത്തിലെ മഹത്തായ ജൂബിലി വര്‍ഷമായ 2000-ന് മുന്‍പ് ഉര്‍, സിനായി, ജെറുസലേം എന്നീ സ്ഥലങ്ങള്‍ അടങ്ങുന്ന ചരിത്രപാതയിലൂടെ മൂന്ന്‍ ഘട്ടങ്ങളുള്ള ഒരു സന്ദര്‍ശന പരിപാടിയ്ക്കു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്നത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ജെനറല്‍ അഫയേഴ്സ് സോസ്റ്റിറ്റ്യൂട്ടോ ആയിരുന്ന കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റേ 2014-ല്‍ വെളിപ്പെടുത്തിയിരുന്നു. 2000 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സിനായി, ജെറുസലേം എന്നിവ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായെങ്കിലും യാത്രാ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഉര്‍ സന്ദര്‍ശിക്കുവാന്‍ വിശുദ്ധന് കഴിഞ്ഞിരിന്നില്ല. അതേസമയം കോവിഡ് മഹാമാരിക്കു ശേഷമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും ഇറാഖിലേത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-08-07:54:21.jpg
Keywords: ഇറാഖ
Content: 14972
Category: 18
Sub Category:
Heading: കേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുറയുന്ന ജനനനിരക്ക്: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Content: തൃശൂര്‍: കേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനനനിരക്കാണെന്ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഷെക്കെയ്ന ടെലിവിഷന്‍ സംഘടിപ്പിക്കുന്ന രണ്ടാം മിസ്പ കണ്‍വന്‍ഷനില്‍ ആദ്യദിവസത്തെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സംഘടിതശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനനനിരക്കാണ്. 2001ല്‍ സിഡിഎസിലെ ജനസംഖ്യാ ശാസ്ത്രജ്ഞനായ കെ.സി. സക്കറിയ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ക്രൈസ്തവ സമൂഹത്തിനാണ്. ക്രൈസ്തവ കുടുംബത്തില്‍ ശരാശരി ഒരു കുട്ടി മാത്രമാണ് ഇപ്പോഴുള്ളത്. ഒരു സമുദായ വളര്‍ച്ചയുടെ മാനദണ്ഡം കുടുംബത്തില്‍ രണ്ടിലധികം കുട്ടികള്‍ ഉണ്ടാകണമെന്നാണ്. 16 ശതമാനം ക്രൈസ്തവ കുടുംബങ്ങളില്‍ ഒരു കുട്ടിപോലുമില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ക്രൈസ്തവ സമുദായം വളരെവേഗം ക്ഷയിച്ച് ദുര്‍ബലമാകുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം, അവിവാഹിതരുടെ വര്‍ധന, വിദേശത്തുപോകുന്നവര്‍ തിരിച്ചുവരാത്ത അവസ്ഥ എന്നിങ്ങനെ കേരളത്തില്‍ ക്രൈസ്തവര്‍ നിലനില്പിന് ഭീഷണി നേരിടുന്ന വിഷയങ്ങള്‍ അടിയന്തരമായി സമഗ്രപഠനത്തിനു വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. മിസ്പ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്നു 'സഭയും സമുദായ ഭദ്രതയും' എന്ന വിഷയത്തില്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ പ്രഭാഷണം നടത്തും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-08-08:44:33.jpg
Keywords: വട്ടായി
Content: 14973
Category: 1
Sub Category:
Heading: ‘ജസിയ’ നിഷേധിച്ച ക്രൈസ്തവരെ കൊന്നൊടുക്കി: പരോക്ഷ വെളിപ്പെടുത്തലുമായി ഐസിസ് തീവ്രവാദി
Content: മൊസൂള്‍ (ഇറാഖ്): മൊസൂളിലെ ക്രൈസ്തവരില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ജസിയ (ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകൾ കൊടുക്കേണ്ടതായ നികുതി) നല്‍കുവാന്‍ വിസമ്മതിച്ച ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തുവെന്നത് ശരിവെക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. മൊസൂളിലെ ക്രിസ്ത്യാനികള്‍ക്ക് ജസിയ നല്‍കുവാനുള്ള അവസരം ഇസ്ലാമിക് സ്റ്റേറ്റ് നല്‍കിയിരുന്നുവെന്നും ഐസിസിന് നികുതി കൊടുത്തിരുന്നെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ മതവിശ്വാസവും, മതപരമായ ആചാരങ്ങളും തുടരാമായിരുന്നെന്നും കാലിഫേറ്റ് അവരെ സംരക്ഷിച്ചേനേയെന്നുമാണ് ജിഹാദി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാഷിംഗ്‌ടണ്‍ ഡി.സി ആസ്ഥാനമായുള്ള മെംമ്രി ടി.വി (മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ആണ് ഐസിസിലെ നിയമപണ്ഡിതനും ജഡ്ജിയുമായിരുന്ന മുഫ്തി ഷിഫ അലി ബഷീര്‍ മുഹമ്മദിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജസിയ നല്‍കുന്നതിന് പകരം ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരുന്നുവെന്നും, ജസിയ നല്‍കുവാന്‍ വിസമ്മതിച്ചവരുടേയും, പലായനം ചെയ്തവരുടേയും ഭൂമിയാണ്‌ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതെന്നും ഷിഫ അലി പറയുന്നു. വിസമ്മതം പ്രകടിപ്പിച്ച ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയായിരുന്നുവെന്നു ഷിഫ അലി പറയുമ്പോഴും, പലായനം ചെയ്യാതെ മൊസൂളില്‍ തങ്ങിയ ക്രൈസ്തവരില്‍ ജസിയ നല്‍കുവാന്‍ വിസമ്മതിച്ചവരെ കൊല്ലുകയും അവരുടെ ഭൂമി ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചടക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെടുത്തലിലെ പരോക്ഷമായ സൂചന. ‘ഇസ്ലാമിക നിയമത്തില്‍ പറഞ്ഞിരിക്കുന്നത് വിവരിക്കുകയായിരുന്നു ജിഹാദി സംഘടനയിലെ തന്റെ ദൗത്യ'മെന്നും ഷിഫ അലി പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Captured ISIS Mufti of Mosul Shifa Al-Nima: The Christians of Mosul Were Offered to stay and Pay Jizya But Preferred to Leave; We Confiscated Their Property <a href="https://t.co/GdTnMXyCh1">pic.twitter.com/GdTnMXyCh1</a></p>&mdash; MEMRI (@MEMRIReports) <a href="https://twitter.com/MEMRIReports/status/1334442585520295941?ref_src=twsrc%5Etfw">December 3, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മൊസൂളില്‍ ജനിച്ചു വളര്‍ന്ന ഷിഫ അലി വിവിധ തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷം 2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നത്. ഷിഫ അല്‍ നിമ എന്നായിരുന്നു ഇസ്ലാമിക് സ്റ്റേറ്റില്‍ ഇയാളുടെ പേര്. മൊസൂളിലെ നിരവധി ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തിരുന്നു. ‘ഒന്നുകില്‍ മതം മാറുക, ജസിയ അടക്കുക, അല്ലെങ്കില്‍ മരിക്കുക’ എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവര്‍ക്ക് നേരെ ഇറക്കിയ ഭീഷണി. ജൂലൈ മാസത്തില്‍ കാഫിറുകളെ (അവിശ്വാസികളെ) കൊറോണ വൈറസ് പടര്‍ത്തി കൊല്ലുവാന്‍ തങ്ങളുടെ അനുഭാവികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഐസിസ് ഒരു പ്രസിദ്ധീകരണം പുറത്തുവിട്ടിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത തബ്ലിഗി ജമാത്തിന്റെ ഫോട്ടോ ആയിരുന്നു കവര്‍ ചിത്രം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-08-15:14:02.jpg
Keywords: ഇറാഖ, ഇസ്ലാമിക്
Content: 14974
Category: 24
Sub Category:
Heading: പാപമേശാത്ത അമലോത്ഭവ മാതാവും പാപത്തെ അതിജീവിക്കേണ്ട നമ്മളും!
Content: ഇന്ന് ഡിസംബർ 8, സ്വർഗത്തിന്റെയും, ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകമറിയത്തിന്റെ "അമലോത്ഭവ തിരുനാൾ" തിരുസഭ ആഘോഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, ഈ തിരുന്നാൾദിനത്തിൽ, അമലോത്ഭവ മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും, ആശീർവാദവും എല്ലാകുടുംബങ്ങളിലും, വ്യക്തിജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നമ്മുക്കറിയാം തിരുസഭ, ദൈവകൃപ നിറഞ്ഞ പരിശുദ്ധ മറിയത്തെകുറിച്ച് നാല് വിശ്വാസസത്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്: പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം, നിത്യകന്യാത്വം, ദൈവമാതൃത്വം, സ്വർഗ്ഗാരോപണം.!! 1854 ഡിസംബർ 8 -ാം തീയതി “ അവാച്യനായ ദൈവം ( Ineffabili Deus ) ' എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് ഒമ്പതാം പീയൂസ് മാർപ്പാപ്പ ഇങ്ങനെ പറഞ്ഞു : “ ദൈവകൃപയാൽ, ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ജന്മപാപത്തിന്റെ മാലിന്യമേശാതെ മറിയം കാത്തുപരിപാലിക്കപ്പെട്ടു" . പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതിനു 4 വർഷത്തിന് ശേഷം ഫ്രാൻസിലെ ലൂർദിൽ, 1858 മാർച്ച് 25ന് മംഗളവാർത്താ തിരുനാൾ ദിനത്തിൽ ബർണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പരിശുദ്ധ അമ്മ പറഞ്ഞു : “ ഞാൻ അമലോത്ഭവയാണ് ( I am the Immaculate Conception ). ദൈവകൃപയാൽ, ലൂർദിൽ പോകുവാനും ആ വിശുദ്ധ സ്ഥലങ്ങൾ കാണുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി.ദൈവത്തിനു സ്തുതി! ഒരിക്കൽ ഒരു വ്യക്തി എന്നോട് ചോദിച്ചു, പരിശുദ്ധ അമ്മയുടെ അമലോത്ഭവം എങ്ങനെ വിശ്വസിക്കും? ഇത് എങ്ങനെ സാധ്യമാകും? ഞാൻ പറഞ്ഞു, പറുദീസയിൽ ദൈവം ആദത്തിനും ഹവ്വായ്ക്കും രൂപം നൽകിയപ്പോഴും അവരിൽ ഒരു ജന്മപാപംപോലും ഉണ്ടായിരുന്നില്ല. മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ പ്രതി, സർവ്വശക്തനായ ദൈവം നൽകിയ പ്രത്യേകമായ ആനുകൂല്യത്താൽ, ഏറ്റവും അനുഗൃഹീതയായ കന്യാമറിയം താൻ ഉരുവാക്കപ്പെട്ട ആദ്യ നിമിഷം മുതൽ, "ഉത്ഭവപാപത്തിന്റെ എല്ലാ കളങ്കങ്ങളിൽ നിന്നും സംരക്ഷിതയായിരിക്കണം" എന്ന് ദൈവം തീരുമാനിച്ചിരുന്നെങ്കിൽ അതു വിശ്വസിക്കാൻ എന്തിനാണ് ബുദ്ധിമുട്ട്? കാരണം ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ല. അതെ, പാപമില്ലാത്ത ജീവിതം സാധ്യമാണ് എന്ന് ഉറക്കെ പ്രഘോഷിക്കുന്ന ഒരു തിരുനാളാണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ! മനുഷ്യനായതുകൊണ്ട് പാപി ആയിരിക്കണം എന്ന് നിർബന്ധം ഇല്ല. പാപമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുമെന്ന് ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഏദൻതോട്ടത്തിൽ പാപമില്ലാത്ത അവസ്ഥയുണ്ടായിരുന്നു, പക്ഷേ മനുഷ്യന്റെ തെരഞ്ഞെടുപ്പ് അവനെ പാപത്തിലേക്ക് നയിച്ചു. അതേ ജീവിതം എപ്പോഴും തെരഞ്ഞെടുപ്പുകളുടെതാണ്. നന്മതിന്മകൾ ഒരുവൻ തെരഞ്ഞെടുക്കുന്നതനുസരിച്ച് അവന്റെ ജീവിതവും, വിധിയും നിർണ്ണയിക്കപ്പെടുന്നു. ചില ശ്രേഷ്ഠമായ തെരഞ്ഞെടുപ്പുമൂലം മഹത് വ്യക്തികൾ ആയ ഒത്തിരിപ്പേർ വിശുദ്ധ ഗ്രന്ഥത്തിൽ കാണുവാൻ സാധിക്കും!!. താൻ വിവാഹം കഴിക്കാൻ പോകുന്ന മേരി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ, യഹൂദനിയമപ്രകാരം കല്ലെറിഞ്ഞ് കൊല്ലുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെ, ജോസഫ് എടുത്ത തെരഞ്ഞെടുപ്പ് അവനെ ദൈവപുത്രന്റെ വളർത്തച്ഛനാകുവാനുള്ള ഭാഗ്യം സ്വന്തമാക്കി. ഗാഗുൽത്തായിൽ ക്രിസ്തുവിനെ കുരിശിൽ അരികിൽ ഒപ്പമുണ്ടായിരുന്ന ഒരു കള്ളൻ, നല്ല കള്ളൻ ആയി മാറിയത് സ്വർഗ്ഗത്തിലേക്കുള്ള മാർഗം കണ്ടെത്തിയത് കൊണ്ടാണ്. ലോകം മുഴുവനും പാപസുഖത്തിൽ മുഴുകി ജീവിച്ചപ്പോൾ വരാനിരിക്കുന്ന പ്രളയത്തെ അതിജീവിക്കാൻ വേണ്ടി നോഹ പെട്ടകം പണിയാൻ തയ്യാറായപ്പോൾ അവന്റെ തെരഞ്ഞെടുപ്പ് അവനു രക്ഷയായി മാറി. മണവാളന്റെ വരവിനായി വിളക്കിനൊപ്പം എണ്ണയും കരുതിവെച്ച വിവേകമതികളായ കന്യകമാരുടെ തെരഞ്ഞെടുപ്പ്, അവരെ മണവാളന്റെയൊപ്പമുള്ള സന്തോഷത്തിന് യോഗ്യരാക്കി. നമ്മുടെ തെരഞ്ഞെടുപ്പുകളെ ഒന്നു വിചിന്തനം ചെയ്യാം. മറക്കരുത് ജീവിതം ഒരുപാട് തെരഞ്ഞെടുപ്പുകൾക്ക് അവസരം തരും. മാമോദീസയിൽ പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുമെന്നേറ്റു പറഞ്ഞിട്ട്, സമർപ്പണ ജീവിതത്തിൽ വൃതത്രയങ്ങളിലൂടെ ക്രിസ്തുവിനായി പൂർണമായും സമർപ്പിക്കാമെന്ന് ഏറ്റു പറഞ്ഞിട്ട്, കുടുംബജീവിതത്തിൽ ഇന്നുമുതൽ മരണംവരെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ജീവിക്കാം എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി ഏറ്റു പറഞ്ഞിട്ടൊക്കെ ഒക്കെ എത്ര പ്രാവശ്യം നാം ആ തെരഞ്ഞെടുപ്പുകൾ തെറ്റിച്ചിരിക്കുന്നു? ഒരു കോപ്പ മധുരിക്കുന്ന പായസത്തിനു വേണ്ടി കടിഞ്ഞൂൽ അവകാശം വിറ്റ എസാവിനെ പോലെയോ? മുപ്പതു വെള്ളി നാണയത്തിന് ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ പോലെയോ നിന്റെ തെരഞ്ഞെടുപ്പുകൾ നിന്നെ പാപത്തിലേക്ക് നയിക്കുന്നുണ്ടോ? ഓർക്കുക, ഓരോ ജനനത്തിന്റെ പിന്നിലും ഒരു നിയോഗമുണ്ട്. പരിശുദ്ധ അമ്മയുടെ ജീവിത നിയോഗമല്ല നമ്മുടെ ഓരോരുത്തരുടെയും നിയോഗം!!. നിന്റെ ജീവിത നിയോഗം നീ കണ്ടെത്തുക. അതു അനുസരിച്ചു ജീവിക്കുക!! കാരണം, പാഴായിപ്പോകുന്ന ഒരു ജന്മവും ഭൂമിയിൽ ഇല്ല. എന്നാൽ ചിലമനുഷ്യർ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു ജീവിതം പാപപങ്കിലമാക്കുമ്പോൾ, സ്വർഗ്ഗം വേദനിക്കുന്നു, ജീവിത നിയോഗങ്ങൾ താറുമാറാക്കപെടുന്നു! സുഹൃത്തേ, ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ, എല്ലാ ജന്മപാപവും, കർമ്മപാപവും മായിച്ചു ക്രിസ്തുവിൽ വിശുദ്ധികരിക്കപെട്ടവരാണ് ഓരോ ക്രൈസ്തവനും. ലോകത്തിൽ ജീവിച്ചാലും, ലോകമാലിന്യമേല്ക്കാതെ ജീവിക്കാൻ സാധിക്കു മെന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. "ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടുകൂടെ" എന്ന ദൈവദൂതന്റെ വാക്കുകൾ മറിയത്തിന്റെ യോഗ്യത വ്യക്തമാക്കുന്നു!!. ഒരു വേള ദൈവദൂതൻ നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും പറയുക? വിദ്വേഷം നിറഞ്ഞവരെ, വെറുപ്പ് നിറഞ്ഞവരെ, ക്രൂരത നിറഞ്ഞവരെ, നന്മ ഇല്ലാത്തവരെ, വിശുദ്ധി ഇല്ലാത്തവരെ, വിശ്വാസമില്ലാത്തവരെ എന്നൊക്കെ പറയുമോ? പരിശുദ്ധ അമ്മയുടെ ഉള്ളു നിറയെ കൃപ ആയിരുന്നു അതുകൊണ്ടാണ് അവൾ ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടത്. "ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന" (റോമാ 12 : 1). സുഹൃത്തേ, പാപക്കറയേശാത്ത , ഊനമില്ലാത്ത, കുറ്റങ്ങളും കുറവുകളുമില്ലാത്ത, അമലോൽഭവയായ പരിശുദ്ധ കന്യകാമറിയത്തെപോലെ, "ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ ഭവിക്കട്ടെ" എന്ന് നമുക്കും ദൈവത്തോട് ഏറ്റു പറയാം. ഒന്നുമില്ലായ്മയിൽ നിന്ന് "ഉണ്ടാകട്ടെ" എന്ന് വചനത്താൽ, "എല്ലാം സൃഷ്ടിക്കുവാൻ" കഴിവുള്ളവനായ കർത്താവിന്റെ കരങ്ങളിൽ നമ്മുടെ നിസ്സാരജീവിതം സമർപ്പിച്ചാൽ, നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങളും, വിസ്മയങ്ങളും ഒന്നിനുപിറകെ ഒന്നായി കടന്നു വരും. സ്നേഹമുള്ളവരെ, ജപമാല കൈയിലെടുത്തു, വിശ്വാസത്തോടെ അമ്മയോട് പ്രാർത്ഥിക്കാം. അങ്ങനെ, നമ്മുടെ ശരീരവും, മനസ്സും, ആത്മാവും വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുവാൻ ഉള്ള കൃപയ്ക്കായി, അമലോൽഭവയായ, പരിശുദ്ധ കന്യാകമറിയത്തിന്റെ മാദ്ധ്യസ്ഥ്യം തേടാം." കാരണം, വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല" (ഹെബ്രായര്‍ 12 : 14). അതെ മറക്കരുത്, നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്" (1തെസലോനിക്കാ 4 : 3). ഒരിക്കൽ കൂടി, പരിശുദ്ധഅമ്മയുടെ അമലോത്ഭവതിരുന്നാളിന്റെ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു. പരിശുദ്ധ അമ്മ നമ്മേയെല്ലാവരെയും അനുഗ്രഹിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2020-12-08-18:28:27.jpg
Keywords: അമലോത്ഭവ മാതാ