category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുറയുന്ന ജനനനിരക്ക്: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Contentതൃശൂര്‍: കേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനനനിരക്കാണെന്ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഷെക്കെയ്ന ടെലിവിഷന്‍ സംഘടിപ്പിക്കുന്ന രണ്ടാം മിസ്പ കണ്‍വന്‍ഷനില്‍ ആദ്യദിവസത്തെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സംഘടിതശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനനനിരക്കാണ്. 2001ല്‍ സിഡിഎസിലെ ജനസംഖ്യാ ശാസ്ത്രജ്ഞനായ കെ.സി. സക്കറിയ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ക്രൈസ്തവ സമൂഹത്തിനാണ്. ക്രൈസ്തവ കുടുംബത്തില്‍ ശരാശരി ഒരു കുട്ടി മാത്രമാണ് ഇപ്പോഴുള്ളത്. ഒരു സമുദായ വളര്‍ച്ചയുടെ മാനദണ്ഡം കുടുംബത്തില്‍ രണ്ടിലധികം കുട്ടികള്‍ ഉണ്ടാകണമെന്നാണ്. 16 ശതമാനം ക്രൈസ്തവ കുടുംബങ്ങളില്‍ ഒരു കുട്ടിപോലുമില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ക്രൈസ്തവ സമുദായം വളരെവേഗം ക്ഷയിച്ച് ദുര്‍ബലമാകുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം, അവിവാഹിതരുടെ വര്‍ധന, വിദേശത്തുപോകുന്നവര്‍ തിരിച്ചുവരാത്ത അവസ്ഥ എന്നിങ്ങനെ കേരളത്തില്‍ ക്രൈസ്തവര്‍ നിലനില്പിന് ഭീഷണി നേരിടുന്ന വിഷയങ്ങള്‍ അടിയന്തരമായി സമഗ്രപഠനത്തിനു വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. മിസ്പ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്നു 'സഭയും സമുദായ ഭദ്രതയും' എന്ന വിഷയത്തില്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ പ്രഭാഷണം നടത്തും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-08 09:11:00
Keywordsവട്ടായി
Created Date2020-12-08 08:44:33