Contents
Displaying 14571-14580 of 25133 results.
Content:
14925
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ക്രൈസ്തവ നരഹത്യ: ഭീകരരെ പിടികൂടാന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു
Content: ജക്കാര്‍ത്ത: കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുക്കിയ ഇസ്ലാമിക ഭീകരരെ പിടികൂടുന്നതിനായി സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. സെന്‍ട്രല്‍ സുലവേസി പ്രവിശ്യയില്‍ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ സാല്‍വേഷന്‍ ആര്‍മി പ്രൊട്ടസ്റ്റന്റ് സഭയിലെ നാല് അംഗങ്ങളാണു ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഈസ്റ്റ് ഇന്തോനേഷ്യന്‍ മുജാഹിദ്ദീനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതേസമയം രാജ്യത്ത് നിരവധി ഭീകരസംഘടനകള്‍ ഇസ്ലാമിക് സ്റ്റേറേറ്റിനോട് ആഭിമുഖ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് സൂചന. അക്രമികളെ പിടികൂടുന്നതില്‍ പോലീസിനു സഹായം നല്കാനാണു പ്രത്യേക സൈനികവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്. പത്തോളം വരുന്ന ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാളെ തലയറുത്താണ് കൊല ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ കടുത്ത പീഡനത്തിനിരയാകുന്നതായി ഇതിന് മുന്‍പും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-02-06:55:58.jpg
Keywords: ഇന്തോനേ

14926
Category: 13
Sub Category:
Heading: ദ്വീപ് നിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വൈദികന് പോളിഷ് എംബസിയുടെ മരണാനന്തര ആദരവ്
Content: മനില: ഫിലിപ്പീന്‍സിലെ വിസയാസ് മേഖലയിലെ സാമര്‍ ദ്വീപ് നിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച കാന്റിയൂസ് കൊബാക് എന്ന ഫ്രാന്‍സിസ്കന്‍ സഭാംഗമായ വൈദികനോടുള്ള ആദരവുമായി പോളിഷ് എംബസി. “ഫാ. കാന്റിയൂസ് കൊബാക്കിന്റെ അസാധാരണമായ ജീവിതവും പ്രവര്‍ത്തനവും: പോളിഷ് പുരോഹിതനും ഫിലിപ്പീന്‍സിലെ ചരിത്രകാരനും” എന്ന് പേരിട്ടിരിക്കുന്ന പുസ്തകമാണ് വൈദികനോടുള്ള ആദരവുമായി എംബസി പുറത്തിറക്കിയിരിക്കുന്നത്. 34 പേജുകളാണ് ഇതിലുള്ളത്. മനിലയിലെ പോളിഷ് എംബസിയില്‍വെച്ച് പോളണ്ടിന്റെ ഫിലിപ്പീന്‍സിലെ ചാര്‍ജ് ഡി അഫയേഴ്സും, നയതന്ത്രജ്ഞനുമായ ജാരോസ്ലോ സെസേപാന്‍കീവിക്സ് പുസ്തകം പ്രകാശനം ചെയ്തു. സാമാര്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ ക്യൂറേറ്ററും, വിസായ മേഖലയിലെ കാന്റിയൂസ് കൊബാക്ക് റിസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറുമായ കാള്‍ ബോര്‍ഡിയോസാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സിന്റെ ചരിത്രം എഴുതുന്നതിനിടയില്‍ ഫാ. കൊബാക്ക് ഫിലിപ്പീന്‍സ് ജനതയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചതാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയം. പോളണ്ടും ഫിലിപ്പീന്‍സും തമ്മില്‍ യാതൊരു ബന്ധവുമില്ലാതിരുന്ന കാലത്ത് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഒരു പാലം പോലെയായിരുന്നു ഫാ. കൊബാക്കെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സെസേപാന്‍കീവിക്സ് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം പ്രകാശന ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്ന കാള്‍ ബോര്‍ഡിയോസയച്ച സന്ദേശം ഫ്രാന്‍സിസ്കന്‍ ആര്‍ക്കിവിസ്റ്റ് ഫാ. ജോണാള്‍ഡ് ബനാടാവോ ചടങ്ങില്‍ വായിച്ചു. 1930 ല്‍ പോളണ്ടിലെ ടോറുണില്‍ ജനിച്ച ഫാ. കൊബാക്ക് പിന്നീട് അമേരിക്കയിലെത്തി ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരുകയായിരുന്നു. 1957-ല്‍ പൗരോഹിത്യപ്പട്ടം സ്വീകരിച്ച അദ്ദേഹം ഫിലിപ്പീന്‍സിലെത്തി വിസായ മേഖലയിലെ ഫ്രാന്‍സിസ്കന്‍ സ്കൂളിലെ അദ്ധ്യാപകനും ചാപ്ലൈനുമായി സേവനം ചെയ്യുകയും ചെയ്തു. പ്രാദേശിക സംസ്കാരത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഫിലിപ്പീന്‍സിന്റെ ചരിത്രം പഠിക്കുകയും സാമാര്‍ പ്രവിശ്യയിലെ കാലബയോഗ് നഗരത്തില്‍ ക്രൈസ്റ്റ് കിംഗ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ മ്യൂസിയത്തിന്റെ പേര് കാന്റിയൂസ് കൊബാക്ക് മ്യൂസിയം എന്നാക്കി മാറ്റിയിരിന്നു. 1998-ല്‍ അമേരിക്കയില്‍ തിരിച്ചെത്തിയ ഫാ. കൊബാക്ക് 2004-ല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് മരണമടഞ്ഞത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-02-07:47:54.jpg
Keywords: പോളണ്ട, പോളിഷ

14927
Category: 1
Sub Category:
Heading: അര്‍ജന്റീനയില്‍ അബോര്‍ഷന്‍ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം: അഞ്ഞൂറിലധികം നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി
Content: ബ്യൂണസ് അയേഴ്സ്: കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “നിയപരമാണെങ്കിലും അല്ലെങ്കിലും ഭ്രൂണഹത്യ ഒരു കൊലപാതകം തന്നെയാണ്”, “സത്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല”, “ജീവനെ സംരക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്”, “ഞങ്ങളാണ് നീല ഭൂരിപക്ഷം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു നവംബര്‍ തുടക്കത്തില്‍ അര്‍ജന്റീനയിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. നിരവധി പ്രമുഖരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്സില്‍ നടന്ന പ്രതിഷേധത്തില്‍ നിയമസാമാജിക വിക്ടോറിയ മൊറാലെസ് ഗോര്‍ലേരി പങ്കുചേര്‍ന്നു. ബില്ലിനെതിരെ ഫ്രാന്‍സിസ് പാപ്പ തനിക്കെഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിക്ടോറിയ സംസാരിക്കുന്ന ഒരു വീഡിയോയും പ്രോലൈഫ് സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. അര്‍ജന്റീനയിലെ പ്രോലൈഫ് യൂണിറ്റി സംഘടനയിലെ കമീല ഡൂറോ, ഡോക്ടേഴ്സ് ഓഫ് ലൈഫ് പ്രസിഡന്റ് ഡോ. മരിയ ജോസ് മാന്‍സിനോ, മാസ് വിദാ അര്‍ജന്റീനയുടെ റാവുള്‍ മാഗ്നാസ്കോ, മുന്‍ കോണ്‍ഗ്രസ് വനിതാംഗമായ സിന്തിയ ഹോട്ടണ്‍ തുടങ്ങിയ പ്രമുഖരും ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യമേഖലയിലെ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ ബില്ലെന്നാണ് സിന്തിയ ഹോട്ടണ്‍ പറയുന്നത്. ഡിസംബര്‍ പത്തോടെ പുതിയ ബില്‍ ചേംബര്‍ ഡെപ്യൂട്ടീസിന്റെ വോട്ടിംഗിനിടുവാനാണ് സര്‍ക്കാര്‍ ശ്രമം. 2018-ല്‍ സമാനമായ ഒരു ബില്‍ പാസാക്കിയെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തെ സെനറ്റ് പരാജയപ്പെടുത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-02-09:36:59.jpg
Keywords: അര്‍ജന്‍റീ

14928
Category: 14
Sub Category:
Heading: വിശ്വപ്രസിദ്ധ കലാകാരന്മാരുടെ തിരുപ്പിറവി ചിത്രങ്ങളുടെ പ്രദർശനം അമേരിക്കയിൽ ആരംഭിച്ചു
Content: യൂറ്റാ: ക്രിസ്തുമസിനു മുന്നോടിയായുള്ള നാളുകൾ ആഘോഷ പൂർണമാക്കാൻ അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ഒറേം നഗരം ചിത്രകലാ പ്രദർശനത്തിന് ആരംഭം കുറിച്ചു. സഞ്ചരിക്കുന്ന ബൈബിൾ പ്രദർശന വേദിയായ ബൈബിൾ ഇൻ ആർട് ടൂർസ്, ഒറേം നഗരത്തിലെ യൂണിവേഴ്സിറ്റി പ്ലേസ് മാളിലാണ് വിശ്വപ്രസിദ്ധ കലാകാരന്മാരുടെ തിരുപ്പിറവി ചിത്രങ്ങളുടെ ശേഖരം ജനങ്ങളുടെ മുൻപിൽ എത്തിക്കുന്നത്. തയ് പാൻ ട്രേഡിങ് എന്ന കമ്പനിയാണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്. കത്തോലിക്ക പ്രൊട്ടസ്റ്റൻറ്, ഇവാഞ്ചലിക്കൽ സഭകൾ തുടങ്ങിയവയുടെ പിന്തുണ പ്രദർശനത്തിനുണ്ട്. ജനുവരി രണ്ടാം തീയതി വരെ മാളിന്റെ ഔദ്യോഗിക പ്രവർത്തന സമയത്ത് സന്ദർശകർക്ക് ചിത്രങ്ങൾ കാണുവാൻ സാധിക്കും. മൈക്കലാഞ്ചലോ, ലിയാനാർഡോ ഡാവിഞ്ചി തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ കലാസൃഷ്ടികളും ഇവയുടെ വീഡിയോയായും കാണാനുള്ള സജ്ജീകരണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വത്തിക്കാനിലുള്ള തിരുപ്പിറവി ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ക്രിസ്തു കേന്ദ്രീകൃതമായ 12 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും മൈക്കലാഞ്ചലോയുടെ പിയത്ത പ്രതിമയുമാണ് വേദിയിലെ ആകർഷകമായ മറ്റ് പ്രദർശന വസ്തുക്കൾ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-02-17:41:20.jpg
Keywords: അമേരിക്ക, ക്രിസ്തുമ

14929
Category: 18
Sub Category:
Heading: ദില്ലിയിലെ സമരം പ്രതിഫലിപ്പിക്കുന്നത് കര്‍ഷകരുടെ ആശങ്ക: കെസിബിസി ശൈത്യകാല സമ്മേളനം
Content: കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിയെക്കുറിച്ചുള്ള ചിന്ത കര്‍ഷകരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം കര്‍ഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നതെന്നും കെസിബിസിയുടെ ശൈത്യകാല സമ്മേളനം. പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഒരു കര്‍ഷക സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയപദ്ധതികള്‍ക്കു രൂപംകൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളെ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കണം. കൃഷിയിടങ്ങളിലുള്ള വന്‍കിട കമ്പനികളുടെ ഇടപെടലുകള്‍ ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരെ കുടുതല്‍ ദുരിതത്തിലാഴ്ത്താന്‍ ഇടയുണ്ടെന്ന വിദഗ്ദരുടെ മുന്നറിയിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവകരമായി കണക്കിലെടുക്കണം. ഇന്നാട്ടിലെ സാധാരണ കര്‍ഷകരുടെ ജീവിതം തകര്‍ന്നടിയാതെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഭൂരിഭാഗം വരുന്ന പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി കേന്ദ്രസര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുന്നുവെന്ന്‍ കെസിബിസി പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-02-20:20:43.jpg
Keywords: കെസിബിസി, കര്‍ഷക

14930
Category: 4
Sub Category:
Heading: മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ | ലേഖന പരമ്പര - ഭാഗം 15
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}} ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട ടിയാംഗിയ ഗ്രാമത്തിലെ ആനന്ദേശ്വർ നായക് തന്റെ വിശ്വാസ സാക്ഷ്യകഥ പറയാൻ ദൈവാനുഗ്രഹത്താൽ ജീവിച്ചിരുന്ന വ്യക്തിയാണ്. ആഗസ്റ്റ് 27ന് പുറത്തുനിന്നുള്ള അക്രമിസംഘം ആനന്ദേശ്വറിന്റെ നാട്ടിലെത്തി. അന്നാട്ടിലെ മൗലികവാദികളും അവരുടെകൂടെ ചേർന്നു. അവർ ഒരുമിച്ച് ക്രൈസ്തവഭവനങ്ങൾ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു. 36 വയസ്സുള്ള കൃഷിക്കാരനായ ആനന്ദേശ്വർ പറഞ്ഞു. ആക്രമണസമയത്ത് ടെലഫോൺ ബൂത്തിൽനിന്നും, പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ആനന്ദേശ്വറിന്റെ സുഹൃത്തായ സുരേഷ് നായക്. ഇതുകണ്ട് രോഷാകുലരായ അക്രമികൾ അദ്ദേഹത്തെ പിടികൂടി തല്ലിച്ചതച്ചു. വൈകാതെ അവർ ആനന്ദേശ്വറിനെയും പിടികൂടി. "ഒരു വിദേശീമതം അനുവർത്തിച്ചുകൊണ്ട് നീ ഇവിടെ സുഖമായി കഴിഞ്ഞുകൂടുകയാണല്ലേ!" അവർ ചോദിച്ചു. "ഞാൻ എന്റെ മാതാപിതാക്കളുടെ വിശ്വാസമാണ് പാലിച്ചുകൊണ്ടിരിക്കുന്നത്. അത് വിദേശിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ," ആനന്ദേശ്വർ ധൈര്യസമേതം പറഞ്ഞു. ഈ മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു: "ക്രൈസ്തവരെ ഇനി കന്ധമാലിൽ ജീവിക്കാൻ അനുവദിക്കുകയില്ല. ഇവിടെ ജീവിക്കണമെങ്കിൽ നീ ക്രിസ്തുമതം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ഞങ്ങൾ നിന്നെ കൊന്നുകളയും." "മരിക്കേണ്ടി വന്നാലും ഞാൻ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുകയില്ല." ഒട്ടും ഭയപ്പെടാതെ ആനന്ദേശ്വർ തിരിച്ചടിച്ചു. മഴു, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഏന്തിനിന്നിരുന്ന അക്രമിസംഘത്തോട് ശാന്തനായാണ് ആനന്ദേശ്വർ സംസാരിച്ചത്. പക്ഷേ, അവർ കോപാക്രാന്തരായി, അദ്ദേഹത്തെ മർദ്ദിച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും മക്കളെ വകവരുത്തുമെന്നും ഭീഷണിമുഴക്കി. ഭാഗ്യവശാൽ, ആനന്ദേശ്വറിൽ നിന്ന് പണം വായ്പവാങ്ങിയിരുന്ന, ആ പ്രദേശത്തെ പ്രമുഖ ഹിന്ദുവായ സുരേഷ് പ്രധാൻ അവിടെയെത്തി. അദ്ദേഹം ഇരുന്നൂറോളംവരുന്ന അക്രമിസംഘത്തോട് ആ ക്രിസ്ത്യാനിയെ വെറുതെവിടുവാൻ ആവശ്യപ്പെട്ടു. അത് ആനന്ദേശ്വറിന് രക്ഷയായി. അദ്ദേഹവും ഭാര്യയും മൂന്ന് മക്കളും കാട്ടിലേക്ക് രക്ഷപ്പെട്ടു. അഞ്ച് ദിവസം വനാന്തരങ്ങളിൽ അലഞ്ഞതിനുശേഷം ആ കുടുംബം അഭയാർത്ഥി ക്യാമ്പിൽ സങ്കേതം തേടി. അവിടെ ജലവിതരണംപോലും ഇല്ലാത്തതുകൊണ്ട് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്, പുറത്ത് പോയിരുന്ന ക്രൈസ്തവരെപോലും മൗലികവാദികൾ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഏതാനും കുടുംബങ്ങളോടൊത്ത് ആനന്ദേശ്വർ ടിയാംഗിയയിൽ നിന്ന് 260 കിലോമീറ്റർ ദൂരെയുള്ള കട്ടക്കിലേക്ക് പുറപ്പെട്ടു . "വീണ്ടും ഹിന്ദുവായിത്തീരണമെന്ന് അവർ നിർബന്ധിക്കുന്നിടത്തോളംകാലം, ഒരിക്കലും എന്റെ ഗ്രാമത്തിലേക്ക് തിരിച്ച് പോകുകയില്ല," കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ കട്ടക്കിൽ നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പിൽവെച്ച്, 2008-ലെ ക്രിസ്തുമസിന്റെ പിറ്റേദിവസം ആനന്ദേശ്വർ തറപ്പിച്ച് പറഞ്ഞു. രണ്ടുമാസം കഴിഞ്ഞ് ടിയാംഗിയയിൽ പ്രവർത്തനം തുടങ്ങിയ അഭയാർത്ഥി ക്യാമ്പിൽ ഞാൻ വീണ്ടും ആനന്ദേശ്വറിനെ കാണാനിടയായി. ഹിന്ദുമതം സ്വീകരിക്കാതെ തിരിച്ചുവരരുതെന്ന് മതഭ്രാന്തന്മാർ ശഠിച്ചിരുന്നതുകൊണ്ട് ക്രൈസ്തവർ സ്വന്തം സ്ഥലങ്ങളിൽപോലും 'അന്യരായി' തീർന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ബഹുഭൂരിപക്ഷവും ഹിന്ദുസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ട്, അഭയാർത്ഥികളായിരുന്ന ക്രിസ്ത്യാനികൾക്ക് മതസ്വാതന്ത്ര്യമോ മറ്റു നിയമങ്ങളോ നിഷ് പക്ഷമായി നടപ്പിലാക്കി, മൗലിക വാദികളുടെ വിരോധം സമ്പാദിക്കുവാൻ സ്വാഭാവികമായും അവർ വിമുഖരായിരുന്നു. അതുകൊണ്ട് അവർ കണ്ടെത്തിയ എളുപ്പമാർഗം ടിയാംഗിയയിൽ പുതിയ അഭയാർത്ഥി ക്യാമ്പ് ആരംഭിക്കുക എന്നതായിരുന്നു. അങ്ങനെയാണ് കേന്ദ്രസൈന്യത്തിന്റെ സംരക്ഷണയിൽ അവിടെ മുന്നൂറു ക്രൈസ്തവ കുടുംബങ്ങളെ താമസിപ്പിക്കുവാൻ ഇടയായത്. ക്രിസ്ത്യാനികൾക്ക് ഒട്ടും അനുകൂലമല്ലാത്ത ടിയാംഗിയയിലെ ക്യാമ്പിൽ കുടുംബാംഗങ്ങളുമായി ഏറെ കഷ്ടപ്പെട്ട് ജീവിക്കുമ്പോഴും ആനന്ദേശ്വർ തന്റെ വിശ്വാസത്തിൽ ദൃഢമായി നിലകൊണ്ടു. ഗ്രാമത്തിലെ കുഴൽകിണറിൽ നിന്നും വെള്ളം എടുക്കുന്നതിന് പോയിരുന്ന സ്ത്രീകളെ നിരന്തരം തടസപ്പെടുത്തിക്കൊണ്ട് ക്യാമ്പിനു ചുറ്റും കാവി അണികൾ വിഹരിച്ചിരുന്നു. മതമർദ്ദനത്തിനിടയ്ക്കും വിശ്വാസം മുറുകെ പിടിച്ചിരുന്ന ആദിമക്രൈസ്തവരുടെ ചൈതന്യം പ്രതിധ്വനിപ്പിക്കുമാറ്, ആനന്ദേശ്വർ ദൃഢവിശ്വാസത്തോടെ പറഞ്ഞു: "വിശ്വാസത്തെപ്രതിയാണ് ഞങ്ങൾ ഇതെല്ലാം സഹിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് ഒരിക്കലും ഞങ്ങളെ ഹിന്ദുവാക്കാൻ കഴിയില്ല." #{black->none->b->നഗ്നനായി നടത്തി, വിശ്വാസം വർദ്ധിച്ചു}# ശ്രീതിഗുഡയിലെ സ്വകാര്യ വിദ്യാലത്തിൽ പ്യൂൺ ആയിരുന്നു 30 - കാരനായ അജിത്കുമാർ ഡിഗർ. അദ്ദേഹത്തിന് ഒരിക്കലും മറക്കാനാവാത്ത ദുർദിനമായി 2008 ആഗസ്റ്റ് 25. വ്യാപകമായ ക്രൈസ്തവവിരുദ്ധ അക്രമങ്ങൾക്കിടയിൽ അജിത്കുമാർ തന്റെ വീടിന് കാവലിരിക്കുകയായിരുന്നു. പെട്ടെന്ന് വർഗീയ മുദ്രാവാക്യവിളികൾ കേട്ടതോടെ അജിത്തിന്റെ ഭീതി വർധിച്ചു. ഏകദേശം 50 പേരുള്ള ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറി. അദ്ദേഹത്തോട് "പുറത്തു കടക്കാൻ' ആവശ്യപ്പെട്ടു. പുറത്തുവന്ന ഉടനെ ഒരാൾ അജിത്തിന്റെ കോളറിൽ കയറിപ്പിടിച്ചു. മറ്റൊരുത്തൻ അദ്ദേഹത്തെ ആഞ്ഞടിക്കുകയും ചെയ്തു. "നിന്റെ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ, ഞങ്ങൾ നിന്നെ കൊല്ലും," എന്ന് അലറി അവർ അജിത്തിനെ റോഡിലേക്ക് വലിച്ചിഴച്ചു. "രണ്ടുപേർ എന്റെ കൈയ്യിൽ ബലമായി പിടിച്ചിരുന്നു. വലിയ കത്തി പിടിച്ചിരുന്ന മൂന്നാമതൊരാൾ കുത്തിക്കൊല്ലുമെന്ന ഭീഷണി മുഴക്കി എന്റെ മുന്നിലേക്കു കുതിച്ചു." രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ അജിത്ത് വിവരിച്ചു. അതിനിടെ ഒരാൾ അജിത്തിനെ പിന്നിൽനിന്ന് ശക്തമായി തൊഴിച്ചപ്പോൾ അദ്ദേഹം താഴെ വീണു. എഴുന്നേൽക്കുവാൻ ശ്രമിക്കുമ്പോൾ, ഒരാൾ അജിത്തിന്റെ വസ്ത്രങ്ങൾ വലിച്ചൂരുകയും നഗ്നനാക്കി നിർത്തുകയും ചെയ്തു. അതിനുശേഷം അക്രമിസംഘത്തിന്റെ മുന്നിൽ നഗ്നനായി നടക്കാൻ അജിത്തിനെ അവർ നിർബന്ധിച്ചു. അജിത്തിന്റെ ഭാഗ്യമെന്നു പറയട്ടെ, ആ "ഘോഷയാത്ര" സമയത്ത് ഗ്രാമത്തിലെ ഒരു ഹിന്ദുവയോധികൻ വരാനിടയായി. യുവാവിനെ മർദ്ദിച്ചതിനും നഗ്നനാക്കി നടത്തിയതിനും അദ്ദേഹം സംഘത്തെ നിശിതമായി ശാസിച്ചു. അങ്ങനെ അജിത്തിന്റെ ദുര്യോഗത്തിന് അന്ത്യമായി. എന്നാലും പ്രദേശത്തെ എല്ലാ ക്രൈസ്തവഭവനങ്ങളും കൊള്ളയടിച്ചതിനുശേഷം മാത്രമാണ് അവർ മടങ്ങിപ്പോയത്. "ഞങ്ങളുടെ അഞ്ച് ആടുകളും ഒരു പശുവും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധങ്ങളുമെല്ലാം അവർ കൊള്ളയടിച്ചു." അജിത്തിന്റെ ജ്യേഷ്ഠൻ നാനുചന്ദ്ര പറഞ്ഞു. "ദൂരെനിന്ന് അതിക്രമങ്ങളെല്ലാം ഞങ്ങൾക്ക് കാണാമായിരുന്നു. പക്ഷെ, ആയുധധാരികളായിരുന്ന അവരെ എതിർക്കുവാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല," തന്റെ മാതാപിതാക്കളോടൊത്ത് 1977-ൽ ക്രിസ്ത്യാനിയായി മാറിയ അദ്ദേഹം കൂട്ടിച്ചേർത്തു. നാനുചന്ദ്ര ക്രിസ്ത്യാനിയായതിന്റെ അടുത്ത വർഷമായിരുന്നു അജിത്തിന്റെ ജനനം. വീട് അഗ്നിക്കിരയാക്കിയതിനെ തുടർന്ന് ബന്ധുക്കളോടൊപ്പം അഭയാർത്ഥിക്യാമ്പിൽ താമസമാക്കിയ അജിത്ത് നേരിടേണ്ടിവന്ന പരീക്ഷണത്തിൽ ഒട്ടും നിരാശനായിരുന്നില്ല. "അവർ എന്നെ പിടികൂടിയപ്പോൾ ഞാൻ ഭയപ്പെട്ടു. എന്നാൽ ഇപ്പോൾ പൂർണമായും നിർഭയനാണ്. എന്തു സംഭവിച്ചാലും ഇനി ഞാൻ ഉത്ക്കണ്ഠപ്പെടുകയില്ല. ഞാൻ എക്കാലവും ക്രിസ്ത്യാനിയായി ജീവിക്കും." #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ പുനപരിവര്‍ത്തനത്തിന്റെ ഭീകരത ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-12-02-22:38:58.jpg
Keywords: കന്ധമാ

14931
Category: 18
Sub Category:
Heading: മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്കു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തിരുവനന്തപുരം: മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നേതൃത്വവും സേവനവും മനുഷ്യസമൂഹത്തിന്റെ കൂടുതല്‍ നന്മയ്ക്ക് ഉതകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. ഡോ. തെയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നല്‍കിയ അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ. മുരളീധരന്‍ എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് പുന്നൂസ്, തോമസ് ഏബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു. അനുമോദനസമ്മേളനത്തിലും സ്‌നേഹവിരുന്നിലും സംബന്ധിച്ചവര്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ നന്ദി പറയുകയും മേജര്‍ അതിരൂപതയുടെ ഉപഹാരം മാര്‍ത്തോമാ മെത്രാപ്പോലീത്തായ്ക്ക് സമ്മാനിക്കുകയും ചെയ്തു.
Image: /content_image/India/India-2020-12-03-06:43:27.jpg
Keywords: മുഖ്യമന്ത്രി, പിണറായി

14932
Category: 1
Sub Category:
Heading: ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ പതിവുപോലെ നടക്കുമെന്ന പ്രതീക്ഷയില്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി
Content: റോം: പുതിയ കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുടക്കം വരില്ലെന്ന പ്രതീക്ഷയിൽ ഇറ്റാലിയന്‍ മെത്രാന്‍ സമിതി. ക്രിസ്തുമസ്സ് ആഘോഷം, അവധിക്കാല തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാരിയോ മെയിനി പറഞ്ഞു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ (സി.ഇ.ഐ) പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഗ്വാല്‍ട്ടിയറോ ബസെട്ടി ആശുപത്രിയിലായ സാഹചര്യത്തില്‍ സി.ഇ.ഐ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ബിഷപ്പ് മാരിയോ മെയിനിയാണ്. ഇറ്റലിയുടെ ചില ഭാഗങ്ങളില്‍ കൊറോണ വ്യാപനം കുറഞ്ഞിട്ടുള്ളത് മെത്രാന്‍ സമിതിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ അകലം പാലിക്കല്‍, കുര്‍ബാനകളുടെ തത്സമയ സംപ്രേഷണം പോലെയുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സാഹചര്യത്തിലും ക്രിസ്തുമസ് കാല തിരുകര്‍മ്മങ്ങള്‍ക്ക് മുടക്കം വരില്ലെന്ന പ്രതീക്ഷയിലാണ് ബിഷപ്പ് മെയിനി. സമീപകാല മാസങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുക്കര്‍മ്മങ്ങള്‍ നടത്താമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ബിഷപ്പ് മെയിനി പറഞ്ഞു. ഇന്നു ഡിസംബര്‍ 3 ഇറ്റാലിയന്‍ പ്രധാനമന്ത്രി പുതിയ കൊറോണ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതൊരു വേറിട്ട ക്രിസ്തുമസ് ആയിരിക്കുമെന്നും, കൊറോണയുടെ മൂന്നാം തരംഗം മുന്നില്‍ക്കണ്ട് പലതും ആഘോഷങ്ങള്‍ ത്യജിക്കേണ്ടത് ആവശ്യമാണെന്നും നവംബര്‍ 26ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അതേസമയം ക്രിസ്തുമസ് കുര്‍ബാനകള്‍, റോമാ നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള ആശീര്‍വാദം (ഉര്‍ബി എറ്റ് ഓര്‍ബി), പാപ്പയുടെ ഇതര ക്രിസ്തുമസ്സ് തിരുക്കര്‍മ്മങ്ങള്‍ സ്വകാര്യതയില്‍ ആയിരിക്കുമെന്നും, അവയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്നും കഴിഞ്ഞ മാസം വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുവത്സര തിരുക്കര്‍മ്മങ്ങള്‍ക്കും ഇത് ബാധകമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-03-07:35:20.jpg
Keywords: ഇറ്റലി, ഇറ്റാലി

14933
Category: 1
Sub Category:
Heading: ചൈനയില്‍ ബൈബിള്‍ ഓഡിയോ പ്ലെയര്‍ വിറ്റ കുറ്റത്തിന് വിചാരണ നേരിട്ട് ക്രൈസ്തവര്‍
Content: ബെയ്ജിംഗ്: മതവിരുദ്ധത മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ചൈനയില്‍ ഓഡിയോ ബൈബിള്‍ പ്ലെയര്‍ വിറ്റ കുറ്റത്തിന് അറസ്റ്റിലായ നാലു ക്രൈസ്തവ വിശ്വാസികളുടെ കോടതി വിചാരണ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ നിന്നും ജൂലൈ 2നാണ് ഫു സുവാന്‍ജുവാന്‍, ഡെങ് ടിയാന്‍യോങ്, ഹാന്‍ ലി, ഫെങ് ക്വാന്‍ഹാവോ എന്ന്‍ പേരായ ക്രൈസ്തവര്‍ നിയമപരമല്ലാത്ത കച്ചവടം ചെയ്തു എന്ന കുറ്റമാരോപിച്ച് അറസ്റ്റിലാകുന്നത്. ‘ലൈഫ് ട്രീ കള്‍ച്ചര്‍ കമ്മ്യൂണിക്കേഷന്‍ കമ്പനി’യുടെ ഡയറക്ടറായ ‘ഫു’വിനു 5 വര്‍ഷവും, കമ്പനിയുടെ സൂപ്പര്‍വൈസറായ ഡെങ്ങിനും, ടെക്നീഷ്യനായ ഫെങ്ങിനും 3 വര്‍ഷത്തെ തടവും പിഴയും, അക്കൌണ്ടന്റായ ‘ഹാന്‍’ന് പതിനെട്ടു മാസത്തെ തടവും പിഴയുമാണ് ജനകീയ പ്രൊക്യൂറേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ നാലു പേരേയും ബാവോ ജില്ലയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേസ് പ്രൊക്യൂറേറ്റ് ജനകീയ കോടതി മുന്‍പാകെ സമര്‍പ്പിച്ചു കഴിഞ്ഞു. ജനകീയ കോടതിയുടെ ആറാം ട്രിബ്യൂണല്‍ നവംബര്‍ 27ന് ആദ്യ വാദം കേട്ടുവെന്നും ഡിസംബര്‍ 9നു രണ്ടാമത്തെ ഹിയറിംഗ് കേള്‍ക്കുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 ഏപ്രില്‍ മാസത്തിലാണ് ഷെന്‍സെനില്‍ 'ലൈഫ് ട്രീ കള്‍ച്ചര്‍ കമ്മ്യൂണിക്കേഷന്‍' ഓഡിയോ ബൈബിള്‍ പ്ലെയര്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനി സ്ഥാപിക്കുന്നത്. നിയമപരമായി അംഗീകാരം നേടിയ കമ്പനിയാണിത്. എന്നാല്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ എന്ത് കുറ്റവും ചുമത്തി ആരേയും കുറ്റവാളികളാക്കുവാന്‍ കഴിയും എന്ന നിലയിലേക്കാണ് ചൈനയിലെ കാര്യങ്ങള്‍ പോകുന്നത്. കര്‍ശനമായ നിയമനടപടികളിലൂടെ സര്‍ക്കാര്‍ അംഗീകാരമുള്ള ദേവാലയങ്ങളില്‍ പോകാതെ ബൈബിള്‍ വില്‍ക്കുന്ന മറ്റ് ക്രൈസ്തവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവും ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-03-08:03:24.jpg
Keywords: ചൈന, ബൈബി

14934
Category: 10
Sub Category:
Heading: മഹാമാരിക്കിടയിലും പാരമ്പര്യം കൈവിടാതെ ബെത്ലഹേമില്‍ നിന്നും 'സമാധാനത്തിന്റെ പ്രകാശം' പകര്‍ന്നു
Content: ബെത്ലഹേം: കൊറോണ പകര്‍ച്ചവ്യാധിയുടെ ഭാഗമായി രാഷ്ട്രാതിര്‍ത്തികളും ദേവാലയങ്ങളും അടക്കപ്പെട്ടിരിന്നതിനിടയിലും പതിവ് തെറ്റിക്കാതെ ‘പീസ് ലൈറ്റ് ഓഫ് ബെത്ലഹേം’ ആചരണം ഇക്കൊല്ലവും ആരംഭിച്ചു. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലെ 14 ഇതളുകള്‍ ഉള്ള നക്ഷത്രത്തിന്റെ മുകളില്‍ തൂക്കിയിട്ടിരിക്കുന്ന എണ്ണ വിളക്കില്‍ നിന്നും ഓസ്ട്രിയായിലും പിന്നീട് വിവിധ രാഷ്ട്രങ്ങളിലും എത്തിക്കുവാനുള്ള സമാധാനത്തിന്റെ റാന്തലിന് പ്രകാശം പകര്‍ന്നുവെന്ന് ‘ഓസ്ട്രിയന്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍’ (ഒ.ആര്‍.എഫ്) റിപ്പോര്‍ട്ട് ചെയ്യുന്നു. 1986 മുതല്‍ ഓസ്ട്രിയായിലെ ഏതെങ്കിലും ഒരു കുട്ടിയായിരുന്നു എണ്ണവിളക്കില്‍ നിന്നും തീനാളം പകര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍ കൊറോണ മഹാമാരിയെ ത്തുടര്‍ന്ന്‍ ബെത്ലഹേമിലെ തന്നെ മരിയ ഖൂരി എന്ന 9 വയസ്സുകാരിയാണ് ഇക്കൊല്ലം സമാധാനത്തിന്റെ പ്രകാശത്തിന് തിരികൊളുത്തിയത്. വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തിയുടെ ഭാഗമായാണ് ‘പീസ് ലൈറ്റ് ഓഫ് ബെത്ലഹേം’ ആരംഭിച്ചത്. ഓസ്ട്രിയായിലും, അയല്‍ രാജ്യങ്ങളിലും വളരെയേറെ പ്രശസ്തമാണ് ഇത്. ബെത്ലഹേമിലെ എണ്ണ വിളക്കില്‍ നിന്നും കത്തിച്ച റാന്തല്‍ വിമാനത്തില്‍ ഓസ്ട്രിയയിലേക്ക് കൊണ്ടുവരികയും അതില്‍നിന്നും ഓസ്ട്രിയയിലെ കുടുംബങ്ങളിലേയും ഇടവകകളിലേയും പുല്‍ക്കൂടുകളിലെ വിളക്കുകളും മെഴുക് തിരികളും തെളിയിച്ചതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയുമാണ് പതിവ്. ഓസ്ട്രിയന്‍ റെയില്‍വേ, ഫയര്‍ ബ്രിഗേഡ്, റെഡ് ക്രോസ്, സമരിറ്റന്‍ ഫെഡറേഷന്‍, സ്കൗട്ട്സ് എന്നീ സംഘടനകള്‍ക്ക് പുറമേ ഇടവകകളുടേയും സ്വകാര്യ സംഘടനകളുടേയും സഹകരണത്തോടെയായാണ് ഈ പരിപാടി സംഘടിപ്പിക്കാറുള്ളത്. ഇക്കൊല്ലവും ഈ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് ‘ഒ.ആര്‍.എഫ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബെത്ലഹേമിലെ പീസ് ലൈറ്റ് പാപ്പമാര്‍ക്കും, പ്രമുഖ ലോക നേതാക്കള്‍ക്കും സമ്മാനിക്കുന്ന പതിവുമുണ്ട്. ഫ്രാന്‍സിസ് പാപ്പ, മുന്‍ പാപ്പമാരായ ബെനഡിക്ട് പതിനാറാമന്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ പീസ് ലൈറ്റ് സ്വീകരിച്ചവരാണ്. ഇതുവഴി സംഭാവനയായി ലഭിക്കുന്ന പണം വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുക. ഈ വര്‍ഷത്തെ പീസ് ലൈറ്റ് പരിപാടിയുടെ ഭാഗമായി വത്തിക്കാനും ഓസ്ട്രിയയും സംയുക്തമായി സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. പീസ് ലൈറ്റുമായി നില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രമാണ് ഒരു സ്റ്റാമ്പിലെ മുഖ്യ പ്രമേയം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-04-17:07:31.jpg
Keywords: ഓസ്ട്രിയ