Contents
Displaying 14541-14550 of 25133 results.
Content:
14895
Category: 18
Sub Category:
Heading: സിഎസ്‌ഐ മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍ വിരമിക്കുന്നു
Content: കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക പന്ത്രണ്ടാമത് അധ്യക്ഷനും മോഡറേറ്ററുമായ റവ. തോമസ് കെ. ഉമ്മന്‍ നാളെ വിരമിക്കും. 2011 മാര്‍ച്ച് അഞ്ചിനു മധ്യകേരള മഹായിടവക അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്ന ഇദ്ദേഹം വിരമിക്കല്‍ കാലാവധിയായ 67 വയസ് പൂര്‍ത്തിയാക്കിയാണ് തിരുവല്ല തലവടിയിലേക്ക് മടങ്ങുന്നത്. ന്യൂനപക്ഷ അവകാശ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മദ്യവര്‍ജനം, ഹരിത ഇടവകകള്‍ എന്നിവയില്‍ റവ. തോമസ് കെ. ഉമ്മന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു.കേരള ക്രൈസ്തവ മദ്യവര്‍ജനസമിതി പ്രസിഡന്റായിരിക്കെ ഹൈക്കോടതി വിധി മറയാക്കി കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഭരണഘടനയിലെ മതനിരപേക്ഷത എടുത്തുകളയാന്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയും ഉയര്‍ന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. 2018ലെ പ്രളയകാലത്ത് സിഎംഎസ് കോളജും എല്ലാ പള്ളികളും സ്ഥാപനങ്ങളും ദുരിത ബാധിതര്‍ക്കായി തുറന്നുകൊടുത്തു. ഇക്കൊല്ലം വിദ്യഭ്യാസ സ്ഥാപനങ്ങളും പാരിഷ് ഹാളുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്റര്‍ ക്വാറന്റൈന്‍ കേന്ദ്രമായി വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഭവനത്തിലേക്ക് അര്‍ധരാത്രിയില്‍ നടത്തിയ സമരവും വ്യത്യസ്തമായി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം ബെഞ്ചമിന്‍ ബെയ്ലി ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മലങ്കര മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലം അധ്യക്ഷത വഹിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, റവ. രൂബേന്‍ മാര്‍ക്ക്, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വു
Image: /content_image/India/India-2020-11-28-09:49:53.jpg
Keywords: സിഎസ്‌ഐ

14896
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപ്പോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണം: അപേക്ഷയുമായി നൈജീരിയന്‍ ആർച്ച് ബിഷപ്പ്
Content: അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് ആർച്ച് ബിഷപ്പ് ഇഗ്‌നേഷ്യസ് കൈഗാമ. ഞായറാഴ്ച രാത്രി അബൂജ അതിരൂപതയിലെ ഫാ. മാത്യു ഡാജോ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്. “അബൂജയിലെ എന്റെ വൈദികനെ തട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തിന്റെ സുരക്ഷിതമായ മോചനത്തിനായി ദയവായി പ്രാർത്ഥിക്കുക”. ആർച്ച് ബിഷപ്പ് പറഞ്ഞു. നവംബർ 25ന് പീഡിത ക്രൈസ്തവരെ സ്മരിച്ചുകൊണ്ട് നടത്തിയ വിർച്വൽ പരിപാടിയിലാണ് തട്ടിക്കൊണ്ടുപോയ വൈദികന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇഗ്നേഷ്യസ് കൈഗാമ മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചത്. നൈജീരിയയിലെ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോകുന്നതു പതിവാണെന്നും തീവ്രവാദ ഗ്രൂപ്പുകൾ, ക്രിമിനൽ സ്വഭാവമുള്ള കന്നുകാലി വളര്‍ത്തുന്ന ഫുലാനികള്‍, കൊള്ളക്കാർ തുടങ്ങിയവര്‍ വിവിധ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഭവങ്ങള്‍ കണ്‍മുന്നിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കഴിഞ്ഞയാഴ്ച, അതിരൂപതയിലെ ഒരു ഇടവകയിൽ, ഒരേ മാതാപിതാക്കളുടെ അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു സ്ത്രീയെയും തട്ടിക്കൊണ്ടുപോയി. അവരെ ഇതുവരെ കണ്ടെത്തിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ബൊക്കോഹറാമും തീവ്ര ഇസ്ളാമിക സ്വഭാവമുള്ള ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനികളുമാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-28-12:35:54.jpg
Keywords: നൈജീ

14897
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവര്‍ക്കായി ഡിസംബര്‍ 26ന് ദേശീയ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ജര്‍മ്മനി
Content: മ്യൂണിച്ച്: സിറിയയിലും ഇറാഖിലും മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ വേദനയില്‍ പങ്കുചേരുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ക്രിസ്തുമസിന്റെ തൊട്ടടുത്ത ദിവസം ജര്‍മ്മന്‍ കത്തോലിക്ക സമൂഹം ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ഒരുങ്ങുന്നു. പ്രഥമ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ നാമഹേതുക തിരുനാള്‍ ദിനമെന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് ഡിസംബര്‍ 26നു പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ വിശ്വാസി സമൂഹം ഒരുങ്ങുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മേല്‍ നേടിയ സൈനീക വിജയത്തിന് ശേഷവും ഇറാഖിലേയും സിറിയയിലേയും ക്രൈസ്തവരുടെ അവസ്ഥ ആശങ്കാജനകമാണെന്നു ‘കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ഇന്‍ ദി വേള്‍ഡ്’ പ്രസിഡന്റും ജര്‍മ്മനിയിലെ ബാംബെര്‍ഗ് മെത്രാപ്പോലീത്തയുമായ ലുഡ്വിഗ് ഷിക്ക് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ നിരവധി ക്രൈസ്തവരുടെ പലായനത്തിന് കാരണമായിട്ടുണ്ട്. കടുത്ത മതപീഡനത്തിനിടയില്‍ പോലും ഇരു രാജ്യങ്ങളിലേയും പ്രാദേശിക സഭകള്‍ കാണിച്ച ധൈര്യം തന്നെ പ്രത്യേകം ആകര്‍ഷിച്ചുവെന്നും സമീപകാലത്ത് ഈ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മെത്രാപ്പോലീത്ത പറയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ പാരമ്പര്യത്തേയും, പൈതൃകത്തേക്കുറിച്ചും, ജനങ്ങളെ സേവിക്കുക എന്ന തങ്ങളുടെ കര്‍ത്തവ്യത്തെക്കുറിച്ചും സിറിയയിലേയും ഇറാഖിലേയും പ്രാദേശിക സഭകള്‍ ബോധവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സംവാദങ്ങളും, സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നു ആച്ചെന്‍ ആസ്ഥാനമായുള്ള കാത്തലിക് മിഷ്ണറി സൊസൈറ്റിയുടെ (മിസിയോ) പ്രസിഡന്റായ ഫാ. ഡിര്‍ക്ക് ബിങ്ങെനെര്‍ പറഞ്ഞു. മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2003 മുതല്‍ ജര്‍മ്മന്‍ മെത്രാന്‍ സമിതി വര്‍ഷംതോറും ദേശീയ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു വരുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ അപമാനത്തിനും, വിവേചനത്തിനും ഇരയായികൊണ്ടിരിക്കുന്ന ഭൂമേഖലകളെ പ്രത്യേകം ശ്രദ്ധിക്കുക, മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ദേശീയ പ്രാര്‍ത്ഥനാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-28-14:19:22.jpg
Keywords: ജര്‍മ്മ

14898
Category: 1
Sub Category:
Heading: ആരാധനാലയ നിയന്ത്രണങ്ങള്‍ക്കെതിരെ യുഎസ് സുപ്രീം കോടതി: വിജയം കണ്ടത് ക്രൈസ്തവരുടെയും യഹൂദരുടെയും പോരാട്ടം
Content: വാഷിംഗ്‌ടണ്‍ ഡിസി: ആരാധനാലയങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 10 മുതല്‍ 25 വരെ പരിമിതപ്പെടുത്തുന്നതില്‍ നിന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോയെ വിലക്കിക്കൊണ്ട് യു.എസ് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഉത്തരവ് നവംബര്‍ 25നാണ് പുറപ്പെടുവിച്ചത്. ബ്രൂക്ക്ലിന്‍ അതിരൂപതയും അഗദത്ത് ഇസ്രായേലും കുമോക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ഉത്തരവ്. പുതുതായി സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ആമി കോണി ബാരെറ്റും ഉത്തരവിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം മതസ്വാതന്ത്ര്യത്തിന്റെ വിജയമായിട്ടാണ് സുപ്രീം കോടതിയുടെ ഉത്തരവിനെ പൊതുവേ നിരീക്ഷിക്കുന്നത്. പകര്‍ച്ചവ്യാധിയാണെങ്കില്‍ പോലും ഭരണഘടനയെ മാറ്റിവെക്കുവാനോ മറന്ന് പ്രവര്‍ത്തിക്കുവാനോ കഴിയുകയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം ഭരണഘടനാ ഭേദഗതി ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ആരാധനാലയങ്ങളില്‍ നിന്നും വിശ്വാസികളെ വിലക്കുന്നതെന്നും കോടതി പറഞ്ഞു. അമി കോണി ബാരെറ്റിന് പുറമേ, ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നെയില്‍ ഗോര്‍സച്ച്, ബ്രെറ്റ് കാവന എന്നിവര്‍ മതസ്വാതന്ത്ര്യത്തിനനുകൂലമായ നിലപാടെടുത്തപ്പോള്‍ 4 പേര്‍ ഗവര്‍ണര്‍ക്കനുകൂലമായി വോട്ട് ചെയ്തു. ആരാധനാലയങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ തങ്ങളുടെ മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാക്കിയെന്ന് ആരോപിച്ചുകൊണ്ടാണ് ബ്രൂക്ക്ലിന്‍ രൂപതയും നിരവധി യഹൂദ സിനഗോഗുകളും കോടതിയെ സമീപിച്ചത്. കുമോയുടെ ഒക്ടോബര്‍ ആറിലെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യാഥാസ്ഥിതിക യഹൂദ സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. ഇതിനെതിരെ യഹൂദ സമൂഹം തെരുവ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരിന്നു. റെഡ്സോണിലെ ദേവാലയങ്ങളിലും, സിനഗോഗുകളിലും 10 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമ്പോള്‍, കച്ചവട സ്ഥാപനങ്ങളെ “അവശ്യ സേവന” വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനേകം ആളുകള്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദം നല്‍കിയതാണ് ക്രൈസ്തവരെയും, യഹൂദരേയും പ്രതിഷേധത്തിലേക്ക് തിരിയുവാന്‍ കാരണമാക്കിയത്. കോടതി വിധിക്ക് പിന്നാലേ ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ ബ്രൂക്ലിൻ രൂപതാനേതൃത്വത്തെ അനുമോദിച്ച് ട്വീറ്റ് ചെയ്തു. അതേസമയം മതസമുദായങ്ങളുടെ കാര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പുലര്‍ത്തിവരുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-28-21:44:53.jpg
Keywords: ന്യൂയോര്‍, സുപ്രീം

14899
Category: 1
Sub Category:
Heading: 'ക്രൈസ്തവര്‍ക്ക് മരണം': ഓസ്ട്രിയയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചുവരെഴുത്ത്; ദേവാലയങ്ങള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു
Content: വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ 'ക്രൈസ്തവര്‍ക്ക് മരണം' എന്നു ഭീഷണിപ്പെടുത്തിയും ഭീകരവാദ കൊലപാതകങ്ങള്‍ മഹത്വവത്കരിച്ചും വിയന്ന നഗരമധ്യത്തിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടു. ഇതേ തുടര്‍ന്നു രാജ്യ തലസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന കെട്ടിടവും ലോകവും തങ്ങളുടേതായിത്തീരുമെന്ന അവകാശവാദവും നവംബര്‍ രണ്ടാം തീയതി വിയന്നയില്‍ കൂട്ടക്കൊലപാതകം നടത്തിയ ഭീകരനു കരുണ ലഭിക്കട്ടെയെന്നും ചുവരെഴുത്തിലുണ്ട്. ചുവരെഴുത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഐഎസ് അനുഭാവികളാണോ അതോ മുസ്ലിംകളെ അപമാനിക്കാന്‍ ആരെങ്കിലുമാണോ ഇതിനു പിന്നിലുള്ളതെന്നു പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം ചുവരെഴുത്തില്‍ അക്ഷരപ്പിശകുള്ളതിനാല്‍ തദ്ദേശ ഭാഷയായ ജര്‍മന്‍ പഠിച്ചു തുടങ്ങിയ അഭയാര്‍ത്ഥിയായിരിക്കണം എഴുതിയതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിചേര്‍ന്നിട്ടുണ്ട്. നവംബര്‍ രണ്ടിലെ കൂട്ടക്കൊലപാതകത്തിനുശേഷം, വിയന്നയിലെ റൂപ്പെര്‍ട്ട് പള്ളിയില്‍ നരഹത്യ നടത്താനും തീവ്രവാദി പദ്ധതിയിട്ടിരിന്നതായി പോലീസ് കണ്ടെത്തിയിരിന്നു. ദേവാലയത്തില്‍ പ്രാര്‍ത്ഥനയിലായിരിന്ന യുവജനപ്രസ്ഥാനത്തിലെ 17 പേരെയും വകവരുത്താനായിരിന്നു പദ്ധതി. യൂറോപ്പിന്റെ ക്രിസ്ത്യന്‍ ചാന്‍സലര്‍ എന്ന വിളിപ്പേരുള്ള ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ട്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. രാജ്യത്തു വേരുറപ്പിക്കുന്ന ഇസ്ളാമിക ഭീകരതയെ തുടച്ചുനീക്കുവാന്‍ ശക്തമായ ഇടപെടലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയന്‍ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. നവംബര്‍ രണ്ടിന് നടന്ന ക്രൂര നരഹത്യയ്ക്കു പിന്നാലേ കൊലപാതകം നടത്തിയ വ്യക്തി നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരുന്ന വിയന്നയിലെ 2 മുസ്ലീം പള്ളികള്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഇതൊക്കെയാണ് തീവ്രവാദികളെ പ്രകോപിപ്പിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-29-06:33:28.jpg
Keywords: ഓസ്ട്രിയ

14900
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കത്തോലിക്ക വൈദികനും
Content: പാളയംകോട്ട (തമിഴ്‌നാട്): ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നില്‍ തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള നിന്നുള്ള കത്തോലിക്ക വൈദികനും. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ മുന്‍ വൈസ് ചാന്‍സലറും സെന്റ് സേവ്യേഴ്‌സ് കോളജ് ഡയറക്ടറുമായ ഡോ. ശൗരി മുത്തു ഇഗ്‌നാസിമുത്തുവിനാണ് ശ്രദ്ധേയമായ ബഹുമതി. ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ ശാസ്ത്രജ്ഞര്‍ ജെസ്യൂട്ട് വൈദികനായ ഫാ. ഇഗ്‌നാസിമുത്തുവിന്റെ ഗവേഷണമികവിനെക്കുറിച്ച് എടുത്തുപറയുന്നത്. ജീവശാസ്ത്രമേഖലയില്‍ 1985 മുതല്‍ 2019 വരെ ഫാ. ഇഗ്‌നാസിമുത്തു നല്‍കിയ സംഭാവനകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കഴിഞ്ഞ 20 വര്‍ഷവും പട്ടികയില്‍ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്‌നാസിമുത്തുവിന്റെ സ്ഥാനം. ഇതിനകം 800ലധികം പ്രബന്ധങ്ങളും 80 പുസ്തകങ്ങളും എഴുപത്തൊന്നുകാരനായ ഫാ. ഇഗ്‌നാസി മുത്തുവിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചു. ഒരു പ്രാണിയുടെ പേര് ഫാ. ഇഗ്‌നാസിമുത്തുവിനോടുള്ള ബഹുമാനാര്‍ഥം ജാക്ലിപ്‌സ് ഇഗ്‌നാസിമുത്തു എന്നാണ് അറിയപ്പെടുന്നത്. ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്‌നാസിമൈസിന്‍ എന്ന പേരു ശാസ്ത്രലോകം നല്‍കിയതും ഗവേഷണമേഖലയിലെ മികവിനുള്ള അംഗീകാരമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-29-07:12:39.jpg
Keywords: ഡോക്ട, ശാസ്ത്ര

14901
Category: 18
Sub Category:
Heading: 'കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം'
Content: കൊച്ചി: കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ 25 വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലെ സീറോ മലബാര്‍ കൂട്ടായ്മകള്‍ക്ക് പ്രചോദനമേകിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃസഭയുടെ വിശ്വാസം, പാരമ്പര്യം, പൈതൃകം എന്നിവ അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് എസ്എംസിഎ കുവൈറ്റ് നല്‍കിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും എസ്എംസിഎ കുവൈറ്റ് എന്നും മുന്പുന്തിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുമോദനസന്ദേശം നല്‍കി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. രജതജൂബിലിവര്‍ഷത്തോടനുബന്ധിച്ച് മുന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പു മാര്‍ ജോസഫ് പവ്വത്തില്‍, ജേക്കബ് പൈനാടത്ത്, ഫാ. കെന്‍സി ജോസഫ് മാമ്മൂട്ടില്‍ എസ്‌ജെ, സി. മേരി ജോ മേനാച്ചേരി സിഎസ്എന്‍ എന്നിവരെ ആദരിച്ചു. ഫാ. ജോണ്‍ പുരയ്ക്കലിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മാതൃ ഇടവകയില്‍ വിശ്വാസപരിശീലനത്തിലെ 10, 12 ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കായി എന്‍ഡോവ്‌മെന്റ് സ്ഥാപിക്കുന്നതിനുള്ള തുക കൈമാറി. എസ് എം സി എ കുവൈറ്റ് പ്രസിഡന്റ് തോമസ് കുരുവിള, സംഘടനയുടെ നോര്‍ത്ത് അമേരിക്കയിലെ കോഓര്‍ഡിനേറ്റര്‍ കെ.എം. ചെറിയാന്‍ എന്നിവര്‍ ആശംസ നല്‍കി. ജനറല്‍ സെക്രട്ടറി ജോയ് തുമ്പശേരി സ്വാഗതമാശംസിച്ചു. ട്രഷറര്‍ ജോര്‍ജ് ചാക്കോ എസ്എംസിഎ കുവൈറ്റിന്റെ 25 വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഡേവിസ് കൊളാട്ടുകുടിയും ഭരണസമിതിയംഗം ബൈജു സെബാസ്റ്റ്യനും ആദരിക്കപ്പെടുന്നവരെ പരിചയപ്പെടുത്തി. ഭരണസമിതിയംഗം ഫ്രാന്‍സിസ് വടക്കേത്തല അനുസ്മരണ പ്രാര്‍ഥന നടത്തി. ഓഫീസ് സെക്രട്ടറി തോമസ് ലോനപ്പന്‍ നന്ദിയര്‍പ്പിച്ചു. ചടങ്ങിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിനന്നും അംഗങ്ങള്‍ റിക്കോര്‍ഡ് ചെയ്ത വിവിധ കലാപരിപാടികളുടെ വീഡിയോ പ്രദര്ശിങപ്പിച്ചു.
Image: /content_image/India/India-2020-11-29-07:40:19.jpg
Keywords: സീറോ മലബാര്‍

14902
Category: 18
Sub Category:
Heading: രാഷ്ട്രത്തിന്റെ നട്ടെല്ലായ കര്‍ഷകരോടുള്ള പ്രതിബദ്ധതയില്‍നിന്ന് സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറരുത്: കെസിബിസി
Content: കൊച്ചി: രാഷ്ട്രത്തിന്റെ നട്ടെല്ലായ കര്‍ഷകരോടുള്ള പ്രതിബദ്ധതയില്‍നിന്ന് സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറരുതെന്ന്‍ കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരു കര്‍ഷക പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളില്‍ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ആശങ്കകളാണ് ഇത്തരമൊരു പ്രക്ഷോഭത്തിന് കാരണമായി മാറിയിരിക്കുന്നത്. തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പരിഗണിക്കാതെ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും, ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതുവഴി, ജീവിതം കൂടുതല്‍ ദുഷ്‌കരമാകുമെന്ന ഭയം കര്‍ഷക കുടുംബങ്ങളിലും ഗ്രാമങ്ങളിലും വളരുകയാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. ഏകപക്ഷീയമായെടുത്ത തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതേസമയം, ഇക്കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷക പ്രതിഷേധങ്ങളെ രാഷ്ട്രീയ കരുനീക്കങ്ങളായി ചിത്രീകരിച്ച് തമസ്‌കരിക്കാനുള്ള പ്രവണത ഉപേക്ഷിക്കണം. കേരളത്തിന്റെ പശ്ചാത്തലത്തിലും കര്‍ഷക സൗഹൃദ നിലപാടുകളും നയങ്ങളും കൈക്കൊള്ളാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഇവിടെ തീരദേശവും മലയോര മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്ന ഭൂരിപക്ഷം കര്‍ഷകരും ഇക്കാലങ്ങളില്‍ വിവിധ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്തെയും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അനുദിനം കൂടുതല്‍ ആശങ്കകളില്‍ അകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളില്‍ യുക്തമായ ഇടപെടലുകള്‍ നടത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നോട്ടുവരണം. ഈ വിഷയങ്ങളില്‍ കേരളകത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കെസിബിസി പ്രസ്താവനയില്‍ രേഖപ്പെടുത്തി.
Image: /content_image/India/India-2020-11-29-16:40:18.jpg
Keywords: കര്‍ഷക

14903
Category: 1
Sub Category:
Heading: അനുഗ്രഹവും പ്രാര്‍ത്ഥനയും തേടി ഫ്രാന്‍സിസ് പാപ്പയും പുതിയ കര്‍ദ്ദിനാളുമാരും ബെനഡിക്ട് പാപ്പയ്ക്കരികെ
Content: റോം: കോവിഡ് പ്രോട്ടോകോൾ പാലിച്ച് വത്തിക്കാനില്‍ പുതിയ കര്‍ദ്ദിനാളുമാരെ വാഴിക്കല്‍ ചടങ്ങ് നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയും പുതിയ കര്‍ദ്ദിനാളുമാരും വിശ്രമജീവിതം നയിക്കുന്ന എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്നു ഏഷ്യയിൽ നിന്നുള്ള രണ്ട് പുതിയ കർദ്ദിനാൾമാര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തിരിന്നില്ല. ചടങ്ങുകൾക്ക് ശേഷം ഫ്രാൻസിസ് പാപ്പയുടെ ഒപ്പം ബെനഡിക്ട് പതിനാറാമൻ പാപ്പ വിശ്രമജീവിതം നയിക്കുന്ന മാത്തർ എക്ലേസിയ മോണാസ്ട്രിയിൽ എത്തിയ കര്‍ദ്ദിനാളുമാര്‍ പാപ്പയുടെ പ്രാര്‍ത്ഥനാസഹായം തേടി. പിന്നീട് ഇവര്‍ പാപ്പയ്ക്കൊപ്പം പ്രാര്‍ത്ഥിച്ചു. </p> <iframe width="320" height="360" src="https://www.youtube.com/embed/O4GnNFBlGRU" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> അതേസമയം പുതിയ കര്‍ദ്ദിനാളുമാരുടെ നിയമനത്തോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയര്‍ന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിക്കാന്‍ സമ്മതിദാന അവകാശമുള്ളവരാണ്. ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞതിനാൽ വോട്ടവകാശമില്ലാത്തവരാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 13 കർദ്ദിനാളുമാരിൽ 9 പേര്‍ക്ക് 80 വയസിന് താഴെ പ്രായമുള്ള വോട്ടവകാശത്തിന് യോഗ്യതയുള്ളവരാണ്. ബ്രുണയിൽ നിന്നുള്ള കർദ്ദിനാൾ കോർണെലിയുസ് സിമ്മും ഫിലിപ്പൈൻസിൽ നിന്നുള്ള കർദ്ദിനാൾ ഹോസെയും അവരവരുടെ സ്ഥലങ്ങളിൽ തന്നെ പാപ്പയുടെ പ്രതിനിധികളില്‍ നിന്ന് സ്ഥാനിക വസ്ത്രങ്ങൾ സ്വീകരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-29-18:53:21.jpg
Keywords: പുതിയ

14904
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ നാല് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ പത്തോളം വരുന്ന ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടു. ഇവരിൽ ഒരാളെ തലയറുത്താണ് കൊല ചെയ്തത്. കൂടാതെ കൊല്ലപ്പെട്ടവരുടെ വീടുകൾ തീവ്രവാദികൾ തീയിട്ട് നശിപ്പിച്ചുവെന്ന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിൽ ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണ് വെള്ളിയാഴ്ച നടന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ നിരീക്ഷകനായ ആൻഡ്രിയാസ് ഹർസാനോ റോയിട്ടേഴ്സിനോട് പറഞ്ഞു. ദൃക്സാക്ഷി നൽകിയ മൊഴിയെ അടിസ്ഥാനപ്പെടുത്തി ഇന്തോനേഷ്യൻ പോലീസ് സേനയുടെ വ്യക്താവ് അവി സെറ്റിയോനോയാണ് വിശദ വിവരങ്ങൾ പുറത്തു വിട്ടത്. ക്രൈസ്തവരാണ് ഇരകളെന്നും, അധികൃതർ ഉടനെതന്നെ തക്കതായ നടപടി സ്വീകരിക്കണമെന്നും ഇന്തോനേഷ്യയിലെ ക്രൈസ്തവസഭകളുടെ സംയുക്ത കൂട്ടായ്മയുടെ അധ്യക്ഷൻ ഗോമാർ ഗൂൾട്ടം ആവശ്യപ്പെട്ടു. തീവ്രവാദി എന്ന് കരുതപ്പെടുന്ന ഒരാൾ സുലവേസി ഗ്രാമത്തിൽ നാല് ക്രൈസ്തവരെ വധിക്കുകയും, ഒരു ദേവാലയവും ഏതാനം ക്രൈസ്തവ ഭവനങ്ങളും നശിപ്പിക്കുകയും ചെയ്തെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംഭവം നടന്നത് മധ്യ സുലവേസി പ്രവിശ്യയിലെ സിഗി പ്രദേശത്തിനടുത്തുള്ള വിദൂര മലയോരഗ്രാമത്തിലായതിനാല്‍ ഇന്തോനേഷ്യൻ പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കാലതാമസം നേരിടുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-29-22:29:46.jpg
Keywords: ഇന്തോനേഷ്യ