Content | റോം: കോവിഡ് പ്രോട്ടോകോൾ പാലിച്ച് വത്തിക്കാനില്‍ പുതിയ കര്‍ദ്ദിനാളുമാരെ വാഴിക്കല്‍ ചടങ്ങ് നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയും പുതിയ കര്‍ദ്ദിനാളുമാരും വിശ്രമജീവിതം നയിക്കുന്ന എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്നു ഏഷ്യയിൽ നിന്നുള്ള രണ്ട് പുതിയ കർദ്ദിനാൾമാര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തിരിന്നില്ല. ചടങ്ങുകൾക്ക് ശേഷം ഫ്രാൻസിസ് പാപ്പയുടെ ഒപ്പം ബെനഡിക്ട് പതിനാറാമൻ പാപ്പ വിശ്രമജീവിതം നയിക്കുന്ന മാത്തർ എക്ലേസിയ മോണാസ്ട്രിയിൽ എത്തിയ കര്‍ദ്ദിനാളുമാര്‍ പാപ്പയുടെ പ്രാര്‍ത്ഥനാസഹായം തേടി. പിന്നീട് ഇവര്‍ പാപ്പയ്ക്കൊപ്പം പ്രാര്‍ത്ഥിച്ചു. </p> <iframe width="320" height="360" src="https://www.youtube.com/embed/O4GnNFBlGRU" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> അതേസമയം പുതിയ കര്‍ദ്ദിനാളുമാരുടെ നിയമനത്തോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയര്‍ന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിക്കാന്‍ സമ്മതിദാന അവകാശമുള്ളവരാണ്. ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞതിനാൽ വോട്ടവകാശമില്ലാത്തവരാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 13 കർദ്ദിനാളുമാരിൽ 9 പേര്‍ക്ക് 80 വയസിന് താഴെ പ്രായമുള്ള വോട്ടവകാശത്തിന് യോഗ്യതയുള്ളവരാണ്. ബ്രുണയിൽ നിന്നുള്ള കർദ്ദിനാൾ കോർണെലിയുസ് സിമ്മും ഫിലിപ്പൈൻസിൽ നിന്നുള്ള കർദ്ദിനാൾ ഹോസെയും അവരവരുടെ സ്ഥലങ്ങളിൽ തന്നെ പാപ്പയുടെ പ്രതിനിധികളില്‍ നിന്ന് സ്ഥാനിക വസ്ത്രങ്ങൾ സ്വീകരിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |