Contents

Displaying 14511-14520 of 25133 results.
Content: 14864
Category: 18
Sub Category:
Heading: ഇത്തവണ ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്രയില്ല: പകരം നാനാജാതി മതസ്ഥര്‍ക്ക് കാരുണ്യഹസ്തം
Content: തൃശൂര്‍: ക്രിസ്തുമസിനോടനുബന്ധിച്ച് ഇത്തവണത്തെ ബോണ്‍ നത്താലെ ആഘോഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കാരുണ്യത്തിന്‍റെ ഉല്‍സവമായി സംഘടിപ്പിക്കുമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇടവക തലത്തിലും അതിരൂപത തലത്തിലും വിവിധ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് വിഭാവന ചെയ്തിട്ടുണ്ട്. നഗരത്തില്‍ നടത്താറുള്ള കരോള്‍ ഘോഷയാത്ര ഇക്കുറിയുണ്ടാകില്ല. പകരം തൃശൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സ്വാന്തനം മുഖേനയും അഭയം പാലിയേറ്റിവ് മുഖേനയും അതിരൂപതയുടെ ഉള്ളിലുള്ള നാനാ ജാതിമതസ്ഥർക്ക് വേണ്ട ഉപവി പ്രവർത്തനങ്ങൾക്ക് ഈ വർഷം പ്രത്യേകം പ്രാമുഖ്യ നൽകും. ഇടവകതലത്തില്‍ കോവിഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കോ കോവിഡ് ബാധിച്ച് വിഷമിക്കുന്നവര്‍ക്കോ സാമ്പത്തിക സഹായം നല്‍കും. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പാവപെട്ട കുടുംബങ്ങൾക്കാണ് സഹായം നല്‍കുക. ഭവന രഹിതര്‍ക്ക് വീടും വച്ചു നല്‍കും. ഇടവകകളില്‍ കിടപ്പുരോഗികളെ വീട്ടില്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് കേക്ക് മുറിക്കും. ജൂബിലി മിഷന്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ / പരിശോധനാ ക്യാമ്പുകള്‍ നടത്തും. കോവിഡിനോട് പൊരുതുന്ന റവന്യു, മെഡിക്കല്‍, പൊലീസ് അധികാരികളെ അതിരൂപതയിലും ഇടവകതലത്തിലും ആദരിക്കും. കോവിഡ് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ബോണ്‍ നത്താലെയോടനുബന്ധിച്ച് ഇടവക/ഫൊറോന തലത്തില്‍ കരോള്‍ ഗാന, ഫ്ളാഷ് മോബ്, പുല്‍ക്കൂട്, ഫാമിലി കരോൾ ഫോട്ടോഗ്രാഫി എന്നീ മല്‍സരങ്ങള്‍ നടത്തും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനവും ഒന്നാം സ്ഥാനക്കാര്‍ക്ക് 27 ന് ബിഷപ് ഹൗസില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. തൃശൂര്‍ നഗരത്തില്‍ പ്രമുഖ സെന്‍ററുകളില്‍ കച്ചവടക്കാരെ സ്പോണ്‍സര്‍മാരായി കണ്ടെത്തി പുല്‍ക്കൂടുകള്‍/ഫ്ളോട്ടുകൾ നിര്‍മിക്കും. ഡിസംബര്‍ 10 മുതല്‍ ഇവ പ്രദര്‍ശനത്തിനു സജ്ജീവമാകും. ഡിസംബര്‍ ഒന്നു മുതല്‍ മീഡിയ കത്തോലിക്കാ യുട്യൂബ് ചാനലില്‍ ബോണ്‍ നത്താലെയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. പഴയ വീഡിയോകള്‍, പ്രമുഖരുടെ ബോണ്‍നത്താലെ അനുസ്മരണം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും. 27നു നടക്കുന്ന പൊതുപരിപാടിയില്‍ കലാ- സാംസ്കാരിക- രാഷ്ട്രീയ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ സന്നിഹിതരാകും. ഇതിന്‍റെ റെക്കോര്‍ഡ് പ്രോഗ്രാം പ്രമുഖ ടിവി ചാനലുകളില്‍ രാത്രി എട്ടുമണി മുതല്‍ സംപ്രേക്ഷണമുണ്ടാകും. എല്ലാവര്‍ഷവും നടത്താറുള്ള ബോണ്‍ നത്താലെ ക്രിസ്മസ് കരോള്‍ ഘോഷയാത്രയുടെ അനുസ്മരണം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ രക്ഷാധികാരിയായും,ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മാർ അപ്രേം മെത്രാപ്പോലിത്ത, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മന്ത്രിമാരായ എ സി മൊയ്‌തീൻ, രവീന്ദ്രൻ മാസ്റ്റർ, വി എസ് സുനിൽകുമാർ , ടി എൻ പ്രതാപൻ എം.പി എന്നിവര്‍ രക്ഷാധികാരികളുമായും മോണ്‍ തോമസ് കാക്കശേരി - ചെയര്‍മാന്‍, ജോജു മഞ്ഞില - ജനറല്‍ കണ്‍വീനര്‍, ഫാ. ജോയ് മൂക്കൻ - വര്‍ക്കിംഗ് ചെയര്‍മാന്‍, ഡോ. മേരി റജീന, എ എ ആന്റണി - വൈസ് ചെയര്മാന്മാർ, ഫാ. ജോയ് കൂത്തൂർ, ജോര്‍ജ് ചിറമല്‍, ലിയോ ലൂയീസ്, റാഫി വടക്കന്‍, ഡോ. ഡെയ്സൺ പാണേങ്ങാടൻ, ജോഷി വടക്കൻ, ഷിന്റോ മാത്യു, ഇഗ്‌നേഷ്യസ് സി എൽ, അനൂപ് പുന്നപ്പുഴ, ജോമി ജോണ്‍സണ്‍, സാജന്‍ ജോസ് - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഭാരവാഹികളാണ്.
Image: /content_image/India/India-2020-11-25-09:42:13.jpg
Keywords: ബോണ്‍
Content: 14865
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായമേറിയ ബിഷപ്പ് ഡാമിയൻ ഇഗ്വാസൻ വിടവാങ്ങി
Content: മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ മെത്രാനായിരുന്ന സ്പെയിനിലെ ഡാമിയൻ ഇഗ്വാസൻ ഇന്നലെ നവംബർ ഇരുപത്തിനാലാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണസമയത്ത് അദ്ദേഹത്തിന് 104 വയസ്സായിരുന്നു. ദി ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി അബാൻഡന്റ് എൽഡർലി സന്യാസിനി സമൂഹത്തിന്റെ മഠത്തിലായിരുന്നു ഡാമിയൻ ഇഗ്വാസൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ബിഷപ്പ് ഡാമിയൻ ഏഴുവർഷം നയിച്ച ടെനിറിഫ് രൂപത അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. രൂപതയുടെ നിലവിലെ മെത്രാനായ ബർണാഡോ ആൽവരസ് ജൂലൈ മാസം ബിഷപ്പ് ഡാമിയനെ സന്ദർശിച്ചിരുന്നു. 'വിശ്വാസികളുടെ ഇടയിൽ ജീവിച്ച ഒരു ഇടയൻ' എന്നാണ് ബർണാഡോ ആൽവരസ് അനുശോചന സന്ദേശത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്പെയിനിലെ സരഗോസയിലാണ് ഡാമിയൻ ജനിച്ചത്. 1941 ഹുയെസ്ക രൂപതയ്ക്കു വേണ്ടി അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. മാമോദിസയ്ക്ക് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനമെന്നാണ് പൗരോഹിത്യം സ്വീകരിച്ച ദിവസത്തെ ഡാമിയൻ വിശേഷിപ്പിച്ചിരുന്നത്. 1970ലാണ് അദ്ദേഹം മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. 21 വർഷങ്ങൾക്ക് ശേഷം 1991ൽ ശാരീരിക അവശതകൾ മൂലം അദ്ദേഹം വിരമിച്ചു. പരിശുദ്ധ കന്യകാമറിയത്തെ പറ്റിയും, വിശ്വാസജീവിതത്തിൽ നിശബ്ദതയ്ക്കു ഉണ്ടായിരിക്കേണ്ട സ്ഥാനത്തെ പറ്റിയും നിരവധി ലേഖനങ്ങൾ ബിഷപ്പ് എഴുതിയിട്ടുണ്ട്. ഒരു വിശ്വാസി, തന്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും നന്മ കണ്ടെത്തണം, തിന്മയെ നന്മ കൊണ്ട് ജയിക്കാമെന്ന് നാം മനസ്സിലാക്കണം, സന്തോഷം ഒരു ക്രിസ്ത്യാനിയുടെ അടയാളമാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ബിഷപ്പ് ഡാമിയൻ ഇഗ്വാസൻ നിരന്തരം പങ്കുവയ്ക്കുമായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-25-13:09:54.jpg
Keywords: പ്രായ
Content: 14866
Category: 1
Sub Category:
Heading: ഭ്രൂണഹത്യ, വിവാഹം ബന്ധപ്പെട്ട കത്തോലിക്കാ വിരുദ്ധ നിലപാടില്‍ അനുതപിക്കണം: ജോ ബൈഡനോട് യു‌എസ് ബിഷപ്പ്
Content: ടെക്സാസ്: സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി വിലയിരുത്തപ്പെടുന്ന ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ നവംബര്‍ 19ന് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയും, അബോര്‍ഷന്‍ അനുകൂല നിയമങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജോ ബൈഡന്‍. “സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം എന്നീക്കാര്യങ്ങളിലെ കത്തോലിക്കാ പ്രബോധനങ്ങളോടുള്ള വിയോജിപ്പില്‍ അനുതപിക്കണമെന്ന് ഒരു മെത്രാനെന്ന നിലയില്‍ ഞാന്‍ ബൈഡനോട് അപേക്ഷിക്കുന്നു. അദ്ദേഹം നമ്മുടെ നാട്ടിലെ പരമോന്നത പദവിയിലേറുവാനിരിക്കെ ദൈവം വെളിപ്പെടുത്തിത്തന്ന സത്യത്താല്‍ നയിക്കപ്പെടേണ്ടതാണ്. സത്യം കണ്ടെത്തുവാന്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”. ബിഷപ്പ് ജോസഫ് എഡ്വാര്‍ഡിന്റെ ട്വീറ്റില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As a bishop I beg Mr Biden to repent of his dissent from Catholic teaching on abortion &amp; marriage for his own salvation &amp; for the good of our nation. He aspires to the highest office in our land &amp; must be guided by the truth God has revealed to us. I pray for him to find Truth.</p>&mdash; Bishop J. Strickland (@Bishopoftyler) <a href="https://twitter.com/Bishopoftyler/status/1329387039268216832?ref_src=twsrc%5Etfw">November 19, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കഴിഞ്ഞ മെയ് മാസത്തില്‍ ബിഷപ്പ് സ്ട്രിക്ക്ലാന്‍ഡ് നയിക്കുന്ന ടൈലര്‍ രൂപതയുടെ വെബ് പേജില്‍ “ധാര്‍മ്മികമായി യോജിച്ച കത്തോലിക്കാ പൗരത്വം” എന്ന പേരില്‍ ബ്ലോഗുകളുടേയും പോസ്റ്റുകളുടേയും പരമ്പരതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘അബോര്‍ഷന്‍ നേരിട്ട് പ്രചരിപ്പിക്കുന്ന ആരുംതന്നെ നമ്മുടെ സമൂഹത്തെ നയിക്കുവാന്‍ പാടില്ലായെന്നും ജീവന്റേയും, ജനിക്കുവാനിരിക്കുന്ന ശിശുക്കളുടേയും അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ മാത്രമേ കത്തോലിക്കരെന്ന നിലയില്‍ നമുക്ക് അംഗീകരിക്കുവാനും സഹായിക്കുവാനും കഴിയുകയുള്ളൂ’ എന്നും മെത്രാന്‍ ബ്ലോഗ്‌ പോസ്റ്റില്‍ കുറിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-25-14:56:34.jpg
Keywords: അമേരിക്ക
Content: 14868
Category: 7
Sub Category:
Heading: 'രക്ഷയുടെ വഴി': യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കാം
Content: മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി' പുറത്തിറങ്ങി. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ നമ്മുക്കു ലഭ്യമാണ്. അതുപോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമ്മുക്ക് ഒരു പ്രാർത്ഥനാസമാഹാരം ആവശ്യമാണ്. കാരണം, മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല. അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാർത്ഥനാസമാഹാരമാണ് 'രക്ഷയുടെ വഴി'. സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഈ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ 'രക്ഷയുടെ വഴി' എന്ന ഈ പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറി. ഇതോടെ വിശ്വാസികൾ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ 'രക്ഷയുടെ വഴി' പ്രാർത്ഥനയിലൂടെ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും.
Image:
Keywords: രക്ഷയുടെ വഴി
Content: 14869
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | ഒന്നാം സംഭവം: ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്യുന്നു
Content: മനുഷ്യന്റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. പാപം വർധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി. "ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും" . രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
Image:
Keywords: രക്ഷയുടെ വഴി,ഒന്നാം സംഭവം
Content: 14870
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | രണ്ടാം സംഭവം: ദൈവം നോഹയുമായി ഉടമ്പടി സ്ഥാപിക്കുന്നു
Content: “നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും”. ക്രിസ്തുവിന്റെ രണ്ടാം വരവിൽ അവിടുത്തെ ന്യായാസനത്തിനു മുമ്പാകെ നിൽക്കുവാൻ തയ്യാറായിരിക്കണമെന്ന് ദൈവം പ്രളയത്തിലൂടെ ലോകത്തിന് മുന്നറിയിപ്പു നൽകി.
Image:
Keywords: രക്ഷയുടെ വഴി, രണ്ടാം സംഭവം
Content: 14871
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | മൂന്നാം സംഭവം: ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു
Content: ചിതറിപ്പോയ മനുഷ്യവംശത്തെ മുഴുവൻ ഒരുമിച്ചുചേർക്കുവാനായി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു. അബ്രാഹത്തിനു മുൻപേയുള്ളവനും, അവന്റെ സന്തതിപരമ്പരയിൽ നിന്നു ജനിക്കാനിരുന്നവനുമായ യേശുക്രിസ്തുവിലൂടെ ലോകത്തിലെ സർവ ജനതകളും അനുഗ്രഹിക്കപ്പെടുമെന്നു ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തു. പിന്നീട് കാലത്തിന്റെ പൂർണ്ണതയിൽ, ചിതറിക്കിടക്കുന്ന ദൈവമക്കളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുവാൻ അവിടുന്ന് പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയക്കുകയും ചെയ്തു.
Image:
Keywords: രക്ഷയുടെ വഴി, മൂന്നാം സംഭവം
Content: 14872
Category: 1
Sub Category:
Heading: ആര്‍സൂ രാജയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കണം: നീതിപീഠത്തോട് പാക്ക് ക്രിസ്ത്യന്‍ നേതാക്കള്‍
Content: ലാഹോര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയായ പതിമൂന്നുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാക്ക് ക്രിസ്ത്യന്‍ നേതാക്കള്‍. ഇതൊരു ക്രിസ്ത്യന്‍ - മുസ്ലീം തര്‍ക്കമല്ലെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീക അവകാശങ്ങളുടെ പ്രശ്നമാണിതെന്നും, കോടതി ആര്‍സൂവിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാക്കിസ്ഥാനി മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ പ്രസിഡന്റ് ഫാ. ഇമ്മാനുവല്‍ യൂസഫ്‌ പറഞ്ഞു. ആര്‍സൂ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി ലാഹോറില്‍ നിന്നും കറാച്ചിയിലെത്തിയ അദ്ദേഹം നവംബര്‍ 23ന് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്. “കോടതി തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം. പഞ്ചാബിലെ നിരവധി കേസുകളില്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയച്ചതിന്റെ തെളിവുകള്‍ ലാഹോറില്‍ നിന്നും വന്ന എനിക്ക് ഹാജരാക്കുവാന്‍ കഴിയും”. ഫാ. ഇമ്മാനുവല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ആര്‍ക്കെങ്കിലുമാണ് മതപരിവര്‍ത്തനത്തിനോ വിവാഹത്തിനോ ആഗ്രഹമെങ്കില്‍ തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും, എന്നാല്‍ ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍സൂവിന്റെ കേസ് ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച മാധ്യമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ആര്‍സൂവിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ആര്‍സൂ രാജ കേസിന്റെ ഔദ്യോഗിക വക്താവായ ഫാ. സാലെ ഡിയഗോയും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനി നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാവാത്ത ആര്‍ക്കും മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ സാധിക്കുകയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഷെല്‍ട്ടര്‍ ഹോമില്‍വെച്ച് ആര്‍സൂവിനെ കാണുവാനും സ്വതന്ത്രമായി സംസാരിക്കുവാനും മാതാപിതാക്കളെ അനുവദിക്കണമെന്ന്‍ കറാച്ചി അതിരൂപതാ വികാര്‍ ജനറാള്‍ കൂടിയായ ഫാ. ഡിയഗോ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ അലി അസ്ഹര്‍ എന്ന നാല്‍പ്പത്തിനാലുകാരനായ മുസ്ലീം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത്. ആദ്യം അലി അസ്ഹറിനൊപ്പം വിടുവാന്‍ കോടതി വിധിച്ചെങ്കിലും പിന്നീട് ആര്‍സൂവിനെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുവാന്‍ സിന്ധ് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവിടുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ അവളെ കാണുവാനും സംസാരിക്കുവാനുമായി വനിതാ വെല്‍ഫെയര്‍ ഓഫീസറേയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍സൂവിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-25-17:52:20.jpg
Keywords: ആര്‍സൂ, പെണ്‍
Content: 14873
Category: 10
Sub Category:
Heading: തള്ളികളഞ്ഞ ക്രൈസ്തവ വിശ്വാസം വീണ്ടെടുക്കുവാന്‍ സ്പാനിഷ് ദമ്പതികള്‍ക്ക് വഴികാട്ടിയായത് ഇളയമകന്റെ ക്രിസ്താനുഭവം
Content: വലെന്‍സിയ: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന്‍ അകന്നു കഴിയുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയും ചെയ്ത മാതാപിതാക്കളെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം സഭാപാരമ്പര്യമനുസരിച്ചുള്ള കൗദാശിക വിവാഹത്തിന് പ്രേരിപ്പിച്ചത് ഇളയമകന്റെ ക്രിസ്തുവിലുള്ള വിശ്വാസം. സ്പെയിന്‍ സ്വദേശികളായ പാക്കോ റോയിഗും, മാരാ വിദഗാനിയുമാണ്‌ ഇളയമകനായ വിക്ടറിന്റെ യേശുവിലുള്ള വിശ്വാസം കാരണം സഭാപരമായ വിവാഹത്തിലൂടെ കത്തോലിക്ക വിശ്വാസത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. വലെന്‍സിയ അതിരൂപതയുടെ കീഴിലുള്ള വാര്‍ത്താ പത്രമായ ‘പാരാവുല’യാണ് ഈ അപൂര്‍വ്വവിവാഹത്തിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. വിക്ടറിന്റെ ദൈവവിശ്വാസം മാതാപിതാക്കളുടെ മനപരിവര്‍ത്തനത്തിന് മാത്രമല്ല മുഴുവന്‍ കുടുംബത്തേയും സത്യദൈവമായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഒന്നിപ്പിക്കുന്നതിനും കാരണമായിരിക്കുകയാണ്. രണ്ടു കുട്ടികളുടെ മാതാപിതാക്കളായ പാക്കോ, മാരാ ദമ്പതികള്‍ ജ്ഞാനസ്നാനം സ്വീകരിച്ചിരിന്നവരാണെങ്കിലും ദൈവവിശ്വാസത്തില്‍ നിന്നും ദേവാലയത്തില്‍ നിന്നും അകന്ന ജീവിതമായിരുന്നു നയിച്ചിരുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരമുള്ള രജിസ്റ്റര്‍ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ദാമ്പത്യജീവിതം ആരംഭിച്ചത്. എന്നാല്‍ ഇളയമകന്റെ ദൈവവിശ്വാസം തങ്ങളുടെ മനോഭാവത്തെ പൂര്‍ണ്ണമായി മാറ്റിയെന്നാണ് ഇരുവരും പറയുന്നത്. വിക്ടര്‍ ചെറുപ്പത്തില്‍ തന്നെ ഇസ്തിരിയിടുന്ന ബോര്‍ഡില്‍ മേശവിരി വിരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെ മനോഹരമായി അനുകരിച്ചിരുന്നു. 10 വയസ്സായപ്പോഴേക്കും വിക്ടര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയും, മാമ്മോദീസ മുങ്ങണമെന്ന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അങ്ങനെ ചെയ്യുവാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് മാതാപിതാക്കള്‍ തന്നെ അവന്റെ ആവശ്യം നിരാകരിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ വിക്ടര്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് നിഷേധിക്കുവാന്‍ കഴിഞ്ഞില്ല. അവന്റെ ആഴമായ വിശ്വാസമാണ് തന്നെ മതപരമായ ജീവിതത്തിലേക്ക് നയിച്ചതെന്നു പാക്കോ പറയുന്നു. മകന്റെ വിശ്വാസം ചെലുത്തിയ സ്വാധീനത്തെ തുടര്‍ന്നു നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സില്‍ പാക്കോയ്ക്കു ആത്മീയതയോടുള്ള ഉള്‍വിളി ലഭിക്കുകയായിരിന്നു. നവാരയിലെ ലെയ്റെ ആശ്രമത്തിലേക്കുള്ള യാത്ര ഇതിന് ആക്കം കൂട്ടി. അവിടുത്തെ ഒരു വൈദികന്റെ നിര്‍ദ്ദേശപ്രകാരം കുമ്പസാരിച്ച പാക്കോ വീണ്ടും കത്തോലിക്ക സഭയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കോ തിരുസഭയിലേക്ക് തിരികെ വരുന്നത്. തന്റെ ഭാര്യപോലുമറിയാതെയാണ് അദ്ദേഹം മതബോധന പഠനത്തില്‍ പങ്കെടുത്തത്. ആദ്യം അസ്വസ്ഥയായെങ്കിലും പിന്നീട് മാരായും പാക്കോയുടെ തീരുമാനം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ സഭാപരമായി വിവാഹിതരായത്. ഇരുവരും ഇപ്പോള്‍ മുടങ്ങാതെ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുന്നുണ്ട് . കാന്‍സര്‍ രോഗിയായ തന്റെ ഭാര്യക്ക് അവളുടെ രോഗത്തോട് പിടിച്ചുനില്‍ക്കുന്നതിന് ദൈവവിശ്വാസം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പാക്കോ. 'ദി ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്' ദേവാലയത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-25-20:32:06.jpg
Keywords: ക്രിസ്താനുഭവം , ക്രിസ്തു
Content: 14874
Category: 4
Sub Category:
Heading: അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ | കന്ധമാല്‍ ലേഖന പരമ്പര - ഭാഗം 14
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍}# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍}# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14819}} വിശ്വാസം പരിത്യജിക്കുവാന്‍ കടുത്ത ഭീഷണി നേരിട്ടപ്പോള്‍ കന്ധമാലിലെ ഡസന്‍കണക്കിനു ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചു. അതുവഴി തങ്ങള്‍ കേവലം “അരി ക്രിസ്ത്യാനികളല്ലെന്ന്‌ അവര്‍ തെളിയിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം ആശ്ലേഷിച്ചത്‌ ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന്‌ ആരോപിക്കുന്നവരുടെ പരിഹാസ പദപ്രയോഗമാണ്‌ “അരി ക്രിസ്ത്യാനി". സംഘപരിവാര്‍ വക്താക്കള്‍ ആരോപിക്കാറുള്ളതുപോലെ, മിഷനറിമാരുടെ പ്രേരണയും നിര്‍ബന്ധവും നിമിത്തമാണ്‌ കന്ധമാലിലുള്ളവര്‍ ക്രിസ്ത്യാനികളായതെങ്കില്‍ ഇത്രമാത്രം രക്തച്ചൊരിച്ചിലും കൊള്ളയടിക്കലും തീവയ്പും സംഭവിക്കുമായിരുന്നില്ല. സായുധസംഘങ്ങള്‍ 'അരി ക്രിസ്ത്യാനികളെ' ആക്രമിക്കാനെത്തിയപ്പോള്‍ അവര്‍ കാട്ടിലേക്ക്‌ ഒളിച്ചോടുമായിരുന്നില്ല. തടി കേടാകാതിരിക്കുവാന്‍ അവര്‍ വിശ്വാസം ഉപേക്ഷിച്ച്‌ സ്വമേധയാ പുനര്‍പരിവര്‍ത്തന ചടങ്ങില്‍ സംബന്ധിക്കുമായിരുന്നു. ഭൗതിക നേട്ടങ്ങളായിരുന്നു ക്രിസ്ത്യാനികളാകുവാന്‍ അവരെ പ്രേരിപ്പിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അവരുടെ ജീവന്‍ അപകടത്തിലാണെന്ന്‌ ബോദ്ധ്യമായ ക്ഷണത്തില്‍ത്തന്നെ, "അരി ക്രിസ്ത്യാനികൾ” ആ “വിദേശ വിശ്വാസം" ഉപേക്ഷിക്കുമായിരുന്നു. ഭീഷണിക്കു വഴങ്ങാത്തവരെ മര്‍ദ്ദിക്കുവാനും കശാപ്പുചെയ്യുവാനും വഴിയൊരുക്കുന്ന വിധത്തില്‍ ആ “അരി ക്രിസ്ത്യാനികൾ" കാവിപ്പടയുടെ ക്ഷമ പരീക്ഷിക്കുകയില്ലായിരുന്നു. ചുരുക്കത്തിൽ കന്ധമാലിലെ 1,17,000 ക്രൈസ്തവരില്‍ പകുതിയോളംപേരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടും, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടിട്ടും, അവര്‍ അഭയാര്‍ത്ഥികളായിമാറിയ സാഹചര്യം സംജാതമാകില്ലായിരുന്നു. ആയിരകണക്കിന് ക്രിസ്ത്യാനികൾ ആക്രമിസംഘങ്ങളുടെ പിടിയിൽ നിന്ന്‌ രക്ഷപ്പെട്ടെങ്കിലും രണ്ടായിരത്തോളം വിശ്വാസികളെ ബലം പ്രയോഗിച്ച്‌ ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഭീഭത്സമായ പുനർപരിവര്‍ത്തന ചടങ്ങിന്‌ വിധേയരാക്കി. അവരുടെ ശിരസ്സ് മുണ്ഡനം ചെയ്യപ്പെട്ടു. ശുദ്ധീകരണ സൂചകമായി പശുവിന്‍ ചാണകം കലര്‍ത്തിയ വെള്ളം കുടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇപ്രകാരം പുനര്‍പരിവര്‍ത്തന ചടങ്ങില്‍ പങ്കെടുക്കേണ്ടിവന്ന ക്രിസ്ത്യാനികള്‍ മര്‍ദ്ദകരില്‍നിന്നും രക്ഷപ്പെട്ടതിന്റെ തൊട്ടുപിന്നാലെ ക്രിസ്തീയ ചിഹ്നങ്ങളായ കുരിശുമാലയും മറ്റും ധരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഹിന്ദുമതത്തിലേക്ക്‌ പുനര്‍പരിവര്‍ത്തിതരായ ക്രിസ്ത്യാനികള്‍ ഭുവനേശ്വറില്‍നിന്നു 30 കി.മീ. അകലെയുളള കട്ടക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുന്നത്‌ ഞാന്‍ കാണുകയുണ്ടായി. പുനര്‍പരിവര്‍ത്തന കര്‍മ്മത്തില്‍ പങ്കെടുത്തതിന്‌ പരിഹാരമായി ദുരിതാശ്വാസക്യാമ്പില്‍ താമസിച്ചിരുന്ന തലമുണ്ഡനം ചെയ്യപ്പെട്ട അനേകം ക്രൈസ്തവര്‍ കുരിശ്‌ ധരിച്ചിരിക്കുന്നതു കാണാമായിരുന്നു. കന്ധമാൽ കാടുകളില്‍ കഴിഞ്ഞിരുന്ന ദരിദ്രരും അതേസമയം ധീരരുമായ ക്രൈസ്തവ സഹസ്രങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലോ മലീമസമായ ചേരികളിലോ നരകിക്കാന്‍ പോലും തയ്യാറായി. മര്‍ദ്ദകരായ വര്‍ഗീയവാദികളുടെ പ്രീതിക്കുവേണ്ടി ഹിന്ദുമതം സ്വീകരിക്കുന്നതിനേക്കാൾ, ക്രൈസ്തവവിശ്വാസം സംരക്ഷിക്കുന്നതിന്‌ എന്തും ത്യജിക്കാനാണ്‌ അവര്‍ തയ്യാറായത്‌. വിശ്വാസത്തിനു വേണ്ടി ഒട്ടേറെ ക്രൈസ്തവര്‍ ഭവനരഹിതരായി. രക്തസാക്ഷിത്വം ഉള്‍പ്പെടെ എന്തു കഷ്ടപ്പാടിനും സന്നദ്ധരായി. മൗലികവാദികളുടെ അന്ത്യശാസനത്തെ തൃണവല്‍ഗണിച്ച കന്ധമാലിലെ ക്രൈസ്തവര്‍ ഒരു കാര്യം സംശയാതീതമായി തെളിയിച്ചിരിക്കുന്നു. “അരി ക്രിസ്ത്യാനികൾ” എന്ന പരിഹാസപേര് പാവപ്പെട്ട അവരുടെ അന്തസിനെയും ധീരതയേയും, ഇഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാനുള്ള അവരുടെ അവകാശത്തെയും അവഹേളിക്കുന്നതാണ്‌. വിശ്വാസവിഷയങ്ങളില്‍ പണ്ഡിതോചിതമായ തിരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ മാത്രമാണ്‌ പ്രാഗത്ഭ്യമുള്ളവരെന്ന്‌ സ്വയം അഭിമാനിക്കുന്ന ഒരു ഉന്നതവിഭാഗം സമൂഹത്തിലുണ്ട്‌. ഇത്‌ പൊള്ളയാണെന്ന്‌ കന്ധമാലിലെ നിര്‍ദ്ധനരായ ക്രൈസ്തവര്‍ തെളിയിച്ചു. പാവപ്പെട്ടവര്‍ക്കും പാമരന്മാര്‍ക്കും ഇഷ്ടപ്പെട്ട വിശ്വാസം സ്വതന്ത്രമായി തിരഞ്ഞെടുക്കുവാൻ കഴിവുണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ഇവിടെ ചേര്‍ത്തിരിക്കുന്ന സാക്ഷ്യങ്ങള്‍. മൃഗീയമായ മതപീഡനത്തെ അത്ഭുതകരമായി അതിജീവിച്ചവര്‍ വിവരിച്ചവയാണ്‌ ഈ സാക്ഷ്യങ്ങള്‍ ഓരോന്നും. അങ്ങനെ വിശ്വാസത്തിനെതിരായ അഗ്നിപരീക്ഷണങ്ങളില്‍ വിജയശ്രീലാളിതരും വിരേതിഹാസങ്ങളുമായിമാറി കന്ധമാലിലെ 'അരിക്രിസ്ത്യാനികൾ'. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: അരി ക്രിസ്ത്യാനികളുടെ ശക്തമായ ജീവിതസാക്ഷ്യങ്ങള്‍ ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-11-25-21:45:59.jpg
Keywords: കന്ധമാ