Contents
Displaying 14471-14480 of 26166 results.
Content:
14824
Category: 11
Sub Category:
Heading: ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശും മരിയന്‍ ചിത്രവും ക്രിസ്തു രാജത്വ തിരുനാള്‍ ദിനത്തില്‍ കൈമാറും
Content: റോം: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 2023-ല്‍ നടക്കുന്ന ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശും മരിയന്‍ ചിത്രവും ഫ്രാന്‍സിസ് പാപ്പ ഇത്തവണത്തെ ക്രിസ്തു രാജത്വ തിരുനാള്‍ ദിനത്തില്‍ പ്രതിനിധി സംഘത്തിന് കൈമാറും. നവംബര്‍ 22 ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അന്ത്യത്തിലായിരിക്കും ആത്മീയ ചിഹ്നങ്ങള്‍ പാപ്പാ യുവജനങ്ങളെ ഏല്പിക്കുന്നത്. ഇതോടെ വിവിധ രാജ്യങ്ങളിലൂടെയുള്ള ലോകയുവജന സംഗമപ്രചാരണം ആരംഭിക്കും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെറിയ സംഘം യുവജനപ്രതിനിധികള്‍ക്കായിരിക്കും ചിഹ്നങ്ങള്‍ പാപ്പാ കൈമാറുന്നതെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കുരിശും മരിയന്‍ ചിത്രവുമായി വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന യുവജന വേദിയില്‍ എത്തിച്ചേരുമെന്ന് യുവജന സംഗമത്തിന്റെ സംഘാടകരായ കുടുംബങ്ങളുടെയും അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 2019ൽ പനാമയിലാണ് ഏറ്റവും ഒടുവിലായി ലോക യുവജന സംഗമം നടന്നത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുന്നതായി വത്തിക്കാന്‍ അറിയിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ യുവജനസംഗമത്തിന്റെ ലോഗോ പുറത്തിറക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-19-06:07:10.jpg
Keywords: യുവജന

14825
Category: 1
Sub Category:
Heading: മഹാമാരിയ്ക്കിടെ സുവിശേഷ പ്രഘോഷണം സജീവമാക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി തലവന്‍
Content: വാഷിംഗ്ടണ്‍ ഡി.സി: പകർച്ചവ്യാധിയും അതിനോടനുബന്ധിച്ചു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മൂലം വിശ്വാസവും പ്രത്യാശയും നഷ്ട്ടപ്പെട്ട ഇക്കാലയളവില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റും ലോസ് ഏഞ്ചൽസ് ആർച്ച് ബിഷപ്പുമായ ജോസ് എച്ച്. ഗോമസ്. ജനങ്ങളുടെ ഹൃദയത്തില്‍ ദൈവിക കരുതലിനെക്കുറിച്ചും ദൈവത്തിന്റെ നന്മയെക്കുറിച്ചും അടിസ്ഥാന ചോദ്യങ്ങളുണ്ടെന്നും ഉയിർപ്പിനെക്കുറിച്ചും, മരണത്തെ ജയിക്കുന്ന ജീവനെക്കുറിച്ചും ഉള്ള അറിവ്, ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ജനങ്ങളെ സഹായിക്കുമെന്നും നവംബർ 16നു നടന്ന അമേരിക്കന്‍ ബിഷപ്പുമാരുടെ പൊതുയോഗത്തിൽ,അദ്ദേഹം തന്റെ സഹ മെത്രാന്മാരോട് പറഞ്ഞു. രോഗത്തിന്റെയും മരണത്തിന്റെയും ഭയം എല്ലാവരിലേക്കും പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. സുവിശേഷത്തിന്റെ കാതല്‍ സന്ദേശമായ ക്രിസ്തുവിനോടുള്ള സ്നേഹം, വിശുദ്ധ കുരിശിന്റെ ശക്തി, പുനരുത്ഥാന വാഗ്ദാനം എന്നിവ ജനഹൃദയങ്ങളിൽ നിന്ന് മറയുന്നുണ്ട്. ഈ മഹാമാരി വരുത്തിവെച്ച സാമൂഹിക അശാന്തിക്കും, അനിശ്ചിതത്തിനും ഇടയിൽ വീരോചിതമായി ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കണം. അതോടൊപ്പം തന്നെ ഫ്രാൻസിസ് മാർപാപ്പ നമ്മോട് ആവശ്യപ്പെടുന്നതുപോലെ നാം മിഷ്ണറിമാരെ രൂപപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുമുണ്ട്. ഈ കാലഘട്ടത്തിന്റെ അനീതികളെ സുവിശേഷത്തിൽ ജീവിച്ചു കൊണ്ട് നേരിടണമെന്നും അടുത്തിടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്ഥാപകൻ ഫാ. മൈക്കൽ മക്ഗിവ്‌നിയുടെ ഉദാഹരണം ഉദ്ധരിച്ച് ആർച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു. ഈ വൈദികനെ സംബന്ധിച്ചിടത്തോളം സ്നേഹം അന്യമായിരുന്നില്ല. വിധവയുടെയും, അനാഥരുടെയും ജോലിയില്ലാത്ത പിതാവിന്റെയും, വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന്റെയും മുഖങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. ഈ വൈദികന്റെ മാതൃക പിന്തുടർന്ന് സഭ ഇപ്പോൾ കരയുന്നവരോട് കൂടെ കരയേണ്ടതുണ്ട്. നമുക്ക് ഒരു രക്ഷകനുണ്ട് എന്ന സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ട്. നാം ജീവിക്കുന്നതിനു വേണ്ടി അവൻ മരിച്ചു. തിന്മയെയും മരണത്തെയും നാം ഭയപ്പെടാതിരിക്കേണ്ടതിനു അവൻ മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെ കടന്നു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-19-07:08:48.jpg
Keywords: അമേരിക്ക, മെത്രാ

14826
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ അവകാശം കവര്‍ന്നെടുക്കുന്നത് അവസാനിപ്പിക്കണം: സെക്രട്ടേറിയറ്റ് മാര്‍ച്ചും മുന്നറിയിപ്പുമായി വൈദികര്‍
Content: തിരുവനന്തപുരം: സംസ്ഥാന ഗവണ്‍മെന്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെ പാളയം മുതല്‍ സെക്രട്ടേറിയറ്റ് വരെ കേരള ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സഭകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ മീറ്റിങ്ങും നടത്തി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉളള ജില്ലകളിലെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സി.എസ്. ഐ, ഇവാഞ്ചലിക്കല്‍ തുടങ്ങിയ സഭയിലെ വൈദീകർ പ്രതിഷേധ ധര്‍ണ്ണയില്‍ സംബന്ധിച്ചു. കെ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷനായ മീറ്റിങ്ങിൽ ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. എ. ആർ നോബിള്‍, ഫാ. ജോസ്, റവ. പവിത്ര സിങ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഈ വിവേചനങ്ങൾക്ക് മാറ്റം വരുത്തിയില്ലായെങ്കില്‍ 2021 ജനുവരി മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റിലേ സത്യഗ്രഹം നടത്തുവാനും കെസിസി തീരുമാനമെടുത്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തിന് മാത്രം ഗവണ്മെന്റ് കൊടുക്കുന്ന നീതി നിഷേധമായ രീതികൾക്ക് പരിഹാരം ഉണ്ടാക്കണം. ഗവണ്മെന്റ് ഇലക്ഷന്‍ പത്രികയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ അവകാശം ഈ നാലര വര്‍ഷം ആയിട്ട് ലഭിക്കാത്തതു പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയാണ്. ഇതിന് വ്യത്യാസം വരുത്തിയില്ലായെങ്കിൽ ഗവണ്മെന്റ് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഭരിച്ച രണ്ട് സർക്കാരുകളും ക്രൈസ്തവ സമൂഹത്തോട് അനീതിയാണ് കാണിച്ചത് എന്നും കെ. സി. സി വിലയിരുത്തി. ക്രൈസ്തവ സഭകളിലെ വിശ്വാസികളും സഭാ നേതൃത്വങ്ങളും ഒരുപോലെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഒറ്റക്കെട്ടായിട്ട് നിൽക്കണം എന്നും കെ. സി. സി ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-19-09:09:01.jpg
Keywords: 80:20, ന്യൂനപ

14827
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ട് നീണ്ട നിർമ്മാണത്തിന് വിരാമം: കൂദാശയ്ക്കായി തയ്യാറെടുത്ത് നൈജീരിയൻ കത്തീഡ്രൽ
Content: എൻസുക്ക: മൂന്നു പതിറ്റാണ്ടോളം നീണ്ട നിർമാണപ്രവർത്തനങ്ങൾക്ക് ഒടുവിൽ, നൈജീരിയയിലെ എൻസുക്ക രൂപതയിൽ സ്ഥിതി ചെയ്യുന്ന സെന്റ് തെരേസ കത്തീഡ്രൽ ദേവാലയം കൂദാശയ്ക്കായി തയ്യാറെടുക്കുന്നു. ഇന്നു നവംബർ 19 വ്യാഴാഴ്ച നടക്കുന്ന ദേവാലയ സമർപ്പണ ചടങ്ങുകൾക്ക് രൂപതാ ബിഷപ്പ് ഗോഡ് ഫ്രീ ഓന നേതൃത്വം നൽകും. ഗവർണർമാരും, കത്തോലിക്കാ മെത്രാന്മാരും, വൈദികരും, വിശ്വാസികളുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു തന്നെ ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ രൂപത നേതൃത്വം സ്വീകരിച്ചിട്ടുണ്ടെന്ന് എൻസുക്ക രൂപതയുടെ വികാരി ജനറൽ പദവി വഹിക്കുന്ന ഫാ. അമലുച്ചി എൻമാണി നവംബർ 17 ചൊവ്വാഴ്ച കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. 1991ൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ഫ്രാൻസിസ് ഒകോബോയാണ് കത്തീഡ്രൽ ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം സ്മരിച്ചു. 5500 പേർക്ക് ഒരേ സമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ആദ്യ കാലങ്ങളിൽ നേരിട്ടെങ്കിലും വിശ്വാസികളുടെ സഹകരണത്തോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ബിഷപ്പ് ഫ്രാൻസിസ് ഒകോബോ മാർഗ്ഗം കണ്ടെത്തിയെന്നും ഫാ. അമലുച്ചി എൻമാണി കൂട്ടിച്ചേർത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി എല്ലാവർഷവും ഒരു ഞായറാഴ്ച പ്രത്യേകമാംവിധം ബിഷപ്പ് നീക്കിവെച്ചു. കൂടാതെ ഈസ്റ്റർ നാളുകളിലും ധനസമാഹരണം നടന്നു. രൂപതയുടെ ഇപ്പോഴത്തെ മെത്രാനായ ഗോഡ് ഫ്രീ ഓനയും മികച്ച രീതിയിൽ സാമ്പത്തിക ക്രമീകരണങ്ങൾ നടത്തി. ഇടയ സന്ദർശനങ്ങളിൽ നിന്ന് ലഭിച്ച പണം മുഴുവനായി അദ്ദേഹം കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. മറ്റ് പല സാങ്കേതിക പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇപ്പോൾ ദേവാലയത്തിന്റെ പണി മുഴുവൻ പൂർത്തിയാക്കാൻ സാധിച്ചതെന്ന് ഫാ. എൻമാണി പറഞ്ഞു. കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായിച്ച എല്ലാ വിശ്വാസികൾക്കും, സംഘടനകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 1932ൽ എനുഗു രൂപതയുടെ ഭാഗമായി ആരംഭിച്ച എൻസുക്ക എന്ന ഇടവക, 1990 നവംബർ മാസമാണ് രൂപതാ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. 2018ലെ കണക്കുകൾ പ്രകാരം രൂപതയിൽ 197 ഇടവകകളിലായി ഏകദേശം അഞ്ചര ലക്ഷത്തോളം വിശ്വാസികളുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-19-12:54:24.jpg
Keywords: നൈജീ

14828
Category: 1
Sub Category:
Heading: അമേരിക്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു 93 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം
Content: കാലിഫോര്‍ണിയ: അമേരിക്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സഭാസംഘടനകള്‍ക്കും ഇന്ത്യാന ആസ്ഥാനമായുള്ള ‘ദി ലില്ലി എന്‍ഡോവ്മെന്റ്’ന്റെ 93 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം. കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രിസ്ബൈറ്റേറിയന്‍, റിഫോംഡ്, അനബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെത്തഡിസ്റ്റ്, മെന്നോനൈറ്റ് തുടങ്ങിയ വിവിധ ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള ദേവാലയങ്ങള്‍, തിയോളജി സ്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് വിശ്വാസാധിഷ്ടിത സംഘടനകള്‍ക്കും സാമ്പത്തിക സഹായം ലഭിക്കും. ഓസ്റ്റിന്‍ പ്രിസ്ബൈറ്റേറിയന്‍ തിയോളജിക്കല്‍ സെമിനാരി, അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭ, ഫുള്ളര്‍ തിയോളജിക്കല്‍ സെമിനാരി തുടങ്ങിയ വിവിധ സഭാസ്ഥാപനങ്ങള്‍ ധനസഹായത്തിനു അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ, ഡ്യൂക്ക് സര്‍വ്വകലാശാലയുടെ അടുത്ത 5 വര്‍ഷത്തെ ലോജിസ്റ്റിക്, അനാലിറ്റിക്കല്‍ പദ്ധതികള്‍ക്കായി 37.9 ലക്ഷം ഡോളറാണ് ലഭിക്കുക. ഇന്ത്യാനയിലെ ഇന്ത്യാനപോളിസ് ആസ്ഥാനമായി 1937-ല്‍ സ്ഥാപിതമായ സന്നദ്ധ സംഘടനയാണ് ‘ദി ലില്ലി എന്‍ഡോവ്മെന്റ്’. ‘എലി ലില്ലി ആന്‍ഡ് കമ്പനി’യുടെ ഗിഫ്റ്റ്സ് സ്റ്റോക്ക് വഴിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. മത, വിദ്യാഭ്യാസ, സാമുദായിക വികസനമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. ദൈവ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ദേശവ്യാപകമായി സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ സാമ്പത്തിക സഹായത്തിന്റെ ഭൂരിഭാഗവും ഇന്ത്യാനപോളിസിലാണ് സംഘടന ചെലവഴിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പരസ്പര ബന്ധത്തിനും, ശാക്തീകരണത്തിനും ധനസഹായം സഹായകരമാവുമെന്നാണ് ലില്ലി എന്‍ഡോവ്മെന്റിന്റെ പ്രതീക്ഷ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-19-19:57:56.jpg
Keywords: അമേരിക്ക, സഹായ

14829
Category: 18
Sub Category:
Heading: തലശേരി അതിരൂപതയുടേത് വലിയ കാര്‍ഷികമുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Content: കണ്ണൂര്‍: ഉത്തരമലബാറിലെ വിദ്യാഭ്യാസവിപ്ലവത്തിന് ഊടും പാവും നല്‍കിയ തലശേരി അതിരൂപതയുടെ വലിയൊരു കാര്‍ഷികമുന്നേറ്റമാണ് ബയോ മൗണ്ടന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഉത്തരമലബാറിലെ കര്‍ഷകരുടെ ജീവിതഭദ്രത ലക്ഷ്യമിട്ട് രൂപീകരിച്ച ബയോ മൗണ്ടന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് വലിയൊരു പിന്തുണയാണ് ഈ കമ്പനിയുടെ രൂപീകരണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിതരണംചെയ്യുന്ന ഈ സംരംഭം മലബാറിലെ കാര്‍ഷികമുന്നേറ്റത്തിന് വലിയ ഉത്തേജനം പകരും. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓഹരി വിതരണവും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വൈബ്‌സൈറ്റും ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ലോഗോ പ്രകാശനം കെ.സുധാകരന്‍ എംപി മാര്‍ ജോര്‍ജ് ഞറളക്കാട്ടിന് നല്‍കി നിര്‍വഹിച്ചു. കമ്പനിയുടെ ബ്രോഷര്‍ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് നല്‍കി പ്രകാശനം ചെയ്തു. കമ്പനി ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു.
Image: /content_image/India/India-2020-11-20-06:35:25.jpg
Keywords: മുഖ്യമന്ത്രി, പിണറായി

14830
Category: 18
Sub Category:
Heading: വിശുദ്ധ പദവിയുടെ ആറാമത് വാര്‍ഷികദിനാഘോഷങ്ങള്‍ 23ന്
Content: മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ ആറാമത് വാര്‍ഷികദിനാഘോഷങ്ങള്‍ 23നു മാന്നാനം ആശ്രമദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ അറിയിച്ചു. 23നു രാവിലെ 6.30ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യാല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐയുടെ മുഖ്യകാര്‍മികത്വത്തിലും എട്ടിന് കോട്ടയം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യാല്‍ ഫാ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐയുടെ മുഖ്യ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന, 11ന് സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറന്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഫാ. ജോസി താമരശേരി സിഎംഐ സന്ദേശം നല്‍കും.
Image: /content_image/India/India-2020-11-20-06:51:25.jpg
Keywords: ചാവറ

14831
Category: 10
Sub Category:
Heading: ഓസ്ട്രിയയില്‍ പൗരോഹിത്യ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: വിയന്ന: വൈദികരുടെ എണ്ണത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നതിനിടെ ആശ്വാസം പകരുന്ന വാര്‍ത്തയുമായി ഓസ്ട്രിയയിലെ വിയന്നാ അതിരൂപത. പൗരോഹിത്യപ്പട്ടത്തിന് പഠിക്കുന്ന സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധനവുണ്ടായിരിക്കുന്നു എന്ന വാര്‍ത്തയാണ് വിയന്നായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. അതിരൂപതയിലെ മൂന്ന്‍ സെമിനാരികളിലായി 14 പുതിയ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നിരിക്കുന്നത്. പുതിയ സെമിനാരി വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ വിയന്നാ അതിരൂപതയില്‍ നിന്നും ബാക്കി 3 പേര്‍ ഐസന്‍സ്റ്റാറ്റ്, സെന്റ് പോള്‍ട്ടെന്‍ എന്നീ രൂപതകളില്‍ നിന്നുമുള്ളവരാണ്. മൂന്ന്‍ സെമിനാരികളിലുമായി നിലവില്‍ 52 പേരാണ് വൈദിക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ വൈദിക പഠനം നടത്തിക്കൊണ്ടിരിക്കുന്ന സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ക്കു 74 വയസുണ്ട്. 20 വയസുള്ള യുവാവാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍. സംഗീതജ്ഞര്‍, കെമിസ്റ്റുകള്‍, നേഴ്സുമാര്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമേ വീഞ്ഞു നിര്‍മ്മാതാക്കളും അടക്കം വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് സെമിനാരിയില്‍ വൈദീക പഠനം നടത്തിക്കൊണ്ടിരിക്കുന്നതെന്നു അതിരൂപത പറയുന്നു. മുന്‍പ് വിശ്വാസം ഉപേക്ഷിച്ചശേഷം വിശ്വാസവഴിയിലേക്ക് തിരികെവന്നവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹെലിജെന്‍ക്രൂസിലെ പോപ് ബെനഡിക്ട് XVI ഫിലോസഫിക്കല്‍ തിയോളജിക്കല്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും സെമിനാരിയില്‍ ചേരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പുതുതായി ചേര്‍ന്നിരിക്കുന്ന 14 പേരില്‍ 4 പേര്‍ ഈ സര്‍വ്വകലാശാലയില്‍ നിന്നും വന്നവരാണ്. സെമിനാരി വിദ്യാര്‍ത്ഥികളെ ‘യാഥാസ്ഥിതികര്‍’ അല്ലെങ്കില്‍ ‘പുരോഗമന വാദികള്‍’ എന്ന് മുദ്രകുത്തരുതെന്നും, ദൈവമാണ് എല്ലാത്തിന്റേയും കേന്ദ്രമെന്നും, ദൈവം തന്നെയാണ് ഓരോ വ്യക്തിയുടേയും വ്യക്തിജീവിതം തീരുമാനിക്കുന്നതെന്നും സെമിനാരി വിദ്യാര്‍ത്ഥിയായ മാത്തിയാസ് പറഞ്ഞു. വിയന്നയില്‍ 6 മുതല്‍ 8 വര്‍ഷം വരെയാണ് സെമിനാരി പഠനം. തിയോളജിക്ക് പുറമേ ഒരു വര്‍ഷക്കാലം വിദേശത്ത് പോയി പഠിക്കുന്നത്തിനുള്ള അവസരവും ലഭിക്കാറുണ്ട്. 1995 മുതല്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് സ്കോണ്‍ബോണ്‍ ആണ് വിയന്നാ അതിരൂപതയെ നയിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-20-08:36:00.jpg
Keywords: ഓസ്ട്രി

14832
Category: 18
Sub Category:
Heading: ബിഷപ്പ് ആന്‍റണി പൂല ഹൈദരാബാദ് അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
Content: റോം: ബിഷപ്പ് ആന്‍റണി പൂലയെ ഹൈദരാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചു. കാനോനിക പ്രായപരിധി 75 വയസ്സെത്തിയതിനെ തുടര്‍ന്നു നിലവിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തുമ്മ ബാല സമര്‍പ്പിച്ച രാജി അംഗീകരിച്ചുകൊണ്ടാണ്, കുര്‍ണൂള്‍ രൂപതയുടെ മെത്രാനായി സേവനം ചെയ്യുകയായിരുന്ന ബിഷപ്പ് ആന്‍റെണി പൂലയെ ഹൈദരാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍പാപ്പ നിയോഗിച്ചത്. 59 വയസ്സുള്ള ബിഷപ്പ് പൂല ആന്ധ്രപ്രദേശില്‍ കടപ്പ സ്വദേശിയാണ്.. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്നലെയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-20-08:51:46.jpg
Keywords: പുതിയ

14833
Category: 1
Sub Category:
Heading: ഇക്വഡോര്‍ കര്‍ദ്ദിനാള്‍ വേലെ ചിറിബോഗ ദിവംഗതനായി
Content: ക്വീത്തോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ക്വീത്തോ അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ വേലെ ചിറിബോഗ ദിവംഗതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍മൂലം എണ്‍പത്തിയാറാമത്തെ വയസ്സിലായിരുന്ന അന്ത്യം. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ക്വീത്തോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ആല്‍ഫ്രേദൊ മത്തേവൊ എസ്.ഡി.ബി.ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. നീണ്ടകാല സഭാശുശ്രൂഷയില്‍ ദൈവത്തോടും ഏറെ വിശ്വസ്തനും ത്യാഗപൂര്‍ണ്ണനുമായിരുന്ന കര്‍ദ്ദിനാള്‍ ചിറിബോഗയ്ക്ക് കരുണാമയനായ ദൈവം നിത്യശാന്തി നല്കട്ടെയെന്ന്‍ കുറിച്ച പാപ്പ, സഭാസ്നേഹിയായ അജപാലകന്‍റെ നിര്യാണത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അജഗണങ്ങളെയും അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കണമെന്നും പ്രസ്താവിച്ചു. 2010ല്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ആര്‍ച്ചുബിഷപ്പ് ചിറിബോഗയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 2013ല്‍ ഫ്രാന്‍സിസ് പാപ്പയെ സഭാതലവനായി തെരഞ്ഞെടുത്ത കണ്‍സിസ്റ്ററിയില്‍ അദ്ദേഹം പങ്കെടുത്തിരിന്നു.
Image: /content_image/News/News-2020-11-20-09:09:54.jpg
Keywords: ലാറ്റിന്‍, ഇക്വ