Contents
Displaying 14481-14490 of 25133 results.
Content:
14834
Category: 1
Sub Category:
Heading: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധത? അഞ്ഞൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ട്
Content: റോം: കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രൈസ്തവർക്കെതിരെ അഞ്ഞൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി യൂറോപ്യൻ സുരക്ഷ - സഹകരണ സംഘടന (ഒ.എസ്.സി.ഇ). അക്രമസംഭവങ്ങളിൽ കത്തോലിക്കാ വൈദികരെ കയ്യേറ്റം ചെയ്തതും ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിയ്ക്കിരയാക്കിയതും സക്രാരികളിൽ നിന്നും വിശുദ്ധ കുർബാന മോഷ്ടിച്ചതും കന്യകാമറിയത്തിന്റെ ചിത്രം നശിപ്പിച്ചതും ഗർഭിണികളുടെ കൗൺസലിംഗ് സെന്റർ അലങ്കോലപ്പെടുത്തിയതും ഉൾപ്പെടുന്നു. മതവെറിയുടെ പേരിലുള്ള അക്രമങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായത് ഫ്രാൻസിലാണ്. രാജ്യത്തുണ്ടായ 144 ആകമണങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയായിരുന്നു. ജർമ്മനിയിൽ 81, സ്പെയിനിൽ 75, ഇറ്റലിയിൽ 70 എന്നിങ്ങനെയാണ് ഇതര സംഭവങ്ങൾ. ഒഎസ്.സി.ഇയുടെ കണക്കുകള്‍ പ്രകാരം യൂറോപ്പിൽ ആകെയുണ്ടായ ഇത്തരം 595 സംഭവങ്ങളിൽ 459 എണ്ണം സ്ഥാപനങ്ങൾക്കെതിരെയുള്ളതായിരുന്നെങ്കിൽ 80 എണ്ണം ആളുകൾക്കെതിരെയുള്ള കയ്യേറ്റങ്ങളായിരുന്നു. ഈ കണക്കുകളിൽ നാലിലൊന്നും പരിശുദ്ധ സിംഹാസനത്തിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. അന്താരാഷ്ട്ര സഹിഷ്ണുതാദിനമായ നവംബര്‍ 16നാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ വിളനിലമായിരിന്ന യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധത വ്യാപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-20-11:17:12.jpg
Keywords: യൂറോപ്പ

14835
Category: 1
Sub Category:
Heading: കെനിയയിൽ ആദ്യത്തെ ബെനഡിക്ടൻ സന്യാസാശ്രമ അധികാരി ചുമതലയേറ്റു
Content: നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ബെനഡിക്ടൻ സന്യാസാശ്രമ അധികാരിയായി ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഓസി ഈമേയി ചുമതലയേറ്റു. നെയ്റോബി അതിരൂപതയിലെ ടിഗോണിയിൽ സ്ഥിതിചെയ്യുന്ന ബെനഡിക്ടൻ മിഷ്ണറീസ് ഓഫ് ഒറ്റിലിയൻ എന്ന സന്യാസ സഭയുടെ ആശ്രമ അധികാരിയായാണ് (അബോട്ട്) ഫാ. ജോൺ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നവംബർ 14നു നടന്ന ചടങ്ങുകൾക്ക് നെയ്റോബി അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് കമാവു അധ്യക്ഷത വഹിച്ചു. ധീരരായിരിക്കാനും, ശാസനം വേണ്ടിടത്ത് ശാസനം നൽകാനും, മുന്നറിയിപ്പ് വേണ്ടിടത്ത് മുന്നറിയിപ്പ് നൽകാനും ഫാ. ജോൺ ബാപ്റ്റിസ്റ്റിന് സാധിക്കണമെന്ന് ടെലിവിഷനിലൂടെ നൽകിയ സന്ദേശത്തിൽ ടാന്‍സാനിയയിൽ നിന്നുള്ള അബോട്ട് മാർട്ടിൻ പമ്പോ ഓർമിപ്പിച്ചു. ഒരു മെത്രാനും, അബോട്ടും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിശദീകരിച്ചു. മെത്രാനെ നിയമിക്കുന്നതു മാർപാപ്പയാണെങ്കിൽ, അബോട്ടിനെ നിയമിക്കുന്നത് സന്യാസ സഭയിലെ അംഗങ്ങൾ തന്നെയാണ്. രൂപത മൊത്തമുള്ള ജനങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നത് മെത്രാന് ആണെങ്കിൽ, സന്യാസ ആശ്രമത്തിലെ അംഗങ്ങളുടെ മേലുള്ള അവകാശം മാത്രമേ അബോട്ടിനുളളു. കൂടാതെ സന്യാസ ആശ്രമത്തിലെത്തുന്ന ആളുകളെ പരിഗണിക്കേണ്ട ചുമതലയും അബോട്ടിനുണ്ട്. അധികാരികളോട് വിധേയത്വം ഇല്ലാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന ആരെങ്കിലും സന്യാസ സമൂഹത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കാൻ മടി കാണിക്കേണ്ടെന്നും അബോട്ട് മാർട്ടിൻ പമ്പോ പറഞ്ഞു. ബുൻഗോമ രൂപതാംഗമായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഇതിനുമുമ്പ് മറ്റനവധി ചുമതലകളും വഹിച്ചിട്ടുണ്ട്. 42 വയസ്സുകാരനായ ഫാ. ജോൺ ആരാധന സംഗീതത്തിൽ പ്രഗത്ഭനാണ്. ബെനഡിക്ടൻ മിഷ്ണറിമാരുടെ ടിഗോണിയിലുളള കൺവെഞ്ച്വൽ പ്രയറി ഓഫ് പ്രിൻസ് ഓഫ് പീസ് സെപ്റ്റംബർ മാസം ഒരു സന്യാസ ആശ്രമമാക്കി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ നിയമനം വന്നിരിക്കുന്നത്. 1972ൽ കെനിയയിൽ എത്തിയ ബെനഡിക്ടന്‍ മിഷ്ണറിമാരുടെ സാന്നിധ്യം നെയ്റോബി അതിരൂപതയിലും, മറ്റ് ഏതാനും രൂപതകളിലും നിലനിൽക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-20-18:27:29.jpg
Keywords: കെനിയ

14836
Category: 18
Sub Category:
Heading: ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്‍റ്
Content: കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജെക്കോബിയെ തെരഞ്ഞെടുത്തു. ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്ജെ) സന്യാസ സമൂഹത്തിന്റെ പ്രോവിന്‍ഷ്യലാണ്. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വി.സി. കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പു നടന്നത്. സിസ്റ്റര്‍ വിമല സിഎംസിയെ വൈസ് പ്രസിഡന്റായും സിസ്റ്റര്‍ ഷേര്‍ലി എസ്എംഡിസിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങള്‍: ഫാ. തോമസ് മരോട്ടിപ്പറമ്പില്‍ ഒസിഡി, ഫാ. ജോസ് മരിയദാസ് ഒഐസി, ഫാ. ബെന്നി നല്‍ക്കര സിഎംഐ, സിസ്റ്റര്‍ ജാന്‍സി ഓക്കാം. പുതിയ ഭാരവാഹികളുടെ സേവന കാലാവധി മൂന്നു വര്‍ഷമാണ്.
Image: /content_image/India/India-2020-11-21-06:49:47.jpg
Keywords: സന്യാസ

14837
Category: 18
Sub Category:
Heading: 'ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് മഹത്തരം'
Content: കൊച്ചി : ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് മഹത്തരമാണെന്ന് സിറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എംഎസ്എംഐ മാനന്തവാടി പ്രോവിന്‍സ് തയാറാക്കിയ അതിഥി എന്ന ഹ്രസ്വചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവന്റെ തുടിപ്പുകള്‍ ആദരിക്കപ്പെടേണ്ടതാണെന്നു കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പരിശ്രമങ്ങള്‍ എന്നും വിലമതിക്കപ്പെടേണ്ടതാണ്. അതിഥി എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള സന്ദേശം വ്യക്തമാക്കി കൊടുക്കുവാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിഎഫ്സി ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ സിഎംഐ, സീറോമലബാര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി എന്നിവര്‍ പങ്കെടുത്തു. സീറോമലബാര്‍ പ്രൊലൈഫ് പ്രസിഡന്റ് സാബു ജോസ്, മലബാര്‍ മേഖലാ പ്രസിഡന്റ് സാലു ഏബ്രഹാം, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി, എംഎസ്എംഐ ക്രിസ്തു ജ്യോതി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോസി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-11-21-07:12:37.jpg
Keywords: ആലഞ്ചേ

14838
Category: 10
Sub Category:
Heading: ചുഴലിക്കാറ്റില്‍ ഇളക്കം തട്ടാത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപം: അത്ഭുതം സാക്ഷ്യപ്പെടുത്തി കൊളംബിയന്‍ പ്രസിഡന്‍റ്
Content: ബൊഗോട്ട: കൊളംബിയയിലെ സാന്‍ ആന്‍ഡ്രെസ്, പ്രൊവിഡെന്‍സിയ ദ്വീപുകളെ പിടിച്ചുകുലുക്കിയ അയോട്ട ചുഴലിക്കാറ്റിനു പോലും ഇളക്കുവാന്‍ കഴിയാത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തെ കുറിച്ച് പ്രസംഗിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഐവാന്‍ ഡൂക്ക്. “അത്ഭുതകരവും, ശക്തവും” എന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഐവാന്‍ ഡൂക്ക് രൂപത്തെ വിശേഷിപ്പിച്ചത്. “പ്രിവെന്‍ഷന്‍ ആന്‍ഡ് ആക്ഷന്‍” എന്ന തന്റെ കര്‍മ്മപരിപാടിയുടെ ഭാഗമായി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാനുമായി നവംബര്‍ 18ന് സാന്‍ ആന്‍ഡ്രെസിലെത്തിയപ്പോഴാണ് കൊളംബിയന്‍ പ്രസിഡന്റ് മാതാവിന്റെ രൂപം സന്ദര്‍ശിച്ച് അത്ഭുതത്തെ കുറിച്ച് രാജ്യത്തോട് പ്രസംഗിച്ചത്. “ആരുടേയും മതവിശ്വാസത്തെ വൃണപ്പെടുത്താതെ എന്റെ വ്യക്തിപരമായ ഒരു സാക്ഷ്യം പങ്കുവെക്കുകയാണ്. സാന്താ കാറ്റലിനയിലെ സന്ദര്‍ശനത്തിനിടക്ക് ചിലര്‍ എന്നെ ഏറ്റവും ഉയര്‍ന്ന ഒരു പ്രദേശത്തേക്ക് കൊണ്ടുപോവുകയുണ്ടായി. അഞ്ചാം കാറ്റഗറിയില്‍പ്പെട്ട ഒരു ചുഴലിക്കാറ്റ് പ്രൊവിഡെന്‍സിയ ദ്വീപിലൂടെ കടന്നുപോയിട്ടുപോലും സ്വന്തം പാദത്തില്‍ ഉറച്ച് നില്‍ക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമാണ് അവിടെ എന്നെ ഞെട്ടിച്ച കാഴ്ച”. പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ ദ്വീപിലെ നിരവധി പേരെ മരണത്തില്‍ നിന്നും രക്ഷിച്ച മാതാവിന്റെ അത്ഭുത രൂപമാണതെന്ന് നിരവധി പേര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും നിരവധി തവണ തന്റെ മാതൃഭക്തി പരസ്യമാക്കിയ വ്യക്തിയാണ് കൊളംബിയന്‍ പ്രസിഡന്റ്. 2019ല്‍ ചിക്വിന്‍കിര മാതാവിന്റെ സമര്‍പ്പണത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംബന്ധിച്ചപ്പോഴും, ഇക്കഴിഞ്ഞ ജൂലൈ 9ന് നടത്തിയ ട്വീറ്റിലും മാതാവിനോടുള്ള ഭക്തി അദ്ദേഹം പരസ്യമാക്കിയിരുന്നു. രാഷ്ട്രത്തിന്റെ മാധ്യസ്ഥയായി ചിക്വിന്‍കിര മാതാവിനെ അംഗീകരിച്ചതിന്റെ 101-മത് വാര്‍ഷിക ദിനത്തില്‍ എല്ലാ ദിവസവും ഞാന്‍ മാതാവിനോട് നന്ദി പറയുകയും, രാഷ്ട്രത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കാലിയിലെ കോടതി ഈ ട്വീറ്റ് ഡിലിറ്റ് ചെയ്യുവാന്‍ ഉത്തരവിട്ടെങ്കിലും, അപ്പീലിനെ തുടര്‍ന്ന്‍ സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-21-07:39:49.jpg
Keywords: കൊളംബി

14839
Category: 13
Sub Category:
Heading: മെത്രാന്‍ പദവി വേണ്ട, സുവിശേഷം പ്രഘോഷിക്കാം: പാപ്പയുടെ മുന്നില്‍ അപേക്ഷയുമായി നിയുക്ത കര്‍ദ്ദിനാള്‍
Content: വത്തിക്കാന്‍ സിറ്റി: തന്നെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് അഭ്യര്‍ത്ഥിച്ച് നിയുക്ത കര്‍ദ്ദിനാളും പേപ്പല്‍ പ്രീച്ചറുമായ ഫാ. റാണിറോ കാന്റലാമെസ. ഒരു മെത്രാന്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണെന്നും അതിന് എന്റെ ഈ പ്രായത്തിൽ എളുപ്പമല്ലായെന്നും പകരം കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞതായി റോമില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികന്‍ ഫാ. ജിയോ തരകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'എനിക്ക് ഈ ഫ്രാൻസിസ്കൻ വസ്ത്രത്തിൽ തന്നെ മരണം വരെ ജീവിക്കണമെന്നും ആഗ്രഹമുണ്ടെ'ന്ന് 86 വയസുള്ള നിയുക്ത കർദ്ദിനാൾ പറഞ്ഞു. 1980 മുതൽ വത്തിക്കാനില്‍ സേവനം ചെയ്യുന്ന അദ്ദേഹം വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും വചന പ്രഘോഷകനായിരുന്നു. കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയാലും പാപ്പയുടെ വചന പ്രഘോഷകനായി തന്നെ അദ്ദേഹം തുടരും. കഴിഞ്ഞ രണ്ട് കോൺക്ലേവുകളിലും അടക്കം 40 വർഷത്തോളമായി വത്തിക്കാനിലെ വചന സജീവ സുവിശേഷ പ്രഘോഷകനാണ് അദ്ദേഹം. നോമ്പുകാലത്തും ആഗമന കാലത്തും പാപ്പാക്കും, റോമന്‍ കൂരിയാംഗങ്ങള്‍ക്കും ആത്മീയ ധ്യാനങ്ങള്‍ നല്‍കുന്നത് പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. ദുഃഖവെള്ളിയാഴ്ചയിലെ പ്രസംഗവും പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഒരു പേപ്പല്‍ പ്രീച്ചറെ ആദ്യമായി നിയമിച്ചത്. വരുന്ന 28നാണ് പുതിയ കര്‍ദ്ദിനാളുമാരെ വത്തിക്കാനിൽവെച്ച് വാഴിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-21-14:11:50.jpg
Keywords: പ്രഘോഷ, സുവിശേഷ

14840
Category: 9
Sub Category:
Heading: ക്രിസ്തുരാജത്വ തിരുനാള്‍ ലണ്ടനില്‍
Content: കഴിഞ്ഞ പത്തു ദിവസമായി കേരള കാത്തലിക് ചാപ്ലെയ്ന്‍സിയുടെ നേതൃത്വത്തില്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ നടന്നു വന്ന ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനം നാളെ ഞായാറാഴ്ച (22.11.2020) വെെകുന്നേരം 3.30നു ആഘോഷപരമായ ദിവ്യബലിയോടുകുടി സമാപിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ലൈവ് സ്ട്രീം ലിങ്ക് വഴി ദിവ്യബലിയില്‍ പങ്ക്ചേര്‍ന്ന് ദെെവാനുഗ്രഹം പ്രാപിക്കാന്‍ നിങ്ങളെ എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു. ** {{ ലൈവ് സ്ട്രീം ലിങ്ക് ->https://www.churchservices.tv/newsouthgate}}
Image: /content_image/Events/Events-2020-11-21-14:56:13.jpg
Keywords: രാജത്വ

14841
Category: 1
Sub Category:
Heading: ക്രൈസ്തവരായ ഗോത്രവർഗ്ഗക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കണമെന്ന് തീവ്ര ഹൈന്ദവ സംഘടനകൾ: അപലപിച്ച് സഭ
Content: റാഞ്ചി: ആദിവാസി വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗോത്ര വർഗ്ഗക്കാർക്ക് നിഷേധിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹൈന്ദവ സംഘടനകൾ പ്രചാരണം ആരംഭിച്ചു. ഈ ആവശ്യമുന്നയിച്ച് അവർ പ്രസിഡന്റ് റാം നാഥ് കോവിന്ദിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നൽകിയതായി യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ കത്തോലിക്ക സഭാനേതാക്കൾ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ജാതിയും, മതവും രണ്ടായി കാണണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ഗോത്ര വർഗക്കാർക്കു വേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. നിക്കോളസ് ബർള പറഞ്ഞു. ജാതി നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ മതം നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ഭരണഘടനയെപ്പറ്റി ധാരണയില്ലാത്തവരാണ് ഗോത്രവർഗ്ഗക്കാരായ ക്രൈസ്തവർക്കെതിരെ പ്രചാരണം നടത്തുന്നതന്നും അദ്ദേഹം യുസിഎ ന്യൂസിനോട് പറഞ്ഞു. ഏതൊരു മതം സ്വീകരിക്കാനും, മതം പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടനയിലെ ആർട്ടിക്കിൾ 25 നൽകുന്നുണ്ട്. ഗോത്രവർഗ്ഗക്കാരുടെ സാമൂഹ്യപരവും, സാമ്പത്തികപരവുമായുളള ഉന്നമനത്തിനുവേണ്ടി സർക്കാർ കൊണ്ടുവരുന്ന പദ്ധതി ക്രൈസ്തവർക്ക് നിഷേധിക്കണമെന്ന് പറയുന്നവർ ഗോത്രവർഗക്കാരുടെ ഉന്നമനം ആഗ്രഹിക്കുന്നില്ല. പകരം മതപരിവർത്തനം ആരോപിച്ചു ക്രൈസ്തവ മിഷ്ണറിമാരെ എക്കാലത്തെയും പോലെ ലക്ഷ്യമിടുന്നു. രാഷ്ട്രീയപരമായ ലാഭത്തിനു വേണ്ടി അവർ ഗോത്രവർഗക്കാരെ ഭിന്നിപ്പിക്കുകയാണെന്നും ഫാ. നിക്കോളസ് ബർള കൂട്ടിച്ചേർത്തു. ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിനെയും, ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പാർലമെൻറ് പാസാക്കുന്ന ബില്ലുകളെയും എതിർക്കുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ജാർഖണ്ഡിലെ ട്രൈബ്സ് അഡ്വൈസറി കമ്മിറ്റിയിലെ കത്തോലിക്കാ അംഗമായ രത്തൻ ടിർക്കി പ്രതികരിച്ചു. അവർക്ക് നീതി നിഷേധിക്കുന്നത് ഭരണഘടനയെയും, സുപ്രീം കോടതിയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈന്ദവ, മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്ക് ഇങ്ങനെയൊരു അവഗണന നേരിടേണ്ടി വരുന്നില്ലെന്നും രത്തൻ ടിർക്കി ചൂണ്ടിക്കാട്ടി. തീവ്ര ഹൈന്ദവ സംഘടനകൾ ആരംഭിച്ച പ്രചാരണം അരുണാചൽപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും ശക്തമായ നടക്കുന്നത്. സർക്കാർ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകിയും, മറ്റു സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും ഗോത്രവർഗക്കാരെയും, ദളിതരെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാനുള്ള നിർദേശം ഭരണഘടന മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ വിവിധങ്ങളായ കാരണങ്ങള്‍ ഉന്നയിച്ച് ഇവ പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഗോത്ര വർഗ്ഗക്കാരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, അവർ ക്രൈസ്തവവിശ്വാസത്തിലേക്ക് ചേക്കേറുമ്പോൾ ഗോത്രത്തിന്റെ ഭാഗമല്ലാതായി മാറുകയും, അങ്ങനെ അവരുടെ ആനുകൂല്യ അവകാശം നിഷേധിക്കുകയുമാണ് പതിവ്.
Image: /content_image/News/News-2020-11-21-16:48:49.jpg
Keywords: ആദിവാസി, ഗോത്ര

14842
Category: 1
Sub Category:
Heading: മതപീഡനത്തിനായി സാങ്കേതിക വിദ്യയുടെ ദുരുപയോഗം: ചൈനയ്ക്കെതിരെ അമേരിക്ക
Content: വാഷിംഗ്‌ടണ്‍ ഡി.സി: മതപീഡനത്തിനായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി ചൈനയുടെ നടപടിയ്ക്കെതിരെ അമേരിക്ക രംഗത്ത്. ‘2020 മിനിസ്റ്റീരിയല്‍ ടു അഡ്വാന്‍സ് ഫ്രീഡം ഓഫ് റിലീജിയന്‍ ഓര്‍ ബിലീഫ്’ വിര്‍ച്വല്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് നവംബര്‍ 17ന് നടത്തിയ പത്രസമ്മേളനത്തിലാണ് യുഎസ് ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് ചൈനയ്ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്. മതവിശ്വാസങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ചൈന സാങ്കേതിക വിദ്യയുടെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷിക്കുമെന്നും ബ്രൌണ്‍ബാക്ക് പറഞ്ഞു. ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്ലീങ്ങള്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മുന്‍കൂട്ടി അറിയുന്നതിനും ചൈന ഒരു ‘വിര്‍ച്വല്‍ പോലീസ് സ്റ്റേറ്റ്’ തന്നെ നിര്‍മ്മിച്ചിരിക്കുകയാണെന്നു ബ്രൌണ്‍ബാക്ക് പറയുന്നു. ഇസ്ലാം ആധിപത്യ മേഖലയായ ഷിന്‍ജിയാങ്ങില്‍ നിര്‍മ്മിതി ബുദ്ധി, ഫേഷ്യല്‍ റെക്കഗ്നിഷന്‍ പോലെയുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബ്രൌണ്‍ബാക്ക് പറഞ്ഞു. ഏതാണ്ട് പത്തുലക്ഷത്തിലധികം മുസ്ലീംങ്ങള്‍ തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധമതക്കാര്‍, ഉയിഗുര്‍ മുസ്ലീങ്ങള്‍, ക്രൈസ്തവര്‍ അടക്കമുള്ള ഇതര മത വിശ്വാസികള്‍ തുടങ്ങിയവരെ അടിച്ചമര്‍ത്തുവാന്‍ ചൈന വിര്‍ച്വല്‍ പോലീസ് സ്റ്റേറ്റ് സ്ഥാപിക്കുന്നത് തടയുന്നത് വരും വര്‍ഷങ്ങളില്‍ അമേരിക്കയുടെ പ്രധാന മുന്‍ഗണനകളിലൊന്നായിരിക്കുമെന്നും ബ്രൌണ്‍ബാക്ക് പറഞ്ഞു. ഭരണമാറ്റം അമേരിക്കയുടെ മതസ്വാതന്ത്യ നയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം എന്നത് നിഷ്പക്ഷമായ കാര്യമാണെന്നും അതിനാല്‍ ഇതില്‍ മാറ്റം വരില്ലെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നായിരുന്നു ബ്രൌണ്‍ബാക്കിന്റെ മറുപടി. ബ്രൌണ്‍ബാക്കിനു പുറമേ, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ കാല്ലിസ്റ്റ ജിന്‍ഗ്രിച്ച് രംഗത്ത് വന്നിരുന്നു. മതസ്വാതന്ത്ര്യം എന്നത് വെറുമൊരു ധാര്‍മ്മിക ആവശ്യം മാത്രമല്ലെന്നും, രാഷ്ട്രത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നുമായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 16ന് ജിന്‍ഗ്രിച്ച് പറഞ്ഞത്. ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം ഓര്‍ ബിലീഫ് അലയന്‍സില്‍ 32 രാഷ്ട്രങ്ങളാണുള്ളത്. നവംബര്‍ 16-17 തീയതികളിലായി പോളണ്ട് സംഘടിപ്പിച്ച വിര്‍ച്വല്‍ കോണ്‍ഫറന്‍സ് അലയന്‍സിന്റെ മൂന്നാമത്തെ വാര്‍ഷിക കോണ്‍ഫറന്‍സായിരുന്നു.
Image: /content_image/News/News-2020-11-21-20:46:54.jpg
Keywords: ചൈന, ചൈനീ

14843
Category: 11
Sub Category:
Heading: യുവാക്കള്‍ ദേശസ്‌നേഹം ഉള്ളവരാകണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: ചേര്‍പ്പുങ്കല്‍: യുവാക്കള്‍ രാജ്യത്തിനായി സേവനംചെയ്ത് ദേശസ്‌നേഹം ഉള്ളവരാകണമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എസ്എംവൈഎം പാലാ രൂപതയുടെ ചേര്‍പ്പുങ്കല്‍ മാര്‍ത്തോമാ മണ്ഡപത്തില്‍ മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ചരിത്രബോധമുള്ള പുസ്തകങ്ങള്‍ എഴുതിയ പാലാക്കാരെ അനുസ്മരിക്കുകയും പാരന്പര്യ ബോധ്യങ്ങള്‍ ഈട്ടിയുറപ്പിക്കാന്‍ സുറിയാനി ഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ അതിനെ യൂണിവേഴ്‌സിറ്റിയാക്കി മാറ്റുകയും ചെയ്യണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. മാര്‍ത്തോമാശ്ലീഹായുടെ ചെരുപ്പ് വച്ച സ്ഥലം ചേര്‍പ്പുങ്കല്‍ ആയി മാറിയെന്ന പാരന്പര്യം വളരെ ബലവത്താണെന്നും വൈദേശിക ശക്തികള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും ഒന്നിച്ചുനിന്ന കാലത്തെ നിലപാടുകള്‍ െ്രെകസ്തവ സഭകള്‍ക്ക് ഇന്നും ഉണ്ടാകണമെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എം വൈഎം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ മൂങ്ങാമാക്കല്‍, ബ്രദര്‍ ജോര്‍ജ് ഞാറ്റുതൊട്ടിയില്‍, ഫെബിന്‍ കാഞ്ഞിരത്താനം, അപ്പച്ചന്‍ മൂന്നുപീടികയില്‍, ജിമ്മി ലിബെര്‍ട്ടി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സഭകളെയും നസ്രാണി കേന്ദ്രങ്ങളെയും പ്രതിനിധീകരിച്ച് യുവജനങ്ങള്‍ പങ്കെടുത്തു.
Image: /content_image/India/India-2020-11-22-07:07:19.jpg
Keywords: മാര്‍ ജോസഫ് കല്ലറ