Contents
Displaying 14491-14500 of 25133 results.
Content:
14844
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കുചേര്‍ന്നു നാഗാലാന്‍റ് ജനതയും
Content: കോഹിമ: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാവൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കുചേര്‍ന്നു നാഗാലാൻഡിലെ സമൂഹവും. തലസ്ഥാനനഗരിയിലെ ഹെഡ് പോസ്റ്റോഫീസിനു സമീപം വൈദികന്റെ മോചനം ആവശ്യപ്പെട്ട് വിശ്വാസികളും വൈദികരും നിശ്ശബ്ദ റാലി നടത്തി. ഗോത്രവർഗക്കാരുടെ അവകാശ ലംഘനങ്ങൾക്കെതിരെ കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി ഫാ. സ്റ്റാൻ സ്വാമി പ്രവർത്തിച്ചുവരികയായിരുന്നുവെന്ന് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ലെയോള ഹയർസെക്കൻഡറി സ്കൂൾ ജാക്കാമയുടെ പ്രിൻസിപ്പൽ ഫാ. വിക്ടർ ഡി മെല്ലോ സ്മരിച്ചു. ഫാ. സ്വാമിക്കെതിരെ ഉണ്ടായ ഈ തെറ്റായ നടപടിയിൽ അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കാത്തലിക് അസോസിയേഷൻ ഓഫ് നാഗാലാൻഡ് (സി. എ. എൻ. ) പ്രസിഡന്‍റ് ജോണി റുവാങ്ങ് മി പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന അദ്ദേഹത്തിന് നീതി ലഭ്യമാക്കുവാൻ ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം പൗരൻമാരോട് അഭ്യർത്ഥിച്ചു.കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനത്തിന് അനുസൃതമായി കാത്തലിക് അസോസിയേഷൻ ഓഫ് നാഗാലാൻഡ് ഫാ.സ്റ്റാൻ സ്വാമിയോടൊപ്പമാണെന്നും കാരണമില്ലാതെ തടവിലാക്കിയതിനെ ശക്തമായി അപലപിക്കുന്നതോടൊപ്പം എത്രയും വേഗം അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന ക്രൈസ്തവർ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് അംഗാമി കാത്തലിക് യൂണിയൻ (എ.സി.യു.) പ്രസിഡണ്ട് ലുസാറോവി പോൾ റിനോ പറഞ്ഞു. സതി, തൊഴിലാളികളെ കൊലപ്പെടുത്തൽ, ശിശു ബലി, പാവങ്ങളെയും ഗോത്രവർഗക്കാരെയും ചൂഷണം ചെയ്യുക തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ക്രിസ്ത്യൻ മിഷ്ണറിമാർ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. മതത്തിന്റെ അതിർവരമ്പുകളില്ലാതെ ഗോത്രവർഗക്കാർക്കിടയിൽ സേവനം ചെയ്ത ക്രൈസ്തവ നേതാവിനെ മാവോയിസ്റ്റെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണ്. ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ഗവൺമെന്റിൽ സമ്മര്‍ദ്ധം ചെലുത്തണമെന്ന് നാഗാലാൻഡ് സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. നിരപരാധിയായ മനുഷ്യാവകാശ പ്രവർത്തകനെ അനീതിപരമായി തടവിലാക്കിയത് ന്യൂനപക്ഷങ്ങളുടെ വായടപ്പിക്കുന്നതിനുള്ള ശ്രമമാണെന്നും അധികാരത്തിലിരിക്കുന്നവരുടെ അന്തസില്ലായ്മയുമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോഹിമയിലെ ക്രിസ്തുരാജ ഇടവകയിലെ കാത്തലിക് യൂണിയൻ പ്രസിഡന്‍റ് കെനെയിം ഗു ആൽബർട് റുസ്താ പ്രസ്താവിച്ചു. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ദൈവ കൃപയുള്ളിടത്തോളം തങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തു ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിച്ചതു പോലെ ഫാ. സ്റ്റാൻ സ്വാമിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയും പ്രാർത്ഥിക്കുവാൻ അദ്ദേഹം റാലിയിൽ പങ്കെടുത്തവരോട് അഭ്യർത്ഥിച്ചു.
Image: /content_image/News/News-2020-11-22-07:32:32.jpg
Keywords: സ്റ്റാന്‍, ആദിവാസി

14845
Category: 19
Sub Category:
Heading: 'രക്ഷയുടെ വഴി': യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കാം
Content: മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി' പുറത്തിറങ്ങി. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ നമ്മുക്കു ലഭ്യമാണ്. അതുപോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമ്മുക്ക് ഒരു പ്രാർത്ഥനാസമാഹാരം ആവശ്യമാണ്. കാരണം, മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാർത്ഥനാസമാഹാരമാണ് 'രക്ഷയുടെ വഴി'. സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഈ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ 'രക്ഷയുടെ വഴി' എന്ന ഈ പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറി. ഇതോടെ വിശ്വാസികൾ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ 'രക്ഷയുടെ വഴി' പ്രാർത്ഥനയിലൂടെ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും. കുരിശിന്റെ വഴിയിൽ പതിനാല് സ്ഥലങ്ങൾ നാം ധ്യാനിക്കുന്നതുപോലെ, രക്ഷയുടെ വഴിയിൽ പതിനാല് സംഭവങ്ങളാണ് നാം ധ്യാനിക്കുക. യേശുക്രിസ്തുവിന്റമനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങളാണ് രക്ഷയുടെ വഴിയിൽ നാം ധ്യാനിക്കുക. ഓരോ സംഭവങ്ങളും ആഴത്തിൽ ധ്യാനിക്കുന്നതിനുവേണ്ടി ഇന്നുമുതൽ ഓരോ ദിവസവും ഓരോ സംഭവങ്ങളായിരിക്കും പ്രവാചക ശബ്ദം സംപ്രേഷണം ചെയ്യുക. ഇപ്രകാരം പതിനാലു സംഭവങ്ങളും പൂർത്തിയായതിനു ശേഷം എല്ലാ സംഭവങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥനകളും ഗാനങ്ങളും ലഭ്യമാക്കുന്നതായിരിക്കും. ഇതിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ചു നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. ലോകം മുഴുവൻ കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ഈ വർഷത്തെ ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളായ വിശ്വാസികൾക്ക് 'രക്ഷയുടെ വഴി' പ്രാർത്ഥനയിലൂടെ തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങൾ ധ്യാനിക്കുവാനും യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കുവാനും ഇടയാകട്ടെ.
Image: /content_image/TitleNews/TitleNews-2020-11-22-15:30:17.jpg
Keywords: എകരക്ഷകന്‍

14846
Category: 18
Sub Category:
Heading: ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും ആറാമത് വിശുദ്ധപദവി വാര്‍ഷികം ഇന്ന്
Content: മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ആറാമത് വാര്‍ഷികദിനാഘോഷങ്ങള്‍ ഇന്ന് മാന്നാനം ആശ്രമദേവാലയത്തില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും തിരുക്കര്‍മങ്ങള്‍. തിരുക്കര്‍മങ്ങളുടെ തത്സമയസംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ അറിയിച്ചു. രാവിലെ 6.30, 8, 11 മണി തുടങ്ങിയ സമയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐ, സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സിഎംഐ വികാര്‍ ജനറല്‍ ഫാ.ജോസി താമരശേരി സിഎംഐ സന്ദേശം നല്‍കും. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പയാണ് ചാവറയച്ചനെയും എവുപ്രാസ്യാമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
Image: /content_image/India/India-2020-11-23-06:49:24.jpg
Keywords: ചാവറ

14847
Category: 18
Sub Category:
Heading: 'ക്രൈസ്തവ സാമൂഹ്യപ്രതിബദ്ധത സമൂഹം തിരിച്ചറിയണം'
Content: കൊച്ചി. കേരളത്തിന്റെ ആരോഗ്യ വിദ്യാഭാസ സാമൂഹ്യ മേഖലകളിൽ ക്രൈസ്തവ സഭകളും സ്ഥാപനങ്ങളും നൽകിയരുന്ന മഹനീയ സേവനം സമൂഹം തിരിച്ചറിയണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ്. സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ സ്വാശ്രയ കോളേജുകൾ ആരംഭിച്ചപ്പോൾ കടന്നുവന്ന പുതിയ പ്രസ്ഥാനങ്ങളുടെയും നൂറ്റാണ്ടുകളായി സേവന പാരമ്പര്യമുള്ള സമുദായങ്ങളുടെ സ്ഥാപനങ്ങളെയും ഒരുപോലെ വിക്ഷിക്കരുത്. കച്ചവടതാല്പര്യത്തോടെ കടന്നുവരുടെയും, സേവന മേഖലകളിൽ യാതൊരുവിധ പദ്ധ്യതികളോ സ്ഥാപങ്ങളോ ഇല്ലാത്തവരും നടത്തുന്ന നയങ്ങളും പ്രസ്താവനകളും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാറുണ്ട്. സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങൾ ആരംഭിച്ച സാഹചര്യവും, പിന്നിടുണ്ടായ ഉത്തരാവുകളുടെ ഉദ്ദേശശുദ്ധിയും സമൂഹം വേണ്ടതുപോലെ വിലയിരുത്തണം. മെഡിക്കൽ കോളേജുകളിലെ ഫീസ് ഇപ്പോഴും മൂ ന്നിലോന്നായി നിലനിർത്താനുള്ള സഭാ സ്ഥാപനങ്ങളുടെ ത്യാഗവും ധർമ്മിക ബോധവും ഒരിക്കൽകൂടി ആവർത്തിച്ചിരിക്കുന്നതിനെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്യുന്നു. ഇത്തരം മാതൃകാപരമായ തീരുമാനങ്ങളെ ചില മാധ്യമങ്ങൾ തമസ്കരിക്കുന്നതും ഉചിതമല്ല. മുഴുവൻ സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങളും അതിന്റെ സാധാരണക്കാരുടെ മക്കളോടുള്ള പ്രതിബദ്ധത പ്രകടമാക്കണം.സർക്കാർ സ്ഥാപനങ്ങളെ കാലോചിതമായി വിലയിരുത്തുകയും, സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ക്ഷേമപദ്ധതികൾ ആസൂത്രണം നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-11-23-07:03:03.jpg
Keywords: ഇളവ

14848
Category: 13
Sub Category:
Heading: ആയിരക്കണക്കിന് സിറിയന്‍ കുട്ടികള്‍ക്ക് ശൈത്യകാല കോട്ടുകള്‍: ക്രിസ്തുമസ് സമ്മാനവുമായി കന്യാസ്ത്രീ
Content: ഡമാസ്കസ്: ആഭ്യന്തര യുദ്ധവും തീവ്രവാദവും കൊണ്ട് ദുരിതത്തിലായ ആയിരകണക്കിന് സിറിയന്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ശൈത്യകാലകോട്ടുകള്‍ സമ്മാനിച്ച് ജീസസ് ആന്‍ഡ് മേരി സഭാംഗമായ സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ “എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്” (എ.സി.എന്‍) ന്റെ സഹായത്തോടെയാണ് സിസ്റ്റര്‍ ആന്നി ശൈത്യകാല കോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഏതാണ്ട് ഇരുപത്തിഅയ്യായിരത്തോളം കോട്ടുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഡമാസ്കസ്, ആലപ്പോ, ഹോംസ്, ക്വാമിഷി, ഹസ്സാകെ, സ്വെയിദ, ഹോറാന്‍ എന്നീ നഗരങ്ങളിലെ കുട്ടികള്‍ക്കാണ് കടുത്ത തണുപ്പില്‍ ആശ്വാസമായി കോട്ടുകള്‍ സമ്മാനിച്ചിരിക്കുന്നത്. പ്രാദേശിക സാമ്പത്തിക മേഖലക്ക് കൂടി കൈത്താങ്ങാവുകയാണ് ഈ കാരുണ്യ പ്രവര്‍ത്തി. പ്രാദേശിക ചെറുകിട കമ്പനികളാണ് ശൈത്യകാല കോട്ടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. “നമുക്കൊരുമിച്ച് ഈ കുട്ടികളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാം” എന്നു സിസ്റ്റര്‍ ആന്നി പറഞ്ഞു. ആഭ്യന്തരയുദ്ധം ചിന്നഭിന്നമാക്കിയ ആലപ്പോയിലേയും, വടക്കന്‍ സിറിയയിലേയും നിരവധി തയ്യല്‍ക്കാരാണ് ഈ കോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു സിസ്റ്റര്‍ ആന്നി പറയുന്നു. ക്രൈസ്തവരും, മുസ്ലീങ്ങളും ഉള്‍പ്പെടെ 180 ആളുകളാണ് 30 വര്‍ക്ക്ഷോപ്പുകളിലായി കോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സാധാരണഗതിയില്‍ ശൈത്യകാല മാസങ്ങളില്‍ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുമെന്നത് മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ സിസ്റ്റര്‍ കോട്ട് നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍ ശേഖരിച്ചുവെച്ചിരുന്നു. ആളുകള്‍ തൊഴിലിനു വേണ്ടി അലഞ്ഞുകൊണ്ടിരുന്ന സന്നിഗ്ദഘട്ടത്തിലാണ് കോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതെന്നാണ് കട്ടിംഗ് മെഷീന്‍ തൊഴിലാളിയായ റാമി പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം വളരെ മോശമാണെന്നും, അതിനാല്‍ വരും മാസങ്ങളിലെ ഓര്‍ഡര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായകമാവുമെന്നും ‘എ.സി.എന്‍’ന്റെ പദ്ധതിക്ക് നന്ദി പറഞ്ഞുകൊണ്ട് റാമി കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-23-07:53:08.jpg
Keywords: സിറിയ

14849
Category: 1
Sub Category:
Heading: മിഷ്ണറി ദൗത്യം വ്യാപിപ്പിക്കാന്‍ പ്രവർത്തകസമിതികൾ രൂപീകരിച്ച് ബ്രസീലിയൻ മെത്രാന്മാര്‍
Content: സാവോപോളോ: ദേശീയ മിഷ്ണറി പ്രോഗ്രാം നടപ്പിലാക്കാൻ രൂപീകരിച്ച ആറ് പ്രവർത്തകസമിതികളെ പറ്റിയുള്ള വിശദാംശങ്ങൾ മിഷ്ണറി പ്രവർത്തനങ്ങൾക്കും, സഭകൾ തമ്മിലുള്ള ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബ്രസീലിയൻ മെത്രാൻ സമിതിയുടെ കമ്മീഷൻ പുറത്തുവിട്ടു. ബ്രസീലിയൻ മെത്രാന്മാരുടെ അമ്പത്തിയേഴാമത് പൊതുസമ്മേളനത്തിനിടെ നടന്ന വിർച്വൽ കൂടിക്കാഴ്ചയിലാണ് വിശദാംശങ്ങൾ കമ്മീഷൻ പുറത്തുവിട്ടത്. നാഷണൽ മിഷ്ണറി കൗൺസിലിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളും, പ്രവർത്തകരുമാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. കമ്മീഷന്റെ ഉപദേശം മാത്രം സ്വീകരിക്കാതെ, വിദഗ്ധരെ നാഷണൽ മിഷ്ണറി പ്രോഗ്രാമിന്റെ ഭാഗമാക്കാൻ 2019 മുതൽ ശ്രമം തുടങ്ങിയിരുന്നുവെന്ന് കമ്മീഷന്റെ ഉപദേശക പദവിയിൽ പ്രവർത്തിക്കുന്ന ഫാ. ഡാനിയേൽ റൊചേറ്റി പറഞ്ഞു. മിഷ്ണറികളായി പ്രവർത്തിക്കുന്ന, മിഷ്ണറി പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി വൈദികരും, സന്യസ്തരും, അല്‍മായരുമടക്കമുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ പ്രവർത്തക സമിതിയിലും എട്ട് അംഗങ്ങൾ വീതമുണ്ടായിരിക്കും. ഇതിൽ ഒരു മെത്രാനും നാഷണൽ മിഷ്ണറി കൗൺസിലിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരംഗവും കാണും. മുന്‍പോട്ട് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു നയരേഖ രൂപീകരിക്കാൻ ആറ് സമിതികൾക്കും മാർച്ച് മാസം വരെ സമയം നൽകിയിട്ടുണ്ട്. മിഷ്ണറി പ്രവർത്തനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുക, അതിന് പ്രചാരം നൽകുക തുടങ്ങിയവ സമിതികളുടെ ലക്ഷ്യമാണ്. കൂടാതെ മിഷ്ണറി പ്രവർത്തനത്തിനു വേണ്ടി എത്തുന്ന ആളുകൾക്ക് സഹായം ചെയ്തു നൽകുക എന്ന ലക്ഷ്യവും ഇവരുടെ മുന്നിലുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-23-15:23:10.jpg
Keywords: മിഷ്ണ

14850
Category: 1
Sub Category:
Heading: വത്തിക്കാനിലെ ക്രിസ്തുമസ് ഒരുക്കമായി പുൽക്കൂട് ഒരുങ്ങുന്നു: അനാവരണം ഡിസംബർ 11ന്
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയ്ക്കും നടുവിലും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജനന തിരുനാളിന്റെ സ്മരണ പുതുക്കി വത്തിക്കാനില്‍ പുൽക്കൂട് ഒരുങ്ങുന്നു. ഡിസംബർ 11ന് പുല്‍ക്കൂടിന്റെയും ക്രിസ്തുമസ് ട്രീയുടെയും അനാവരണം വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, ജനറൽ സെക്രട്ടറി ബിഷപ്പ് ഫെർണാണ്ടോയും കൂടി നിർവഹിക്കും. ഇത്തവണത്തെ ക്രിസ്തുമസ് പുൽകൂടും ക്രിസ്തുമസ് ട്രീയും ലോകത്തിനുള്ള പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായിരിക്കുമെന്നും കോവിഡ് വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഈ ക്രിസ്തുമസു നമ്മെ ഓർമിപ്പിക്കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. ഇറ്റലിയിലെ തെറാമോ പ്രവശ്യയിൽ നിന്നുമുളള കാസതെല്ലി എന്ന സ്ഥലത്ത് നിന്നുള്ളവരാണ് ഇത്തവണത്തെ പുൽക്കൂട് നിർമിക്കുന്നത്. പതിനാറാം നൂറ്റാണ്ടുമുതൽ പ്രദേശം സെറാമിക് രൂപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തമാണ്. ഇത്തവണ സാധാരണ വലുപ്പത്തിൽ കൂടുതലുള്ള രൂപങ്ങൾ പ്രദേശത്തെ ആർട്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. അന്‍പത്തിനാലോളം രൂപങ്ങളാണ് ഇത്തവണ പുൽകൂട്ടിലേക്ക് വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്ത് സ്ഥാപിക്കാൻ നിർമിച്ചിരിക്കുന്നത്. തിരുകുടുംബത്തെ തൻ്റെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്ന കാവൽ മാലാഖയുടെ രൂപമാണ് ഇത്തവണത്തെ പ്രധാന ആകർഷണമെന്ന് ആർട്ട്സ് സ്കൂൾ അംഗങ്ങൾ പറയുന്നു. 289 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീ സ്ലോവേനിയയിൽ നിന്നാണ് കൊണ്ടുവരുന്നത്. ജനുവരി 10 വരെ പുൽക്കൂടും ട്രീയും വത്തിക്കാൻ ചത്വരത്തിൽ ഉണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-23-17:36:50.jpg
Keywords: പുല്‍ക്കൂ

14851
Category: 14
Sub Category:
Heading: വത്തിക്കാനില്‍ ക്രിസ്തുമസ് ഒരുക്കമായി പുൽക്കൂട് ഒരുങ്ങുന്നു: അനാവരണം ഡിസംബർ 11ന്
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയ്ക്കും നടുവിലും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജനന തിരുനാളിന്റെ സ്മരണ പുതുക്കി വത്തിക്കാനില്‍ പുൽക്കൂട് ഒരുങ്ങുന്നു. പുല്‍ക്കൂടിന്റെയും ക്രിസ്തുമസ് ട്രീയുടെയും അനാവരണം വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, ജനറൽ സെക്രട്ടറി ബിഷപ്പ് ഫെർണാണ്ടോയും കൂടി നിർവഹിക്കും. ഇത്തവണത്തെ ക്രിസ്തുമസ് പുൽകൂടും ക്രിസ്തുമസ് ട്രീയും ലോകത്തിനുള്ള പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായിരിക്കുമെന്നും കോവിഡ് വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഈ ക്രിസ്തുമസു നമ്മെ ഓർമിപ്പിക്കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. ഇറ്റലിയിലെ തെറാമോ പ്രവശ്യയിൽ നിന്നുമുളള കാസതെല്ലി എന്ന സ്ഥലത്ത് നിന്നുള്ളവരാണ് ഇത്തവണത്തെ പുൽക്കൂട് നിർമിക്കുന്നത്. പതിനാറാം നൂറ്റാണ്ടുമുതൽ പ്രദേശം സെറാമിക് രൂപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തമാണ്. ഇത്തവണ സാധാരണ വലുപ്പത്തിൽ കൂടുതലുള്ള രൂപങ്ങൾ പ്രദേശത്തെ ആർട്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. അന്‍പത്തിനാലോളം രൂപങ്ങളാണ് ഇത്തവണ പുൽകൂട്ടിലേക്ക് വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്ത് സ്ഥാപിക്കാൻ നിർമിച്ചിരിക്കുന്നത്. തിരുകുടുംബത്തെ തൻ്റെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്ന കാവൽ മാലാഖയുടെ രൂപമാണ് ഇത്തവണത്തെ പ്രധാന ആകർഷണമെന്ന് ആർട്ട്സ് സ്കൂൾ അംഗങ്ങൾ പറയുന്നു. 28.9 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീ സ്ലോവേനിയയിൽ നിന്നാണ് കൊണ്ടുവരുന്നത്. ജനുവരി 10 വരെ പുൽക്കൂടും ട്രീയും വത്തിക്കാൻ ചത്വരത്തിൽ ഉണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-23-17:46:46.jpg
Keywords: വത്തിക്കാന്‍

14852
Category: 13
Sub Category:
Heading: മഹാമാരിയ്ക്കിടെയിലും റോമില്‍ പട്ടസ്വീകരണം: 13 രാജ്യങ്ങളില്‍ നിന്നുള്ള 27 അംഗങ്ങള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
Content: റോം: മഹാമാരി രൂക്ഷമായ സാഹചര്യത്തിലും റോമില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ ഡീക്കന്‍ പട്ട സ്വീകരണം. 13 രാജ്യങ്ങളില്‍ നിന്നുള്ള 27 ഓപുസ് ദേയി സെമിനാരി വിദ്യാര്‍ത്ഥികളാണ് നവംബര്‍ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ അന്താരാഷ്ട്ര ഓപുസ് ദേയി സെമിനാരിയായ ‘റോമന്‍ കോളേജ് ഓഫ് ദി ഹോളി ക്രോസ്’ സെമിനാരിയിലെ ‘ഔര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ്’ ചാപ്പലില്‍ നടന്ന ചടങ്ങില്‍വെച്ച് ടെക്സാസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി മോണ്‍. ജുവാന്‍ ഇഗ്നാസിയോ അരിയെറ്റായില്‍ നിന്നും ഡീക്കന്‍പട്ടം (ഡയക്കാനേറ്റ്) സ്വീകരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഡീക്കന്‍പട്ടം സ്വീകരിച്ചവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചടങ്ങില്‍ സംബന്ധിക്കുവാന്‍ സാധിച്ചിരുന്നില്ല. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഓണ്‍ലൈനിലൂടെ വീക്ഷിച്ചുകൊണ്ടിരുന്ന പട്ടസ്വീകരണാര്‍ത്ഥികളുടെ മാതാപിതാക്കളെ മോണ്‍. ജുവാന്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിശ്വാസത്തിന്റെ വിത്ത് എപ്രകാരം മുളപ്പിക്കണമെന്ന് മാതാപിതാക്കള്‍ക്കു അറിയാമായിരുന്നുവെന്നും, പട്ടസ്വീകരണത്തിന്റെ സന്തോഷത്തോടൊപ്പം മാതാപിതാക്കള്‍ ഒപ്പമില്ലാത്തതു ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്പെയിന്‍, മെക്സിക്കോ, പെറു, ബ്രസീല്‍, കാനഡ, ഇംഗ്ലണ്ട്, ജര്‍മ്മനി, റൊമാനിയ, സ്ലോവാക്യ, ജപ്പാന്‍, കെനിയ, ലിത്വാനിയ, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. കന്യകാമറിയത്തെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മദിനം എന്ന പ്രത്യേകത കൂടി നവംബര്‍ 21ന് ഉണ്ടെന്ന് മോണ്‍. ജുവാന്‍ ഓര്‍മ്മിപ്പിച്ചു. ലോകത്തെ വിവിധ ആളുകളെ കാണുവാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ആത്മാക്കള്‍ക്ക് വേണ്ടി വിലപേശരുതെന്നും ഇനിമുതല്‍ ‘സ്വാഗതം ചെയ്യുക, മനസ്സിലാക്കുക, അനുഗമിക്കുക, സ്നേഹിക്കുക’ തുടങ്ങിയവയുടെ ഒറ്റവാക്കായ 'സേവനം' ആയിരിക്കും 'നിങ്ങളുടെ ജീവിതത്തിന്റെ അടയാളം' എന്ന് പുതിയ ഡീക്കന്‍മാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മോണ്‍. ജുവാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 1928-ൽ സ്പെയിനിൽ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയാണ് ഓപുസ് ദേയി ആരംഭിച്ചത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചുപോരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-23-19:46:49.jpg
Keywords: ഡീക്ക, തിരുപ്പട്ട

14853
Category: 1
Sub Category:
Heading: കാലിഫോര്‍ണിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു: മൂന്നുപേര്‍ ആശുപത്രിയില്‍
Content: സാന്‍ജോസ്: കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയിലെ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിലുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രി 7:54ന് സാന്‍ ഹോസെയിലെ പ്രൊട്ടസ്റ്റന്‍റ് ആരാധനാലയമായ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ഏതാനും പേര്‍ക്കു കുത്തേറ്റുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും സാന്‍ജോസ് പോലീസും മേയര്‍ സാം ലിക്കാര്‍ഡോയും പറഞ്ഞു. അക്രമിയെ അറസ്റ്റ്‌ചെയ്തതായി മേയര്‍ ട്വീറ്റ് സാം ആദ്യം ട്വീറ്റ് ചെയ്തുവെങ്കിലും ഏതാനും സമയത്തിനുശേഷം അതു പിന്‍വലിച്ചു. അന്വേഷണപുരോഗതിയെക്കുറിച്ചു പോലീസില്‍ നിന്നു വിവരം ലഭിക്കുന്നതേയുള്ളു എന്ന പ്രസ്താവന ഇതിനു പിന്നാലെ പുറത്തിറങ്ങി. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതായി സാൻ ജോസിലെ പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് ശുശ്രൂഷകള്‍ ഒന്നും നടക്കുന്നില്ലായിരിന്നു. തണുപ്പിനെ അതിജീവിക്കാന്‍ പള്ളിയിലേക്ക് കൊണ്ടുപോയവരാണ് അക്രമത്തിന് ഇരയായതെന്ന്‍ പോലീസ് പറയുന്നു. അക്രമത്തിന്റെ ഓരോ ഇരയ്ക്കും കുറഞ്ഞത് ഒരു കുത്തേറ്റ മുറിവുണ്ട്. സംഭവസ്ഥലത്ത് തന്നെ ഒരു പുരുഷന്‍ മരിച്ചിരിന്നു. പിന്നീട് ഒരു സ്ത്രീ ആശുപത്രിയിൽവെച്ച് മരിച്ചു. പുരുഷന്മാരായ മറ്റ് മൂന്നു പേര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-24-09:12:10.jpg
Keywords: കുത്തേ