Contents
Displaying 14501-14510 of 25133 results.
Content:
14854
Category: 1
Sub Category:
Heading: മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സമിതി വേണം: ഇന്തോനേഷ്യന്‍ കത്തോലിക്ക സംഘടനകള്‍ യുഎന്നിനെ സമീപിച്ചു
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക യുഎന്‍ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്കാ അല്മായ സംഘടനകള്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. ഒക്ടോബര്‍ 26ന് സുരക്ഷാ സേനാംഗങ്ങള്‍ വെടിവച്ചുകൊന്ന മതാധ്യാപകന്‍ റൂഫിനുസ് തിഗാവിന്റെ മരണത്തിന് പിന്നാലെയാണ് വിവിധ സംഘടനകള്‍ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. കൊലപാതകത്തിന് കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിക്കുന്നില്ലെന്ന് പാപ്പുവാ പ്രവിശ്യയിലെ കത്തോലിക്കരും സന്യസ്തരുടെ സംഘടനകളും കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ ഹാര്‍ജ്യോത് മോജ്യോയും മറ്റു മതമേലധ്യക്ഷന്മാരും മന്ത്രി മാഹ്ഫുദുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്തോനേഷ്യയില്‍ വളര്‍ന്നുവരുന്ന ആക്രമണ പ്രവണതയും സുരക്ഷാസേന അതിവേഗം വെടിവയ്പിലേക്കു തിരിയുന്നതും അവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ പോലീസിന്റെ വെടിവയ്പുകള്‍ക്ക് ഇരകളായി ക്രൈസ്തവര്‍ മാറുന്നത് ഇന്തോനേഷ്യയില്‍ പതിവായിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് അഗസ്തീനസ് ദുവിത്താവ് എന്ന ഒരു കത്തോലിക്കാ മതാധ്യാപകന്‍ കൊല്ലപ്പെട്ടിരിന്നു. സെപ്റ്റംബറില്‍ രണ്ടു പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടിരിന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത മത പീഡനവും അവഗണനയുമെന്ന് കോംനാസ് ഹാം എന്ന് വിളിക്കപ്പെടുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-24-09:27:03.jpg
Keywords: ഇന്തോനേഷ്യ

14855
Category: 18
Sub Category:
Heading: നിര്‍ധനരായ 7 കുടുംബങ്ങൾക്ക് ഭവനമൊരുക്കി മാണ്ഡ്യ രൂപതയിലെ മതികേരി ഫൊറോന
Content: ബംഗളുരു: മാണ്ഡ്യ രൂപതയിലെ മതികേരി സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ഇടവകയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ആശീര്‍വ്വാദ കര്‍മ്മം നടത്തി. സെബാസ്റ്റ്യൻ വില്ല എന്ന പേര് നല്‍കിയിരിക്കുന്ന കെട്ടിടത്തിന്റെ ആശീർവാദ കർമം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്താണ് നടത്തിയത്. 1200 ചതുരശ്ര അടി വിസ്തൃതിയിൽ ഒരു കോടി രൂപ മുതൽ മുടക്കുള്ള ഭവന സമുച്ചയത്തിൽ ഏഴു കുടുംബങ്ങൾക്ക് താമസിക്കാൻ സാധിക്കും. ഇടവക വികാരിയും ക്ലരീഷ്യൻ സന്യാസ സഭാംഗവുമായ ഫാ. മാത്യു പനക്കകുഴി സിഎംഎഫ്ന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ സംഘമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന പിജെ തോമസാണ് വീട് വയ്ക്കാനുള്ള 90 ലക്ഷം രൂപ വിലയുള്ള സ്ഥലം വിട്ടുനല്‍കിയിരിന്നു. പേരിനോ പ്രശസ്തിക്കോ അല്ല തങ്ങളുടെ പ്രവർത്തനങ്ങളെന്നും സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങൾ ഭവന പദ്ധതികൾക്കായി പരിശ്രമിക്കുന്നതെന്നും ഫാ. മാത്യു പനക്കകുഴി പറഞ്ഞു. ഭവനരഹിതരായവരെ സഹായിക്കാൻ ഇടവകയുടെ നേതൃത്വത്തിൽ ഇതിന് മുൻപും പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസ്സി ദേവാലയത്തിൽ ആറ് ഭവനങ്ങള്‍ നിർമിച്ചു നൽകിയിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ചതും ഫാ. മാത്യു പനക്കകുഴിയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-24-10:30:04.jpg
Keywords: മാണ്ഡ്യ

14856
Category: 9
Sub Category:
Heading: സെഹിയോൻ നാലാം വെള്ളിയാഴ്ച നൈറ്റ് വിജിൽ 27ന്
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രൂഷ ഈമാസം 27 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. {{ https://www.sehionuk.org/LIVE/ -> https://www.sehionuk.org/LIVE/}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. 00447722328733 എന്ന ഫോൺ നമ്പറിലോ prayerintercession@gmail.com എന്ന ഇമെയിൽ വഴിയോ പ്രാർത്ഥനാ അപേക്ഷകൾ സെഹിയോൻ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ്.
Image: /content_image/Events/Events-2020-11-24-12:10:10.jpg
Keywords: സെഹിയോ

14857
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കൺവെൻഷൻ 28ന്. രെജിസ്ട്രേഷൻ തുടരുന്നു
Content: ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ ഓൺലൈനിൽ നവംബർ 28 ന് നടക്കും.പ്രശസ്ത വചനപ്രഘോഷകയും യുവജന ശുശ്രൂഷകയുമായ ഐനിഷ് ഫിലിപ്പ് കൺവെൻഷൻ നയിക്കും. വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ, ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക. www.afcmuk.org/register എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയും afcm യൂട്യൂബ് ലിങ്ക് വഴിയും കൺവെൻഷനിൽ ലൈവ് ആയി പങ്കെടുക്കാവുന്നതാണ്. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ 28 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 ന് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും. കോഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2020-11-24-12:15:31.jpg

14858
Category: 9
Sub Category:
Heading: "എഫാത്താ" അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം 27 മുതൽ
Content: ജർമ്മനിയിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 29 വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനം ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി യുകെ ടീം നയിക്കും. യൂറോപ്യൻ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയർലൻഡ് സമയം വൈകിട്ട് 5 മുതൽ 8 വരെയും, ന്യൂയോർക്ക് സമയം ഉച്ചയ്‌ക്ക് 12 മുതൽ 3 വരെയും, ) ഇതിന് ആനുപാതികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമത്തിലായിരിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെപ്രശസ്ത വചന പ്രഘോഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബിജു മാത്യു, ജോൺസൻ ജോസഫ്, സൂര്യ ജോൺസൻ എന്നിവരും മൂന്ന് ദിവസത്തെ ധ്യാനത്തിൽ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.AFCM GERMANY എന്ന യൂട്യൂബ് ലിങ്ക് വഴിയോ 85139719568 എന്ന ZOOM ഐഡി വഴിയോ പങ്കെടുക്കാവുന്ന ഈ ധ്യാനത്തിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2020-11-24-12:22:38.jpg
Keywords: അഭിഷേകാ

14859
Category: 14
Sub Category:
Heading: ജെറുസലേമിലെ ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍ പഠനം നടത്തി പുതിയമുഖം നൽകാൻ ഇസ്രായേലി ഗവേഷകർ
Content: ജെറുസലേമിലെ പ്രശസ്തമായ ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍ ഉദ്ഖനനവും നവീകരണ പ്രവർത്തനങ്ങളും വഴി പുതിയമുഖം നൽകാനുളള പ്രവർത്തനങ്ങളുമായി ഒരു കൂട്ടം ഇസ്രായേലി ഗവേഷകർ. പഴയ നഗരത്തിലേക്കുള്ള പ്രവേശന പാതയിലാണ് ദാവീദിന്റെ ഗോപുരം നിലകൊള്ളുന്നത്. നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ഇത്തരത്തില്‍ ഒരു നവീകരണ പ്രവർത്തനം നടക്കുന്നത്. അഞ്ഞൂറോളം വർഷങ്ങൾക്കു മുന്‍പ് മുസ്ലിം രാജാവായിരുന്ന സുലൈമാനാണ് ഇവിടെ ഏറ്റവുമൊടുവിലായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കൊറോണ വൈറസ് മൂലം ജെറുസലേമിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്കിൽ ഗണ്യമായ കുറവ് വന്നത് ഗവേഷകർക്ക് ഗുണകരമായെന്നും ഇതൊരു അപൂർവ്വ അവസരമാണെന്നും ജറുസലേമിലെ ചീഫ് ആർക്കിയോളജിസ്റ്റായ അമിത്ത് റീം സിബിഎൻ ന്യൂസിനോട് പറഞ്ഞു. ജെറുസലേമിലെ ഒരു പ്രധാനപ്പെട്ട പ്രതീകത്തെ പറ്റി ആഴത്തിൽ മനസ്സിലാക്കാൻ എല്ലാദിവസവും അവസരം ലഭിക്കില്ലെന്നും മറഞ്ഞിരുന്ന ഇടനാഴികളും, പഴയ മതിലുകളും ഉൾപ്പെടെ നിരവധി നിർമ്മിതികൾ കണ്ടെത്താൻ സാധിച്ചെന്നും നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അമിത്ത് റീം പറയുന്നു. കുരിശുയുദ്ധക്കാർ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ഒരു ഇടനാഴി ഗവേഷകർക്ക് കണ്ടെത്താനായി. കൂടാതെ യേശുക്രിസ്തു ഹേറോദേസിനെ കണ്ട സ്ഥലവും ഇവിടെയാണ് എന്നാണ് കരുതപ്പെടുന്നത്. തീർത്ഥാടകർക്ക് വേണ്ടി മ്യൂസിയം നവീകരിക്കുന്നത് ഒരു വലിയ പദ്ധതിയാണെന്ന് ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടർ പദവി വഹിക്കുന്ന എയ്ലാത്ത് ലീബർ പറഞ്ഞു. ജെറുസലേമിന്റെ ചരിത്രമറിയണമെങ്കിൽ മ്യൂസിയം സന്ദർശിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണം നടത്തിയ മ്യൂസിയത്തിലേക്ക് തീർത്ഥാടകരെ ക്ഷണിക്കുന്ന ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എയ്ലാത്ത് ലീബർ. നവീകരണ പ്രവർത്തനങ്ങളും, ഗവേഷണവും ജറുസലേമിന്റെ ചരിത്രത്തിന് ജീവൻ നൽകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലി ഗവേഷകർ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-24-12:42:33.jpg
Keywords: ഇസ്രായേ

14860
Category: 10
Sub Category:
Heading: പകര്‍ച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും അതിജീവിച്ച് വെനിസ്വേലയില്‍ പൗരോഹിത്യ വസന്തം
Content: കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ പൗരോഹിത്യ ദൈവവിളിയുടെ പ്രചാരണത്തിനായി സഭ നടത്തിയ ശ്രമങ്ങള്‍ ഫലമണിയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും രൂക്ഷമായ കൊറോണ പകര്‍ച്ചവ്യാധിയ്ക്കുമിടയിലും ഈ വര്‍ഷം ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പൗരോഹിത്യ പരിശീലനത്തിന്റെ പ്രാഥമിക ഘട്ടമായ ഫിലോസഫിയും, തിയോളജിയും പഠിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 804 ആയി ഉയര്‍ന്നു. യുവജനങ്ങളെ തങ്ങളുടെ ദൈവനിയോഗം തിരിച്ചറിയുന്നതിനും, അജപാലക ശുശ്രൂഷയുടെ പ്രചാരണത്തിനുമായി രാജ്യത്തെ വിവിധ രൂപതകളിലെ സെമിനാരികള്‍ നടത്തിയ കഠിന ശ്രമത്തിന്റെ ഫലമാണിതെന്നാണ് വെനിസ്വേലന്‍ മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു. ആത്മീയ ജീവിതത്തിനുവേണ്ട അടിത്തറപാകുന്ന മൂന്നു സെമിനാരികള്‍ ഉള്‍പ്പെടെ രാജ്യത്തെ 21 സെമിനാരികളിലായി 186 പേരാണ് ഇപ്പോള്‍ തിരുപ്പട്ടസ്വീകരണത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ 328 പേര്‍ തത്വശാസ്ത്രവും 290 പേര്‍ ദൈവശാസ്ത്രവും പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതെങ്കിലും ഇടവകയില്‍ വികാരിയുടെ കീഴിലും, ഫോര്‍മേഷന്‍ സംഘത്തിന്റെ കീഴിലും ഒരു വര്‍ഷത്തെ അജപാലക പ്രായോഗിക പരിശീലനമാണ് അടുത്ത ഘട്ടമെന്ന്‍ ‘ക്ലര്‍ജി, സെമിനാരീസ്, വൊക്കേഷന്‍സ് ആന്‍ഡ് പെര്‍മനന്റ് ഡയക്കനേറ്റ്’ വിഭാഗം തലവനായ ഫാ. റിവേലിനോ കാസറസ് പറഞ്ഞു. നിലവില്‍ ഏഴു പേര്‍ ഇടവകകളിലും, രണ്ടുപേര്‍ പ്രേഷിതമേഖലയിലും പരിശീലനം നടത്തുന്നുണ്ട്. അതേസമയം സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും, രാജ്യത്തെ പുരോഹിതരുടെ അഭാവം പരിഹരിക്കുന്നതിനായി കൂടുതല്‍ പേര്‍ വൈദീകപഠനത്തിനായി മുന്നോട്ട് വരേണ്ടതുണ്ടെന്നാണ് മെത്രാന്‍ സമിതി പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-24-17:07:25.jpg
Keywords: പൗരോഹിത്യ, വെനിസ്വേല

14861
Category: 1
Sub Category:
Heading: ഭൂഗര്‍ഭ സഭയ്ക്കു സമാനമായി രഹസ്യ കേന്ദ്രങ്ങളിൽ ആരാധനയുമായി ബ്രിട്ടീഷ് ക്രൈസ്തവ വിശ്വാസികള്‍
Content: കോവിഡ് 19 വൈറസ് ബാധയുടെ പേരില്‍ ഇംഗ്ലണ്ടിലെയും, അയർലണ്ടിലെയും പൊതു ആരാധന സർക്കാർ വിലക്കിയ പശ്ചാത്തലത്തിൽ രഹസ്യ കേന്ദ്രങ്ങളിൽ പ്രാര്‍ത്ഥനയും ബലിയര്‍പ്പണവുമായി വിശ്വാസി സമൂഹം. ക്രൈസ്തവ വിരുദ്ധ മതപീഡനം നടന്ന കാലത്തിനു സമാനമായ അവസ്ഥയിലേക്ക് തിരികെ നടക്കുകയാണ് വിശ്വാസിസമൂഹമെന്നു പ്രമുഖ കത്തോലിക്ക മാധ്യമമായ ലൈഫ്സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട ലോക്ക്ഡൗണിൽ പൊതു ആരാധന ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു. വ്യക്തിപരമായി പ്രാർത്ഥിക്കാൻ മാത്രമേ വിശ്വാസികൾക്ക് ദേവാലയത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. നവംബർ മാസം തുടക്കത്തിലാണ് രണ്ടാംഘട്ട നിയന്ത്രണങ്ങൾ പാർലമെന്റ് പാസാക്കിയത്. ലോക്ക്ഡൗൺ കാലത്ത് എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ തന്നെ വിശ്വാസി സമൂഹത്തോടൊപ്പം രഹസ്യമായി ആരാധന നടത്തിയെന്ന്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വൈദികന്‍ 'ദി ഒബ്സേർവർ' എന്ന് മാധ്യമത്തോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം ചൈനയിലെ രഹസ്യ സഭയെ ഓർമിപ്പിക്കുന്നതാണെന്ന് വിശ്വാസികൾക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവാരാധന ക്രിമിനൽ ശിക്ഷ ലഭിക്കാൻ തക്ക കുറ്റമാകുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ദേവാലയങ്ങൾ ഇത്തരത്തില്‍ ആരാധന സംഘടിപ്പിക്കുന്നുണ്ടെന്ന് ഒബ്സേർവറിന്റെ റിപ്പോർട്ടിലുണ്ട്. ആരാധന നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 120 ക്രൈസ്തവ നേതാക്കൾ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയിരുന്നു. അതേസമയം നിയമലംഘനം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിലെ ചില ദേവാലയങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു കുര്‍ബാനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോനും മുന്നറിയിപ്പ് നല്‍കിയിരിന്നു.
Image: /content_image/News/News-2020-11-24-20:04:51.jpg
Keywords: ഭൂഗര്‍ഭ, ബ്രിട്ടീഷ

14862
Category: 18
Sub Category:
Heading: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു
Content: കൊച്ചി: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഇന്നലെ മൗണ്ട് സെന്റ് തോമസില്‍ എത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെ കൂരിയ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. അനുമോദനസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ചാദരിച്ചു. കൂരിയ ചാന്‍സലര്‍ ഫാ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തില്‍പറന്പില്‍, റവ. ഡോ. ജോസഫ് തൊലാനിക്കല്‍, റവ. ഡോ. തോമസ് അദോപ്പിള്ളി, റവ. ഡോ. തോമസ് മേല്‍വട്ടത്ത്, റവ. ഡോ. ജോജി കല്ലിങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Image: /content_image/India/India-2020-11-25-07:17:30.jpg
Keywords: സീറോ മലബാ

14863
Category: 1
Sub Category:
Heading: സിറിയയിലെ പുരാതന അര്‍മേനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ അധിനിവേശമെന്ന് പ്രാദേശിക ഭരണകൂടം
Content: ഡമാസ്‌ക്കസ്: സിറിയായിലെ ടെല്‍ അബിയാദ് പട്ടണത്തിലുള്ള പുരാതന അര്‍മേനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങള്‍ തുര്‍ക്കിസേനയും തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ നാഷ്ണല്‍ ആര്‍മിയും കൂടി നശിപ്പിക്കുന്നതായി ആരോപണം. ടെല്‍ അബായാദിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉപാധ്യക്ഷനാണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അവിടുത്തെ പുരാവസ്തുകേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും നിയമവിരുദ്ധമായി ഖനനം നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. ഏതൊക്കെ കേന്ദ്രങ്ങളില്‍ അധിനിവേശം നടത്തിയെന്നുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ധാരാളം അര്‍മേനിയന്‍ ക്രൈസ്തവര്‍ താമസിച്ചിരുന്ന പട്ടണമാണ് ടെല്‍ അബായാദ്. ആഭ്യന്തരയുദ്ധത്തിന്റെയും 2019 ഒക്ടോബറിലെ തുര്‍ക്കി കടന്നുകയറ്റത്തിന്റെയും ഫലമായി പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായി തീരുകയായിരിന്നു. സമീപകാലത്ത് തുർക്കി കൂടുതലായി പ്രകടിപ്പിച്ച അർമേനിയൻ വിരുദ്ധ വികാരം ഗുരുതരമായ പ്രതിസന്ധിയാണ് ക്രൈസ്തവര്‍ക്കിടയില്‍ ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നാഗോര്‍ണോ കരാബാക്ക് പ്രദേശത്തെക്കുറിച്ചുണ്ടായ യുദ്ധത്തിനു വേണ്ടി തുര്‍ക്കി നിരവധി സിറിയന്‍ കൂലിപ്പട്ടാളക്കാരെ അയച്ചിരുന്നു. കൂലിപ്പടയാളികൾ അർമേനിയക്കാരെ ലക്ഷ്യമിടുന്നതിനായിട്ടാണ് ഇടപെടല്‍ നടത്തിയത്. അതേസമയം പ്രാദേശിക ഭരണകൂടത്തിന്റെ ഉപാധ്യക്ഷന്റെ പ്രസ്താവനയില്‍ ഏതൊക്കെ കേന്ദ്രങ്ങളില്‍ തുര്‍ക്കി അധിനിവേശം നടത്തിയെന്ന് വ്യക്തമല്ല. സംഘര്‍ഷമേഖലയിലെ പുരാതന പ്രാധാന്യമുള്ള ക്രൈസ്തവ നിര്‍മിതികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-25-09:14:27.jpg
Keywords: സിറിയ, തുര്‍ക്കി