category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിര്‍ധനരായ 7 കുടുംബങ്ങൾക്ക് ഭവനമൊരുക്കി മാണ്ഡ്യ രൂപതയിലെ മതികേരി ഫൊറോന
Contentബംഗളുരു: മാണ്ഡ്യ രൂപതയിലെ മതികേരി സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ഇടവകയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ആശീര്‍വ്വാദ കര്‍മ്മം നടത്തി. സെബാസ്റ്റ്യൻ വില്ല എന്ന പേര് നല്‍കിയിരിക്കുന്ന കെട്ടിടത്തിന്റെ ആശീർവാദ കർമം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്താണ് നടത്തിയത്. 1200 ചതുരശ്ര അടി വിസ്തൃതിയിൽ ഒരു കോടി രൂപ മുതൽ മുടക്കുള്ള ഭവന സമുച്ചയത്തിൽ ഏഴു കുടുംബങ്ങൾക്ക് താമസിക്കാൻ സാധിക്കും. ഇടവക വികാരിയും ക്ലരീഷ്യൻ സന്യാസ സഭാംഗവുമായ ഫാ. മാത്യു പനക്കകുഴി സി‌എം‌എഫ്ന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ സംഘമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന പിജെ തോമസാണ് വീട് വയ്ക്കാനുള്ള 90 ലക്ഷം രൂപ വിലയുള്ള സ്ഥലം വിട്ടുനല്‍കിയിരിന്നു. പേരിനോ പ്രശസ്തിക്കോ അല്ല തങ്ങളുടെ പ്രവർത്തനങ്ങളെന്നും സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങൾ ഭവന പദ്ധതികൾക്കായി പരിശ്രമിക്കുന്നതെന്നും ഫാ. മാത്യു പനക്കകുഴി പറഞ്ഞു. ഭവനരഹിതരായവരെ സഹായിക്കാൻ ഇടവകയുടെ നേതൃത്വത്തിൽ ഇതിന് മുൻപും പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസ്സി ദേവാലയത്തിൽ ആറ് ഭവനങ്ങള്‍ നിർമിച്ചു നൽകിയിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ചതും ഫാ. മാത്യു പനക്കകുഴിയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-24 10:10:00
Keywordsമാണ്ഡ്യ
Created Date2020-11-24 10:11:51