Contents

Displaying 14521-14530 of 25133 results.
Content: 14875
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ബി2ബി ഉദ്ഘാടനം ചെയ്തു
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നവീന സംരംഭമായ ബിസിനസ് ടു ബിസിനസ് നെറ്റ്വര്‍ക്ക് (ബി 2 ബി) ദുബായിലെ ബിസിനസ് കൂട്ടായ്മയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ബി 2 ബി വഴി ധാരാളം വ്യാപാര വ്യവസായ സാധ്യതകള്‍ തുറന്നുകിട്ടുകയും സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുകയും ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. വ്യാപാരരംഗത്ത് സത്യസന്ധതയും നീതിബോധവും പുലര്‍ത്തിക്കൊണ്ടു സുവിശേഷവത്ക്കരണത്തിനു തയാറാകണമെന്ന് അദ്ദേഹം അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഓണ്‍ലൈനിലൂടെ നടത്തിയ സമ്മേളനത്തില്‍ യുഎഇയിലെ ചങ്ങനാശേരി അതിരൂപതക്കാരായ സംരംഭകരും പ്രവാസി അപ്പൊസ്തലേറ്റ് ഗള്‍ഫ് പ്രതിനിധികളും പങ്കെടുത്തു. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം ആമുഖപ്രസംഗം നടത്തി. പ്രവാസി അപ്പോസ്തലേറ്റ് ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ ജോ കാവാലം, സിബി വാണിയപുരയ്ക്കല്‍, തങ്കച്ചന്‍ പൊന്‍മാങ്കല്‍, ജോസഫ് ഏബ്രഹാം, ബിജു ഡൊമിനിക്, ജേക്കബ് ജോസഫ് കുഞ്ഞ് എന്നിവര്‍ ്രപ്രസംഗിച്ചു.
Image: /content_image/India/India-2020-11-26-06:59:08.jpg
Keywords: ചങ്ങനാശേരി
Content: 14876
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ചാലകശക്തി പ്രാർത്ഥനാകൂട്ടായ്മകള്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ചാലകശക്തി പ്രാർത്ഥനാകൂട്ടായ്മകളാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇത് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ നമ്മുക്ക് മനസിലാകുമെന്നും പാപ്പ പറഞ്ഞു. ഇന്നലെ ബുധനാഴ്ച (25/11/20) പേപ്പൽ ഭവനത്തിലെ ലൈബ്രറിയില്‍ നിന്ന് ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനാകൂട്ടായ്മകളില്‍ പങ്കുകൊള്ളുന്നവർ യേശുവിൻറെ സാന്നിധ്യം നേരിട്ടനുഭവിക്കുകയും പരിശുദ്ധാരൂപിയുടെ സ്പർശമേല്ക്കുകയും ചെയ്യുന്നുവെന്നും യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സംഭവകഥ സ്വർഗ്ഗാരോഹണത്തോടെ അവസാനിക്കുന്നില്ലായെന്നും അത് തങ്ങളുടെ ജീവിതത്തിൽ തുടരുന്നുവെന്നും ആദ്യസമൂഹത്തിലെ അംഗങ്ങൾ മനസ്സിലാക്കിയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കർത്താവ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ പറയുകയും അവിടുന്നുമായുള്ള കൂട്ടായ്മയിലാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ, സകലവും സജീവമാകും. പ്രാർത്ഥന പ്രകാശവും ഊഷ്മളതയും പകരുന്നു. ആത്മാവിൻറെ ദാനം അവരിൽ തീക്ഷണത ഉളവാക്കുന്നു. യേശുവിനെ ഓർക്കുകയും അവിടത്തെ വീണ്ടും സന്നിഹിതനാക്കുകയും ചെയ്യുന്നു; പോകുന്നതിനും പ്രഘോഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമുള്ള “പ്രചോദനം” അവിടുന്നിലും അവിടത്തെ ആത്മാവിലും നിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. ഒരോ മനുഷ്യനെയും സ്നേഹിക്കുകയും സുവിശേഷം സകലരോടും പ്രഘോഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ രഹസ്യത്തിൽ ക്രൈസ്തവൻ പ്രാർത്ഥനവഴി ഒന്നിക്കുന്നു. തന്റെ സന്ദേശത്തില്‍ സഭാ ജീവിതത്തിൻറെ അത്യന്താപേക്ഷിതമായ നാല് സവിശേഷതകൾ പാപ്പ വിവരിച്ചു: ഒന്ന്, അപ്പോസ്തലന്മാരുടെ പ്രബോധനങ്ങൾ ശ്രവിക്കൽ, രണ്ട് - പരസ്പര കൂട്ടായ്മ കാത്തുപരിപാലിക്കൽ, മൂന്ന്- അപ്പം മുറിക്കൽ, നാല്, പ്രാർത്ഥന. ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഉറച്ചുനിൽക്കുന്നെങ്കിൽ മാത്രമേ സഭയുടെ അസ്തിത്വത്തിന് അർത്ഥമുള്ളൂ എന്ന് അവ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതാണ് ക്രിസ്തുവുമായി നമ്മെ ഐക്യത്തിലാക്കാനുള്ള മാർഗ്ഗം. പ്രസംഗവും പ്രബോധനങ്ങളും ഗുരുവിൻറെ വചനങ്ങൾക്കും ചെയ്തികൾക്കും സാക്ഷ്യം നല്കുന്നു; സാഹോദര്യ കൂട്ടായ്മയ്ക്കായുള്ള നിരന്തരമായ അന്വേഷണം സ്വാർത്ഥതയിലും വ്യതിരിക്തതാവാദങ്ങളിലും നിന്ന് സംരക്ഷണമേകുന്നു. അപ്പം മുറിക്കലാകട്ടെ യേശുവിൻറെ സാന്നിധ്യത്തിൻറെ കൂദാശയെ നമ്മുടെ മദ്ധ്യേ സാക്ഷാത്കൃതമാക്കുന്നു: വിശുദ്ധ കുർബാനയിൽ അവിടുന്നുണ്ട്. അവിടുന്നു നമ്മോടുകൂടെ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നു. പാപ്പ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-26-08:46:33.jpg
Keywords: പ്രാര്‍ത്ഥന
Content: 14877
Category: 24
Sub Category:
Heading: വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ: 36ാം വയസ്സിൽ ധീര രക്തസാക്ഷിത്വം വരിച്ച ഒരു യുവ വൈദീകന്റെ അതിശയിപ്പിക്കുന്ന ജീവിത കഥ
Content: 1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ. 1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ(José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം. പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ മിഗുവൽ തുനിഞ്ഞില്ല. തൻ്റെ മൂത്ത സഹോദരി മിണ്ടാമഠത്തിൽ ചേർന്ന ഉടനെ മിഗുവേലും തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞു. 1909 ൽ ഈശോസഭയിൽ ചേർന്ന മിഗുവേൽ വൈദീക പരിശീലനം പൂർത്തിയാക്കാൻ വിവിധ രാജ്യങ്ങളിൽ പോകേണ്ടി വന്നു. മെക്സിക്കൻ വിപ്ലവവനാന്തരം ഈശോ സഭയ്ക്ക് അവിടെ നിന്നു പാലായനം ചെയ്യേണ്ട അവസ്ഥ വന്നു. 1925ൽ ബെൽജിയത്തു വച്ചാണ് മിഗുവേൽ പൗരോഹിത്യം സ്വീകരിച്ചത്. തൊട്ടടുത്ത വർഷം സ്വദേശമായ മെക്സിക്കോയിലേക്ക് തിരിച്ചുപോയെങ്കിലും, മിഗുവേൽ എത്തി ഇരുപത്തിമൂന്നാം ദിനം പ്രസിഡൻ്റ് കായസ് പൊതുവായ ദൈവമായ ശുശ്രൂഷകൾ നിരോധിക്കുവാനും വൈദീകരെ അറസ്റ്റു ചെയ്യുവാനും ഉത്തരവിറക്കി. ഒരു വൈദീകനടുത്ത ഉത്തരവാദിത്വങ്ങൾ, ഒരു ബിസിനസുകാരൻ, ടാക്സി ഡ്രൈവർ, യാചകൻ പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി വേഷങ്ങളിൽ അദ്ദേഹം നിർവ്വഹിച്ചു. മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ സാധിക്കുമായിരുന്ന എല്ലാ സഹായങ്ങളും മിഗുവേൽ ചെയ്തിരുന്നു. സാഹസികമായ പ്രോ അച്ചൻ്റെ കഥകൾ കുറഞ്ഞ കാലയളവിനുള്ളിൽ നാടെങ്ങും പരക്കാൻ തുടങ്ങി. 1927ൽ പ്രസിഡൻ്റ് കയ്യാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി. കത്തോലിക്കരുടെ ആത്മധൈര്യം തകർക്കാൻ പ്രോ അച്ചൻ്റെ മരണത്തിലൂടെ കഴിയുമെന്ന് പ്രസിഡൻ്റ് വിചാരിച്ചു. തനിക്കു നേരേ വെടി ഉയർത്താൻ നിയോഗിക്കപ്പെട്ടവരോടു ക്ഷമിച്ച പ്രോ അച്ചൻ്റെ അന്ത്യ വചസ്സുകൾ ഇപ്രകാരമായിരുന്നു " ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ! ദൈവമേ ഞാൻ നിരപരാധിയാണന്നു നീ അറിയുന്നുവല്ലോ! പൂർണ്ണ ഹൃദയത്തോടെ എൻ്റെ ശത്രുക്കളോടു ഞാൻ ക്ഷമിക്കുന്നു." കരങ്ങൾ ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ ബന്ധിച്ചു. വെടിയുണ്ടകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ "ക്രിസ്തു ജയിക്കട്ടെ" എന്ന അർത്തനാദത്തോടെ ആ പാവനാത്മാവ് സ്വർഗ്ഗത്തിലേക്കു പറന്നു. സ്വർഗ്ഗത്തിലെത്തി മറ്റു വിശുദ്ധന്മാരെ കാണുമ്പോൾ മെക്സിക്കൻ തൊപ്പി ധരിച്ച നൃത്തം ചെയ്യുമെന്ന് ജീവിച്ചിരിക്കുമ്പോൾ പ്രോ അച്ചൻ വാഗ്ദാനം ചെയ്തിരുന്നു. പ്രോ അച്ചൻ്റെ രക്തസാക്ഷിത്വം മെക്സിക്കൻ കത്തോലിക്കരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുകയാണ് ചെയ്ത് . പ്രോ മിഗുവേലച്ചൻ്റെ മരണം ഒരു ദുരന്തമായിരുന്നില്ല മറിച്ചൊരു ദൈവീക ദാനമായിരുന്നു.
Image: /content_image/SocialMedia/SocialMedia-2020-11-26-09:04:43.jpg
Keywords: രക്ത
Content: 14878
Category: 1
Sub Category:
Heading: മാതൃരാജ്യത്ത് ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: ബ്യൂണസ് അയേഴ്സ്: മാതൃരാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാനുളള അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയും ഐക്യദാർഢ്യവും കത്തിലൂടെ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള ബില്ല് കഴിഞ്ഞ ആഴ്ചയാണ് അർജന്റീനയുടെ പാർലമെന്റിൽ പ്രസിഡൻറ് അവതരിപ്പിച്ചത്. പിന്നാലെയാണ് നവംബർ 18നു എട്ടു വനിതകൾ പ്രസിഡൻറ് അവതരിപ്പിച്ച ബില്ല് ദരിദ്രരായ സ്ത്രീകളെ ലക്ഷ്യംവെച്ച് ഉള്ളതാണെന്ന ആശങ്ക പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതിയത്. തങ്ങളുടെ ശബ്ദം മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പാപ്പ മറുപടി നൽകുകയായിരിന്നു. ഭ്രൂണഹത്യ എന്നത് മതപരമായ ഒരു വിഷയം മാത്രമല്ലെന്നും, മറിച്ച് അതിനേക്കാൾ ഉപരിയായി മാനുഷിക ധാർമികതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും മറുപടി കത്തിൽ ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ഒരു മനുഷ്യ ജീവന് ഇല്ലാതാക്കുന്നത് ശരിയാണോ എന്ന് പാപ്പ കത്തിൽ ചോദ്യമുയർത്തി. കൂടാതെ ഒരു കൊലയാളിയെവെച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നത് ശരിയാണോയെന്നും ഫ്രാൻസിസ് മാർപാപ്പ കത്തിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. ജീവൻറെ മൂല്യം മനസ്സിലാക്കിയവരാണ് തനിക്ക് കത്ത് എഴുതിയ വനിതകളന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. അവരെക്കുറിച്ചു രാജ്യം അഭിമാനിക്കുന്നു. ഭ്രൂണഹത്യക്കെതിരെ നടത്തുന്ന പോരാട്ടത്തിനും, സാക്ഷ്യത്തിനും തന്റെ ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നതായും ഫ്രാൻസിസ് മാർപാപ്പ കത്തിൽ എഴുതി. 2018ൽ ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനു വേണ്ടി ചർച്ചകൾ ഉരുതിരിഞ്ഞപ്പോൾ തന്നെ തങ്ങൾ പരസ്പരം കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്ന് അർജന്റീനക്കാരായ വനിതകളുടെ കത്തിൽ പറയുന്നു. പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതിനെ പറ്റിയും, വീടുകളിൽ സർവ്വേ നടത്തിയതിനെ പറ്റിയും കത്തിൽ പരാമർശിക്കുന്നുണ്ട്. സർവ്വേയിൽ പങ്കെടുത്ത 80% സ്ത്രീകളും ഭ്രൂണഹത്യയെ എതിർക്കുന്നവരാണ്. അർജന്റീനയിലെ ലാ നാസിയോൻ എന്ന മാധ്യമമാണ് രണ്ടു കത്തുകളും പ്രസിദ്ധീകരിച്ചത്. ഗര്‍ഭഛിദ്ര അനുകൂല ബില്ല് അവതരിപ്പിച്ചതിൽ ഫ്രാൻസിസ് മാർപാപ്പ പരിഭവപ്പെടില്ലായെന്ന് പ്രസിഡന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ ശക്തമായ മറുപടിയുമായി രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. പൊതുജന ആരോഗ്യ പ്രശ്നം പരിഹരിക്കാൻ എന്ന പേരുമായാണ് പ്രസിഡൻറ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അർജൻറീനയുടെ മെത്രാൻ സമിതി അടക്കം പ്രസിഡന്റ് ഫെർണാണ്ടസിന്റെ വാദങ്ങൾ പൊള്ളയാണെന്ന് പറയുന്നു. ഡിസംബർ മാസത്തില്‍ ബില്ല് ചർച്ചയ്ക്കെടുക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-26-13:35:21.jpg
Keywords: അര്‍ജന്‍റീ
Content: 14879
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂര ആക്രമണം
Content: റായ്പൂർ: മധ്യേന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ക്രിസ്തുമസ് ഒരുക്കമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളെന്ന് കരുതപ്പെടുന്ന സായുധ സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റ ആക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയാതിരിക്കുവാന്‍ വേണ്ടി സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് വിലക്കിയിരിക്കുകയാണെന്ന്‍ ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ പോലീസ് വിസമ്മതിക്കുന്നത് ഭരണകൂട ഒത്താശയോടെയാണോ ആക്രമണം നടന്നതെന്ന സംശയം ബലപ്പെടുത്തുകയാണ്. സംസ്ഥാനത്തെ സിന്ധ്വാരം ഗ്രാമത്തില്‍ നവംബര്‍ 25ന് പുലര്‍ച്ചെ 2 മണിക്ക് നടന്ന ആക്രമണം നേരം പുലരുവോളം നീണ്ടു. ക്രിസ്തുമസിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതിന്റെ ക്ഷീണത്തില്‍ ഉറങ്ങിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു നേരെ മദ്യപിച്ച് ആയുധവുമായെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. മുന്‍കൂട്ടി തീരുമാനിച്ച് നടപ്പിലാക്കിയ ആക്രമണമാണിതെന്നാണ് ഛത്തീസ്ഗഡ് ‘ക്രിസ്ത്യന്‍ ഫോറ’ത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ പറയുന്നത്. ഗ്രാമത്തിന് പുറത്തുനിന്നുള്ള വിശ്വാസികളും ക്രിസ്ത്യന്‍ കൂട്ടായ്മയിലുണ്ടായിരുന്നു. സംഭവസ്ഥലത്തിന്റെ ഫോട്ടോയോ, വീഡിയോയോ എടുക്കുന്നത് തടയുവാന്‍ ഗ്രാമവാസികള്‍ സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്‌. അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ പന്നാലാല്‍ ഗജ്രാള്‍ പോലീസുമായി ബന്ധപ്പെട്ടെങ്കിലും അക്രമം നടന്ന കാര്യം പോലീസ് നിഷേധിക്കുകയാണ് ചെയ്തത്. ആക്രമണം നടന്ന ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുവാന്‍ വിളിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിവരെ പോലീസിന്റെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നുവെന്നാണ് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറമിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. ബാസ്താര്‍ മേഖലയില്‍ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അരുണ്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജും ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിക്കുമിടയിലും മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-26-16:11:46.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 14880
Category: 1
Sub Category:
Heading: "ഞങ്ങളുടെ ജീവന്‍ അപകടത്തില്‍": പീഡിത ക്രൈസ്തവര്‍ക്കായുള്ള ദിനത്തില്‍ വേദനയോടെ മരിയ ഷഹ്ബാസ്
Content: ലണ്ടന്‍: പീഡിത ക്രൈസ്തവരെ പ്രത്യേകം സ്മരിച്ച ഇന്നലെ റെഡ് വെനസ്ഡേ അഥവാ ചുവപ്പ് ബുധന്‍ ദിനത്തില്‍ അനുഭവം പങ്കുവെച്ച് പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസ്. യു.കെ പാർലമെന്ററി കമ്മിറ്റിയുടെ സഹായത്തിൽ എ.സി.എൻ സംഘടിപ്പിച്ച “Set Your Captives Free” എന്ന സെമിനാറിലാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് സന്ദേശം നല്‍കിയത്. "ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍" എന്ന സങ്കീര്‍ത്തന വചനത്തോടെയാണ് മരിയ സന്ദേശം ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്നും തങ്ങൾക്ക് കൊലപാതക ഭീഷണികൾ നിരന്തരം ലഭിക്കുന്നുവെന്നും വളരെ ഭയചകിതരും സുരക്ഷയെക്കുറിച്ച് ആകുലരുമാണെന്നും മരിയ പറഞ്ഞു. #{black->none->b->മരിയ പറഞ്ഞത് താഴെ നല്‍കുന്നു: (മലയാള പരിഭാഷ- ഫാ. ബിബിന്‍ മഠത്തില്‍) ‍}# എന്റെ പേരു മൈറ എന്നാണ്. ഞാൻ നിങ്ങളുമായി വിശുദ്ധ ബൈബിളിൽ നിന്നുള്ള ഒരു ഭാഗം പങ്കുവക്കാം. സങ്കീർത്തനം 82:3-4- “ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.” ദൈവവചനത്തിന്റെ അനുഗ്രഹം നമ്മോളോടെല്ലാവരോടുമൊപ്പം ഉണ്ടാവട്ടെ. ആമേൻ. എന്റെ പേരു മെയ്‌റ എന്നാണ്. ആറു മാസം മുമ്പ് എന്നെ ചിലർ തട്ടിക്കൊണ്ടു പോയി. അവർ എന്നെ ബലമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി. എന്നിട്ട് എന്റെ ഇഷ്ടത്തിനെതിരായി അവർ എന്റെ കല്യാണവും നടത്തി. എന്നെ ബ്ലാക്ക്മെയിൽ നടത്തി പീഡിപ്പിക്കുകയും വളരെ മോശമായി ദുരുപയോഗിക്കുകയും ചെയ്തു. എന്നെ പേടിപ്പിച്ചു എന്നെ ഒരു മുറിയിൽ അടച്ചിട്ടു. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്നെയും എന്റെ കുടുംബത്തിനെയും കൊല്ലുമെന്ന് അവരെന്നെ ഭീഷണിപ്പെടുത്തി. #{green->none->b->വീഡിയോ (22:06 മുതല്‍) ‍}# എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും എന്നെ രക്ഷിക്കുകയും ചെയ്ത ബിഷപ്പ് ഇഫ്ത്തിക്കർ ഇന്ത്രയാസിനും സഭക്കും ഞാൻ നന്ദി പറയുന്നു. അന്തർദേശീയ സഭയോടും ക്രിസ്ത്യൻ കമ്മ്യൂണിറ്റിയോടും അവരുടെ പ്രാർത്ഥനകൾക്ക് ഞാൻ നന്ദി പറയുന്നു. പാക്കിസ്ഥാനിൽ എന്റെയും എന്റെ ഫാമിലിയുടെയും ജീവൻ അപകടത്തിലാണ്. ഞങ്ങൾക്ക് കൊലപാതകഭീഷണികൾ നിരന്തരം ലഭിക്കുന്നു. ഞങ്ങൾക്ക് വളരെ ഭയചകിതരും ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലരുമാണ്. ഞാൻ ഇനി ഈ സമയത്ത് ദുരിതമനുഭവിക്കുന്ന ഫറ ഷഹീനും ഹുമ യൂനസിനും ആർസൂ രാജക്കും വേണ്ടി പ്രാർത്ഥിക്കാം. സ്വർഗസ്ഥനായ പിതാവേ, എല്ലാ നന്മകളുടെയും ഉറവിടമേ, ഞാൻ നിന്നെ സ്തുതിക്കുന്നു. അവിടുന്ന് എന്നേക്കും ജീവിക്കുന്നവനാകുന്നു. നീ കാരുണ്യവാനും അനന്തമായി സ്നേഹിക്കുന്നവനുമാകുന്നു. അവിടുത്തെ വിശ്വസ്ഥത എല്ലാ തലമുറകളിലും നിലനിൽക്കുന്നു. കർത്താവേ, ഞാൻ ക്രൈസ്തവ സമുദായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളെ നിന്റെ കരങ്ങളുടെ കീഴിൽ കാത്തുകൊള്ളണമേ. കർത്താവേ, നിന്റെ ജനതയെ എല്ലായിടത്തും എപ്പോഴും അനുഗ്രഹിക്കണമേ. സ്വർഗസ്ഥനായ പിതാവേ, ക്രൈസ്തവ സമുദായത്തിലെ എല്ലാ മൈനർ പെൺകുട്ടികളേയും കാത്തുകൊള്ളണമേ. അവരെ അവിടുത്തെ കരുണയുള്ള കരങ്ങളാൽ സംരക്ഷിക്കണമേ. അവിടുത്തെ ചിറകിനടിയിൽ ഒളിപ്പിക്കണമേ. കർത്താവേ, ഞാൻ ഹുമാ യൂനസിനും ആർസൂ രാജക്കും ഫറ ഷഹീനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവേ അവരിപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും അവരെ രക്ഷിക്കണമേ. ചങ്ങലകളെ പൊട്ടിക്കണമേ. ദുഷ്ടരിൽ നിന്നും അവരെ രക്ഷിക്കണമേ. അവിടുത്തെ വചനത്തിന്റെ ശക്തി ഞങ്ങളോടൊപ്പം ഉണ്ടാകണമേ. ബിഷപ്പ് ഇഫ്തികാറിനും ടീമിനും സഭക്കും വേണ്ടി കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, അങ്ങയുടെ ഈ മൂന്നു പെണ്മക്കളുടെ കുടുംബങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അവരെ ശക്തിയും ബലവും നൽകി അനുഗ്രഹിക്കണമേ. ഈ വരങ്ങളെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. ആമേൻ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-26-18:00:52.jpg
Keywords: മരിയ, ഷഹ്
Content: 14881
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | നാലാം സംഭവം: ദൈവം മോശയെ വിളിക്കുന്നു
Content: ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും വാഗ്ദാനത്തിന്റെ നാട്ടിലേക്ക് ഇസ്രായേൽ ജനത്തെ നയിച്ച മോശ, ദൈവസന്നിധിയിൽ നടത്തിയ പ്രാർത്ഥനകൾ മധ്യസ്ഥപ്രാർത്ഥനയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിത്തീർന്നു. പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മനുഷ്യകുലത്തെ മോചിപ്പിച്ച്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്ന, ഏക മധ്യസ്ഥനായ യേശുക്രിസ്തുവിലൂടെ പിന്നീട് അതു പൂർത്തിയാകുന്നു.
Image:
Keywords: രക്ഷയുടെ വഴി, നാലാം സംഭവം
Content: 14882
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീവർഷ സമാപനത്തോടനുബന്ധിച്ച് ഡോ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി (2019 -2020 )ആചരിച്ചുപോരുന്ന ദമ്പതീ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിൽ നവംബർ 26, 27, 28 ( വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.40 മുതൽ ഒൻപതു മണി വരെ സുപ്രസിദ്ധ വചന പ്രഘോഷകൻ റവ. ഡോ.ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ "ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുർബാനയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു. ശനിയാഴ്ച രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ജപമാലയോടും, വിശുദ്ധ കുര്‍ബാനയോടും, ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളിൽ പങ്കുചേരുന്നതിനും, ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തിൽ ഭാഗഭാക്കാകുവാൻ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വർഷ കോഡിനേറ്റർ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് എംസിബിഎസ്, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു. രൂപതയുടെ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും ആണ് എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/Events/Events-2020-11-27-00:01:00.jpg
Keywords: പൂവണ്ണത്തിൽ
Content: 14883
Category: 9
Sub Category:
Heading: കുടുംബകൂട്ടായ്‌മ വർഷാചാരണ ഉദ്‌ഘാടനം കാൻെറർബറിയിൽ
Content: കാൻെറർബറി: ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിൻെറ ഈറ്റില്ലമായ കാൻെറർബറിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6 മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാൻെറർബറി ഉൾപ്പെടെ ഉള്ള മാർ സ്ലീവാ മിഷന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷൻ അറിയിച്ചു. തത്സമയം ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേരുന്നതും തുടർന്ന് വരും ദിവസങ്ങളിലുള്ള കുടുംബപ്രാർത്ഥനകളിൽ കുടുംബകൂട്ടായ്‌മ വർഷാചരണത്തിൻെറ പ്രത്യേക പ്രാർത്ഥന ചൊല്ലുന്നതുമാണ്. രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്മ വർഷാചരണം. രൂപതയുടെ അജപാലനപദ്ധതിയായ 'ലിവിങ് സ്റ്റോൺസ്' ലെ നാലാമത്തെ വർഷമായ കുടുംബകൂട്ടായ്മ വർഷം മികവുറ്റതാക്കി മാറ്റുവാൻ ഉള്ള പരിശ്രമത്തിലാണ് രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്ക്കൽ, ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, കോർഡിനേറ്റർ ഷാജി തോമസ് സെക്രട്ടറി റെനി സിജു എന്നിവരുടെ നേതൃത്വത്തിലുള്ള കുടുംബകൂട്ടായ്മ കമ്മീഷൻ.
Image: /content_image/Events/Events-2020-11-27-00:12:45.jpg
Keywords: കുടുംബ
Content: 14884
Category: 1
Sub Category:
Heading: മൂന്നാഴ്ചയ്ക്കു ശേഷവും നീതിയില്ല: സ്‌ട്രോയും ശൈത്യകാല വസ്ത്രവും അനുവദിക്കണമെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി മാറ്റി
Content: മുംബൈ: ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയും സിപ്പര്‍ കപ്പും ശൈത്യകാല വസ്ത്രങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ തലോജ ജയില്‍ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹര്‍ജി ഡിസംബര്‍ നാലിലേക്കു മാറ്റി. പാര്‍ക്കിന്‍സണ്‍സ് രോഗിയെന്ന നിലയിലാണ് അദ്ദേഹം സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുശേഷമാണ് എന്‍ഐഎ മറുപടി നല്‍കിയത്. എന്‍ഐഎഅറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത സ്‌ട്രോയും സിപ്പര്‍ കപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി പുനെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവ എടുത്തിട്ടില്ലെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. ഇതോടെ ഫാ. സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ പുനെയിലെ പ്രത്യേക കോടതി തള്ളി. തുടര്‍ന്നാണ് ജയിലില്‍ സ്‌ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗംമൂലമുള്ള വിറയലും പേശികളുടെ സങ്കോചവും കാരണം ഗ്ലാസ് ഉപയോഗിച്ച് പാനീയങ്ങള്‍ കുടിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നുമാണ് ഫാ. സ്റ്റാന്‍ സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Image: /content_image/India/India-2020-11-27-09:47:55.jpg
Keywords: സ്റ്റാന്‍