category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീവർഷ സമാപനത്തോടനുബന്ധിച്ച് ഡോ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം
Contentപ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി (2019 -2020 )ആചരിച്ചുപോരുന്ന ദമ്പതീ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിൽ നവംബർ 26, 27, 28 ( വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.40 മുതൽ ഒൻപതു മണി വരെ സുപ്രസിദ്ധ വചന പ്രഘോഷകൻ റവ. ഡോ.ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ "ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുർബാനയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു. ശനിയാഴ്ച രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ജപമാലയോടും, വിശുദ്ധ കുര്‍ബാനയോടും, ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളിൽ പങ്കുചേരുന്നതിനും, ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തിൽ ഭാഗഭാക്കാകുവാൻ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വർഷ കോഡിനേറ്റർ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് എംസിബിഎസ്, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു. രൂപതയുടെ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും ആണ് എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-26 21:00:00
Keywordsപൂവണ്ണത്തിൽ
Created Date2020-11-27 00:01:00