Contents

Displaying 14561-14570 of 25133 results.
Content: 14915
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation |ഏഴാം സംഭവം |
Content: ദൈവദൂതൻ മറിയത്തെ മംഗളവാർത്ത അറിയിക്കുന്നു
Image:
Keywords: രക്ഷയുടെ വഴി, ഏഴാം സംഭവം
Content: 14916
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation |എട്ടാം സംഭവം |
Content: വെറും ഒരു കന്യകയിൽനിന്നല്ല, വിവാഹനിശ്ചയം ചെയ്ത കന്യകയിൽ നിന്ന് താൻ ഗർഭം ധരിക്കപ്പെടുകയും ജനിക്കുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിച്ചു . അതിനാൽ തന്റെ വളർത്തുപിതാവാകുവാൻ അവിടുന്ന് നീതിമാനായ ജോസഫിനെ തിരഞ്ഞെടുക്കുന്നു. നിശബ്ദതയുടെ ശുശ്രൂഷ ചെയ്തുകൊണ്ട് ജോസഫ് കർത്താവിന്റെ വാക്കുകൾ ശ്രവിക്കുന്നു. ക്രിസ്തുരഹസ്യങ്ങളെല്ലാം നിശബ്ദതയിൽ നിമഗ്നമാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഇരുളടഞ്ഞ നിമിഷങ്ങളിൽ, മൗനത്തിന്റെ മഹാരഹസ്യത്തിലൂടെയും ദൈവം നമ്മോടു സംസാരിക്കുന്നു .
Image:
Keywords: രക്ഷയുടെ വഴി, എട്ടാം സംഭവം
Content: 14917
Category: 18
Sub Category:
Heading: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി: മാര്‍ ജോസ് പുളിയ്ക്കല്‍
Content: കാക്കനാട്: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പും അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാര്‍ ജോസ് പുളിയ്ക്കല്‍. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം വെബിനാറിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം കുടുംബങ്ങളില്‍ ചിലവഴിക്കുന്നതുമൂലം കുടുംബങ്ങള്‍ക്ക് ഒരു നവജീവനുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലെ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളും വിശ്വാസത്തിലുറച്ച ധാര്‍മ്മികതയും തിരികെ പിടിക്കണമെന്നും സമൂഹത്തിലെ അസന്തുലിതാവസ്ഥയ്ക്കെതിരെ നിസ്സംഗത വെടിഞ്ഞ് അമ്മമാര്‍ സാമൂഹിക ഇടപെടല്‍ നടത്തണമന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് ഡോ. കെ.വി റീത്താമ്മയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അന്തര്‍ദേശീയ ഡയറക്ടര്‍ റവ. ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സി. ഡോ. സാലി പോള്‍ സി.എം.സി, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, മേഴ്സി ജോസഫ്, റിന്‍സി ജോസ്, റ്റെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. څമാതൃത്വം നവയുഗ സൃഷ്ടിക്കായിچ എന്ന ആപ്തവാക്യം സ്വീകരിച്ച് വിശ്വാസജീവിതം, ശുചിത്വ സംസ്കാരം, ഭക്ഷ്യ പരമാധികാരം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയാണ് എല്ലാ രൂപതകളിലും മാതൃവേദി ഈ കാലഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് യോഗം തീരുമാനിച്ചു. ഇന്ത്യയിലെ വിവിധ രൂപത ഡയറക്ടര്‍മാര്‍ വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.
Image: /content_image/India/India-2020-11-30-21:12:14.jpg
Keywords: പുളിയ്ക്കല്‍
Content: 14918
Category: 18
Sub Category:
Heading: സീറോമലബാര്‍ സഭയ്ക്ക് പുതിയ യൂത്ത് കമ്മീഷന്‍ സെക്രട്ടറി
Content: കാക്കനാട്: ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര സീറോമലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ഗ്ലോബല്‍ ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി തീര്‍ ന്നതിനെ തുടര്‍ന്നാണ് ഫാ. ജേക്കബ് ചക്കാത്ര നിയമിതനായത്. 2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജനസംഘടനയായ യുവദീപ്തി- എസ് എം വൈ എം ന്‍റെ ഡയറക്ടറായി ബഹു. ചക്കാത്ര അച്ചന്‍ സേവനം ചെയ്തുവരുകയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേക്കബ് ചക്കാത്ര ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം പുഷ്പഗിരി, കോട്ടയം ലൂര്‍ദ്ദ്, അയര്‍ക്കുന്നം, ചാഞ്ഞോടി, കുമാരനല്ലൂര്‍ ഇടവകകളിലും, കെ.സി.എസ്.എല്‍ .ന്‍റെ അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ചമ്പക്കുളം സെന്‍റ് മേരീസ് ബസിലിക്കാ ഇടവകാംഗമായ ജേക്കബച്ചന്‍ ചക്കാത്ര ജോസഫ് തോമസ് - മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ബിജു തോമസ്, രഞ്ചന്‍ തോമസ്.
Image: /content_image/India/India-2020-12-01-08:01:58.jpg
Keywords: കമ്മീഷന്‍
Content: 14919
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍: ആശങ്ക പ്രകടിപ്പിച്ച് ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ്
Content: ഭോപ്പാല്‍: ആദിവാസി മേഖലകളായ ഉമാരിയ, ബദ്വാനി ജില്ലകളിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങ് ചൗഹാന്റെ ആരോപണം വന്നതോടെ മിഷ്ണറിമാര്‍ക്കെതിരെ നടപടി ശക്തമാകുമെന്ന ആശങ്ക ബലപ്പെടുന്നു. ലവ് ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 28ന് ആരംഭിക്കുന്ന ത്രിദിന നിയമസഭാ സമ്മേളനത്തിലൂടെ ‘ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2020’ പാസാക്കിയെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനോട് ചേര്‍ത്തു ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അവഗണിക്കപ്പെട്ടു കഴിയുന്ന ആദിവാസികള്‍ അടക്കമുള്ള നിരാലംബരായ സമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്ന ക്രൈസ്തവ മിഷ്ണറിമാരെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണവുമായി കൂച്ചുവിലങ്ങിടുവാന്‍ സംസ്ഥാന നേതാക്കള്‍ തിരിഞ്ഞിരിക്കുന്നത് ക്രൈസ്തവര്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഭോപ്പാല്‍ മെത്രാപ്പോലീത്ത ലിയോ കൊര്‍ണേലിയോ രംഗത്തെത്തി. തങ്ങള്‍ ആരേയും നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യുന്നില്ലെന്നും, വിശ്വാസപരിവര്‍ത്തനം മനുഷ്യന്റേതല്ല മറിച്ച് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നും ഭോപ്പാല്‍ മെത്രാപ്പോലീത്ത ലിയോ കൊര്‍ണേലിയോ പറഞ്ഞു. ചൗഹാന്റെ ആരോപണം ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്ന നിയമങ്ങളാണ് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരുടെ മേല്‍ നിരവധി വ്യാജ കേസുകള്‍ ചുമത്തപ്പെട്ട കാര്യവും ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയും സമാനമായ ആരോപണവുമായി രംഗത്തുവന്നിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-01-09:19:27.jpg
Keywords: ബി‌ജെ‌പി, ഹിന്ദുത്വ
Content: 14920
Category: 1
Sub Category:
Heading: ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ഭവനങ്ങള്‍ക്കും നേരെ ആക്രമണം: പൊള്ളലേറ്റ വയോധിക ആശുപത്രിയില്‍
Content: കെയ്റോ: ഈജിപ്തിലെ മിന്യാ ഗവര്‍ണറേറ്റിലെ ബര്‍ഷാ ഗ്രാമത്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഇസ്ലാമിക നിലപാടുള്ള ജനക്കൂട്ടത്തിന്റെ ആക്രമണം. ക്രിസ്ത്യാനി എന്നു ആരോപിക്കപ്പെടുന്ന ഒരാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇസ്ലാം വിരുദ്ധമെന്ന് കരുതപ്പെടുന്ന ലേഖനം പോസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്നായിരുന്നു തീവ്ര നിലപാടുള്ള ജനസമൂഹം ആക്രമണം അഴിച്ചുവിട്ടത്. നിരവധി ദേവാലയങ്ങളും, ക്രിസ്ത്യന്‍ ഭവനങ്ങളും, കടകളും ആക്രമണത്തിനിരയായി. കല്ലുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പൊള്ളലേറ്റ പ്രായമായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീടും അക്രമികള്‍ അഗ്നിക്കിരയാക്കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടു ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോമ്പുകാലത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട ദിവ്യകര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെ ‘അബൌ സെഫിന്‍’ ദേവാലയം ആക്രമിക്കുവാന്‍ ശ്രമിച്ചതായും മാധ്യമ റിപ്പോര്‍ട്ടുണ്ട്. ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മിനിബസ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആക്രമണത്തിന് ശേഷം മിന്യാ ഗവര്‍ണര്‍ ജെനറല്‍ ഒസാമ അല്‍ ക്വാദി ഗ്രാമത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, സഹവര്‍ത്തിത്ത്വവും സഹിഷ്ണുതയും നിലനിര്‍ത്തുവാന്‍ ഇസ്ലാം പുരോഹിതരോടു ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ഈജിപ്തില്‍ മതനിന്ദയുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം ഈ വര്‍ഷം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. അക്രമത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഇതിനുത്തരവാദികളായവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള സന്നദ്ധ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ സി.ഇ.ഒ സ്കോട്ട് ബോവര്‍ ആവശ്യപ്പെട്ടു. വടക്കന്‍ ഈജിപ്തിലെ ഗ്രാമീണ മേഖലകളില്‍ നിന്നും ക്രൈസ്തവരെ ആക്രമിക്കുന്നതും അവരെ നിര്‍ബന്ധിത പലായനത്തിലേക്ക് നയിക്കുന്നതും തിവായിരിക്കുകയാണെന്നു ക്രൈസ്തവ് വിരുദ്ധ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പണ്‍ ഡോഴ്സ് യു.എസ്.എ’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ പതിനാറാമതാണ് ഈജിപ്തിന്റെ സ്ഥാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-01-11:25:39.jpg
Keywords: ഈജി
Content: 14921
Category: 1
Sub Category:
Heading: കോവിഡ് 19: ഇറ്റലിയില്‍ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞത് ഒരു ബിഷപ്പും 43 വൈദികരും
Content: റോം: കോവിഡ് 19 രോഗബാധ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നവംബറിൽ മാത്രം മരണമടഞ്ഞത് നാൽപ്പത്തിമൂന്ന് ഇറ്റാലിയൻ വൈദികര്‍. ഫെബ്രുവരിയിൽ മഹാമാരി ആരംഭിച്ചതു മുതൽ 167 വൈദികര്‍ക്ക് കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെട്ടതായി ഇറ്റാലിയൻ മെത്രാന്‍ സമിതിയുടെ പത്രമായ 'അവനീര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ നവംബറിൽ ഒരു ഇറ്റാലിയൻ ബിഷപ്പും കോവിഡ് ബാധയെ തുടര്‍ന്നു മരണമടഞ്ഞു. നവംബർ 23ന് മിലാനിലെ വിരമിച്ച ഓക്സിലറി ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരിയാണ് (87) അന്തരിച്ചത്. ഒക്ടോബർ ആരംഭത്തില്‍ കാസെർട്ട രൂപതയിലെ ബിഷപ്പ് ജിയോവന്നി ഡി അലൈസ് കൊറോണ ബാധിച്ച് മരിച്ചിരിന്നു. ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടീറോ ബാസെറ്റി ഈ മാസം ആദ്യം കോവിഡ് 19 രോഗബാധിതനായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഇറ്റലിയില്‍ വൈറസിന്റെ രണ്ടാം തരംഗം നേരിടുകയാണ്. 7,95,000 ത്തിലധികം പോസിറ്റീവ് കേസുകളുണ്ടെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ രാജ്യത്ത് 55,000 പേർ വൈറസ് ബാധയെ തുടര്‍ന്നു മരണമടഞ്ഞിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-01-11:55:34.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 14922
Category: 18
Sub Category:
Heading: രാമനാഥപുരം രൂപതയില്‍ പുതിയ കുര്‍ബാനക്രമം
Content: കോയമ്പത്തൂര്‍: രാമനാഥപുരം സീറോ മലബാര്‍ രൂപതയില്‍ പുതിയ കുര്‍ബാനക്രമം നിലവില്‍വന്നു. ജനാഭിമുഖമായ കുര്‍ബാന അര്‍പ്പിക്കുന്ന ഇതേവരെയുള്ള രീതിക്കുപകരം വിശ്വാസപ്രമാണം വരെ വചനവേദിയില്‍ ജനങ്ങൾക്ക്‌ അഭിമുഖമായും അതിനുശേഷം കുര്‍ബാന സ്വീകരണം കഴിയുന്നതുവരെ അൾത്താരയ്ക്ക് അഭിമുഖമായും പിന്നീട്‌ സമാപനശുശ്രൂഷ വചനവേദിയില്‍ ജനങ്ങൾക്കഭിമുഖമായുമാണ്‌ പുതിയ കുര്‍ബാന സമര്‍പ്പണം. സീറോ മലബാര്‍ സിനഡിന്റെ തീരുമാനപ്രകാരമാണ്‌ മാറ്റം. രാമനാഥപുരം രൂപതയില്‍ ഈ സംവിധാനം നടപ്പാക്കിയതോടെ തമിഴ്നാട്ടിലെ സീറോ മലബാര്‍ സഭ മുഴുവനായും ഈ രീതിയില്‍ കുര്‍ബാന അര്‍പ്പണം നടക്കുന്ന പ്രദേശമായി. പുതിയക്രമത്തിലല്ലാതെ വ്യത്യസ്തമായുള്ള വിശുദ്ധകുര്‍ബാനസമര്‍പ്പണത്തിന്‌ രാമനാഥപുരം രൂപതയില്‍ സാധുതയും അംഗീകാരവും ഉണ്ടാകില്ലെന്ന്‌ രാമനാഥപുരം രൂപതാ മെത്രാന്‍ മാര്‍ പോൾ ആലപ്പാട്ടിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
Image: /content_image/India/India-2020-12-01-13:00:03.jpg
Keywords: കിഴക്ക, കുര്‍ബാന
Content: 14923
Category: 24
Sub Category:
Heading: സ്വപ്നങ്ങളുടെ കഥ പറയുന്ന ക്രിസ്തുമസ്
Content: ഒരിക്കൽ കൂടി ആഗമനകാലത്തിന്റെ, ഡിസംബർ മാസത്തിന്റെ, പുണ്യതയിലും ധന്യതയിലുമാണ് നാം. ഉണ്ണിയേശുവിനെ ഹൃദയത്തിലും, ഭവനത്തിലും സ്വീകരിക്കുവാൻ മനുഷ്യർ ത്യാഗപ്രവൃത്തികളിലൂടെയും, പുണ്യ പ്രവൃത്തികളിലൂടെയും, നന്മ പ്രവൃത്തികളിലൂടെയും, ഒപ്പം പ്രാർത്ഥനകൾ വഴിയുമൊക്കെ അല്പംകൂടി ആത്മീയമായി ഒരുങ്ങുന്ന കാലഘട്ടം. ഈ മംഗളവാർത്തക്കാലം എല്ലാവർക്കും മംഗളകരമായ വാർത്തകൾ നൽകുന്ന കാലമായി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ദൈവനാമത്തിൽ ആശീർവദിക്കുകയും ചെയ്യുന്നു. സത്യത്തിൽ, ക്രിസ്തുമസ് ഒത്തിരിയേറെ സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ കഥപറയുന്ന തിരുനാളാണ്. ചില വ്യക്തികൾ അവർ കണ്ട സ്വപ്നങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയപ്പോൾ, അവരുടെ ജീവിതത്തിൽ കൃപയായി, അനുഗ്രഹമായി, ദൈവം ഇടപെടുന്ന രംഗങ്ങളാണ് ക്രിസ്മസ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ വളർത്തച്ഛനായ വിശുദ്ധ യൗസേപ്പിതാവ് വളരെ അസ്വസ്ഥനായി കിടന്നുറങ്ങിയ ഒരു രാത്രിയിൽ ഒരു സ്വപ്നം കാണുകയാണ്. "താൻ വിവാഹം കഴിക്കാൻ പോകുന്ന മറിയം പരിപൂർണ്ണമായും നല്ല സ്ത്രീയാണ്, അവളിൽനിന്ന് ജനിക്കുവാൻ പോകുന്നവൻ നിന്റെ ജീവിതത്തെ കീഴ്മേൽ മറിക്കും.ശങ്കിക്കാതെ, നീ അവളെ ഭാര്യയായി സ്വീകരിക്കുക."അതുവരെ ഒരു സാധാരണക്കാരനായ, പാവപ്പെട്ട തച്ചൻ എന്ന് മാത്രം വിശേഷണം ഉണ്ടായിരുന്ന ജോസഫ് പിന്നീട് നീതിമാനായ മനുഷ്യൻ ആയിത്തീരുകയും, ദൈവത്തിന്റെ വളർത്തച്ഛനായതും, താൻ കണ്ട സ്വപ്നത്തിന് ജോസഫ് വില കൊടുത്തതിന്റെ പേരിലാണ്! പൗരസ്ത്യദേശത്ത് വസിച്ചിരുന്ന മൂന്ന് ജ്ഞാനികൾ ഒരു സ്വപ്നം കണ്ടു: "തങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു".തങ്ങളുടെ അറിവും പാണ്ഡിത്യവും ഉപയോഗിച്ച് അവർ ചിന്തിച്ചു, തീർച്ചയായും രക്ഷകൻ, ഒരു രാജകൊട്ടാരത്തിൽ ആയിരിക്കും പിറക്കുക.അങ്ങനെ അവർ വഴിതെറ്റി എത്തിച്ചേർന്നത് ഹേറോദേസിന്റെ കൊട്ടാരത്തിലായിരുന്നു. പക്ഷേ അവർക്ക് അവിടെ രക്ഷകനെ കണ്ടെത്താനായില്ല. അതേ, ദൈവമില്ലാത്തയിടങ്ങളിൽ ദൈവത്തെ അന്വേഷിച്ചാൽ എങ്ങനെ തമ്പുരാനെ കണ്ടെത്താനാകും? സമ്പത്തിലും, സൗഭാഗ്യങ്ങളിലും, ജഡമോഹങ്ങളിലും ദൈവം വസിക്കുന്നു എന്ന് ചിന്തിക്കുവാനുള്ള പ്രലോഭനം മനുഷ്യസഹജമാണ്. അവ നിന്നെ "വഴിതെറ്റിക്കുന്ന രാജകൊട്ടാരങ്ങൾ" ആണെന്ന് തിരിച്ചറിയുക! സുഹൃത്തേ, ഒരുവേള ചിന്തിക്കാം, ഇനിയും ഞാൻ ദൈവത്തെ കണ്ടെത്താത്തതിന്റെ കാരണം ദൈവമില്ലാത്ത സ്ഥലങ്ങളിൽ, ലോകമോഹങ്ങളുടെ ആർഭാടങ്ങളിൽ, പാപത്തിൻ കെണികളിലൊക്കെ ഞാൻ ദൈവത്തെ തിരയുന്നതുകൊണ്ട് തന്നെയല്ലേ? ഒടുവിൽ ആ ജ്ഞാനികൾ "കൊട്ടാരംവിട്ട് പുറത്തിറങ്ങിയപ്പോൾ", ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ദുർഗന്ധം വമിക്കുന്ന കാലിത്തൊഴുത്തിൽ ദൈവത്തെ കണ്ടെത്തി. വീണ്ടും അവർ ഹേറോദേസ് രാജാവ് ശിശുവിനെ കൊല്ലാൻ തീരുമാനിക്കുന്നു എന്ന "സ്വപ്നത്തിൽ" ലഭിച്ച അറിവനുസരിച്ച് "വഴിമാറി സഞ്ചരിക്കുന്നു". അങ്ങനെ തങ്ങളുടെ സ്വപ്നങ്ങൾക്ക് വില കൽപ്പിക്കുകയും, വഴിമാറി സഞ്ചരിക്കാൻ തയ്യാറാവുകയും ചെയ്ത ആ ജ്ഞാനികൾ ദൈവത്തെ കണ്ടു വിശുദ്ധരായിത്തീരുന്നു. അതെ ദൈവാനുഭവം സാധ്യമായവർക്കെല്ലാം മാനസാന്തരങ്ങൾ ഉണ്ടാകും. സുഹൃത്തേ, എന്തേ ദൈവം ഇനിയും ഒരു അനുഭവം ആയി മാറുന്നില്ല? സുഹൃത്തേ നീ എപ്പോഴെങ്കിലും സ്വപ്നം കാണാറുണ്ടോ? ക്രിസ്തുവിനെ എനിക്ക് കാണണമെന്ന സ്വപ്നം? എന്റെ ജീവിത പ്രതിസന്ധികളിലും, സഹനങ്ങളിലും, എന്റെ കരം പിടിച്ചു നടക്കുന്ന ഒരു ദൈവമുണ്ടെന്നുള്ള സ്വപ്നം? എന്നെക്കുറിച്ച് സ്വപ്നം കാണുന്ന, പദ്ധതികൾ വിഭാവനം ചെയ്യുന്ന, ഒരു ദൈവമുണ്ടെന്നുള്ള സ്വപ്നം? അബ്ദുൽ കലാം പറഞ്ഞുവച്ചത് പോലെ, "ജീവിതത്തെ കുറിച്ച് സ്വപ്നം കാണുന്നവരാണോ നിങ്ങൾ"? പകൽ കിനാവോ, പാഴ്കിനാവോ അല്ല! യഥാർത്ഥ ജീവിത "ദർശനങ്ങൾ" കാണുന്നവർ! പീലാത്തോസിനെ ഭാര്യ ക്ലോഡിയ, കൊലകളത്തിലേക്ക് നയിക്കപ്പെട്ട ക്രിസ്തുവിനെ കുറിച്ചോർത്ത്, രാത്രിയിൽ ഒരു സ്വപ്നം കാണുകയാണ്. "ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്". പക്ഷേ പീലാത്തോസ് ഭാര്യയുടെ സ്വപ്നത്തിന് വില കൊടുക്കാതെ, "കൈകഴുകി എനിക്ക് ആ നീതിമാന്റെ രക്തത്തിൽ പങ്കില്ല" എന്ന് പലയാവർത്തി പറഞ്ഞിട്ടും ലോകമിന്നും അവനെ ഒരു ക്രൂരനായി കാണുന്നു.അതെ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഒത്തിരിയേറെ അലയേണ്ടിവരും, സഹിക്കേണ്ടിവരും, വിലകൊടുക്കേണ്ടിവരും, തിരസ്കരണമേൽക്കേണ്ടിവരും. സുഹൃത്തേ,നിന്റെ സ്വപ്നമെന്താ? അതിനുവേണ്ടി വില കൊടുക്കുക! വിശുദ്ധനായ ഒരു വൈദികനാകാൻ, വിശുദ്ധയായ ഒരു സമർപ്പിതയാകാൻ, നല്ല മാതാപിതാക്കളാകാൻ, കുടുംബത്തിന് ഉപകാരമുള്ള മക്കളാകാൻ, ഒരു നല്ല ജോലി സമ്പാദിക്കാൻ, നന്നായി പഠിച്ച് ജീവിതത്തിൽ വിജയം നേടാൻ ഒക്കെ ഒക്കെ നീ സ്വപ്നം കാണണം. നിന്റെ സ്വപ്നത്തിനുവേണ്ടി നീ അലയുന്ന വ്യക്തിയാണെങ്കിൽ, ഏതു മരുഭൂമി അനുഭവങ്ങളോ,ഗത്സമേൻ അനുഭവങ്ങളോ ഉണ്ടായാലും, ആ സ്വപ്നസാക്ഷാത്കാരത്തിനായി ദൈവം കൂടെ ഉണ്ടാവും.തീർച്ച! ഹലോ സുഹൃത്തേ,... എന്റെ ജീവിത സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു എന്ന് പരാതിപ്പെടുന്നവനാണോ നീ? അതോ, "കണ്ണടച്ചാൽ നീയാണ് ഫാത്തിമ..." എന്നും പറഞ്ഞു, ഇപ്പോഴും ദീവാസ്വപ്നം കണ്ടിരിക്കുകയാണോ? ഈ ക്രിസ്തുമസ് ജീവിത ദർശനങ്ങൾ നൽകുന്ന ദിനങ്ങളായി മാറട്ടെ. സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനങ്ങളായി മാറട്ടെ. അങ്ങനെ മാനസാന്തരത്തിലൂടെ, ഉണ്ണി യേശുവിനായി ഒരു പുൽക്കൂട് ഹൃദയത്തിലും,ഭവനത്തിലും നമുക്ക് ഒരുക്കാം.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2020-12-01-13:17:59.jpg
Keywords: ക്രിസ്തുമസ്, ഫാ. ഫിലിപ്പ്
Content: 14924
Category: 1
Sub Category:
Heading: വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു: ആരാധനാലയങ്ങളുടെ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന്‌ ഫ്രഞ്ച് ഉന്നത കോടതി
Content: പാരീസ്: ഒരേസമയത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം മുപ്പതായി നിശ്ചയിച്ച ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്‍ ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തിന് അനുസൃതമായല്ലായെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബർ 30 മുതലുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുമാറ്റുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്‍പ്രകാരം അവശ്യവസ്തുക്കൾ അല്ലാത്തവ വിൽക്കുന്ന സ്ഥാപനങ്ങളും ദേവാലയങ്ങളും തുറക്കാനുളള അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ ദേവാലയങ്ങൾ എത്ര വലുപ്പമുള്ളവ ആയാലും മുപ്പതിൽ കൂടുതൽ ആളുകൾ ഒരേസമയത്ത് ദേവാലയത്തിൽ പ്രവേശിക്കരുതെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്ന വ്യവസ്ഥ. കച്ചവട സ്ഥാപനങ്ങളെക്കാളുമധികം ദേവാലയങ്ങളിലും കത്തീഡ്രലുകളിലും സമ്പർക്കം ഇല്ലാതെ നിൽക്കാൻ സ്ഥലമുണ്ടെന്നു സർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്ന കത്തോലിക്കാ സംഘടനകൾ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. പോലീസ് അതിക്രമങ്ങളുടെ പേരിൽ പാരീസിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രം കണ്ടതിനുശേഷം ദേവാലയങ്ങളിൽ 30 പേർ മാത്രമേ നിൽക്കാൻ പാടുള്ളൂവെന്ന് പറയുന്നത് യുക്തിഹീനമായ കാര്യമാണെന്ന് നന്ററ്റാരെ രൂപതയുടെ മെത്രാനായ മാത്യു റൂഗ് പ്രതികരിച്ചു. അതേസമയം ആരോപണങ്ങളെല്ലാം സർക്കാർ നിഷേധിച്ചു. ഫ്രാൻസ് മാത്രമല്ല ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ള ഏകരാജ്യമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയായ പാസ്കൽ ലെഗ്ളിസ് പറഞ്ഞു. എന്നാൽ ദേവാലയ പ്രവേശനത്തിന് 30 എന്നുള്ള എണ്ണം വളരെയധികം കുറവാണെന്ന് ഭരണനേതൃത്വം സമ്മതിച്ചു. അതേസമയം വിവിധ മതങ്ങളുടെ പ്രതിനിധികൾ ഫ്രഞ്ച് പ്രധാനമന്ത്രി ജിയാൻ കാസ്റ്റെക്സുമായി കൂടിക്കാഴ്ച നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-01-17:59:57.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച