Contents

Displaying 14591-14600 of 25133 results.
Content: 14945
Category: 10
Sub Category:
Heading: ഗവര്‍ണ്ണറുടെ ആഹ്വാനത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ച് ഒക്ലഹോമ ജനത
Content: ഒക്ലഹോമ: അമേരിക്കന്‍ സംസ്ഥാനമായ ഒക്ലഹോമയിൽ കൊറോണ വൈറസ് ബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ആഹ്വാന പ്രകാരം ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഇന്നലെ ഡിസംബര്‍ മൂന്നിനാണ് ഗവൺമെന്റ് കെവിൻ സ്റ്റിന്റെ ആഹ്വാനപ്രകാരം സംസ്ഥാന ജനത പ്രാര്‍ത്ഥനാദിനമായി ആചരിച്ചത്. രോഗികള്‍ക്ക് സൌഖ്യം ലഭിക്കുന്നതിനും രോഗപീഡയില്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുവാനും മഹാമാരിയ്ക്കെതിരെ പൊരുതുന്ന എല്ലാവർക്കും ശക്തിയും വിവേകവും ലഭിക്കാനും സംസ്ഥാന ജനത ദൈവീക ഇടപെടല്‍ യാചിക്കണമെന്ന് റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗം കൂടിയായ ഗവർണർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I’m thankful for <a href="https://twitter.com/h_a_thomas?ref_src=twsrc%5Etfw">@h_a_thomas</a> and the many Oklahomans joining me in prayer and leading in their communities as we continue to respond to <a href="https://twitter.com/hashtag/COVID19?src=hash&amp;ref_src=twsrc%5Etfw">#COVID19</a>.<a href="https://t.co/HrucxzFCZU">https://t.co/HrucxzFCZU</a></p>&mdash; Governor Kevin Stitt (@GovStitt) <a href="https://twitter.com/GovStitt/status/1334557041151651841?ref_src=twsrc%5Etfw">December 3, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ജീവിതപങ്കാളിയായ സാറയും താനും ഒക്ലഹോമൻ ജനതയും പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും പ്രാർത്ഥന ദൈവത്തിന്റെ ഹൃദയത്തെ ചലിപ്പിക്കുന്നുവെന്നും അദ്ദേഹം പിന്നീട് പ്രസ്താവിച്ചു. ഒക്ലഹോമയിൽ നവംബർ 16 മുതൽ തിങ്കളാഴ്ച വരെ പുതിയ കേസുകളുടെ ശരാശരി 2,628.9 ൽ നിന്ന് 2,838.7 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാഹ്വാനമെന്നത് ശ്രദ്ധേയമാണ്. കോവിഡ് 19 മൂലം ഒക്ലഹോമയിൽ 1,758 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൂസിയാന, ഒഹിയോ തുടങ്ങിയ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ പ്രാര്‍ത്ഥനാദിനാചരണത്തിന് നേരത്തെ ആഹ്വാനം നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-04-12:34:25.jpg
Keywords: ഉപവാസ, പ്രാര്‍ത്ഥനാ
Content: 14946
Category: 10
Sub Category:
Heading: ഈ വര്‍ഷം 17 ലക്ഷം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു: ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ വെളിപ്പെടുത്തല്‍
Content: വാഷിംഗ്ടണ്‍ ഡി‌.സി: കൊറോണ പകര്‍ച്ചവ്യാധിയ്ക്കിടയിലും ഈ വര്‍ഷം യേശുക്രിസ്തുവിനെ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്ന്‍ ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാം. കൊറോണ വൈറസ് ആളുകളിലേക്ക് പടര്‍ന്നതുപോലെ സുവിശേഷവും കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നുവെന്ന്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ബി.ജി.ഇ.എ), സമരിറ്റന്‍ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. 2020ല്‍ ബി.ജി.ഇ.എയുടെ ഓണ്‍ലൈന്‍ മിനിസ്ട്രികള്‍ വഴി പതിനേഴു ലക്ഷത്തിലധികം ആളുകള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനുള്ള സന്നദ്ധത കാണിച്ചുവെന്നാണ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ സംഖ്യ ഇരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്റെ ജീവിതകാലത്ത് നമ്മള്‍ ഒരിക്കലും ഇതുപോലൊരു മഹാമാരിയിലൂടെ കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതും, അവരുടെ കണ്ണുകളെ തുറക്കുന്നതും ദൈവമാണ്. പകര്‍ച്ചവ്യാധിക്ക് അത് തടയുവാന്‍ സാധിച്ചില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആളുകളെ ക്രിസ്തുവിനോട് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്”. ഫ്രാങ്ക്ലിന്‍ പറഞ്ഞു. ഇതിനു മുന്‍പ് സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ ഇപ്പോള്‍ കേള്‍ക്കുന്നുവെന്നും, സുവിശേഷവത്കരണത്തെ സംബന്ധിച്ചിടത്തോളം 2020 ഒരു നല്ല വര്‍ഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറും ലഭ്യമായ ഒരു സുവിശേഷ ഹോട്ട്ലൈന്‍ സര്‍വീസും ബി.ഇ.ജി.എ കൈകാര്യം ചെയ്യുന്നുണ്ട്. മഹാമാരിയെത്തുടര്‍ന്ന്‍ ആരാധനകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ദേവാലയങ്ങളില്‍ പോകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഓണ്‍ലൈനില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ ദേവാലയങ്ങള്‍ നിരവധിയാണെന്നും ഫ്രാങ്ക്ലിന്‍ പറയുന്നു. ബൈബിള്‍ പഠനം സാധാരണപോലെ തന്നെ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവാലയങ്ങളിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞില്ലെങ്കിലും സാധാരണയായി ദേവാലയങ്ങളില്‍ പോയി ആരാധനയില്‍ പങ്കെടുക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലൂടെ ആരാധനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനെ പിന്തുടരുവാനും , സുവിശേഷമനുസരിച്ച് ജീവിക്കുവാനും വിശ്വാസികളെ പ്രാപ്തരാക്കുവാന്‍ പ്രത്യേക പരിശീലന പദ്ധതിക്ക് തന്നെ സമരിറ്റന്‍ പഴ്സ് രൂപം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-04-21:08:00.jpg
Keywords: ഗ്രഹാ
Content: 14947
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | പന്ത്രണ്ടാം സംഭവം | ജ്ഞാനികൾ രക്ഷകനെ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നു
Content: മാനവകുലം ഒരു പുതിയ യാത്ര ആരംഭിക്കുന്നു. ജനതകൾ ക്രിസ്തുവിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ അവിടുത്തെ ഉദയശോഭയിലേക്കും വരും . ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തുന്ന ജനതകളുടെ ആദ്യഫലങ്ങളായി ജ്ഞാനികൾ ഉണ്ണിയേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു . “എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
Image:
Keywords: രക്ഷയുടെ വഴി, Way of Salvation, പന്ത്രണ്ടാം സംഭവം
Content: 14948
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍
Content: മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍.പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പറും അനുവദിച്ചതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. അറസ്റ്റിനിടെ പിടിച്ചെടുത്ത ബാഗ് തിരികെ നല്‍കാന്‍ ദേശീയ അന്വേഷണ എജന്‍സിയോടു നിര്‍ദേശിക്കണമെന്നതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങളുമായി ഫാ. സ്റ്റാന്‍ സ്വാമി (83) പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്‍ഐഎ സംഘം പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ ക്ലോണ്‍ പകര്‍പ്പ്, നവിമുംബൈയിലെ തലോജ ജയിലില്‍നിന്നു മാറ്റാനുള്ള തീരുമാനം റദ്ദാക്കണം എന്നിവയാണ് മറ്റാവശ്യങ്ങള്‍. ഒക്ടോബര്‍ എട്ടിനാണു ഫാ. സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഈ സമയത്തു പിടിച്ചെടുത്ത സിപ്പറും സ്‌ട്രോയും തിരിച്ചുനല്‍കാന്‍ എന്‍ഐഎയോടു നിര്‍ദേശിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസമാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്തില്ലെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്. ഇതിനു പിന്നാലെ തണുപ്പുകാലത്ത് ഉപയോഗിക്കാനുള്ള വസ്ത്രവും സ്‌ട്രോയും സിപ്പറും നല്‍കണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. മറുപടി നല്‍കാന്‍ ജയിലധികൃതരോട് കഴിഞ്ഞ 26 നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് കോടതി വീണ്ടും നീട്ടിക്കൊണ്ടു പോയെങ്കിലും ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-05-05:51:04.jpg
Keywords: സ്റ്റാന്‍
Content: 14949
Category: 18
Sub Category:
Heading: മലയോര കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി
Content: കൊച്ചി: കേരളത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്ഇസഡ്), പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) എന്നീ വിഷയങ്ങളിലുള്ള മലയോര കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഒഴിവാക്കി മാത്രം പരിസ്ഥിതിലോല മേഖല നിര്‍ണയവുമായി മുന്നോട്ടു പോകാന്‍ സത്വര നടപടി കൈക്കൊള്ളണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശൈത്യകാല സമ്മേളനത്തില്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം. നിക്ഷിപ്ത വനമേഖലയോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ (ഏരിയല്‍ ഡിസ്റ്റന്‍സ്) ചുറ്റളവ് വനഭൂമിയായി പരിഗണിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ ഇതിനുളള നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിച്ച് അവരുടെ സഹകരണത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ ബാധിക്കപ്പെടുന്ന പ്രദേശവാസികളെ അറിയിക്കുകയോ അവരുടെ ആശങ്കകള്‍ പരിഹരിക്കുകയോ ഉണ്ടായില്ല. റീനോട്ടിഫിക്കേഷന്‍ വന്നിട്ടുള്ളതില്‍ 925 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തീര്‍ണത്തിനായി അതിന് ചുറ്റുമുള്ള 708 ചതുരശ്ര കിലോമീറ്റര്‍ (77.5 ശതമാനം) പരിസ്ഥിതിലോല മേഖലയാക്കി മാറ്റപ്പെടും. അവിടുത്തെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വനനിയമങ്ങള്‍ മാത്രം ബാധകമാകുന്ന പ്രദേശങ്ങളാകും. തീര്‍ത്തും പരിമിതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളേ അനുവദിക്കൂ. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉടനടി ഇടപെട്ട് വിവിധ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ള ആശങ്കകള്‍ വസ്തുനിഷ്ഠമായി പരിഹരിക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-12-05-06:15:39.jpg
Keywords: കെ‌സി‌ബി‌സി
Content: 14950
Category: 4
Sub Category:
Heading: ആഗമനകാലം പുണ്യമുള്ളതാക്കാൻ യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ
Content: ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു മരപ്പണിക്കാരനിൽ നിന്നു ദൈവപുത്രൻ്റെ വളർത്തു പിതാവ് എന്ന പദവിയേക്കു ഉയർത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന കാലം ഏറ്റവും ഫലപ്രദമായി ജീവിക്കാൻ നമ്മളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും ഉത്തമനായ വിശുദ്ധനാണ് വി. യൗസേപ്പ്, അതിനു പല കാരണങ്ങൾ ഉണ്ട്. യൗസേപ്പു പിതാവിൽ അസാധാരണമായി വിളങ്ങി നിന്ന അഞ്ചു പുണ്യങ്ങൾ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കവാൻ അനുകരണീയമായ മാതൃകകൾ ആണ്. 1. #{black->none->b->നിശബ്ദത ‍}# വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കേൾക്കുന്നില്ല. വാചലമായ മൗനം ആണ് ജോസഫിന്റേത്. ആഴമേറിയ പ്രാർത്ഥനക്കു വേണ്ട അടിസ്ഥാന മനോഭാവം നിശബ്ദതയുടേതാണന്നു ജോസഫിന്റെ മൗനം നമ്മളെ പഠിപ്പിക്കുന്നു. കോലാഹലങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കു ദൈവ സ്വരം കേൾക്കുവാൻ കഴിയുകയില്ല. നിശബ്‌ദതയുടെ കുളിർ തെന്നലിലാണ് പരിശുദ്ധാത്മാവു നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന ആധികാരികതയാണ് നിശബ്ദത. ദൈവത്തിൻ്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു. 2. #{black->none->b->പ്രാർത്ഥന}# വി. ജോസഫ് പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു. രക്ഷാകര ചരിത്രത്തിലെ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ പ്രാർത്ഥന ആയിരുന്നു. ദൈവമാതാവായ മറിയത്തിന്റെ ഭാര്യയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തു പിതാവുമായിരുന്നു ജോസഫ്. ദൈവത്തെ അബാ പിതാവേ എന്നു വിളിക്കാൻ ഈശോയെ പഠിപ്പിച്ചതു വി. ജോസഫാണ്. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിനു ഒരു മാനുഷികതലം വരുത്തി കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കും എന്നതിൽ തർക്കമില്ല. വി. യൗസേപ്പു പിതാവേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കും പ്രാർത്ഥിച്ചു തുടങ്ങാം. 3. #{black->none->b->ധൈര്യം ‍}# ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോൾ വി.യൗസേപ്പ് നമുക്കു തരുന്ന മാതൃക ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ആണ്. എതീർപ്പുകൾ അതിജീവിക്കാൻ ദുസഹമായ കാലാവസ്ഥയിൽ കൊടിയ തണുപ്പും കാറ്റും അവഗണിച്ചു മൈയിലുകൾ താണ്ടി. അവസാനം ഒരു കാലിത്തൊഴുത്തിൽ അവർക്കു അഭയം കിട്ടി. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണർന്നു ഈജിപ്തിലേക്കു പാലയനം ചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂർച്ചം അഭിമുഖീകരിച്ച യൗസേപ്പുപിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്ത മാതൃകയാണ്. ധൈര്യവാനായ മാന്യൻ ആയിരുന്നു വി. യൗസേപ്പ് 4. #{black->none->b-> നൽകുക സംരക്ഷിക്കുക ‍}# തിരുകുടുംബത്തെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി. യൗസേപ്പ്. ആശാരിപ്പണി ചെയ്ത കഠിനാധ്വാനി ആയിരുന്നു ജോസഫ്. അന്നത്തെ അപ്പത്തിനായി നെറ്റിയിലെ വിയർപ്പു കൊണ്ടു അധ്വാനിച്ച വ്യക്തിയായിരുന്നു ജോസഫ്. തനിക്കു വേണ്ടി ചിന്തിക്കാതെ തന്നെ എൽപ്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പു പിതാവിന്റെ ജീവിത ലക്ഷ്യം. ക്രിസ്തുമസിനോടു അടുക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തെ സംരക്ഷിക്കുവാനും നയിക്കുവാനും വി.യൗസേപ്പിനോടു നമുക്കു പ്രാർത്ഥിക്കാം. ഭൗതീകതയും കമ്പോളവൽക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്കാരത്തിന്റെ ദൈവങ്ങളാകുമ്പോൾ അവ ആദ്ധ്യാത്മികതയെ ശ്വാസം മുട്ടിക്കും. ഉണ്ണിയേശുവിനെ നമ്മുടെ കരങ്ങളിലും ഹൃദയങ്ങളിലും വഹിക്കുവാൻ കഴിയുക ലോകത്തിലുള്ള എല്ലാ സമ്പാദ്യങ്ങളക്കാലും വലുതാണ്. വി. യൗസേപ്പിതാവിന്റെ ജീവിതം ഇതിനു ഉത്തമ മാതൃകയാണ്. 5. #{black->none->b->തിരുകുടുംബത്തിന്റെ ഭാഗമാവുക ‍}# ഈശോയും മാതാവും യൗസേപ്പിതാവുമടങ്ങുന്ന നസ്രത്തിലെ കൊച്ചു കുടുംബമാണ് ആഗമന കാലത്തിൽ നാം അംഗമാകേണ്ട സ്വപ്നഗ്രഹം. ശരിയായ കുടുംബ സ്നേഹത്തിലേക്കും മാതൃ വണക്കത്തിലേക്കു നമ്മെ നയിക്കുന്ന പാലമാണ് വി.യൗസേപ്പ്. ഈശോ കഴിഞാൽ പരിശുദ്ധ കന്യകാമറിയത്തെ ഇത്രയധികം ഈ ഭൂമിയിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തി വി. ജോസഫല്ലാതെ മറ്റാരുമല്ല. വി. യൗസേപ്പിതാവിലേക്കു തിരിയുകയും വലിയ കൃപകളും പരിശുദ്ധ മറിയത്തോടുള്ള സ്നേഹവും അറിവും അപേക്ഷിക്കുകയും ചെയ്താൽ, നാം അറിയാതെ തന്നെ നമ്മിൽ മാതൃ ഭക്തി സമൃദ്ധമാകും. വി. യൗസേപ്പിലേക്കു തിരിഞ്ഞു ഈശോയോടുള്ള സ്നേഹത്തിലും അറിവിലും വളരാനുള്ള കൃപയാചിച്ചാൽ മറിയം കഴിഞ്ഞാൽ നമ്മെ സാഹായിക്കാൻ കഴിയുക യൗസേപ്പിതാവിനായിരിക്കും. ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താലെ നമ്മുടെ കുടുംബങ്ങളും ഈ ആഗമനകാലത്തു തിരുകുടുംബമാവുകയുള്ളു. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് നസ്രായനായ വി. യൗസേപ്പ്.
Image: /content_image/Mirror/Mirror-2020-12-05-06:33:04.jpg
Keywords: യൗസേ
Content: 14951
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ, കോറ ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ മാറ്റം പരിശോധിക്കുവാന്‍ യുനെസ്കോ
Content: ഇസ്താംബുൾ: തുര്‍ക്കി ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയങ്ങളായിരിന്ന ഹാഗിയ സോഫിയ, കോറ എന്നിവയിൽ ഇതുവരെ വരുത്തിയ മാറ്റങ്ങൾ പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ട് യുനെസ്കോ തുർക്കി സർക്കാരിനെ സമീപിച്ചു. ലോകപൈതൃകങ്ങൾ ആയ ഈ രണ്ടു മുൻ ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികൾ ആക്കിമാറ്റിയ തുർക്കിയുടെ നടപടി ലോകമെമ്പാടും പ്രതിഷേധത്തിന് സൃഷ്ടിച്ചിരുന്നു. നടപടി പുനഃപരിശോധന നടത്തണമെന്ന് പ്രശസ്ത പുരാവസ്തു ഗവേഷകനായ മൗനിർ ബൗചനകിയോട് യുനെസ്കോയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഏണസ്റ്റോ ഓട്ടോൺ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പുരാതന നിര്‍മ്മിതികളുടെ ക്രൈസ്തവ പാരമ്പര്യം മറച്ചുവെക്കാനും അവ ഇസ്ലാമികവത്ക്കരിക്കാനുമുള്ള തുർക്കി അധികൃതരുടെ നടപടികളെക്കുറിച്ച് ആഗോള തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമായിരുന്നു. അതൊന്നും കണക്കിലെടുക്കാതെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനും, തന്റെ അധികാരം ഉറപ്പാക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ "ദേശീയതയും ഇസ്ലാമും" എന്ന ആശയം ഉയർത്തിപ്പിടിച്ചു ക്രിസ്ത്യൻ ദേവാലയങ്ങളെ മുസ്ലിം പള്ളികളാക്കി മാറ്റിയത്. കോറയിലെയും ഹാഗിയ സോഫിയയിലെയും ക്രിസ്ത്യൻ പാരമ്പര്യങ്ങൾ കാണിക്കുന്ന ചുമർചിത്രങ്ങൾ, യേശുവിന്റെ ചിത്രങ്ങൾ, പ്രതിമകൾ എന്നിവ വെളുത്ത തിരശ്ശീല ഉപയോഗിച്ചു മറച്ചിരിന്നു. ഇത്തരത്തില്‍ ചരിത്രപ്രധാനമായ ഈ ദേവാലയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വിലയിരുത്താൻ അനുമതി നൽകണമെന്നാണ് യു എൻ ഏജൻസി തുർക്കി സർക്കാരിനോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-05-06:57:16.jpg
Keywords: ഹാഗിയ, തുര്‍ക്കി
Content: 14952
Category: 18
Sub Category:
Heading: കുടുംബങ്ങള്‍ക്കായി ഓണ്‍ലൈന്‍ പൗരസ്ത്യ സുറിയാനി സംഗീത മത്സരം
Content: കാഞ്ഞിരപ്പള്ളി: റവ.ഡോ. സേവ്യര്‍ കൂടപ്പുഴ പൗരോഹിത്യ സ്വീകരണത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യസമൂഹവും റൂഹാ മീഡിയയും സംയുക്തമായി കുടുംബങ്ങള്‍ക്കായി ഓണ്‍ലൈന്‍ പൗരസ്ത്യ സുറിയാനി സംഗീത മത്സരം കഹ്നൂസ 20 നടത്തും. വിജയികള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഭാരതസഭാചരിത്ര ഗ്രന്ഥവും സമ്മാനമായി നല്‍കും. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, പൊടിമറ്റം നിര്‍മല തിയോളജിക്കല്‍ കോളജ്, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സീറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്ക് മൂന്നോ അതില്‍ കൂടുതലോ അംഗങ്ങളുള്ള ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം. കുടുംബ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിലാണ് പാട്ടുകള്‍ പാടേണ്ടത്. മൊബൈല്‍ കാമറയില്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോകളും സ്വീകാര്യമാണ്. വീഡിയോകള്‍ വ്യക്തമായി കാണുവാനും കേള്‍ക്കുവാനും തക്കവിധം ഗുണനിലവാരം ഉള്ളതായിരിക്കണം. 12നു വൈകുന്നേരം അഞ്ചു വരെ വീഡിയോകള്‍ സ്വീകരിക്കും. roohamedia@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ റൂഹാ മീഡിയയുടെ ഫേസ്ബുക്ക് പേജ് വഴിയോ വീഡിയോകള്‍ അയയ്ക്കാം. വിശദവിവരങ്ങള്‍ക്ക് റൂഹാ മീഡിയ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.
Image: /content_image/India/India-2020-12-05-08:11:36.jpg
Keywords: സുറിയാ
Content: 14953
Category: 13
Sub Category:
Heading: സഭാ ജീവിതത്തിലും കൗദാശിക ജീവിതത്തിലും വൈകല്യമുള്ളവരെ തഴയരുത്: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: സാധാരണ വിശ്വാസികളേപ്പോലെ സഭാ ജീവിതത്തിലും കൗദാശിക ജീവിതത്തിലും വൈകല്യമുള്ളവരെ പരിഗണിക്കണമെന്നും വിശ്വാസത്തില്‍ ജീവിക്കുവാന്‍ അവര്‍ക്കു അവകാശമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വികലാംഗര്‍ക്കും സഭാപരമായ കൂദാശകള്‍ സ്വീകരിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കണമെന്നും, മാമ്മോദീസയാല്‍ ക്രിസ്തുവിന്റെ പ്രേഷിതരാക്കപ്പെട്ട വികലാംഗരും കത്തോലിക്ക ഇടവക ജീവിതത്തില്‍ സജീവമാകാനുള്ള കഴിവുള്ളവരാണവരെന്നും ഓര്‍മ്മിപ്പിച്ചു ലോക ഭിന്നശേഷി ദിനം സന്ദേശം നല്കുകയായിരിന്നു പാപ്പ. ഇടവകയിലെ എല്ലാ തിരുക്കര്‍മ്മങ്ങളും വികലാംഗര്‍ക്കും പ്രാപ്യമായിരിക്കണമെന്നും സഹോദരീ സഹോദരന്‍മാര്‍ക്കൊപ്പം ആരാധനകളില്‍ പങ്കെടുക്കുവാനും തങ്ങളുടെ വിശ്വാസത്തില്‍ ജീവിക്കുവാനും അവര്‍ക്കും അവകാശമുണ്ടെന്നും പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. സഭയിലെ പദവിയോ, വിശ്വാസ പ്രബോധന നിലയോ എന്തു തന്നെയായാലും മാമ്മോദീസ മുങ്ങിയ എല്ലാവരും തന്നെ സുവിശേഷത്തിന്റെ പ്രതിനിധികളാണെന്ന് 2013-ലെ തന്റെ അപ്പസ്തോലിക ലേഖനമായ ‘ഇവാഞ്ചെലി ഗോഡിയ’ത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ഇതുവരെ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും, കൂദാശകള്‍ സ്വീകരിക്കുന്നതിനു വേണ്ട പരിശീലന പരിപാടികളിലും, മതബോധനത്തിലും അവരെ സ്വാഗതം ചെയ്യുകയും അവരെ ഉള്‍പ്പെടുത്തുകയും വേണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും അവരെ ഉള്‍പ്പെടുത്തുക ശ്രമകരമാണെങ്കിലും ഓരോരുത്തരുടേയും കഴിവനുസരിച്ചു വേണം ഇത്. മതബോധനത്തില്‍ വികലാംഗരെ പങ്കെടുപ്പിക്കുന്നത് ഇടവക ജീവിതത്തെ പരിപോഷിപ്പിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടേതായ ഈ കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയെ ഉപയോഗിച്ചുകൊണ്ട് മതബോധനത്തിനുള്ള ഉറവിടങ്ങള്‍ സൗജന്യമായി ലഭ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതബോധകര്‍, അജപാലക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വികലാംഗരെ സ്വീകരിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കണമെന്നും, ഇടവക സമൂഹം വികലാംഗരെ സ്വീകരിക്കുവാനുള്ള മനോഭാവം വളര്‍ത്തണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പാപ്പ തന്റെ സന്ദേശത്തിലൂടെ മുന്നോട്ട് വെച്ചു. വൈകല്യമുള്ളവരോടും അവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യവും സഹകരണവും വളര്‍ത്തണമെന്ന്‍ പറഞ്ഞുകൊണ്ട് വൈകല്യമുള്ളവരെ മാനിക്കുന്ന ഒരു സംസ്കാരം പ്രചരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യമെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-05-10:39:33.jpg
Keywords: പാപ്പ
Content: 14954
Category: 1
Sub Category:
Heading: ജെറുസലേമിലെ ഗത്‌സമനി ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം: തീവ്ര നിലപാടുള്ള യഹൂദന്‍ അറസ്റ്റില്‍
Content: ജെറുസലേം: ജെറുസലേമിലെ ഗത്‌സമനി പൂന്തോട്ടത്തിനു സമീപമുളള ഒലിവുമലയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ വിലാപ ബസിലിക്ക ദേവാലയത്തിന് തീവ്ര നിലപാടുള്ള യഹൂദന്‍ തീയിട്ടു. ഉടനടി തീയണയ്ക്കാൻ വേണ്ടി നടപടികൾ സ്വീകരിച്ചതിനാൽ കനത്ത നാശനഷ്ടം ഒഴിവായി. അതിക്രമവുമായി ബന്ധപ്പെട്ട് 49 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഡിസംബർ നാലാം തീയതി ഇസ്രായേലി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിശുദ്ധ നാട്ടിലെ കത്തോലിക്കാ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജറുസലേമിലെ പൗരസ്ത്യ, പാശ്ചാത്യ കത്തോലിക്കാ സഭകളുടെ സംയുക്ത കൂട്ടായ്മ ദേവാലയത്തിലെ കത്തിക്കരിഞ്ഞ നിലയിലുള്ള ഇരിപ്പിടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുറ്റവാളിയെ കസ്റ്റഡിയിലെടുത്ത ഇസ്രായേലി പോലീസിനെ കത്തോലിക്കാ നേതാക്കൾ അഭിനന്ദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പരമ്പരാഗതമായി ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ക്രൈസ്തവർക്ക് നേരെ യഹൂർ നടത്തുന്ന അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇസ്രായേലിലെ ബഹുഭൂരിപക്ഷം ക്രൈസ്തവരും അറബ് വംശജരാണ്. കൈവശ ഭൂമിയുടെ കാര്യത്തിൽ ഇപ്പോഴത്തെ സ്ഥിതിതന്നെ തുടരണമെന്ന് ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമനുമായി 2017 ഒക്ടോബർ മാസം നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതേസമയം തെവ്ര നിലപാടുള്ള യഹൂദര്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം വര്‍ദ്ധിപ്പിക്കുന്നത് ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. ജറുസലേമിലെ ബെനഡിക്ടൻ സന്യാസ ആശ്രമം ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏതാണ്ട് അഞ്ച് തവണയാണ് ആക്രമിക്കപ്പെട്ടത്. 2014ൽ ഒരാൾ സന്യാസ ആശ്രമം പൂര്‍ണ്ണമായി തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. 2019 ജൂൺ മാസം ജെറുസലേമിലെ അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് സെമിനാരി ലക്ഷ്യമാക്കി മൂന്നു യഹൂദ തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. വർദ്ധിച്ചുവരുന്ന മത വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ആളുകളിൽ അവബോധം സൃഷ്ടിക്കണമെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നിരന്തരമായ ആവശ്യപ്പെട്ട് വരികയാണ്. എന്നാൽ ഇസ്രായേലി പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ കത്തോലിക്കാ നേതാക്കൾക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-05-11:46:25.jpg
Keywords: യഹൂദ