category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഹാഗിയ സോഫിയ, കോറ ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ മാറ്റം പരിശോധിക്കുവാന്‍ യുനെസ്കോ
Contentഇസ്താംബുൾ: തുര്‍ക്കി ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയങ്ങളായിരിന്ന ഹാഗിയ സോഫിയ, കോറ എന്നിവയിൽ ഇതുവരെ വരുത്തിയ മാറ്റങ്ങൾ പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ട് യുനെസ്കോ തുർക്കി സർക്കാരിനെ സമീപിച്ചു. ലോകപൈതൃകങ്ങൾ ആയ ഈ രണ്ടു മുൻ ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികൾ ആക്കിമാറ്റിയ തുർക്കിയുടെ നടപടി ലോകമെമ്പാടും പ്രതിഷേധത്തിന് സൃഷ്ടിച്ചിരുന്നു. നടപടി പുനഃപരിശോധന നടത്തണമെന്ന് പ്രശസ്ത പുരാവസ്തു ഗവേഷകനായ മൗനിർ ബൗചനകിയോട് യുനെസ്കോയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഏണസ്റ്റോ ഓട്ടോൺ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പുരാതന നിര്‍മ്മിതികളുടെ ക്രൈസ്തവ പാരമ്പര്യം മറച്ചുവെക്കാനും അവ ഇസ്ലാമികവത്ക്കരിക്കാനുമുള്ള തുർക്കി അധികൃതരുടെ നടപടികളെക്കുറിച്ച് ആഗോള തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമായിരുന്നു. അതൊന്നും കണക്കിലെടുക്കാതെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനും, തന്റെ അധികാരം ഉറപ്പാക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ "ദേശീയതയും ഇസ്ലാമും" എന്ന ആശയം ഉയർത്തിപ്പിടിച്ചു ക്രിസ്ത്യൻ ദേവാലയങ്ങളെ മുസ്ലിം പള്ളികളാക്കി മാറ്റിയത്. കോറയിലെയും ഹാഗിയ സോഫിയയിലെയും ക്രിസ്ത്യൻ പാരമ്പര്യങ്ങൾ കാണിക്കുന്ന ചുമർചിത്രങ്ങൾ, യേശുവിന്റെ ചിത്രങ്ങൾ, പ്രതിമകൾ എന്നിവ വെളുത്ത തിരശ്ശീല ഉപയോഗിച്ചു മറച്ചിരിന്നു. ഇത്തരത്തില്‍ ചരിത്രപ്രധാനമായ ഈ ദേവാലയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വിലയിരുത്താൻ അനുമതി നൽകണമെന്നാണ് യു എൻ ഏജൻസി തുർക്കി സർക്കാരിനോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-05 06:56:00
Keywordsഹാഗിയ, തുര്‍ക്കി
Created Date2020-12-05 06:57:16