Contents

Displaying 14601-14610 of 25133 results.
Content: 14955
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല നിലപാട്: ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയ മുൻ മെത്രാപ്പോലീത്ത
Content: ഫിലാഡെൽഫിയ: ഭ്രൂണഹത്യ എന്ന മാരക പാപത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയയുടെ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ജെ. ചാപ്യൂട്ട്. 'ഫസ്റ്റ് തിംഗ്സ്' എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് ചാൾസ് ജെ. ചാപ്യൂട്ട് സഭാപഠനങ്ങളുടെ വെളിച്ചത്തിൽ ബൈഡൻ എന്തുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കരുതെന്ന് വിശദീകരിച്ചത്. ബൈഡന് വിശുദ്ധ വിശുദ്ധ കുർബാന നൽകുമെന്ന പ്രഖ്യാപനം നടത്തുന്ന മെത്രാന്മാർ, അദ്ദേഹത്തിനും അമേരിക്കൻ മെത്രാൻ സമിതിക്കും കടുത്ത ഉപദ്രവമാണ് വരുത്തിവയ്ക്കുന്നതെന്നും എമിരിറ്റസ് ആർച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക വിശ്വാസിയായി ജ്ഞാനസ്നാനം സ്വീകരിച്ച രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ. സഭയുടെ ഗര്‍ഭഛിദ്രം അടക്കമുള്ള സുപ്രധാനമായ പല പഠനങ്ങൾക്കും എതിരായിട്ടുള്ള നിലപാടാണ് ജോ ബൈഡന് ഉള്ളതെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്റെ കത്തോലിക്കാ വിശ്വാസത്തെ പറ്റി നിരന്തരം നിയുക്ത പ്രസിഡന്റ് വാചാലനാകുമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ബൈഡൻ എടുത്ത പല നിലപാടകളുടെയും അടിസ്ഥാനത്തിൽ, സഭയുമായി പൂർണ്ണ ഐക്യത്തിലല്ല അദ്ദേഹം എന്ന് പറയേണ്ടി വരുമെന്ന് ആർച്ച് ബിഷപ്പ് ചാപ്യൂട്ട് ലേഖനത്തിൽ കുറിച്ചു. ലക്ഷക്കണക്കിന് നിഷ്കളങ്ക ജീവനുകൾ പൊലിയാൻ ബൈഡൻ എടുത്ത നിലപാടുകളും പറഞ്ഞ വാക്കുകളും കാരണമായി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം തന്റെ പഴയ നയ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാട് മെത്രാൻമാരും, വിശ്വാസികളും എടുക്കണമെന്നും ആർച്ച് ബിഷപ്പ് ചാൾസ് ജെ. ചാപ്യൂട്ട് പറഞ്ഞു. ഇതിനുമുമ്പ് ജോൺ കെറി അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും മെത്രാൻമാരുടെ ഇടയിൽ എന്ത് ചെയ്യണമെന്ന ആശങ്ക ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. ആ സമയത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാൻ വോട്ട് ചെയ്യുന്നവർക്കും, മറ്റ് സമാനമായ മാരക പാപങ്ങളെ പിന്തുണയ്ക്കുന്നവർക്കും, വൈദികർ മുന്നറിയിപ്പ് നൽകണമെന്നും, അവർ അതേ നിലപാടിൽ തന്നെ തുടർന്നാൽ വിശുദ്ധ കുർബാന നിഷേധിക്കണമെന്നും വത്തിക്കാന്റെ വിശ്വാസ തിരുസംഘം മാർഗനിർദേശം നൽകിയിരുന്നതായും അതേ മാർഗ്ഗനിർദ്ദേശങ്ങൾ തന്നെയാണ് ഈ നാളുകളിലും പിന്തുടരേണ്ടതെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ ജോ ബൈഡനോട് ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-05-15:12:22.jpg
Keywords: ജോ ബൈഡ, അമേരി
Content: 14956
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | പതിമൂന്നാം സംഭവം | ഈശോ ഈജിപ്തിലേക്കു പലായനം ചെയ്യുന്നു
Content: ഇസ്രായേൽ ജനതയുടെ പുറപ്പാടിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഈശോ ഈജിപ്തിൽ നിന്നും ഇസ്രായേൽ ദേശത്തേക്കു മടങ്ങി വന്നു. അങ്ങനെ അവർ കാത്തിരുന്ന രക്ഷകൻ താൻ തന്നെയാണെന്ന് അവിടുന്ന് വെളിപ്പെടുത്തി. അന്ന്, മോശ തന്റെ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് വാഗ്ദാനത്തിന്റെ നാട്ടിലേക്ക് നയിച്ചുവെങ്കിൽ, ഇന്ന് ഈശോ, നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്നു.
Image:
Keywords: രക്ഷയുടെ വഴി, Way of Salvation, പതിമൂന്നാം സംഭവം
Content: 14957
Category: 18
Sub Category:
Heading: ലത്തീന്‍ കത്തോലിക്കാ സമുദായ ദിനമായി ഇന്നു ആചരിക്കുന്നു
Content: കൊച്ചി: കെആര്‍എല്‍സിസിയുടെ ആഹ്വാനപ്രകാരം ഇന്നു ലത്തീന്‍ കത്തോലിക്കാ സമുദായ ദിനമായി കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ആചരിക്കും. കോവിഡ് കാലത്തെ പ്രശ്നങ്ങളും പ്രതിസന്ധിയും മറികടക്കാന്‍ 'സഹോദരന്റെ കാവലാളാകുക'എന്ന പ്രമേയമാണ് സമുദായദിനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രൂപത, ഇടവകതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിച്ചിട്ടുള്ള ഇടയലേഖനം ദേവാലയങ്ങളില്‍ വായിക്കും. വൈകിട്ട് ഏഴിനു നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭയുടെ തലവനുമായ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. ഷെവ. ഏബ്രഹാം അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2020-12-06-06:46:19.jpg
Keywords: ലത്തീന്‍, ലാറ്റി
Content: 14958
Category: 1
Sub Category:
Heading: ക്രിസ്തീയതയില്‍ നിന്നും അകന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പൈശാചികത വളരുന്നു: മുന്നറിയിപ്പുമായി പ്രമുഖ ഭൂതോച്ചാടകന്‍
Content: റോം: ക്രൈസ്തവ മൂല്യങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ സമൂഹങ്ങളില്‍ സാത്താന്‍ ആരാധനയുടെ സ്വാധീനം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രസിദ്ധ ഭൂതോച്ചാടകനും ഡൊമിനിക്കന്‍ പുരോഹിതനുമായ ഫാ. ഫ്രാങ്കോയിസ്-മാരി ഡെര്‍മൈന്‍. “അന്ധവിശ്വാസങ്ങള്‍ക്കും, കെട്ടുകഥകള്‍ക്കും, യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് സാത്താനെ നമുക്ക് യുക്തികൊണ്ട് തിരിച്ചറിയാം” (രാജിയോണിയാമോ സുള്‍ ഡെമോണിയോ. ട്രാ സൂപ്പര്‍സ്റ്റീസിയോണി, മിതോ ഇ റിയാല്‍റ്റ) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വിവരിക്കവേ ‘നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചത്. പിശാചിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവനെ “മതവിരോധി” എന്നാണ് ഫാ. ഡെര്‍മൈന്‍ വിശേഷിപ്പിച്ചത്. യുവജനങ്ങളില്‍ സാത്താന്‍ ആരാധനയോടുള്ള ആഭിമുഖ്യത്തിന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഓണ്‍ലൈന്‍ ഉറവിടങ്ങളേയാണ്. നമ്മുടെ 90% തിന്മകളുടെ കാരണവും നമ്മള്‍ തന്നെയാണെന്നും, ഇതില്‍ നിന്നും പിശാച് നമ്മളെ പ്രകോപിപ്പിക്കുവാന്‍ വരുന്നുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ശക്തരാകുവാന്‍ ചില ആളുകള്‍ സാത്താനെ ആശ്രയിക്കാറുണ്ടെന്നും സാത്താന്‍ ആരാധനയുടെ ലക്ഷ്യം തന്നെ അതാണെന്നുമാണ് ഫാ. ഡെര്‍മൈന്‍ പറയുന്നത്. മതപരമായ ഉദ്ദേശത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതിനാല്‍ കത്തോലിക്കര്‍ക്ക് യോഗ അഭികാമ്യമല്ലെന്നായിരുന്നു യോഗയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. സാത്താനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ആയുധമായ മതബോധനത്തെ കത്തോലിക്കര്‍ അവഗണിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുവാനും അദ്ദേഹം മറന്നില്ല. കാനഡയില്‍ ജനിച്ചു വളര്‍ന്ന ഫാ. ഡെര്‍മൈന്‍ 1994 മുതല്‍ വിവിധ ഇറ്റാലിയന്‍ രൂപതകളില്‍ ഭൂതോച്ചാടകനായി സേവനം ചെയ്തുവരികയാണ്. 2003 മുതല്‍ നടത്തിവരുന്ന “കോഴ്സ് ഓണ്‍ എക്സോര്‍സിസം ആന്‍ഡ്‌ പ്രെയര്‍ ഓഫ് ലിബറേഷന്‍” കോഴ്സിന് രൂപം കൊടുക്കുന്നതില്‍ ഇദ്ദേഹവും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സോഷ്യല്‍ റിലീജിയസ് ഇന്‍ഫോര്‍മേഷന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്ന ഇറ്റാലിയന്‍ കത്തോലിക്ക അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-06-07:48:28.jpg
Keywords: സാത്താനിക, പൈശാ
Content: 14959
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഹിന്ദുക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും: ഭീഷണിയുമായി ഹിന്ദുസംഘടന
Content: ഗുവാഹത്തി: ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി തീവ്ര ഹിന്ദുത്വ സംഘടന ബജ്‌റംഗ്ദള്‍ രംഗത്ത്. ആസാമിലെ കാച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദളിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി മിഥു നാഥ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. 'ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളികളില്‍ സന്ദര്‍ശിച്ചാല്‍ അവരെ ക്രൂരമായി മര്‍ദിക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചു പൂട്ടിക്കുകയാണ്. എന്നിട്ടാണ് നമ്മള്‍ അവരോടൊപ്പം ആഘോഷിക്കുന്നത്. ഇത് തങ്ങള്‍ അനുവദിക്കില്ലെ'ന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 26ലെ പ്രധാനവാർത്തകൾ ബജ്‌റംഗ്ദൾ ഗുണ്ടകൾ അത്തരം സ്ഥലങ്ങള്‍ (ക്രൈസ്തവ ദേവാലയങ്ങള്‍) നശിപ്പിച്ചതായും അല്ലെങ്കിൽ അവരെ ആക്രമിച്ചതായുമായിരിക്കുമെന്നും അത് തങ്ങൾ കാര്യമാക്കുന്നില്ലായെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഇതിന് മുന്‍പും ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സ്കൂളുകള്‍ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും അത്തരം ആഘോഷങ്ങള്‍ക്കായി ഹൈന്ദവര്‍ പണം നല്‍കരുതെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് (എച്ച്.ജെ.എം) എന്ന സംഘ്പരിവാര്‍ സംഘടന ആവശ്യപ്പെട്ടിരിന്നു. സ്‌കൂളുകളിലെത്തിയാണ് അന്നു പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-06-08:46:23.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 14960
Category: 9
Sub Category:
Heading: തിരുപ്പിറവിയുടെ സുവിശേഷവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്. ഫാ. നടുവത്താനിയിലും ഫാ.സാജു ഇലഞ്ഞിയിലും ശുശ്രൂഷകൾ നയിക്കും.
Content: ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് നടക്കും. അനുഗ്രഹീത വചന പ്രഘോഷകനായ സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും പ്രശസ്ത ധ്യാനഗുരുവും വിടുതൽ ശുശ്രൂഷകനുമായ ഫാ. സാജു ഇലഞ്ഞിയിലും പങ്കുചേരും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ റവ. ഫാ. ബെനഡിക്‌ടോ ഡിയോടീലിയോയും ഇത്തവണ വചന വേദിയിലെത്തും.യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ.12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. {{ http://www.sehionuk.org/LIVE ‍-> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന,വി. കുർബാന,വചന പ്രഘോഷണം,ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2020-12-06-09:07:47.jpg
Keywords: സെഹിയോ
Content: 14961
Category: 9
Sub Category:
Heading: സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം ഡിസംബർ 19 മുതൽ 22 വരെ; രെജിസ്ട്രേഷൻ തുടരുന്നു.
Content: അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നാല് ദിവസത്തെ ഓൺലൈൻ ധ്യാനം ഡിസംബർ 19 മുതൽ 22 വരെ നടക്കും. പ്രമുഖ വചന പ്രഘോഷകരും യുവജന ശുശ്രൂഷകരുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ധ്യാനം നയിക്കും. പൂർണ്ണമായും മലയാളത്തിൽ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക്‌ വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുമായ എല്ലാ യുവതീയുവാക്കളെയും അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി യേശുനാമത്തിൽ ക്ഷണിക്കുകയാണ്. {{ http://www.afcmuk.org/REGISTER ->http://www.afcmuk.org/REGISTER}} എന്ന ലിങ്കിൽ ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ധ്യാനം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ; അന്ന 00447402030708.
Image: /content_image/Events/Events-2020-12-06-15:55:34.jpg
Keywords: അഭിഷേകാഗ്നി
Content: 14962
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | പതിനാലാം സംഭവം: ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുന്നു
Content: ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്‌മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്. നസറത്തിലെ ഈശോയുടെ രഹസ്യജീവിതം, അനുദിന ജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളിൽകൂടി അവിടുന്നുമായി സ്‌നേഹൈക്യത്തിൽ ആകുവാൻ നമ്മുക്ക് അവസരം നൽകുന്നു. കുടുംബജീവിത്തിന്റെ സൗന്ദര്യവും; അതിലെ സ്നേഹവും, പവിത്രതയും, ലാളിത്യവും നസറത്തിലെ തിരുകുടുംബം നമ്മെ പഠിപ്പിക്കട്ടെ.
Image:
Keywords: രക്ഷയുടെ വഴി, Way of Salvation, പതിനാലാം സംഭവം
Content: 14963
Category: 1
Sub Category:
Heading: ജനീവയില്‍ പൊതു ആരാധനകള്‍ക്കു ഏര്‍പ്പെടുത്തിയ വിലക്ക് കോടതി റദ്ദാക്കി
Content: ജനീവ: ‘ലോകത്തിന്റെ മനുഷ്യാവകാശങ്ങളുടെ തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ പൊതു ആരാധനകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സ്വിസ്സ് കോടതി താല്‍ക്കാലികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് വിലക്ക് റദ്ദാക്കിക്കൊണ്ട് ജനീവ കാന്റണിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബര്‍ ഉത്തരവിട്ടത്. കൊറോണ വൈറസിന്റെ പകര്‍ച്ച തടയുന്നതിനായി പ്രാദേശിക അധികാരികള്‍ നവംബര്‍ 1ന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മതസംഘടനകളും വിശ്വാസികളും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ വിലക്ക് റദ്ദാക്കപ്പെട്ടത്. ഇതോടെ കോടതിയുടെ അന്തിമവിധി വരും വരെ ഇനിമുതല്‍ ജനീവയിലും പരിസര പ്രദേശങ്ങളിലും വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു ആരാധനകള്‍ക്കു അനുമതി ലഭിച്ചിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ 26 കാന്റണുകളില്‍ (ഭരണ വിഭാഗം) ഒന്നാണ് ജനീവ. കാന്റണില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് ആരാധനാലയങ്ങള്‍ കാരണമായിട്ടില്ലെന്ന വസ്തുത കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മതപരമല്ലാത്ത പൊതു കൂട്ടായ്മകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മതപരമായ ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നു സാമുവല്‍ സൊമ്മാരുഗാക്ക് വേണ്ടി കേസ് ഫയല്‍ ചെയ്ത അഭിഭാഷകനായ സ്റ്റീവ് ആള്‍ഡര്‍ പറഞ്ഞു. യൂറോപ്പില്‍ പൊതു ആരാധനകള്‍ക്കേര്‍പ്പെടുത്തിയ ഏറ്റവും വലിയ വിലക്കുകളിലൊന്നാണ് ജനീവയിലേതെന്ന്‍ ആള്‍ഡര്‍ ചൂണ്ടിക്കാട്ടി. വിലക്ക് നടപ്പിലാക്കുന്നത് സ്വിസ്സ് ഭരണഘടനയില്‍ ഉറപ്പുനല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റേയും, അന്താരാഷ്‌ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്നും ആള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. വിലക്കിനെതിരായ കേസിനെ പിന്താങ്ങിക്കൊണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണലും രംഗത്തെത്തിയിരുന്നു. ‘ശരിയായ ദിശയിലുള്ള സുപ്രധാന നടപടി’ എന്നാണ് വിലക്ക് റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ ‘എ.ഡി.എഫ്’ന്റെ ലീഗല്‍ കൗണ്‍സല്‍ ആയ ജെന്നിഫര്‍ ലീ വിശേഷിപ്പിച്ചത്. വിലക്ക് റദ്ദാക്കിയതിന്റെ പിന്നാലെ പൊതു ആരാധനകളില്‍ 50 പേരില്‍ കൂടുതല്‍ പാടില്ലെന്നും, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്നും ജനീവയിലെ കത്തോലിക്കാ സഭ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-06-22:15:19.jpg
Keywords: ആരാധനാ
Content: 14964
Category: 1
Sub Category:
Heading: ചരിത്ര പ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം
Content: വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്കിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രാങ്കിത ചില്ലുജാലകങ്ങളും നശിച്ചതടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ നാല് അഗ്‌നിശമന സേനാംഗങ്ങള്‍ക്കു നിസാര പരിക്കുകളേറ്റു. 1776ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ മുഴങ്ങിയ ന്യൂയോര്‍ക്ക് ലിബര്‍ട്ടി മണി ഈ പള്ളിയിലാണു സ്ഥാപിച്ചിരിക്കുന്നത്. മണിക്കു കേടുപാടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാവിലെ പള്ളിക്കു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണു തീപിടിത്തം ആരംഭിച്ചത്. പിന്നീട് പള്ളിയിലേക്കും പടരുകയായിരുന്നു. റിഫോംഡ് പ്രൊട്ടസ്റ്റന്റ് സഭയുടെ കീഴിലുള്ള പള്ളിക്കു 128 വര്‍ഷം പഴക്കമുണ്ട്.
Image: /content_image/India/India-2020-12-07-09:54:02.jpg
Keywords: തീപിടു, അഗ്നി