Content | അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നാല് ദിവസത്തെ ഓൺലൈൻ ധ്യാനം ഡിസംബർ 19 മുതൽ 22 വരെ നടക്കും. പ്രമുഖ വചന പ്രഘോഷകരും യുവജന ശുശ്രൂഷകരുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ധ്യാനം നയിക്കും.
പൂർണ്ണമായും മലയാളത്തിൽ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുമായ എല്ലാ യുവതീയുവാക്കളെയും അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി യേശുനാമത്തിൽ ക്ഷണിക്കുകയാണ്.
{{ http://www.afcmuk.org/REGISTER ->http://www.afcmuk.org/REGISTER}} എന്ന ലിങ്കിൽ ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ധ്യാനം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ;
അന്ന 00447402030708. |