Contents

Displaying 14621-14630 of 25132 results.
Content: 14975
Category: 7
Sub Category:
Heading: കര്‍ത്താവിന്റെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം
Content: മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ 'കുരിശിന്റെ വഴി' എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാന്‍ തിരുസഭയുടെ അംഗീകാരത്തോട് കൂടി ഒരുക്കിയ പ്രാർത്ഥനാസമാഹാരം 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചു.
Image:
Keywords: 'രക്ഷയുടെ വഴി'യുടെ പൂര്‍ണ്ണരൂപം
Content: 14976
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിത വിവാഹത്തിന് ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മോചനം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ദുരിതകയത്തിന് നടുവില്‍ നിന്ന്‍ മോചനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫാറായെ പോലീസ് ഫൈസലാബാദ് ജില്ലാ കോടതി മുന്‍പാകെ ഹാജരാക്കിയതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുവാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരിന്നു. ജൂണ്‍ 25നാണ് അഹമദാബാദിലെ വീട്ടില്‍ നിന്നും മൂന്നുപേരടങ്ങുന്ന മുസ്ലീം സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഖിസാര്‍ അഹമദ് അലി എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ തങ്ങളുടെ മകളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്തുവെന്നാണ് ഷഹീന്റെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം മോചിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവളുടെ കണങ്കാലുകളിലും പാദത്തിലും മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന്‍ സാമൂഹ്യ പ്രവര്‍ത്തകനായ ലാലാ റോബിന്‍ ഡാനിയല്‍ യു.സി.എ ന്യൂസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് മുറിവുകളില്‍ മരുന്നുവെച്ചു കെട്ടിയതെന്നും, കടുത്ത മാനസികാഘാതത്തിലായിരുന്ന പെണ്‍കുട്ടിക്ക് തനിക്കേല്‍ക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിക്കുവാന്‍ പോലും കഴിഞ്ഞില്ലെന്നും ഡാനിയല്‍ പറയുന്നു. വിവാഹവും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, മുറിവേറ്റ പാദങ്ങളും അവള്‍ നേരിട്ട ഭീകരതയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പോലീസും, നീതിന്യായ വ്യവസ്ഥയും, ദുര്‍ബ്ബലമായ നിയമങ്ങളും പാവപ്പെട്ട മാതാപിതാക്കളെ പരിഹസിക്കുകയാണെന്നു ഡാനിയല്‍ സമൂഹമാധ്യമത്തില്‍ പിന്നീട് കുറിച്ചു. അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10നു പാക്ക് ക്രിസ്ത്യാനികള്‍ കരിദിനമായി ആചരിക്കണമെന്നും ഡാനിയല്‍ ആഹ്വാനം ചെയ്തു. ‘കനേഡിയന്‍ എയിഡ് റ്റു പേഴ്സെക്യൂട്ടഡ് ക്രിസ്റ്റ്യന്‍സ്’ന്റെ പ്രസിഡന്റായ നദീം ഭാട്ടിയും പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്നും തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന്റെ 2013-2020 കാലയളവിലെ കണക്കനുസരിച്ച് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ (52 ശതമാനം) നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത്. സിന്ധ് പ്രവിശ്യയാണ് (44 ശതമാനം) തൊട്ടു പിന്നില്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-08-19:04:54.jpg
Keywords: പാക്ക, പെണ്‍
Content: 14977
Category: 10
Sub Category:
Heading: 2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്റി പുറത്തുവിട്ട ഡിക്രിയില്‍ പറയുന്നു. മേജര്‍ പെനിറ്റെന്‍ഷ്യറി കര്‍ദ്ദിനാള്‍ മൌറോ പിയാസെന്‍സാ, റീജന്റ് മോണ്‍. ക്രിസ്സിസ്റ്റോഫ് നൈകിയലുമാണ് ഡിക്രിയില്‍ ഒപ്പിട്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നുണ്ട്. ഡിക്രിക്ക് പുറമേ യൗസേപ്പിതാവിന് സമര്‍പ്പിച്ചുകൊണ്ട് ഒരു അപ്പസ്തോലിക ലേഖനവും ഫ്രാന്‍സിസ് പാപ്പ പുറത്തുവിട്ടിട്ടുണ്ട്. യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും നമുക്ക് ദര്‍ശിക്കാനാവുമെന്ന് ‘പാട്രിസ് കോര്‍ഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന്‍ പേരിട്ടിരിക്കുന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തില്‍ പറയുന്നു. മഹാമാരിയുടേതായ നിലവിലെ സാഹചര്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ദണ്ഡവിമോചനം പ്രായമായവര്‍ക്കും, രോഗികള്‍ക്കും, വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നുണ്ട്. ക്യൂമാഡ്മോഡം ഡിയൂസ് തന്റെ തന്റെ ഔദ്യോഗിക ഡിക്രിയിലൂടെ 1870 ഡിസംബര്‍ എട്ടിനാണ് പയസ് ഒമ്പതാമന്‍ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-08-21:29:19.jpg
Keywords: യൗസേ
Content: 14978
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് പഴയപള്ളി (അക്കരപ്പള്ളി)ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം. പഴയപള്ളിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പുവച്ച ഡിക്രി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടവും മലയാളം പരിഭാഷ രൂപത ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരിയും വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന് ഔദ്യോഗിക പ്രഖ്യാപന ഡിക്രി കൈമാറി. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ട സെന്റ് മേരീസ് അക്കരപ്പള്ളിയുടെ വികാരിയെ ആര്‍ച്ച് പ്രീസ്റ്റായി പ്രഖ്യാപിക്കുന്ന കല്‍പന റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം വായിച്ചു. പ്രഥമ ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ ഇത് മേജര്‍ ആര്‍ച്ച്ബിഷപ്പില്‍നിന്ന് ഏറ്റുവാങ്ങി. മാര്‍ ജോസ് പുളിക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും മറ്റു പിതാക്കന്മാരെയും പ്രതിനിധികളെയും സ്വാഗതം ചെയ്തു. നിലയ്ക്കല്‍നിന്നെത്തിയ വിശ്വാസീ സമൂഹത്തിന്റെ വിശ്വാസദാര്‍ഢ്യ മാതൃക അനുസ്മരണീയമാണ്. കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികള്‍ക്ക് പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ദിനത്തില്‍ ഈ അനുഗ്രഹം യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാമെന്നും തലമുറകളുടെ പൈതൃകമുള്ള പവിത്രമായ ദേവാലയമാണ് പഴയപള്ളിയെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്‌ബോധിപ്പിച്ചു. സഭയാകുന്ന നൗകയില്‍ വിശ്വാസത്തില്‍ അടിയുറച്ച് സ്വര്‍ഗമാകുന്ന അക്കരയ്ക്ക് യാത്രചെയ്യുന്നവരായ വിശ്വാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ഥന തുണയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2020-12-09-07:39:35.jpg
Keywords: കാഞ്ഞി
Content: 14979
Category: 18
Sub Category:
Heading: മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി
Content: ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദര്‍ശനത്തില്‍ മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു. 2017ലാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനമുണ്ടായ സമയത്തും സഭയെയും വിശ്വാസത്തെയും ഉറപ്പിച്ചുനിര്‍ത്താന്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന മെത്രാപ്പോലീത്തയുടെ വിയോഗം സുറിയാനി സഭയ്ക്ക് തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അനുസ്മരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-09-08:33:25.jpg
Keywords: ഓര്‍ത്തഡോ
Content: 14980
Category: 13
Sub Category:
Heading: തിരുപ്പിറവിയുടെ അടയാളങ്ങളിൽ നിന്നുപോകാതെ യേശുവിലേക്ക് കടക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അടയാളങ്ങളിൽ നിശ്ചലരായിപ്പോകാതെ അവയുടെ അർത്ഥത്തിലേക്കു, അതായത് യേശുവിലേക്ക്, അവിടുന്ന് നമുക്കു വെളിപ്പെടുത്തിത്തന്ന ദൈവസ്നേഹത്തിലേക്ക് കടക്കാൻ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരം, തീർത്ഥാടകരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഉയർത്തിയിരിക്കുന്ന ക്രിസ്തുമസ് ട്രീയെയും അവിടെ ഒരുക്കിക്കൊണ്ടിരിക്കുന്ന പുൽക്കൂടിനെയും കുറിച്ച് പരാമർശിക്കവേയാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ആവശ്യത്തിലിരിക്കുന്നവരുടെ നേർക്ക് നാം കരം നീട്ടുമ്പോൾ ദൈവം നമ്മിലും നമ്മുടെ ഇടയിലും വീണ്ടും ജനിക്കുമെന്നും പാപ്പ പറഞ്ഞു. നമുക്ക് വെളിപ്പെടുത്തിയിട്ടുള്ള ദൈവസ്നേഹത്തിലേക്ക്, അവൻ ലോകത്തിന് തിളക്കമുണ്ടാക്കിയ അനന്തമായ നന്മയിലേക്ക് പോകാം. ഈ പ്രകാശം കെടുത്താൻ മഹാമാരിയ്ക്കു കഴിയില്ല. നമ്മുടെ ഹൃദയത്തിലേക്കു കടന്നുവരാൻ ആ അനന്ത നന്മയെ അനുവദിക്കാം. ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ നേർക്ക് കരം നീട്ടാം. ഇത് ചെയ്യുമ്പോള്‍ ദൈവം നമ്മിലും പുതുതായി ജനിക്കുമെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-09-08:56:19.jpg
Keywords: ഫ്രാന്‍സിസ്
Content: 14981
Category: 1
Sub Category:
Heading: വധശിക്ഷ അവസാനിപ്പിക്കുവാന്‍ ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ മെത്രാന്‍മാര്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: നോമ്പ് കാലത്ത് നടപ്പിലാക്കുവാന്‍ വിധിച്ചിരിക്കുന്ന ഫെഡറല്‍ വധശിക്ഷകള്‍ ഒഴിവാക്കുവാന്‍ ട്രംപ് ഭരണകൂടത്തോട് അമേരിക്കയിലെ പ്രമുഖ മെത്രാപ്പോലീത്തമാര്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ഇതുവരെ എട്ടുപേരെ വധശിക്ഷക്കിരയാക്കിയതിന് പുറമേ, ഡിസംബറില്‍ രണ്ടു പേര്‍ക്കും ജനുവരിയില്‍ മൂന്നു പേര്‍ക്കും കത്തോലിക്കന്‍ കൂടിയായ അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍ വധശിക്ഷ വിധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യു.എസ് മെത്രാന്‍ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് കമ്മിറ്റിയുടെ തലവനും ഒക്ലാഹോമ മെത്രാപ്പോലീത്തയുമായ പോള്‍ കോക്ലിയും, യു.എസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി തലവനും, കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാനും ഇക്കഴിഞ്ഞ തിങ്കളാഴ്ച അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചത്. ‘നമ്മള്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും ദൈവം നമ്മളെ സ്നേഹിക്കുവാന്‍ ഇറങ്ങിവന്നിരിക്കുന്ന ഈ നോമ്പ് കാലത്ത് നമുക്ക് അനുതപിച്ച് ദൈവത്തിന്റെ സമ്മാനം സ്വീകരിക്കാം. സ്വയം നല്‍കുന്ന ദൈവസ്നേഹത്തിന്റെ അംഗീകാരമായി ഈ വധശിക്ഷകള്‍ അവസാനിപ്പിക്കൂ’ മെത്രാപ്പോലീത്തമാരുടെ സംയുക്ത അഭ്യര്‍ത്ഥനയില്‍ പറയുന്നു. മുന്‍കാല റെക്കോര്‍ഡിന്റെ ഇരട്ടിയിലധികമാണ് ഇക്കൊല്ലത്തെ വധശിക്ഷയെന്നു കഴിഞ്ഞ മാസം മെത്രാപ്പോലീത്തമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 20 വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം ഫെഡറല്‍ വധശിക്ഷകള്‍ നടപ്പിലാക്കുവാന്‍ പോവുകയാണെന്ന് കഴിഞ്ഞ വര്‍ഷം അറ്റോര്‍ണി ജനറല്‍ പ്രഖ്യാപിച്ചിരുന്നു. വധശിക്ഷ നിര്‍ത്തലക്കാന്‍ പലവട്ടം തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇലക്ട്രിക് ചെയര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വധശിക്ഷക്കുള്ള മാനദണ്ഡങ്ങള്‍ ഒന്നു കൂടി വിപുലമാക്കുകയാണ് ഭരണകൂടം ചെയ്തതെന്ന്‍ മെത്രാപ്പോലീത്തമാര്‍ ചൂണ്ടിക്കാട്ടി. #{blue->none->b->Must Read: ‍}# {{'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!-> http://www.pravachakasabdam.com/index.php/site/news/12465}} “ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന്‍ ആഗ്രഹിക്കുന്നത് കൊണ്ട്, നിങ്ങളോട് ദീര്‍ഘ ക്ഷമ കാണിക്കുന്നുവെന്നേഉള്ളു” (2 പത്രോസ് 3:9) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചു കൊണ്ട് ദൈവം നശിപ്പിക്കുവാനല്ല, രക്ഷിക്കുവാനാണ് വന്നിരിക്കുന്നതെന്ന് മെത്രാപ്പോലീത്തമാര്‍ ഓര്‍മ്മിപ്പിച്ചു. വധശിക്ഷ ധാര്‍മ്മിക കാഴ്ചപ്പാടിന് നിരക്കാത്തതാണെന്നും നീതിന്യായ വ്യവസ്ഥയില്‍ നിന്നും അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസ് പാപ്പയുടെ ‘ഫ്രത്തേല്ലി തൂത്തി’ എന്ന അപ്പസ്തോലിക ലേഖത്തില്‍ പറയുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-09-09:17:39.jpg
Keywords: വധശിക്ഷ
Content: 14982
Category: 22
Sub Category:
Heading: ജോസഫ് കുടുംബ ജീവിതത്തിന്റെ ആഭരണം
Content: ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തിനു (ഡിസംബർ 8, 2020 - ഡിസംബർ 8, 2021) ആരംഭം കുറിച്ചിരിക്കുകയാണല്ലോ. ഈ അവസരത്തിൽ ജോസഫ് ചിന്തകൾ എന്ന പേരിൽ ചെറു ചിന്തകൾ എഴുതുവാനുള്ള ഒരു എളിയ പരിശ്രമാണിത്. #{black->none->b->ജോസഫ് ചിന്തകൾ 01 | ജോസഫ് കുടുംബ ജീവിതത്തിൻ്റെ ആഭരണം }# യൗസേപ്പിതാവിനു തിരുസഭയിൽ നൽകുന്ന ബഹുമാനത്തിനും വണക്കത്തിനും പ്രോട്ടോദൂളിയാ ( Protodulia ) എന്നാണ് ദൈവശാസ്ത്രത്തിൽ അറിയപ്പെടുക. വിശുദ്ധരുടെ ഇടയിൽ ആദ്യം വണങ്ങപ്പേടേണ്ട വിശുദ്ധൻ എന്നാണ് ഇതർത്ഥമാക്കുക. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ലുത്തിനിയായിൽ ( Litany of Saint Joseph) വിശുദ്ധ യൗസേപ്പേ, കുടുബ ജീവിതത്തിന്റെ ആഭരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നുള്ള ഒരു ജപമുണ്ട്. യൗസേപ്പിതാവിനു കുടുംബങ്ങളിൽ പ്രധാന സ്ഥാനം നൽകിയാൽ കുടുംബങ്ങൾ കൂടുതൽ മനോഹരവും കുലീനവും സ്നേഹമയവും പരിശുദ്ധവും ബഹുമാന്യവും ആകും എന്ന കാര്യത്തിൽ സംശയം വേണ്ട. വി. ജോസഫിനെ ഈശോയോടും പരിശുദ്ധ മറിയത്തോടുമൊപ്പം നമ്മുടെ ഒരു കുടുംബാംഗമാക്കുക. അതിനായി രണ്ടു പ്രായോഗിക കാര്യങ്ങൾ നിർദ്ദേശിക്കാനുണ്ട്. ഒന്നാമതായി വി.േ യൗസപ്പു പിതാവിന്റെ രൂപമോ, ചിത്രമോ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കുക, അതിനു കുടുംബത്തിൽ സവിശേഷമായ സ്ഥാനം നൽകുക. രണ്ടാമതായി കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പു പിതാവിനോട് അനുദിനവും പ്രാർത്ഥിക്കുന്ന ശീലം വളർത്തിയെടുക്കുക. തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ ചെലുത്തിയ ആവിലായിലെ അമ്മ ത്രേസ്യാ പറയുന്നു ചില അവസരങ്ങളിൽ നമ്മൾ വിശുദ്ധരുടെ മധ്യസ്ഥത തേടുമ്പോൾ കാലതാമസം വരുന്നു എന്നാൽ വിശുദ്ധ യൗസേപ്പിന്റെ കാര്യത്തിൽ അങ്ങനെയല്ല, ആ പിതാവ് വേഗം സഹായത്തിനെത്തുന്നു. കുടുംബവും പിതൃത്വവും വളരെ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ യൗസേപ്പിതാവിനെപ്പോലെ നല്ല അപ്പൻമാർ ഉണ്ടാകാൻ നമുക്കു പ്രാർത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-12-09-11:54:50.jpg
Keywords: ജോസഫ്, യൗസേ
Content: 14983
Category: 14
Sub Category:
Heading: നിയന്ത്രണ നടുവില്‍ ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തോട് ചേര്‍ന്ന് ക്രിസ്തുമസ് ട്രീ തെളിഞ്ഞു
Content: ബെത്‌ലഹേം: ക്രിസ്തുമസിന്റെ വരവറിയിച്ച് യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിച്ചു. കടുത്ത കോവിഡ് 19 നിയന്ത്രണങ്ങൾക്ക് നടുവിലാണ് ദീപം തെളിയിക്കൽ ചടങ്ങ് നടന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‍ വിഭിന്നമായി തിരുപ്പിറവി ദേവാലയത്തിന് പുറത്ത് നടന്ന ആഘോഷപരിപാടികളിൽ വളരെ ചെറിയ സംഘം ആളുകളാണ് പങ്കെടുത്തത്. അന്‍പതു പേരിൽ കൂടുതൽ ഒരു സമയത്ത് ഒരുമിച്ചു കൂടരുതെന്ന നിയന്ത്രണമാണ് ബെത്‌ലഹേമിൽ നിലവിലുള്ളത്. വിശുദ്ധ കുർബാന അര്‍പ്പണത്തിലും, മറ്റ് തിരുപ്പിറവി ആഘോഷ പരിപാടികളിലും ഇതേ നിയന്ത്രണം ബാധകമാണ്. വൈകീട്ട് ഏഴു മണി മുതൽ പുലർച്ചെ 6 മണി വരെ, സർക്കാർ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാലസ്തീനിയൻ ന്യൂസ് ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ആയിരക്കണക്കിനാളുകളാണ് ക്രിസതുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബെത്‌ലഹേമിൽ എത്തിച്ചേർന്നു കൊണ്ടിരുന്നത്. കോവിഡ് മഹാമാരി അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളുടെ നടുവിലാണ് ബെത്‌ലഹേമും സമീപ പ്രദേശങ്ങളും. ഗാസാ മുനമ്പിലും, വെസ്റ്റ് ബാങ്കിലും, മറ്റ് പലസ്തീൻ പ്രദേശങ്ങളിലും ഒരു ലക്ഷത്തിപതിനായിരം ആളുകളെ കൊറോണവൈറസ് ബാധിച്ചതായാണ് അധികൃതർ പറയുന്നത്. ഇതിൽ 90 ആളുകൾ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-09-14:36:00.jpg
Keywords: തിരുപിറവി, ബെത്ല
Content: 14984
Category: 1
Sub Category:
Heading: ‘യൗസേപ്പിതാവ് വര്‍ഷ’ പ്രഖ്യാപനത്തിലേക്ക് പാപ്പയെ നയിച്ചത് ഈ അമേരിക്കന്‍ വൈദികന്റെ കത്ത്?
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതിന് പിന്നില്‍ അമേരിക്കയിലെ കത്തോലിക്ക വൈദികന്‍റെ അഭ്യര്‍ത്ഥനയാണെന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് 2019 മെയ് ഒന്നിന് പരിശുദ്ധ പിതാവിന് കത്തെഴുതിയിരുന്നുവെന്ന് മരിയന്‍ ‘ഫാദേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് ദി മോസ്റ്റ്‌ ബ്ലസ്ഡ് വിര്‍ജിന്‍ മേരി’ സഭാംഗമായ ഫാ. ഡൊണാള്‍ഡ് കല്ലോവേ എം.ഐ.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ അയച്ച കത്തിന്റെ പകര്‍പ്പും അദ്ദേഹം പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇന്നലെ ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച ഫാ. കല്ലോവേയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ശ്രദ്ധയാകര്‍ഷിക്കുന്നത്. അര്‍ജന്റീനയിലെ തന്റെ സുഹൃത്തായ ഫാ. ഡാന്റെ അഗ്യൂറോ എം.ഐ.സി യാണ് തന്റെ കത്ത് സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതെന്നും, 2019 മെയ് 4ന് അര്‍ജന്റീനയിലെ ഗ്വാലെഗ്വായിച്ചു രൂപതാ മെത്രാനായ ഹെക്ടര്‍ സോര്‍ദാന്‍ റോമിലായിരുന്നപ്പോഴാണ് പാപ്പക്ക് കത്ത് കൈമാറിയതെന്നുമാണ് ഫാ. കല്ലോവേയുടെ പോസ്റ്റില്‍ പറയുന്നത്. ഫ്രാന്‍സിസ് പാപ്പയും ബിഷപ്പ് സോര്‍ദാനും ഫാ. കാല്ലോവേയുടെ കത്തും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഫാ. കല്ലോവേയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മതവിശാസികളല്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച താന്‍ ചെറുപ്പത്തില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നയാളാണെന്ന്‍ ‘2020 കൊളംബസ് കത്തോലിക്കാ വിമണ്‍ കോണ്‍ഫ്രന്‍സ്’നു നല്‍കിയ അഭിമുഖത്തില്‍ ഫാ. കല്ലോവേ പറഞ്ഞിരിന്നു. പിന്നീട് കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം 2003-ലാണ് തിരുപ്പട്ടം സ്വീകരണം നടത്തിയത്. “വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പണം: നമ്മുടെ ആത്മീയ പിതാവിന്റെ അത്ഭുതങ്ങള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. അപ്പനില്ലാതെ വളര്‍ന്ന തനിക്ക് യൗസേപ്പിതാവ് അപ്പനേപ്പോലെയായിരുന്നെന്നും, തന്നെപ്പോലെ അപ്പനില്ലാതെ വളരുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് താന്‍ ഈ പുസ്തകം എഴുതിയതെന്നും ഫാ. കാല്ലോവേ നേരത്തെ പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-09-17:32:48.jpg
Keywords: പാപ്പ, യൗസേ