category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നിയന്ത്രണ നടുവില്‍ ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തോട് ചേര്‍ന്ന് ക്രിസ്തുമസ് ട്രീ തെളിഞ്ഞു
Contentബെത്‌ലഹേം: ക്രിസ്തുമസിന്റെ വരവറിയിച്ച് യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിച്ചു. കടുത്ത കോവിഡ് 19 നിയന്ത്രണങ്ങൾക്ക് നടുവിലാണ് ദീപം തെളിയിക്കൽ ചടങ്ങ് നടന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‍ വിഭിന്നമായി തിരുപ്പിറവി ദേവാലയത്തിന് പുറത്ത് നടന്ന ആഘോഷപരിപാടികളിൽ വളരെ ചെറിയ സംഘം ആളുകളാണ് പങ്കെടുത്തത്. അന്‍പതു പേരിൽ കൂടുതൽ ഒരു സമയത്ത് ഒരുമിച്ചു കൂടരുതെന്ന നിയന്ത്രണമാണ് ബെത്‌ലഹേമിൽ നിലവിലുള്ളത്. വിശുദ്ധ കുർബാന അര്‍പ്പണത്തിലും, മറ്റ് തിരുപ്പിറവി ആഘോഷ പരിപാടികളിലും ഇതേ നിയന്ത്രണം ബാധകമാണ്. വൈകീട്ട് ഏഴു മണി മുതൽ പുലർച്ചെ 6 മണി വരെ, സർക്കാർ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാലസ്തീനിയൻ ന്യൂസ് ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ആയിരക്കണക്കിനാളുകളാണ് ക്രിസതുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബെത്‌ലഹേമിൽ എത്തിച്ചേർന്നു കൊണ്ടിരുന്നത്. കോവിഡ് മഹാമാരി അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളുടെ നടുവിലാണ് ബെത്‌ലഹേമും സമീപ പ്രദേശങ്ങളും. ഗാസാ മുനമ്പിലും, വെസ്റ്റ് ബാങ്കിലും, മറ്റ് പലസ്തീൻ പ്രദേശങ്ങളിലും ഒരു ലക്ഷത്തിപതിനായിരം ആളുകളെ കൊറോണവൈറസ് ബാധിച്ചതായാണ് അധികൃതർ പറയുന്നത്. ഇതിൽ 90 ആളുകൾ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-09 14:34:00
Keywordsതിരുപിറവി, ബെത്ല
Created Date2020-12-09 14:36:00