Content | ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദര്‍ശനത്തില്‍ മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു.
2017ലാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനമുണ്ടായ സമയത്തും സഭയെയും വിശ്വാസത്തെയും ഉറപ്പിച്ചുനിര്‍ത്താന്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന മെത്രാപ്പോലീത്തയുടെ വിയോഗം സുറിയാനി സഭയ്ക്ക് തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അനുസ്മരിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |