Contents

Displaying 14661-14670 of 25130 results.
Content: 15015
Category: 1
Sub Category:
Heading: ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സംരക്ഷണം തങ്ങളുടെ കടമ: ജോര്‍ദ്ദാന്‍ രാജാവ്
Content: അമ്മാന്‍: ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പ് ഒരു നൂറ്റാണ്ടിലധികമായി തങ്ങള്‍ അഭിമാനപൂര്‍വ്വം നിര്‍വഹിച്ചുവരുന്ന കടമയാണെന്നും, വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സംരക്ഷണം ഹാഷ്മൈറ്റ് രാജവംശമെന്ന നിലയില്‍ തങ്ങളുടെ കടമയാണെന്നും ജോര്‍ദ്ദാനിലെ അബ്ദല്ല രണ്ടാമന്‍ രാജാവ്. ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് ജോര്‍ദ്ദാന്‍ പാര്‍ലമെന്റിന്റെ പത്തൊന്‍പതാത് എക്സ്ട്രാഓര്‍ഡിനറി സെഷനിലെ ‘സ്പീച്ച് ഫ്രം ദി ത്രോണ്‍’ പ്രസംഗത്തിലാണ് ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങളുടെ സംരക്ഷണം തങ്ങളുടെ കടമയാണെന്ന കാര്യം ജോര്‍ദ്ദാന്‍ രാജാവ് ആവര്‍ത്തിച്ചത്. ജെറുസലേമിനേയും, അതിന്റെ വ്യക്തിത്വത്തേയും, പുണ്യസ്ഥലങ്ങളേയും സംരക്ഷിക്കുന്നതില്‍ നിന്നും തങ്ങള്‍ പിന്‍മാറില്ലെന്നും, സമാധാനത്തിന്റെ പ്രതീകമായ ജെറുസലേമിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുവാനും മറ്റുമുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ പതറില്ലെന്നും ജോര്‍ദ്ദാന്‍ രാജാവ് പറഞ്ഞു. ജറുസലേമിലെ പ്രശസ്തമായ തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് 2018 നവംബര്‍ മാസം തനിക്ക് ലഭിച്ച ടെമ്പിള്‍ടണ്‍ അവാര്‍ഡ് തുകയുടെ നല്ലൊരു ഭാഗം അബ്ദല്ല രണ്ടാമന്‍ നീക്കിവെച്ചത് അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു.
Image: /content_image/News/News-2020-12-13-06:43:43.jpg
Keywords: ജോര്‍ദാ, വിശുദ്ധ നാട്ടി
Content: 15016
Category: 1
Sub Category:
Heading: കോംഗോയില്‍ ക്രൈസ്തവ കൂട്ടക്കൊല: 30 പേര്‍ കൊല്ലപ്പെട്ടു, പത്തോളം സ്ത്രീകള്‍ മാനഭംഗത്തിനിരയായി
Content: ബ്രസാവില്ല: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികള്‍ കിഴക്കന്‍ മേഖലയിലെ കിവു പ്രവിശ്യയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ മുപ്പതു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നവംബര്‍ 20നും ഡിസംബര്‍ 3നും ഇടയില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ പത്തോളം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുകയും, 15 പേരെ തട്ടിക്കൊണ്ടുപോകപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ‘ജിഹാദ് വാച്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ ലക്ഷ്യംവെച്ച് അഞ്ചോളം ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്‍ ബര്‍ണബാസ് ഫണ്ടും വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള ഖുറാനിലെ ആഹ്വാനങ്ങളാണ് അക്രമങ്ങള്‍ക്ക് പ്രേരകമായതെന്നു നിരീക്ഷിക്കപ്പെടുന്നു. ക്രൈസ്തവരോട് ‘ഒന്നുകില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഭീഷണി ഇസ്ളാമിക തീവ്രവാദികള്‍ മുഴക്കുകയായിരിന്നു. ആക്രമണത്തിനിരയായവരില്‍ ഒരു പാസ്റ്ററും ഉള്‍പ്പെടുന്നുണ്ട്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ചംഗങ്ങളെയാണ് തീവ്രവാദികള്‍ കൊന്നൊടുക്കിയത്. തന്റെ ഭാര്യയോട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ തന്റെ ഭാര്യയെ തലക്ക് വെടിവെച്ചും, 4 മക്കളെ വാളുകൊണ്ട് വെട്ടി കഷണങ്ങളാക്കിയുമാണ്‌ കൊലപ്പെടുത്തിയതെന്ന്‍ സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്തുവാന്‍ കഴിയാത്ത പാസ്റ്റര്‍ ‘ബര്‍ണാബാസ് ഫണ്ടി’നോട് വെളിപ്പെടുത്തി. “അല്ലാഹുവില്‍ വിശ്വസിക്കാത്തവരോട് വിശുദ്ധ യുദ്ധം ചെയ്യുവാനും ബഹുദൈവവിശ്വാസികളായ ശത്രുക്കളെ കണ്ടാല്‍ ഇസ്ലാം സ്വീകരിക്കുവാന്‍ ആവശ്യപ്പെടുവാനും അത് സ്വീകരിച്ചാല്‍ അവര്‍ക്ക് നാശം വരുത്തരുതെന്നും വിസമ്മതിച്ചാല്‍ അവരില്‍ ജസിയ (നികുതി) ആവശ്യപ്പെടണമെന്നും നികുതി ഒടുക്കുവാന്‍ തയ്യാറായാല്‍ അവരില്‍ നിന്നും അത് സ്വീകരിച്ച് നിങ്ങളുടെ കരങ്ങളെ അടക്കി നിര്‍ത്തുവാനും വിസമ്മതിച്ചാല്‍ അല്ലാഹുവിന്റെ സഹായത്തോടെ അവര്‍ക്കെതിരെ പോരാടുവാനുമാണ് (സഹിഹ് മുസ്ലീം 4294) ഖുറാനില്‍ പറയുന്നത്. ഈ പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്ന പ്രവണത സമീപകാലങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-13-09:28:05.jpg
Keywords: ആഫ്രി, കോംഗോ
Content: 15017
Category: 18
Sub Category:
Heading: കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു
Content: എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 - 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ വർഷം പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ ജീവിതങ്ങളും കാർട്ടൂൺ രൂപത്തിലും, പസ്സിലുകളും, ക്രാഫ്റ്റ് വർക്കുകളും, ബൈബിൾ വചന പഠനങ്ങളും ഉൾകൊള്ളുന്ന ബഡ്‌സ് മാഗസിനിൽ കുട്ടികൾക്ക് തങ്ങളുടെതായ വരകളും, രചനകളും പബ്ലിഷ് ചെയ്യാനുള്ള അവസരങ്ങളും ഉണ്ട്. 2021 ജനുവരി മുതൽ പ്രതിമാസ പ്രസിദ്ധീകരണം ആരംഭിക്കുന്ന ബഡ്‌സ് മാഗസിൻ, ക്രിസ്മസ് ഗിഫ്റ്റ് 2020 എന്ന പദ്ധതിയുടെ ഭാഗമായി പകുതി വിലയ്ക്ക് (300 രൂപയ്ക്ക് രണ്ട് കോപ്പികൾ) അടുത്ത ഒരു വർഷകാലത്തേക്ക് വാങ്ങാനുള്ള സൗകര്യമുണ്ട്. കെയ്റോസ് ബഡ്‌സ് മാസികയ്ക്ക് പുറമേ, നിരവധി പ്രവർത്തനങ്ങൾ അടങ്ങിയ, ആത്മീയ യാത്രയിൽ കുട്ടികൾക്ക് സഹചാരിയാകാവുന്ന 252 പേജുകളുള്ള കെയ്റോസ് ബഡ്‌സ് ഡയറിയും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: {{ www.kairos.global ->www.kairos.global}} ഫോൺ നമ്പർ: തോമസ് ജേക്കബ് - 91 7736134585 ജോജി ജോസ് - 91 7025985803 ലീന ഷാജു - 91 9446967842.
Image: /content_image/India/India-2020-12-13-18:34:41.jpg
Keywords: കെയ്റോ
Content: 15018
Category: 18
Sub Category:
Heading: റവ.ഡോ.ജോസ് കോയിക്കല്‍ തിരുഹൃദയ പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍
Content: ബംഗളൂരു: സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്‌കോ(എസ്ഡിബി) സന്ന്യാസ സമൂഹത്തിന്റെ കേരളവും കര്‍ണാടകയുമുള്‍പ്പെടുന്ന ബംഗളൂരു തിരുഹൃദയ പ്രവിശ്യയുടെ പ്രോവിന്‍ഷ്യലായി റവ.ഡോ.ജോസ് കോയിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വൈസ് പ്രൊവിന്‍ഷ്യലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകന്‍, അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജ് റെക്ടര്‍, സോഷ്യല്‍സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ മൂഴൂര്‍ കോയിക്കല്‍ തോമസ് അന്നമ്മ ദമ്പതികളുടെ മകനാണ്.
Image: /content_image/India/India-2020-12-14-06:15:37.jpg
Keywords: പ്രോവി
Content: 15019
Category: 18
Sub Category:
Heading: 'മക്കളുടെ എണ്ണം നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കാനുള്ള നീക്കം സംശയാസ്പദം'
Content: കൊച്ചി: മക്കളുടെ എണ്ണം നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കാനുള്ള ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്. കുടുംബാസൂത്രണം എന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് മാത്രമാണെന്ന കാഴ്ചപ്പാടു തന്നെ മാറേണ്ടതാണ്. എത്ര മക്കള്‍ വേണമെന്ന കാര്യം ദമ്പതികള്‍ക്കു തീരുമാനിക്കാമെന്നും കര്‍ശന ഉപാധികളോടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതായി അറിയുന്ന സത്യവാങ്മൂലത്തെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-12-14-06:28:03.jpg
Keywords: കുഞ്ഞു
Content: 15020
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഭീകരർ രക്തച്ചൊരിച്ചിൽ നടത്തുമെന്ന ഭീതിയിൽ നൈജീരിയൻ ക്രൈസ്തവർ: ആശങ്ക പങ്കുവെച്ച് ന്യൂയോർക്ക് പോസ്റ്റില്‍ ലേഖനം
Content: വാഷിംഗ്ടണ്‍ ഡി‌സി: നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഇസ്ലാമിക ഭീകരർ അഴിച്ചുവിടുന്ന കടുത്ത പീഡനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയും ആശങ്കയും പങ്കുവെച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റില്‍ ലേഖനം. ഈ വർഷവും ദൈവപുത്രന്റെ തിരുപിറവി ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ വിശ്വാസി സമൂഹത്തെ തീവ്രവാദികളെ കുറിച്ചുള്ള ആശങ്ക അലട്ടുന്നുണ്ടെന്നും സമ്പന്ന രാഷ്ട്രങ്ങള്‍ രാജ്യത്തിന് വന്‍തുക നല്‍കിയിട്ടും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണനേതൃത്വത്തിനായില്ലെന്നും കോൺഗ്രസ് ഓഫ് ക്രിസ്ത്യൻ ലീഡേഴ്സ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോണി മൂര്‍ ന്യൂയോര്‍ക്ക് പോസ്റ്റില്‍ കുറിച്ചു. ഈ വർഷമാദ്യം നൈജീരിയയിലെ ഗോനാൻ റോഗോ എന്ന ഗ്രാമത്തിൽ 20 ക്രൈസ്തവ വിശ്വാസികളെ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് അവരുടെ ഭവനങ്ങളിൽ കയറിയിറങ്ങി ഭീകരർ കൊല ചെയ്ത സംഭവം വിവരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ലേഖനം ആരംഭിക്കുന്നത്. മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ പോലും തീവ്രവാദികൾ അന്ന് വെറുതെ വിട്ടില്ല. മുസ്ലിം ഫുലാനി ഗോത്ര വർഗ്ഗത്തിൽ പെട്ടവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ക്രൈസ്തവ വിശ്വാസികളെ കശാപ്പു ചെയ്യുന്ന ആളുകളാണ് ഫുലാനികൾ. ഇന്റർനാഷണൽ കമ്മിറ്റി ഓൺ നൈജീരിയ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സ്റ്റീഫൻ എനേഡ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം 63,000 ക്രൈസ്തവ വിശ്വാസികളാണ് അടുത്ത കാലത്ത് നൈജീരിയയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി വൈദികരെയും, പാസ്റ്റർമാരെയും തീവ്രവാദികൾ ദാരുണമായി മരണത്തിലേക്ക് തള്ളിവിട്ടു. ദേവാലയങ്ങളും, ക്രൈസ്തവ ഭവനങ്ങളും അഗ്നിക്കിരയാക്കി. അവർക്കെതിരായി മുന്നോട്ടുവന്ന മുസ്ലിം വിശ്വാസികളെയും തീവ്രവാദികൾ വെറുതെ വിട്ടില്ലെന്ന് ജോണി മൂറിന്റെ ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ക്രിസ്മസിന് 11 ക്രൈസ്തവ വിശ്വാസികളയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക എന്ന സംഘടന ശിരച്ഛേദം ചെയ്തത്. ഇത് അവർ വീഡിയോയിൽ ചിത്രീകരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ഒരു ക്രൈസ്തവ വിശ്വാസിയെ രണ്ടാഴ്ചകൾക്ക് ശേഷം തീവ്രവാദികൾ വധിച്ചു. നൈജീരിയയിലെ അവസ്ഥ കൈവിട്ട് പോവുകയാണെന്നും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ നൈജീരിയയുടെ കാര്യം ഇനി വിസ്മരിക്കാൻ സാധിക്കില്ലെന്നും ജോണി മൂർ വ്യക്തമാക്കി. ഇപ്പോഴത്തെ അമേരിക്കൻ സർക്കാരിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം കൂടുതൽ മെച്ചപ്പെട്ട തലത്തിലേയ്ക്ക് എത്തിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചെങ്കിലും നൈജീരിയയിൽ ഇനിയും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നൈജീരിയൻ അംബാസഡറായ മേരി ബത്ത് ലിയോനാർഡിനെ ജോണി മൂർ വിമർശിച്ചു. വിശ്വാസത്തിന്റെ പേരിലാണ് നൈജീരിയയിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നത് എന്ന സത്യം അവർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. ഒരു വർഷം ഒരു ബില്യൻ ഡോളർ ആണ് അമേരിക്ക നൈജീരിയയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത്. മറ്റ് സമ്പന്ന രാജ്യങ്ങളും സഹായം നൽകാറുണ്ട്. എന്നിട്ടും നൈജീരിയയിലെ സാഹചര്യങ്ങളിൽ മാറ്റം വരാത്തത് വിദേശ നയത്തിലെ തോൽവി തന്നെയാണെന്ന് ജോണി മൂർ തന്റെ ലേഖനത്തിൽ കൂട്ടിച്ചേർത്തു. നൈജീരിയയിൽ പീഡിപ്പിക്കപ്പെടുന്ന ആളുകളുടെ ശബ്ദമായി നാം മാറണം എന്ന ആഹ്വാനത്തോടെയാണ് ന്യൂയോർക്ക് പോസ്റ്റിലെ അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-14-07:12:42.jpg
Keywords: നൈജീ
Content: 15021
Category: 9
Sub Category:
Heading: "മാറാനാത്ത" സെഹിയോൻ യുകെ നയിക്കുന്ന ക്രിസ്മസ് ഒരുക്ക മലയാളം ഓൺലൈൻ ധ്യാനം 17 മുതൽ 19 വരെ
Content: മഹാമാരിയുടെ ആപത്ഘട്ടത്തിൽ യേശു ക്രിസ്തുവിൽ പൂർണ്ണ രക്ഷ പ്രാപിക്കാൻ തിരുപ്പിറവിയെ മുൻനിർത്തി നമ്മെത്തന്നെ ഒരുക്കുന്നതിനായി സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ ഡയറക്ടർ, പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന പ്രത്യേക ഓൺലൈൻ ധ്യാനം " മാറാനാത്ത " ഡിസംബർ 17 മുതൽ 19 വരെ നടക്കും . യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷകൾ. www.sehionuk.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലെക്ക് ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയായിരിക്കും ധ്യാനം നടക്കുക. സെഹിയോൻ മിനിസ്ട്രി ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 07737695783.
Image: /content_image/Events/Events-2020-12-14-10:05:19.jpg
Keywords: സെഹിയോൻ യുകെ
Content: 15022
Category: 9
Sub Category:
Heading: അഭിഷേകാഗ്‌നി മിനിസ്ട്രി യുകെ ഒരുക്കുന്ന ക്രിസ്മസ് ഒരുക്ക ഇംഗ്ലീഷ് ഓൺലൈൻ ധ്യാനം "ഗ്ലോറിയ" ഡിസംബർ 21 മുതൽ 23 വരെ
Content: മഹാമാരിയുടെ പശ്ചാത്തലത്തിൽ യേശുവിൽ ഐക്യപ്പെട്ട് പൂർണ്ണ രക്ഷ കണ്ടെത്തുവാൻ , തിരുപ്പിറവിക്കൊരുക്കമായി നമ്മെത്തന്നെ ഒരുക്കുകയുമെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം " ഗ്ലോറിയ " ഡിസംബർ 21 മുതൽ 23 വരെ നടക്കും. പ്രശസ്‌ത ധ്യാനഗുരുവും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും ധ്യാനം നയിക്കും. വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം. {{ http://www.afcmuk.org/REGISTER ->http://www.afcmuk.org/REGISTER}} എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക. ഏറെ അനുഗ്രഹീതമായ ഈ വചനശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു
Image: /content_image/Events/Events-2020-12-14-10:12:41.jpg
Keywords: അഭിഷേകാഗ്നി, കാത്തലിക് മിനിസ്ട്രി, യുകെ
Content: 15023
Category: 24
Sub Category:
Heading: ഒരു ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ: കുരിശിന്റെ വിശുദ്ധ യോഹന്നാൻ
Content: "കർത്താവിനെപ്രതി സഹിക്കുവാനും, കൂടുതൽ നിന്ദിക്കപ്പെട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു" എന്ന് ലോകത്തോട് ഏറ്റുപറഞ്ഞ, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ഇന്ന് തിരുസഭ ഭക്ത്യാദരങ്ങളോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ മാധ്യസ്ഥം വഴി സകല അനുഗ്രഹങ്ങളും, കൃപകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആരാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ? ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം, നിഷ്പാദുക കർമ്മലീത്താസഭയുടെ നവീകരണകർത്താവ്, ആത്മീയ പിതാവ്, എഴുത്തുകാരൻ, മിസ്റ്റിക്കുകളുടെ മിസ്റ്റിക്, വേദപാരംഗതൻ, കവികളുടെയും ആത്മീയജീവിതത്തിന്റെയും ദൈവശാസ്ത്ര രഹസ്യങ്ങളുടെയും സ്വർഗീയ മധ്യസ്ഥൻ തുടങ്ങി വിവിധ നാമത്തിൽ അദ്ദേഹം അറിയപ്പെടുന്നു. സ്‌പെയിനിലെ കാസ്റ്റിലിയൻ എന്ന ഭൂപ്രദേശത്ത്, ഗോൺസാലോ, കാറ്റലീന ദമ്പതികളുടെ മൂന്നാമത്തെ മകനായി 1542-ലാണ് യോഹന്നാൻ ജനിച്ചത്. ചെറുപ്പം മുതൽ അദ്ദേഹത്തിന് വളരെ ദുരിതവും, സഹനവും, പട്ടിണിയും നിറഞ്ഞ ജീവിതമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്രയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബത്തിൽ നിന്ന് ആട്ടിപുറത്താക്കുകയും, കുടുംബ സ്വത്തിലുള്ള അവകാശങ്ങൾ പോലും നിഷേധിക്കുകയും ചെയ്തു. തന്മൂലം, തന്റെ ഭാര്യയേയും, മൂന്ന് മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തതുമൂലം രോഗബാധിതനായി, ചെറുപ്രായത്തിലെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. അങ്ങനെ യോഹന്നാൻ തന്റെ 17 മത്തെ വയസിൽ സ്പെയിനിലെ, മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം ഈശോസഭകാരുടെ കോളേജിൽ ചേർന്നു തന്റെ പഠനം തുടരുകയും ചെയ്തു. തന്റെ ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം,1563-ൽ, തന്റെ 21-മത്തെ വയസ്സിൽ കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ചു. അല്മായ സഹോദരനായി ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നെങ്കിലും, പഠനത്തിനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യവും, ജീവിതവിശുദ്ധിയും, മാതാവിനോടുള്ള ഭക്തിയും, മറ്റു കഴിവുകളും തിരിച്ചറിഞ്ഞ സഭ യോഹന്നാന്ന് 25മത്തെ വയസിൽ പൗരോഹിത്യപട്ടം നൽകി. തുടർന്ന് ആ സഭയുടെ പ്രിയോർ ആയി കുരിശിന്റെ വിശുദ്ധ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു. കഠിനമായ പ്രായശ്ചിത്ത പ്രവർത്തികളും, ഉപവാസവും, തപോജീവിതവും അദ്ദേഹം ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ, കർമ്മലസഭയിൽ വേണ്ടത്ര ആത്മീയതയില്ല എന്ന തിരിച്ചറിവിൽ, കഠിനമായ സന്യാസ രീതികള്‍ക്ക്‌ പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. എന്നാൽ അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടിയത്, ജീവിതനിയോഗം തിരിച്ചറിയാൻ കാരണമായി!! യോഹന്നാന്റെ വിശുദ്ധമായ ജീവിതം മനസ്സിലാക്കിയ ത്രേസ്യ കർമ്മലസഭയെ നവീകരിക്കാൻ, യോഹന്നാനോട് സഹായമഭ്യർത്ഥിച്ചു. അങ്ങനെ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയോടൊപ്പം കർമ്മലസഭ നവീകരിക്കുകയും, നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആവുകയും ചെയ്തു. ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അദ്ദേഹത്തിനെതിരായി. അവര്‍ വിശുദ്ധനെ പാഷണ്ഡത പഠിപ്പിക്കുന്നവൻ ആണ്, സഭയുടെ വിശ്വാസങ്ങൾ ഉപേക്ഷിച്ചവൻ ആണ് എന്നൊക്കെ മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. സമൂഹത്തിനുമുൻപിൽ അഴ്ചയിലൊരിക്കലെങ്കിലുമുള്ള പരസ്യമായ ചാട്ടവാറടി , ശരീരം ചലിപ്പിക്കാൻ കഷ്ടിച്ചുമാത്രം മതിയാകുമായിരുന്ന ഒരു ചെറിയ അറയിലെ താമസം എന്നിവയൊക്കെ അതികഠിനമായ ആ തടവിന്റെ ഭാഗമായിരുന്നു . ഒൻപതുമാസം കഴിഞ്ഞ് , 1578 ഓഗസ്റ്റ് 15 - ആം തിയതി, അറയോടുചേർന്നുള്ള മുറിയിലെ ഒരു ചെറിയ ജനാലവഴി അദ്ദേഹം രക്ഷപെട്ടു. ഇക്കാലത്തെ കഠിനമായ പീഡനങ്ങളും ആത്മീയപരീക്ഷണങ്ങളും യോഹന്നാന്റെ പിൽക്കാലരചനകളിലെല്ലാം കാണുവാൻ സാധിക്കും. കർമ്മല മലകയറ്റം, ആത്മാവിന് ഇരുണ്ട രാത്രി, ആത്മീയഗീതം, സ്നേഹജ്വാല തുടങ്ങി വിശ്വവിഖ്യാതമായ ആത്മീയ ഗ്രന്ഥങ്ങൾ രചിക്കുവാനും, ആത്മീയതയുടെ ഉത്തുംഗശൃംഗത്തിൽ എത്തുവാനും സാധിച്ചത്, തടവറയുടെ ഇരുളിൽ കിടന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച ഉൾക്കാഴ്ചകളും ജീവിത ദർശനങ്ങളും ആയിരുന്നു. "എങ്ങു നീ ഒളിച്ചെന്നെ കേഴുവാൻ വിട്ടു നാഥാ, എന്നെ ഹാ, മുറിവേൽപ്പിച്ചോടി നീ മാനെന്നപോൽ, കരഞ്ഞു വിളിച്ചു ഞാൻ പുറകെ പുറപ്പെട്ടു, തിരിഞ്ഞു നോക്കാതെ നീ ദൂരെവേ അകന്നുപോയി... " ആത്മാവിന് ഇരുണ്ട രാത്രികളിൽ, സഹനങ്ങളിൽ, വിശുദ്ധ യോഹന്നാൻ കോറിയിട്ട ഇതുപോലുള്ള വരികൾ ഈടുറ്റ ആത്മീയ ദർശനങ്ങൾ നൽകുന്നതായിരുന്നു.!! ജയിൽമുക്തിക്കുശേഷം, നവീകരണസംരംഭങ്ങളും , ത്രേസ്യായോടൊപ്പം താൻ സ്ഥാപിച്ച കർമ്മലീത്താ നിഷ്പാദുകസഭക്ക് പുതിയ ആശ്രമങ്ങൾ സ്ഥാപിക്കുന്നതും എല്ലാം അദ്ദേഹം പുനരാരംഭിച്ചു.1591 ഡിസംബർ 14 - ന് ചർമ്മത്തെ ബാധിക്കുന്ന സെല്ലുലൈറ്റിസ് രോഗം മൂർച്ഛിച്ച് അദ്ദേഹം 49മത്തെ വയസിൽ മരിച്ചു. 1726 - ൽ ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. 1926 ആഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാർപാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ യോഹന്നാൻ നമ്മോട് പറയുന്നു : സഹനങ്ങളിലൂടെയും, തടവറകളിലൂടെയും, തിക്താനുഭവങ്ങളിലൂടെയും നീ കടന്നുപോയാലും, ജീവിതത്തിൽ നീ ആഗ്രഹിച്ച സമയത്ത്, ആഗ്രഹിക്കുന്ന രീതിയിൽ, പ്രവർത്തിക്കുന്നതുകൊണ്ട് നിന്റെ ദൈവത്തെ സംശയിക്കരുത്. കാരണം അവിടുന്ന് വിശ്വസ്ഥനാണ്, നിന്നെ അനുഗ്രഹിക്കുക തന്നെ ചെയ്യും." ഈ തിരുന്നാൾ ആഘോഷിക്കുമ്പോൾ, നമ്മളുടെ എല്ലാ സഹനങ്ങളും, നൊമ്പരങ്ങളും, തടവറ അനുഭവങ്ങളും കുരിശിലെ വിശുദ്ധ യോഹന്നാന്റെ മാധ്യസ്ഥം വഴി, കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. കുരിശിന്റെ വിശുദ്ധ യോഹന്നാനെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.
Image: /content_image/SocialMedia/SocialMedia-2020-12-14-16:55:47.jpg
Keywords: യോഹ
Content: 15024
Category: 13
Sub Category:
Heading: പൗരോഹിത്യ സ്വീകരണത്തിന്റെ 51ാം വാർഷിക നിറവിൽ ഫ്രാൻസിസ് മാർപാപ്പ
Content: റോം: ജോർജ് മാരിയോ ബർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ 51 വര്‍ഷം പൂര്‍ത്തിയായി. 1969 ഡിസംബർ 13ാം തീയതിയാണ് കോർഡോവ അതിരൂപതയുടെ ആർച്ച്ബിഷപ്പ് എമിരിറ്റസ് മോൺസിഞ്ഞോർ റാമോൺ ജോസ് കാസ്റ്റലാനോയിൽ നിന്ന് പാപ്പ വൈദികപട്ടം സ്വീകരിക്കുന്നത്. 51 വർഷങ്ങൾക്ക് മുമ്പ് ഡിസംബർ 13 ഒരു ശനിയാഴ്ച ദിവസമായിരുന്നു. ആഗമന കാലത്തെ മൂന്നാം ഞായറിന് തലേ ദിവസം. സഭയുടെ ആരാധനാ ക്രമത്തിൽ ഈ ദിവസത്തെ ഗൗദത്ത് ഇ സൺഡേ, അല്ലെങ്കിൽ ജോയി സൺഡേ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്പ്രിങ് ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ പോകവെ ഉണ്ടായ ഒരനുഭവമാണ് തനിക്ക് വൈദികനാകാനുള്ള പ്രചോദനം നൽകിയതെന്ന് 'ദി ജസ്യൂട്ട്: കോൺവെർസേഷൻസ് വിത്ത് കർദ്ദിനാൾ ജോർജ് ബെർഗോളിയോ' എന്ന ഗ്രന്ഥത്തിൽ പാപ്പ പറഞ്ഞിട്ടുണ്ട്. നടന്നു നീങ്ങവേ സമീപത്തുണ്ടായിരുന്ന ഒരു ദേവാലയത്തിൽ പ്രവേശിച്ച് കുമ്പസാരിക്കാൻ ബെർഗോളിയോയ്ക്ക് തോന്നി. അവിടെ കുമ്പസാരിപ്പിക്കാൻ ഉണ്ടായിരുന്ന വൈദികൻ പാപ്പയുടെ ഹൃദയത്തെ സ്പർശിക്കുകയായിരിന്നു. താന്‍ വൈദികനാകുന്നതിനോട് ആദ്യം തന്റെ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ മറ്റൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പൗരോഹിത്യ സ്വീകരണ ദിവസം ചടങ്ങുകൾക്കുശേഷം മകന്റെ അനുഗ്രഹത്തിനായി അമ്മ ആവശ്യപ്പെട്ടു. സ്പെയിനിലെ പഠനങ്ങൾക്ക് ശേഷം 1973 ഏപ്രിൽ 22നാണ് പാപ്പ ഈശോസഭയിൽ വ്രതവാഗ്ദാനം നടത്തിയത്. തിരിച്ചെത്തിയശേഷം ജോർജ് ബർഗോളിയോ പ്രൊഫസറായും, കോളേജ് റെക്ടറായും സേവനം ചെയ്തു. 36 വയസ്സുണ്ടായിരുന്നപ്പോഴാണ് അർജന്റീനയിലെ ഈശോസഭയുടെ പ്രോവിൻഷ്യാളായി പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-14-15:12:48.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ