| category_id | Events |
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | അഭിഷേകാഗ്‌നി മിനിസ്ട്രി യുകെ ഒരുക്കുന്ന ക്രിസ്മസ് ഒരുക്ക ഇംഗ്ലീഷ് ഓൺലൈൻ ധ്യാനം "ഗ്ലോറിയ" ഡിസംബർ 21 മുതൽ 23 വരെ |
| Content | മഹാമാരിയുടെ പശ്ചാത്തലത്തിൽ യേശുവിൽ ഐക്യപ്പെട്ട് പൂർണ്ണ രക്ഷ കണ്ടെത്തുവാൻ , തിരുപ്പിറവിക്കൊരുക്കമായി നമ്മെത്തന്നെ ഒരുക്കുകയുമെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം " ഗ്ലോറിയ " ഡിസംബർ 21 മുതൽ 23 വരെ നടക്കും. പ്രശസ്‌ത ധ്യാനഗുരുവും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും ധ്യാനം നയിക്കും. വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം.
{{ http://www.afcmuk.org/REGISTER ->http://www.afcmuk.org/REGISTER}} എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.
ഏറെ അനുഗ്രഹീതമായ ഈ വചനശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു |
| Image |  |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2020-12-14 10:00:00 |
| Keywords | അഭിഷേകാഗ്നി, കാത്തലിക് മിനിസ്ട്രി, യുകെ |
| Created Date | 2020-12-14 10:12:41 |