category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപൗരോഹിത്യ സ്വീകരണത്തിന്റെ 51ാം വാർഷിക നിറവിൽ ഫ്രാൻസിസ് മാർപാപ്പ
Contentറോം: ജോർജ് മാരിയോ ബർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ 51 വര്‍ഷം പൂര്‍ത്തിയായി. 1969 ഡിസംബർ 13ാം തീയതിയാണ് കോർഡോവ അതിരൂപതയുടെ ആർച്ച്ബിഷപ്പ് എമിരിറ്റസ് മോൺസിഞ്ഞോർ റാമോൺ ജോസ് കാസ്റ്റലാനോയിൽ നിന്ന് പാപ്പ വൈദികപട്ടം സ്വീകരിക്കുന്നത്. 51 വർഷങ്ങൾക്ക് മുമ്പ് ഡിസംബർ 13 ഒരു ശനിയാഴ്ച ദിവസമായിരുന്നു. ആഗമന കാലത്തെ മൂന്നാം ഞായറിന് തലേ ദിവസം. സഭയുടെ ആരാധനാ ക്രമത്തിൽ ഈ ദിവസത്തെ ഗൗദത്ത് ഇ സൺഡേ, അല്ലെങ്കിൽ ജോയി സൺഡേ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്പ്രിങ് ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ പോകവെ ഉണ്ടായ ഒരനുഭവമാണ് തനിക്ക് വൈദികനാകാനുള്ള പ്രചോദനം നൽകിയതെന്ന് 'ദി ജസ്യൂട്ട്: കോൺവെർസേഷൻസ് വിത്ത് കർദ്ദിനാൾ ജോർജ് ബെർഗോളിയോ' എന്ന ഗ്രന്ഥത്തിൽ പാപ്പ പറഞ്ഞിട്ടുണ്ട്. നടന്നു നീങ്ങവേ സമീപത്തുണ്ടായിരുന്ന ഒരു ദേവാലയത്തിൽ പ്രവേശിച്ച് കുമ്പസാരിക്കാൻ ബെർഗോളിയോയ്ക്ക് തോന്നി. അവിടെ കുമ്പസാരിപ്പിക്കാൻ ഉണ്ടായിരുന്ന വൈദികൻ പാപ്പയുടെ ഹൃദയത്തെ സ്പർശിക്കുകയായിരിന്നു. താന്‍ വൈദികനാകുന്നതിനോട് ആദ്യം തന്റെ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ മറ്റൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പൗരോഹിത്യ സ്വീകരണ ദിവസം ചടങ്ങുകൾക്കുശേഷം മകന്റെ അനുഗ്രഹത്തിനായി അമ്മ ആവശ്യപ്പെട്ടു. സ്പെയിനിലെ പഠനങ്ങൾക്ക് ശേഷം 1973 ഏപ്രിൽ 22നാണ് പാപ്പ ഈശോസഭയിൽ വ്രതവാഗ്ദാനം നടത്തിയത്. തിരിച്ചെത്തിയശേഷം ജോർജ് ബർഗോളിയോ പ്രൊഫസറായും, കോളേജ് റെക്ടറായും സേവനം ചെയ്തു. 36 വയസ്സുണ്ടായിരുന്നപ്പോഴാണ് അർജന്റീനയിലെ ഈശോസഭയുടെ പ്രോവിൻഷ്യാളായി പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-14 15:12:00
Keywordsപാപ്പ, ഫ്രാന്‍സിസ് പാപ്പ
Created Date2020-12-14 15:12:48