Contents
Displaying 14671-14680 of 25130 results.
Content:
15025
Category: 22
Sub Category:
Heading: ജോസഫ് - ദൈവരഹസ്യങ്ങളുടെ സംരക്ഷകൻ
Content: ക്രിസ്തുവിൻ്റെയും സഭയുടെയും ജീവിതത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അപ്പസ്തോലിക പ്രബോധനമാണ് രക്ഷകൻ്റെ സംരക്ഷകൻ അഥവാ redemptoris custos റിഡംപ്റ്റോറിസ് കുസ്റ്റോസ്. 1989 ൽ പുറത്തിറങ്ങിയ ഈ പ്രബോധനത്തിൽ മറിയത്തിനൊപ്പം ജോസഫിനെ ദിവ്യരഹസ്യത്തിന്റെ പാലകനായി പാപ്പ പ്രഖ്യാപിക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിലുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെ അവസാന ഘട്ടത്തിൽ ജോസഫും പങ്കു ചേരുന്നു . ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ തുടക്കത്തിൽ മറിയത്തിൻ്റെ വിശ്വാസവും ജോസഫിൻ്റെ വിശ്വാസവും പരസ്പരം പൂരകമായി. രക്ഷകൻ്റെ അമ്മയായ മറിയത്തെ, എലിസബത്ത് ഭാഗ്യവതിയായി അവതരിപ്പിക്കുന്നു അതിനു കാരണം കര്‍ത്താവ് അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന് അവൾ വിശ്വസിച്ചതിനാലാണ് (ലൂക്കാ 1 : 45 ). ഒരർത്ഥത്തിൽ ജോസഫിനും കൂടി അവകാശപ്പെട്ടതാണ് ഈ ഭാഗ്യവാൻ പരാമർശം. ദൈവവചനത്തോടു നിർണ്ണായക നിമിഷത്തിൽ ഭാവാത്മകമായി പ്രത്യുത്തരിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവ സ്വരത്തോടു സഹകരിച്ച് ജോസഫ് ദിവ്യ രഹസ്യത്തിൻ്റെ സംരക്ഷകനായി. ദൈവവചനത്തോടു വിശ്വസ്ത പുലർത്തി ജീവിക്കുമ്പോൾ നമ്മളും ദൈവരഹസ്യങ്ങളുടെ സംരക്ഷകരും പ്രഘോഷകരുമാകുന്നു.
Image: /content_image/SocialMedia/SocialMedia-2020-12-14-16:56:28.jpg
Keywords: ജോസഫ്, യൗസേ

15026
Category: 14
Sub Category:
Heading: വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതം ഇതിവൃത്തമാക്കിയ 'ലാ ഡിവിന മിസേരിക്കോര്‍ഡിയ' വീണ്ടും റിലീസിന്
Content: മാഡ്രിഡ്: ഓരോ മനുഷ്യജീവിയോടുമുള്ള ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്നേഹത്തെ ജീവിത സാക്ഷ്യങ്ങളിലൂടെയും, പ്രവര്‍ത്തിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പ്രചരിപ്പിക്കുവാന്‍ ആഹ്വാനം ചെയ്ത വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്കയുടെ ജീവിതത്തേക്കുറിച്ചും, സന്ദേശങ്ങളെക്കുറിച്ചും പറയുന്ന “ലാ ഡിവിന മിസേരിക്കോര്‍ഡിയ” എന്ന സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ സ്പെയിനിലും, ലാറ്റിന്‍ അമേരിക്കയിലും റിലീസ് ചെയ്യുവാനാണ് പദ്ധതി. ഓണ്‍ലൈന്‍ ഫോര്‍മാറ്റിലായിരിക്കും ഇത്തവണത്തെ പ്രദര്‍ശനം. ജനുവരി 6 വരെ നീളുന്ന പ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന തുകയുടെ അന്‍പതു ശതമാനവും സ്പെയിനിലെ ആശ്രമങ്ങളുടേയും കോണ്‍വെന്റുകളേയും സഹായിച്ചുകൊണ്ടിരിക്കുന്ന ‘ഡെക്ളോസുര ഫൗണ്ടേഷന്’നല്‍കുമെന്നു വിതരണക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 25നാണ് സ്പെയിനിലെ തിയേറ്ററുകളില്‍ സിനിമ ആദ്യം റിലീസ് ചെയ്തത്. വിശ്വാസ രഹസ്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി സമീപകാലത്ത് പുറത്തുവന്ന രേഖകളിലേയും, ശാസ്ത്രീയ വിശകലനങ്ങളിലേയും അറിയപ്പെടാത്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണിതെന്നു വിതരണക്കാരായ ‘യൂറോപ്യന്‍ ഡ്രീംസ് ഫാക്ടറി’ പ്രസ്താവിച്ചു. വിശുദ്ധ ഫൗസ്റ്റീനക്ക് യേശു ക്രിസ്തുവിന്റെ ദര്‍ശനമുണ്ടായെന്ന സത്യത്തെ ദൃഡപ്പെടുത്തുന്ന ദിവ്യകാരുണ്യത്തിന്റെയും, ടൂറിനിലെ കച്ചയുടേയും സാമ്യതകളെക്കുറിച്ചും, യേശു പ്രത്യക്ഷപ്പെട്ട് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് വരച്ച പെയിന്റിംഗിനെക്കുറിച്ചും, ദിവ്യകാരുണ്യ സമൂഹം രൂപം കൊണ്ടതും, ലോകം മുഴുവന്‍ പ്രചരിച്ചതിനെക്കുറിച്ചുമൊക്കെ സിനിമയില്‍ പ്രമേയമാകുന്നുണ്ട്. 'കാരുണ്യ മാതാവിന്റെ സോദരിമാര്‍' എന്ന സന്യാസിനീ സഭാംഗമായ വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്ക 1905-ല്‍ പോളണ്ടിലാണ് ജനിച്ചത്. ദിവ്യകാരുണ്യ നാഥനായ ക്രിസ്തുവിന്റെ ദര്‍ശനം കൊണ്ട് പ്രസിദ്ധയായ വിശുദ്ധ 1938-ലാണ് മരണപ്പെടുന്നത്. 2000 ഏപ്രില്‍ 30ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഫൗസ്റ്റീന കൊവാള്‍സ്കയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ അഞ്ചിന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ റോമൻ ആരാധനക്രമ കലണ്ടറിൽ ചേർക്കുന്ന ഡിക്രിയില്‍ ഫ്രാൻസിസ് പാപ്പ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഒപ്പുവെച്ചിരിന്നു.
Image: /content_image/News/News-2020-12-14-18:38:54.jpg
Keywords: ഫൗസ്റ്റീന

15027
Category: 10
Sub Category:
Heading: ഗ്വാഡലൂപ്പ ചിത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ ദൈവീക ദാനങ്ങളുടേയും, സമൃദ്ധിയുടേയും, അനുഗ്രഹങ്ങളുടേയും പ്രതിഫലനം നമുക്ക് കാണുവാന്‍ കഴിയുമെന്നും ഈ മൂന്ന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും പരിശുദ്ധ കന്യകാമാതാവ് നമ്മെ പഠിപ്പിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ 12 ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. രക്ഷകനായ ദൈവത്തിന്‍റെ പ്രഘോഷണത്തിലൂടെ മറിയം സുവിശേഷത്തിന്‍റെ അധ്യാപികയായി മാറി. ദൈവത്തിന്‍റെ കരുണ പ്രകീര്‍ത്തിക്കുകയെന്നത് ദൈവം പൂര്‍വ്വപിതാക്കള്‍ക്കു നല്കിയ വാഗ്ദാനവും ഇന്നും നമുക്കു നല്കുന്ന ക്ഷണവുമാണ്. മറിയം നമ്മെ പഠിപ്പിക്കുന്നത് പ്രത്യാശയുടെയും സമര്‍പ്പണത്തിന്‍റെയും ജീവിതത്തില്‍ പ്രഭാഷണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പ്രസക്തിയില്ലെന്നാണ്. മറിയത്തിന്‍റെ മാതൃക വളരെ ലളിതമാണ്. മറിയം ദൈവികവഴികളില്‍ ചരിച്ചു, ദൈവത്തിന്‍റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു. രണ്ടും മറിയത്തിന്‍റെ ജീവിതത്തിലെ ശ്രേഷ്ഠതയാണ്. മെക്സിക്കോയിലെ കുന്നിന്‍ ചരുവിലെ ജുവാന്‍ ഡിഗോ എന്ന പാവം കര്‍ഷകന്‍റെ പക്കലേയ്ക്കു നടന്നെത്തിയ മറിയം, പിന്നെ ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ജനതകള്‍ക്കൊപ്പം ഇന്നും ചരിക്കുന്നു. തന്‍റെ ചിത്രമുള്ളിടത്തും തന്‍റെ പേരില്‍ തിരി തെളിയുന്നിടത്തും, ഒരു കുരിശുരൂപമോ ജപമാലയോ കൈയ്യില്‍ ഏന്തുന്നവരുടെ പക്കലേയ്ക്കും മറിയം നടന്നുചെല്ലുന്നു. “നന്മ നിറഞ്ഞമറിയമേ...” എന്ന ജപം ചൊല്ലി തന്നെ വിളിച്ചപേക്ഷിക്കുന്ന ഭവനങ്ങളിലേയ്ക്കും, സമൂഹങ്ങളിലേയ്ക്കും, ജയില്‍ മുറികളിലേയ്ക്കും, ആശുപത്രി വാര്‍ഡുകളിലേയ്ക്കും, ആതുരാലയങ്ങളിലേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്കും മറിയം ഇന്നുമെന്നും ആത്മീയമായി നടന്നെത്തുന്നുണ്ട്. പാപ്പ പറഞ്ഞു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.
Image: /content_image/News/News-2020-12-14-21:23:52.jpg
Keywords: ഗ്വാഡ

15028
Category: 1
Sub Category:
Heading: അമേരിക്കയില്‍ ക്രൈസ്തവ വിരുദ്ധത വര്‍ദ്ധിക്കും: മുന്നറിയിപ്പുമായി ആന്‍ഡ്രൂ ബ്രന്‍സണ്‍
Content: കാലിഫോണിയ: അമേരിക്കയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ രൂക്ഷമാകുമെന്ന് ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ തുര്‍ക്കിയില്‍ ജയിലില്‍ കഴിയേണ്ടി വന്ന അമേരിക്കന്‍ വചനപ്രഘോഷകൻ ആന്‍ഡ്രൂ ബ്രന്‍സന്റെ പ്രവചനം. യേശുവിനോടും അവന്റെ പ്രബോധനങ്ങളോടുമുള്ള വിദ്വേഷമാണ് ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിലൂടെ സംഘടിപ്പിച്ച “ഗ്ലോബല്‍ പ്രെയര്‍ ഫോര്‍ യു.എസ് ഇലക്ഷന്‍ ഇന്റെഗ്രിറ്റി” എന്ന തത്സമയ വിര്‍ച്വല്‍ പ്രാര്‍ത്ഥനാ പരിപാടിയിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരുവാനിരിക്കുന്ന ഈ അതിസമ്മര്‍ദ്ദം താങ്ങുവാന്‍ നമ്മള്‍ ഒട്ടും തന്നെ തയ്യാറായിട്ടില്ലെന്നതിനെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ക്രിസ്തുവിനും, ക്രൈസ്തവര്‍ക്കും എതിരായ വിദ്വേഷം ഈ തെരഞ്ഞെടുപ്പോടെ കൂടുകയല്ല, കഴിഞ്ഞ 2 വര്‍ഷമായി ഇത് കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും തന്റെ ജീവിതത്തിലെ 20 വര്‍ഷങ്ങള്‍ തുര്‍ക്കിയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ച ബ്രന്‍സന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനം വരാനിരിക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞു. ട്രംപാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ വരുവാനിരിക്കുന്ന മതപീഡങ്ങള്‍ക്ക് ഗവണ്‍മെന്റ് തലത്തില്‍ കാലതാമസമുണ്ടാക്കുവാന്‍ കഴിയുമെങ്കിലും പൂര്‍ണ്ണമായും തടയുവാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഏറ്റവും സ്നേഹവും കരുണയുമുള്ള യേശുവിനെ ചിലർ തിന്മയെന്ന്‍ വിളിക്കുന്നു. ഇതിനെതിരെ പ്രതികരിക്കുവാന്‍ നമുക്കൊപ്പം ആരുമില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുതയെന്നും പാസ്റ്റര്‍ പറയുന്നു. 2016 ഒക്ടോബറിലാണ് പാസ്റ്റര്‍ ബ്രന്‍സനേയും ഭാര്യയേയും തുര്‍ക്കി കസ്റ്റഡിയിലെടുക്കുന്നത്. 2 വര്‍ഷത്തോളം അദ്ദേഹം തുര്‍ക്കിയില്‍ ജയിലില്‍ കഴിഞ്ഞു. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശക്തമായ ഇടപെടലിലാണ് അദ്ദേഹത്തെ മോചിപ്പിക്കുവാൻ തുർക്കി തീരുമാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-15-09:00:47.jpg
Keywords: തുര്‍ക്കി, അമേരിക്ക

15029
Category: 22
Sub Category:
Heading: ജോസഫ് - നിശബ്ദതയുടെ സുവിശേഷം
Content: വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കാണുന്നില്ല. നിശബ്ദത ജോസഫിൻ്റെ ജീവിതത്തിൻ്റെ ആരവമായിരുന്നു. മത്തായി സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. "(മത്തായി 1 : 19 ). ഈ രഹസ്യത്തിൽ ഒരു നിശബ്ദത അടങ്ങിയിരിക്കുന്നു. ഉള്ളിൽ നിശബ്ദത ഉണ്ടായിരുന്നതുകൊണ്ടാണ് കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞപ്പോൾ അതു കേൾക്കാനും തദാനുസരണം പ്രവർത്തിക്കാനും ജോസഫിനു സാധിച്ചത്. നിശബ്ദതയുടെ ആഴത്തിൽ ദൈവീക സ്വരം നമ്മുടെ മനസാക്ഷിയുടെ വാചാലതയാകും. അവിടെ ദൈവവും ഞാനും കൂട്ടുകാരാകും. ആഴമേറിയ പ്രാർത്ഥനാനുഭവം അവിടെയാണു സംഭവിക്കുക. കോലാഹലങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കു ദൈവ സ്വരം കേൾക്കുവാൻ ബുദ്ധിമുട്ടായിരിക്കും. . നിശബ്‌ദതയുടെ കുളിർ തെന്നലിലാണ് പരിശുദ്ധാത്മാവു നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന സന്ദേശമാണ് ഈ വിശുദ്ധ നിശബ്ദത. ഈ വിശുദ്ധ നിശബ്ദത ദൈവത്തോടു നമ്മളെ വാചാലനാകാൻ പഠിപ്പിക്കുന്നു. നിശബ്ദതയുടെ ആഴം കൂടുംതോറും ദൈവ സ്വരം നമ്മുടെ ജീവ താളമായി പരിണമിക്കും. അതിൽ ചിലിപ്പോൾ ചോദ്യങ്ങളും സ്വപ്നങ്ങളും നിരാശകളും പരിവേദനങ്ങളും കണ്ടെക്കാം പക്ഷേ നിശബ്ദതയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോൾ അതൊരു സാക്ഷ്യമാകും, സുവിശേഷമാകും. ദൈവത്തിൻ്റെ സ്വരം നിശബ്ദത വഴി ജീവ താളമാക്കിയ ജോസഫിനെപ്പോല ജീവിതം നമുക്കും ഒരു സുവിശേഷമാക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-15-09:05:34.jpg

15030
Category: 14
Sub Category:
Heading: ജര്‍മ്മന്‍ കത്തീഡ്രലില്‍ കണ്ടെത്തിയ ചുവര്‍ച്ചിത്രങ്ങള്‍ക്കു ആയിരം വര്‍ഷങ്ങളുടെ പഴക്കം
Content: ഓസ്‌ബര്‍ഗ്: ജര്‍മ്മനിയിലെ ഓഗ്സ്‌ബര്‍ഗ് കത്തീഡ്രലില്‍ കണ്ടെത്തിയ ‘ചരിത്ര കലാനിധികള്‍’ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചുവര്‍ച്ചിത്രങ്ങളുടെ പഴക്കം സംബന്ധിച്ച ദശാബ്ദങ്ങള്‍ നീണ്ട നിഗൂഢതയുടെ ചുരുളഴിഞ്ഞു. വിശുദ്ധ സ്നാപക യോഹന്നാന്റെ ജീവിതവും മരണവും പ്രതിപാദിക്കുന്ന ഈ രണ്ടു ചുവര്‍ച്ചിത്രങ്ങള്‍ക്കും ഏതാണ് ആയിരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്‍ ഗവേഷകര്‍ കണ്ടെത്തി. 1930-കളില്‍ കണ്ടെത്തിയ ഈ ചുവര്‍ച്ചിത്രങ്ങളുടെ പഴക്കം കലാ ചരിത്രകാരന്‍മാര്‍ക്കിടയിലും, സഭാധികാരികള്‍ക്കിടയിലും നിഗൂഢമായി അവശേഷിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗവേഷകര്‍ ഇവയുടെ പഴക്കം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ചരിത്രപരമായ കെട്ടിടങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരും, പുനരുദ്ധാരണ വിദഗ്ദരും അടങ്ങുന്ന ഒരു സംഘം ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിനൊടുവില്‍ അമൂല്യ കലാസൃഷ്ടികള്‍ പതിനൊന്നാം നൂറ്റാണ്ടിലെതാണെന്ന് കണ്ടെത്തുകയായിരിന്നു. വടക്കന്‍ ആല്‍പ്സ് മേഖലയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യ മധ്യ-കാലഘട്ട ദേവാലയ പെയിന്റിംഗുകളില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ഉദാഹരണങ്ങളാണ് ഓഗ്സ്‌ബര്‍ഗ് കത്തീഡ്രലില്‍ കണ്ടെത്തിയ ചുവര്‍ച്ചിത്രങ്ങളെന്നു ചരിത്ര കെട്ടിടങ്ങളുടെ സംരക്ഷണ ചുമതലയുള്ള ബാവരിയ സംസ്ഥാന കാര്യാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഓഗ്സ്‌ബര്‍ഗ് കത്തീഡ്രല്‍ പണികഴിപ്പിച്ചപ്പോള്‍ മുതലുള്ളതായിരിക്കാം ഈ ചുവര്‍ച്ചിത്രങ്ങളെന്നാണ് അനുമാനിക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവാലയത്തിന്റെ സവിശേഷ രൂപകല്‍പ്പനയുടെ തെളിവാണീ ചുവര്‍ച്ചിത്രങ്ങളെന്ന്‍ ഓഗ്സ്‌ബര്‍ഗ് കത്തീഡ്രലിലെ അര്‍മിന്‍ സൂണ്‍ ചൂണ്ടിക്കാട്ടി. രണ്ട് ചിത്രങ്ങള്‍ക്ക് പുറമേ മൂന്നാമതൊരു ചിത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ഓഗ്സ്‌ബര്‍ഗ് രൂപത ജര്‍മ്മനിയിലെ ‘കത്തോലിക്ക ന്യസ് ഏജന്‍സി’ (കെ.എന്‍.എ) യോട് വെളിപ്പെടുത്തി. ചിത്രങ്ങളില്‍ ഒന്ന് സ്നാപക യോഹന്നാന്റെ വധത്തേയും, മറ്റൊന്ന്‍ അദ്ദേഹത്തിന്റെ അടക്കം ചെയ്യലിനേയുമാണ് പ്രതിപാദിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ ഗോത്തിക്ക് ജാലക നിര്‍മ്മാണത്തിനിടെ നശിച്ചുപോയെന്ന് അനുമാനിക്കപ്പെടുന്ന മൂന്നാമത്തെ ചിത്രം സ്നാപകയോഹന്നാന്റെ ജനനത്തേയും നാമകരണത്തേയും പ്രതിപാദിക്കുന്നതായിരിക്കാമെന്നാണ് ബാവരിയ ഉദ്യോഗസ്ഥന്‍ പറയുന്നത്. 2000-ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട തെക്കന്‍ ജര്‍മ്മനിയിലെ റെയിച്ചാവു ദ്വീപിലെ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കണ്ടെത്തിയ ചുവര്‍ച്ചിത്രങ്ങളോട് സാമ്യമുള്ള രചനാശൈലിയാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍ക്കുമുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-15-09:23:06.jpg
Keywords: ചരിത്ര, പുരാതന

15031
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ", രണ്ട് വ്യത്യസ്ത അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ഡിസംബർ 29 മുതൽ ജനുവരി 3 വരെ. രെജിസ്ട്രേഷൻ തുടരുന്നു
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കു0ഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 29 മുതൽ 31 വരെയും ( ചൊവ്വ, ബുധൻ, വ്യാഴം) തുടർന്ന് ജനുവരി 1 മുതൽ 3 വരെയും (വെള്ളി, ശനി, ഞായർ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു. {{ http://www.sehionuk.org/register/REGISTER ->http://www.sehionuk.org/register}} എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം. ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926.
Image: /content_image/Events/Events-2020-12-15-10:46:10.jpg
Keywords: സെഹിയോൻ, യുകെ

15032
Category: 10
Sub Category:
Heading: അംഗോളയിലെ മെത്രാന്മാർ രാജ്യത്തെ യൗസേപ്പിതാവിന് സമർപ്പിച്ചു
Content: ലുവാൻഡ: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ കത്തോലിക്കാ മെത്രാന്മാർ രാജ്യത്തെ യൗസേപ്പിതാവിന് സമർപ്പിച്ചു. കഴിഞ്ഞ ആഴ്ച ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചതിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് മെത്രാന്മാർ ഇത്തരത്തിൽ സുപ്രധാനമായ സമർപ്പണം നടത്തിയത്. ആഗോള സഭയുടെ മധ്യസ്ഥനായി, യേശുവിൻറെ വളർത്തു പിതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിഅൻപതാം വാർഷികം പ്രമാണിച്ചാണ് യൗസേപ്പിതാവിന്റെ വർഷം പാപ്പ പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാൻ യൗസേപ്പിതാവ് സഹായിക്കുമെന്ന പ്രതീക്ഷ അംഗോളയിലെ മെത്രാന്മാർ പങ്കുവെച്ചന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. പല കുടുംബങ്ങൾക്കും കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മെത്രാന്മാർ പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന നിർദ്ദേശവും അവർ മുന്നോട്ടുവെച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാൻ വേണ്ടി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മെത്രാൻ സംഘം വിശ്വാസികളോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഴിമതിക്കെതിരെയും, തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കാനുള്ള തീരുമാനത്തിനെതിരെയും കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനനഗരിയായ ലുവാണ്ടയിൽ നടന്ന പ്രതിഷേധങ്ങളിൽ നിരവധി ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജീവിത ചെലവിൽ ഉണ്ടായ വർദ്ധനയ്ക്കെതിരെയും, തൊഴിലില്ലായ്മ, പോലീസ് അതിക്രമം തുടങ്ങിയവയ്ക്ക് എതിരെയും അവർ ശബ്ദമുയർത്തി. 2002ൽ അവസാനിച്ച 27 വർഷങ്ങളോളം നീണ്ട ആഭ്യന്തര സംഘർഷം സമ്മാനിച്ച കെടുതിയിൽ നിന്ന് അംഗോള ഇതുവരെ കരകയറിയിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-15-16:36:16.jpg
Keywords: അംഗോ

15033
Category: 11
Sub Category:
Heading: അമേരിക്കന്‍ ഭൂഖണ്ഡത്തിന് വേണ്ടി പത്തുലക്ഷം ജപമാലയുമായി 20 രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി പത്തുലക്ഷം ജപമാല എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടി ഇരുപത് രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ആരംഭം കുറിച്ചു. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8ന് ഉദ്ഘാടനം ചെയ്ത “മിഷന്‍ റൊസാരിയോ” അടുത്ത വര്‍ഷം ഏപ്രില്‍ 4 ഈസ്റ്റര്‍ ദിനത്തിലാണ് അവസാനിക്കുക. ഉദ്ഘാടനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. യു.എസ്, കാനഡ, ചിലി, മെക്സിക്കോ, അര്‍ജന്റീന, ഇക്വഡോര്‍, കൊളംബിയ, ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വദോര്‍, പെറു, പനാമ, ബൊളീവിയ, കോസ്റ്ററിക്ക, പരാഗ്വേ, ഹോണ്ടുറാസ്, വെനിസ്വേല, ക്യൂബ, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ഇതുവരെ 4156 ജപമാലകള്‍ ചൊല്ലിക്കഴിഞ്ഞു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മുഴുവന്‍ രാജ്യങ്ങളേയും ഒരുമിപ്പിക്കുകയും, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി പരിശുദ്ധ ജപമാല രാജ്ഞിയുടെ മാധ്യസ്ഥം അപേക്ഷിക്കുകയുമായാണ് മിഷന്‍ റൊസാരിയോയുടെ ലക്ഷ്യം. മിഷന്‍ റൊസാരിയോയുടെ പ്രചരണാര്‍ത്ഥം പ്രമോഷണല്‍ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിന്നു. പ്രതീക്ഷ, സ്നേഹം, കാരുണ്യം, സ്വാതന്ത്ര്യം എന്നിവയ്ക്കു യാതൊരു പരിഗണനയുമില്ലാത്ത കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും നാം ജീവിക്കുന്ന ഈ ലോകത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരുവാനാണ് തങ്ങള്‍ ഒരുമിച്ചിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. മിഷന്‍ റൊസാരിയോയുടെ ആരംഭം മുതല്‍ അവസാനം വരെ ഓരോ ദിവസവും ഭൂഖണ്ഡത്തിലെ ഓരോ രാജ്യത്തെ നിയോഗംവെച്ചായിരിക്കും ജപമാല ചൊല്ലുക. സമൂഹ മാധ്യമങ്ങളിലൂടെ ജപമാലയുടെ സംപ്രേക്ഷണവും ഒരുക്കുന്നുണ്ട്. മരിയന്‍ ദേവാലയങ്ങളിലൂടെയുള്ള വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മിഷന്‍ റൊസാരിയോയുടെ വെബ്സൈറ്റില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-15-20:25:44.jpg
Keywords: ജപമാല, അമേരിക്ക

15034
Category: 18
Sub Category:
Heading: തീരദേശവാസികളെ അവഹേളിച്ച യാക്കോബായ മെത്രാനെതിരെ ആർച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പ്രസ്താവന. യാക്കോബായ സുറിയാനി സഭയിലെ ഡോ. ഏലിയാസ് മാർ അത്തനേഷ്യസ് നടത്തിയ വിവാദ പരാമർശ വാക്കുകൾക്ക് മറുപടിയുമായിട്ടാണ് ആർച്ച് ബിഷപ്പ് രംഗത്തു വന്നിരിക്കുന്നത്. “അവിടെ പള്ളിയില്‍നിന്നുള്ള ആളുകളോ ഇടവകക്കാരോ അല്ല, കടലോരദേശത്തെ മുക്കുവന്മാരെ മാമ്മോദീസ മുക്കി നിര്‍ത്തിയിരിക്കുവാണ്. അവര്‍ക്കു കുരിശുവരയ്ക്കാന്‍ അറിയില്ല, അവര്‍ക്ക് പ്രതിവാക്ക് ചൊല്ലാനറിയില്ല" എന്ന യാക്കോബായ സുറിയാനി സഭയുടെ മെത്രാന്മാരില്‍ ഒരാളായ ഡോ. ഏലിയാസ് മാര്‍ അത്തനിസിയൂസ് തിരുമേനിയുടെ പ്രസ്താവന തീരദേശത്തു വസിക്കുന്ന ലക്ഷക്കണക്കിന് മുക്കുവന്മാരില്‍ ഒരാളായ താനും വേദനയോടെ ശ്രദ്ധിക്കുകയുണ്ടായി എന്ന വാക്കുകളോടെയാണ് ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ പ്രസ്താവന ആരംഭിക്കുന്നത്. ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള മത്സരത്തില്‍ മുക്കുവര്‍ക്കുള്ള പങ്ക് എന്താണെന്നും എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. കുരിശുവരച്ചുകൊണ്ടാണോ കുരിശുവഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തില്‍ സാക്ഷ്യം വഹിക്കേണ്ടതെന്ന് ഒരാത്മപരിശോധന നടത്തുന്നത് ഉചിതമായിരിക്കും. കുരിശുവരയ്ക്കാനറിയാമെന്ന് അഹങ്കരിച്ചുകൊണ്ട് സമൂഹമധ്യേ മത്സരിക്കുന്നതാണോ തീരദേശത്തിലെ മുക്കുവരെപ്പോലെ ഇപ്രകാരമുള്ള അവഹേളനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കുരിശുവഹിച്ചുകൊണ്ടാണോ ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടതെന്ന് കുരിശിന്റെ രഹസ്യമറിയാമെന്നഭിമാനിക്കുന്നവര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നാല്‍ കൊള്ളാമായിരുന്നു. 'അങ്ങയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു' എന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികളിൽ ഇക്കഴിഞ്ഞ ഞായറാഴ്ച യാക്കോബായ സഭ വിശ്വാസികൾ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതും അവിടെ ആൾക്കൂട്ടം കൂടിയതുമായി ബന്ധപ്പെട്ട യാക്കോബായ മെത്രാന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-15-21:58:22.jpg
Keywords: സൂസപാ