category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ് - ദൈവരഹസ്യങ്ങളുടെ സംരക്ഷകൻ
Contentക്രിസ്തുവിൻ്റെയും സഭയുടെയും ജീവിതത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അപ്പസ്തോലിക പ്രബോധനമാണ് രക്ഷകൻ്റെ സംരക്ഷകൻ അഥവാ redemptoris custos റിഡംപ്റ്റോറിസ് കുസ്റ്റോസ്. 1989 ൽ പുറത്തിറങ്ങിയ ഈ പ്രബോധനത്തിൽ മറിയത്തിനൊപ്പം ജോസഫിനെ ദിവ്യരഹസ്യത്തിന്റെ പാലകനായി പാപ്പ പ്രഖ്യാപിക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിലുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെ അവസാന ഘട്ടത്തിൽ ജോസഫും പങ്കു ചേരുന്നു . ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ തുടക്കത്തിൽ മറിയത്തിൻ്റെ വിശ്വാസവും ജോസഫിൻ്റെ വിശ്വാസവും പരസ്പരം പൂരകമായി. രക്ഷകൻ്റെ അമ്മയായ മറിയത്തെ, എലിസബത്ത് ഭാഗ്യവതിയായി അവതരിപ്പിക്കുന്നു അതിനു കാരണം കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ അവൾ വിശ്വസിച്ചതിനാലാണ് (ലൂക്കാ 1 : 45 ). ഒരർത്ഥത്തിൽ ജോസഫിനും കൂടി അവകാശപ്പെട്ടതാണ് ഈ ഭാഗ്യവാൻ പരാമർശം. ദൈവവചനത്തോടു നിർണ്ണായക നിമിഷത്തിൽ ഭാവാത്മകമായി പ്രത്യുത്തരിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവ സ്വരത്തോടു സഹകരിച്ച് ജോസഫ് ദിവ്യ രഹസ്യത്തിൻ്റെ സംരക്ഷകനായി. ദൈവവചനത്തോടു വിശ്വസ്ത പുലർത്തി ജീവിക്കുമ്പോൾ നമ്മളും ദൈവരഹസ്യങ്ങളുടെ സംരക്ഷകരും പ്രഘോഷകരുമാകുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-14 16:53:00
Keywordsജോസഫ്, യൗസേ
Created Date2020-12-14 16:56:28