Contents

Displaying 14701-14710 of 25130 results.
Content: 15056
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നടക്കും. ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ.സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ സാജു വർഗീസ്‌, സോജി ബിജോ എന്നിവരും പങ്കെടുക്കും. വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം . ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J4OdP2iALazEf17H2UFTSl}} എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു
Image: /content_image/Events/Events-2020-12-18-10:06:30.jpg
Keywords: സെഹിയോൻ, യുകെ മിനിസ്ട്രി
Content: 15057
Category: 1
Sub Category:
Heading: ലഭിച്ചതു പതിനായിരങ്ങളുടെ ജന്മദിനാശംസ: പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലഭിച്ചതു പതിനായിരങ്ങളുടെ ജന്മദിനാശംസകള്‍. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് ആയിരങ്ങള്‍ ആശംസകള്‍ അറിയിച്ചത്. അനിശ്ചിതത്വത്തിന്റെയും ഭയപ്പെടുത്തലിന്റെയും ഈ വര്‍ഷത്തില്‍ ഇറ്റാലിയന്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മാര്‍പാപ്പയ്ക്കു നന്ദി പറയുന്നതായി പ്രസിഡന്റ് സെര്‍ജിയോ മാറ്റെരെല്ല അയച്ച സന്ദേശത്തില്‍ പറഞ്ഞു. പിറന്നാള്‍ദിനം പതിവുപോലെ മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു. അദ്ദേഹം താമസിക്കുന്ന കാസാ സാന്താ മാര്‍ത്ത അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടു. വെനസ്വേലയിലെ ശ്വാസകോശ രോഗികളായ കുട്ടികള്‍ക്കായി ഏതാനും റെസ്പിറേറ്ററുകള്‍ അദ്ദേഹം അയച്ചു നല്കിയെന്നും വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2020-12-18-10:33:59.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 15058
Category: 22
Sub Category:
Heading: ജോസഫ് - എപ്പോഴും സംലഭ്യനായവൻ
Content: കാലുകൊണ്ട് ഭൂമിയിൽ നടക്കുകയും ഹൃദയം കൊണ്ട് സ്വർഗ്ഗത്തിൽ ആയിരിക്കുകയും ചെയ്ത യൗസേപ്പിതാവിൻ്റെ ജീവിതം സംലഭ്യതയുടെ പര്യായമായിരുന്നു. ഹൃദയം സ്വർഗ്ഗത്തിൽ ഉറപ്പിച്ചിരുന്നതിനാൽ തിരുകുടുംബത്തിൻ്റെ ഏതാവവശ്യങ്ങളിലും സംലഭ്യനായിരുന്നു ജോസഫ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജീവിത പങ്കാളിക്കും മക്കൾക്കും സംലഭ്യനായ കുടുംബനാഥനാണ് ഈ കാലഘട്ടത്തിലെ വലിയ ശരികളിലൊന്ന്. കുടുംബ കാര്യങ്ങളിൽ ഒരു പിതാവ് എപ്പോഴും സംലഭ്യനായി കൂടെയുണ്ടാകുമ്പോൾ ആ ഭവനത്തിൽ ഒരു സുരക്ഷിതത്വത്തിൻ്റെ കവചം ആവരണം തീർക്കും. തിരുകുടുംബത്തിന്റെ ഏതാവശ്യങ്ങളിൽ സദാ സന്നദ്ധനായിരുന്ന അപ്പനായിരുന്നു ജോസഫ്. ജോസഫ് കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചു, കുടുംബത്തിനു വേണ്ടി അധ്വാനിച്ചു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു, അവരോടൊപ്പം സിനഗോഗിലും, ജറുസലേം ദൈവാലയത്തിലും പോയി, കുടുംബത്തിന്റെ വേദനയിലും സന്തോഷത്തിലും പങ്കു ചേർന്നു. ദൈവപുത്രൻ്റെ കുടുംബാംഗമായി കൂടെ സഞ്ചരിച്ച ആ അപ്പനാണ് മാനവചരിത്രത്തിലെ ഏറ്റവും ഭാഗ്യം ചെന്ന പിതാവ്. യൗസേപ്പിതാവേ, നിന്നിൽ നിന്നകലുന്ന കുടുംബങ്ങൾ തകർച്ചയുടെ വഴിയെയാണ്. അങ്ങിലേക്കു തിരിയുമ്പോൾ അവർ നേർവഴിയിലേക്കുള്ള പാതയിലാണ്, അങ്ങയുടെ മധ്യസ്ഥതയിൽ നിലകൊള്ളുമ്പോൾ അതൊരു ബലമാണ്.
Image: /content_image/SocialMedia/SocialMedia-2020-12-18-15:48:11.jpg
Keywords: യൗസേപ്പിതാ,
Content: 15059
Category: 1
Sub Category:
Heading: പോളണ്ടിൽ ഭ്രൂണഹത്യയ്ക്കിരയായ 650 ശിശുക്കളുടെ സംസ്കാര ശുശ്രൂഷ നടന്നു
Content: വാര്‍സോ: ഭ്രൂണഹത്യ ചെയ്യപ്പെട്ട 650 ശിശുക്കളുടെ സംസ്കാര ശുശ്രൂഷ പോളണ്ടിലെ ഗോൺസിസ് നഗരത്തിൽ നടന്നു. സിഡ്ലിസ് രൂപതാ മെത്രാനായ കസിമേർസ് ഗുർദ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ശിശുക്കളെല്ലാം ഓരോ വ്യക്തികളാണെന്നും, അതിനാൽ അവർ ഉചിതമായ ഒരു സംസ്കാര ശുശ്രൂഷ അർഹിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രതിരോധിക്കാൻ ശേഷിയില്ലാതെ അമ്മമാരുടെ ഉദരത്തിൽ കഴിയുന്ന ശിശുക്കളിൽ നിന്ന് ജീവിക്കാനുള്ള അവകാശം എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്നും കസിമേർസ് ഗുർദ കൂട്ടിച്ചേർത്തു. സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം മാർപാപ്പ സെപ്റ്റംബറിൽ ആശീർവദിച്ച 'ദി വോയിസ് ഓഫ് ദി അൺബോൺ' ബെൽ അദ്ദേഹം മുഴക്കി. തലസ്ഥാന നഗരിയായ വാര്‍സോയിലെ വിവിധ ആശുപത്രികളിൽ നിന്നാണ് ചലനമറ്റ 640 കുരുന്ന് ശരീരങ്ങൾ ലഭിച്ചത്. പ്രോലൈഫ് സംഘടനയായ ന്യൂ നസ്രത്ത് ഫൗണ്ടേഷന്റെ മരിയ ബിയിഗവിക്സാണ് സംസ്കാര ശുശ്രൂഷകൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തിയത്. 2005 മുതൽ സംഘടന സമാനമായ ചടങ്ങുകൾ സംഘടിപ്പിച്ചു വരികയാണ്. ആ വർഷമാണ് വാര്‍സോയിലെ ഹോളി ഫാമിലി ആശുപത്രി ഗർഭാവസ്ഥയിൽ മരിച്ച ശിശുക്കളുടെ ശരീരം കരുതലോടെ സംരക്ഷിക്കണമെന്ന തീരുമാനമെടുത്തത്. ശാരീരിക വൈകല്യമുണ്ട് എന്നതിന്റെ പേരിൽ ഭ്രൂണഹത്യ നടത്താൻ പാടില്ലായെന്ന് പോളണ്ടിലെ ഉന്നത കോടതി ഒക്ടോബർ 22നു വിധി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവ് വന്നതിനു ശേഷം വലിയ പ്രതിഷേധങ്ങളാണ് പോളണ്ടിലെ ഭ്രൂണഹത്യ അനുകൂലികൾ നടത്തിയത്. കത്തോലിക്കാ ദേവാലയങ്ങൾ അടക്കമുള്ളവ അവർ ആക്രമിച്ചിരിന്നു. ഭ്രൂണഹത്യ നിലപാടിനെ അനുകൂലിച്ച് യൂറോപ്യന്‍ പാര്‍ലമെന്‍റ് രംഗത്തുവന്നെങ്കിലും ജീവിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്ന് പോളണ്ടിലെ കത്തോലിക്കാ സഭ പരസ്യ പ്രസ്താവനയിറക്കി പ്രതിരോധം സൃഷ്ടിച്ചു. ആയിരത്തോളം ഭ്രൂണഹത്യകളാണ് രാജ്യത്ത് ഒരു വർഷം നടക്കുന്നത്. ഇതിൽ മഹാഭൂരിപക്ഷവും നടക്കുന്നത് ശിശുക്കളുടെ ശാരീരിക വൈകല്യം ചൂണ്ടിക്കാട്ടിയാണ്. അതിനാൽ തന്നെ പുതിയ നിയമം പോളണ്ടിൽ ഗണ്യമായി ഭ്രൂണഹത്യകളുടെ എണ്ണം കുറയ്കമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2020-12-18-16:12:44.jpg
Keywords: ഭ്രൂണ, പോള
Content: 15060
Category: 1
Sub Category:
Heading: ഫ്രഞ്ച് നഗരത്തില്‍ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ ഇസ്ലാമികവാദികള്‍ അഗ്നിക്കിരയാക്കി: വ്യാപക പ്രതിഷേധം
Content: പാരീസ്: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുവാന്‍ ഫ്രഞ്ച് നഗരമായ ല്യോണിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തീവ്രഇസ്ലാമികവാദികള്‍ അഗ്നിക്കിരയാക്കി. മനോഹരമായി അലങ്കരിച്ചിരുന്ന ക്രിസ്തുമസ്സ് ട്രീയുടെ ചിത്രം സ്നാപ്ചാറ്റില്‍ പോസ്റ്റ്‌ ചെയ്തതിന് ശേഷമാണ് തീവ്ര ഇസ്ളാമികവാദികള്‍ ട്രീ അഗ്നിക്കിരയാക്കിയത്. ക്രിസ്തുമസ്സ് ട്രീ കത്തിക്കൊണ്ടിരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ക്രിസ്തുമസ്സ് ട്രീ കത്തിച്ചത് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് പ്രദേശവാസികള്‍ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ല്യോണ്‍ നഗരം ഇസ്ലാമികവാദികളുടെ ശക്തി പ്രകടനങ്ങളുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അര്‍മേനിയന്‍ കൂട്ടക്കൊലക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് എര്‍ദോര്‍ഗന്റെ ഭരണസഖ്യമായ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി (എം.എച്ച്.പി)യുമായി ബന്ധമുള്ള ഗ്രേ വൂള്‍ഫ് (ചാരനിറമുള്ള ചെന്നായ) എന്ന മതമൗലീക സംഘടനയുടെ ശക്തി പ്രകടനങ്ങള്‍ക്കും ല്യോണ്‍ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ നോട്രഡാം പള്ളിയില്‍ മൂന്നു പേരെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയത് അടക്കമുള്ള രക്തരൂക്ഷിതമായ അക്രമങ്ങളെ തുടര്‍ന്ന്‍ തീവ്ര ഇസ്ളാമികവാദികളുടെ കടന്നുകയറ്റത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന്‍ രാജ്യത്ത് വളര്‍ന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്റെ പേരില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച മതേതര നയങ്ങളാണ് യൂറോപ്പില്‍ ഇസ്ലാമിക വിഘടനവാദത്തിന്റെ വളര്‍ച്ചക്ക് വഴിവെച്ചതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അഭയാര്‍ത്ഥി മറവിലുള്ള അധിനിവേശം ലക്ഷ്യമിട്ടുകൊണ്ടുള്ള തീവ്രചിന്താഗതിയുള്ളവരെ തടഞ്ഞുകൊണ്ട് ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഹംഗറി, പോളണ്ട് എന്നീ രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ കുറവാണെന്നതു ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-18-18:22:56.jpg
Keywords: ഇസ്ലാമി
Content: 15061
Category: 1
Sub Category:
Heading: ക്രിസ്തുമസിനു നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാന്‍ വൈദികര്‍ക്ക് വത്തിക്കാന്റെ അനുമതി
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ക്രിസ്തുമസ് ദിനത്തിലും, ദൈവമാതാവിന്റെ തിരുനാള്‍ ദിനമായ ജനുവരി 1നും, ദനഹാ തിരുനാളിലും നാലു വിശുദ്ധ കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാന്‍ വൈദികര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് വത്തിക്കാന്‍ ആരാധനാ തിരുസംഘം ഔദ്യോഗിക ഡിക്രി പുറത്തുവിട്ടു. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തിലും മൂന്നു തിരുനാളുകളിലും നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാനുള്ള അനുവാദം വൈദികര്‍ക്ക് നല്‍കുവാന്‍ രൂപതാ മെത്രാന്‍മാര്‍ക്ക് അധികാരമുണ്ടെന്ന് ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ഒപ്പിട്ട ഔദ്യോഗിക ഡിക്രിയില്‍ പറയുന്നു. സാധാരണഗതിയില്‍ ഒരു വൈദികന് ഒരു ദിവസം ഒരു കുര്‍ബാന അര്‍പ്പിക്കുവാന്‍ പാടുള്ളൂ എന്നാണ് കാനോന്‍ നിയമത്തില്‍ പറയുന്നത്. എന്നാല്‍ അജപാലകപരമായ ആവശ്യം കണക്കിലെടുത്ത് മതിയായ വൈദികരുടെ അഭാവമുള്ള സാഹചര്യത്തില്‍ രണ്ടു കുര്‍ബാനകള്‍ വരേയും, ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും 3 കുര്‍ബാനകള്‍ വരേയും അര്‍പ്പിക്കുന്നതിന് പുരോഹിതര്‍ക്ക് അനുവാദം നല്‍കുവാനുള്ള അധികാരം പ്രാദേശിക മെത്രാന്‍മാര്‍ക്കുണ്ടെന്ന് കാനോന്‍ 905-ല്‍ പറയുന്നുണ്ട്. പകര്‍ച്ചവ്യാധി അതിരൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളിലേയും കടമുള്ള ദിവസങ്ങളിലേയും വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുവാനുള്ള ബാധ്യതയില്‍ നിന്നും മെത്രാന്മാര്‍ വിശ്വാസികളെ ഒഴിവാക്കിയിരുന്നു. ഇപ്പോഴും നിരവധി രൂപതകളില്‍ പരിമിതമായ വിശ്വാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പൊതു കുര്‍ബാനകള്‍ അര്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കുര്‍ബാനകളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുവാന്‍ സാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ 16ന് പുറത്തുവിട്ട ഔദ്യോഗിക ഡിക്രി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-18-20:58:29.jpg
Keywords: വത്തിക്കാ, വിശ്വാസ തിരു
Content: 15062
Category: 18
Sub Category:
Heading: 'മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷ നിലപാടുകള്‍ പുനഃപരിശോധിക്കണം'
Content: കൊച്ചി: കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അവരുടെ ന്യൂനപക്ഷ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും നീതിനിഷ്ഠമായി ന്യൂനപക്ഷ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും വിതരണം ചെയ്യുന്നതിനു നടപടിയെടുക്കണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ന്യൂനപക്ഷ അവകാശ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ന്യൂനപക്ഷ കമ്മീഷന്‍ ഘടനയില്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ഭൂരിപക്ഷവിഭാഗത്തിനു മാത്രം ഗുണകരമായ രീതിയില്‍ നിഗൂഢമായി വരുത്തിയ മാറ്റം പുനഃപരിശോധിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യാവസരം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍ അധ്യക്ഷനായിരുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി.
Image: /content_image/India/India-2020-12-19-06:30:18.jpg
Keywords: ന്യൂനപക്ഷ
Content: 15063
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞതായി കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭ നടപ്പാക്കിവരുന്ന ദളിത് പോളിസിയിലൂടെ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞതായി മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി എസ്സി, എസ് ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സിംഫണി ആര്‍ട്‌സിന്റെ ഉദ്ഘാടനം പട്ടം തിരുസന്നിധിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ് സി,എസ് ടി, ബിസി കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത സഹായ മെത്രാനുമായ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ചെയ്യുന്ന സേവനങ്ങള്‍ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിന് ഏറെ സഹായകരമാണ്. കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന സിംഫണി ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ സേവനങ്ങളും പ്രശംസനീയമാണെന്നു കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, എസ്എച്ച് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍, കെസിബിസി എസ്സി,എസ് ടി, ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി.ഷാജികുമാര്‍, ഡിസിഎംഎസ് ഡയോസിഷന്‍ ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍, പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-12-19-06:41:58.jpg
Keywords: ബാവ
Content: 15064
Category: 1
Sub Category:
Heading: അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം: ക്രിസ്തുമസ് തലേന്ന് ഫെഡറല്‍ അവധിയായി പ്രഖ്യാപിച്ച് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം. ക്രിസ്തുമസിന്റെ തലേ ദിവസം ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായി പ്രഖ്യാപിക്കുന്ന എക്സിക്യുട്ടീവ്‌ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള എല്ലാ എക്സിക്യൂട്ടീവ് വിഭാഗങ്ങളും, ഏജന്‍സികളും ഡിസംബര്‍ 24ന് പ്രവര്‍ത്തിക്കരുതെന്നും, ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ക്രിസ്തുമസ്സ് തലേന്ന്‍ അവധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. ട്രംപിന് മുന്‍പുള്ള പ്രസിഡന്റുമാര്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് പകുതി ദിവസത്തെ അവധിയും, കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ട്രംപ് മുഴുവന്‍ ദിവസത്തെ അവധിയും നല്‍കിയിരുന്നെങ്കിലും ഡിസംബര്‍ 24 ഫെഡറല്‍ അവധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇക്കൊല്ലമാണ്. അതേസമയം ചില സുപ്രധാന പദവികളില്‍ ഉള്ളവര്‍ക്ക് ഡിസംബര്‍ 24 അവധിയായിരിക്കില്ലെന്ന് ഉത്തരവിലെ രണ്ടാം വിഭാഗത്തിലെ ഒരു ഖണ്ഡികയില്‍ പറയുന്നുണ്ട്. രാഷ്ട്ര സുരക്ഷാ വിഭാഗം പോലെയുള്ള ചില വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അവധിയായിരിക്കുമോ എന്ന് തീരുമാനിക്കേണ്ടത് അതാത് എക്സിക്യൂട്ടീവ് വിഭാഗങ്ങളുടെ തലവന്‍മാരായിരിക്കുമെന്നാണ് ഈ ഖണ്ഡികയില്‍ പറയുന്നത്. മതനിരപേക്ഷതയുടെ മറവില്‍ ക്രിസ്തുമസ്സിനെതിരേയുള്ള യുദ്ധത്തിനെതിരെ ട്രംപിന്റെ പ്രതിരോധത്തിലെ ഏറ്റവും പുതിയ നടപടിയാണിതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അമേരിക്കന്‍ ജനതയിലും, കച്ചവടക്കാരിലും ‘മെറി ക്രിസ്തുമസ്സ്’ എന്ന ആശംസക്ക് പകരം ‘ഹാപ്പി ഹോളിഡേയ്സ് എന്ന് ആശംസിക്കുന്ന പ്രവണത വ്യാപകമാകുന്നുണ്ടായിരുന്നു. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം ‘മെറി ക്രിസ്തുമസ്’ എന്ന പദങ്ങള്‍ അമേരിക്കയുടെ പദാവലിയില്‍ തിരികെ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും, അതിനുവേണ്ടിയുള്ള പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ക്രിസ്തുമസ് ജനമനസ്സുകളിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള തന്റെ പ്രചാരണം ആരംഭിക്കുന്ന സമയത്ത് കടകളിലും, സ്റ്റോറുകളിലും ‘മെറി ക്രിസ്തുമസ്’ എന്നോ ‘ഹാപ്പി ക്രിസ്തുമസ്’ എന്നോ പറയുവാന്‍ അനുവാദമില്ലായിരുന്നെന്നും, ഇപ്പോള്‍ കടകളിലും സ്റ്റോറുകളിലും ‘മെറി ക്രിസ്തുമസ്’ തിരികെ വന്നുവെന്നും ട്രംപ് പ്രസ്താവിച്ചിരിന്നു. എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് വളരേ മുന്‍പ് തന്നെ അഭിമാനപൂര്‍വ്വം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ട്രംപ് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തിരിന്നു. അമേരിക്കയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധതക്കെതിരെ ധൈര്യപൂര്‍വ്വം നിലകൊണ്ട ചുരുക്കം ചില പ്രസിഡന്‍റുമാരില്‍ ഒരാളാണ് ഡൊണാള്‍ഡ് ട്രംപ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-19-08:11:26.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 15065
Category: 1
Sub Category:
Heading: സിസ്റ്റര്‍ മേരി കെല്ലര്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലോകത്തെ ആദ്യ വനിത
Content: ഇന്ന് ലോക വനിതാ ദിനം. ഈ ദിവസം പ്രത്യേകം അനുസ്മരിക്കേണ്ട ഒരു വനിതയെ കുറിച്ചാണ് ഈ ലേഖനം. ലോകത്ത് ആദ്യമായി കംപ്യൂട്ടർ സയന്‍സില്‍ പിഎച്ച്ഡി നേടിയ വനിത ഒരു കത്തോലിക്കാ കന്യാസ്ത്രീയാണെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. സ്ത്രീകള്‍ക്ക് കംപ്യൂട്ടർ മേഖല അപ്രാപ്യമായൊരു കാലത്താണ് ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റര്‍ മേരി കെന്നെത്ത് കെല്ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടുന്നത്. 1965-ലാണ് സിസ്റ്റര്‍ മേരിക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി ലഭിക്കുന്നത്. ഇതോടെ അമേരിക്കയിലും ലോകത്തും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയ ആദ്യ വനിതയായി സിസ്റ്റര്‍ മേരി മാറി. 1914-ല്‍ ഒഹായോയിലാണ് സിസ്റ്റര്‍ മേരിയുടെ ജനനം. 1940-ല്‍ നിത്യവൃതവാഗ്ദാനം സ്വീകരിച്ച ശേഷം സിസ്റ്റര്‍, കണക്കില്‍ ബാച്ചിലേഴ്സ് ഡിഗ്രിയും, കണക്കിലും സയന്‍സിലും മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കി. വെറുമൊരു കമ്പ്യൂട്ടര്‍ വിദഗ്ദ എന്നതിലുപരി വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് ആഗ്രഹിച്ചിരുന്നൊരു വനിതയായിരുന്നു സിസ്റ്റര്‍ മേരി. 1960-ലാണ് സിസ്റ്റര്‍ മേരി വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയില്‍ ചേരുന്നത്. മിഷിഗണിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും, ഡാര്‍ട്ട്മൌത്ത് കോളേജിലും സിസ്റ്റര്‍ തന്റെ പഠനം പൂർത്തിയാക്കി. ഡാര്‍ട്ട്മൌത്ത് കോളേജ് തങ്ങളുടെ കമ്പ്യൂട്ടര്‍ സെന്ററില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിയതാണ് സിസ്റ്റര്‍ മേരിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുവാന്‍ അവസരമൊരുക്കിയത്. ഇത് ബേസിക്ക് (BASIC) എന്ന കമ്പ്യൂട്ടര്‍ ഭാഷ വികസിപ്പിക്കുന്നതില്‍ പങ്കാളിയാകുവാന്‍ സിസ്റ്റര്‍ മേരിക്ക് വഴിയൊരുക്കി. ബേസിക്കിന് മുന്‍പ് ഗണിതശാസ്ത്രജ്ഞര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും മാത്രമായിരുന്നു തങ്ങളുടെ രീതിയിലുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആര്‍ക്കും പഠിക്കാവുന്ന ഒരു കമ്പ്യൂട്ടര്‍ ഭാഷയായിരുന്നു ബേസിക്ക്. “ഇന്‍ഡക്ടീവ് ഇന്‍ഫറന്‍സ് ഓണ്‍ കമ്പ്യൂട്ടര്‍ ജെനറേറ്റഡ് പാറ്റേണ്‍സ്” എന്ന പേരില്‍ സി.ഡി.സി ഫോര്‍ട്രാന്‍ 63 യിലാണ് സിസ്റ്റര്‍ തന്റെ പി.എച്ച്.ഡി ക്ക് വേണ്ട പ്രബന്ധം തയ്യാറാക്കിയത്. ഇയോവയിലെ ക്ലാര്‍ക്ക് കോളേജില്‍ ഒരു കമ്പ്യൂട്ടര്‍ വിഭാഗവും സിസ്റ്റര്‍ മേരി സ്ഥാപിച്ചു. 20 വര്‍ഷക്കാലം സിസ്റ്റര്‍ അതിന്റെ ഡയറക്ടറായി സേവനം ചെയ്തു. ജനങ്ങളെ സമര്‍ത്ഥരും, സ്വയമായി ചിന്തിക്കുവാന്‍ കഴിവുള്ളവരുമാക്കുന്ന ഒരു കാലഘട്ടമായിരുന്നു സിസ്റ്ററിന്റെ സ്വപ്നം. കൃത്രിമ ബുദ്ധിക്ക് പുറമേ ജനങ്ങള്‍ക്ക് അറിവ് നേടുന്നതിനു സഹായിക്കുവാന്‍ കമ്പ്യൂട്ടറിന് കഴിയുമെന്നും, കാലം ചെല്ലുംതോറും പക്വമതികളായ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുമെന്നും ഇത്തരത്തിലുള്ള പഠനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുമെന്നും പ്രവചിച്ച സിസ്റ്റര്‍ മേരി കെന്നെത്ത് കെല്ലര്‍ 1985 ജനുവരി 10നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-12-19-14:28:43.jpg
Keywords: ആദ്യത്തെ, പ്രഥമ