Contents

Displaying 14731-14740 of 25128 results.
Content: 15086
Category: 7
Sub Category:
Heading: രക്ഷയുടെ വഴി FULL | Way of Salvation | മിശിഹായുടെ മനുഷ്യാവതാര ചരിത്രത്തിലൂടെ ഒരു പ്രാർത്ഥനായാത്ര
Content: കാലഘട്ടത്തെ തന്നെ രണ്ടായി വിഭജിച്ച യേശുക്രിസ്തുവിന്റെ ജനനം ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമാണ്. ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ദൈവം മനുഷ്യനായി പിറന്നു. അത് മനുഷ്യന്റെ ദൈവിക സങ്കൽപങ്ങളെ മാറ്റിമറിച്ചു. അന്നുവരെ അദൃശ്യനായിരുന്ന ദൈവം ഈ ലോകത്തിന് ദൃശ്യനായി തീർന്നു. യേശുക്രിസ്തുവാണ് പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും കേന്ദ്രബിന്ദു. കാരണം, അതിന്റെ രചയിതാവും രചനയും അവിടുന്നിൽ സംയോജിക്കുന്നു . തന്റെ ദൈവത്വവും മനുഷ്യത്വവും തമ്മിൽ വേർപെടുത്താനാവാത്തവിധം യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്. രണ്ടായിരം വർഷങ്ങൾക്കു മുൻപ് യേശു ഈ ഭൂമിയിൽ ജീവിച്ച മുപ്പത്തിമൂന്നു വർഷക്കാലം അനേകർ അവിടുത്തെ കാണുകയും, അവിടുത്തോട് മുഖാമുഖം സംസാരിക്കുകയും, അവിടുത്തെ സ്പർശിക്കുകയും, അവിടുത്തോടൊപ്പം ഭക്ഷിക്കുകയും, യാത്രചെയ്യുകയും ചെയ്തു. അനേകം മനുഷ്യരുടെ ഭവനങ്ങൾ അവിടുന്നു സന്ദർശിച്ചു. അനേകരുടെ കണ്ണീരൊപ്പാൻ അവിടുന്ന് അവരുടെ അടുത്തേക്കു ചെന്നു. അവിടുന്ന് തന്റെ കരങ്ങൾ നീട്ടി അനേകം രോഗികളെ സുഖപ്പെടുത്തി. ഈ യേശുക്രിസ്തു, ഇന്ന് നമ്മുടെ ജീവിതത്തിലും നമ്മോടൊപ്പമുണ്ട് എന്ന സത്യം നാം തിരിച്ചറിയുന്നുണ്ടോ? ഈ സത്യം തിരിച്ചറിയണമെങ്കിൽ യേശുക്രിസ്തു ചരിത്രത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് എന്ന വസ്തുത നാം മനസ്സിലാക്കണം. ക്വിരിനിയോസ്, സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആരംഭിച്ച പേരെഴുത്തു പ്രകാരം ജനനം രേഖപ്പെടുത്തിയിട്ടുള്ളതും, തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെ ഭരണാധിപനും ആയിരിക്കേ, സ്നാപക യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിച്ചവനുമായ യേശുക്രിസ്തു ഒരു ചരിത്രപുരുഷനായിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ യഥാർത്ഥമായ ക്രിസ്തുഅനുഭവം സാധ്യമാകൂ. മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. യേശുക്രിസ്തുവിന്റമനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നമ്മുക്ക് തിരുപ്പിറവിയുടെ മഹാരഹസ്യങ്ങളിലേക്ക് കടന്നുചെല്ലാം. അതിനു സഹായകമായ ഈ പ്രാർത്ഥനകളിലൂടെയും ഗാനങ്ങളിലൂടെയും യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുവാൻ നമ്മുക്കോരോരുത്തർക്കും കഴിയട്ടെ.
Image:
Keywords: രക്ഷയുടെ വഴി
Content: 15087
Category: 18
Sub Category:
Heading: മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ വിമര്‍ശിച്ച് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
Content: മാവേലിക്കര: സംസ്ഥാനത്തെ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറന്നു പ്രവര്‍ത്തിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ കേരള മദ്യവിരുദ്ധജനകീയമുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപോലിത്ത ശക്തമായി അപലപിച്ചു. അടച്ച ബാറുകള്‍ തുറക്കുക വഴി ആരോഗ്യ സംവിധാനത്തെയാണ് സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. മനുഷ്യ ജീവനും കുടംബ ഭദ്രതയ്ക്കും വിനാശം വരുത്തുന്ന മദ്യ വിപത്തിനെ പോഷിപ്പിക്കുന്ന ഉത്തരവ് അടിയന്തരമായി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-12-23-06:01:53.jpg
Keywords: മദ്യശാല
Content: 15088
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനെ അറിയിച്ച് മാര്‍ തോമസ് തറയില്‍
Content: തിരുവനന്തപുരം: ലൂര്‍ദ് ഫൊറോന പള്ളി സന്ദര്‍ശിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആടിഫ് റഷീദിനെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ച് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരമുണ്ടാക്കണമെന്നും ക്രൈസ്തവര്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്ന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് വൈസ് ചെയര്‍മാന്‍ ഉറപ്പു നല്‍കി. സംസ്ഥാന ന്യൂനപക്ഷ വകുപ്പു ഡയറക്ടര്‍ മൊയ്തീന്‍കുട്ടി, അഡ്വ. നൗഷാദ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലൂര്‍ദ് ഫൊറോന വികാരി ഫാ. ജോസഫ് കൈതപ്പറന്പില്‍, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ജോമോന്‍ കാക്കനാട്ട്, ഫാ. ജോസഫ് കീരന്‍ചിറ എന്നിവര്‍ ചേര്‍ന്ന് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനെ സ്വീകരിച്ചു.
Image: /content_image/India/India-2020-12-23-06:32:32.jpg
Keywords: ന്യൂനപക്ഷ
Content: 15089
Category: 22
Sub Category:
Heading: ജോസഫ് - ഭയത്തെ കീഴടക്കിയവൻ
Content: ജീവിതത്തിൽ ദൈവഹിതം നിറവേറ്റണമെങ്കിൽ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കാനുള്ള അസാമാന്യമായ ധൈര്യം അത്യന്ത്യാപേഷിതമാണ്. യഥാർത്ഥത്തിൽ ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ കീഴടക്കുന്ന അവസ്ഥയാണ്‌ ധൈര്യം. എങ്ങനെയാണ് യൗസേപ്പ് ഭയത്തെ കീഴടക്കിയത് അത് സ്നേഹം കൊണ്ടാണ്. യൗസേപ്പിതാവിൻ്റെ ജീവിതം ധീരതയുടെ മറുവാക്കാകുന്നത് ഈ അർത്ഥത്തിലാണ്. ജീവിതത്തില്‍ ദൈവത്തിൻ്റെ സാന്നിധ്യവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്തതാണ് ഭയം ഉണ്ടാകാന്‍ കാരണം. ദൈവഹിതം തിരിച്ചറിഞ്ഞു ദൈവത്തോടൊത്തു യാത്ര ചെയ്ത യൗസേപ്പ് ഭയത്തെ കീഴപ്പെടുത്തി എന്നതിൽ അതിശയോക്തിയില്ല. ക്രൈസ്തവ ജീവിതം ധീരത നമ്മിൽ നിന്നാവശ്യപ്പെടുന്ന ഒരു ജീവിത ശൈലിയാണ്. ചിലപ്പോൾ ആ യാത്രയിൽ നമ്മൾ ഏകനായിരിക്കും അധിക്ഷേപങ്ങളും പരിഹാസങ്ങളും മാത്രമായിരിക്കും കൂടെപ്പിറപ്പുകൾ. ഇതിനിടയിൽ മനസ്സു പതറാതെ കാലുകൾ ഇടറാതെ മുന്നോട്ടു പോകണമെങ്കിൽ ധൈര്യം ആവശ്യമാണ്. ധൈര്യമുള്ളവർക്കേ ജീവിതത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ കഴിയു. യൗസേപ്പ് പിതാവ് ഉറച്ച നിലപാടുകൾ ഉള്ള മനുഷ്യനായിരുന്നു. പുൽകൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി നീങ്ങുന്ന ഈ സമയത്തു യൗസേപ്പിതാവിൻ്റെ ധൈര്യം സ്വന്തമാക്കി നമുക്കു മുന്നോട്ടു നീങ്ങാം. ജീവിതത്തെ സ്നേഹം കൊണ്ടു നിറയ്ക്കുക. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 31 : 24) എന്ന സങ്കീർത്തന വചനം നമുക്കു ശക്തി പകരട്ടെ.
Image: /content_image/SocialMedia/SocialMedia-2020-12-23-08:55:35.jpg
Keywords: യൗസേപ്പ്,
Content: 15090
Category: 14
Sub Category:
Heading: യേശു ജനിച്ച സ്ഥലത്തെ തിരുപിറവിപ്പള്ളിയുടെ ആധികാരികത സ്ഥിരീകരിച്ച് പ്രൊഫ. ടോം മേയര്‍
Content: ബെത്ലഹേം: യേശുക്രിസ്തുവിന്റെ ജനനം, ജീവിതം, മരണം എന്നിവയുമായി ബന്ധപ്പെട്ട പുരാതന സ്ഥലങ്ങളും പുരാവസ്തു തെളിവുകളും സംബന്ധിച്ചു കാലങ്ങളായി പഠനം തുടരുന്നത്തിനിടയില്‍ ബെത്ലഹേമിലെ തിരുപ്പിറവിപ്പള്ളിയുടെ ആധികാരികത സംബന്ധിച്ച് കാലിഫോര്‍ണിയയിലെ പ്രൊഫസ്സറായ ടോം മേയര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. തിരുപ്പിറവിപ്പള്ളിയില്‍ അടയാളപ്പെടുത്തിരിക്കുന്ന സ്ഥലത്താണ് യേശു ജനിച്ചതെന്ന വിശ്വാസത്തെ അദ്ദേഹം സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. തിരുപ്പിറവിപ്പള്ളിയുമായി ബന്ധപ്പെട്ട പുരാവസ്തു തെളിവുകളും സ്മരണകളും ചരിത്രത്തില്‍ നിന്നും തുടച്ചുമാറ്റുവാന്‍ റോമാക്കാര്‍ എത്ര ശ്രമിച്ചിട്ടും അവ കാലത്തെ അതിജീവിച്ചുവെന്നും പ്രൊഫ. മേയര്‍ പറഞ്ഞു. ഈ സ്ഥലം മറച്ചുവെക്കുന്നതിന്റേയും, വികൃതമാക്കുന്നതിന്റേയും ഭാഗമായി ഇവിടെ ഒരു ഗ്രീക്ക് ദേവന്റെ ക്ഷേത്രം റോമാക്കാര്‍ നിര്‍മ്മിച്ചിരുന്നതായും ‘എക്സ്പ്രസ്.കൊ.യുകെ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രൊഫ. മേയര്‍ പറഞ്ഞു. ആയിരകണക്കിന് വര്‍ഷത്തെ പാരമ്പര്യവും പുരാവസ്തു തെളിവുകളും മിശിഹ ജനിച്ച സ്ഥലത്തിന്റെ ആധികാരികതയെ സൂചിപ്പിക്കുന്നുവെന്നും, യേശുവിന്റെ ജനനവുമായി അഭേദ്യമായ ബന്ധമുള്ളതിനാലാണ് പുനരുത്ഥാനത്തിന് ശേഷം ബെത്ലഹേം ജനശ്രദ്ധയാകര്‍ഷിച്ചതെന്നും പ്രൊഫ. മേയര്‍ ചൂണ്ടിക്കാട്ടി. യേശുവുമായി ബന്ധപ്പെട്ട സ്മരണകള്‍ റോമന്‍ ജീവിതരീതികള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (എ.ഡി 117-138) അവ തുടച്ചുമാറ്റുന്നതിനുള്ള ഒരു ശ്രമം നടത്തിയിരുന്നു. യേശു ജനിച്ച ഗുഹയുടെ മുകളില്‍ തോട്ടവും, ഗ്രീക്ക് ദേവനായ അഡോണിസിന്റെ ക്ഷേത്രവും പണികഴിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് പ്രൊഫസര്‍ പറയുന്നത്. ഓരോ വര്‍ഷവും ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് തിരുപിറവിപ്പള്ളി. ദേവാലയത്തിലെ യേശു ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം 14 ഇതളുകളുള്ള വെള്ളി നക്ഷത്രാകൃതി കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുകളില്‍ വിവിധ സഭകളെ പ്രതിനിധീകരികരിക്കുന്ന 15 വെള്ളി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈനാണ് തിരുപ്പിറവിപ്പള്ളി പണികഴിപ്പിക്കുന്നത്. പ്രശസ്തിക്കൊത്ത വലുപ്പം ദേവാലയത്തിനില്ലാതിരുന്നതിനാല്‍ പിന്നീട് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഈ പള്ളി പൊളിച്ച് വിശാലമാക്കി പണിതു. രക്തസാക്ഷിയായ ജസ്റ്റിന്‍, അലെക്സാണ്ട്രിയയിലെ ഓറിഗന്‍, ഹിയറോണിമസിലെ ജെറോം തുടങ്ങിയ പ്രമുഖര്‍ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ബോര്‍ഡ്യൂക്സിലെ തീര്‍ത്ഥാടകന്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ജെറുസലേം തീര്‍ത്ഥാടന ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വിവരണത്തിലും കോണ്‍സ്റ്റന്‍ന്‍റൈന്റെ നിര്‍ദ്ദേശ പ്രകാരം ദേവാലയം പണികഴിപ്പിച്ച കാര്യം പറയുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-23-09:11:56.jpg
Keywords: തിരുപിറവി, ബെത്ല
Content: 15091
Category: 24
Sub Category:
Heading: നമ്മെത്തന്നെ ഉറ്റുനോക്കുന്ന സിസി ക്യാമറ
Content: ഞങ്ങളുടെ ആശ്രമ ദൈവാലയത്തിൽ കളളൻ കയറി. മൂന്നു വർഷം മുമ്പ്. സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. അന്വേഷണത്തിനായ് വന്ന പോലീസുകാർ ആദ്യം ചോദിച്ചത് സി.സി.ക്യാമറ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. അതേ തുടർന്ന് മേലധികാരികളോട് പറഞ്ഞ് ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. എന്തായാലും അതിനു ശേഷം ഇതുവരെയും കള്ളന്മാരുടെ ശല്യം ഉണ്ടായിട്ടില്ല. ഇന്ന് പൊതുസ്ഥലങ്ങളിലും റോഡുകളിലും ഷോപ്പിങ്ങ് സെൻ്ററുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും എന്നുവേണ്ട സെമിത്തേരികളിൽ വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അടുത്ത നാളിൽ സോഷ്യൽ മീഡിയയിൽ വൈറലായൊരു ചെറിയ വീഡിയോ ഉണ്ട്. സംഭവം ഇങ്ങനെയാണ്: വഴിവക്കിൽ നിന്ന് ബൈക്ക് നന്നാക്കുകയാണ് ഒരു ചെറുപ്പക്കാരൻ. അയാളുടെ പിന്നിലെത്തിയ മറ്റൊരാൾ തന്ത്രപൂർവ്വം പോക്കറ്റടിച്ച് പേഴ്സ് കരസ്ഥമാക്കുന്നു. അപ്പോഴാണ് മുകളിൽ അയാളെ തന്നെ ഉറ്റുനോക്കുന്ന സി.സി.ക്യാമറ കണ്ണിൽപ്പെടുന്നത്. തത്ക്ഷണം വിയർത്ത് ഉരുകിയൊലിച്ച അയാൾ പേഴ്സ് താഴേക്കിട്ട്, അതിൻ്റെ ഉടമയോട് 'നിങ്ങളുടെ പേഴ്സ് സൂക്ഷിക്കണം' എന്നുപദേശിക്കുന്നു. പേഴ്സ് ലഭിച്ച ചെറുപ്പക്കാരൻ നന്ദി പറയാൻ വാക്കുകളില്ലാതെ വിതുമ്പുന്നു. അതേസമയം ക്യാമറയെ നോക്കി കരങ്ങൾകൂപ്പുന്ന കള്ളനെ കാണുമ്പോൾ ആരാണ് ഒന്ന് ചിരിക്കാത്തത്? ക്യാമറയുള്ള ഇടങ്ങളിൽ കടന്നു ചെല്ലുന്നവർ തങ്ങളുടെ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. അതിനർത്ഥം ആരെങ്കിലുമൊക്കെ നമ്മെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ പ്രവൃത്തികൾ മാന്യമായിരിക്കും എന്നല്ലെ? അങ്ങനെയെങ്കിൽ നാം പല തെറ്റുകളും ചെയ്യാനുള്ള കാരണം ആരും നമ്മെ കാണുന്നില്ല എന്നുറപ്പുള്ളതിനാലല്ലെ? ഉദാഹരണത്തിന് പരിക്ഷയ്ക്ക് കോപ്പിയടിക്കുക, മോഷ്ടിക്കുക, ചീത്ത വീഡിയോകൾ കാണുക എന്നീ പ്രവൃത്തികൾ പലതും രഹസ്യത്തിൽ ചെയ്യുന്നവയാണല്ലോ? ഒന്നു മനസിലാക്കുക; ഒരു സി.സി.ക്യാമറ പോലെ ദൈവം നമ്മെ സദാ നിരീക്ഷിക്കുന്നുണ്ട്. "കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന്‌ അവന്‍ അറിയുന്നില്ല;അവിടുന്ന്‌ മനുഷ്യന്റെ എല്ലാ മാര്‍ഗങ്ങളും നിരീക്‌ഷിക്കുകയും നിഗൂഢസ്‌ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു " (പ്രഭാഷകന്‍ 23 :19). നഥാനയേൽ ക്രിസ്തുവിനെ സമീപിക്കുമ്പോൾ"...നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു"(യോഹ 1 :48) എന്നാണ് ക്രിസ്തു പറഞ്ഞത്. അങ്ങനെയെങ്കിൽ ക്രിസ്തു നമ്മെയും നിരന്തരം കാണുന്നുണ്ടെന്ന് മറക്കാതിരിക്കാം. അവിടുത്തെ നിരീക്ഷണത്തിലാണ് നമ്മൾ എന്ന് തിരിച്ചറിയുമ്പോൾ പിന്നെ എങ്ങിനെയൊണ് നമുക്ക് പാപം ചെയ്യാൻ കഴിയുക?
Image: /content_image/SocialMedia/SocialMedia-2020-12-23-09:19:30.jpg
Keywords: യേശു, ക്രിസ്തു
Content: 15092
Category: 1
Sub Category:
Heading: ക്രിസ്തുമസിന് യൂറോപ്പില്‍ ഐ‌എസ് തീവ്രവാദി ആക്രമണത്തിന് സാധ്യത: ബ്രിട്ടീഷ് ചാരസംഘടനയുടെ മുന്നറിയിപ്പ്
Content: ലണ്ടന്‍: ക്രിസ്തുമസിന് യൂറോപ്പിലുടനീളം തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ചാരസംഘടനയായ M16-ന്റെ തലവന്‍ ഐഡന്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നാഷ്ണല്‍ സെക്യൂരിറ്റി വീക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യം മുതലാക്കി ആക്രമണങ്ങള്‍ നടത്തുവാനാണ് ഐസിസ് പദ്ധതിയിട്ടിരിക്കുന്നതെന്നും വടക്കന്‍ സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും വരുന്ന ഭീകരതയെ കരുതിയിരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ലിബിയയില്‍ നിന്നും വടക്കന്‍ സിറിയയില്‍ നിന്നും തീവ്രവാദികളെ തുര്‍ക്കി വഴിയും മെഡിറ്ററേനിയന്‍ വഴിയും യൂറോപ്പിലേക്ക് അയക്കുവാനാണ് ഐസിസ് തലവന്‍ അബു ഒമര്‍ അല്‍-ഷിഷാനിയുടെ പദ്ധതിയെന്ന്‍ ഐഡന്‍ ഡീനിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന സാഹചര്യം തീവ്രവാദി ആക്രമണങ്ങള്‍ക്ക് അനുകൂലമാണെന്നും തീവ്രവാദികള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അതായിരിക്കും അവരുടെ അടുത്ത ലക്ഷ്യമെന്നും എട്ടു വര്‍ഷത്തോളം അല്‍ക്വയ്ദ തീവ്രവാദി സംഘടനയെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഐഡന്‍ ഡീന്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്തുമസിനോടനുബന്ധിച്ച് ഫ്രാന്‍സിലാണ് ആക്രമണ സാധ്യത ഏറ്റവും കൂടുതലുള്ളതെന്നും ചാര്‍ളി ഹെബ്ദോ മാഗസിനില്‍ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരം ചെയ്യുവാന്‍ ഐസിസ് തക്കം പാര്‍ത്ത് നടക്കുകയാണെന്നും ഡീന്‍ പറയുന്നു. ലണ്ടനിലെ ഇസ്ലാമിക തീവ്രവാദികള്‍ സ്വന്തം നിലക്ക് ആക്രമണങ്ങള്‍ നടത്തുവാന്‍ സാധ്യതയുണ്ടെന്ന് ലണ്ടന്‍ മെട്രോപ്പൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നെയില്‍ ബസുവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗൂഡാലോചന നടത്തുന്നതു പോലെയോ, അസാധാരണമായ രീതിയിലുള്ള അടയാളങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ, സംശയാസ്പദമായ രീതിയില്‍ അസാധാരണ വലുപ്പമുള്ള ബാക്ക്-പാക്കുമായി നടക്കുന്നവരെ കണ്ടാലോ ഉടന്‍ തന്നെ പോലീസിനെ അറിയക്കണമെന്ന് അദ്ദേഹം ലണ്ടന്‍ നിവാസികളോട് ആഹ്വാനം ചെയ്ട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-23-15:03:00.jpg
Keywords: ഇസ്ലാമിക് സ്റ്റേറ്റ
Content: 15093
Category: 13
Sub Category:
Heading: മാഫിയ സംഘത്താല്‍ രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ ജഡ്ജി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: "നീതിയുടെ രക്തസാക്ഷി, പരോക്ഷമായി വിശ്വാസത്തിന്റേയും" എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശേഷണം നല്‍കിയ ഇറ്റാലിയന്‍ മജിസ്ട്രേറ്റ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ദൈവവിശ്വാസത്തിന്റെ പേരില്‍ ഇറ്റാലിയന്‍ മാഫിയയാല്‍ കൊല്ലപ്പെട്ട “ബോയ്‌ ജഡ്ജ്” എന്നറിയപ്പെട്ടിരുന്ന റൊസാരിയോ ആഞ്ചെലോ ലിവാറ്റിനോയുടെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് വാഴ്ത്ത്പ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ പരിശുദ്ധ പിതാവ് വത്തിക്കാന്‍ നാമകരണ തിരുസംഘത്തെ ചുമതലപ്പെടുത്തിയതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു. 1953 ഒക്ടോബര്‍ 3ന് സിസിലിയിലെ കാനിക്കാട്ടിയില്‍ ജനിച്ച ലിവാറ്റിനോ 1990 സെപ്റ്റംബര്‍ 21നാണ് വിശ്വാസവിരോധികളായ മാഫിയയാല്‍ കൊല്ലപ്പെടുന്നത്. സത്യപ്രതിജ്ഞയെടുത്ത അവസരങ്ങളില്‍ അടക്കം നിരവധി തവണ തന്റെ ആഴമായ ദൈവ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയായിരിന്നു അദ്ദേഹം. ഒരു പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ മന്ത്രിയും രാഷ്ട്രീയക്കാരും അടങ്ങുന്ന മാഫിയ സംഘത്തെക്കുറിച്ച് അദ്ദേഹം ശക്തമായ അന്വേഷണം നടത്തിയിരിന്നു. തന്റെ വാഹനത്തില്‍ കോടതിയിലേക്ക് പോകവേയാണ് നാലുപേരടങ്ങുന്ന കൊലയാളി സംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിന്നീട് അറസ്റ്റിലായി. 1993 മെയ് 9ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആഞ്ചെലോ ലിവാറ്റിനോ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് വിശുദ്ധന്‍ അദ്ദേഹത്തെ “നീതിയുടെ രക്തസാക്ഷി, പരോക്ഷമായി വിശ്വാസത്തിന്റേയും” എന്ന് വിശേഷിപ്പിച്ചത്. 2019-ല്‍ മജിസ്ട്രേറ്റുകള്‍ക്ക് മാത്രമല്ല നീതിന്യായ രംഗത്ത് ജോലിചെയ്യുന്നവര്‍ക്കെല്ലാം മാതൃകയാണെന്ന്‍ ആഞ്ചെലോ ലിവാറ്റിനോയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. ജോലിയിലായിരുന്ന കാലം മുഴുവനും അഴിമതിക്കെതിരെ പോരാടിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നാന്‍ഡോ ഡല്ല ചിയസ എഴുതിയ “ഇല്‍ ഗിയുഡിസ് റഗ്ഗാസിനോ” (ദി ബോയ്‌ ജഡ്ജ്) എന്ന നോവല്‍ പിന്നീട് അലെസ്സാന്‍ഡ്രോ ഡി റോബിലന്റിന്റെ സംവിധാനത്തില്‍ സിനിമയാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-23-17:49:56.jpg
Keywords: വാഴ്ത്തപ്പെ
Content: 15094
Category: 24
Sub Category:
Heading: സിസ്റ്റർ അഭയയുടെ മരണം: ആത്മഹത്യയാക്കുവാന്‍ സഭ ശ്രമിച്ചോ? ഈ സത്യങ്ങള്‍ തിരിച്ചറിയാതെ പോകരുത്..!
Content: സിസ്റ്റർ അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതുമുതൽ സഭക്കെതിരെയുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നിറഞ്ഞു നിൽക്കുന്നത്. സഭയെ പ്രതിക്കൂട്ടിലാക്കുവാനും കുറ്റം പറയുവാനും കാത്തിരുന്നവർ ഈ വിധി ആഘോഷിക്കുകയാണ്. സിസ്റ്റർ അഭയക്കും അവരുടെ കുടുംബത്തിനും നീതികിട്ടേണ്ടതും, കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതും അത്യാവശ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന സാമാന്യനിയമവും പാലിക്കപ്പെടേണ്ടതാണ്. അതിനാൽ സത്യം അറിയാനും ചില യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരുവാനും എല്ലാ മാധ്യമങ്ങൾക്കും കടമയുണ്ട്. (സഭയെ കുറ്റം പറയുവാൻ വേണ്ടി മാത്രം ഓരോ പ്രഭാതത്തിലും ഉണരുന്നവരും, സഭയിലെ വൈദികരുടെയും സന്യസ്തരുടെയും വീഴ്ച്ച കണ്ട് അതിനെ ആഘോഷമാക്കി മാറ്റുന്നവരും ഈ ലേഖനം വായിക്കേണ്ടതില്ല എന്ന് ആദ്യമേ തന്നെ ഓർമ്മപ്പെടുത്തട്ടെ. അങ്ങനെയുള്ളവർക്കുള്ള വിഭവങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയായിൽ ധാരാളമായി ലഭ്യമാണല്ലോ.) സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ സഭ ശ്രമിച്ചു എന്നാണ് സഭയ്‌ക്കെതിരെ ഉയരുന്ന ആരോപണം. ലോക്കൽ പോലീസ് അന്വേഷിച്ചതിന് ശേഷം ആത്മഹത്യ ആകാമെന്ന് റിപ്പോർട്ട് കൊടുത്ത കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് സഭ തന്നെയാണ് ആദ്യമായി ആവശ്യപ്പെട്ടത്. സിസ്റ്റർ അഭയയുടെ സന്യാസ സമൂഹത്തിലെ മദർ സുപ്പീരിയറിന്റെ നേതൃത്വത്തിൽ 67 സിസ്റ്റേഴ്സ് ഒപ്പിട്ട പരാതി അന്ന് മുഖ്യമന്ത്രിക്ക് കൊടുത്തിരുന്ന കാര്യം സഭയെ കുറ്റപ്പെടുത്തുന്നവർ മറന്നുകളയുകയുന്നു. 1992 ഏപ്രിലിൽ ക്രൈംബ്രാഞ്ച് തുടങ്ങിയ അന്വേഷണത്തിലും ആത്മഹത്യ ആകാമെന്നാണ് 1993 ജനുവരിയിൽ റിപ്പോർട്ട് കൊടുത്തത്. എന്നാൽ ഇതിനെതിരെ കോൺവെന്റ് അധികൃതർ കൊടുത്ത പരാതിയുടെ ഭാഗമായിട്ടാണ് 1993 മാർച്ചിൽ സിബിഐ കേസ് ഏറ്റെടുക്കുന്നത്. മെഡിക്കൽ തെളിവുകൾ വെച്ച് നോക്കുമ്പോൾ കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ടാണ് സിബിഐ 1996 നവംബറിൽ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് കോടതി അംഗീകരിക്കാത്തതിനാൽ 1999 ജൂലൈയിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ സംഘം വീണ്ടും കേസ് അന്വേഷിച്ചു. അതെതുടർന്ന്, ഇത് കൊലപാതകം ആണെന്ന് സംശയിക്കാമെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ട് 2005 ഓഗസ്റ്റിൽ കോടതിക്ക് നൽകി. ഇതിനെ നിശിതമായി വിമർശിച്ച കോടതി മൂന്നാമത്തെ അന്വേഷണ സംഘത്തെ നിഗയോഗിച്ചപ്പോഴാണ് Sr. Sephy, Fr. Jose Poothrikkayil, Fr. Thomas Kottoor എന്നിവരെ ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തറിയാം എന്ന രീതിയിൽ ഒരു കത്ത് സിബിഐക്ക് ലഭിക്കുന്നത്. സഭയിലെ ഒരു സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക അഴിമതി പിടിക്കപ്പെട്ടതിന്റെ പേരിൽ വ്യക്തിവൈരാഗ്യം തീർക്കാൻ ഒരു വ്യക്തി നൽകിയ കത്താണ് പിന്നീട് ഇവരെ പ്രതികളാക്കാൻ കാരണമായത്. പ്രതികൾ ആരാണ് എന്നതിനെ കുറിച്ച് ഒരു ഊഹവും ഇല്ലാതെ കോടതിയുടെ നിശിത വിമർശനം ഏറ്റിരുന്ന സിബിഐക്ക് മൂന്ന് പേരുകൾ കിട്ടിയതോടെ ആരോപണ വിധേയരിൽ കുറ്റം ചാർത്താൻ സാധിക്കുന്ന തരത്തിൽ ഉള്ള കഥയും അതിന് വേണ്ട സാക്ഷികളെയും ഉണ്ടാക്കാൻ സാധിച്ചു. കോട്ടയം രൂപതയുടെ അപ്നാദേശ് എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ സെഫി താമസിച്ചിരുന്നതും സിസ്റ്റർ അഭയ ആയിരുന്ന പയസ് ടെൻത് കോൺവെന്റിലായിരുന്നു. അപ്നാദേശ് എന്ന പ്രസിദ്ധീകരണത്തിന്റെ ചില ഉത്തരവാദിത്വങ്ങൾ BCM കോളേജിലെ മലയാളം പ്രഫസർ ആയിരുന്ന പൂതൃക്കയിൽ അച്ചന് ഉണ്ടായിരുന്നു. കോട്ടൂർ അച്ചൻ BCM കോളേജിലെ സൈക്കോളജി പ്രഫസ്സറുമാണ്. ഇങ്ങനെയാണ് ഇവരെ മൂന്ന് പേരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകൾ മെനയാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നത്. സിബിഐ രചിച്ച കഥയുടെ ഭാഗമായി കോട്ടൂർ അച്ചനെയും, പൂതൃക്കയിൽ അച്ചനെയും, സിസ്റ്റർ സെഫിയെയും 2008 നവംബറിൽ അറസ്റ്റ് ചെയ്തു. 2009 ജൂലൈയിൽ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവർ ജാമ്യത്തിനായി കൊടുത്ത ഹർജി ജസ്റ്റീസ് കെ ഹേമയുടെ ബെഞ്ചിലാണ് വാദം കേട്ടത്. സിബിഐയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു കൊണ്ടുള്ള അന്നത്തെ വിധി പുറപ്പെടുവിച്ചത്. അതിലെ പ്രസക്തമായ ചില പരാമർശങ്ങൾ "കോടതി വിധിയെ മാനിക്കുന്നു എന്നു പറഞ്ഞ്" സഭക്കെതിരെ തിരിയുന്ന മാധ്യമങ്ങളും ചാനൽ ചർച്ചക്കാരും കാണാതെ പോകരുത്. പാരഗ്രാഫ് 32, 33, 34: അന്വേഷണ ഏജൻസികൾ ആത്മഹത്യ എന്ന് പറഞ്ഞു അനേഷണം അവസാനിപ്പിക്കാൻ ശ്രമിച്ച ഈ കേസിന്റെ അന്വേഷണം ഇവിടെ വരെ എത്തിച്ചത് സഭാധികാരികളുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് എന്ന വസ്തുത പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ്, സഭാധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന CBI യുടെ വാദത്തെ ജസ്റ്റീസ് തള്ളി കളഞ്ഞത്. സഭാധികാരികൾ അഭയയുടെ മരണം ആത്മഹത്യ ആണെന്ന് പറഞ്ഞ ഏതെങ്കിലും സാഹചര്യം ചൂണ്ടി കാണിക്കാൻ സിബിഐക്ക് കഴിയുമോ എന്നും ജസ്റ്റീസ് ചോദിച്ചു. മദർ സുപ്പീരിയറും 67 സന്യാസിനികളും സിബിഐക്ക് അന്വേഷണം കൈമാറണം എന്ന് ആവശ്യപ്പെട്ട പരാതിയുടെ കോപ്പി ഉള്ളപ്പോൾ സഭാധികാരികൾ അന്വേഷണത്തെ തടസ്സ പെടുത്തി എന്ന് എങ്ങനെ പറയാൻ കഴിയും, സന്യാസിനികൾ നൽകിയ പരാതിയെ തുടർന്നല്ലേ സിബിഐ FIR ഫയൽ ചെയ്തിരിക്കുന്നത് എന്നും ജസ്റ്റീസ് ചോദിച്ചു. പാരഗ്രാഫ് 36,37: പയസ് ടെൻത് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെണ്കുട്ടികളുടെ കൂടെ ആലപ്പുഴയിൽ കറങ്ങി നടന്ന ആൺകുട്ടികൾ കോൺവെന്റിലേക്ക് ഫോൺ വിളിച്ചു നടത്തിയ ഭീഷണിയെ കുറിച്ച് അന്വേഷിക്കണം എന്ന കോൺവെന്റ് അധികാരികൾ ആവശ്യപ്പെടുകയും അതിൽ ചിലരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലെ രണ്ട് കുട്ടികളെ കാണാതെ ആവുകയും ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷവും കോൺവെന്റ് അധികാരികൾ അഭയയുടെ മരണം ആത്മഹത്യ ആക്കാൻ ശ്രമിക്കുന്നു എന്ന് സിബിഐ പറയുന്നത് എന്ത് കൊണ്ടാണെന്ന് കോടതിക്ക് മനസ്സിലാകുന്നില്ല എന്നും ചൂണ്ടിക്കാട്ടി. പാരഗ്രാഫ് 38, 39, 40, 41, 42: അടുക്കള അലങ്കോലമായി കിടന്നത് മാത്രമാണ് കൊലപാതകം ആണെന്ന സിബിഐയുടെ വാദത്തിന് തെളിവായി ചൂണ്ടി കാണിക്കുന്നത്. അടുക്കളയിൽ വെച്ച് പ്രതികളിൽ ഒരാൾ പിടിക്കുകയും മറ്റൊരാൾ കോടാലി / ചുറ്റിക വെച്ച് അടിച്ചു ബോധം കെടുത്തിയതിന് ശേഷമാണ് കിണറ്റിലേക്ക് ഇട്ടത് എന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചെറിയ രീതിയിലുള്ള മുറിവുകളെ കുറിച്ച് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. അടുക്കളയിൽ വെച്ച് കോടാലി / ചുറ്റികക്ക് അടിച്ചു എന്ന സിബിഐയുടെ വാദത്തെ അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ അടുക്കളയിലോ, കോടാലിയിലോ, ചുറ്റികയിലോ, സിസ്റ്റർ അഭയയുടേതായി കണ്ടെത്തിയ തലമുണ്ടിലോ രക്തത്തിന്റെ അംശം ഉള്ളതായി കുറ്റപത്രത്തിൽ എവിടെയും പറയുന്നില്ല. പാരഗ്രാഫ് 43: 20 സന്യാസിനികൾ ഉൾപ്പടെ 123 സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിൽ വെളുപ്പിന് ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് ആരും അറിയാതെ ഇരിക്കുകയോ രക്തത്തിന്റെ പാടുകൾ ഉണ്ടെങ്കിൽ കാണാതിരിക്കുകയോ ചെയ്യില്ല. അടുക്കള അലങ്കോലം ആയി കിടന്നിട്ടുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും കാരണത്താൽ ആയിരിക്കാം കൊലപ്പെടുത്താൻ വേണ്ടിയുള്ള മല്പിടുത്തതിൽ സംഭവിച്ചതാണ് എന്ന് കരുതാൻ സാധിക്കില്ല. പാരഗ്രാഫ് 47, 48, 49, 50: കൊലക്ക് ഉപയോഗിച്ച ആയുധമായി സിബിഐ കാണിച്ചിരിക്കുന്ന കോടാലി / ചുറ്റിക വെച്ച് അടിച്ചാൽ വലിയ മുറിവ് ഉണ്ടാകേണ്ടത് ആണെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ചെറിയ മുറിവുകളെ കുറിച്ച് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. പാരഗ്രാഫ് 54, 55, 56: നാർകോ അനാലിസിസിന്റെ റിപ്പോർട്ടായി സമർപ്പിക്കപ്പെട്ട CD കൾ പരിശോധിച്ചതിൽ നിന്നും എഡിറ്റ് ചെയ്യുക മാത്രമല്ല കൃത്രിമവും നടത്തിയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ്. നാർകോ അനാലിസിസ് നടത്തിയ ആൾ ഈ കൃത്രിമങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ട്. അതിനാൽ എഡിറ്റ് ചെയ്യാത്ത CD കോടതിയിൽ ഹാജരാക്കാൻ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. പാരഗ്രാഫ് 59, 60: അന്വേഷണം നടത്തിയ ലോക്കൽ പോലീസ് ഉദ്യോഗസ്ഥൻ വി വി അഗസ്റ്റിൻ സിസ്റ്റർ അഭയയുടെ കഴുത്തിൽ ഉണ്ടായിരുന്ന മുറിവിനെ കുറിച്ച് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല എന്ന സിബിഐയുടെ വാദത്തെയും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു തള്ളി കളഞ്ഞു. സിബിഐയുടെ കഥക്ക് അനുസരിച്ചു ഇൻക്വിസ്റ്റ് റിപ്പോർട്ട് തിരുത്താൻ ലോക്കൽ പൊലീസിലെ മഹസ്സർ തയ്യാറാക്കിയ അഗസ്റ്റിനിൽ സമ്മർദ്ദം ചെലുത്തിയതിനെയും കോടതി വിമർശിച്ചു. പാരഗ്രാഫ് 79, 80, 81: സിബിഐയുടെ പ്രധാനപ്പെട്ട സാക്ഷിയായ മോഷ്ട്ടാവ് അടക്കാ രാജു പറയുന്നത് മോഷ്ടിക്കാൻ വന്നപ്പോൾ ഉണ്ടായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ പ്രതിയായ അച്ചൻ സ്‌റ്റെയർ കേസിലൂടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് കയറുന്നത് കണ്ടു എന്നാണ്. 16 വർഷം മുൻപ് ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട കുറ്റാരോപിതരെ സിബിഐ അന്വേഷണത്തിന്റെ ഭാഗമായി പത്രത്തിൽ ഫോട്ടോ വന്നപ്പോൾ അടക്കാ രാജു തിരിച്ചറിഞ്ഞു സിബിഐയെ ചെന്ന് കണ്ടു പറഞ്ഞു എന്ന അവകാശവാദം വിശ്വാസ യോഗ്യം അല്ല. #{black->none->b->പ്രതിയെ കാണുമ്പോൾ താൻ കഞ്ചാവിന്റെ ലഹരിയിൽ ആയിരുന്നു എന്ന് അടക്കാ രാജു തന്നെ പറയുന്നത് ശ്രദ്ധിക്കുക. ‍}# പാരഗ്രാഫ് 87, 88: സന്യാസിനി ആയ സ്ത്രീയെ പൊതു സമൂഹത്തിന് മുൻപിൽ അപമാനിക്കുക എന്ന ഉദ്ദേശത്തിൽ കന്യകത്വ പരിശോധന നടത്തി സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള ചർച്ച നടത്തിയത് തികച്ചും നിരാശാജനകവും തോന്ന്യാസവും ആണെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും കോടതിയുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഏത് ഹോസ്പിറ്റലിൽ വേണമെങ്കിലും പരിശോധനക്ക് വിധേയ ആകാൻ തയ്യാർ ആണെന്ന് സിസ്റ്റർ സെഫി പകോടതിയെ അറിയിച്ചതും റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. സഭ എന്നത് ഒരേസമയം മാനുഷികവും ദൈവികവുമായ ഒരു രഹസ്യമാണ്. അത് പാപികളുടെയും വിശുദ്ധരുടെയും സഭയാണ്. മാനുഷികവും ദൈവികവുമായതിന്‍റെ അവിഭാജ്യമായ ഐക്യമാണ് സഭയെന്ന രഹസ്യം. സഭാമാതാവിനെ വിമര്‍ശിക്കുന്നവര്‍ ദൈവശാസ്ത്രജ്ഞനായ ഫാ. കാള്‍ റാനര്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- "സഭ ചുളിവുകളും ചാലുകളുമുള്ള ഒരു വൃദ്ധയാണ്; എന്നിരുന്നാലും അവള്‍ എന്‍റെ അമ്മയാണ്. സ്വന്തം അമ്മയെ ഒരുത്തനും തല്ലുകയില്ല". അതിനാൽ നമ്മുക്ക് സഭയോടൊപ്പം നിൽക്കാം, സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-24-12:50:29.jpg
Keywords: അഭയ
Content: 15095
Category: 18
Sub Category:
Heading: സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം
Content: തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചര്‍ സാമൂഹികപരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് കവിതയിലൂടെയും സ്വജീവിതത്തിലൂടെയും പോരാടിയ സ്ത്രീത്വം, നിന്ദിതര്‍ക്കും പീഡിതര്‍ക്കും അഭയമായ അത്താണി: ഇതായിരുന്നു മലയാളിക്കു സുഗതകുമാരി ടീച്ചറെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും അനുശോചനം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് മാതൃസ്ഥാനീയയായിരുന്നു സുഗതകുമാരി. സാഹിത്യ ലോകത്തിന് അവര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധവച്ചു. അതിനായി അഭയ പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചു. കേരളത്തിന്റെ ഹരിതാഭ സംരക്ഷിക്കുവാന്‍ വലിയ പോരാട്ടങ്ങള്‍ നടത്തി. പ്രകൃതിയുടെ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. മതമൈത്രി എന്നും സുഗതകുമാരിയുടെ ആഭിമുഖ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. സുഗതകുമാരിയുടെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും ബാവ അറിയിച്ചു. സുഗതകുമാരിയുടെ വിയോഗത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്‌നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്റെ നിര്യാണം പ്രകൃതിക്കും മനുഷ്യസമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മദ്യവിരുദ്ധ സമിതിയിലും ശാന്തിസമിതിയിലും സജീവ സാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ അകാലനിര്യാണം ഈ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏവരിലും ഒരു വഴികാട്ടിയുടെയും അമ്മയുടെയും ആത്മാര്‍ഥ സുഹൃത്തിന്റെയും നഷ്ടബോധം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2020-12-24-06:17:33.jpg
Keywords: സൂസ