Contents

Displaying 14751-14760 of 25128 results.
Content: 15106
Category: 10
Sub Category:
Heading: യേശുവിന്റെ ജനനം ലോകത്തെ മുഴുവൻ മാറ്റിമറിച്ചു: ക്രിസ്തുമസ് സന്ദേശത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരു കുഞ്ഞിൻ്റെ ജനനം എന്നത് നമുക്കെല്ലാവർക്കും സന്തോഷമാണെന്നും എന്നാൽ അവിടുത്തെ അസാധാരണമായ ജനനം ലോകത്തെ മുഴുവൻ മാറ്റിമറിച്ച ഒന്നായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ വൈകിട്ട് 7:30നു സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രവചനങ്ങൾ പോലെ കര്‍ത്താവിന്റെ ജനനം ബന്ധിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഉള്ള സുവിശേഷമായിരുന്നു. യേശുവിൻ്റെ ജനനം നമുക്ക് ഓരോരുത്തർക്കും വേണ്ടി ഉള്ളതായിരുന്നു. അവൻ ജനിച്ചത് നമ്മെ ദൈവമക്കൾ ആയി വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു. അതാണ് നമുക്കുള്ള സമ്മാനം. പാപ്പ പറഞ്ഞു. അങ്ങനെ നാം ഓരോരുത്തരും അത്ഭുതങ്ങളാണ്. നാം ഓരോരുത്തരും ദൈവമക്കളായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഏത് സാഹചര്യത്തിലും നാം ഭയപ്പെടേണ്ടവരല്ല. ദൈവം നമ്മെ സ്നേഹിക്കുന്ന ത് നമ്മുടെ കഴിവുകൾ കണ്ടുകൊണ്ടല്ല, എന്നാൽ നിരുപാധികം നമ്മെ സ്നേഹിക്കുന്നതാണ്. നമ്മോടുള്ള സ്നേഹം കൊണ്ട് സ്വന്തം പുത്രനെ തന്നെയാണ് നമുക്ക് വേണ്ടി നൽകിയത്. ദൈവപുത്രൻ പുൽകൂട്ടിൽ പിറന്നു എന്ന് പറയുന്നത് തന്നെ നമ്മുടെ ഏറ്റവും താഴ്ന്ന സാഹചര്യങ്ങളിൽ വന്നുപിറന്നു എന്ന് പറയുന്നതാണ്. അവിടുന്നാണ് നമുക്ക് വേണ്ടി സുവിശേഷമായത്. ഈ സാഹചര്യത്തിൽ നാം മറ്റുള്ളവർക്ക് പ്രതീക്ഷ ആകേണ്ടതാണ്. ദൈവപുത്രൻ നമ്മെ സ്നേഹിക്കുക മാത്രമല്ല, സ്നേഹിക്കാൻ കൂടിയാണ് അവൻ പഠിപ്പിച്ചതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ആളുകളെ ചേര്‍ത്തായിരിന്നു സെൻ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/News/News-2020-12-25-19:04:09.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 15107
Category: 13
Sub Category:
Heading: തിരുപ്പിറവിയുടെ ആന്തരികാർത്ഥം വിവരിച്ച് ഡൊണാൾഡ് ട്രംപിന്റെ ക്രിസ്തുമസ് സന്ദേശം
Content: വാഷിംഗ്ടണ്‍ ഡി‌സി: തിരുപ്പിറവിയുടെ ആന്തരികാർത്ഥം വിവരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിസ്തുമസ് സന്ദേശം. വൈറ്റ് ഹൗസിൽ നിന്ന് ഭാര്യ മെലാനിയ ട്രംപിനു ഒപ്പമാണ് അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും താനും, പ്രഥമ വനിതയും ക്രിസ്തുമസ് ആശംസ നേരുന്നു എന്ന് പറഞ്ഞാണ് ട്രംപിന്റെ സന്ദേശം ആരംഭിച്ചത്. ദൈവം ലോകത്തിനു തന്നെ ഏറ്റവും വിശിഷ്ടമായ സമ്മാനത്തെ സ്മരിക്കാനുള്ള ആനന്ദകരമായ അവസരമാണ് ക്രൈസ്തവ വിശ്വാസികൾക്ക് ക്രിസ്തുമസ് ദിനമെന്ന് അദ്ദേഹം പറഞ്ഞു. "രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഭയപ്പെടേണ്ട, ദൈവതിരുമുമ്പിൽ നീ സംപ്രീതി നേടിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്ന് അവൻ വിളിക്കപ്പെടും. ഒന്‍പതു മാസങ്ങൾക്കു ശേഷം ബത്ലഹേം നഗരത്തിൽ ക്രിസ്തു ജനിച്ചു. ദൈവത്തിൻറെ പുത്രൻ ഒരു കാലിത്തൊഴുത്തിലാണ് എളിമയോടെ ജനിച്ചത്" ട്രംപ് വിവരിച്ചു. എല്ലാ ക്രൈസ്തവർക്കും അറിയാവുന്നതുപോലെ നമ്മുടെ കർത്താവും, രക്ഷകനുമായ ക്രിസ്തുവിന്റെ ജനനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. നമുക്ക് വേണ്ടി മരിക്കാനും, മനുഷ്യരാശിക്ക് നിത്യസമാധാനം നൽകാനും തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ച ദൈവത്തിന് ക്രിസ്മസ് ദിനത്തിൽ നാം നന്ദി പറയുന്നു. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ക്രിസ്തുവിന്റെ സന്ദേശങ്ങൾ കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ പരസ്പരം സ്നേഹിക്കാനുള്ള കൽപ്പന പാലിക്കാൻ ക്രൈസ്തവർ എല്ലാകാലത്തും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് എല്ലാ അമേരിക്കൻ കുടുംബങ്ങൾക്കും നൽകണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/News/News-2020-12-25-21:23:20.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 15108
Category: 18
Sub Category:
Heading: മാന്നാനം ആശ്രമദേവാലയത്തില്‍ തിരുനാളിനു ഇന്നു കൊടിയേറും
Content: മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു ഇന്നു കൊടിയേറും. ജനുവരി മൂന്നിന് സമാപിക്കും. നാളെ രാവിലെ ആറ്, 7.30, ഒന്പത്, 11ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.15ന് കൊടിയേറ്റ്. 27നു കുര്യാക്കോസ് നാമധാരിദിനത്തില്‍ രാവിലെ 6.30നും, എട്ടിനും 11നും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 2.30ന് ചാവറ കുടുംബസംഗമം 4.30 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് വചനശുശ്രൂഷയും ആരാധനയും. ജനുവരി മൂന്നിനു തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30നും, എട്ടിനും വിശുദ്ധ കുര്‍ബാന, പ്രസംഗം. 9.15ന് സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തംപറന്പില്‍ സിഎംഐയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം വൈകുന്നേരം 4.30നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന 6.30നു കെഇ കോളജ്, മറ്റപ്പള്ളികവല, ഫാത്തിമ മാതാ കപ്പേള വഴിദേവാലയത്തിലേക്ക് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇത്തവണ നേര്‍ച്ച ഭക്ഷണം ഒഴിവാക്കി. പ്രദക്ഷണത്തില്‍ ജനങ്ങളെ ഒഴിവാക്കി രൂപങ്ങള്‍ മാത്രം സംവഹിക്കും. പത്രസമ്മേളനത്തില്‍ ഫാ.മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ, ഫാ.ജയിംസ് മുല്ലശേരി സിഎംഐ, ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍ സിഎംഐ, ഫാ.തോമസ് കല്ലുകളം സിഎംഐ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-12-26-08:02:03.jpg
Keywords: ചാവറ
Content: 15109
Category: 10
Sub Category:
Heading: സെനറ്റര്‍മാര്‍ അഭ്യര്‍ത്ഥിച്ചു: വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പു പോളണ്ട് പാര്‍ലമെന്റില്‍ എത്തിച്ചു
Content: വാര്‍സോ:രണ്ടാം ലോക മഹായുദ്ധകാലത്ത് ഓഷ്വിറ്റ്‌സിലെ നാസി തടങ്കല്‍പ്പാളയത്തില്‍ സഹതടവുകാരന് വേണ്ടി ജീവന്‍ ബലികഴിച്ച വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പുകള്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് പോളിഷ് പാര്‍ലമെന്റിലെ ചാപ്പലില്‍ വണക്കത്തിനുവെച്ചു. പോളിഷ് മെത്രാന്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സെനറ്റര്‍ ജെര്‍സി ക്രോസിക്കോവ്സ്കി, പാര്‍ലമെന്റിന്റെ അധോസഭയിലെ മാര്‍ഷലായ എലിസബിയറ്റാ വിറ്റെക്, സെജം ചാപ്പലിലെ ചാപ്ലൈന്‍ ഫാ. പിയോട്ട്ര്‍ ബുര്‍ഗോണ്‍സ്കി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തുവെന്ന് സെജം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിരവധി ഡെപ്യൂട്ടികളുടേയും, സെനറ്റര്‍മാരുടേയും അഭ്യര്‍ത്ഥന മാനിച്ച് ഔര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ പ്രവിശ്യയെ പ്രതിനിധീകരിച്ച് പ്രവിശ്യാ മിനിസ്റ്റര്‍ ഗ്രസെഗോര്‍സ് ബാര്‍ട്ടോസിക്, ഡാമിയന്‍ കാക്ക്സ്മാറെക്ക്, നീപ്പോകാലാനോവിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ ഗാര്‍ഡിയനായ ഫാ. മാരിയുസ് സ്ലോവിക് തുടങ്ങിയവരാണ് തിരുശേഷിപ്പുകള്‍ കൈമാറിയത്. ദൈവ മാതാവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സെജമിലെ ദേവാലയത്തിലായിരുന്നു തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും, വിശുദ്ധ ജോവന്നാ ബെറെറ്റായുടേയും മോല്ലായുടേയും തിരുശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1894 ജനുവരി 8-ന് ലോഡ്സിന് സമീപമുള്ള ഡൂണ്‍സ്കാവോളയിലാണ് രാജ്മുണ്ട് കോള്‍ബെ എന്ന വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ ജനിച്ചത്. 1910-ല്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. റോമിലെ പഠനത്തിനിടക്കാണ് കോള്‍ബെ കന്യകാമറിയത്തോടുള്ള ആദരസൂചകമായി ‘മിലീഷ്യ ഇമ്മാക്കുലേറ്റ്’ എന്ന അമലോല്‍ഭവ സൈന്യത്തിന് അദ്ദേഹം രൂപം കൊടുക്കുന്നത്. ക്രാക്കോവില്‍ തിരിച്ചെത്തിയ കോള്‍ബെ മരിയന്‍ പടയാളി എന്ന മാഗസിനും പുറത്തിറക്കുകയും റേഡിയോ നിലയം സ്ഥാപിക്കുകയും ചെയ്തു.1939-ല്‍ ലോകത്തെ ഏറ്റവും വലിയ ആശ്രമവും സ്ഥാപിച്ചത് കോള്‍ബെയാണ്. 1941-ലാണ് വിശുദ്ധന്‍ ഓഷ്വിറ്റ്‌സ് തടവറയില്‍ അടക്കപ്പെടുന്നത്. തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടതിന് പകരമായി പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ ജയിലധികൃതര്‍ തീരുമാനിച്ചു. ആ ലിസ്റ്റില്‍പ്പെട്ട ഗജോണിഷെക് എന്നയാൾക്കു പകരം വിശുദ്ധന്‍ മരിക്കാൻ തയ്യാറായി. അങ്ങനെ വിശുദ്ധന്‍ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പട്ടിണിക്കിട്ടിട്ടും മരിക്കാത്തതിനാല്‍ ഫാ. മാക്സിമില്യണെ മാരക വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. 1971 ഒക്ടോബർ 17ന് പോൾ ആറാമൻ മാർപാപ്പ ഫാ. മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടൊബർ 10ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/News/News-2020-12-26-09:36:57.jpg
Keywords: മാക്സി
Content: 15110
Category: 1
Sub Category:
Heading: നൈജീരിയയില്‍ പ്രതീക്ഷിച്ചത് സംഭവിച്ചു: ക്രിസ്തുമസിന് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 11 ക്രൈസ്തവരെ
Content: അബൂജ: ബൊക്കോഹറാം തീവ്രവാദികള്‍ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയായില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു. ബോണോ സ്‌റ്റേറ്റിലെ ക്രിസ്ത്യന്‍ ഗ്രാമത്തിന് നേരെയാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ക്ക് തീവെക്കുകയുമായിരിന്നു. വ്യാപക ആക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെടുകയും പത്തോളം വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്‌തെന്ന് അധികൃതര്‍ പറഞ്ഞു. ഒരു വൈദികനെ തട്ടിക്കൊണ്ടുപോയി. ക്രിസ്തുമസിന് വിതരണം ചെയ്യാൻ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. തീവ്രവാദികൾ പോയതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. മരണ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രവാദികളെ കണ്ട് പേടിച്ച് നിരവധി പേരാണ് കുറ്റിക്കാടുകളിലും മറ്റും അഭയം തേടിയത്. ഇവരിൽ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആക്രമണം ആരംഭിച്ചതോടെ ഗ്രാമീണര്‍ കാട്ടിനുള്ളില്‍ ഒളിച്ചതിനാലാണ് മരണസംഖ്യ കുറഞ്ഞതെന്ന് സൂചനകളുണ്ട്. ചിബോക്കിന് 20 കിലോമീറ്റര്‍ അടുത്താണ് ആക്രമണത്തിനിരയായ ഗ്രാമം. വ്യാഴാഴ്ച മറ്റൊരു ക്രിസ്ത്യന്‍ ഗ്രാമത്തിലും വെടിവെപ്പുണ്ടായിരുന്നു. ഈ വർഷവും ദൈവപുത്രന്റെ തിരുപിറവി ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ വിശ്വാസി സമൂഹത്തെ തീവ്രവാദികളെ കുറിച്ചുള്ള ആശങ്ക അലട്ടുന്നുണ്ടെന്നും സമ്പന്ന രാഷ്ട്രങ്ങള്‍ രാജ്യത്തിന് വന്‍തുക നല്‍കിയിട്ടും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണനേതൃത്വത്തിനായില്ലെന്നും കോൺഗ്രസ് ഓഫ് ക്രിസ്ത്യൻ ലീഡേഴ്സ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോണി മൂര്‍ ഇക്കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് പോസ്റ്റില്‍ എഴുതിയിരിന്നു. ഇത് സംഭവിച്ചതിന്റെ ഞെട്ടലിലാണ് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-26-13:17:47.jpg
Keywords: നൈജീ
Content: 15111
Category: 10
Sub Category:
Heading: ക്രിസ്തു ആഗതനായത് ചിലർക്കു വേണ്ടിയല്ല, സകലർക്കും വേണ്ടിയാണ്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിരുപ്പിറവിയിൽ നാം ആഘോഷിക്കുന്നത് ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിലേക്കു വന്നതാണെന്നും അവിടുന്ന് ആഗതനാകുന്നത് ചിലർക്കുവേണ്ടിയല്ല സകലർക്കും വേണ്ടിയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ 'ഊർബി ഏത്ത് ഓർബി' സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജനനം എല്ലായ്പ്പോഴും പ്രതീക്ഷയുടെ ഉറവിടമാണ്. അത് വിടരുന്ന ജീവിതമാണ്, ഭാവിയെക്കുറിച്ചുള്ള വാഗ്ദാനമാണ്. ഈ പൈതൽ, യേശു നമുക്കുവേണ്ടി ജനിച്ചു. കന്യകാമറിയം ബെത്‌ലഹേമിൽ ജന്മം നൽകിയ ശിശു പിറന്നത് എല്ലാവർക്കും വേണ്ടിയാണ്: ദൈവം മാനവരാശിക്ക് നൽകിയ പുത്രനാണ് ഈ പൈതൽ. പാപ്പ പറഞ്ഞു. ഇന്ന്, മഹാമാരി മൂലമുള്ള അന്ധകാരത്തിൻറെയും അനിശ്ചിതത്വത്തിൻറെയും വേളയിൽ, പ്രതിരോധ കുത്തിവയ്പ് മരുന്നു കണ്ടുപിടിച്ചതു പോലുള്ള പ്രത്യാശയുടെ വിഭിന്നങ്ങളായ വെളിച്ചം കാണപ്പെടുന്നുണ്ട്. ഇത്തരം ദീപങ്ങൾ ലോകം മുഴുവൻ വെളിച്ചം പകരുന്നതിനും പ്രത്യാശ കൊണ്ടുവരുന്നതിനും അവ സകലർക്കും സംലഭ്യമാകണം. നാമായിരിക്കുന്ന യഥാർത്ഥ മാനവകുടുംബം അപ്രകാരം ജീവിക്കുന്നതിന് വിഘാതം സൃഷ്ടിക്കാൻ അടഞ്ഞിരിക്കുന്ന ദേശീയതയെ അനുവദിച്ചുകൂടാ. അതുപോലെ തന്നെ മൗലിക വ്യക്തിമാഹാത്മ്യവാദത്തിൻറെ വൈറസ് നമ്മുടെ മേൽ വിജയം വരിക്കുന്നതിനും മറ്റു സഹോദരീസഹോദരന്മാരുടെ സഹനങ്ങളോട് നിസ്സംഗത പുലർത്തുന്നവരായി നമ്മെ മാറ്റുന്നതിനും അനുവദിക്കാനാകില്ല. കച്ചവടത്തിന്റെയും കണ്ടുപിടുത്താവകാശത്തിൻറെയും നിയമങ്ങളെ സ്നേഹത്തിൻറെയും നരകുലത്തിൻറെ ആരോഗ്യത്തിൻറെയും നിയമങ്ങൾക്കുമേൽ പ്രതിഷ്ഠിച്ചുകൊണ്ട് അവനവന് മുൻഗണന നല്കാനാകില്ല. മത്സരമല്ല, സഹകരണം പരിപോഷിപ്പിക്കാൻ ഞാൻ എല്ലാവരോടും, രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവരോടും വ്യവസായസ്ഥാപനങ്ങളോടും അന്താരാഷ്ട്രസംഘടനകളോടും ആവശ്യപ്പെടുകയാണ്. പ്രതിരോധ കുത്തിവയ്പ്പ് ലോകമെമ്പാടുമുള്ളവർക്ക് എല്ലാവർക്കും, വിശിഷ്യ, എറ്റം ബലഹീനർക്കും ആവശ്യത്തിലിരിക്കുന്നവർക്കും ലഭിക്കണം. പ്രത്യേകിച്ചു ഏറ്റം ദുർബ്ബലർക്കും ആവശ്യത്തിലിരിക്കുന്നവർക്കും. പാപ്പ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}    
Image: /content_image/News/News-2020-12-26-16:54:39.jpg
Keywords: യേശു, ക്രിസ്തു
Content: 15112
Category: 22
Sub Category:
Heading: ജോസഫ് - രോഗികളുടെ ആശ്രയം
Content: വിശുദ്ധ യൗസേപ്പിതാവ് രോഗികളുടെ ആശ്രയവും അഭയവുമാണ്. ഒരു സംരക്ഷണത്തണൽ യൗസേപ്പിതാവിൻ്റെ പക്കൽ എന്നും ഉണ്ട്. ഉണ്ണിയേശുവിനെയും മറിയത്തെയും ആദ്യം പരിചരിച്ചത് യൗസേപ്പിതാവാണ്. മറിയത്തിനു പ്രസവാനന്തര ശുശ്രൂഷ നൽകിയും ഉണ്ണിയേശുവിനെ പരിചരിച്ചും ഒരു നല്ല പരിപാലകനായി ജോസഫ് പേരെടുത്തു. രോഗികളെയും അവരുടെ ദുരിതങ്ങളെയും മനസ്സിലാക്കാനും പരിഗണിക്കാനും ഈ നല്ല അപ്പനു സവിശേഷമായ ഒരു കഴിവുണ്ട്. അവൻ്റെ ഹൃദയത്തിൻ്റെ നന്മയും അതുതന്നെയായിരുന്നു. ഹേറോദേസിന്‍റെ കല്പന പ്രകാരമുള്ള മരണത്തില്‍നിന്നും ഈശോയെ രക്ഷിച്ച യൗസേപ്പിതാവ്, മരണകരമായ രോഗങ്ങളിൽ നിന്നു തൻ്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുന്നു. തിരുസഭയിലെ വേദപാരംഗതയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായെ ബാല്യകാലത്ത് നിരവധി രോഗങ്ങള്‍ അവളെ അലട്ടിയിരുന്നു. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ഥനയും നേര്‍ച്ചകളുമാണ് അവൾക്ക് രോഗങ്ങളിൽ നിന്നു സൗഖ്യം നൽകിയതെന്ന് ജീവരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മധ്യ നൂറ്റാണ്ടുകളിൽ യുറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ പല നഗരങ്ങളും വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥം അപേക്ഷിക്കുകയും പ്ലേഗ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടിയതായും സഭാ ചരിത്രത്തിൽ നാം കാണുന്നു. കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും ഭീതി സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കും വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും, ശക്തിയുള്ള ആ മാധ്യസ്ഥത്തിൽ ആശ്രയിക്കുകയും ചെയ്യാം.
Image: /content_image/SocialMedia/SocialMedia-2020-12-26-19:27:58.jpg
Keywords: യൗസേപ്പിൻ്റെ
Content: 15113
Category: 1
Sub Category:
Heading: സൗദി മാറ്റത്തിന്റെ പാതയില്‍? ക്രിസ്തുമസ് ആഘോഷങ്ങളില്‍ കൈകടത്താതെ മതകാര്യ പോലീസ്
Content: റിയാദ്: ഇസ്ലാമേതര മതസമൂഹത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള സൗദി അറേബ്യയില്‍ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷത്തില്‍ കൈ കടത്താതെ പോലീസ്. രാജ്യത്തെ മതകാര്യ പോലീസ് സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങളെ വലിയ രീതിയില്‍ തടുത്തില്ലെന്ന റിപ്പോര്‍ട്ടാണ് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്തുമസിനോടുള്ള സൗദിയുടെ മതവിരുദ്ധ നിലപാടില്‍ അയവു വന്നെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. സൗദി തെരുവുകളില്‍ ഇത് പ്രകടമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുമസ് തോരണങ്ങളും ക്രിസ്തുമസ് ട്രീകളുമെല്ലാം സൗദിയിലെ കടകളില്‍ വില്‍പ്പനയ്ക്കുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവയൊന്നും പൊതുവിടങ്ങളില്‍ കാണുമായിരുന്നില്ല. സഹിഷ്ണുതാപരമായ സമീപനം സൗദി സമൂഹത്തില്‍ വന്നു എന്നാണ് സൗദി അറേബ്യന്‍ ദേശീയ മാധ്യമങ്ങളില്‍ പറയുന്നത്. 2016ല്‍ സൗദി സര്‍ക്കാര്‍ സാമൂഹ്യ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ട് പാസാക്കിയ നയങ്ങള്‍ക്കു പിന്നാലെയാണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്. നിലവില്‍ കാണുന്ന മാറ്റം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നു വിദേശിയായ ഒരു സൗദി നിവാസി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തി. ഇക്കഴിഞ്ഞ വര്‍ഷം സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. തീവ്ര ഇസ്ളാമിക നിലപാട് ഉണ്ടായിരിന്ന സൗദിയില്‍ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ നിയമങ്ങളില്‍ അയവു വരുത്തുന്നതു ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം നോക്കികാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-26-22:12:24.jpg
Keywords: സൗദി
Content: 15114
Category: 18
Sub Category:
Heading: ജോസുകുട്ടി നടയ്ക്കപ്പാടത്തിന് സീറോമലബാര്‍ സഭാതാരം പുരസ്‌കാരം
Content: ചങ്ങനാശേരി: മാടപ്പള്ളി മാമ്മൂട് സ്വദേശിയും ഷിക്കാഗോ രൂപതാംഗവുമായ ജോസുകുട്ടി നടയ്ക്കപ്പാടത്തിന് (പാലാക്കുന്നേല്‍) സീറോമലബാര്‍ സഭാതാരം പുരസ്‌കാരം. ജോസുകുട്ടിയുടെ മികച്ച സഭാസേവനങ്ങള്‍ പരിഗണിച്ചാണ് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഷിക്കാഗോ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഫോട്ടോഗ്രഫി വകുപ്പ് തലവനും അധ്യാപകനുമായിരുന്ന ജോസുകുട്ടി, യുഎസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഷിക്കാഗോ സെന്റ് തോമസ് പള്ളിയില്‍ 24ന് നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പുരസ്‌കാരം ജോസുകുട്ടി നടയ്ക്കപ്പാടത്തിനു സമ്മാനിച്ചു. ഔദ്യോഗിക ജോലിക്കൊപ്പം മലയാളി കത്തോലിക്കരുടെ ആത്മീയവും മതപരവുമായ കാര്യങ്ങള്‍ക്കായി 1976ല്‍ ഷിക്കാഗോയില്‍ സ്ഥാപിതമായ കാത്തലിക് ഫെലോഷിപ്പിന്റെ ജനറല്‍ സെക്രട്ടറിയായാണ് ജോസുകുട്ടി സഭാസേവനം തുടങ്ങിയത്. ദീര്‍ഘകാലം മതബോധന ക്ലാസുകളുടെ ഡയറക്ടറായും നാഷണല്‍ കണ്‍വന്‍ഷനുകളുടെ കോഓര്‍ഡിനേറ്ററുമായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് പാലാക്കുന്നേല്‍ കുടുംബത്തിലെ നടക്കപ്പാടം ശാഖയില്‍ പരേതരായ ശൗര്യാച്ചന്‍മാമ്മിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ സോഫിയ ആലുവ കാരക്കാട് കുടുംബാംഗം. ജൂബി, ജോവിന്‍ എന്നിവരാണ് മക്കള്‍.
Image: /content_image/India/India-2020-12-27-06:43:02.jpg
Keywords: സീറോ
Content: 15115
Category: 18
Sub Category:
Heading: പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ ബെന്നിയച്ചന്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും
Content: കോട്ടയം: പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും. ഇന്നു രാവിലെ 10ന് ഓണ്‍ലൈനില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ചൊല്ലി കൊടുക്കുന്ന സത്യ പ്രതിജ്ഞ ഫാ. ബെന്നി കുഴിയടിയില്‍ ഏറ്റുചൊല്ലും. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതിനുശേഷം ഓണ്‍ലൈനായി നടക്കുന്ന മൂന്നാമെത്തെ എന്‍റോള്‍മെന്റ് ചടങ്ങാണ് ഇന്നത്തേത്. 631 പേരാണ് ഇന്നു പുതുതായി എന്‍റോള്‍ ചെയ്യുന്നത്. 25 പേരടങ്ങുന്ന 11 ഗ്രൂപ്പുകളായി തിരിച്ചാണ് ചടങ്ങുകള്‍. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിനുശേഷം നിശ്ചിത സമയത്ത് ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ എന്‍റോള്‍ ചെയ്യും. കുടമാളൂര്‍ ഫൊറോനയുടെ ഡിഎഫ്‌സി ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. ബെന്നി കുഴിയടിയില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്നാണ് നിയമ ബിരുദം പൂര്‍ത്തിയാക്കിയത്. ഡിഎഫ്‌സി ചങ്ങനാശേരി അതിരൂപത പ്രഥമ ഡയറക്ടര്‍, കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍, കേരള ലേബര്‍ മൂവ്‌മെന്റ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഡിസിഎംഎസ് ഡയറക്ടര്‍, കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടറായിരിക്കെയാണ് സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ പഠനത്തിനു ചേര്‍ന്നത്. തൊഴിലാളികള്‍ക്കും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിയമസഹായം നല്‍കുകയാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് ഫാ. ബെന്നി കുഴിയടിയില്‍ പറഞ്ഞു.
Image: /content_image/India/India-2020-12-27-07:00:25.jpg
Keywords: അഭിഭാ