Contents
Displaying 14791-14800 of 25128 results.
Content:
15146
Category: 22
Sub Category:
Heading: ഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ
Content: ഫ്രാൻസീസ് പാപ്പയ്ക്കു ഏറ്റവും പ്രിയപ്പെട്ട ഉറങ്ങുന്ന വിശുദ്ധ ജോസഫിനെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. 2015 ൽ ഫ്രാൻസീസ് പാപ്പ ഫിലിപ്പിയൻസ് സന്ദർശനവേളയിൽ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ രൂപം തനിക്കു എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്നു പറയുന്നു. "എനിക്കു വിശുദ്ധ യൗസേപ്പിതാവിനോടു വലിയ സ്നേഹമുണ്ട്, കാരണം അവൻ നിശബ്ദതയുടെയും ധൈര്യത്തിൻ്റെ മനുഷ്യനാണ്. എൻ്റെ മേശപ്പുറത്ത് ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ഒരു രൂപമുണ്ട്. ഉറങ്ങുമ്പോഴും അവൻ സഭയെ സംരക്ഷിക്കുന്നു!" ജോസഫ് ഏറ്റവും നിശബ്ദനായിരിക്കുന്ന സമയത്താണ്, അതായത് അവൻ ഉറങ്ങുമ്പോഴാണ് ദൈവം ഏറ്റവും സവിശേഷമായ രീതിയിൽ ജോസഫിനോട് സംസാരിക്കുന്നത്. സ്വപ്നത്തിൽ ദൈവം ജോസഫിനോടു മറിയത്തെ ഭാര്യയായി സ്വീകരിക്കാനും, ഹേറോദോസിൽ നിന്നു രക്ഷപ്പെടാൻ ഈജിപ്തിലേക്കു പലായനം ചെയ്യുവാനും, ഭീഷണി തീർന്നപ്പോൾ നസ്രത്തിലേക്ക് തിരികെ വരാനും ആഹ്വാനം ലഭിക്കുന്നു. ദൈവം സാധാരണയായി നമ്മോട് അത്ര നേരിട്ടും നാടകീയമായും സംസാരിക്കുന്നില്ലെങ്കിലും നമ്മൾ ആന്തരികമായി നിശബ്ദമാകുന്ന സന്ദർഭങ്ങളിൽ അവൻ പലപ്പോഴും സംസാരിക്കാറുണ്ട് അവ ഹൃദയം കൊണ്ട് ശ്രവിക്കുക. ജോസഫിനു മൂന്നു സ്വപ്നങ്ങളുണ്ടായി, മൂന്നു തവണയും ഉടൻ തന്നെ അവനു ലഭിച്ച നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചു.ദൈവം സ്വരം കേൾക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങളും അഭിരുചികളും മാറ്റി വച്ച് ഹൃദയങ്ങളിൽ മന്ത്രിക്കുന്ന ദൈവ സ്വരത്തോടു ചേർന്ന് പ്രവർത്തിക്കാൻ യൗസേപ്പിതാവു ആവശ്യപ്പെടുന്നു. ഫിലിപ്പിയൻസിൻവച്ചു നടന്ന സമ്മേളനത്തിൻ താൻ വിശുദ്ധ യൗസേപ്പിനോടു ഏങ്ങനെ സംവദിക്കുന്നു എന്നതിനുള്ള പ്രായോഗിക നിർദ്ദേശവും ഫ്രാൻസീസ് പാപ്പ നൽകുകയുണ്ടായി. "എനിക്ക് ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ളപ്പോൾ, അതൊരു കുറിപ്പായി എഴുതി ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിനടിയിൽ വയ്ക്കും, അപ്പോൾ യൗസേപ്പിതാവിനു അതിനെപ്പറ്റി സ്വപ്നം കാണാൻ കഴിയും! മറ്റൊരർത്ഥത്തിൽ ഈ പ്രശ്നത്തിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാൻ അവനോടു പറയുകയാണ് ചെയ്യുന്നത്!" നമ്മുടെ ഏതു പ്രശ്നങ്ങളും യൗസേപ്പിനു സമർപ്പിക്കുന്ന ഒരു ശീലം സ്വന്തമാക്കുക.
Image: /content_image/SocialMedia/SocialMedia-2020-12-30-20:09:42.jpg
Keywords: യൗസേപ്പിതാവിൻ്റെ

15147
Category: 4
Sub Category:
Heading: കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് | ലേഖന പരമ്പര - ഭാഗം 18
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}} "ക്രിസ്‌മസ് പ്രമാണിച്ച് കേക്കോ ഇറച്ചിയോ പുതുവസ്ത്രങ്ങളോ ഇല്ലെങ്കിലും ഹൃദയത്തിൽ എനിക്ക് ക്രിസ്‌മസ് ആഘോഷിക്കുവാൻ കഴിയും." കന്ധമാൽ സ്വദേശിനിയും 50-കാരിയുമായ കദംഫുൽ നായക് എന്ന വിധവ പറഞ്ഞു. ബാംഗ്ലൂരിൽ ഡിസംബർ 9-ന് സംഘടിപ്പിച്ച, ക്രിസ്മസിന്റെ മുൻകൂർ ആഘോഷത്തിനിടെയാണ്, നിരക്ഷരയായ കദംഫുൽ താൻ വിധവയായ ഭീകരകഥ എന്നോട് പങ്കുവെച്ചത്. കദംഫുലിന്റെ അമ്മായി അമ്മ, എഴുപതുകാരിയും അന്ധയുമായ ജനമതി, ഭർത്താവ് സെവൻത്ത് ഡേ അഡ്വെന്റിസ്റ്റ് സഭയിലെ പാസ്റ്ററായിരുന്ന സാമുവൽ നായക് എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടവരാണ്. ആഗസ്റ്റ് 26-ആം തീയതി രാവിലെ പാസ്റ്റർ സാമുവൽ, ബൈബിൾ വായിക്കുന്ന സമയത്താണ് അക്രമിസംഘം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരച്ചു കയറിയത്. കന്ധമാലിൽ ക്രിസ്തുമതം നിരോധിച്ചിരിക്കുന്നതുകൊണ്ട്, ബൈബിൾ നിലത്തെറിയാൻ അവർ കൽപിച്ചു. പക്ഷേ പാസ്റ്റർ സാമുവൽ അവരെ ഗൗനിച്ചില്ല. "അപ്പോൾ അവർ അദ്ദേഹത്തെ ഇരുമ്പുദണ്ഡുകൾ കൊണ്ട് അടിക്കാൻ തുടങ്ങി," കദംഫുൽ ആ കദനരംഗം അനുസ്മരിച്ചു. സാമുവലിന്റെ നിലവിളി ജനമതിയുടെ കാതുകളിലെത്തി. "എന്റെ മകനെ തല്ലുന്നതാരാണ്?" എന്നു ചോദിച്ച് അന്ധയായ ആ വൃദ്ധ തപ്പിത്തടഞ്ഞ് അക്രമികളുടെനേരെ ചെന്നു. അക്രമികൾ ഉടനെതന്നെ ആ വൃദ്ധയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. അവർ പാസ്റ്റർ സാമുവലിനെ വീടിന് പുറത്തേയ്ക്ക് ബലമായി പിടിച്ചു കൊണ്ടുപോയി മഴുകൊണ്ട് വെട്ടി. ഭർത്താവിനെ രക്ഷിക്കുന്നതിന് മുന്നോട്ടുകുതിച്ച കദംഫുലിനെയും അവർ മഴുകൊണ്ട് വെട്ടി. തൽഫലമായി വയറിനു താഴെ ആഴത്തിലുള്ള മുറിവു പറ്റി. ഭർത്താവിനെ കഴുത്തുവെട്ടി കൊല്ലുമ്പോൾ അവർ ഈ സ്ത്രീയെ കുറച്ചകലേയ്ക്ക് പിടിച്ചുകൊണ്ടുപോയി. "എന്റെ കുടുംബാംഗങ്ങൾ വിശ്വാസത്തിന്റെ വിലയായി സ്വന്തം ജീവൻ ബലികൊടുത്തവരാണ്. വിശ്വാസത്തിനുവേണ്ടി എന്തും കൊടുക്കുവാൻ ഞാനും സന്നദ്ധയാണ്," ക്രിസ്‌മസിന് രണ്ടാഴ്‌ച മുമ്പ് ബാംഗ്ലൂരിൽവച്ച് ആ വിധവ പറഞ്ഞു. കന്ധമാലിലെ ക്രൈസ്തവവിരുദ്ധ അക്രമങ്ങളിലേക്ക് മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി, മലയാളിയായ സാജൻ ജോർജിന്റെ നേതൃത്വത്തിലുള്ള ക്രൈസ്‌തവ സംഘടനാ (ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ്) ആണ് കദംഫുൽ ഉൾപ്പെടെ കന്ധമാലിലെ നിർഭാഗ്യരായ ഒരു ഡസൻ വിധവകളെയും മറ്റു സ്ത്രീകളെയും ബാംഗ്ലൂരിൽ എത്തിച്ചത്. "ഇവിടെ ക്രിസ്‌മസ് ആഘോഷിക്കുവാൻ അവസരം കൈവന്നതിൽ ഞാൻ സന്തോഷിക്കുന്നു. കന്ധമാലിൽ മടങ്ങിയെത്തുമ്പോൾ ഇത്തരം സന്ദർഭം അവിടെ കിട്ടിക്കൊള്ളണമെന്നില്ല," ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിലെ (യു.ടി.സി) ക്രിസ്‌മസ് ആഘോഷത്തിന്റെ പിറ്റേദിവസം കദംഫുൽ പറഞ്ഞു. #{black->none->b->വിശ്വാസത്യാഗത്തെക്കാൾ ഭേദം ചേരിജീവിതം }# ക്രൈസ്തവർക്കെതിരെ ആക്രമണം വ്യാപകമായപ്പോൾ ടിക്കാബലിയ്ക്കടുത്തുള്ള തിലബംഗി ഗ്രാമത്തിൽനിന്ന് ജീവനും കൊണ്ടോടിയവളാണ് ബോനിറ്റ ഡിഗൾ. അവളോടൊപ്പം കർഷകനായ ഭർത്താവ് രാഘവും അവരുടെ നാലു മക്കളും ഉണ്ടായിരുന്നു. ആയിരക്കണക്കിനു ക്രൈസ്‌തവ കുടുംബങ്ങൾ ചെയ്തതുപോലെ, ആക്രമിക്കപ്പെട്ടപ്പോൾ ബോനിറ്റയുടെ കുടുംബം ആദ്യം വനാന്തരങ്ങളിലേക്കാണ് ഓടിരക്ഷപ്പെട്ടത്. പിന്നീട് അവർ ടിക്കാബലിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ താമസമാക്കി. മൗലികവാദികൾ ക്യാമ്പുകളിൽ പോലും ക്രൈസ്തവരെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. അതിനാൽ ബോനിറ്റയും കുടുംബവും അഭയാർത്ഥിക്യാമ്പിനോട് വിടചൊല്ലി, ഭുവനേശ്വറിലെ വൈ.എം.സി.എ. സമുച്ചയത്തിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടി. നാലു മാസം കഴിയുമ്പോഴേയ്ക്കും ഈ ക്യാമ്പിന്റെ സംഘാടകരായ ക്രൈസ്തവർ അത് അടച്ചുപൂട്ടാൻ നിർബന്ധിതരായി. അഭയാർത്ഥികളെ എങ്ങനെയെങ്കിലും കന്ധമാലിലുള്ള സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചെത്തിക്കുന്ന കാര്യത്തിൽ സർക്കാരിന് വ്യഗ്രതയായിരുന്നു. കാരണം, 2009 ഏപ്രിൽ മാസത്തിലെ തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥിതിഗതി ശാന്തമാണെന്ന് സ്ഥാപിക്കുവാനായിരുന്നു അവരുടെ തത്രപ്പാട്. അധികാരികൾ നിശ്ചയിച്ചതുപോലെ ബോനിറ്റയുടെ കുടുംബം സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചു. സംഘപരിവാറിന്റെ സമ്മർദ്ദത്തിന് വഴങ്ങി. ഗ്രാമത്തിലെ ഹിന്ദുക്കൾ മടങ്ങിവന്ന ക്രൈസ്തവരോട് ശാഠ്യം പിടിച്ചു. ഹിന്ദുമതം സ്വീകരിക്കാത്തവരെ അവിടെ താമസിക്കുവാൻ സമ്മതിക്കുകയില്ല. "നിങ്ങൾ ഞങ്ങളോടൊത്ത് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ഹിന്ദുക്കളാകണം.കൂടാതെ അമ്പലത്തിലെ പരിപാടികൾക്കും ഉത്സവങ്ങൾക്കും സംഭാവനകൾ നൽകുകയുംവേണം," ഹിന്ദു ഗ്രാമീണരുടെ ഭീഷണി ബോനിറ്റ ആവർത്തിച്ചു. അചഞ്ചലമായ വിശ്വാസവുമായി ആ കുടുംബം 2009 ജനുവരിയിൽ വീണ്ടും ടിക്കാബലി അഭയാർത്ഥി ക്യാമ്പിലേക്ക് താമസം മാറ്റി. ആറ് മാസം കഴിഞ്ഞതോടെ, സർക്കാർ ഉദ്യോഗസ്ഥന്മാർ ഈ ക്യാമ്പ് അടക്കുവാൻ ഉത്തരവിട്ടു. 2009 ജൂലൈ ഏഴാം തീയതി തിലാബംഗി പ്രദേശക്കാരായ അര ഡസനോളം ക്രൈസ്തവകുടുബങ്ങളെ ലോറിയിൽ കയറ്റി അവരുടെ ഗ്രാമത്തിനടുത്ത് ഇറക്കിവിട്ടു. ക്രൈസ്തവരോടുള്ള സമീപനത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും ഹിന്ദു അയൽവാസികൾ അപ്പോഴും തയ്യാറായിരുന്നില്ല. അവർ പഴയ പല്ലവി ആവർത്തിച്ചു: "ഹിന്ദുക്കൾക്കു മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ." "അതുകൊണ്ടാണ് ഞങ്ങൾ ഈ ചേരിയിലെത്തിയത്. സ്വന്തം ഗ്രാമത്തിൽ ജീവനും വിശ്വാസവും അപകടത്തിലാക്കി കഴിയുന്നതിലും ഭേദം ഈ ചേരിയിൽ കഷ്ടപ്പെടുന്നതാണ്," സലിയാസാഹി ചേരിയിലെ, 700 രൂപ പ്രതിമാസ വാടകയ്ക്കുള്ള ഒറ്റമുറി സങ്കേതത്തിനു മുന്നിൽ നിന്നുകൊണ്ട് ബോനിറ്റ വെളിപ്പെടുത്തി. ബോനിറ്റ തന്റെ മൂത്ത രണ്ടുമക്കളെ ദൂരെയുള്ള ക്രിസ്ത്യൻ ഹോസ്റ്റലുകളിൽ പാർപ്പിക്കുകയും താഴെയുള്ള കുഞ്ഞുങ്ങളെ അടുത്തുള്ള സലിയസാഹി ചേരിക്കടുത്തുള്ള ലയോള സ്കോളിൽ ചേർക്കുകയും ചെയ്‌തു. ഈശോസഭാ വൈദികർ നടത്തിയിരുന്ന പ്രശസ്തമായ ഈ ഇംഗ്ലീഷ് ഈഡിയം സ്‌കൂൾ ചേരിനിവാസികളുടെ മക്കളുടെ സൗകര്യാർത്ഥം 2008 ജനുവരി മുതൽ ഉച്ചതിരിഞ്ഞ് ഒഡിയാ ഭാഷയിലും അദ്ധ്യയനം ആരംഭിച്ചിരുന്നു. കന്ധമാലിലെ മതപീഡനത്തെ തുടർന്ന് അവിടെനിന്നുള്ള അഭയാർത്ഥി പ്രവാഹംമൂലം ഒഡിയാ ഭാഷയിൽ പഠനം നടത്തിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 40-ൽ നിന്ന് 500-ലെത്തി. കന്ധമാലിൽ നിന്ന് പലായനം ചെയ്‌ത് സലിയാസാഹി ചേരിയിൽ താമസമാക്കിയ ക്രൈസ്തവകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു ആ കുട്ടികളിൽ ബഹുഭൂരിപക്ഷവും. "ഞങ്ങൾ ക്രൈസ്തവരായി ജനിച്ചവരാണ്. സുഖകരമായി ജീവിക്കുന്നതിനായി ഞങ്ങളുടെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കുകയില്ല," 2009 ജൂലൈ മാസത്തിലായിരുന്നു ബോനിറ്റ അവരുടെ ദൃഢവിശ്വാസത്തിന്റെ കഥ എന്നോട് പങ്കുവെച്ചത്. ഇതുപറയുമ്പോൾ അവളുടെ ഭർത്താവ് ജോലി അന്വേഷിച്ച് ഭുവനേശ്വറിൽ അലയുകയായിരുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് വിശ്വാസസാക്ഷ്യമേകിയ അധ്യാപകന്‍ ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-12-30-20:24:16.jpg
Keywords: കന്ധമാ

15148
Category: 1
Sub Category:
Heading: 2020-ല്‍ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 20 കത്തോലിക്ക മിഷ്ണറിമാര്‍
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമായി ഈ വര്‍ഷം ഇതുവരെ 20 കത്തോലിക്ക മിഷ്ണറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ട്. 2020-ല്‍ കൊല്ലപ്പെട്ടവരില്‍ 8 വൈദീകരും, 3 കന്യാസ്ത്രീമാരും, ഒരു സന്യാസിയും രണ്ട് സെമിനാരി വിദ്യാര്‍ത്ഥിയും, ആറ് അത്മായരും ഉള്‍പ്പെടുന്നു. അമേരിക്കയിലാണ് ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പ്രേഷിതര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 5 വൈദികരും 3 അത്മായരുമാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 7 പ്രേഷിതര്‍ കൊല്ലപ്പെട്ട ആഫ്രിക്കയാണ് തൊട്ടുപുറകില്‍. ഏഷ്യയില്‍ ഒരു വൈദികനും സെമിനാരി വിദ്യാര്‍ത്ഥിയും അത്മായനും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം വിവിധ ക്രിസ്തീയ സഭകളിലെ മിഷ്ണറിമാരുടെ എണ്ണം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം അനേകം മടങ്ങ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000 മുതല്‍ 2020 വരെയുള്ള 20 വര്‍ഷക്കാലയളവില്‍ ലോകമെമ്പാടുമായി 535 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ മെത്രാന്മാരാണ്. മാമ്മോദീസ സ്വീകരിച്ചവരും തങ്ങള്‍ സ്വീകരിച്ച മാമ്മോദീസയുടെ മൂല്യത്തെക്കുറിച്ച് ബോധവാന്‍മാരുമായ ദൈവജനതയില്‍ ഉള്‍പ്പെട്ടവരെയാണ് തങ്ങള്‍ മിഷ്ണറി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും, സഭയിലെ പദവിയോ വിശ്വാസത്തിന്റെ തോതോ എന്തുതന്നെയായാലും എല്ലാവരും സുവിശേഷത്തിന്റെ വക്താക്കളാണെന്നും ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രേഷിത മേഖലയില്‍ സജീവമായവരെ മാത്രമല്ല റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരിക്കുന്നതെന്നും അതിനാലാണ് “രക്തസാക്ഷികള്‍” എന്ന പദം ഉപയോഗിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ടവരാരും തന്നെ അക്രമ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരോ, അത്തരത്തിലുള്ള ആശയങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നവരോ അല്ലെന്നും, സാധാരണക്കാരായ മറ്റുള്ള ജനങ്ങളേപ്പോലെ നിത്യ ജീവിതം നയിച്ചിരുന്നവരും ക്രിസ്തീയ പ്രതീക്ഷയുടെ അടയാളമെന്ന പോലെ തങ്ങളുടെ സുവിശേഷ സാക്ഷ്യം കൊണ്ടുനടന്നവരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-31-08:21:27.jpg
Keywords: മിഷ്ണറി

15149
Category: 1
Sub Category:
Heading: വിശുദ്ധ തോമസ് ബെക്കറ്റിന്റെ രക്തസാക്ഷിത്വം അനുസ്മരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: കത്തോലിക്കാ സഭയിലെ വിശുദ്ധനും രക്തസാക്ഷിയുമായ തോമസ് ബെക്കറ്റിനെ പ്രകീർത്തിച്ച്, വിശുദ്ധന്റെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സഭയ്ക്ക് സ്വാതന്ത്ര്യവും, സമാധാനവും ലഭിക്കുന്നതിനുവേണ്ടി മാഗ്നാകാർട്ട എഴുതുന്നതിനും, ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനുള്ള അവകാശം അമേരിക്കൻ ഭരണഘടനയുടെ ഭാഗമാകുന്നതിനും മുമ്പെ തന്നെ അദ്ദേഹം തന്റെ ജീവൻ ബലികഴിച്ചുവെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു. തോമസ് ബെക്കറ്റിനോടുള്ള ബഹുമാനാർത്ഥം മതവിശ്വാസികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും ആഗോള തലത്തില്‍ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മധ്യ കാലഘട്ടത്തെ ഞെട്ടിച്ച ദുർഭരണവും, കൊലപാതകവും ഇനി ആവർത്തിക്കപ്പെടരുത്. അമേരിക്ക ശക്തമായി നിലനിൽക്കുന്ന കാലത്തോളം മത സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വിശ്വാസത്തെ പ്രതി പീഡനം സഹിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നു. പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കുന്ന ധീരരായ ഇടയൻമാരായ കർദ്ദിനാൾ ജോസഫ് സെന്നിനും, ചൈനയിലെ പാസ്റ്ററായ വാങ് യി യെ പോലുള്ളവർക്കുമായി പ്രത്യേകമായി പ്രാർത്ഥിക്കുന്നു. വിശുദ്ധ തോമസിന്റെ രക്തസാക്ഷിത്വം ചരിത്രത്തെ തന്നെ മാറ്റി മറിച്ചുവെന്നും, പാശ്ചാത്യരാജ്യങ്ങളിൽ സർക്കാരുകൾക്ക് സഭയുടെ മേലുള്ള അധികാരങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് സ്മരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജനിച്ച തോമസ് ബെക്കറ്റ് കാനോൻ നിയമത്തിലും, സിവിൽ നിയമത്തിലും വിദഗ്ദനായിരുന്നു. ലോർഡ് ചാൻസിലർ പദവി വഹിച്ചിരുന്ന അദ്ദേഹം 1162ൽ കാൻറ്റബെറി ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു. വത്തിക്കാന്റെ ഇംഗ്ലണ്ടിലെ സ്വാതന്ത്ര്യത്തിന് ഹെൻട്രി രണ്ടാമൻ രാജാവ് തടയിടാൻ ശ്രമിച്ചതിനെ ആർച്ച് ബിഷപ്പ് പദവിയിലിരിക്കെ തോമസ് ബെക്കറ്റ് ശക്തമായി എതിർത്തിരിന്നു. മാർപാപ്പയുടെ അവകാശങ്ങളും, സഭാ കോടതികളുടെ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ രാജാവ് കൊണ്ടുവന്ന ക്ലരൻഡോൺ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരിൽ അദ്ദേഹം ഏതാനുംനാൾ നാടുകടത്തപ്പെട്ടു. 1170 ഡിസംബർ 29നു കാൻറ്റബെറി കത്തീഡ്രലിൽ വച്ച് ഹെൻട്രി രാജാവിന്റെ കിങ്കരന്മാർ ബെക്കറ്റിനെ കൊലപ്പെടുത്തുകയായിരിന്നു. മതമില്ലാതെ സമൂഹത്തിന് വളരാനും, ദൈവ വിശ്വാസമില്ലാതെ രാജ്യത്തിന് മുന്നോട്ടുപോകാനും സാധിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-31-08:43:23.jpg
Keywords: ട്രംപ, യുഎസ് പ്രസി

15150
Category: 18
Sub Category:
Heading: തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം
Content: തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് ബാധയായിരിന്നു. ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ മകനെ കൈ ഉയർത്തി അനുഗ്രഹിച്ചു. ടൈൽസ് െതാഴിലാളിയായ കുറ്റിക്കാട്ട് റാഫേലിന്റേയും മേഴ്സിയുടേയും മകനാണ് ഫാ. ഷിജോ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കുടുംബത്തിന്റെ സ്വപ്നസാക്ഷാത്കാരമായ പൗരോഹിത്യത്തിന്റെ പടിവാതിലിൽ എത്തിയപ്പോഴാണ് മാതാപിതാക്കളെ കോവിഡ് ബാധിച്ചത്. ചടങ്ങിനായി മാസങ്ങൾക്കു മുൻപേ ഒരുങ്ങിയിരിക്കുകയായിരുന്നു ഇവർ. എങ്കിലും ചടങ്ങ് പിന്നീടത്തേക്ക് മാറ്റിവെയ്ക്കണ്ട എന്ന ഉറച്ച തീരുമാനത്തില്‍ അവര്‍ എത്തിചേരുകയായിരിന്നു. ബിഷപ്പ് മാർ പോൾ ആലപ്പാട്ട് കാർമികത്വം വഹിച്ചു. സി.എം.ഐ. കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സാജു ചക്കാലയ്ക്കൽ, റെക്ടർ ഫാ. ജോയ് അറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. മാതാപിതാക്കളെ കൂടാതെ വിദേശത്തുള്ള ഏക സഹോദരൻ ഷിന്റോയ്ക്കും കോവിഡ് നിരീക്ഷണത്തിലായതിനാൽ സഹോദര ഭാര്യ നിഭ്യയ്ക്കും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരിന്നില്ല. അധികം വൈകാതെ ഉറ്റവരുടെ ഒപ്പം ബലിയര്‍പ്പിയ്ക്കാമെന്ന പ്രതീക്ഷയിലാണ് നവവൈദികന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-31-12:27:30.jpg
Keywords: പൗരോഹിത്യ, തിരുപട്ട

15151
Category: 11
Sub Category:
Heading: കോവിഡ്: ബ്രിട്ടീഷ് യുവജനങ്ങൾക്കിടയിൽ ദൈവവിശ്വാസം വർദ്ധിച്ചെന്ന് പുതിയ പഠന റിപ്പോർട്ട്
Content: ലണ്ടന്‍: കൊറോണാ വൈറസിന്റെ ആവിർഭാവത്തിനു ശേഷം ബ്രിട്ടനിലെ യുവജനങ്ങൾക്കിടയിൽ ദൈവവിശ്വാസം വർദ്ധിച്ചുവെന്ന് പുതിയ പഠന റിപ്പോർട്ട്. കൗമാരപ്രായക്കാരും, ഇരുപതിന്റെ തുടക്കത്തിൽ പ്രായമുള്ളവരുമായ ജനറേഷൻ ഇസഡ് എന്ന് വിളിക്കപ്പെടുന്ന തലമുറ 20 വയസ്സിന്റെ അവസാനവും, 30 വയസിന്റെ തുടക്കവുമായ യുവതി യുവാക്കളെക്കാൾ ദൈവത്തിൽ വിശ്വസിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് യൂഗവ് എന്ന സർവ്വേ ഏജൻസി നടത്തിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്റർനെറ്റിൽ നിന്നും ദൈവവിശ്വാസത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണെന്നുള്ളതും, അങ്ങനെയുള്ള ആളുകളെ പരിചയപ്പെടാൻ സാധിക്കുമെന്നുമുള്ളതാണ് ഈ വിഭാഗത്തിൽപ്പെട്ടവരുടെ ദൈവവിശ്വാസം വർദ്ധിക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മതവിശ്വാസത്തിന്റെ പേരിൽ തങ്ങളുടെ സമപ്രായക്കാരില്‍ നിന്ന് ഇവർക്ക് വലിയ എതിർപ്പ് നേരിടേണ്ടി വരുന്നില്ലായെന്നും സർവ്വേ ഏജൻസി വിദഗ്ദർ പറയുന്നു. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ലിന്റാ വുഡ്ഹെഡും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തി. പ്രായം കൂടുംതോറും ദൈവവിശ്വാസം കുറയും എന്ന ധാരണയെ ഖണ്ഡിക്കുന്നതാണ് പുതിയ പഠനറിപ്പോർട്ടെന്ന് സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സ്റ്റീഫൻ ബുളളിവന്റ് ദി ടൈംസ് മാധ്യമത്തോട് പറഞ്ഞു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ദൈവത്തിൽ വിശ്വസിക്കുന്ന വിഭാഗമെന്ന് സർവ്വേ കണക്കുകളിൽ നിന്ന് വ്യക്തമാണ്. ബ്രിട്ടനില്‍ 60 വയസ്സിന് മുകളിലുളളവരിൽ 36% ദൈവവിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-31-14:58:25.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ

15152
Category: 10
Sub Category:
Heading: രണ്ടര പതിറ്റാണ്ട് നീണ്ട വ്യക്തിസഭയ്ക്കു വിട: പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്ക വിശ്വാസത്തെ പുല്‍കി
Content: കണ്ണൂര്‍: രണ്ടര പതിറ്റാണ്ട് വ്യക്തിസഭ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ അവസാനിപ്പിച്ച് പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും വീണ്ടും കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരുകളില്‍ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിച്ചു അനേകം അനുയായികളെ നേടിയ പാസ്റ്റർ ടൈറ്റസ് ഇക്കഴിഞ്ഞ ദിവസമാണ് കുടുംബമായി കത്തോലിക്ക വിശ്വാസത്തെ വീണ്ടും ആശ്ലേഷിച്ചത്. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കും, പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വിശ്വാസസ്ഥിരീകരണം നടത്തിയത്. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ഡിസംബറില്‍ നടന്ന ധ്യാനത്തിന് പിന്നാലെയാണ് അദ്ദേഹം ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സഭയും ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരിൽ ശുശ്രൂഷകളും ആരംഭിക്കുന്നത്. ഇത് പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വളര്‍ന്നു. ശുശ്രൂഷകള്‍ വളരുമ്പോഴും എന്തെന്നില്ലാത്ത ഒരു സംതൃപ്തിക്കുറവ് വേട്ടയാടുകയായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. കാഞ്ഞങ്ങാട് നടന്ന ഒരു എക്യുമെനിക്കൽ കൺവെൻഷനിൽ ശുശ്രൂഷയ്‌ക്കെത്തിയപ്പോഴാണ് മാതൃസഭയെ കുറിച്ചുള്ള ചിന്ത വീണ്ടും മനസില്‍ നിറയുവാന്‍ ആരംഭിച്ചതെന്നു അദ്ദേഹം ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വെളിപ്പെടുത്തി. ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും അപ്പസ്‌തോലന്മാരുടെ തുടർച്ചയും കത്തോലിക്കാസഭയിലാണെന്ന് ഗ്രഹിക്കാൻ തുടങ്ങിയെന്നും സ്വീഡനിലെ പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഉൾഫ് എക്മാനും സംഘവും കത്തോലിക്കാസഭയിലേക്ക് മടങ്ങിയ കാരണങ്ങൾ അടക്കമുള്ളവ പിന്നീട് പഠനവിധേയമാക്കിയെന്നും അദ്ദേഹം അന്ന് പറഞ്ഞിരിന്നു. ഇതിനിടെ ബിഷപ്പ് അലക്സ് വടക്കുംതലയോട് മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനുളള സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു. തുടര്‍ന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും, ഒരുക്ക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ ആശ്ലേഷിച്ചത്. പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു സമൂഹത്തിലുള്ള നിരവധി അംഗങ്ങളും കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-31-17:15:40.jpg
Keywords: പാസ്റ്റര്‍, പ്രൊട്ട

15153
Category: 22
Sub Category:
Heading: ജോസഫ് - നന്ദിയുടെ ഓർമ്മ പുസ്തകം
Content: 1965 ൽ പുറത്തിറങ്ങിയ തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ വർഗീസ് മാളിയേക്കൽ രചിച്ച് ജോബ് മാഷ് സംഗീതം നൽകി എസ് ജാനകിയുടെ ആലപിച്ച പ്രസിദ്ധമായ ഗാനമാണ് ഞാനുറങ്ങാൻ പോകും മുൻപായ് എന്ന ഗാനം. അതിലെ ആദ്യ നാലു വരികൾ ഇപ്രകാരമാണ്: ഞാനുറങ്ങാൻ പോകും മുൻപായ്നി, നക്കേകുന്നിതാ നന്ദി നന്നായ്, ഇന്നു നീ കാരുണ്യപൂർവം തന്ന, നന്മകൾക്കൊക്കെയ്ക്കുമായി. 2020 അവസാന നാളിൽ യൗസേപ്പിതാവു നമ്മോടു പറയുക നന്ദിയുള്ളവരാവുക, നന്ദി പറഞ്ഞു പുതുവർഷത്തിലേക്കു പ്രവേശിക്കുക എന്നാണ്. നന്ദി പറയാൻ ഒരു പക്ഷേ പലർക്കും ബുദ്ധിമുട്ടുള്ള ഒരു വർഷമാണ് 2020. ദുരിതങ്ങളും നഷ്ടങ്ങളും ലോകം മുഴുവൻ ഒരുമിച്ച് അനുഭവിച്ച വർഷം. മരണത്തിൻ്റെ താഴ്വരകളിലൂടെ നടന്നെങ്കിലും നന്ദി പറയുന്നതിൽ നിന്നും ജോസഫ് ഒരിക്കലും പിന്മാറിയില്ല. നന്ദി നിറഞ്ഞ ഹൃദയത്തോടെ 2020നെ നോക്കിക്കാണാൻ ജോസഫ് ഇന്നു പഠിപ്പിക്കുന്നു. മരണത്തിൻ്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് 2020 വിടവാങ്ങുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ നമ്മൾ സുരക്ഷിതരായിരിക്കുന്നെങ്കിൽ പലരോടും നാം നന്ദി പറയേണ്ടതുണ്ട് അവരെയെല്ലാം നന്ദിയോടെ ഓർക്കേണ്ട ദിനമാണ് ഡിസംബർ 31. കൃതജ്ഞതയാണ് നമ്മുടെ ഹൃദയത്തെ വിശാലവും സന്തോഷവും ഉള്ളതാക്കുന്നത്. ഓർമ്മയുള്ള മനസ്സിലാണ് നന്ദി ഉറവ യെടുക്കുക. ജോസഫ് ഇന്നേ ദിനം ബോധത്തോടെയും ശരിയായും എല്ലാം കാര്യങ്ങളും ഓർമ്മിച്ചെടുക്കാൻ നമ്മെ പഠിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവവും മനുഷ്യരും പ്രകൃതിയും നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമ്മയിൽ നന്ദി അർപ്പണം ആരംഭിക്കുന്നു. അത് എന്നും തുടരേണ്ട ഒരു ക്രിസ്തീയ ചൈതന്യമാണ്. നന്ദി നിറഞ്ഞ ഹൃദയമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. അതു കൂടുതൽ സുന്ദരമാകുന്നത് എൻ്റെ ദൈവത്തിനു മുമ്പിൽ എൻ്റെ മാതാപിതാക്കൾക്കു മുമ്പിൽ എൻ്റെ ഗുരു ജനങ്ങൾക്കു മുമ്പിൽ, ഞാൻ കടപ്പെട്ടവർക്കു മുമ്പിൽ നന്ദിയോടെ ജീവിക്കുമ്പോഴാണ്. ആയതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പറയാം: ദൈവമേ ഞാന്‍ മൗനം പാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.(സങ്കീര്‍ത്തനങ്ങള്‍ 30 : 12).
Image: /content_image/SocialMedia/SocialMedia-2020-12-31-18:17:05.jpg
Keywords: ജോസഫ്,

15154
Category: 1
Sub Category:
Heading: എതിര്‍പ്പ് മറികടന്ന് പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയില്‍ അബോര്‍ഷന് പച്ചക്കൊടി: ആഹ്ലാദപ്രകടന രീതികള്‍ പൈശാചികത ഉളവാക്കുന്നത്
Content: ബ്യൂണസ് അയേഴ്സ് : കത്തോലിക്ക സഭയുടെയും പ്രോലൈഫ് സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ വകവെയ്ക്കാതെ ഫ്രാന്‍സിസ് പാപ്പയുടെ ജന്മദേശമായ അര്‍ജന്‍റീനയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി. പതിമൂന്നു വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 14 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ മാതാപിതാക്കളുടെ സമ്മതം കൂടാതെ നിയമപരമായി നടത്തുവാന്‍ അനുവാദം നല്‍കുന്ന ബില്ലാണ് അര്‍ജന്റീന സെനറ്റ് പാസ്സാക്കിയത്. മുപ്പത്തിയെട്ടു പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 29 പേര്‍ എതിര്‍ത്തു. ഈ മാസത്തിന്റെ ആരംഭത്തില്‍ ഡെപ്യൂട്ടി ചേംബര്‍ ബില്ലിന് അംഗീകാരം നല്‍കിയിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ ജന്‍മരാജ്യവും കത്തോലിക്ക ഭൂരിപക്ഷ രാജ്യവുമായിരിന്ന അര്‍ജന്റീനയില്‍ പാസാക്കിയിരിക്കുന്ന ഗര്‍ഭഛിദ്ര ബില്ലിനെ വലിയ ഞെട്ടലോടെയാണ് ലോകം നോക്കികാണുന്നത്. അതേസമയം കുരുന്നുകളെ കൊല്ലാന്‍ അനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ രാജ്യ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്ന പ്രകടനങ്ങള്‍ പൈശാചികത ഉളവാക്കുന്നതായിരിന്നു. വസ്ത്രം ഉരിഞ്ഞുമാറ്റിയും ആക്രോശിച്ചുമായിരിന്നു സ്ത്രീകളുടെ ആഹ്ലാദ പ്രകടനം. അര്‍ജന്റീനയിലെ അബോര്‍ഷന്‍ അനുകൂലികളുടെ ആഹ്ലാദത്തെ പ്രകടനത്തെ “സാത്താനികത” എന്ന്‍ പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകയായ ലില റോസ് നേരത്തെ വിശേഷിപ്പിച്ചിരിന്നു. മനുഷ്യരേയും ജനിക്കുവാനിരിക്കുന്ന ശിശുക്കളേയും അറുത്തുമാറ്റുന്നതിലും, കൊലപ്പെടുത്തുന്നതിലുമുള്ള ആഹ്ലാദവും സാത്താനികത തന്നെയാണെന്നും ലില റോസ് ട്വീറ്റ് ചെയ്തു. സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ ജോണ്‍ ഡി വില്‍ക്കും അബോര്‍ഷന്‍ അനുകൂലികളുടെ അമിത ആഹ്ലാദ പ്രകടനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 117-നെതിരെ 131 വോട്ടുകള്‍ക്കാണ് നേരത്തെ അബോര്‍ഷന്‍ ബില്‍ അധോസഭ പാസ്സാക്കിയത്. 2018-ല്‍ അധോസഭ പാസ്സാക്കിയ മറ്റൊരു അബോര്‍ഷന്‍ അനുകൂല ബില്‍ സെനറ്റ് നേരത്തെ തള്ളികളഞ്ഞിരിന്നു. ഇത്തവണയും ബില്ലിനെതിരെ വ്യാപക പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുണ്ടായിരിന്നു. ബില്ലിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ കത്തെഴുതിയിരിന്നുവെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-31-21:05:51.jpg
Keywords: അര്‍ജന്‍റീ

15155
Category: 1
Sub Category:
Heading: ശാരീരിക ബുദ്ധിമുട്ട്: പുതുവത്സര തിരുക്കര്‍മങ്ങളില്‍ നിന്ന് വിട്ടുനിന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കടുത്ത നടുവേദനയെ തുടര്‍ന്നു പുതുവത്സര തിരുക്കര്‍മങ്ങളില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിട്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്നലെ രാത്രി നടന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുത്തിരിന്നില്ല. പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് പാപ്പയുടെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച് വത്തിക്കാന്‍ പ്രസ്താവന ഇറക്കുകയായിരിന്നു. കര്‍ദ്ദിനാള്‍ കോളജിന്റെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റ പ്രാര്‍ത്ഥനയ്ക്കും ഇതര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 9.30) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് വര്‍ഷാവസാന പ്രാര്‍ത്ഥനയും കൃതജ്ഞതാഗീതം (Te Deum) ആലാപനവും നടന്നത്. ഇന്ന് ജനുവരി 1 പുതുവസ്തര ദിനത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 2.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കുന്ന പുതുവത്സര ദിവ്യബലിയര്‍പ്പണത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അതേസമയം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30നു നടക്കുന്ന ത്രികാല പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-01-11:33:48.jpg
Keywords: പാപ്പ, പുതുവത്സര