Contents
Displaying 14741-14750 of 25128 results.
Content:
15096
Category: 14
Sub Category:
Heading: തിരുപ്പിറവി ആലേഖനം ചെയ്ത 14 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തു ഇസ്രായേൽ മ്യൂസിയം പ്രദർശനത്തിനുവെച്ചു
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി തിരുപ്പിറവി ആലേഖനം ചെയ്ത പുരാവസ്തു ഇസ്രായേൽ മ്യൂസിയം പ്രദർശനത്തിനുവെച്ചു. ബെത്‌ലഹേം യാത്രയുടെ സ്മരണാർത്ഥം നിർമിച്ച പുരാവസ്തുവിന് 1400 വർഷമെങ്കിലും പഴക്കമാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുളോജിയ ടോക്കൻസ് എന്ന പേരിലാണ് ഇങ്ങനെയുള്ള പുരാവസ്തുക്കൾ അറിയപ്പെടുന്നത്. പണ്ട് വിശുദ്ധനാട് സന്ദർശിക്കുന്നവരുടെ കയ്യിൽ യുളോജിയ ടോക്കൻസ് കാണപ്പെട്ടിരുന്നു. ആറാം നൂറ്റാണ്ടിലോ, ഏഴാം നൂറ്റാണ്ടിലോ ബത്ലഹേം സന്ദർശിച്ച ആരുടെയോ ടോക്കണാണ് തന്റെ കൈവശം ഉള്ളതെന്ന് ഇസ്രായേൽ മ്യൂസിയത്തിലെ ഗവേഷകയായ മൊറാഗ് വിൽഹം പറഞ്ഞു. തിരുപ്പിറവിയുടെ ചിത്രം അതിൽ ഉള്ളതിനാലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തെ മ്യൂസിയത്തിന് ഏതാനും വസ്തുക്കൾ സംഭാവനയായി ലഭിച്ചിരുന്നു. അവയിൽ നിന്നാണ് വിൽഹം ഈ അമൂല്യ വസ്തു കണ്ടെത്തിയത്. ഒരു കെട്ടിടത്തിന് ഉള്ളിൽ യേശുക്രിസ്തുവിനെയും, രണ്ടു മൃഗങ്ങളെയും കാണാമെന്നും, ഈ കെട്ടിടം തിരുപ്പിറവി ദേവാലയമാണെന്ന് തങ്ങൾ കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. അതിൽ ജോസഫിനെയും, കന്യകാമറിയത്തെയും ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരുപ്പിറവി ദേവാലയത്തിന്റെ താഴെയുള്ള ഗുഹയാണ് രൂപത്തിൽ കാണുന്നത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശുദ്ധ നാട്ടിലെ പ്രദേശങ്ങളിലേക്ക് 1700 വർഷങ്ങളായെങ്കിലും ക്രൈസ്തവ വിശ്വാസികൾക്ക് തീർത്ഥാടനം നടത്താറുണ്ടെന്നത് പുരാവസ്തുവിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. റോമിൽ നിന്നും വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം നടത്തിയ പൗള എന്നൊരു സ്ത്രീയുടെ കഥ, നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ മരണവും, പുനരുത്ഥാനവും, ആലേഖനം ചെയ്ത മറ്റ് ടോക്കനുകൾക്ക് ഒപ്പം തിരുപ്പിറവിയുടെ ടോക്കണും തീർത്ഥാടകർക്ക് ഇനി മ്യൂസിയത്തിൽ കാണാൻ സാധിക്കും. കൊറോണാ വൈറസ് പ്രതിസന്ധിമൂലം ഇസ്രായേൽ സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, അടുത്തവർഷം വീണ്ടും എണ്ണം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-24-06:53:53.jpg
Keywords: പുരാവസ്തു

15097
Category: 13
Sub Category:
Heading: കത്തോലിക്കാ വൈദികന് യുനെസ്കോയുടെ സമാധാനത്തിനു വേണ്ടിയുള്ള അംബാസഡർ പദവി
Content: ആഫ്രിക്കയിലെ ഐവറികോസ്റ്റ് സ്വദേശിയായ കത്തോലിക്ക വൈദികന്‍ ഫാ. എറിക്ക് നോർബട്ടിന് യുനെസ്കോയുടെ സമാധാനത്തിനുവേണ്ടിയുള്ള അംബാസഡർ പദവി ലഭിച്ചു. അബിഡ്ജാൻ നഗരത്തിലെ റിവേറ എന്ന പ്രദേശത്തെ ഒരു ദേവാലയത്തിലാണ് അദ്ദേഹം സേവനം ചെയ്യുന്നത്. ഫാ. എറിക്കിനേ കൂടാതെ സാമ്പത്തികം, കലാ, കായികം, മതം തുടങ്ങിയ മേഖലകളിൽനിന്ന് മറ്റ് 13 പേർക്ക് കൂടി യുനെസ്കോയുടെ ഫെലിക്സ് ബോയിഗ്നി സർവ്വകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഓഫ് പീസ് വിഭാഗത്തിന്റെ അംബാസഡർ പദവി ലഭിച്ചിട്ടുണ്ട്. ഡിസംബർ ഇരുപതാം തീയതി ഔദ്യോഗികമായി സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഐവറി കോസ്റ്റിലെ വത്തിക്കാൻ പ്രതിനിധിയായ മോൺസിഞ്ഞോർ പവോളോ ബോർഗിയയും ചടങ്ങുകളിൽ പങ്കെടുത്തു. രാജ്യത്ത് സമാധാനം നിലനിർത്താൻ നടത്തിയ ഇടപെടലുകൾ മാനിച്ചാണ് 14 പേർക്കും അംബാസഡർ പദവി നൽകാൻ യുനെസ്കോ തീരുമാനിക്കുന്നത്. സുപ്രധാന പദവി ലഭിച്ചതിൽ ഫാ. എറിക്ക് നോർബട്ട് സന്തോഷവും നന്ദിയും രേഖപ്പെടുത്തി. വ്യക്തികളിലും, സമൂഹങ്ങളിലും പുതിയ ഊർജ്ജവും, പ്രതീക്ഷയും പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐവറി കോസ്റ്റിന് വാക്കുകളല്ല ആവശ്യം, മറിച്ച് സംവാദത്തിന് വേണ്ടി തുറവിയുള്ള സാക്ഷികളെയാണെന്ന് ഫാ. എറിക്ക് പറഞ്ഞു. ജനാധിപത്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം, തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തി സമാധാന അന്തരീക്ഷം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് യുനെസ്കോയുടെ കൾച്ചർ ഓഫ് പീസ് വിഭാഗം 20 വർഷമായി ഐവറികോസ്റ്റിൽ പ്രവർത്തിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-24-12:44:49.jpg
Keywords: യുനെസ്

15098
Category: 1
Sub Category:
Heading: സഭ കോടികൾ മുടക്കി അഭയ കേസ് ഒതുക്കാൻ ശ്രമിച്ചുവോ? ഈ കത്ത് വായിക്കാതെ പോകരുത്
Content: സഭ കോടികൾ മുടക്കി അഭയകേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും, സഭ കേസുമായി സഹകരിച്ചില്ലന്നും പ്രചരിപ്പിക്കുന്നവർ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് 2007-ൽ വൈദികർക്കെഴുതിയ ഈ കത്ത് വായിക്കാതെ പോകരുത്. സത്യം പുറത്തു വരണമെന്നും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും സഭ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കത്ത്. #{black->none->b->പ്രിയ ബ. അച്ചാ, }# നമ്മുടെ അതിരൂപതയിലെ സെന്റ് ജോസഫ്സ് സമൂഹാംഗമായിരുന്ന സി. അഭയയുടെ ദുരൂഹമരണം നടന്നിട്ട് 15 വർഷത്തിലേറെയായി. നമ്മുടെ സമൂഹത്തെ മുഴുവൻ ദുഖിപ്പിച്ച ആ മരണത്തിന്റെ സാഹചര്യങ്ങളിലേക്കു വെളിച്ചം വീശുവാൻ കഴിഞ്ഞ 15 വർഷങ്ങളായി നടക്കുന്ന അന്വേഷണങ്ങൾക്കിനിയും സാധിച്ചിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. എങ്കിലും ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും എന്ന് നാം പ്രതീക്ഷിക്കുന്നു. അതിനായി കൂടുതൽ തീക്ഷ്ണതയോടെ നമുക്ക് പ്രാർത്ഥിക്കാം. ആദ്യം മുതൽ തന്നെ അന്വേഷണ ഏജൻസികൾക്കു നാം പൂർണ്ണമായ സഹകരണം നൽകിയിട്ടുണ്ട്. അതിനുള്ള സംതൃപ്തി അവരെന്നെ അറിയിക്കുകയുണ്ടായി. എങ്കിലും അജ്ഞത മൂലമോ സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയോ പലരും നടത്തിയ പരാമർശങ്ങളും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുമൊക്കെ തെറ്റിദ്ധാരണകൾക്കിട നൽകിയിട്ടുണ്ട്. അതിനേക്കാളേറെ നമ്മെ ദുഖിപ്പിക്കുന്നത് ഇത്തരക്കാരുടെ ജല്പനങ്ങൾ മൂലം ഹൃദയത്തിൽ മുറിവേറ്റ നമ്മുടെ സഹോദരങ്ങളുടെ തീവ്രവേദനയാണ്. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച മിശിഹായുടെ സഹനത്തിലുള്ള അവരുടെ പങ്കുചേരൽ നമ്മുടെ അതിരൂപതയുടെ മുഴുവൻ നന്മയ്ക്കായി ദൈവം സ്വീകരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവത്തിൽ ആശ്രയിച്ച് ഈ ദുഃഖങ്ങളെ തുടർന്നും അതിജീവിക്കുവാൻ ആവശ്യമായ ശക്തി അവർക്കു നൽകണമേ എന്ന് നമുക്കു ദൈവത്തോടു പ്രാർത്ഥിക്കാം. ഇപ്പോൾ നിങ്ങൾക്ക് ഞാൻ ഈ കത്തെഴുതുന്നത് അഭയക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിന്റെ അഭ്യർത്ഥന അനുസരിച്ചാണ്. നമ്മുടെ ബ. അച്ചന്മാർക്കെങ്കിലും ഈ കേസു സംബന്ധമായ എന്തെങ്കിലും സൂചനകൾ നൽകാൻ സാധിക്കുമെങ്കിൽ അതവർക്ക് ലഭ്യമാക്കാൻ സി.ബി.ഐ. എന്റെ സഹായം തേടിയിരിക്കുകയാണ്. അതിനാൽ ഇത്തരത്തിലുള്ള എന്തെങ്കിലും സൂചനകൾ നൽകാൻ സാധിക്കുന്ന ബ. അച്ചന്മാർ ഈ കത്ത് കിട്ടിയാൽ എത്രയും വേഗം അത്തരം വിവരങ്ങൾ എന്നെ അറിയിക്കുമല്ലോ. ഈ മാസത്തിൽ തന്നെ നമ്മുടെ വൈദികധ്യാനങ്ങൾ നടക്കുന്നതിനാൽ ആ അവസരത്തിലായാലും നിങ്ങൾക്കറിവുള്ള കാര്യങ്ങൾ എന്നെ അറിയിച്ചാൽ അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഞാൻ സി.ബി.ഐ. സംഘത്തിന് നൽകുന്നതാണ്. ആവശ്യമായ കൂടുതൽ അന്വേഷണങ്ങൾക്ക് അതവർക്കു സഹായകമാകട്ടെ. സത്യം വെളിച്ചത്തു കൊണ്ടുവരുവാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾ അതിവേഗം ഫലമണിയുവാൻ ദൈവസഹായം പ്രത്യേകം പ്രാർത്ഥിച്ചു കൊണ്ട്, സ്നേഹപൂർവ്വം, #{black->none->b->നിങ്ങളുടെ മൂലക്കാട്ട്പിതാവ് }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-24-14:46:33.jpg
Keywords: അഭയ

15099
Category: 18
Sub Category:
Heading: ബോൺ നത്താലെ; കാരുണ്യത്തിൻ്റെ ആഘോഷം
Content: ക്രിസ്തുമസ്സെന്നാൽ, കഴിഞ്ഞ കുറെ വർഷക്കാലമായി തൃശ്ശൂരുകാർക്ക് ബോൺ നത്താലെയാണ്.തൃശ്ശൂർ പൂരത്തെ നെഞ്ചോട് ചേർത്തിരുന്ന തൃശ്ശൂരുകാർ, അതേ വൈകാരികതയോടെ തന്നെയാണ് ബോൺനത്താലെയെയും കഴിഞ്ഞ വർഷങ്ങളിൽ നെഞ്ചേറ്റിയത്.അടുക്കോടും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്ന ഈ സാംസ്കാരിക ഘോഷയാത്ര കാണാൻ, അന്യജില്ലകളിൽ നിന്നു പോലും ആഘോഷ പ്രേമികളെത്താറുണ്ടായിരുന്നു. തൃശ്ശൂർ സെൻ്റ്.തോമസ് കോളേജിൽ നിന്നാരംഭിച്ച്, മൂന്നു - നാലു മണിക്കൂറെടുത്ത് ക്രിസ്തുമസ് പാപ്പമാരുടേയും വിവിധ സാംസ്കാരിക ഫ്ലോട്ടുകളുടേയും അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റുമ്പോൾ പതിനായിരക്കണക്കിനു കാണികളാണ് വിവിധയിടങ്ങളിൽ ആകാംക്ഷയോടെ അതിനെ കാത്തു നിൽക്കാറ്. എന്നാൽ തൃശ്ശൂർ നഗരത്തിലെ ക്രിസ്തുമസ് കാഴ്ചകളിൽ, നാനാജാതി മതസ്ഥരായ ആഘോഷ പ്രേമികളെ സാംസ്കാരികാകമ്പടിയോടെ കോൾമയിർ കൊള്ളിച്ചിരുന്ന ബോൺനത്താലെ ക്രിസ്തുമസ് ഘോഷയാത്ര ഈ വർഷത്തെ കോവിഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിലില്ല.ബോൺനത്താലെ 2020, ഒരു ചടങ്ങു മാത്രമായി 27ന് ഞായറാഴ്ച, തൃശ്ശൂർ ആർച്ച് ബിഷപ്പ്സ് ഹൗസിൽ സംഘടിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി, ഈ വർഷത്തെ ബോൺനത്താലെ കാരുണ്യത്തിൻ്റെ മാത്രം ആഘോഷമാണ്.നേരത്തെയും ഉപവികേന്ദ്രീകൃതമായ നിരവധി പ്രവർത്തനങ്ങൾക്ക് ബോൺനത്താലെ സംഘാടക സമിതി പ്രാമുഖ്യം കൊടുത്തിരുന്നുവെങ്കിലും സാംസ്കാരിക ഘോഷയാത്രയുടെ പ്രസരിപ്പിൽ, അത്ര മാധ്യമശ്രദ്ധ കിട്ടാതെ പോകുകയാണ് പതിവ്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു മാത്രം (24/12/20) അഞ്ചുവീടുകളുടെ താക്കോൽദാനമാണ്, ഈ വർഷത്തെ ബോൺനത്താലെയുടെ ഭാഗമായി, അതിരൂപതയുടെ വിവിധയിടങ്ങളിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചത്. പ്രകടനപരതയ്ക്കായുള്ള താക്കോൽദാനമല്ല; മറിച്ച് മുഴുവൻ പണിയും പൂർത്തീകരിച്ച് താമസയോഗ്യമായ അഞ്ചു വീടുകളുടെ കൈമാറ്റം. കല്ലൂർ ഈസ്റ്റ്,ചിറ്റിശ്ശേരി, മഞ്ഞക്കുന്ന്, എറവ്, കാഞ്ഞാണി എന്നീ അഞ്ചു പ്രദേശങ്ങളിലെ നിർദ്ധനരായ അഞ്ചു കുടുംബങ്ങൾ ഇന്നു മുതൽ പുതിയ വീടുകളിൽ ആശ്വാസത്തോടെ അന്തിയുറങ്ങും.ഇതൊരു തുടർച്ചയാണ്.ആദിമസഭയുടെ കാലഘട്ടം മുതൽ സഭ എക്കാലത്തും പിന്തുടർന്ന പങ്കുവെപ്പിൻ്റെ പ്രായോഗിക തുടർച്ച.നേതൃത്വം നൽകിയ ആൻഡ്രൂസ് താഴത്ത് പിതാവിനും ജോയ് മൂക്കനച്ചൻ്റെ നേതൃത്വത്തിലുള്ള സാന്ത്വനം ടീമിനും അഭിനന്ദനങ്ങൾ!
Image: /content_image/India/India-2020-12-24-17:07:01.jpg
Keywords: ബോൺ നത്താലെ

15100
Category: 22
Sub Category:
Heading: ജോസഫ് - പിശാചുക്കളുടെ പരിഭ്രമം
Content: ജോസഫ് നീതിമാനായിരുന്നു, ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പല വിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി.യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യ ബലം വേണം. ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനാശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വിശുദ്ധ യൗസേപ്പിനു നമ്മുടെ ആത്മീയ ജീവിതത്തെ ഭരമേല്പിച്ചാൽ നരകം പരിഭ്രമിക്കും. വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥ്യം ആശ്രയിക്കുന്നതും മധ്യസ്ഥം തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കും, കാരണം ഈശോയുടെ വളർത്തപ്പൻ ഉള്ളിടത്ത് തിരുക്കുടുംബത്തിൻ്റെ സാന്നിധ്യവും സംരക്ഷണവുമുണ്ട്. പിശാചിനു യൗസേപ്പിനെ കീഴ്പ്പെടുത്താനുള്ള ഒരു ശക്തിയുമില്ല എന്നു വിശുദ്ധ ഫൗസ്റ്റീനാ തൻ്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജിവിതത്തിൽ പരീക്ഷണങ്ങളും പ്രലോഭനങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ അവയെ അതിജീവിക്കാനായി യൗസേപ്പിതാവിൻ്റെ പക്കലക്കു തിരിയുക. ജിവിത കാലത്ത് പിശാചിൻ്റെ പ്രലോഭനങ്ങളെ ദൈവാശ്രയം കൊണ്ടു തകർത്തെറിഞ്ഞ ജോസഫിനെ ഇന്നും നരകത്തിനു പേടിയാണ്.
Image: /content_image/SocialMedia/SocialMedia-2020-12-24-17:50:32.jpg
Keywords: ജോസഫിനെ

15101
Category: 10
Sub Category:
Heading: ബധിരരായ വിശ്വാസികള്‍ക്ക് ആംഗ്യഭാഷയില്‍ കൗദാശിക ഒരുക്കം നല്‍കി അമേരിക്കന്‍ രൂപത
Content: ഫിലാഡെല്‍ഫിയ: കൂദാശകള്‍ സ്വീകരിക്കുവാന്‍ കഴിയാത്ത ബധിരര്‍ക്ക് കൂദാശകളെക്കുറിച്ച് അറിയുന്നതിനും, സ്വീകരിക്കുന്നതിനും സഹായകമാകുന്ന വിധത്തില്‍ അമേരിക്കന്‍ ആംഗ്യഭാഷയിലുള്ള കൗദാശിക രൂപീകരണ പരിപാടി ശ്രദ്ധയാകര്‍ഷിക്കുന്നു. “കൃപയുടെ കരങ്ങള്‍; കത്തോലിക്കാ കൂദാശകള്‍ അമേരിക്കന്‍ ആംഗ്യ ഭാഷയില്‍” എന്ന ഉദ്യമം ഫിലാഡല്‍ഫിയ രൂപതയുടെ ഡഫ് അപ്പോസ്തലേറ്റ് ചാപ്ലൈനായ ഫാ. സീന്‍ ലൂമിസാണ് വികസിപ്പിച്ചെടുത്തത്. ഓരോ കൂദാശയെക്കുറിച്ചും 6-10 മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്ന്‍ ഭാഗങ്ങളുള്ള വീഡിയോയായിട്ടാണ് പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്. കത്തോലിക്ക പാരമ്പര്യത്തിലും വിശുദ്ധ ലിഖിതങ്ങളിലും കൂദാശകളുടെ സാന്നിധ്യം, കൂദാശകളെക്കുറിച്ചുള്ള ദൈവശാസ്ത്രം, വ്യക്തി ജീവിതത്തില്‍ കൂദാശകള്‍ക്കുള്ള പ്രാധാന്യം എന്നിവയാണ് വീഡിയോകളുടെ പ്രതിപാദ്യ വിഷയം. ബധിരരെ ദൈവവചനങ്ങളുമായും, സഭാ പ്രബോധങ്ങളുമായി പരിചയപ്പെടുത്തുന്നതിനായി കൂദാശകള്‍ എവിടെ എങ്ങനെ സ്ഥാപിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അവതരണമാണ് ആദ്യത്തെ വീഡിയോ. കൂദാശകളെക്കുറിച്ചുള്ള ദൈവശാസ്ത്രമാണ് രണ്ടാമത്തെ വീഡിയോയുടെ പ്രമേയം. കൂദാശ സ്വീകരിക്കുമ്പോള്‍ ദൈവീക പദ്ധതിയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചെല്ലാം വളരെ ആഴത്തില്‍ ഈ വീഡിയോ വിവരിക്കുന്നു. ദൈവകൃപയില്‍ ജീവിക്കേണ്ടതിനെക്കുറിച്ചാണ് മൂന്നാമത്തെ വീഡിയോ പറയുന്നത്. ദൈവകൃപക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും ഈ വീഡിയോ പറയുന്നുണ്ട്. വിശുദ്ധരുടേയും, മതബോധനത്തില്‍ നിന്നുമുള്ള വാക്യങ്ങളും, ചിത്രങ്ങളും അടങ്ങിയ വര്‍ക്ക്ബുക്കും പരിപാടിയുടെ ഭാഗമാണ്. ശരിയായ മതബോധനം ലഭിക്കാത്തതാണ് ബധിരരായ വിശ്വാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഫാ. ലൂമിസ് ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. ഇതേ കാരണങ്ങളാണ് ഭൂരിഭാഗം ബധിരരും കൂദാശകളില്‍ തല്‍പ്പരരാകാത്തതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേള്‍വിക്കുറവൊന്നുമില്ലെങ്കിലും സെമിനാരി പഠനകാലത്ത് തന്നെ ഫാ. ലൂമിസ് അമേരിക്കന്‍ ആംഗ്യ ഭാഷ പഠിച്ചു തുടങ്ങിയിരുന്നു. ഫാ. ലൂമിസിന്റെ നേതൃത്വത്തില്‍ ഫിലാഡെല്‍ഫിയ രൂപതയിലെ ഡഫ് അപ്പസ്തോലേറ്റ് പതിമൂന്നു വിവിധ ദേവാലയങ്ങളില്‍ ആംഗ്യഭാഷ വിവര്‍ത്തകരെ വെച്ച് പൂര്‍ണ്ണമായും ആംഗ്യഭാഷയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്. ജന്മനാ ബധിരനും ബോസ്റ്റണ്‍ അതിരൂപതയുടെ ഡഫ് അപ്പോസ്തലേറ്റ് ചാപ്ലൈനും ഡയറക്ടറുമായ ഫാ. ഷോണ്‍ കാരി ഇത്തരത്തിലുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ക്രാക്കോവില്‍ നടന്ന ലോക യുവജന ദിനാഘോഷത്തില്‍ പങ്കെടുത്ത ബധിരരായ യുവജനങ്ങള്‍ക്ക് നേതൃത്വം നല്കിയത് ഇദ്ദേഹമാണ്.
Image: /content_image/News/News-2020-12-24-18:50:12.jpg
Keywords: ബധിര

15102
Category: 14
Sub Category:
Heading: തിരുപ്പിറവിയുടെ ഏറ്റവും പുരാതന ശില്പങ്ങൾ റോമില്‍ പ്രദർശനത്തിന്
Content: റോം: ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ളതിൽവെച് തിരുപ്പിറവിയുടെ ശില്പങ്ങൾ റോമിലെ ചരിത്ര പ്രസിദ്ധ ദേവാലയങ്ങളിലൊന്നായ സെന്റ് മേരി മേജറിൽ പ്രദർശനത്തിന് വച്ചു. ബസിലിക്കയുടെ സിസ്റ്റൈൻ ചാപ്പലിൽ ഡിസംബർ 22 മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. പ്രശസ്ത ശില്പിയായിരുന്ന അർണോൾഫോ ഡി ഗാംബിയോയാണ് പതിമൂന്നാം നൂറ്റാണ്ടിൽ തിരുപ്പിറവി ശില്പങ്ങൾ പണിതത്. ഇവ മേരി മേജർ ബസിലിക്കയുടെ താഴെയുള്ള ചാപ്പലിലായിരുന്നു സൂക്ഷിച്ചിരുന്നത്. 1292ൽ മാർപാപ്പയായിരുന്ന നിക്കോളാസ് നാലാമനാണ് ശില്പങ്ങൾ കൂദാശ ചെയ്തത്. ഫ്രാൻസിസ്കൻ സഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ നിക്കോളസിന് 1223ൽ തന്റെ സഭയുടെ സ്ഥാപകനായ ഫ്രാൻസിസ് അസീസ്സി ഇറ്റാലിയിൽ സൃഷ്ടിച്ച ജീവിക്കുന്ന പുൽക്കൂടാണ് പ്രചോദനമായത്. നിക്കോളാസ് മാർപാപ്പ എത്ര ശില്പങ്ങൾ കൂദാശ ചെയ്തുവെന്ന് വ്യക്തമല്ലെങ്കിലും, യൗസേപ്പിതാവിന്റെയും, മൂന്നു രാജാക്കന്മാരുടെയുമടക്കമുളള ശില്പങ്ങൾ കൂദാശ ചെയ്യപ്പെട്ട ശില്പങ്ങളുടെ ഭാഗമായിരുന്നുവെന്ന് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ചരിത്രകാരനുമായ സാന്തി ഗൈഡോ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിനോട് പറഞ്ഞു. 1517ൽ വിശുദ്ധ കജേറ്റന്, ശില്പങ്ങൾ സൂക്ഷിച്ചിരുന്ന ചാപ്പലിൽവെച്ചാണ് ഉണ്ണിയേശുവിന്റെ ദർശനം ഉണ്ടായത്. കൂടാതെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തന്റെ ആദ്യത്തെ വിശുദ്ധകുർബാന 1538ൽ അർപ്പിച്ചതും ഈ ചാപ്പലിൽ വച്ചാണ്. പതിനാറാം നൂറ്റാണ്ടിൽ ഈ ശില്പങ്ങളിൽ ഏതാനും മിനുക്കുപണികൾ നടന്നിരുന്നു. ശിൽപങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് തന്നെ തിരുപ്പിറവിയുടെ ചിത്രങ്ങൾ നിരവധി കത്തീഡ്രൽ ദേവാലയങ്ങളിലും, മറ്റും കാണപ്പെട്ടിരുന്നുവെങ്കിലും, ഫ്രാൻസിസ് അസീസിയുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ശില്പത്തിന്റെ രൂപത്തിലുള്ള തിരുപ്പിറവിയുടെ സൃഷ്ടികളിൽ ഏറ്റവും പുരാതനമായത് ഇതുതന്നെയാണെന്നും സാന്തി ഗൈഡോ വിശദീകരിച്ചു. ഏഴാം നൂറ്റാണ്ടിൽ ജെറുസലേം പാത്രിയാർക്കീസ് തിയഡോർ ഒന്നാമൻ മാർപാപ്പയ്ക്ക് കൊടുത്തുവിട്ട ക്രിസ്തു ജനിച്ച വീണ പുൽക്കൂടിന്റെ ഒരു ഭാഗം മേരി മേജർ ബസലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ ബസലിക്ക പാശ്ചാത്യ ദേശത്തെ ബത്‌ലഹേം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Image: /content_image/News/News-2020-12-24-20:36:47.jpg
Keywords: തിരുപിറവി

15103
Category: 18
Sub Category:
Heading: ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും
Content: തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. കോവിഡ് മഹാമാരിയിയില്‍ നിന്ന് ശാസ്ത്രലോകം തയാറാക്കുന്ന വാക്‌സിനിലൂടെ മനുഷ്യ ജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയില്‍ ലോകമൊന്നടങ്കം നില്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. പുതുവര്‍ഷം മഹാമാരിയില്‍ നിന്നുള്ള വിടുതലിന്റേതാകട്ടെയെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്മസ് സന്ദേശം 2021ല്‍ അര്‍ഥവത്താകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. യേശു പിറന്നതിന്റെ ആഘോഷമായ ക്രിസ്മസ് ഭൂമിയില്‍ സമാധാനം എന്ന മഹത്തായ സന്ദേശത്തിലൂടെ നല്‍കുന്നത് അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സമാധാനവും ഐശ്വര്യവും ഒരുമയുംകൊണ്ട് ആഹ്‌ളാദപ്രദമാകട്ടെ ഈ ക്രിസ്മസ് എന്ന് ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2020-12-25-07:46:39.jpg
Keywords: ക്രിസ്തുമസ്

15104
Category: 1
Sub Category:
Heading: കോവിഡ് നടുവില്‍ തിരുപ്പിറവി സ്മരണയില്‍ ലോകം
Content: തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന ലോകരക്ഷകനായ യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ നിയന്ത്രണങ്ങളോടെയായിരിന്നു. വിശുദ്ധ കുര്‍ബാനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ എണ്ണം വര്‍ദ്ധിപ്പിച്ചാണ് മിക്ക ദേവാലയങ്ങളും ക്രമീകരണം വരുത്തിയിരിക്കുന്നത്. കണ്ടെയ്മെന്‍റ് സോണായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് വിശുദ്ധ കുര്‍ബാന തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇന്നലെ ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.30ന്, ഇന്ത്യയിലെ സമയം രാത്രി 12 മണിക്ക് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈറസ് ബാധയുടെ നിബന്ധനകള്‍ പാലിച്ച് പരിമിതപ്പെടുത്തിയ പങ്കാളിത്തത്തോടെയായിരിന്നു വത്തിക്കാനിലെ ചടങ്ങുകള്‍.
Image: /content_image/News/News-2020-12-25-08:06:38.jpg

15105
Category: 1
Sub Category:
Heading: പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' ആശീര്‍വാദം ഇന്ന്‍: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ തിരുപിറവിയുടെ സ്മരണയില്‍ ലോകം ഇന്നു ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ക്രിസ്തുമസ് ദിനമായ ഇന്ന് 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷമുള്ള അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കാണ് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കുക. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക. പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇന്നു ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-25-10:09:30.jpg
Keywords: ദണ്ഡ