Contents

Displaying 14771-14780 of 25128 results.
Content: 15126
Category: 22
Sub Category:
Heading: ജോസഫ് - അനുസരണയുള്ള പിതാവ്
Content: അനുസരണയുള്ള യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. അനുസരണയുള്ള മക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്. അനുസരിക്കുന്ന പിതാവ് അതാണ് വിശുദ്ധ യൗസേപ്പിൻ്റെ അനന്യത, ആ വിശുദ്ധ ജിവിതത്തിൻ്റെ മഹത്വം. 2020 സെപ്‌റ്റംബർ മാസം ഇരുപത്തിയേഴാം തീയതിയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിലെ വചന സന്ദേശത്തിൽ അനുസരണം സമ്മതം മൂളലല്ല, കർമ്മമാണ്, ദൈവരാജ്യ നിർമ്മിതിയാണ്, എന്നു ഫ്രാൻസീസ് പാപ്പ ഉദ്ബോധിപ്പിക്കുകയുണ്ടായി. യൗസേപ്പിതാവിൻ്റെ ജീവിതം വെറും സമ്മതം മൂളലിൻ്റേതായിരുന്നില്ല. അതു ദൈവത്തിനു വേണ്ടിയുള്ള കർമ്മമായിരുന്നു. അത്തരം ജീവിത ശൈലിയിൽ തിന്മയോക്കോ അസത്യത്തിനോ സ്വാർത്ഥതയ്ക്കോ സ്ഥാനമില്ല, പരോമുഖതയാണ് ലക്ഷ്യം. ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്നു യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു. ദൈവാരൂപിയാൽ നയിക്കപ്പെടുമ്പോൾ യൗസേപ്പിനെപ്പോലെ നാമും അനുസരണയുള്ളവരും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരുമായി നാം മാറുന്നു. അതുവഴി അനുസരണം രക്ഷയിലേക്കുള്ള തുറന്ന മാര്‍ഗ്ഗമായി തീരുന്നു. ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽ, "അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും." (ഏശയ്യാ 1:19 ) എന്നു നാം വായിക്കുന്നു. തിരു കുടുബത്തിൻ്റെ ഐശ്വര്യം അനുസരണയുള്ള യൗസേപ്പായിരുന്നു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയില്‍ നാം കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂര്‍ണ്ണവുമായ കുടുബം തിരുകുടുംബമായിരുന്നു. ദൈവ വചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും സമ്പൂര്‍ണ്ണ വധേയത്വമായിരുന്നു അതിനു നിദാനം. അനുസരണ വിജയത്തിന്റെ മാതാവും സുരക്ഷിതത്വത്തിന്റെ പത്നിയുമാണ് എന്ന ഗ്രീക്ക് പഴമൊഴിയും നമുക്കു ഓർമ്മിക്കാം.
Image: /content_image/SocialMedia/SocialMedia-2020-12-28-16:55:28.jpg
Keywords: യൗസേപ്പിത
Content: 15127
Category: 13
Sub Category:
Heading: രാഷ്ട്രത്തോടുള്ളതു പോലെ ദൈവവചനത്തോടും പ്രതിജ്ഞാബദ്ധരായിരിക്കുക: സിംബാബ്‌വെ പ്രസിഡന്‍റിന്റെ ആഹ്വാനം
Content: ഹരാരെ: രാഷ്ട്രത്തിന്റെ സാമ്പത്തിക വികസന അജണ്ടയില്‍ പങ്കാളികളാകുവാന്‍ ക്രിസ്ത്യന്‍ സഭകളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സിംബാബ്‌വെ പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വാ. സിംബാബ്‌വെ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ മൈതാനിയില്‍ ക്രൈസ്തവര്‍ക്ക് ഒപ്പം ദേശീയ കൃതജ്ഞത ആഘോഷത്തില്‍ പങ്കുകൊണ്ടു സംസാരിക്കുകയായിരിന്നു അദ്ദേഹം. അടുത്ത പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രത്തെ ഒരു ഉയര്‍ന്ന-ഇടത്തരം സാമ്പത്തിക ശക്തിയാക്കി മാറ്റുവാനുള്ള “വിഷന്‍ 2030” എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ക്രൈസ്തവ സഭകളും ഭരണകൂടവും തമ്മിലുള്ള സഹവര്‍ത്തിത്വം അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ച സര്‍ക്കാരും പള്ളിയും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും രാഷ്ട്രത്തിന്റെ ലക്ഷ്യം നേടിയെടുക്കുവാന്‍ സഭകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ശരിയായ ആത്മീയ പാത തന്നെയാണ് സര്‍ക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും, ആത്മാര്‍ത്ഥതയോടും, വിശ്വസ്തതയോടും ദൈവത്തെ തങ്ങള്‍ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. എന്തെന്നാല്‍ നിങ്ങളുടെ പിതാക്കന്‍മാരോട് ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിന് വേണ്ടി സമ്പത്ത് അവിടുന്നാണ് നിങ്ങള്‍ക്ക് ശക്തി തരുന്നത്” (നിയമാവര്‍ത്തനം 8:18) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചു കൊണ്ട് തിരുവചനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുവാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം മറന്നില്ല. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നു സിയോന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ച് നേതാവായ നെഹമിയ മുട്ടെണ്ടി പ്രതികരിച്ചു. ഫാമിലി ഓഫ് ഗോഡ് ചര്‍ച്ച് സ്ഥാപകനായ ആന്‍ഡ്ര്യൂ വുതാവുനാഷേ പ്രസിഡന്റിന്റെ കീഴില്‍ അണിനിരക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന പ്രസിഡന്‍റിന് രാജ്യത്തെ ക്രൈസ്തവ സഭകള്‍ പിന്തുണ നല്കുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വാ പരസ്യമായി യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-28-16:34:48.jpg
Keywords: സിംബാ
Content: 15128
Category: 1
Sub Category:
Heading: ഭീഷണിയെ തുടര്‍ന്നു വീട് ഉപേക്ഷിച്ച് കൂട്ട പലായനം: ക്രിസ്തുമസ് ആഘോഷിക്കാന്‍ കഴിയാതെ പാക്ക് ക്രൈസ്തവര്‍
Content: ലാഹോര്‍: ക്രിസ്തുമസിന് മുസ്ലീങ്ങളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന്‍ പാക്കിസ്ഥാനിലെ ലാഹോറിലെ ചരാറില്‍ നിന്നും നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ വാരിസ് എന്ന പ്രാദേശിക സുവിശേഷ പ്രഘോഷകന്റെ ഡിസംബര്‍ 22ലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കത്തിക്കുമെന്ന ഭീഷണിയുമായി മുസ്ലീങ്ങള്‍ രംഗത്തെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഐ‌സി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദ പോസ്റ്റ്‌ തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്. എന്നാല്‍ പോസ്റ്റിന്റെ പേരില്‍ പാസ്റ്റര്‍ ക്ഷമാപണം നടത്തിയിട്ടുപോലും മുസ്ലീങ്ങള്‍ തങ്ങളുടെ ഭീഷണിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് പലായനം ചെയ്ത സലിം കൊഖാര്‍ എന്ന ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. ഭീഷണിയെത്തുടര്‍ന്ന്‍ പാസ്റ്ററും അദ്ദേഹത്തിന്റെ കുടുംബവും ഒളിവിലാണ്. ക്ഷമാപണം നടത്തിയതോടെ പ്രശ്നത്തിനു പരിഹാരമായെങ്കിലും വാരിസിന്റെ തലയറുക്കണമെന്ന ഒരു സംഘം മുസ്ലീങ്ങളുടെ കടുത്തനിലപാടാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ക്രൈസ്തവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുവാനുള്ള മുസ്ലീങ്ങളുടെ ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ക്രൈസ്തവര്‍ പലായനം ചെയ്യാന്‍ ആരംഭിച്ചത്. ക്രിസ്തുമസ് ആഘോഷിക്കേണ്ട സമയത്ത് സ്വഭവനം ഉപേക്ഷിച്ചു പലായനം ചെയ്തതിന്റെ വിഷമത്തിലാണ് ചരാറിലെ ക്രൈസ്തവര്‍. പോലീസ് തമ്പടിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ പലായനം തുടരുകയാണെന്നാണ്‌ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദാനിയമം മതന്യൂനപക്ഷങ്ങളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്ന ആരോപണം ആഗോളതലത്തില്‍ ശക്തമാണ്. മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വന്ന ജനക്കൂട്ട ആക്രമണങ്ങളും, കൊലപാതകങ്ങളും അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്റെ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണെങ്കിലും നിയമം റദ്ദാക്കുവാനോ, ഭേദഗതി വരുത്തുവാനോ ഭരണകൂടങ്ങള്‍ തയ്യാറാകാത്തതാണ് ഖേദകരമായ വസ്തുത. മതനിന്ദാനിയമത്തിന്റെ ഇരകളില്‍ പകുതിയിലധികം പേരും (54%) മതന്യൂനപക്ഷങ്ങളില്‍പ്പെടുന്നവരാണ്. പാക്ക് ജനസംഖ്യയില്‍ 1.6 ശതമാനം മാത്രമാണ് ക്രൈസ്തവ സമൂഹം. നിലവില്‍ 238 ക്രിസ്ത്യാനികള്‍ക്കെതിരേയാണ് മതനിന്ദ ആരോപിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ 24 ക്രൈസ്തവര്‍ മതനിന്ദയുടെ പേരില്‍ ജയിലില്‍ തടവ് അനുഭവിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/News/News-2020-12-28-19:06:42.jpg
Keywords: പാക്ക
Content: 15129
Category: 18
Sub Category:
Heading: ശതാബ്ദി വർഷത്തിൽ തിരുഹൃദയദാസ സമൂഹത്തിൽ നിന്നും ഏഴ് ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു
Content: കോട്ടയം: കോട്ടയം അതിരൂപതയിലെ സന്ന്യാസസമൂഹമായ തിരുഹൃദയദാസ സമൂഹത്തിന്റെ (OSH) ശതാബ്ദി വർഷത്തിൽ ഏഴ് ഡീക്കന്മാർ ശുശ്രുഷാ പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് രാവിലെ തിരുഹൃദയകുന്ന് അശ്രമദേവാലയത്തിൽവച്ച് നടന്ന പട്ട ശുശ്രൂഷയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ.മാത്യു മൂലക്കാട്ടിന്റെയും, മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും കൈവയ്പ്പ് ശുശ്രൂഷവഴി കുമരകം പള്ളി ഇടവകാംഗമായ ഡീ.ജോൺസൺ ചെത്തികുന്നേൽ, പുന്നത്തറ പള്ളി ഇടവകാംഗമായ ഡീ.മാത്യു തേങ്ങനാട്ട്, എൻ.ആർ സിറ്റി പള്ളി ഇടവകാംഗമായ ഡീ. ജിതിൻ മയ്യാനിക്കൽ, പളിഞ്ഞാൽ പള്ളി ഇടവകാംഗമായ ഡീ.ലിന്റോ തണ്ടയിൽ, കള്ളാർ പള്ളി ഇടവകാംഗങ്ങളായ ഡീ. ബിബിൻ കുന്നേൽ, ഡീ. ജോബിഷ് തടത്തിൽ, മാലക്കല്ല് പള്ളി ഇടവകാംഗമായ ഡീ. അനീഷ് പുല്ലാട്ട് എന്നിവർ പൗരോഹിത്യം സ്വീകരിക്കുകയായിരുന്നു. പിതാക്കന്മാരോടാപ്പം OSH സുപ്പീരിയർ ഫാ. സ്റ്റീഫൻ മുരിയൻകോട്ടുനിരപ്പേലും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി. ഗ്രിഗോറിയസ് മാർ അപ്രേം, ഫാ.മൈക്കിൾ വെട്ടിക്കാട്ട്, ഫാ. മാത്യു കുഴിപ്പള്ളി, വൈദികർ, സിസ്റ്റേഴ്സ്, ഡീക്കന്മാരുടെ കുടുംബാഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/India/India-2020-12-28-20:24:36.jpg
Keywords: ഡീക്കന്മാർ
Content: 15130
Category: 18
Sub Category:
Heading: പാറ്റ്‌ന ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര ഇന്നു സ്ഥാനമേല്‍ക്കും
Content: പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ 10 ന് പാറ്റ്‌നയിലെ ബാങ്കിപൂരിലുള്ള സെന്റ് ജോസഫ്‌സ് പ്രോ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. പാറ്റ്‌ന രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന വില്യം ഡിസൂസ വിരമിച്ച ഒഴിവിലേക്കാണ് ബക്‌സര്‍ രൂപതാധ്യക്ഷനും പാറ്റ്‌ന അതിരൂപതയുടെ സഹായ മെത്രാനുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ കല്ലുപുരയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. മാനന്തവാടി രൂപതാംഗമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകള്‍ ലളിതമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമന്ത രൂപതകളിലെ മെത്രാന്‍മാര്‍ പങ്കെടുക്കും. 1952 ജൂലായ് പതിനാലിന് കല്ലുപുരയ്ക്കകത്ത് ജോണ്‍ അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി കോട്ടയം ജില്ലയിലെ തീക്കോയിലാണ് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ ജനിച്ചത്. 1984 മേയ് 14 നു വൈദികനായി. 2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി. 2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. നിലവില്‍ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്. ഫാ. ജോണി കല്ലുപുര (മാനന്തവാടി രൂപത), സിസ്റ്റര്‍ മേരി കല്ലുപുര എസ്എച്ച് (മാനന്തവാടി പ്രോവിന്‍സ് ) എന്നിവര്‍ സഹോദരങ്ങളാണ്. ഔസേപ്പച്ചന്‍, ബേബി, കുട്ടിയമ്മ, തോമസ്, മോളി എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
Image: /content_image/India/India-2020-12-29-06:43:58.jpg
Keywords: സ്ഥാനാ
Content: 15131
Category: 18
Sub Category:
Heading: പ്രീമട്രിക് സ്കോളര്‍ഷിപ് വിതരണത്തിനു പുതിയ നിബന്ധനകള്‍ ഒഴിവാക്കണമെന്നു കെസിബിസി
Content: കൊച്ചി: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമട്രിക് സ്കോളര്‍ഷിപ് വിതരണത്തിനു പ്രതിസസന്ധി സൃഷ്ടിക്കുന്ന പുതിയ നിബന്ധനകള്‍ ഒഴിവാക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍. റേഷന്‍കാര്‍ഡിലെ വരുമാനവും രക്ഷാകര്‍ത്താവിന്റെ വരുമാനം സംബന്ധിച്ച സത്യവാങ്മൂലവും പരിഗണിച്ച് അനുവദിച്ചിരുന്ന സ്കോളര്‍ഷിപ് തുക പുതിയ നിബന്ധനകള്‍ മൂലം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ് വിതരണം സംബന്ധിച്ച് ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച ഉത്തരവിലും അതിനുശേഷം പ്രസിദ്ധീകരിച്ച രണ്ട് ഉത്തരവുകളിലും മുന്‍ വര്‍ഷങ്ങളിലും വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നില്ല. രക്ഷാകര്‍ത്താവ് സമര്‍പ്പിക്കുന്ന സത്യവാങ്ങ്മൂലവും റേഷന്‍കാര്‍ഡുമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതിയായ ഡിസംബര്‍ 31 ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എല്ലാവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതുമൂലം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും വരുമാന സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്. കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിര്‍ദേശം മനുഷ്യത്വപരമല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ് നിഷേധിക്കുന്നതിനുള്ള ശ്രമമാണോ ഇതിനു പിന്നിലുള്ളതെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആലോചനസമിതി യോഗം ആശങ്ക രേഖപ്പെടുത്തി. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകളിലെ ക്രിസ്ത്യന്‍, മുസ്‌ലീം, ജൈന!, ബുദ്ധ, സിക്ക്, പാഴ്സി എന്നീ വിഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിതരണം ചെയ്യുന്ന പ്രീമട്രിക് സ്കോളര്‍ഷിപ്പിന് 50 ശതമാനം മാര്‍ക്കും ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനവുമാണ് മാനദണ്ഡം. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാനതീയതി നേരത്തെ ഒക്ടോബര്‍ 31 ആയിരുന്നു. പിന്നീട് അത് നവംബര്‍ 30 ആയി ഭേദഗതി വരുത്തി. വീണ്ടും അത് ഡിസംബര്‍ 31 ആയി മാറ്റി. മുന്‍ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ പ്രധാനാധ്യാപകര്‍ 95 ശതമാനം അപേക്ഷകളും നേരത്തെ ഓണ്‍ലൈനായി അയച്ചു. അയച്ച അപേക്ഷകളെല്ലാം സ്കൂള്‍ ലോഗിനിലേക്ക് തിരിച്ചയയ്ക്കുകയാണെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുമായി ഒത്തുനോക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അയച്ചു കഴിഞ്ഞ മുഴുവന്‍ അപേക്ഷകളും ഇതോടെ പുനഃപരിശോധിക്കേണ്ട ഗതികേടിലാണ് പ്രധാനാധ്യാപകര്‍. സ്കൂള്‍ ലോഗിനിലേക്ക് തിരിച്ചയയ്ക്കുമെന്നു പറഞ്ഞ അപേക്ഷകള്‍ നാളിതുവരെ അയച്ചിട്ടുമില്ല. പ്രശ്നപരിഹാരത്തിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസകമ്മീഷന്‍ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്കും ദേശീയ ന്യൂനപക്ഷ കമ്മീഷനും കത്തയച്ചു. വിദ്യാഭ്യാസ കമ്മീഷന്‍ ആലോചനായോഗത്തില്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷനായിരുന്നു. കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-12-29-06:51:43.jpg
Keywords: കെ‌സി‌ബി‌സി
Content: 15132
Category: 24
Sub Category:
Heading: ഞാൻ സേവ്യർ ജോസഫ് പുരക്കൽ- രക്ഷകനാൽ രക്ഷിക്കപ്പെട്ടവൻ: വൈറല്‍ കുറിപ്പ്
Content: അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ അമ്മയുടെ അഞ്ചാമത്തെ കുഞ്ഞായി ഉരുവായിട്ട് 28 ആഴ്ച (7മാസം) കഴിഞ്ഞിരുന്നു. എന്റെ അമ്മ സാധാരണപോലെ ഓഫീസിലേക്ക് പോയി, യാത്രയിൽ എന്തോ അസ്വസ്ഥത തോന്നിയതിനാൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഓഫീസിൽ എത്തി അമ്മ ബാത്‌റൂമിൽ പോയപ്പോൾ ബ്ലഡ്‌ കണ്ടു. പുറത്തു വന്ന ഉടനെ അപ്പനെ വിളിച്ചു. അപ്പൻ പറഞ്ഞത് പ്രകാരം അമ്മ വീട്ടിലേക്ക് മടങ്ങി. ഡ്യൂട്ടിയിലായിരുന്ന അപ്പൻ ലീവ് എടുത്ത് വീട്ടിലേക്ക് വന്നു. അമ്മയെയും കൂട്ടി വേഗം ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് കാര്യങ്ങളുടെ ഗുരുതരാവസ്‌ഥ ഡോക്ടർ പറയുന്നത്. അമ്മയുടെ ഗർഭപാത്രവും പ്ലാസന്റയും താഴേക്ക് ഇറങ്ങി വന്നു എന്നും, നല്ല ബ്ലീഡിങ് ഉണ്ട്‌ എന്നും. വലിയ ആശുപത്രിയിലേക്ക് ഉടനെ പോകണമെന്നും പറഞ്ഞു. ഉടനെ തന്നെ ആംബുലൻസ് വരികയും ഞങ്ങൾ വലിയ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. യാത്രയിൽ അമ്മ കരയുന്നുണ്ടായിരുന്നു. അപ്പൻ അമ്മയോട് പറയുന്നുണ്ടായിരുന്നു, ഈശോ അറിയാതെ നമുക്ക് ഒന്നും സംഭവിക്കുകയില്ല, ധൈര്യമായിരിക്ക്. വലിയ ഹോസ്പിറ്റലിലെ ചെക്കപ്പിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഒന്നുകിൽ ആശുപത്രിയിൽ രണ്ടു മാസം അഡ്മിറ്റ്‌ ആയി നോർമൽ ഡെലിവറി അല്ലെങ്കിൽ ഒരു എമർജൻസി ഓപ്പറേഷനിലൂടെ എന്നെ പുറത്തെടുക്കണം. രണ്ടു തരത്തിൽ ആണെങ്കിലും ഒരുപാട് നാൾ ആശുപത്രി വാസം വേണ്ടി വരും അതു മാത്രമല്ല വീട്ടിലുള്ള എന്റെ നാല് സഹോദരങ്ങളുടെ കാര്യമോർത്തപ്പോൾ അപ്പനും അമ്മയ്ക്കും കരച്ചിൽ വന്നു, എങ്കിലും അവർ ഈശോയോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ആശുപത്രിയുടെ പുറത്ത് വന്ന് വണ്ടിയിൽ കയറി അപ്പൻ ഒത്തിരി കരഞ്ഞു. കാരണം ഞാൻ ഉടനെ ജനിച്ചാൽ എനിക്ക് ആകെ ഒരു കിലോയുടെ അടുത്തുമാത്രമേ തൂക്കം ഉണ്ടാകൂ എന്നും അതിനോട് അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അപ്പൻ കൂട്ടുകാരൻ ഷുബിൻ ചേട്ടനെ വിളിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ഷുബിൻ ചേട്ടൻ അപ്പനെ ധൈര്യപ്പെടുത്തി. അപ്പൻ വീട്ടിലേക്ക് മടങ്ങി. എന്റെ ചേച്ചിമാരെയും ചേട്ടന്മാരെയും നോക്കുന്ന ജെൻസി ആന്റി വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. അവരും പ്രാർത്ഥനയിൽ ആയിരുന്നു. ഈശോയുടെ സ്നേഹവും സംരക്ഷണവും ജീസസ് യൂത്ത് എന്ന വലിയ വട വൃക്ഷത്തിലൂടെ ഞങ്ങളുടെ കുടുംബത്തിന് കൂടുതലായി ലഭിച്ച സമയമായിരുന്നു അത്. എല്ലാവരും വീട്ടിൽ വരികയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സിനിൽ അങ്കിളും, ബിക്കി അങ്കിളും, ജെട്സൺ അങ്കിളും, രാജീവ്‌ അങ്കിളും... അങ്ങനെ ഒത്തിരിപ്പേർ. ജീസസ് യൂത്ത് ഫാമിലി ടീമിന്റെയും, നാഷണൽ കൗൺസിലിന്റയും അറിയുന്ന എല്ലാ വൈദികരുടെയും കുടുംബങ്ങളുടെയും പ്രാർത്ഥനകളും എനിക്ക് കിട്ടുന്നുണ്ടായിരുന്നു. അന്ന് രാത്രി അപ്പന് ആശുപത്രിയിൽ നിന്നും ഒരു ഫോൺ കോൾ കിട്ടി. ഉടനെ വരിക അമ്മയെ ഓപ്പറേഷന് കയറ്റാൻ പോവുകയാണ്, ബ്ലീഡിങ് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു ആ കോൾ. അപ്പന്റെ സകല പ്രതീക്ഷയും അസ്തമിച്ച സമയമായിരുന്നു അത്. തകർന്ന ഹൃദയത്തോടെ, സിനിൽ അങ്കിളിനെയും കൂട്ടി അപ്പൻ പ്രാർഥനയോടെ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ആശുപത്രിയിൽ ഈശോ ഒരു അത്ഭുതം കാത്തുവെച്ചിട്ടുണ്ടായിരുന്നു, കാരണം ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1: 37 ). ഓപ്പറേഷൻ തിയറ്ററിൽ അമ്മയെ കയറ്റിയപ്പോൾ ഒരു നഴ്സ് അമ്മയോട് പറഞ്ഞു ഒന്ന് കൂടി ട്രൈ ചെയ്തു നോക്ക് ചിലപ്പോൾ ഞാൻ പുറത്തേക്ക് പോന്നാലോ. അമ്മ പറഞ്ഞു വന്നില്ലെങ്കിൽ അതിന്റ വേദനയും ഓപ്പറേഷന്റ വേദനയും ഞാൻ സഹിക്കേണ്ടേ? നിർബന്ധത്തിന് വഴങ്ങി അമ്മ വീണ്ടും ശ്രമിച്ചു. അത്ഭുതകരമായി ഞാൻ പുറത്തേക്ക് പോരുകയും ചെയ്തു. അങ്ങനെ മുപ്പതാം തീയതി രാത്രി 10.30ന് റോബിന്റെയും രമ്യയുടെയും അഞ്ചാമത്തെ മകനായി ഞാൻ ഈ ഭൂമിയിലേക്ക് പിറന്നു വീണു. ജനിച്ച ഉടനെ എന്നെ ഐ സി യു വിലേക്ക് മാറ്റി കാരണം എനിക്ക് സ്വയമേ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നെ കൃത്രിമ ശ്വാസോശ്വാസം നൽകി ഒരു വെന്റിലേറ്ററിലേക്ക് മാറ്റി. അതുപോലെ തന്നെ കൃത്യമായി ചൂട് ലഭിക്കാനും, ഹൃദയമിടിപ്പ് അറിയുന്ന മെഷീനും, ഭക്ഷണത്തിനു മൂക്കിൽ കൂടി ട്യൂബും മരുന്നിന് കയ്യിൽ സൂചികളും എന്നുവേണ്ട ആകെക്കൂടി കെട്ടിയിടപ്പെട്ട അവസ്ഥ. അപ്പനും അമ്മയും എന്നും എന്നെ കാണാൻ വരുമായിരുന്നു. എന്റെ അടുത്ത് വന്ന് ഇൻക്യൂബേറ്ററിന്റെ മുകളിൽ കൈകൾ വച്ച് പ്രാർത്ഥിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവർ കരയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അമ്മ അവിടെ നിന്നുകൊണ്ട് പറയുമായിരുന്നു ഞാനിവനെ ഈശോയ്ക്കും മാതാവിനും കൊടുത്തിരിക്കുകയാ, അവർ നോക്കിക്കൊള്ളുമെന്ന്. രണ്ടു മാസത്തോളം ഞാൻ ഐസിയുവിൽ ആയിരുന്നു. ഇതിനിടയിൽ എനിക്ക് ഇൻഫെക്ഷൻ വന്നു. ട്യൂബുകൾ മാറ്റി ഇടേണ്ടതായി വന്നു. അനേകം തവണ സൂചികൾ കുത്തി. ഒരിക്കൽ മാറ്റിയ വെന്റിലേറ്റർ വീണ്ടും തരേണ്ടതായി വന്നു. അങ്ങനെ നിരവധി കടമ്പകൾ. ഇവിടെയെല്ലാം അനേകരുടെ പ്രാർത്ഥനകൾ എനിക്കും ഞങ്ങളുടെ കുടുംബത്തിനും ശക്തി പകർന്നുകൊണ്ടേയിരുന്നു. അവസാനം മാർച്ച്‌ 26ന് ഞാൻ വീട്ടിലേക്ക് അമ്മയുടെയും അപ്പന്റയും കൈകളിലേക്ക് എത്തിച്ചേർന്നു. എന്റെ സഹോദരങ്ങൾ ഒത്തിരി സന്തോഷത്തോടെ എന്നെ വീട്ടിലേക്ക് സ്വീകരിച്ചു. ഈ കഴിഞ്ഞ നവംബർ 12 ന് ഞാൻ മാമോദിസ സ്വീകരിച്ചുകൊണ്ട് ഈശോയെ കൈക്കൊണ്ട് സഭയുടെ ഭാഗമായി ക്രിസ്ത്യാനിയായി. ഇതാ ഈ 2020 ലെ ക്രിസ്തുമസിന് എനിക്ക് 11 മാസം തികയുന്നു. ഞാൻ നല്ല ആരോഗ്യവാനാണ്. ഞങ്ങളൊന്നു ചേർന്ന് ഒത്തിരി സന്തോഷത്തോടെ ഈശോയ്ക്ക് നന്ദി പറയുന്നു. കഴിഞ്ഞുപോയ ഡിസംബറിൽ ഞങ്ങൾ ഒത്തിരി വേദനയിലൂടെയും കണ്ണുനീരിലൂടെയും കടന്നുപോയെങ്കിലും ഈശോ ആ സങ്കടങ്ങളെയെല്ലാം സന്തോഷമാക്കി തീർത്തിരിക്കുന്നു. ഈശോ പറയുന്നുണ്ടല്ലോ. നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും (യോഹന്നാന്‍ 16 : 20) എന്ന്, ഈ വചനം അങ്ങനെ ഞങ്ങളുടെ കുടുംബത്തിലും നിറവേറി. രക്ഷകനായ ഈശോയിലൂടെ ഞാൻ രക്ഷിക്കപ്പെട്ടതിനാൽ എന്റെ അപ്പനും അമ്മയും എനിക്ക് രക്ഷകൻ എന്ന അർത്ഥമുള്ള സേവ്യർ (saviour ) എന്ന പേര് നൽകി. ദൈവം എന്നോട് കാണിച്ച കരുണയും സ്നേഹവും അവന്റെ ജനനത്തിന്റ സന്തോഷത്തോടു ചേർന്ന് ഈ എഴുത്തിലൂടെ ഞാൻ നിങ്ങളുമായും പങ്കുവെക്കുന്നു. ഈശോയുടെ ജനനത്തിന്റ എല്ലാ സന്തോഷവും സമാധാനവും ആശംസകളും സ്നേഹവും പ്രാർത്ഥനകളും നേർന്നുകൊള്ളുന്നു. (സേവ്യർ ജോസഫ് പുരയ്ക്കൽ S/o റോബിൻ സക്കറിയാസ്) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-12-29-08:07:55.jpg
Keywords: വൈറ
Content: 15133
Category: 1
Sub Category:
Heading: അര്‍ജന്റീനയിലെ അബോര്‍ഷന്‍ ബില്ലിനെതിരെ വീണ്ടും ദേശീയ മെത്രാന്‍ സമിതി
Content: ബ്യൂണസ് അയേഴ്സ്:: അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനുള്ള അവസാന വോട്ടെടുപ്പില്‍ അര്‍ജന്റീനയിലെ നിയമസാമാജികരോട് പുനഃപരിശോധന ആവശ്യപ്പെട്ട് കത്തോലിക്കാ നേതാക്കള്‍. നിയമസാമാജികരുടെ മനസ്സിലും ഹൃദയത്തിലും ശരിയായ ചിന്തകള്‍ ഉളവാക്കുന്നതിന് പരിശുദ്ധ കന്യകാമാതാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനോട് 'ഇല്ല' എന്ന് പറയുന്നതിന് വൈദ്യശാസ്ത്രത്തിന്റേയും, നിയമത്തിന്റേയും പിന്തുണയുള്ള കാര്യം അര്‍ജന്റീന മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ ബിഷപ്പ് ഓസ്കാര്‍ ഓജീ ഓര്‍മ്മിപ്പിച്ചു. ഇത്തരമൊരു സങ്കീര്‍ണ്ണമായ വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കുന്ന നിയമസാമാജികരുടെ മേല്‍ പ്രത്യേക കൃപയുണ്ടാകണമെന്ന് പരിശുദ്ധ കന്യകാമാതാവിനോട്‌ ബിഷപ്പ് ഓജീ പ്രാര്‍ത്ഥിച്ചു. 13 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 14 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ മാതാപിതാക്കളുടെ സമ്മതം കൂടാതെ തന്നെ നടത്തുവാന്‍ നിയമപരമായി അനുവാദം നല്‍കുന്ന ബില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് അര്‍ജന്റീന പാര്‍ലമെന്റിന്റെ അധോസഭ പാസ്സാക്കിയത്. നിലവില്‍ ബലാല്‍സംഗം, മാതാവിന്റെ ജീവന് അപകടം എന്നീ സാഹചര്യങ്ങളില്‍ മാത്രമേ ഭ്രൂണഹത്യ നടത്തുവാന്‍ അര്‍ജന്റീനയിലെ നിയമങ്ങള്‍ അനുവദിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ജന്മദേശമായ അര്‍ജന്റീനയില്‍ കത്തോലിക്കാ സഭയ്ക്കു വിശിഷ്ട്ടമായ സ്ഥാനമുണ്ട്. അതിനാല്‍ അര്‍ജന്റീനയിലെ മെത്രാന്‍മാരുടെ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യമാണ് ലഭിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള ഒരു നീക്കത്തെ 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സെനറ്റ് പരാജയപ്പെടുത്തിയിരിന്നു. എന്നാല്‍ ഇത്തവണ ഈ ബില്‍ പാസ്സാക്കപ്പെടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-29-09:46:12.jpg
Keywords: അര്‍ജന്റീന
Content: 15134
Category: 1
Sub Category:
Heading: ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മാരോണൈറ്റ് പാത്രിയാർക്കീസിന് പാപ്പയുടെ കത്ത്
Content: ബെയ്റൂട്ട്: ബൈബിളില്‍ എഴുപതിലധികം തവണ പരാമര്‍ശിക്കപ്പെട്ട ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മാരോണൈറ്റ് പാത്രിയാർക്കീസിന് പാപ്പയുടെ കത്ത്. ക്രിസ്തുമസിൻറെ തലേന്ന്, ഡിസംബർ 24ന് പാത്രിയാര്‍ക്കീസ് ബെച്ചാര ബൌട്രോസിന് അയച്ച കത്തിലാണ് ലെബനോൻ ഉടനെ സന്ദർശിക്കുന്നതിനുള്ള തൻറെ ആഗ്രഹം മാർപാപ്പ ആവർത്തിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. ദേവദാരുക്കളുടെ നാടായ ലെബനോന്റെ ഉന്മേഷത്തെയും വിഭവസമൃദ്ധിയെയും ഇല്ലാതാക്കുന്ന സഹനങ്ങളും കഷ്ടപ്പാടുകളും തന്നെ അതീവ ആശങ്കയിലാഴ്ത്തുന്നുവെന്നും, ഇത് വേദനാജനകമാണെന്നും പാപ്പ കത്തില്‍ കുറിച്ചു. സമാധാനത്തിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിൻറെ സന്ദേശവും സമാധാനപരമായ സഹജീവനത്തിന്റെ സാക്ഷ്യവും ആയിരിക്കാനുമുള്ള അമൂല്യമായ അഭിലാഷം ലെബനോൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു കാണുന്നു. പൊതുജനത്തിന്റെ താല്പര്യം സംരക്ഷിക്കാൻ പാപ്പ ലെബനോന്റെ ഉത്തരവാദിത്വം പേറുന്നവരെ ആഹ്വാനം ചെയ്തു. സ്വാർത്ഥ താല്പര്യത്തിനു ശ്രമിക്കാതെ നാടിൻറെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഓർമ്മിപ്പിച്ചുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടുമാണ് പാപ്പ തന്റെ കത്ത് ചുരുക്കുന്നത്. വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമാണ് ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഇന്ന്‍ ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ലെബനോന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-29-12:47:26.jpg
Keywords: ലെബനോ
Content: 15135
Category: 22
Sub Category:
Heading: യൗസേപ്പ് - നൽമരണ മധ്യസ്ഥൻ
Content: കത്തോലിക്കാ വിശ്വാസ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പ് നൽമരണ മധ്യസ്ഥനാണ്. സഭാ പാരമ്പര്യമനുസരിച്ച് യൗസേപ്പ് യേശുവിൻ്റെയും മറിയത്തിൻ്റെയും കരങ്ങളിൽ കിടന്നാണ് മരിച്ചത്. ദൈവപുത്രൻ്റെയും ദൈവജനനിയുടെയും കരങ്ങളിൽ കിടന്നു മരിക്കുക എന്നത് ദൈവ കൃപയുടെ ഏറ്റവും വലിയ വരദാനമായും കത്തോലിക്കാ സഭ പാരമ്പര്യമനുസരിച്ചു " ഏറ്റവും നല്ല മരണവുമാണ്." സ്വർഗ്ഗത്തിലേക്കുള്ള മടക്കയാത്രയിൽ ഇത്രയും ഭാഗ്യപ്പെട്ട അവസരം ലഭിച്ച ഒരു വ്യക്തിയും ഈ ലോകത്തിലില്ല. ഈ വിശ്വാസമാണ് നൽമരണങ്ങളുടെ മധ്യസ്ഥനായി യൗസേപ്പ് പിതാവിനെ വണങ്ങാൻ കാരണം. തിരുസഭയിലെ രണ്ടു വേദപാരംഗതകരായ ( Doctors of the Church) വിശുദ്ധ ഫ്രാൻസീസ് ഡീ സാലസും വിശുദ്ധ അൽഫോൻസ് ലിഗോരിയും വി. യൗസേപ്പ് ദൈവസ്നേഹത്തിൽ മരിച്ചു എന്ന സത്യം ഉറപ്പിച്ചു പറയുന്നു. ഈ ലോക ജീവിതത്തിൽ ഇത്രമാത്രം ദൈവത്തെ സ്നേഹിച്ച ഒരു വിശുദ്ധന് തൻ്റെ കടമകൾ എല്ലാം നിർവ്വഹിച്ച ശേഷം ദൈവസ്നേഹത്തിലല്ലാതെ മരിക്കാനാവില്ല എന്നവർ പഠിപ്പിക്കുന്നു. "നിത്യ പിതാവ് നിന്നെ ഭരമേല്പിച്ച ജോലികളെല്ലാം നീ പൂർത്തിയാക്കി. സ്വർഗ്ഗസ്ഥനായ പിതാവ് നിൻ്റെ കരങ്ങളിൽ ഭരമേല്പിച്ച നിൻ്റെ പുത്രൻറെ കൈകളിൽ കിടന്നു ഈ ലോകം വിട്ടു പിതാവിൻ്റെ ഭവനത്തിലേക്കു തിരികെ പോകാൻ നിനക്കവസരം ലഭിച്ചു. എൻ്റെ ആത്മാവിനെയും നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു.” എന്നു വിശുദ്ധ യൗസേപ്പ് പിതാവിനെപ്പറ്റി ഫ്രാൻസീസ് സാലസ് എഴുതിയിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1014 നമ്പറിൽ മരണ നേരത്തു നമ്മൾ എങ്ങനെ ഒരുങ്ങണമെന്നു പഠിപ്പിക്കുന്നു: “നമ്മുടെ മരണമണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാൻ സഭ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായിൽ സഭ, " പെട്ടെന്നുള്ളതും മുൻകൂട്ടിക്കാണാത്തതുമായ മരണത്തിൽ നിന്ന്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ " എന്നു പ്രാർത്ഥിക്കുന്നു. നന്മ നിറഞ്ഞ മറിയമേ എന്ന ജപത്തിൽ "ഞങ്ങളെ മരണ സമയത്തു " ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്നു ദൈവമാതാവിനോടു യാചിക്കാനും സൗഭാഗ്യ പൂർണമായ മരണത്തിൻ്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിനു നമ്മെത്തന്നെ ഭരമേൽപിക്കാനും സഭ ആവശ്യപ്പെടുന്നു." (CCC 1014)
Image: /content_image/SocialMedia/SocialMedia-2020-12-29-16:26:19.jpg
Keywords: യൗസേപ്പ്