category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ശതാബ്ദി വർഷത്തിൽ തിരുഹൃദയദാസ സമൂഹത്തിൽ നിന്നും ഏഴ് ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു
Contentകോട്ടയം: കോട്ടയം അതിരൂപതയിലെ സന്ന്യാസസമൂഹമായ തിരുഹൃദയദാസ സമൂഹത്തിന്റെ (OSH) ശതാബ്ദി വർഷത്തിൽ ഏഴ് ഡീക്കന്മാർ ശുശ്രുഷാ പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് രാവിലെ തിരുഹൃദയകുന്ന് അശ്രമദേവാലയത്തിൽവച്ച് നടന്ന പട്ട ശുശ്രൂഷയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ.മാത്യു മൂലക്കാട്ടിന്റെയും, മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും കൈവയ്പ്പ് ശുശ്രൂഷവഴി കുമരകം പള്ളി ഇടവകാംഗമായ ഡീ.ജോൺസൺ ചെത്തികുന്നേൽ, പുന്നത്തറ പള്ളി ഇടവകാംഗമായ ഡീ.മാത്യു തേങ്ങനാട്ട്, എൻ.ആർ സിറ്റി പള്ളി ഇടവകാംഗമായ ഡീ. ജിതിൻ മയ്യാനിക്കൽ, പളിഞ്ഞാൽ പള്ളി ഇടവകാംഗമായ ഡീ.ലിന്റോ തണ്ടയിൽ, കള്ളാർ പള്ളി ഇടവകാംഗങ്ങളായ ഡീ. ബിബിൻ കുന്നേൽ, ഡീ. ജോബിഷ് തടത്തിൽ, മാലക്കല്ല് പള്ളി ഇടവകാംഗമായ ഡീ. അനീഷ് പുല്ലാട്ട് എന്നിവർ പൗരോഹിത്യം സ്വീകരിക്കുകയായിരുന്നു. പിതാക്കന്മാരോടാപ്പം OSH സുപ്പീരിയർ ഫാ. സ്റ്റീഫൻ മുരിയൻകോട്ടുനിരപ്പേലും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി. ഗ്രിഗോറിയസ് മാർ അപ്രേം, ഫാ.മൈക്കിൾ വെട്ടിക്കാട്ട്, ഫാ. മാത്യു കുഴിപ്പള്ളി, വൈദികർ, സിസ്റ്റേഴ്സ്, ഡീക്കന്മാരുടെ കുടുംബാഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-28 20:24:00
Keywordsഡീക്കന്മാർ
Created Date2020-12-28 20:24:36