category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രീമട്രിക് സ്കോളര്‍ഷിപ് വിതരണത്തിനു പുതിയ നിബന്ധനകള്‍ ഒഴിവാക്കണമെന്നു കെസിബിസി
Contentകൊച്ചി: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമട്രിക് സ്കോളര്‍ഷിപ് വിതരണത്തിനു പ്രതിസസന്ധി സൃഷ്ടിക്കുന്ന പുതിയ നിബന്ധനകള്‍ ഒഴിവാക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍. റേഷന്‍കാര്‍ഡിലെ വരുമാനവും രക്ഷാകര്‍ത്താവിന്റെ വരുമാനം സംബന്ധിച്ച സത്യവാങ്മൂലവും പരിഗണിച്ച് അനുവദിച്ചിരുന്ന സ്കോളര്‍ഷിപ് തുക പുതിയ നിബന്ധനകള്‍ മൂലം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ് വിതരണം സംബന്ധിച്ച് ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച ഉത്തരവിലും അതിനുശേഷം പ്രസിദ്ധീകരിച്ച രണ്ട് ഉത്തരവുകളിലും മുന്‍ വര്‍ഷങ്ങളിലും വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നില്ല. രക്ഷാകര്‍ത്താവ് സമര്‍പ്പിക്കുന്ന സത്യവാങ്ങ്മൂലവും റേഷന്‍കാര്‍ഡുമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതിയായ ഡിസംബര്‍ 31 ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എല്ലാവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതുമൂലം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും വരുമാന സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്. കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിര്‍ദേശം മനുഷ്യത്വപരമല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ് നിഷേധിക്കുന്നതിനുള്ള ശ്രമമാണോ ഇതിനു പിന്നിലുള്ളതെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആലോചനസമിതി യോഗം ആശങ്ക രേഖപ്പെടുത്തി. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകളിലെ ക്രിസ്ത്യന്‍, മുസ്‌ലീം, ജൈന!, ബുദ്ധ, സിക്ക്, പാഴ്സി എന്നീ വിഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിതരണം ചെയ്യുന്ന പ്രീമട്രിക് സ്കോളര്‍ഷിപ്പിന് 50 ശതമാനം മാര്‍ക്കും ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനവുമാണ് മാനദണ്ഡം. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാനതീയതി നേരത്തെ ഒക്ടോബര്‍ 31 ആയിരുന്നു. പിന്നീട് അത് നവംബര്‍ 30 ആയി ഭേദഗതി വരുത്തി. വീണ്ടും അത് ഡിസംബര്‍ 31 ആയി മാറ്റി. മുന്‍ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ പ്രധാനാധ്യാപകര്‍ 95 ശതമാനം അപേക്ഷകളും നേരത്തെ ഓണ്‍ലൈനായി അയച്ചു. അയച്ച അപേക്ഷകളെല്ലാം സ്കൂള്‍ ലോഗിനിലേക്ക് തിരിച്ചയയ്ക്കുകയാണെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുമായി ഒത്തുനോക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അയച്ചു കഴിഞ്ഞ മുഴുവന്‍ അപേക്ഷകളും ഇതോടെ പുനഃപരിശോധിക്കേണ്ട ഗതികേടിലാണ് പ്രധാനാധ്യാപകര്‍. സ്കൂള്‍ ലോഗിനിലേക്ക് തിരിച്ചയയ്ക്കുമെന്നു പറഞ്ഞ അപേക്ഷകള്‍ നാളിതുവരെ അയച്ചിട്ടുമില്ല. പ്രശ്നപരിഹാരത്തിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസകമ്മീഷന്‍ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്കും ദേശീയ ന്യൂനപക്ഷ കമ്മീഷനും കത്തയച്ചു. വിദ്യാഭ്യാസ കമ്മീഷന്‍ ആലോചനായോഗത്തില്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷനായിരുന്നു. കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-29 06:51:00
Keywordsകെ‌സി‌ബി‌സി
Created Date2020-12-29 06:51:43