Contents

Displaying 14781-14790 of 25128 results.
Content: 15136
Category: 1
Sub Category:
Heading: 2021 ചൈനയിലും ഇന്ത്യയിലും ക്രൈസ്തവര്‍ക്ക് പീഡന കാലമാകും? അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്
Content: ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം 2021-ല്‍ ചൈനയിലും, ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ‘ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് അജണ്ടക്ക് നിരക്കാത്തതെല്ലാം ഇല്ലാതാക്കുന്ന നടപടികള്‍ ശക്തമാക്കിക്കഴിഞ്ഞതായും ആസൂത്രിതമായ എതിര്‍പ്പിലൂടെ തങ്ങള്‍ക്കിത് സാധ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചൈനീസ്‌ ഭരണകൂടമെന്നും പറയുന്നു. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി ദേവാലയങ്ങളാണ് ഈ വര്‍ഷം ചൈനയില്‍ അടച്ചുപൂട്ടപ്പെട്ടത്. നിരീക്ഷണ കാമറ ഘടിപ്പിച്ച സര്‍ക്കാര്‍ അംഗീകൃത ദേവാലയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരായി ചൈനയില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ‘ബോബ് ഫു’ വിന്റെ കുടുംബത്തിന് അമേരിക്കയില്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പേരില്‍ ചൈനയിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയിലെ അംഗങ്ങളായ വിശ്വാസികള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ബോബ് ഫു ആരോപിച്ചിരുന്നു. ദേവാലയങ്ങളിലേയും ഭവനങ്ങളിലേയും കുരിശുകള്‍ നിര്‍ബന്ധപൂര്‍വ്വം മാറ്റിയത് ഇതിന്റെ ഭാഗമാണെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഏതാണ്ട് മൂവായിരത്തോളം പേരടങ്ങുന്ന ഹിന്ദുത്വവാദികള്‍ മൂന്നു ഗ്രാമങ്ങളിലെ ക്രൈസ്തവരെ ആക്രമിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ട് ചൈനക്ക് പുറമേ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൈനയില്‍ കമ്മ്യൂണിസ്റ്റു ഭരണത്തിന്റെ കീഴിലും, ഇറാനിലും, മലേഷ്യയിലും ഇസ്ലാമിന്റെ കീഴിലും ഇന്ത്യയില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളുടെ കീഴിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യുട്ടീവ്‌ പോള്‍ റോബിന്‍സണ്‍ പറഞ്ഞു. ‘ഇന്ത്യാസ് അലയന്‍സ് ഡിഫന്‍സ് ഫ്രീഡം’ (എ.ഡി.എഫ്)ന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പത്തുമാസങ്ങളില്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട 218 സംഭവങ്ങള്‍ ഉണ്ടായപ്പോള്‍, ഈ വര്‍ഷം ഇതേ കാലയളവില്‍ 225 സംഭവങ്ങളാണ് അരങ്ങേറിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-29-15:57:10.jpg
Keywords: പീഡന, ഇന്ത്യ
Content: 15137
Category: 1
Sub Category:
Heading: അഭയ കേസില്‍ കണ്ടില്ലെന്ന് നടിക്കുന്ന 5 യാഥാര്‍ത്ഥ്യങ്ങള്‍
Content: സി. അഭയ ആത്മഹത്യ ചെയ്തതുതന്നെയാണെന്ന് ഞാൻ പൂർണ്ണമായും കരുതുന്നില്ലെങ്കിലും, സിബിഐ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളവരും ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരുമല്ല പ്രതികൾ എന്ന് നൂറുശതമാനവും ഉറപ്പുണ്ട്. ഇരുപത്തെട്ട് വർഷം മുമ്പ് ചെറുപ്രായത്തിൽ മരണപ്പെട്ട സി. അഭയയ്ക്ക് സംഭവിച്ചതിനെ ഓർത്ത് ദുഃഖിക്കുന്നതോടൊപ്പം, ഇപ്പോൾ നിരപരാധികളായ രണ്ടുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും അവഹേളിക്കപ്പെടുന്നതിലും ദുഃഖിക്കുന്നു. #{black->none->b->ഒരു അപേക്ഷ: ‍}# എന്നെങ്കിലുമൊരിക്കൽ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെയും കുറ്റാന്വേഷണ സംവിധാനങ്ങളുടെയും വിശ്വാസ്യത ഏറ്റവും മോശമായ രീതിയിൽ ചോദ്യം ചെയ്യാൻ കാരണമാക്കും എന്നുറപ്പുള്ള ഈ കേസിലെ യുക്തിയുടെ വെളിച്ചത്തിലുള്ള എന്റെ വിശകലനങ്ങളെ വെറും ന്യായീകരണങ്ങളും, വർഗ്ഗീയ ചിന്തകളുടെ വെളിച്ചത്തിലുള്ളതും എന്ന് വിലയിരുത്തി മുൻവിധിയോടെ സമീപിക്കാതിരിക്കാൻ അപേക്ഷ. ഒന്നിനെയും, ആരെയും വെള്ളപൂശേണ്ട ആവശ്യം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. സാമാന്യയുക്തിയുടെ പിൻബലമില്ലാതെയുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നും വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ കുറ്റവാളികളല്ല എന്ന് ഞാൻ കരുതാൻ അടിസ്ഥാനപരമായ അഞ്ച് കാരണങ്ങളുണ്ട്. #{green->none->b->കന്യാത്വ പരിശോധനയും, ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയും ‍}# സി. അഭയയുടെ കൊലപാതകത്തിന് കാരണമായി എന്ന് സിബിഐ വിശദീകരിക്കുന്ന, മൂന്നുപേർ തമ്മിലുള്ള ലൈംഗിക ബന്ധം അന്നേദിവസം സംഭവിച്ചതാണെന്ന് സ്ഥാപിക്കാൻ അവർ ഉയർത്തിയിരിക്കുന്ന വാദങ്ങളിൽ പ്രധാനമാണ് കുറ്റാരോപിതയായ സന്യാസിനി കന്യകയല്ല എന്ന വാദം. അതിനായി കന്യാത്വ പരിശോധന നടത്തപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു പ്രത്യേക ദിവസം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് സ്ഥാപിക്കാൻ പിൽക്കാലത്ത് നടത്തിയ ഒരു വിർജിനിറ്റി ടെസ്റ്റ് ലോകത്തിൽ ഒരു നീതിപീഠവും മതിയായ തെളിവായി പരിഗണിക്കില്ല എന്നുള്ളത് ഒരു കാര്യം. ഒരിടത്തും ഒരു സ്ത്രീയെ നിർബന്ധിതമായി കന്യാത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിയമം അനുവദിക്കുകയുമില്ല. നിർബ്ബന്ധമായാണ് അത് ചെയ്തതെങ്കിൽ ആ വ്യക്തിക്ക് നിയമത്തിന്റെ വഴി സ്വീകരിക്കാവുന്നതാണ്. കാരണം, ലൈംഗികത എന്നുള്ളത് അങ്ങേയറ്റം സ്വകാര്യമായ കാര്യമാണ്... അതവിടെ നിൽക്കട്ടെ, പറഞ്ഞുവന്ന വിഷയത്തിലേക്ക് വരാം. ഇവിടെ നിയമം നിർബ്ബന്ധിച്ചില്ലെങ്കിലും, നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നിട്ടും കുറ്റാരോപിതയായ സന്യാസിനി വിർജിനിറ്റി ടെസ്റ്റ് നടത്താൻ സന്നദ്ധയായി. ഇത് വായിക്കുന്ന സ്ത്രീകൾ ചിന്തിക്കുക. ഇത്തരമൊരു സാഹചര്യവും, തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടായാൽ നിങ്ങൾ കന്യകയല്ല എന്നുണ്ടെങ്കിൽ പരിശോധനയ്ക്ക് തയ്യാറാകുമോ? അതേസമയം, കന്യകയാണെന്ന് ഉറപ്പുണ്ടെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വൈദ്യശാസ്ത്രം തന്നെ സഹായിക്കും എന്ന് ആരും കരുതുകയും ചെയ്യും. ഇവിടെയും അതാണ് സംഭവിച്ചത് എന്ന് ന്യായമായും ചിന്തിക്കാം. ഹൈമനോപ്ലാസ്റ്റി അഥവാ, കന്യാചർമ്മം വച്ചുപിടിപ്പിക്കൽ സർജ്ജറി നടത്തിയിട്ടുണ്ടെങ്കിൽ പരിശോധനയ്ക്ക് സധൈര്യം വരാമല്ലോ എന്നതാവാം ഒരു പ്രധാന ചോദ്യം. ഹൈമനോപ്ലാസ്റ്റി എന്നത് പ്ലാസ്റ്റിക്‌സർജ്ജറി വിഭാഗത്തിൽ പെടുന്ന സർജ്ജറിയാണ്. കഴിവുറ്റ ഒരു പ്ലാസ്റ്റിക് സർജ്ജനും മികച്ച സാങ്കേതിക സംവിധാനങ്ങളും ആ സർജറിക്ക് ആവശ്യമാണ്. കുറ്റാരോപിത അത് ചെയ്തു എന്നുപറയുന്ന കാലങ്ങളിൽ വിദേശരാജ്യങ്ങളിൽ മാത്രമേ ഹൈമനോപ്ലാസ്റ്റി ചെയ്യാനുള്ള സൗകര്യമുള്ളൂ. ഹൈമനോപ്ലാസ്റ്റി ചെയ്തിട്ടുണ്ടെങ്കിൽ ഏത് ഡോക്ടർ, എവിടെ വച്ച് ചെയ്തു എന്ന് കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, അപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ വിദഗ്ധരായ മെഡിക്കൽ സംഘത്തിന് അത് തിരിച്ചറിയാൻ കഴിയുമെന്നിരിക്കെ, അത്തരമൊരു വിദഗ്ധ പരിശോധന നടത്താൻ കോടതി തയ്യാറായിട്ടില്ല. ആദ്യ ടീം ആലപ്പുഴ മെഡിക്കൽകോളേജിൽ വച്ച് നടത്തിയ കന്യാത്വ പരിശോധനയ്ക്കപ്പുറം മറ്റൊരു പരിശോധനയും നടന്നിട്ടില്ല. ആദ്യ പരിശോധനയെ തുടർന്ന് സിബിഐ മുന്നോട്ടുവച്ച ഹൈമനോപ്ലാസ്റ്റി എന്ന ആശയത്തെ 2009 ലെ ജസ്റ്റിസ് ഹേമയുടെ വിധിന്യായം പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ ഇക്കാര്യത്തിന്റെ അടിസ്ഥാന രാഹിത്യം വെളിപ്പെടുത്താൻ കഴിയുന്ന വിദഗ്ധ പരിശോധനയ്ക്ക് താൻ സന്നദ്ധയാണെന്ന് കുറ്റാരോപിത കോടതിയെ അറിയിച്ചിട്ടുള്ളതായും വിധിന്യായത്തിൽ പറയുന്നുണ്ട്. #{blue->none->b-> ഹൈമനോപ്ലാസ്റ്റി ആരുടെ ആവശ്യമാണ്? ‍}# ഒരു സ്ത്രീ കന്യകയാണെന്ന് തെളിയിക്കാൻ കന്യാചർമ്മം ആവശ്യഘടകമല്ല എന്ന് സാമാന്യവിവരമുള്ള സ്ത്രീകൾ എങ്കിലും മനസിലാക്കിയിരിക്കും. കാരണം, ഒരു സ്ത്രീയുടെ കന്യാചർമ്മം നഷ്ടപ്പെടാൻ പല കാരണങ്ങളുണ്ട്. കഠിനാധ്വാനമോ, സ്പോർട്ട്സ് ആക്ടിവിറ്റികളോ, ചില മെഡിക്കൽ പരിശോധനകളോ, സ്വയംഭോഗമോ ഒരു സ്ത്രീയുടെ കന്യാചർമ്മത്തിന് പരിക്കേൽപ്പിക്കാം. അങ്ങനെയിരിക്കെ, താൻ കന്യകയല്ല എന്ന് സ്ഥാപിക്കാൻ കന്യാചർമ്മം ഇല്ല എന്നുള്ള ഒരു കാരണം കൊണ്ട് ആർക്കും സാധിക്കില്ല എന്ന് ഏതൊരാൾക്കും ചിന്തിക്കാവുന്നതേയുള്ളൂ. മറിച്ചുള്ള വാദം ഇന്ത്യയിലെന്നല്ല ലോകത്ത് ഒരിടത്തുള്ള കോടതികളിലും നിലനിൽക്കുകയുമില്ല. മാത്രവുമല്ല, അത്തരത്തിൽ ഹൈമനോപ്ലാസ്റ്റി ചെയ്തു എന്നിരിക്കട്ടെ, അത് വിദഗ്ധനായ ഒരു ഫൊറൻസിക്ക് സർജ്ജന് കണ്ടെത്താൻ കഴിയുകയും ചെയ്യും. ചില വിദേശരാജ്യങ്ങളിലെ കുലസ്ത്രീകൾ മണ്ടന്മാരായ തങ്ങളുടെ പുതു ഭർത്താക്കന്മാരെ താൽക്കാലികമായി പറ്റിക്കാൻ ചെയ്യുന്ന പൊടിക്കൈ ആണ് ഹൈമനോപ്ലാസ്റ്റി എന്നാണ് കേട്ടിട്ടുള്ളത്. ഇവിടെ മൂന്ന് പ്രതികളെ ഒത്തുകിട്ടിയ സിബിഐ മൂവരെയും ചേർത്ത് അനാശാസ്യം എന്ന ഒരു തിയറിയുണ്ടാക്കി അത് കോടതിയിൽ അവതരിപ്പിക്കാൻ പറ്റിയരീതിയിൽ പൊലിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി കുറ്റാരോപിതയുടെ കന്യാത്വം എന്നത് ഒരു ചർച്ചാവിഷയമാക്കി മാറ്റി. കന്യാത്വ പരിശോധന എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോൾ സ്വപ്നത്തിൽപ്പോലും കുറ്റാന്വേഷകർ ചിന്തിച്ചിട്ടുണ്ടാവില്ല, അവർ അതിന് സന്നദ്ധയാകുമെന്ന്. എങ്കിലും അന്ന് നാല്പത്തഞ്ച് വയസ് പ്രായമുണ്ടായിരുന്ന കുറ്റാരോപിതയ്ക്ക് കന്യാചർമ്മം ഉണ്ടാവില്ല എന്ന് അവർ കരുതി. എന്നാൽ, മറിച്ചാണ് സംഭവിച്ചത്. അവർ കന്യാചർമ്മം ഉൾപ്പെടെയുള്ള എല്ലാ അടയാളങ്ങളോടും കൂടിയ കന്യകയായിരുന്നു. തോൽവി സമ്മതിക്കുക മാത്രമായിരുന്നു സിബിഐക്ക് മുന്നിലുണ്ടായിരുന്ന മാന്യമായ ഒരേയൊരുവഴി. പക്ഷെ ആ തോൽവിക്ക് വലിയ വില കൊടുക്കേണ്ടിവരുമായിരുന്നു. മുമ്പ് രണ്ട് സിബിഐ സംഘങ്ങൾ വന്ന് തോറ്റുമടങ്ങിയശേഷം പിന്നീട് വന്ന ടീം അതിലും ദയനീയമായി തോൽക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ അവർക്ക് എളുപ്പമായിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. തോൽവി സമ്മതിക്കാതിരിക്കാൻ അവരിൽ ആരുടെയോ കുബുദ്ധിയിൽ തെളിഞ്ഞ ആശയമായിരിക്കണം ഹൈമനോപ്ലാസ്റ്റി. ഹൈമനോപ്ലാസ്റ്റി നടന്നിരിക്കുക എന്നുള്ളത് സിബിഐയുടെ മാത്രം ആവശ്യമായിരുന്നു എന്ന് ഉറപ്പ്. അല്ലാത്തപക്ഷം അവർ മെനഞ്ഞെടുത്ത തിയറി പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് തുറന്ന് സമ്മതിച്ച് കുറ്റാരോപിതരെ സ്വതന്ത്രരാക്കി കേരളം വിടേണ്ടി വരുമായിരുന്നു. എന്നാൽ, ഇതേ ചോദ്യം തിരിച്ചു ചോദിക്കാവുന്നതുമാണ്. സിബിഐ കൊണ്ടുവന്ന തിയറി വാസ്തവ വിരുദ്ധമെന്ന് സ്ഥാപിക്കാൻ കുറ്റാരോപിത കന്യകയാണെന്ന് വരുത്തിത്തീർക്കുന്നതുവഴി സാധിക്കുകയില്ലേ, എന്ന്. അങ്ങനെയൊരു വിദൂര സാധ്യതയുണ്ട്. എന്നാൽ, അക്കാലത്ത് ഇന്ത്യയിൽ ഇത്തരം സങ്കീർണ്ണമായ പ്ലാസ്റ്റിക്ക് സർജ്ജറി നടത്താൻ സാധിക്കുമായിരുന്നില്ല എന്നിരിക്കെ, വിദേശയാത്ര നടത്തിയിട്ടില്ലാത്ത കുറ്റാരോപിത എങ്ങനെ അത് ചെയ്തു എന്ന് വെളിപ്പെടുത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. വിദഗ്ധ പരിശോധനകൾക്ക് കുറ്റാരോപിത സന്നദ്ധത അറിയിച്ചിട്ടും, പ്രതിഭാഗം വക്കീൽ അത് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാൻ പ്രോസിക്ക്യൂഷനോ കോടതിയോ തയ്യാറാകാത്തതിനുള്ള കാരണവും അവർ യഥാർത്ഥ കന്യകയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പിടിച്ചുനിൽക്കാനാവില്ല എന്നതുകൊണ്ടാവണം. സിബിഐയുടെ കൽപ്പിത കഥയിലെ ഏറ്റവും വലിയ മിഥ്യയാണ് ഹൈമനോപ്ലാസ്റ്റി എന്ന തിരിച്ചറിവാണ് കുറ്റാരോപിതർ നിരപരാധികളാണ് എന്നുറപ്പിക്കാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം ഇതേ ആശയം ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ അവതരിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയോടും, ക്രൈസ്തവ സന്യാസത്തോടും യാതൊരു മമതയുമില്ലാത്ത അനേകർ ഈ ദിവസങ്ങളിൽ ഹൈമനോപ്ലാസ്റ്റി എന്ന സാങ്കൽപ്പിക സിദ്ധാന്തത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വരുന്നത് ശ്രദ്ധിച്ചു. കോടതിയെയും സിബിഐയെയും ഇത്രമാത്രം അവിശ്വസിക്കാമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. നീതിന്യായ വ്യവസ്ഥിതിയിലും കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്ന ഞാൻ അതെല്ലാം മിഥ്യയാണെന്ന് എന്റെ മനസിനെത്തന്നെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി ആരെ കുരുതികൊടുക്കാനും മടിയില്ലാത്ത കാട്ടാളന്മാരായി നമുക്കിടയിൽ പലരും മാറിക്കഴിഞ്ഞിരിക്കുന്നു. ഒരുകാര്യം ഉറപ്പ്, ഞാൻ ഉറച്ചുവിശ്വസിക്കുന്നതുപോലെ, കുറ്റാരോപിതർ നിരപരാധികളാണെങ്കിൽ അവരുടെയും അവർക്കുവേണ്ടിയും ഈ ദിവസങ്ങളിൽ ഭൂമിയിൽ വീണുകൊണ്ടിരിക്കുന്ന കണ്ണീർ സമീപഭാവിയിൽ അനേകരുടെ ജീവിതത്തിൽ കനത്ത തിരിച്ചടികൾ സമ്മാനിക്കും. NB: ഈ ഒരു കാരണംകൊണ്ടുമാത്രമല്ല അഭയ കേസിലെ കുറ്റാരോപിതർ നിരപരാധികളെന്ന് ഞാൻ കരുതുന്നത്. എന്റെ യുക്തിക്ക് മുന്നിൽ ഉയർന്നുനിൽക്കുന്ന മറ്റു ചില ചോദ്യചിഹ്നങ്ങൾകൂടിയുണ്ട്. ആവശ്യമെങ്കിൽ വഴിയേ അവയും വിശദീകരിക്കുന്നതാണ്‌. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-12-29-21:15:42.jpg
Keywords: അഭയ
Content: 15138
Category: 1
Sub Category:
Heading: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ബെലാറസ് ആര്‍ച്ച് ബിഷപ്പ് സ്വദേശത്ത് തിരിച്ചെത്തി
Content: മോസ്കോ: നാലുമാസത്തെ നിര്‍ബന്ധിത നാടുകടത്തലിനു ശേഷം ബെലാറസിലേ മിൻസ്ക് & മഹ്ലിയോ ആർച്ച് ബിഷപ്പ് തദേവുസ് കോണ്ട്രൂസ്യൂവിച്ച്സ് ജന്മദേശത്ത് തിരിച്ചെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ബെലാറസ് മണ്ണിനെ മുട്ടുകുത്തി ചുംബിച്ച ശേഷം തലസ്ഥാന നഗരമായ മിന്‍സ്കിലെത്തിയ ആര്‍ച്ച് ബിഷപ്പ് മിന്‍സ്കിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രിസ്തുമസ്സ് കുര്‍ബാന അര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടേയും, അപ്പസ്തോലിക ന്യൂണ്‍ഷോ മോണ്‍. ആന്റെ ജോസിക്കിന്റേയും ഇടപെടലാണ് മോണ്‍. കോണ്ട്രൂസ്യൂവിച്ച്സിന്റെ തിരിച്ചുവരവിന് കളമൊരുക്കിയത്. സ്വന്തം രാഷ്ട്രത്തിനെതിരെ വിദേശശക്തികളുമായി കൂടിയാലോചന നടത്തി എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പുറത്താണ് ഇക്കഴിഞ്ഞ നാലു മാസങ്ങളായി അദ്ദേഹത്തെ ബെലാറസിലേക്ക് പ്രവേശിക്കുന്നത് ഭരണകൂടം തടഞ്ഞത്. മിന്‍സ്കിലെത്തിയ ഉടന്‍തന്നെ മെത്രാപ്പോലീത്ത ‘മോസ്റ്റ്‌ ഹോളി നെയിം ഓഫ് മേരി’ കത്തീഡ്രല്‍ പരിസരത്ത് പത്രസമ്മേളനം വിളിച്ചു. “ഇതെന്റെ ദേശമാണ്‌. “ഞാന്‍ ഇവിടെയാണ് വളര്‍ന്നത്. ബെലാറസിനെതിരെ ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ബെലാറസിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇനിയും ഞാന്‍ അങ്ങിനെതന്നെ ചെയ്യും” നിറഞ്ഞ കണ്ണുകളോടെ വികാരാധീനനായി മെത്രാപ്പോലീത്ത പറഞ്ഞു. പോളണ്ടിലായിരുന്ന സമയത്ത് തന്റെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ധ്യാനങ്ങളും, കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നും, തന്റെ പരിപാടികള്‍ 40,000 ആളുകള്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ബെലാറൂസ് വിദേശ മന്ത്രാലയവും, നണ്‍ഷ്യേച്ചറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മോണ്‍. കോണ്ട്രുസിയവിക്സിന്റെ തിരിച്ചു വരവ് സാധ്യമായത്. തന്റെ തിരിച്ചുവരവിന് കാരണക്കാരായവര്‍ക്ക് നന്ദി പറയുവാനും മെത്രാപ്പോലീത്ത മറന്നില്ല. ഡിസംബര്‍ 24ന് മെട്രോപ്പൊളിറ്റന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ബെലാറൂസിലെ അപ്പസ്തോലിക നണ്‍സിയോ ആന്റെ ജോസി, മിന്‍സ്ക്-മോഗിലേവ് അതിരൂപതാ വികാര്‍ ജെനറാല്‍ ജുരിജ് കൊസോബുട്സ്കി തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി. ഓണ്‍ലൈനിലൂടെ തത്സമയ സംപ്രേഷണം ചെയ്ത കുര്‍ബാന നാലായിരത്തോളം ആളുകളാണ് കണ്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-30-00:04:30.jpg
Keywords: ബെലാറ
Content: 15139
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ പരാതി: തുടര്‍ നടപടി വൈകിപ്പിക്കുന്നു
Content: ചങ്ങനാശേരി: ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാ തല സിറ്റിംഗുകളില്‍ തുടര്‍ നടപടികളും പരിഹാരനിര്‍ദേശങ്ങളും വൈകുന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ െ്രെകസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യുനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ െ്രെകസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകള്‍ ലഭിക്കുകയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന ന്യുനപക്ഷ കമ്മീഷന്‍ പോലും സ്വജന പക്ഷപാതത്തിന്റെയും മത വിവേചനത്തിന്റെയും കേന്ദ്രമായി മാറിയത് അനീതിയാണെന്നും വിമര്‍ശനമുണ്ട്. ഇത്തരം നീതിനിഷേധത്തില്‍ ഇടപെടല്‍ അടിയന്തരമായുണ്ടാകണമെന്നും നടപടികള്‍ വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ കേന്ദ്രം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-12-30-07:56:52.jpg
Keywords: 80:20, ന്യൂന
Content: 15140
Category: 18
Sub Category:
Heading: യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ പൊതു സമൂഹത്തിന്റെ സമ്പത്ത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: യഥാര്‍ത്ഥ ദൈവവിശ്വാസികള്‍, അവര്‍ വസിക്കുന്ന ദേശത്തെ പൊതു സമൂഹത്തിന്റെ സമ്പത്താണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ അല്മായ ഫോറം ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ മത സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസികള്‍ മനുഷ്യസ്നേഹത്തില്‍ ജീവിതം ക്രമീകരിക്കുകയും രാജ്യസ്നേഹികളായി ഭാരത സംസ്കാരത്തിന്റെ ഭാഗമാകുകയും ചെയ്യണം. ഭാഷ, സംസ്കാരം, മതവിശ്വാസം എന്നിവ വ്യത്യസ്തമായാലും വൈവിധ്യമാര്‍ന്ന ഭാരത സംസ്കാരത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടു രാജ്യ പുരോഗതിക്കായി പരിശ്രമിക്കണം. ദൈവസ്നേഹം മനുഷ്യസ്നേഹത്തിലൂടെ പ്രകാശിപ്പിക്കാന്‍ ഈശ്വര വിശ്വാസികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പരിപാടിയില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെയും കലാ സാംസ്കാരിക രംഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷനായിരുന്നു. ജസ്റ്റീസ് സി. കെ. അബ്ദുള്‍ റഹീം, സ്വാമി ശിവ സ്വരൂപാനന്ദ, എം.പി. ജോസഫ്, ഇമാം ഫൈസല്‍ അസ്ഹരി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, വി.വി. അഗസ്റ്റിന്‍, ജോസ് വിതയത്തില്‍, തോമസ് പാറക്കല്‍, ബാബു ജോസഫ്, ഈശാനന്‍ നമ്പൂതിരി, സിബി വാണിയപുരക്കല്‍, ഡോ. ലിസി ജോസ്, സാബു ജോസ്, ഡെന്നി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആന്റണി പൈനുതറ, മേഴ്സി ടീച്ചര്‍, ബെന്‍സി ബേബി, സൈജി ജോളി, ലക്സി ജോയ്, റാണി മത്തായി, എല്‍സ ജേക്കബ് എന്നിവരെ കര്‍ദ്ദിനാള്‍ ആദരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-30-08:06:31.jpg
Keywords: ദൈവ
Content: 15141
Category: 1
Sub Category:
Heading: നൈജീരിയയില്‍ മെത്രാനെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി: പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് അതിരൂപത
Content: അബൂജ: കിഴക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒവ്വേരി അതിരൂപത സഹായ മെത്രാനേയും ഡ്രൈവറേയും ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഡിസംബര്‍ 27 രാത്രിയില്‍ ബിഷപ്പ് മോസസ് ചിക്വേയും അദ്ദേഹത്തിന്‍റെ ഡ്രൈവറും തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം ഒവ്വേരി അതിരൂപതാ ചാന്‍സിലര്‍ മോണ്‍. അല്‍ഫോന്‍സസ് ഒഹയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും മോചനത്തിനായി അതിരൂപത പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. മെത്രാന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതില്‍ ആശങ്കയറിയിച്ചുകൊണ്ടും, അതിരൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും നിരവധി കത്തുകളാണ് രാജ്യത്തിനകത്തും പുറത്തും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന്‍ ഒബിന്നാ മെത്രാപ്പോലീത്ത വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒവ്വേരിയിലെ തന്റെ ഭവനം സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയ്ക്കു നഗരഭാഗത്ത് നിന്നും രണ്ടു മൈല്‍ അകലെവെച്ചാണ് ബിഷപ്പ് ചിക്വെയേയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയത്. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും അസ്സംപ്ടാ കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ക്വിക്ക് ഇന്റര്‍വെന്‍ഷന്‍ ടീം (ക്വിറ്റ്‌), ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ് (എ.കെ.യു) എന്നീ രണ്ടു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. ഫാ. വലന്റൈന്‍ എസീഗു എന്ന കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു മെത്രാനും തട്ടിക്കൊണ്ടുപോകലിന് ഇരയായിരിക്കുന്നതെന്ന വസ്തുത വിശ്വാസികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2019 ഒക്ടോബറിലാണ് അന്‍പത്തിമൂന്നുകാരനായ ബിഷപ്പ് ചിക്വെ ഒവ്വേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനാകുന്നത്. തട്ടിക്കൊണ്ടുപോകല്‍ നൈജീരിയയില്‍ പതിവാണെങ്കിലും മെത്രാനെ തട്ടിക്കൊണ്ടുപോയത് രാജ്യത്തെ സുരക്ഷ എത്രമാത്രം മോശമായ അവസ്ഥയിലാണെന്നതിന്റെ തെളിവാണെന്ന്‍ ആര്‍ച്ച് ബിഷപ്പ് ഒബിന്നാ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സഹനങ്ങളില്‍ നിന്നും തങ്ങളും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും, ഞങ്ങള്‍ വഹിക്കുന്ന സാക്ഷ്യത്തിന്റെ ഒരു ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസ സഭകളും, രൂപതകളും മോചനദ്രവ്യം നല്‍കുമെന്ന ചിന്തയാണ് കത്തോലിക്കാ വൈദികരും, കന്യാസ്ത്രീകളും തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-30-08:31:04.jpg
Keywords: നൈജീ
Content: 15142
Category: 1
Sub Category:
Heading: ജനനതീയതി ഡിസംബര്‍ 25: എന്നാല്‍ ക്രിസ്തുവിന്റെ മരണദിനം സഭ കൃത്യമായി പ്രഖ്യാപിയ്ക്കാത്തത്‌ എന്തുകൊണ്ട്‌?
Content: ആദിമ കാലഘട്ടത്തില്‍ പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ക്രിസ്തുവിന്റെ മരണദിവസത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും രൂപപ്പെട്ടപ്പോള്‍ വിശുദ്ധ ഇരണേവൂസ്‌ അതിന്‌ ഒരു മാദ്ധ്യസ്ഥ്യം വഹിക്കുകയുണ്ടായി. ഇരണേവൂസ്‌ പിതാവിന്റെ തീരുമാനം ഇപ്രകാരമായിരുന്നു. ഈശോയുടെ ഉത്ഥാനതിരുനാള്‍ (ഈസ്റ്റര്‍) എന്ന് ആഘോഷിക്കുന്നു അതിന്റെ മൂന്ന്‌ ദിവസം മുമ്പാണല്ലോ ഈശോ മരിക്കുന്നത്. അതുകൊണ്ട്‌ ഒരു നിശ്ചിത ദിവസം എന്ന് മാറ്റിയിട്ടു പശ്ചാത്യ പൗരസ്ത്യ സഭകള്‍ക്ക്‌ പൊതുവായ ഒരു കാര്യം മാനദണ്ഡമായിട്ടെടുത്തു; അതാണ്‌ എക്കിനോസ്‌. ഭുമധ്യരേഖയ്ക്ക് നേര്‍മുകളില്‍ സൂര്യന്‍ വരുകയും, പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമാകുന്ന അവസ്ഥയുമാണ്‌ എക്കിനോസ്‌ എന്ന് പറയുന്നത്‌, പശ്ചാത്യസഭയ്ക്കും പൗരസ്ത്യസഭയ്ക്കും പൊതുവായ സങ്കൽപ്പം ഇതാണ്‌. അതുകൊണ്ട്‌ ഇതു സംഭവിക്കുന്നത്‌ മാര്‍ച്ച 21ആണ്‌. മാര്‍ച്ച്‌ 21 കഴിഞ്ഞുവരുന്ന വെളുത്തവാവിന്റെ പിറ്റേ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു എന്ന്‌ വി. ഇരണേവൂസ്‌ തീരുമാനിച്ചു, ആ തീരുമാനമാണ്‌ ഈസ്റ്ററിന്റെ തീയതി നിര്‍ണയിക്കാന്‍ ഇപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്‌. ഈശോ മരിച്ച കൃത്യമായ തീയതി അനേകം ഗവേഷണങ്ങളിലൂടെ പണ്ഡിതന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌, ഏപ്രില്‍ ഏഴാം തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നുമണി സമയത്താണ്‌ ഈശോ മരിച്ചത്‌ എന്ന്‌ അവര്‍ വിലയിരുത്തുന്നു. എങ്കിലും ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. #{black->none->b->കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-12-30-09:32:45.jpg
Keywords: ?
Content: 15143
Category: 14
Sub Category:
Heading: ഈ വർഷം യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച റെക്കോർഡ് ഗ്രീസിന് സ്വന്തം
Content: തെസ്സലോനിക്ക: ഈ വർഷം ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച നേട്ടം ഗ്രീസിലെ തെസ്സലോനിക്ക നഗരം സ്വന്തമാക്കിയതായി ഗ്രീക്ക് മാധ്യമങ്ങള്‍. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ന്യൂവല്ലേയിലെ, സ്റ്റാർവോസ് നിയാർക്കോസ് ഫൗണ്ടേഷൻ സാംസ്കാരിക കേന്ദ്രത്തിലാണ് പുൽക്കൂട് പ്രദർശിപ്പിക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്ത ഗ്രീക്ക് കലാകാരനായ വാസിലസ് മിച്ചേലിഡസാണ് ഇത് നിർമ്മിച്ചത്. 50 മീറ്റർ വീതിയിൽ വ്യാപിച്ചുകിടക്കുന്ന പുല്‍ക്കൂടിന്റെ നീളം 15 മീറ്ററാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് സാംസ്കാരിക കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങൾ ഈ മാസം ആദ്യം തന്നെ രാജ്യത്തു തുടങ്ങിയിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഏഥൻസിലെ പ്രശസ്തമായ ഒമോണിയ സ്ക്വയര്‍ ദീപാലംകൃതമായതായി. ദീർഘനാളായി ഇവിടെ വെളിച്ചം പോലും ഇല്ലായിരുന്നുവെന്നും എന്നാൽ ഇത്തവണ ആവശ്യമായ അലങ്കാരങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും മേയർ കോസ്റ്റാസ് ബകോജിയാനിസ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-30-09:54:47.jpg
Keywords: ഗ്രീസി, പുൽക്കൂ
Content: 15144
Category: 9
Sub Category:
Heading: വർഷാവസാന പുതുവത്സര ശുശ്രൂഷകളുമായി സെഹിയോൻ നൈറ്റ് വിജിൽ നാളെ
Content: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടന്നുവരുന്ന നൈറ്റ്‌ വിജിൽ വർഷാവസാനവും പുതുവത്സരവും പ്രമാണിച്ച്‌ നാളെ 31ന് വ്യാഴാഴ്ചയും 1 ന് വെള്ളിയാഴ്ചയുമായി നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ശുശ്രൂഷകൾ നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ 2020 ഡിസംബർ 31 ന് രാത്രി 10 മുതൽ 2021 ജനുവരി 1 വെള്ളി പുലർച്ചെ 1 മണി വരെയാണ് നടക്കുക. {{ http://www.sehionuk.org/LIVE ‍-> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വർഷാവസാന പുതുവത്സര പ്രാർത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:- ജേക്കബ് 07960 149670.
Image: /content_image/Events/Events-2020-12-30-11:41:51.jpg
Keywords: സെഹിയോൻ യുകെ
Content: 15145
Category: 14
Sub Category:
Heading: നാസികള്‍ കൊള്ളയടിച്ച 16ാം നൂറ്റാണ്ടിലെ പള്ളിമണി പോളണ്ടിലെ ദേവാലയത്തിലേക്ക്
Content: വാര്‍സോ: രണ്ടാം ലോകമഹായുദ്ധക്കാലത്ത് തെക്കന്‍ പോളണ്ടിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നും നാസികള്‍ കൊള്ളയടിച്ച 465 വര്‍ഷങ്ങളുടെ പഴക്കമുള്ള ഭീമന്‍ പള്ളി മണി എഴുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ലാവിസിസ് പട്ടണത്തിലെ സെന്റ്‌ കാതറിന്‍ ദേവാലയത്തില്‍ തിരിച്ചെത്തിക്കും. 80,000ത്തോളം പള്ളിമണികള്‍ നാസികള്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉരുക്കിയിട്ടുണ്ടെന്ന ജര്‍മ്മനിയിലെ മുന്‍സ്റ്റര്‍ രൂപതയുടെ വെളിപ്പെടുത്തലാണ് പള്ളി മണി കണ്ടുപിടിക്കാന്‍ സഹായകമായത്. മുന്‍സ്റ്റര്‍ രൂപതയിലെ ഒരു കത്തോലിക്കാ പള്ളിയിലെ അങ്കണത്തില്‍ നിന്നുമാണ് 1555-ല്‍ നിര്‍മ്മിക്കപ്പെട്ട 400 കിലോഗ്രാം ഭാരമുള്ള ഈ പള്ളിമണി കണ്ടെത്തിയത്. പോളിഷ് കത്തോലിക്കാ വൈദികനായ മാരിയന്‍ ബെഡ്നാരെകാണ് ദശാബ്ദങ്ങളായി മറ്റു രണ്ടുമണികള്‍ക്കൊപ്പം ആരാലും ശ്രദ്ധിക്കപ്പെടാതെ നിലയിലുണ്ടായിരിന്ന മണി കണ്ടെത്തിയത്. ഒരു റഫറന്‍സ് പുസ്തകത്തില്‍ മണിയെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നതും സഹായകമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുക്കാതെ കിടന്നിരുന്ന ചില മണികള്‍ അതാത് ദേവാലയങ്ങള്‍ക്ക് തിരിച്ചുനല്‍കിയെങ്കിലും സെന്റ്‌ കാതറിന്‍ ദേവാലയത്തിലേതു പോലെ കിഴക്കന്‍ മേഖലകളില്‍ നിന്നും പിടിച്ചെടുത്ത നിരവധി മണികള്‍ സെമിത്തേരിയില്‍ ഇട്ടിരിക്കുകയായിരുന്നു. കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള മണികള്‍ തിരികെ കൊടുക്കുന്നത് ബ്രിട്ടീഷ് സൈന്യം വിലക്കിയിരുന്നെന്നും, ഈ മണികള്‍ അതാത് രാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്ക് തിരികെ ഏല്‍പ്പിക്കുന്നതിനു പകരം പഴയ പാശ്ചാത്യ ജര്‍മ്മനിയിലെ ദേവാലയങ്ങള്‍ക്ക് കടം കൊടുക്കുകയായിരുന്നുവെന്നുമാണ് മുന്‍സ്റ്റര്‍ രൂപത പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-30-18:49:20.jpg
Keywords: മണി