Contents

Displaying 14821-14830 of 25128 results.
Content: 15176
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ട് തടങ്കലില്‍ കഴിഞ്ഞ ചൈനീസ് ഭൂഗര്‍ഭ സഭയിലെ പ്രമുഖ മെത്രാന്‍ അന്തരിച്ചു
Content: ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ കത്തോലിക്കാ സഭയിലെ പ്രമുഖ മെത്രാന്‍ ആൻഡ്രിയ ഹാൻ ജിങ്ടാവോ അന്തരിച്ചു. 27 വർഷം ലേബർ ക്യാമ്പിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്ന അദ്ദേഹത്തിന് 99 വയസ്സായിരുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന് മുമ്പ് ചൈനയിലെ അപ്പസ്തോലിക് വികാരിയത്തിന്റെ ചുമതലയുണ്ടായിരുന്ന കനേഡിയൻ മിഷ്ണറിമാരിൽ നിന്നും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാവോ സേതുങ് അധികാരമേറ്റപ്പോൾ അദ്ദേഹത്തെ തടങ്കൽ പാളയത്തിലാക്കിയിരിന്നു. സർക്കാർ അംഗീകൃത സ്വതന്ത്ര സഭയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു 1953 മുതൽ 1980 വരെയുള്ള 27 വർഷക്കാലം അദ്ദേഹം തടങ്കലിലായിരുന്നു. ജയിൽ മോചിതനായ ശേഷം ചൈനീസ് സർക്കാർ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗപ്പെടുത്തുന്നതിനായി ചാങ് ചുൻ യൂണിവേഴ്സിറ്റിയിലും പിന്നീട് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് ഭാഷാധ്യാപകനായി നിയമിച്ചു. ധാരാളം ചൈനക്കാർക്ക് ഗ്രീക്ക്, ലത്തീൻ തുടങ്ങിയ ഭാഷകളും സംസ്ക്കാരവും പഠിക്കാൻ ഇത് അവസരം നല്കി. 1987ൽ വിരമിച്ചതിനു ശേഷം അദ്ദേഹം അജപാലന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായി. ലീജിയൻ ഓഫ് മേരിയുടെയും അദ്ദേഹം തന്നെ സ്ഥാപിച്ച ലാസ് ഹെർമ നാസ് ഡെൽമോണ്ടേ കാൽവരിയോ എന്ന സന്യാസസമൂഹത്തിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം നിസ്തുലമായ ഇടപെടലുകള്‍ നടത്തി. "പോപ്പിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിന് 1950 കളിൽ തന്നെ ശ്രമമുണ്ടായിരുന്നുവെന്നും വിദേശ മിഷ്ണറിമാരെ പുറത്താക്കിയത് സഭയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയിലാഴ്ത്തിയെന്നും നിലനിൽപ്പിന് വലിയ പ്രതിരോധം ആവശ്യമായതിനാലാണ് സന്യാസസഭ സ്ഥാപിക്കുവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചിരിന്നു. 1982 ൽ അദ്ദേഹത്തെ സഭ രഹസ്യമായി മെത്രാൻ ആയി നിയമിച്ചെങ്കിലും പരസ്യമായി മെത്രാഭിഷേകം നടന്നത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1986 ലാണ്. 1997 മുതൽ കർശനമായ നിരീക്ഷണങ്ങൾക്ക് വിധേയനായിരുന്നെങ്കിലും ഭീഷണിയുടെ നടുവിലായിരുന്ന തന്റെ അജഗണങ്ങൾക്ക് ഇടയില്‍ സേവനം ചെയ്യുന്നതിനായി രഹസ്യ യോഗങ്ങൾ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം രൂപതയിലുള്ള ഏകദേശം മുപ്പതിനായിരം കത്തോലിക്ക വിശ്വാസികളില്‍ മൂന്നിൽ രണ്ടും ഭൂഗര്‍ഭസഭയില്‍പെട്ടവരാണ്. അതിൽ 20 വൈദികരും നൂറില്‍ അധികം സന്യാസിനികളുമുണ്ട്.
Image: /content_image/News/News-2021-01-04-08:27:50.jpg
Keywords: ചൈന, ഭൂഗര്‍ഭ
Content: 15177
Category: 10
Sub Category:
Heading: മഹാഭൂരിപക്ഷം ബ്രിട്ടീഷുകാരും രാജ്യത്തെ കാണുന്നത് ക്രൈസ്തവ രാജ്യമായി തന്നെ: പുതിയ പഠന റിപ്പോർട്ട്
Content: ലണ്ടന്‍: മഹാഭൂരിപക്ഷം ബ്രിട്ടീഷുകാരും രാജ്യത്തെ കാണുന്നത് ക്രൈസ്തവ രാജ്യമായി തന്നെയാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. യൂഗവ് എന്ന സർവ്വേ ഏജൻസി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സർവ്വേ റിപ്പോർട്ട് പ്രകാരം 56% ജനങ്ങളും രാജ്യത്തെ ക്രിസ്തീയ രാജ്യമായി തന്നെയാണ് നോക്കികാണുന്നത്. അക്രൈസ്തവരിൽ 47 ശതമാനവും, മതമില്ലാത്തവരിൽ 49 ശതമാനവും ബ്രിട്ടൺ ക്രൈസ്തവ രാജ്യമാണെന്ന് കരുതുന്നു. ഇങ്ങനെ ചിന്തിക്കുന്നതിൽ അധികവും പ്രായമായവരിലാണ്. ബ്രിട്ടണിലെ എല്ലാവരും തന്നെ ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടെന്ന നിരീക്ഷണവും ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിസ്തുമസ്, ഈസ്റ്റർ ദിനങ്ങൾ ദേശീയ അവധിയായി തന്നെ നിലനിർത്തണമെന്ന അഭിപ്രായമുള്ളവരാണ് ബ്രിട്ടനിലെ ക്രൈസ്തവരും, അക്രൈസ്തവരും. 2169 ആളുകളെയാണ് ഗവേഷണത്തിനു വേണ്ടി യൂഗവ് പരിഗണിച്ചത്. ഇതേ സർവ്വേ ഏജൻസി നടത്തിയ മറ്റൊരു പഠനത്തില്‍ കൊറോണ വൈറസിന്റെ ആവിർഭാവത്തിനു ശേഷം ബ്രിട്ടനിലെ യുവജനങ്ങൾക്കിടയിൽ ദൈവവിശ്വാസം വർദ്ധിച്ചുവെന്ന് വ്യക്തമായിരിന്നു.
Image: /content_image/News/News-2021-01-04-08:49:00.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 15178
Category: 24
Sub Category:
Heading: ക്രൈസ്തവ സന്യാസത്തെപ്പറ്റി ചാനലുകളിൽ കൂടി വിഡ്ഢിത്തരങ്ങൾ വിളമ്പുന്നവർക്കുള്ള മറുപടി
Content: അലങ്കാരത്തിന് എടുത്തണിയുന്ന ആഭരണം പോലെ സന്യാസ വസ്ത്രം അണിയുന്നവരും പണ്ഡിതന്മാർ എന്ന് നടിക്കുന്നവരും ലോകത്തിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ചെയ്യുന്നവരും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാതോരാതെ വിളിച്ചു കൂവുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന പൊട്ടത്തരങ്ങൾ അല്ല ക്രൈസ്തവ സന്യാസം. ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ സ്ത്രീകൾ എന്ന് തുടങ്ങിയതാണ് എന്ന് ചുവടെ വിവരിക്കാം. ക്ഷമയോടെ ഒന്ന് വായിക്കൂ. മനുഷ്യനായി അവതരിച്ച ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സ്ത്രീകളെ തന്നിൽനിന്ന് അകറ്റിനിർത്തുന്നത് നമുക്ക് കാണാൻ കഴിയില്ല. മൃതശരീരത്തെ തൊടുന്നവൻ അശുദ്ധനാണെന്ന കാഴ്ചപ്പാടുള്ള ഒരു സമൂഹത്തിൽ ക്രിസ്തു മരിച്ചുപോയ ഒരു ബാലികയുടെ ശരീരത്തെ തൊട്ട് അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ രക്തസ്രാവമുള്ള ഒരു സ്ത്രീ സമൂഹമദ്ധ്യത്തിലേക്ക് കടന്നുവന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിക്കുവാൻ നിന്നു കൊടുക്കുന്ന ക്രിസ്തുവിനെ തിരുവചനത്തിൽ നമുക്ക് കണ്ടെത്താം. സമൂഹം പാപിയെന്ന് മുദ്രകുത്തിയ ഒരുവൾ സ്വന്തം കണ്ണീരുകൊണ്ട് അവന്റെ പാദങ്ങൾ കഴുകുവാൻ അവൻ ഇരുന്നു കൊടുക്കുമ്പോൾ ക്രിസ്തുവിന്റെ ആ പ്രവൃത്തി ഇഷ്ടപ്പെടാതെ അവനു ചില "വിശേഷണങ്ങൾ" നൽകുന്ന ഒരു സമൂഹത്തെയും സുവിശേഷത്തിൽ നമുക്ക് കാണാം. എന്നിട്ടും തനിക്കുചുറ്റുമുള്ള സ്ത്രീകളോട് തന്നിൽ നിന്ന് അകന്നു പോകുവാനോ, തന്നെ അനുഗമിക്കാൻ പാടില്ലന്നോ അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. കാരണം ക്രിസ്തുവിന് സ്ത്രീയും പുരുഷനും ഒരുപോലെയാണ്, "ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ" പോലെ. തന്നോടു കൂടെയായിരിക്കാൻ വേണ്ടി അവൻ തിരഞ്ഞെടുത്ത 12 പേരിൽ ഒരുവൻ സ്നേഹത്തിന്റെ പ്രതീകമായ ചുംബനത്താൽ അവനെ ഒറ്റിക്കൊടുക്കുകയും, മറ്റൊരുവൻ മൂന്ന് പ്രാവശ്യം അവനെ തള്ളിപ്പറയുകയും ബാക്കി എല്ലാവരും അവനെ ഉപേക്ഷിച്ച് ഓടി പോകുകയും ചെയ്തപ്പോഴും ഒരു "കണ്ണേറുദൂരത്ത്" അവനെ അനുഗമിച്ചുകൊണ്ട് അവന്റെ നൊമ്പരത്തിൽ പങ്കുചേർന്നത് ഏതാനും സ്ത്രീകൾ മാത്രമായിരുന്നു. കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരി യാത്രയിൽ അലറിവിളിക്കുന്ന പുരുഷന്മാരെ വകഞ്ഞുമാറ്റി രക്തം വാർന്നൊഴുകുന്ന അവന്റെ മുഖമൊന്നു തുടച്ചു കൊടുക്കുവാൻ ചങ്കൂറ്റത്തോടെ മുന്നോട്ടുവന്നത് ഒരു സ്ത്രീയായിരുന്നു. അതികഠിനമായ പീഡാസഹന യാത്രയിൽ അവനെ നോക്കി നെഞ്ചുരുകി കരയാനും സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നോടുള്ള ആ സ്ത്രീകളുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ അഗ്നിയെ കെടുത്താൻ ലോകത്തിലെ ഒരു ക്രൂരതയ്ക്കും സാധിക്കില്ല എന്ന് ക്രിസ്തുവിനുതന്നെ നല്ല ബോധ്യമുണ്ടായിരുന്നത്കൊണ്ട് ആയിരിയ്ക്കാം യഹൂദ സമൂഹത്തിന്റെ സംസ്കാരത്തിന് വിപരീതമായി തന്നോട് കൂടെയായിരിയ്ക്കാൻ ക്രിസ്തു അവരെയും അനുവദിച്ചത്. ശിഷ്യന്മാർ പോലും ഭയന്ന് വിറച്ച് ഒളിച്ചിരുന്നപ്പോൾ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടത്ത് ഒരു സ്ത്രീ ക്രിസ്തുവിന്റെ ശവകുടീരത്തിലേയ്ക്ക് ധൈര്യപൂർവ്വം കടന്നു ചെല്ലുന്നതും, അവന്റെ ശരീരം അവിടെ കാണാതെ വരുമ്പോൾ പരിഭ്രാന്തിയോടെ ആ കല്ലറയുടെ വെളിയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നതും വി. യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഇരുപതാം അധ്യായത്തിൽ എടുത്തു കാണിയ്ക്കുന്നു. മരണത്തിനുപോലും കെടുത്താനാവാത്ത ആ സ്നേഹാഗ്നിയ്ക്ക് മുമ്പിലാണ് ഉത്ഥിതനായ ക്രിസ്തു ആദ്യം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. അങ്ങനെ മഗ്ദലേന മറിയം ലോകത്തിലെ ആദ്യത്തെ മിഷനറിയായ് മാറുകയാണ്. "നിങ്ങൾ ജെറുസലേം വിട്ടുപോകരുത്. എന്നിൽനിന്ന് കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ" എന്ന ക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച് യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം 11 ശിഷ്യന്മാർ ഒലിവുമലയിൽ നിന്നിറങ്ങി ജറുസലേമിൽ തങ്ങൾ താമസിച്ചിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ അതായത് സെഹിയോൻ ശാലയിൽ ഏകമനസോടെ യേശുവിൻറെ അമ്മയായ മറിയത്തോടും, മറ്റ് സ്ത്രീകളോടും അവൻ്റെ സഹോദരൻമാരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു എന്നാണ് നടപടി പുസ്തകത്തിലെ ഒന്നാം അധ്യായത്തിൽ 12 മുതൽ 14 വരെയുള്ള വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവ് വന്നു നിറയാൻ 12 ശിഷ്യൻമാരെ മാത്രമല്ല ദൈവം തിരഞ്ഞെടുത്തത്. പരിശുദ്ധാത്മാവ് വന്നു നിറയുന്നത് സെഹിയോൻ ശാലയിൽ കൂടിയിരുന്ന എല്ലാവരുടെയും മേലാണ്. അവിടെ കൂടിയിരുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നൽകി. പരിശുദ്ധാത്മാവ് നിറഞ്ഞ ആദിമ ക്രൈസ്തവസമൂഹം അന്നുവരെ ലോകത്തൊരിടത്തും കാണാത്ത ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുത്തു. നടപടി പുസ്തകത്തിൽ നാലാം അധ്യായത്തിൽ 38-ാം വാക്യം പറയുന്നത് ഇങ്ങനെയാണ് "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതു സ്വത്തായിരുന്നു" പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീകമായ ആദിമ ക്രൈസ്തവസഭ അനുദിനം വളർന്നു കൊണ്ടിരുന്നു. സ്തേഫാനോസിന്റെ രക്തസാക്ഷിത്വത്തോടെ ക്രൈസ്തവ സമൂഹത്തിലേക്ക് മറ്റൊരു കാഴ്ചപ്പാടുകൂടി കടന്നുവന്നു. ക്രിസ്തുവിന്റെ ജീവിതമാതൃക തങ്ങളുടെ ജീവിതത്തിൽ പകർത്തുക. മനുഷ്യ വംശത്തെ രക്ഷിക്കുവാനായി സ്വന്തം ജീവൻ ബലികഴിച്ച ക്രിസ്തുവിന് തങ്ങളുടെ ജീവൻ ഒരു ബലിയായി അർപ്പിക്കുന്നതിൽ ക്രൈസ്തവർ സന്തോഷം കണ്ടെത്തി. അവിശ്വസനീയമാം വിധം ക്രിസ്തുവിന്റെ അനുയായികൾ വളർന്നുകൊണ്ടിരുന്നു. പീഡിപ്പിക്കുന്നതിന് അനുസരിച്ച് ക്രൈസ്തവ സമൂഹം വളർന്ന് പതിയെപ്പതിയെ യൂറോപ്പിന്റെയും ഏഷ്യയുടെയും പല ഭാഗങ്ങളിലേക്ക് പടർന്നുപന്തലിച്ചു. യോഹന്നാൻ ഒഴിച്ച് ബാക്കി 11 ശിഷ്യന്മാരും ലോകത്തിന്റെ പലഭാഗങ്ങളിൽ രക്തം ചിന്തി മരിച്ചു. രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിൽ ക്രിസ്തുമതത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി. ഹേറോദോസ് രാജാവ് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വധിച്ചുകൊണ്ട് തുടങ്ങിവച്ച പരമ്പര നീറോ ചക്രവർത്തിയെ പോലുള്ള അതിക്രൂരൻമാരിൽ കൂടി കടന്ന് ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്തിനുശേഷം 311 വരെ തുടർന്നു. ആഗ്നസ്, സിസിലി, ബാർബറ, ലൂസി തുടങ്ങിയ നൂറുകണക്കിന് കന്യകമാർ തങ്ങളുടെ "ക്രൈസ്തവ വിശ്വാസവും കന്യാത്വവും" കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സന്തോഷത്തോടെ ദൈവത്തെ പാടി സ്തുതിച്ചു കൊണ്ട് വീരരക്തസാക്ഷിത്വം വരിച്ചു. A D 313 - ൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ഒന്നാമൻ റോമാസാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് മിലാൻ വിളംബരം പുറപ്പെടുവിച്ചതോടെ ക്രിസ്ത്യാനികൾക്ക് സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാൻ പീഡനങ്ങൾ ഏല്ക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതായി. സമൂഹത്തിൽ ക്രൈസ്തവർ അംഗീകരിക്കപ്പെടുകയും പലപ്പോഴും ധാരാളം ക്രിസ്ത്യാനികൾ അധികാരസ്ഥാനങ്ങളിൽ എത്തിചേരുകയും ചെയ്തു. ഈ പുതിയ ജീവിത രീതിയിൽ താല്പര്യം ഇല്ലാതെ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഒരുപറ്റം ക്രിസ്ത്യാനികൾ മരുഭൂമി തേടി യാത്രയാകുകയും അവിടെ ഏകാന്തതയിലും പ്രാർത്ഥനയിലും ധ്യാനത്തിലും പ്രായശ്ചിത്തത്തിലും മുഴുകി ജീവിക്കുവാൻ തുടങ്ങി. ഇവരുടെ ജീവിതരീതിയിൽ ആകൃഷ്ടരായി അനേകം ക്രിസ്ത്യാനികൾ അവരെ അനുഗമിക്കുവാൻ തുടങ്ങി. പുരുഷന്മാർ മരുഭൂമിയുടെ ഏകാന്തതയിൽ ജീവിച്ചപ്പോൾ പലപ്പോഴും സ്ത്രീകൾ ഒരു സമൂഹമായാണ് ജീവിച്ചുപോന്നത്. ഇതിനു തെളിവായി അലക്സാണ്ട്രിയായിലെ സഭാപിതാവായ അത്തനാസിയൂസ് മരുഭൂമിയിലെ വി. അന്തോനിസിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "ഉത്തര ഈജിപ്തിലെ കോമ എന്ന സ്ഥലത്ത് ധനിക ഭൂവുടമകളുടെ മകനായി ജനിച്ച അന്തോനീസിന് പതിനെട്ടാം വയസ്സിൽ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. 'പരിപൂർണത തേടാൻ ആഗ്രഹിക്കുന്നെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് കിട്ടുന്ന പണം ദരിദ്രർക്ക് കൊടുത്തിട്ട് എന്നെ അനുഗമിക്കുക' എന്ന യേശുവിന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി തന്റെ കുടുംബസ്വത്തു മുഴുവൻ പാവങ്ങൾക്കും അയൽക്കാർക്കുമായി വീതിച്ചു കൊടുത്തു. ഒപ്പം തന്റെ ഏകസഹോദരിയെ അടുത്തുള്ള ഒരു ക്രൈസ്തവ കന്യകാ സമൂഹത്തിൽ ആക്കിയ ശേഷമാണ് നാഗരിക സംസ്കാരത്തിൽ നിന്ന് പൂർണ്ണമായും അകന്ന് മരുഭൂമിയിൽ വാസമുറപ്പിയ്ക്കാൻ അദ്ദേഹം യാത്രയാകുന്നത്". AD 330കളിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മകൾ കോൺസ്താൻസ്യ റോമിൽ വിശുദ്ധ ആഗ്നസിന്റെ ബസലിക്കയോട് ചേർന്ന് കന്യകമാർക്ക് വേണ്ടി ഒരു സമൂഹം പണികഴിപ്പിച്ചു എന്ന് ഇറ്റാലിയൻ ചരിത്രരേഖകളിൽ ഉണ്ട്. ഈജിപ്തിലെ മരുഭൂമികളിൽ കഴിഞ്ഞിരുന്ന സന്യാസികളെ അന്നത്തെ ശ്രേഷ്ഠനായ പക്കോമിയൂസ് ഒരുമിച്ചു കൂട്ടുകയും സമൂഹ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. മരുഭൂമികളിൽ ചിതറിക്കിടന്നിരുന്ന ഏകാന്ത വാസികളെ സമൂഹമായി ജീവിക്കാൻ സഹായിച്ചത് വി. പക്കോമിയൂസിന്റെ പരിശ്രമം മൂലമാണ്. അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ നോർച്ചയിൽ വിശുദ്ധ ബെനഡിക്ട് സന്യാസിനികളുടെ പെരുമാറ്റച്ചട്ടങ്ങൾ അടങ്ങിയ ഒരു നിയമം എഴുതിയുണ്ടാക്കി. 1200കളിൽ ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ പിറന്ന ഫ്രാൻസിസ് എന്ന യുവാവിന് ദൈവം നൽകിയ ഒരു ഉൾവിളിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം വിപ്ലവകരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയത്. അന്നുവരെ ഉണ്ടായിരുന്ന സന്യാസ ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമായി ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച ഫ്രാൻസിസ് അസ്സീസിയുടെ പരിസരപ്രദേശങ്ങളിൽ ചുറ്റിനടന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ തുടങ്ങി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശങ്ങളിൽ ആകൃഷ്ടരായി അനേകം ചെറുപ്പക്കാർ ഫ്രാൻസിസിനെ അനുഗമിക്കുവാൻ തുടങ്ങി. തന്നെ അനുഗമിക്കുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫ്രാൻസിസ് അവർക്കായി ഒരു നിയമാവലി എഴുതിയുണ്ടാക്കി. അവരെ "ചെറിയ സന്യാസിനികൾ" എന്ന് വിളിക്കുകയും ചെയ്തു. ആദ്യം വളരെ ബുദ്ധിമുട്ടിയെങ്കിലും ഇന്നസെൻറ് മൂന്നാം മാർപാപ്പായ്ക്ക് ദൈവം നൽകിയ ഒരു ദിവ്യസ്വപ്നം കാരണം ഫ്രാൻസിസിന്റെ ചെറിയ സന്യാസിനികളുടെ സഭയ്ക്കും നിയമാവലിക്കും തിരുസ്സഭയുടെ അംഗീകാരം ലഭിച്ചു. ഫ്രാൻസിസിന്റെ കളികൂട്ടുകാരി ആയിരുന്ന ക്ലാരയും തന്റെ സമ്പന്നകുടുംബം ഉപേക്ഷിച്ച് ഫ്രാൻസിസിനെ അനുഗമിച്ചതുവഴി ധാരാളം യുവതികളും ക്ലാരയെ പിന്തുടർന്നു. അങ്ങനെ സ്ത്രീകൾക്കായുള്ള ഒരു പുതിയ സന്യാസ സഭ ഉടലെടുത്തു. വി. ക്ലാര അവർക്കായി ഒരു നിയമാവലി എഴുതിയുണ്ടാക്കിപ്പോൾ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ ഒരു സന്യാസ സഭയ്ക്കുവേണ്ടി നിയമാവലി എഴുതിയുണ്ടാക്കിയത്. "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്നാണ് ക്ലാര തന്റെ സഭയെ വിളിച്ചത്. ഇഗ്നേഷ്യസ് ലയോള, വിൻസെന്റ് ഡി പോൾ, ഡോൺബോസ്കോ തുടങ്ങിയ ധാരാളം വിശുദ്ധരായ വ്യക്തികൾ ദൈവിക പ്രചോദനത്താൽ അനേകം സന്യാസ സഭകൾക്ക് രൂപംകൊടുത്തു. ഇന്ത്യയിൽ 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ത്രീകൾക്കായുള്ള ആദ്യത്തെ സന്യാസ സഭ സ്ഥാപിച്ചു. 1948 ൽ മദർതെരേസ നീല വരയുള്ള വെള്ള കോട്ടൺ സാരിയുടുത്ത് കൽക്കത്തയിലെ തെരുവിലെ പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിച്ചു കൊണ്ട് മറ്റൊരു മാറ്റത്തിന് തുടക്കം കുറിച്ചു. കൽക്കത്തയിലെ തെരുവുകളിൽ ജോലിചെയ്തിരുന്ന സ്ത്രീകളുടെ വേഷമായിരുന്നു മദർതെരേസ തന്റെ സന്യാസ സഭയ്ക്കുവേണ്ടി തെരഞ്ഞെടുത്തത്. ഒരു പറ്റം സ്ത്രീകൾ കൽക്കത്തയിലെ തെരുവുകളിലെ മാലിന്യങ്ങൾ വൃത്തിയാക്കിയപ്പോൾ മദർ തെരേസയും സഹ സഹോദരിമാരും ആ തെരുവുകളിൽ കിടന്നിരുന്ന അനേകായിരം മനുഷ്യമക്കളുടെ ശരീരത്തിലെയും ആത്മാവിലെയും മാലിന്യങ്ങൾ തുടച്ചു നീക്കി. സുവിശേഷത്തിൽ യേശു നേരിട്ട് ഒരു സ്ത്രീയേയും ശിഷ്യയായി തെരഞ്ഞെടുക്കുന്നില്ലെങ്കിലും പാപത്തിന്റെ പിടിയിലമർന്ന മനുഷ്യമക്കളെ രക്ഷിക്കുവാനായി സ്വർഗ്ഗം വിട്ട് ഭൂമിയിലേക്ക് കടന്നുവന്ന ദൈവത്തിന് ആദ്യമായി ജീവനും ജീവിതവും മാറ്റിവെച്ചത് ഒരു സ്ത്രീയായിരുന്നു. മേരി എന്ന നസ്രത്തിലെ പെൺകുട്ടി തുടങ്ങിവെച്ച ആ പാരമ്പര്യം പിന്നീട് അനേകായിരം സ്ത്രീകൾ ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും തുടർന്നുകൊണ്ടിരിക്കുന്നു. 'സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വേദപുസ്തകത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് സ്ത്രീകൾ അവരുടെ ജീവിതം പാഴാക്കണം?' എന്ന ചോദ്യം പലപ്പോഴും പലരും ചോദിയ്ക്കാറുണ്ട്. എന്നാൽ ദൈവരാജ്യത്തിനായി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവർ ദൈവത്തിന്റെ കൃപ മൂലമാണെന്ന് ക്രിസ്തു വ്യക്തമാക്കുന്നത് വി. മത്തായി തന്റെ സുവിശേഷത്തിൽ എടുത്തു കാണിയ്ക്കുന്നു: ഒരിക്കൽ ക്രിസ്തുവിന്റെ ശിഷ്യൻമാർ വിവാഹ ജീവിതം കഴിക്കാതെ ഇരിക്കുന്നതല്ലയോ നല്ലതെന്ന് ക്രിസ്തുവിനോട് ചോദിയ്ക്കുമ്പോൾ യേശു ഇങ്ങനെ പറയുകയുണ്ടായി: "കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ”. (മത്തായി 19: 11-12). സന്യാസം എന്നാൽ യേശു സ്വന്തം ജീവിതമാതൃക വഴി മനുഷ്യവംശത്തോട് പ്രഘോഷിച്ച സുവിശേഷത്തിന് അനുസൃതമായി ബ്രഹ്മചര്യം ദാരിദ്ര്യം അനുസരണം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ട് ക്രിസ്തുവിനായി ജീവനെയും ജീവിതത്തെയും മാറ്റിവയ്ക്കുക എന്നതാണ്. #{black->none->b->ബ്രഹ്മചര്യം: ‍}# 33 വർഷക്കാലം ഈ ഭൂമിയിൽ ജീവിച്ചിട്ടും ഒരു സ്ത്രീയെ സ്വന്തമാക്കാനോ തന്റേതായ ഒരു കുടുംബം പടുത്തുയർത്താനോ ക്രിസ്തു ശ്രമിക്കുന്നില്ല. സഹോദരനായി, കൂട്ടുകാരനായി, ഗുരുവായി എല്ലാവർക്കും എല്ലാമായി അവൻ മാറുന്നു. എന്നാൽ ആർക്കും സ്വന്തമല്ലതാനും. വിഭജിക്കപ്പെടാത്ത ഒരു ഹൃദയവും ശരീരവുമായി സ്വതന്ത്രമായ ഒരു മനസ്സിനും വളരെ വിശാലമായ ഒരു ഹൃദയത്തിന്റെ ഉടമയായി അവൻ തീരുന്നു. #{black->none->b->ദാരിദ്ര്യം: ‍}# സകല സൃഷ്ടികളുടെയും നാഥനായ ദൈവം ഭൂമിയിലേക്ക് പിറന്നു വീഴുമ്പോൾ ഒരു ഭവനം പോലും അവനായി വാതിൽ തുറക്കുന്നില്ല. ദരിദ്രരിൽ ദരിദ്രനായി ഒരു പുൽത്തൊട്ടിയിൽ അവൻ പിറന്നുവീഴുന്നു. സ്വന്തമായി ഒന്നും അവന്റെ ജീവിതത്തിൽ കരുതി വയ്ക്കുന്നില്ല. സ്വന്തം തല ചായ്ക്കാൻ പോലും ഒരിടമില്ല. ഭൂമിക്കും ആകാശത്തിനും മധ്യത്തിൽ ഒരു മരത്തിൽ തൂങ്ങി മരിക്കുന്നു. അരിമത്തിയാക്കാരൻ ജോസഫ് വച്ചുനീട്ടിയ കാരുണ്യത്താൽ ക്രിസ്തുവിന്റെ ശരീരം ഒരു ഗുഹയിൽ സംസ്കരിക്കുമ്പോൾ ഒരു ഗുഹയിൽ തുടങ്ങിയ അവന്റെ ജനനവും മറ്റൊരു ഗുഹയിൽ തീരുന്ന അന്ത്യവിശ്രമവും ഏകദേശം ഒരു പോലെയാകുന്നു. #{black->none->b->അനുസരണം: ‍}# സൃഷ്ടാവായ ദൈവം നസ്രത്തിലെ ഒരു കുടുംബത്തിൽ തന്റെ സൃഷ്ടികളായ ഒരു പുരുഷനും സ്ത്രീയ്ക്കും കീഴ്പ്പെട്ടു ജീവിക്കുന്നു. ആ എളിമ നിറഞ്ഞ അനുസരണമാണ് ഇന്ന് ഓരോ ക്രൈസ്തവ സന്യാസികളും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയുടെ ഹൃദയത്തിൽ ക്രിസ്തു കൊളുത്തിയ ആ സ്നേഹാഗ്നിയെ കെടുത്താൻ ഭൂമിയിലുള്ള ഏതെങ്കിലും ശക്തിയ്ക്കോ, സംഘടനകൾക്കോ, പ്രസ്ഥാനങ്ങൾക്കോ അല്ലെങ്കിൽ താനും ദൈവവുമായുള്ള ഉടമ്പടിയിൽ ഉടച്ചിൽ സംഭവിച്ച ആർക്കെങ്കിലും സാധിയ്ക്കുമോ? ക്രൈസ്തവ വിശ്വാസവും കന്യാത്വവും കാത്തു സൂക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച അനേകം കന്യകമാരുടെ ചുടുനിണം വീണ ഒരു ഭൂമിയിലിരുന്നാണ് ഞാൻ സന്യാസത്തെക്കുറിച്ച് എഴുതുന്നത്. ചങ്ക് പറിച്ച് കാട്ടിയാലും ചെമ്പരത്തി പൂ ആണെന്ന് പറയുന്ന ഒരു സമൂഹം. ലോകത്തിന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതാണെങ്കിലും ക്രൈസ്തവ സന്യസ്തരുടെ വിശ്വാസവും ജീവിതരീതിയും കാത്തു സൂക്ഷിയ്ക്കാൻ സന്യാസജീവിതത്തിന്റെ ഏറ്റവും വലിയ മാതൃകയായ ക്രൂശിതനായ ക്രിസ്തു വിലേയ്ക്ക് കണ്ണുകളുയർത്താൻ ഓരോ സന്യാസിനിക്കും കഴിയണം. നിന്ദനവും അവഹേളനവും അവനും ഏറ്റുവാങ്ങിയിട്ടുണ്ട്. അവൻ കടന്നു പോകാത്ത ഒരു ദുരിതവും നമ്മെ തേടി വരില്ല.
Image: /content_image/SocialMedia/SocialMedia-2021-01-04-12:00:06.jpg
Keywords: സന്യാസ
Content: 15179
Category: 22
Sub Category:
Heading: ജോസഫ് - സ്ഥിരതയോടെ വളർത്തുന്നവൻ
Content: ക്രൈസ്തവ ജീവിതത്തിൽ പുണ്യപൂർണ്ണതയിൽ വളരാൻ അത്യാന്ത്യാ പേഷിതമായ സ്ഥിരത എന്ന ഗുണത്തെപ്പറ്റിയാണ് യൗസേപ്പിതാവ് ഇന്നു സംസാരിക്കുന്നത്. നിലപാടുകളിൽ സ്ഥിരതയുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോസഫ്. ഉറച്ച ബോധ്യങ്ങളും നിതാന്തമായ ആത്മസമർപ്പണവും ദൈവാശ്രയ ബോധവും ജോസഫിനെ സ്ഥിരതയുള്ളവനാക്കി. യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്‌ അതില്‍ സ്‌ഥിരത ലഭിക്കുമെന്നും. ഈ സ്‌ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും (യാക്കോബ്‌ 1 : 3 - 4) എന്നു നാം വായിക്കുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട ജോസഫ് നിരവധി വിശ്വാസ പരീക്ഷണങ്ങളിലൂടെ കടന്നു പോയങ്കിലും അവയിലെല്ലാം സ്ഥിരതയോടെ നിലകൊണ്ടു. ദൂതൻ സ്വപ്നത്തിൽ ദർശനം നൽകിയ മുതൽ, ബാലനായ യേശുവിനെ കാണാതെയാകുന്നതുവരെയുള്ള പരീക്ഷണങ്ങൾ സവിശേഷങ്ങളിൽ നാം വായിക്കുന്നു. അവയിലെല്ലാം ചഞ്ചല ചിത്തനാകാതെ ജോസഫ് നിലകൊണ്ടു. സ്ഥിരതയില്ലാത്ത, നിലപാടുകളില്ലാത്ത, സാഹചര്യത്തിനനുസരിച്ച് മലക്കം മറിയുന്ന വ്യക്തികൾ ജോസഫിൻ്റെ ചൈതന്യത്തിൽ നിന്നകലയാണ്. യൗസേപ്പ് എന്ന വാക്കിൻ്റെ അർത്ഥം വളർത്തുന്നവൻ എന്നാണ്. യൗസേപ്പിനോടു ചേർന്നു നിന്നാൽ സ്ഥിരതയുള്ള വ്യക്തികളാകും, അപ്പോൾ യൗസേപ്പിതാവു നമ്മെ വളർത്തുകയും ചെയ്യും. നമ്മുടെ ജീവിതം എത്ര കൂടുതൽ യൗസേപ്പിൻ്റേതു പോലെയാക്കുന്നുവോ അത്ര കൂടുതൽ വിശ്വാസ സ്ഥിരതയിൽ നാം പുരോഗമിക്കും.
Image: /content_image/SocialMedia/SocialMedia-2021-01-04-18:35:17.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15180
Category: 1
Sub Category:
Heading: 2021 കര്‍ദ്ദിനാള്‍ വിസിന്‍സ്കിയുടെ വര്‍ഷമായി പോളിഷ് പാര്‍ലമെന്റ് പ്രഖ്യാപിച്ചു
Content: വാര്‍സോ: പോളണ്ടിലെ കമ്മ്യൂണിസ്റ്റ് കിരാത ഭരണത്തിനിടയിലും ക്രിസ്തീയ വിശ്വാസത്തിന് ബലക്ഷയം കൂടാതെ സംരക്ഷണമേകാന്‍ അഹോരാത്രം പരിശ്രമിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയോടുള്ള ആദരണാര്‍ത്ഥം 2021 കര്‍ദ്ദിനാള്‍ വിസിന്‍സ്കിയുടെ വര്‍ഷമായി പോളണ്ട് പാര്‍ലമെന്റ് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പോളിഷ് സഭയെ ധീരതയോടെ നയിച്ച കര്‍ദ്ദിനാളിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പ്രമേയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയതെന്നത് ശ്രദ്ധേയമാണ്. കത്തോലിക്ക സഭയുടെ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കാല്‍ചുവട്ടില്‍ വെക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട്‌ അക്കാലത്തെ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായ ബോള്‍സ്ലോ ബിയറുട്ടിന് 1953-ല്‍ അയച്ച “നോണ്‍ പൊസ്സുമസ്” (ഞങ്ങള്‍ക്കാവില്ല) പ്രഖ്യാപന കത്തിനെ കുറിച്ചു പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നാല്‍പ്പത്തിയെട്ടിനെതിരെ 387 വോട്ടിനാണ് സെജമില്‍ പ്രമേയം പാസ്സാക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ പോളണ്ടുകാരില്‍ ഒരാള്‍ എന്നാണ് ഉപരിസഭയായ സെനറ്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കര്‍ദ്ദിനാളിനെക്കുറിച്ച് പറയുന്നത്. കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും രാഷ്ട്രത്തിലെ ഏറ്റവും മഹാന്‍മാരായ പ്രബോധകരായിരുന്നെന്നും, രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലയളവില്‍ ഇരുവരും പോളണ്ട് ജനതയെ ഒരുമിച്ച് നയിച്ചവരാണെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ഡിസംബര്‍ 2ന് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം മൂന്നിനെതിരെ 77 വോട്ടുകള്‍ക്കാണ് പാസ്സായത്. തന്റെ മരണം വരെ പോളണ്ടിലെ കത്തോലിക്കാ സഭയ്ക്കു ശക്തമായ ഊര്‍ജ്ജം പകര്‍ന്ന നേതാവാണ്‌ കര്‍ദ്ദിനാള്‍ വിസിന്‍സ്കി. 1989-ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2019-ല്‍ ഇദ്ദേഹത്തിന്റെ മധ്യസ്ഥത്തില്‍ നടന്നതായി പറയപ്പെടുന്ന അത്ഭുതത്തിനു വത്തിക്കാന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27-ന് കര്‍ദ്ദിനാള്‍ വിസിന്‍സ്കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടില്‍ ക്രിസ്തീയ വിശ്വാസത്തിന് ശക്തമായ പ്രാധാന്യമാണ് ഭരണതലത്തിലും നല്‍കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-04-21:23:10.jpg
Keywords: പോളണ്ട, പോളിഷ്
Content: 15181
Category: 18
Sub Category:
Heading: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍
Content: മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ പന്പാ മണല്‍പ്പുറത്ത് നടക്കും. ആ സമയത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും കണ്‍വന്‍ഷന്‍ ക്രമീകരണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള പാലം നിര്‍മാണം പ്രാര്‍ഥനാപൂര്‍വം ആരംഭിച്ചുകൊണ്ട് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2021-01-05-06:23:53.jpg
Keywords: മാരാമണ്‍
Content: 15182
Category: 18
Sub Category:
Heading: മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്‍സിംഗ് നഴ്‌സിംഗ് കോളജുകളില്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. സ്‌റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. യോഗ്യത പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവര്‍ക്കും/ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ട. 50 ശതമാനം സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കും. {{ http://www.minoritywelfare.kerala.gov.in/ -> http://www.minoritywelfare.kerala.gov.in/ }} ലൂടെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി 27. ഫോണ്‍: 0471 2302090, 2300524.
Image: /content_image/India/India-2021-01-05-06:36:15.jpg
Keywords: സ്കോളര്‍
Content: 15183
Category: 18
Sub Category:
Heading: പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്: അപേക്ഷാതിയതി നീട്ടി
Content: തിരുവനന്തപുരം: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയതി ഈ മാസം 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍:04712306580, 9446780308, 9446096580
Image: /content_image/India/India-2021-01-05-06:49:00.jpg
Keywords: സ്‌കോളര്‍ഷിപ്
Content: 15184
Category: 10
Sub Category:
Heading: സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി
Content: മാന്നാനം: ദീര്‍ഘദര്‍ശിയും, സാമൂഹ്യ നവോത്ഥാന നായകനുമായ വിശുദ്ധ ചാവറ പിതാവിനാല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ 'കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' (സി.എം.ഐ) സഭയുടെ കീഴില്‍ പൗരോഹിത്യ പരിശീലനം നടത്തിയിരുന്ന 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി അജപാലന സേവനത്തിലേക്ക് പ്രവേശിച്ചു. തിരുപട്ട സ്വീകരണത്തിനുള്ള നന്ദി സൂചകമായി ജനുവരി 4ന് വിശുദ്ധ ചാവറ പിതാവിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന മാന്നാനത്തെ സെന്റ്‌ ജോസഫ് ആശ്രമദേവാലയത്തില്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ചു. സഭയുടെ 15 പ്രൊവിന്‍സുകളില്‍ നിന്നുള്ളവരാണ് തിരുപ്പട്ട സ്വീകരണം നടത്തിയതെന്നും, 56 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും സി.എം.ഐ വൈദികനും, തിയോളജി പ്രൊഫസറുമായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. 1831 മെയ് 11-ന് വൈദികരായ തോമസ്‌ പാലക്കല്‍, തോമസ്‌ പോരൂക്കര, വിശുദ്ധ ചാവറ പിതാവ് എന്നിവര്‍ ചേര്‍ന്നാണ് മാന്നാനത്ത്‌വെച്ച് സി.എം.ഐ സഭക്ക് രൂപം നല്‍കുന്നത്. ആരംഭത്തില്‍ ‘അമലോത്ഭവ മാതാവിന്റെ ദാസന്മാര്‍’ എന്നറിയപ്പെട്ടിരുന്ന ഇവര്‍ തുടക്കത്തില്‍ പുരോഹിതര്‍ക്കും ആത്മായര്‍ക്കും വേണ്ടിയുള്ള ധ്യാനങ്ങളിലും, ഞായറാഴ്ച പ്രസംഗങ്ങളുടെ പ്രചാരണത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1833-ല്‍ സീറോ മലബാര്‍ സഭയിലെ സഭയുടെ ആദ്യത്തെ മേജര്‍ സെമിനാരി സ്ഥാപിക്കപ്പെട്ടു.1841-ല്‍ ഫാ. പാലക്കല്‍ നിര്യാതനായി. ഫാ. പോരൂക്കരയും നിര്യാതനായതോടെയാണ് വിശുദ്ധ ചാവറ പിതാവ് പുതുതായി രൂപീകരിക്കപ്പെട്ട സഭയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 1855 ഡിസംബര്‍ 8-ന് വിശുദ്ധ ചാവറ പിതാവ് ഉള്‍പ്പെടെ 11 പേര്‍ അമലോത്ഭവ മാതാവിന്റെ ദാസന്‍മാരായി സന്യാസ വ്രതം സ്വീകരിച്ചു. 1887-ലാണ് പൊന്തിഫിക്കല്‍ അംഗീകാരം ലഭിക്കുന്നത്. കേരളം ആസ്ഥാനമായുള്ള സി.എം.ഐ സഭക്ക് നിലവില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി 2,597 അംഗങ്ങളാണുള്ളത്. 1,900 വൈദികര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
Image: /content_image/News/News-2021-01-05-07:10:52.jpg
Keywords: തിരുപ്പട്ട
Content: 15185
Category: 14
Sub Category:
Heading: സൗരോര്‍ജ്ജ ബള്‍ബുകള്‍ കൊണ്ടുള്ള ലോകത്തെ ഏറ്റവും വലിയ ജപമാല ഫിലിപ്പീന്‍സില്‍
Content: മനില: ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സൗരോര്‍ജ്ജ ബള്‍ബുകള്‍ കൊണ്ടുള്ള ലോകത്തെ ഏറ്റവും വലിയ തെളിയുന്ന ജപമാല ലുണേറ്റാ പാര്‍ക്കില്‍ സ്ഥാപിച്ചു. “ലോകത്തിനു വേണ്ടി സൗഖ്യദായക ജപമാല” എന്ന പരിപാടിയോടനുബന്ധിച്ച് നാഷണല്‍ മ്യൂസിയത്തിന്റെ കീഴിലുള്ള പാര്‍ക്കിന്റെ ഭാഗമായ അഗ്രിഫിനാ സര്‍ക്കിളിലാണ് ജപമാല സ്ഥപിച്ചിരിക്കുന്നത്. പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഈ ജപമാലയാണെന്ന് ‘ലൈറ്റര്‍ ഓഫ് ലൈറ്റ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ ഇല്ലിയാക്ക് ഡിയാസ് പറഞ്ഞു. 400 സെലിബ്രിറ്റികളും, 2,600-ഓളം സന്നദ്ധ പ്രവര്‍ത്തകരും ഒരുമിച്ച് 3,000 സോളാര്‍ ബള്‍ബുകള്‍കൊണ്ടാണ് ജപമാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബക്കറ്റ് ചലഞ്ച് സമാനമായ ചലഞ്ചിലൂടെ മുന്നോട്ട് വന്ന 3,000 പേര്‍ സ്വന്തം ഭവനത്തിലിരുന്നാണ് ജപമാലക്ക് വേണ്ട 3000 സോളാര്‍ ബള്‍ബുകള്‍ നിര്‍മ്മിക്കുകയായിരിന്നു. ഫിലിപ്പീനോ രാഷ്ട്രത്തിന്റേതായ ഏകീകൃത അടയാളങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ആഘോഷത്തിന്റെ മുഖ്യ ലക്ഷ്യമെന്നും, ആഘോഷത്തിന്റെ ഭാഗമായി സ്പെയിനില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള കപ്പലുകള്‍ ഏപ്രില്‍ 27-ന് മനിലയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിപ്പീന്‍സിന്റെ ഒരു ഭീമാകാരമായ ഭൂപടത്തിലാണ് 500 മീറ്റര്‍ നീളമുള്ള ജപമാല. രാജ്യത്തു ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ച സ്പാനിഷ് സഞ്ചാരികള്‍ കാലുകുത്തിയ സെബു ഭാഗത്തായിട്ടാണ് ജപമാലയുടെ കുരിശ് നിര്‍മ്മിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ മുന്നോടിയായി നാളെ ജനുവരി 6ന് നടക്കുന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ സഭാനേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജപമാലയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തോടനുബന്ധിച്ച് കരിമരുന്ന്‍ പ്രയോഗത്തിനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്. ലോകമെമ്പാടമായി ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനോകള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ആഘോഷം. “ദാനമായി കിട്ടിയത് ദാനമായി നല്‍കുവിന്‍” എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ വാക്യമാണ് ആഘോഷത്തിന്റെ മുഖ്യ പ്രമേയം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2021-01-05-07:57:44.jpg
Keywords: ഏറ്റവും, ലോകത്തെ