category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മൂന്നു പതിറ്റാണ്ട് തടങ്കലില്‍ കഴിഞ്ഞ ചൈനീസ് ഭൂഗര്‍ഭ സഭയിലെ പ്രമുഖ മെത്രാന്‍ അന്തരിച്ചു
Contentബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ കത്തോലിക്കാ സഭയിലെ പ്രമുഖ മെത്രാന്‍ ആൻഡ്രിയ ഹാൻ ജിങ്ടാവോ അന്തരിച്ചു. 27 വർഷം ലേബർ ക്യാമ്പിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്ന അദ്ദേഹത്തിന് 99 വയസ്സായിരുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന് മുമ്പ് ചൈനയിലെ അപ്പസ്തോലിക് വികാരിയത്തിന്റെ ചുമതലയുണ്ടായിരുന്ന കനേഡിയൻ മിഷ്ണറിമാരിൽ നിന്നും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാവോ സേതുങ് അധികാരമേറ്റപ്പോൾ അദ്ദേഹത്തെ തടങ്കൽ പാളയത്തിലാക്കിയിരിന്നു. സർക്കാർ അംഗീകൃത സ്വതന്ത്ര സഭയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു 1953 മുതൽ 1980 വരെയുള്ള 27 വർഷക്കാലം അദ്ദേഹം തടങ്കലിലായിരുന്നു. ജയിൽ മോചിതനായ ശേഷം ചൈനീസ് സർക്കാർ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗപ്പെടുത്തുന്നതിനായി ചാങ് ചുൻ യൂണിവേഴ്സിറ്റിയിലും പിന്നീട് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് ഭാഷാധ്യാപകനായി നിയമിച്ചു. ധാരാളം ചൈനക്കാർക്ക് ഗ്രീക്ക്, ലത്തീൻ തുടങ്ങിയ ഭാഷകളും സംസ്ക്കാരവും പഠിക്കാൻ ഇത് അവസരം നല്കി. 1987ൽ വിരമിച്ചതിനു ശേഷം അദ്ദേഹം അജപാലന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായി. ലീജിയൻ ഓഫ് മേരിയുടെയും അദ്ദേഹം തന്നെ സ്ഥാപിച്ച ലാസ് ഹെർമ നാസ് ഡെൽമോണ്ടേ കാൽവരിയോ എന്ന സന്യാസസമൂഹത്തിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം നിസ്തുലമായ ഇടപെടലുകള്‍ നടത്തി. "പോപ്പിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിന് 1950 കളിൽ തന്നെ ശ്രമമുണ്ടായിരുന്നുവെന്നും വിദേശ മിഷ്ണറിമാരെ പുറത്താക്കിയത് സഭയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയിലാഴ്ത്തിയെന്നും നിലനിൽപ്പിന് വലിയ പ്രതിരോധം ആവശ്യമായതിനാലാണ് സന്യാസസഭ സ്ഥാപിക്കുവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചിരിന്നു. 1982 ൽ അദ്ദേഹത്തെ സഭ രഹസ്യമായി മെത്രാൻ ആയി നിയമിച്ചെങ്കിലും പരസ്യമായി മെത്രാഭിഷേകം നടന്നത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1986 ലാണ്. 1997 മുതൽ കർശനമായ നിരീക്ഷണങ്ങൾക്ക് വിധേയനായിരുന്നെങ്കിലും ഭീഷണിയുടെ നടുവിലായിരുന്ന തന്റെ അജഗണങ്ങൾക്ക് ഇടയില്‍ സേവനം ചെയ്യുന്നതിനായി രഹസ്യ യോഗങ്ങൾ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം രൂപതയിലുള്ള ഏകദേശം മുപ്പതിനായിരം കത്തോലിക്ക വിശ്വാസികളില്‍ മൂന്നിൽ രണ്ടും ഭൂഗര്‍ഭസഭയില്‍പെട്ടവരാണ്. അതിൽ 20 വൈദികരും നൂറില്‍ അധികം സന്യാസിനികളുമുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-04 08:20:00
Keywordsചൈന, ഭൂഗര്‍ഭ
Created Date2021-01-04 08:27:50