Contents
Displaying 14841-14850 of 26166 results.
Content:
15196
Category: 18
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത
Content: കൊച്ചി: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവിന്റെ വർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള ആപ്പും ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും സേവനം ലഭ്യമാക്കാനും കഴിയും. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ , ഫാ. നെൽസൺ ജോബ് ഓസിഡി, ഫാ. ആന്റണി അറക്കൽ ,ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. ജോളി തപ്പലോടത്ത്, ഫാ. ആന്റണി കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടന്നത്.
Image: /content_image/India/India-2021-01-06-16:17:07.jpg
Keywords: കളത്തി, വരാപ്പുഴ

15197
Category: 4
Sub Category:
Heading: കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ | ലേഖന പരമ്പര- ഭാഗം 19
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് }# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15147}} ബല്ലിഗുഡ സർക്കാർ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു നാഗാർജുൻ പ്രധാൻ. ഒഴിവു സമയത്ത് പരിസരത്തെ കുട്ടികൾക്ക് ട്യൂഷൻ കൊടുത്തിരുന്ന അദ്ദേഹത്തോട് ഹിന്ദുക്കൾക്ക് വലിയ മതിപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവവിരുദ്ധ കലാപകാലത്ത് അദ്ദേഹത്തെ ആക്രമിക്കാൻ മതഭ്രാന്തന്മാർ മുതിർന്നില്ല. അതേസമയം ക്രൈസ്തവനായ നാഗാർജുൻ ഇനിമേൽ ഹിന്ദുകുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന് അവർ തീരുമാനിച്ചു. താമസിയാതെ എളുപ്പവഴി കണ്ടെത്തി. നാഗാർജുനും അമ്മയും ഭാര്യയും മകളും കൂടി ഒരു ഹിന്ദു ഭവനത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ക്രൈസ്തവനായ വാടകക്കാരനെ ഉടനെ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വീട് തീവച്ച് നശിപ്പിക്കുമെന്നും അവർ ഉടമസ്ഥനെ ഭീഷണിപ്പെടുത്തി. കേൾക്കേണ്ട താമസം അയാൾ നാഗാർജുനനെ കുടുംബസമേതം പുറത്താക്കി. ഇതിനിടയിൽ ബല്ലിഗുഡയിൽ നിന്ന് 70 കി.മീ. അകലെ ഉദയഗിരിയ്ക്കടുത്തുള്ള നാഗാർജുനന്റെ വീട് കൊള്ളയടിച്ചിരുന്നു. ആ പ്രദേശത്തെ ധനിക കുടുംബങ്ങളിലൊന്നിൽ ജനിച്ചുവളർന്ന അദ്ദേഹത്തിന് പത്തു ലക്ഷം രൂപയുടെ വസ്തുവകകളാണ് നഷ്ടമായത്. നാഗാർജുൻ കുടുംബസമേതം അഭയാർത്ഥി കേന്ദ്രത്തിലേക്ക് മാറി, അവിടത്തെ ദുരിതജീവിതം മടുത്ത്, നാഗാർജുൻ ഭുവനേശ്വറിൽ വാടക വീട്ടിലേക്ക് മാറി. ഏഴുമാസം വാടകവീട്ടിൽ താമസിച്ചതോടെ നാഗാർജുനന്റെ കീശ കാലിയായി. ചെലവുകുറഞ്ഞ താമസസൗകര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ, കന്ധമാലിലെ ക്രൈസ്തവർ കൂട്ടത്തോടെ സലിയസാഹി ചേരിയിലേക്കു നീങ്ങുന്നകാര്യം അദ്ദേഹത്തിന്റെ കാതുകളിലെത്തി. വാടക ചുരുക്കാൻ നാഗാർജുൻ, ആ ചേരിയിൽ തുറസായ ഒരു സ്ഥലം വാങ്ങിച്ച് താൽക്കാലിക ഭവനം പണിതീർത്തു. വൈകാതെ അവിടെ താമസം തുടങ്ങി. "അങ്ങോട്ടു തിരിച്ചുചെല്ലാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. എന്തിനാണ് വെറുതെ ജീവൻ പണയപ്പെടുത്തി അപമാനിതരാകുന്നത്?" അദ്ധ്യാപക ജോലി തുടരുവാനായി കന്ധമാലിലേക്ക് എന്തുകൊണ്ടാണ് മടങ്ങി പോകാത്തത് എന്ന ചോദ്യത്തിന് നാഗാർജുൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അതിനിടയ്ക്ക് സ്വന്തം ഗ്രാമത്തിലേയ്ക്കും ബല്ലിഗുഡയിലേക്കും ഏതാനും തവണ നാഗാർജുൻ പോയിരുന്നു. അക്രമിസംഘങ്ങളുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഹിന്ദുവാകാൻ തയ്യാറുണ്ടെങ്കിൽ മാത്രമേ അവിടേക്ക് തിരിച്ചുചെല്ലാൻ അനുവദിക്കുകയുള്ളുവെന്ന് അവർ നാഗാർജുനനോട് ആവർത്തിച്ചു. ജോലിക്കുവേണ്ടി ഒരിക്കലും വിശ്വാസം ഉപേക്ഷിക്കുവാൻ മനസ്സില്ലാത്ത നാഗാർജുൻ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ബല്ലിഗുഡ സ്‌കൂളിൽനിന്ന് അവധി തരണമെന്ന്, സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് കത്തെഴുതി. "ഈ ചേരിയിൽ താമസിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ എന്റെ ജോലിയെക്കാളും പ്രധാനം വിശ്വാസമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഇവിടെ താമസിക്കുന്നത്," അദ്ദേഹം വിശദീകരിച്ചു. "വിശ്വാസത്തിനുവേണ്ടി ഞങ്ങൾ നൽകുന്ന വിലയാണിത്," 2009 ജൂലൈ മാസത്തിൽ ചേരിയ്ക്കടുത്ത് വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഇവാഞ്ചലിക്കൽ സഭയുടെ ഞായറാഴ്ച്ച ശുശ്രൂഷയിൽ പങ്കെടുത്തതിന് ശേഷം നാഗാർജുൻ പറഞ്ഞു. ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ഞാൻ നാഗാർജുനനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അദ്ദേഹം വികാരഭരിതനായിരുന്നു: "ഞാൻ വളരെ സന്തോഷവാനാണ്. കാരണം ദൈവം എന്റെ ജോലി എനിക്ക് തിരികെ തന്നിരിക്കുന്നു." 2011 ഏപ്രിൽ 3-ന് സലിയാസാഹി ചേരിയിലായിരുന്നു ഞങ്ങളുടെ പുന:സമാഗമം. സർക്കാരിന്റെ അനുവാദം കൂടാതെ രണ്ടരവർഷക്കാലം വിട്ടുനിന്ന ഹൈസ്‌കൂളിൽ ജോലിക്ക് തിരികെ പ്രവേശിക്കുവാൻ അനുവാദം ലഭിച്ചതനുസരിച്ച്, ബല്ലിഗുഡയിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് ഞാൻ നാഗാർജുനനെ കണ്ടുമുട്ടിയത്. ബല്ലിഗുഡ സ്‌കൂളിൽ തുടർച്ചയായി ജോലിക്ക് ഹാജരാകാത്തതിന് വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. നാഗാർജുൻ പലതവണ സർക്കാർ കാര്യാലയങ്ങൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. അദ്ദേഹം മന:മുരുകി പ്രാർത്ഥിച്ചു. ഭാഗ്യത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ നേരിൽ കാണുന്നതിന് നാഗാർജുനന് അവസരം ലഭിച്ചു. ആ അധികാരി ജോലിയിൽ തുടരുന്നതിന് പച്ചക്കൊടി കാട്ടി. "ദൈവമാണ് എന്നെ രക്ഷിച്ചത്, വിശ്വാസത്തിനു ഭംഗം വരാതെ തന്നെ, വിശ്വാസവും ജോലിയും നിലനിറുത്തുവാൻ കഴിഞ്ഞതിൽ എനിക്കുള്ള സന്തോഷം വാക്കുകളിൽ ഒതുക്കാൻ പറ്റില്ല. ഇത് എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമായി," നാഗാർജുൻ സാക്ഷ്യപ്പെടുത്തി. "ദുസ്സഹമായിരുന്നു ഈ ചേരിയിലെ ജീവിതം. പക്ഷേ വിശ്വാസം ഒന്നു കൊണ്ടുമാത്രമാണ് ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ സാധിച്ചത്," ഭാര്യയും മക്കളുമൊത്ത് രണ്ട് വർഷക്കാലം ചീഞ്ഞുനാറുന്ന ചേരിയിൽ ജീവിച്ചതിനെക്കുറിച്ച് ആ അദ്ധ്യാപകൻ പറഞ്ഞു. ചേരിവാസത്തിന്റെ രണ്ടാം പകുതിയിൽ നാഗാർജുൻ തന്റെ പ്രതികൂല സാഹചര്യത്തെ അവസരമാക്കി തീർത്തു. കന്ധമാലിലെ അഭയാർത്ഥികളുടെയും ചേരിനിവാസികളുടെയും 120 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം കൊടുക്കുന്നതിന് ഒരു ക്രൈസ്‌തവ സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ റെയിൻബോ സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകനായി നാഗാർജുനൻ സ്ഥാനമേറ്റു. ഒരു വർഷം അവിടെ സേവനം ചെയ്‌തപ്പോഴായിരുന്നു സർക്കാർ ജോലി തിരിച്ചുകിട്ടിയത്. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ഉജ്ജ്വലവും സജീവവുമായ ക്രൈസ്തവ വിശ്വാസം) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2021-01-06-16:58:17.jpg
Keywords: കന്ധമാ

15198
Category: 22
Sub Category:
Heading: എല്ലാം നിന്റെ മാതൃക വഴി വിശുദ്ധ യൗസേപ്പിതാവേ!
Content: തിരുസഭയുടെ ചരിത്രത്തിലെ 266 മാർപാപ്പമാരിൽ ജോസഫ് എന്ന ജ്ഞാനസ്നാന നാമം ഉണ്ടായിരുന്നത് മൂന്നു പേർക്കു മാത്രമാണ്. വിശുദ്ധ പത്താം പീയൂസ്. (ജുസെപ്പെ സാർത്തോ) വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ( അൻഞ്ചെലോ ജുസെപ്പെ റോങ്കാലി) ബനഡിക് പതിനാറാമൻ ( ജോസഫ് റാറ്റ്സിംഗർ) എന്നിവരായിരുന്നു അവർ. "എല്ലാം ഈശോയ്ക്കു വേണ്ടി, എല്ലാം മറിയം വഴി, എല്ലാം നിൻ്റെ മാതൃക വഴി വിശുദ്ധ യൗസേപ്പിതാവേ! ജിവിതത്തിലും മരണത്തിലും എൻ്റെ മുദ്രവാക്യം അതായിരിക്കണം." വിശുദ്ധ പത്താം പീയൂസിൻ്റെ സ്വകാര്യ പ്രാർത്ഥനയിൽ നിന്നുള്ള വാക്കുകളാണിവ. വിശുദ്ധ യൗസേപ്പിതാവിനോടു തികഞ്ഞ ഭക്തി പുലർത്തിയിരുന്ന പത്താം പീയൂസ് പാപ്പ പത്രോസിൻ്റെ പിൻഗാമിയെന്ന നിലയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി തിരുസഭയിൽ പ്രചരിപ്പിക്കാൻ നിരന്തരം ശ്രദ്ധിച്ചിരുന്നു. 1909 ൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയ സഭയിൽ ഔദ്യോഗികമായി അംഗീകരിച്ചത് പത്താം പീയൂസ് പാപ്പയാണ് . 1913 ഇറ്റാലിയൻ വൈദീകനായിരുന്ന ഡോൺ ലൂയിജി ഗ്വാനെല്ലയുടെ (Don Luigi Gunanella നിർദേശ പ്രകാരം മരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ജോസഫിൻ്റെ സാഹോദര്യ കൂട്ടായ്മ ( Pious Union of Saint Joseph) എന്ന പ്രാർത്ഥനാ കൂട്ടായ്മയ്ക്കു രൂപം നൽകി. പിയൂസ് പാപ്പ ഈ ഈ കൂട്ടായ്മയിലെ ആദ്യ അംഗവും അതിൻ്റെ അഭ്യുദയകാംക്ഷിയുമായിരുന്നു. ഇതിലെ അംഗങ്ങൾ രാവിലെയും വൈകുന്നേരവും " ഈശോ മിശിഹായുടെ വളർത്തു പിതാവും കന്യകാമറിയത്തിൻ്റെ യഥാർത്ഥ മണവാളനമായ വിശുദ്ധ യൗസേപ്പേ , ഞങ്ങൾക്കു വേണ്ടിയും ഈ പകലും രാത്രിയിലും മരിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണമേ" എന്നു പ്രാർത്ഥിക്കുന്നു. വിശുദ്ധ പത്താം പീയൂസ് മാർപാപ്പയെപ്പോലെ എല്ലാത്തിലും യൗസേപ്പിതാവിനെ നമുക്കു മാതൃകയാക്കാം.
Image: /content_image/SocialMedia/SocialMedia-2021-01-06-20:48:17.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ

15199
Category: 17
Sub Category:
Heading: ഭര്‍ത്താവ് മരണപ്പെട്ടു, ഏകസ്ഥ ജീവിതത്തില്‍ വൃക്കരോഗം ബാക്കി: വിലാസിനിയ്ക്കു നല്‍കാമോ ഒരു കൈത്താങ്ങ്?
Content: കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വെളിമാനത്ത് താമസിക്കുന്ന വിലാസിനി എന്ന സഹോദരിയുടെ ജീവിതകഥ ഏറെ വേദനയോടെ മാത്രമേ നമ്മുക്ക് ഉള്‍ക്കൊള്ളാനാകൂ. വാക്കുകളില്‍ ചുരുക്കിയാല്‍ ഭര്‍ത്താവ് മരണപ്പെട്ട, സഹായിക്കാന്‍ ആരുമില്ലാത്ത വൃക്കരോഗിയായ ഒരു സാധു സ്ത്രീ. ശരീരത്തിന്റെ സകല ക്ഷീണവും കടിച്ചമര്‍ത്തി രാവിലെ ഭക്ഷണം പാകപ്പെടുത്തി ഉച്ചത്തേക്കുള്ള ആഹാരവും തയാറാക്കി ഒറ്റയ്ക്കു ബസില്‍ യാത്ര ചെയ്തു ഡയാലിസിസിന് പോകുന്ന ഒരു സാധു വനിത. അതും ആഴ്ചയില്‍ മൂന്നു ദിവസം. ഒരു ഡയാലിസിസിന്റെ ക്ഷീണം തീരും മുന്‍പ് അടുത്തത്. അതിനിടെ ആഹാരം പാകപ്പെടുത്തുന്നതും ആശുപത്രിയില്‍ പോകുന്നതും തിരിച്ചു വരുന്നതും ഒറ്റയ്ക്കു തന്നെ. ഒൻപത് സെൻറ് സ്ഥലമാണ് 46 വയസുള്ള വിലാസിനിയുടെ ആകെ സമ്പാദ്യം. ഏക ആശ്രയമായിരിന്ന ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിവര്‍ സിറോസിസ് ബാധിതനായതിനെ തുടര്‍ന്നു മരണമടഞ്ഞു. ജീവിതാവസ്ഥ ദയനീയമായപ്പോള്‍ ഉറ്റവരും ഉടയവരും അവഗണിക്കുകയായിരിന്നു. നാട്ടുകാരും സമീപ പ്രദേശത്തുള്ള രണ്ട് ക്രൈസ്തവ ദേവാലയങ്ങളും നല്‍കികൊണ്ടിരിന്ന സഹായം കൊണ്ടാണ് നാളിതുവരെയുള്ള ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍ ഇതിനിടെ കോവിഡ് വിതച്ച പ്രത്യാഘാതമെന്നോണം ലഭിച്ചുകൊണ്ടിരിന്ന ചില സഹായങ്ങള്‍ നിലച്ചു. ശാരീരിക ക്ഷീണവും ഒറ്റയ്ക്കുള്ള ജീവിതവും ഇപ്പോള്‍ വിലാസിനിയെ കൂടുതല്‍ പ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ വലിയ പ്രതീക്ഷ നല്‍കികൊണ്ടാണ് വിലാസിനിയുടെ ചേച്ചി കിഡ്നി ദാനം ചെയ്യാന്‍ തയാറാണെന്ന സന്നദ്ധതയുമായി മുന്നോട്ടുവരുന്നത്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. പത്തു ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്കും മരുന്നിനും മറ്റും വേണ്ടത്. പക്ഷേ അതിനുള്ള തുക ഇപ്പൊഴും ഈ സാധു സ്ത്രീയുടെ മുന്പില്‍ ചോദ്യ ചിഹ്നമാണ്. ഇനി വേണ്ടത് നമ്മുടെ കൈത്താങ്ങാണ്. രോഗാവസ്ഥയുടെ, ഏകാന്തതയുടെ നടുവില്‍ ആരോരുമില്ലാത്ത അതിദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ സഹോദരിക്ക് നമ്മുടെ സമ്പാദ്യത്തിന്റെ ഒരംശം പങ്കുവെയ്ക്കാമോ? ➤ #{red->none->b->വിലാസിനിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍: }# #{black->none->b->Account Holder's Name: }# Vilasini #{black->none->b->Account No: }# 42572610008675 #{black->none->b->Bank : }# Syndicate Bank #{black->none->b->IFSC Code : }# SYNB0004257 ➤ #{red->none->b->മൊബൈല്‍ നമ്പര്‍: }# 8606943807
Image: /content_image/Charity/Charity-2021-01-06-20:50:32.jpg
Keywords: സഹായ

15200
Category: 18
Sub Category:
Heading: 'പ്രതികൂല സാഹചര്യത്തിലും നിരാശരാകാതെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണം'
Content: കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 'മിഷനെ അറിയുക, മിഷ്ണറിയാവുക' എന്ന ആപ്തവാക്യവുമായാണു പ്രേഷിത വാരാചരണം . സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വൈദികര്‍, സന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് പാനികുളമാണു ദീപം തെളിച്ചു പ്രേഷിതവാരം ഉദ്ഘാടനം ചെയ്തത്. സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തങ്ങളെക്കുറിച്ചു വിശ്വാസികള്‍ കൂടുതല്‍ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരമൊരുക്കുന്നതിനുള്ള പ്രേഷിത വാരാചരണം എല്ലാവര്‍ഷവും ജനുവരി ആറുമുതല്‍ പന്ത്രണ്ടുവരെയാണ് നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ചാണു സഭാ, രൂപത, ഇടവക തലങ്ങളില്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിനു സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, കമ്മീഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ റോസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-01-07-09:37:15.jpg
Keywords: ആലഞ്ചേ

15201
Category: 13
Sub Category:
Heading: രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തില്‍ ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്ഥാനം: അസര്‍ബൈജാന്‍ പ്രസിഡന്റ്
Content: ബകു: രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തില്‍ ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. രാജ്യത്തെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമൂഹത്തെ അഭിനന്ദിക്കുകയും ക്രിസ്തുമസ്സ് ആശംസകള്‍ നേര്‍ന്നുമുള്ള ക്രിസ്തുമസ് സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്നാണ് (ജനുവരി 7) ജൂലിയന്‍ കലണ്ടര്‍ പ്രകാരം രാജ്യത്തെ ഓര്‍ത്തഡോക്സ് സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നത്. രാജ്യമെന്ന നമ്മുടെ പൊതു ഭവനത്തിന്റെ കൂടുതല്‍ പുരോഗതിക്കും ശക്തിപ്പെടുത്തലിനുമായി രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം തങ്ങളുടെ മുഴുവന്‍ കഴിവും പരിശ്രമവും വിനിയോഗിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നു അലിയേവിന്റെ കത്തില്‍ പറയുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന നാഗാര്‍ണോ കരാബാക് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും, മേഖലയുടെ അഖണ്ഡത പുനഃസ്ഥാപിക്കുന്നതിനും, ചരിത്രപരമായ നീതിയുടെ വിജയത്തിനുമായി പോരാടിക്കൊണ്ട് 2020 ചരിത്രത്തില്‍ മറഞ്ഞുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തില്‍ പ്രത്യേക സ്ഥാനമുള്ള ക്രൈസ്തവ സമൂഹം ശത്രുക്കളുടെ ആക്രമണമുണ്ടായപ്പോള്‍ രാഷ്ട്രത്തിന് വേണ്ടി വീരോചിതമായി പോരാടിയെന്നും അലിയേവിന്റെ കത്തില്‍ പരാമര്‍ശമുണ്ട്. പുതുജീവിതവും, പുനരുജ്ജീവനവും, കരുണ, അനുകമ്പ തുടങ്ങിയ വികാരങ്ങളും ഉള്‍കൊള്ളുന്ന അവധിക്കാലം നിങ്ങളുടെ കുടുംബങ്ങളില്‍ സന്തോഷവും, അനുഗ്രഹവും, ജീവിതത്തില്‍ സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന ആശംസയോടെയാണ് അലിയേവിന്റെ കത്ത് അവസാനിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-07-09:54:06.jpg
Keywords: അസര്‍

15202
Category: 13
Sub Category:
Heading: ദൈവാരാധനയ്ക്കായി വ്യക്തിപരമായും സമൂഹമായും കൂടുതൽ സമയം കണ്ടെത്തണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും, ആരാധനയ്‌ക്കായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ജനുവരി 6ന് തിരുസഭ ആചരിച്ച ദനഹാത്തിരുന്നാൾ ദിനത്തില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തിരുന്നാൾ കുർബാന അർപ്പിച്ചു സന്ദേശം പങ്കുവെയ്ക്കുകയായിരിന്നു പാപ്പ. ഇന്ന് ആരാധനയുടെ അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സാമൂഹ്യമായും വ്യക്തിയുടെ ആധ്യാത്മിക ജീവിതത്തിലും അതു നമ്മൾ വീണ്ടെടുക്കണമെന്നും പൂജരാജാക്കളെപ്പോലെ, നമുക്ക് കർത്താവിനെ കുമ്പിട്ട് ആരാധിക്കാമെന്നും പാപ്പ സുവിശേഷ പ്രഭാഷണത്തിൽ പറഞ്ഞു. കർത്താവിനെ ആരാധിക്കുകയെന്നത് എളുപ്പമല്ല, പെട്ടെന്നു ചെയ്യാവുന്നതുമല്ല: പലപ്പോഴും സുദീർഘമായ ഒരു ആന്തരികയാത്രയുടെ ലക്ഷ്യമാകയാൽ അതിന് ഒരു തരം ആദ്ധ്യാത്മിക പക്വത ആവശ്യമാണ്. ദൈവത്തെ ആരാധിക്കുന്ന മനോഭാവം നമ്മിൽ നൈസർഗ്ഗികമല്ല. ആരാധിക്കുകയെന്നത് മനുഷ്യന് ആവശ്യമാണ്, അതെ, പക്ഷേ അവൻറെ ലക്ഷ്യം തെറ്റിപ്പോകുന്ന അപകട സാധ്യതയുണ്ട്; വാസ്തവത്തിൽ, അവൻ ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ, അവൻ വിഗ്രഹങ്ങളെ ആരാധിക്കും, ഒരു വിശ്വാസിയാകുന്നതിനുപകരം അവൻ വിഗ്രഹാരാധകനാകും. രണ്ടിനുമിടയ്ക്ക് നില്ക്കാനാകില്ല. ഒന്നുകിൽ ദൈവം അല്ലെങ്കിൽ വിഗ്രഹങ്ങൾ. ജീവിത സംഭവങ്ങൾക്കിടയിലും കർത്താവിലേക്കുള്ള ആത്മവിശ്വാസത്തോടെയുള്ള നോട്ടം പുത്രസഹജമായ കൃതജ്ഞതയുണർത്തുന്നു. ഇത് സംഭവിക്കുമ്പോൾ, ഹൃദയം ആരാധനയിലേക്ക് തുറക്കുന്നു. നേരെമറിച്ച്, ദൈവത്തിങ്കലേക്ക് കണ്ണുകളുയർത്താൻ വിസമ്മതിച്ചുകൊണ്ട്, നാം, പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഭയം ഹൃദയത്തെ കീഴടക്കുകയും അതിനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. അങ്ങനെ, അത് ഹൃദയത്തിൽ കോപം, അസ്വസ്ഥത, വേദന, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥകളിൽ കർത്താവിനെ ആരാധിക്കുക പ്രയാസമാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ, യാഥാർത്ഥ്യം നമ്മുടെ ചിന്തകളേക്കാൾ വലുതാണെന്ന ബോധ്യത്തോടുകൂടി, നമ്മുടെ മുൻകൂട്ടിയുള്ള തീരുമാനങ്ങളുടെ വലയം ഭേദിക്കാനുള്ള ചങ്കുറപ്പ് നമുക്കുണ്ടാകണം. നാം കർത്താവിനെ നോക്കുകയും അവിടത്തെ വെളിച്ചത്തിൽ യാഥാർത്ഥ്യത്തെ പരിഗണിക്കുകയും ചെയ്താൽ, അവിടന്ന് ഒരിക്കലും നമ്മെ കൈവിടില്ലെന്ന് നാം മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2021-01-07-12:57:25.jpg
Keywords: പാപ്പ

15203
Category: 1
Sub Category:
Heading: അര നൂറ്റാണ്ടിന് ശേഷം ജോർദാൻ നദിക്കരയിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം ഒരുങ്ങുന്നു
Content: ജോർദാൻ: യേശുക്രിസ്തുവിന് ജ്ഞാനസ്നാനം നൽകിയ ജോർദാൻ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചാപ്പലിൽ അന്‍പത്തിനാലു വർഷങ്ങൾക്കുശേഷം ആദ്യമായി വിശുദ്ധ കുർബാന അർപ്പണം നടക്കും. ദനഹാ തിരുനാളിനോടനുബന്ധിച്ചു ജനുവരി പത്താം തീയതിയാണ് വിശുദ്ധ കുർബാന അർപ്പണം നടക്കുക. 1967ൽ ഇസ്രായേലും, അറബ് രാജ്യങ്ങളുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറു വർഷത്തോളം പഴക്കമുള്ള ദേവാലയവും, സന്യാസ ആശ്രമവും ഉപേക്ഷിക്കപ്പെട്ടിരുന്നു. യുദ്ധത്തെ തുടർന്ന് ഇസ്രായേൽ ഈ പ്രദേശം ജോർദാന്റെ പക്കൽനിന്ന് പിടിച്ചെടുത്തുവെങ്കിലും പിന്നീട് ഇസ്രായേലി സേനയും, പലസ്തീൻ പോരാളികളും തമ്മിൽ തുടർച്ചയായി പോരാട്ടം നടന്നതിനാൽ വിശ്വാസികൾക്ക് ഇവിടേക്ക് പ്രവേശനം അസാധ്യമായിരിന്നു. പോരാട്ടത്തിന്റെ ബാക്കിപത്രമായി രണ്ടാം നിലയിലുള്ള ചാപ്പലിന്റെ ചുമരുകളിലും, കീഴിലുള്ള സന്യാസ ആശ്രമത്തിന്റെ ചുവരുകളിലും വെടിയുണ്ടകളുടെ പാടുകൾ ഇപ്പോഴും ദൃശ്യമാണ്. 54 വർഷങ്ങൾക്കു ശേഷം വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ജനുവരി പത്താം തീയതി ഒരു പ്രത്യേകതയുള്ള ദിവസമായിരിക്കുമെന്ന് വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളുടെ ചുമതലയുള്ള ഫ്രാൻസിസ്കൻ സഭയുടെ ചാൻസിലർ ഫാ. ഇബ്രാഹിം ഫാൾട്ടാസ് പറഞ്ഞു. ഇത് തങ്ങൾക്ക് സമാധാനത്തിനുവേണ്ടിയുള്ള പ്രതീക്ഷകൾ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1641 മുതലാണ് ഫ്രാൻസിസ്കൻ സഭാംഗങ്ങൾ ഇവിടേയ്ക്ക് എത്തി തുടങ്ങുന്നത്. 1920കളുടെ തുടക്കത്തിൽ ദേവാലയം പണിയാൻ വേണ്ടി അവർ സ്ഥലം വാങ്ങാൻ ആരംഭിച്ചു. 1935ൽ അവർ പണികഴിപ്പിച്ച സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയം ഭൂമികുലുക്കത്തിൽ തകർന്നിരിന്നു. ഈ ദേവാലയം നിലനിന്നിരിന്ന അതേ സ്ഥലത്താണ് ഇപ്പോഴത്തെ ചാപ്പൽ ഫ്രാൻസിസ്കൻ സഭാംഗങ്ങൾ നിർമ്മിക്കുന്നത്. പ്രദേശത്തുള്ള കുഴിബോംബുകൾ നീക്കം ചെയ്തു വിശ്വാസികളെ ഇവിടേക്ക് എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ജോർദാനുമായി സമാധാന കരാർ ഒപ്പിട്ടതിനുശേഷം 1994 മുതലാണ് ദനഹാ തിരുനാളിനും ഉയർപ്പ് തിരുനാളിനു വിശ്വാസികൾക്ക് സംഘമായി ഇവിടേക്ക് എത്തിച്ചേരാൻ അവസരം ലഭിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-07-14:45:43.jpg
Keywords: ശേഷ

15204
Category: 22
Sub Category:
Heading: ജോസഫിനെ ഹൃദയത്തിൽ വഹിച്ച മാർപാപ്പ
Content: ഈശോയേയും മറിയത്തെയും യൗസേപ്പിനെയും ഹൃദയത്തിൽ വഹിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ചെറുപ്പം മുതൽ ജോൺ ഇരുപത്തി മൂന്നാമൻ പാപ്പ വിശുദ്ധ യൗസേപ്പിൻ്റെ വലിയ ഭക്തനായിരുന്നു. 1925ൽ മെത്രാൻ പട്ട സ്വീകരണത്തിനൊരുങ്ങുമ്പോൾ ആഞ്ചലോ ജുസെപ്പെ റോങ്കാലി തൻ്റെ അനുദിന ഡയറിയിൽ ഇപ്രകാരം കുറിച്ചു. "മാമ്മോദീസായിൽ എനിക്കു ലഭിച്ച യൗസേപ്പ് (ജുസെപ്പെ) എന്ന നാമത്തിൽ തന്നെ ദൈവ ജനത്തെ നയിക്കാനാണ് എപ്പോഴും എൻ്റെ ആഗ്രഹം. വിശ്വസ്തനായ ഈ പിതാവ് ഈശോയ്ക്കും മറിയത്തിനും ശേഷം, എൻ്റെ ആദ്യത്തെ മധ്യസ്ഥനും മാതൃകയും ആയിരിക്കും". മാർപാപ്പ ആയതിനു ശേഷം രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചപ്പോൾ ലേ വോചി (Le Voci) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ 1961 മാർച്ച് മാസം പത്തൊമ്പതാം തീയതി വിശുദ്ധ യൗസേപ്പിതാവിനെ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. 1962 ജനുവരി ആറിനു സാക്രേ ലൗദിസ് (Sacare laudis) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ എല്ലാ പുരോഹിതന്മാരും യൗസേപ്പിതാവിനു ഈശോയുമായിയുണ്ടായിരുന്ന ബന്ധത്തിൽ നിന്നു പഠിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. 1962 നവംബർ പതിമൂന്നാം തീയതി ലത്തീൻ കുർബാന ക്രമത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ പേര് ഉൾപ്പെടുത്തിയതും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ്. 1963 മാർച്ച് പത്തൊമ്പതിനു റോമിലെ വിശുദ്ധ പത്രോസിൻ്റ ബസിലിക്കയിൽ യൗസേപ്പിതാവിൻ്റെ പുതിയ ചിത്രം ആശിർവദിച്ചുകൊണ്ട് പാപ്പ പറഞ്ഞു: ഇന്നു നാം ബസിലിക്കയിലെ വിശുദ്ധ ജോസഫിൻ്റെ അൾത്താരയിൽ പുതിയ ചിത്രം സമർപ്പിച്ചു. ഏറ്റവും പവിത്രനായ മറിയത്തിൻ്റെ ജീവിത പങ്കാളിയും യേശുവിൻ്റെ രക്ഷാധികാരിയുമായ ജോസഫിനോടുള്ള ഭക്തി ക്രൈസ്തവ ലോകത്തിൻ്റെ മഹത്തായ ഈ ദൈവാലയത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ കർമ്മം നമ്മളിവിടെ നടത്തിയിരിക്കുന്നത്. ഈ വത്സല പിതാവ് തിരുസഭയുടെ സംരക്ഷകനും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മധ്യസ്ഥനുമാണ്. ഈശോയേയും മറിയത്തെയും യൗസേപ്പിനെയും ഹൃദയത്തിൽ വഹിച്ചാൽ മനുഷ്യർ അസാധ്യമെന്നു കരുതുന്ന പല കാര്യങ്ങളും നമുക്കും ചെയ്യാൻ സാധിക്കുമെന്ന് ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2021-01-07-15:46:39.jpg
Keywords: ജോസഫ

15205
Category: 1
Sub Category:
Heading: യുഎസ് കാപ്പിറ്റോളില്‍ നടന്ന അക്രമത്തെ അപലപിച്ച് അമേരിക്കന്‍ മെത്രാന്മാര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കവേ കാപ്പിറ്റല്‍ കെട്ടിടത്തിലേക്ക് നുഴഞ്ഞു കയറി ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തെ കത്തോലിക്ക മെത്രാന്‍മാര്‍ അപലപിച്ചു. അതിരുവിട്ട പ്രതിഷേധം നിയമസാമാജികരെ ഒഴിപ്പിക്കുന്നതിനും ഒരാള്‍ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നതിനും കാരണമായ സാഹചര്യത്തിലാണ് മെത്രാന്‍മാരുടെ പ്രതികരണം. കാപ്പിറ്റോള്‍ കെട്ടിടത്തില്‍ നടന്ന അക്രമത്തെ അപലപിക്കുന്നവര്‍ക്കൊപ്പം താനും പങ്കുചേരുന്നുവെന്നും അമേരിക്കക്കാരായ നാം ഇതല്ല ചെയ്യേണ്ടതെന്നും കാപ്പിറ്റോള്‍ സ്റ്റാഫിനും, പോലീസിനും, പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും യു.എസ് മെത്രാന്‍ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് ഗോമസ് പ്രസ്താവിച്ചു. സമാധാനപൂര്‍വ്വമായ അധികാര കൈമാറ്റം രാഷ്ട്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണെന്നും, രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്കും, തത്വങ്ങള്‍ക്കും, ജനാധിപത്യത്തിനും നമ്മെ തന്നെ സമര്‍പ്പിച്ചുകൊണ്ട് ദൈവത്തിന്റെ കീഴില്‍ ഒരൊറ്റ രാഷ്ട്രമായിരിക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ജനാധിപത്യം നിഷേധിക്കപ്പെട്ടുവെന്നുള്ള ആശങ്ക പ്രകടിപ്പിക്കുവാന്‍ കാപ്പിറ്റോള്‍ ആക്രമിക്കുന്നത് തെറ്റും ദോഷകരവുമാണെന്നും, അക്രമത്തിലൂടെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ കഴിയില്ലെന്നും സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. രാഷ്ട്രത്തെ പരിശുദ്ധകന്യകാ മാതാവിന്റെ ഹൃദയത്തിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സമാധാനത്തിന്റെ ദൈവമേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ” എന്നാണ് യു.എസ് മെത്രാന്‍ സമിതി ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ലോറിയും പ്രതികരണം നടത്തിയിട്ടുണ്ട്. സംഭവത്തെ ഞെട്ടിപ്പിക്കുന്നതും നിയമവിരുദ്ധവുമായ പ്രവര്‍ത്തിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രൂക്ലിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോയും ബ്രിഡ്ജ്പോര്‍ട്ട് മെത്രാന്‍ ഫ്രാങ്ക് കാഗ്ഗിയാനോയും രംഗത്തെത്തിയിരുന്നു. ഏതാനും സംസ്ഥാനങ്ങളിലെ ബാലറ്റുകളില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് ജാഥയായി നീങ്ങുന്നതിനിടയില്‍ ചിലര്‍ പോലീസിനേയും, മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-07-17:33:20.jpg
Keywords: അമേരിക്ക, പ്രാര്‍ത്ഥന