Content | കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വെളിമാനത്ത് താമസിക്കുന്ന വിലാസിനി എന്ന സഹോദരിയുടെ ജീവിതകഥ ഏറെ വേദനയോടെ മാത്രമേ നമ്മുക്ക് ഉള്‍ക്കൊള്ളാനാകൂ. വാക്കുകളില്‍ ചുരുക്കിയാല്‍ ഭര്‍ത്താവ് മരണപ്പെട്ട, സഹായിക്കാന്‍ ആരുമില്ലാത്ത വൃക്കരോഗിയായ ഒരു സാധു സ്ത്രീ. ശരീരത്തിന്റെ സകല ക്ഷീണവും കടിച്ചമര്‍ത്തി രാവിലെ ഭക്ഷണം പാകപ്പെടുത്തി ഉച്ചത്തേക്കുള്ള ആഹാരവും തയാറാക്കി ഒറ്റയ്ക്കു ബസില്‍ യാത്ര ചെയ്തു ഡയാലിസിസിന് പോകുന്ന ഒരു സാധു വനിത. അതും ആഴ്ചയില്‍ മൂന്നു ദിവസം. ഒരു ഡയാലിസിസിന്റെ ക്ഷീണം തീരും മുന്‍പ് അടുത്തത്. അതിനിടെ ആഹാരം പാകപ്പെടുത്തുന്നതും ആശുപത്രിയില്‍ പോകുന്നതും തിരിച്ചു വരുന്നതും ഒറ്റയ്ക്കു തന്നെ.
ഒൻപത് സെൻറ് സ്ഥലമാണ് 46 വയസുള്ള വിലാസിനിയുടെ ആകെ സമ്പാദ്യം. ഏക ആശ്രയമായിരിന്ന ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിവര്‍ സിറോസിസ് ബാധിതനായതിനെ തുടര്‍ന്നു മരണമടഞ്ഞു. ജീവിതാവസ്ഥ ദയനീയമായപ്പോള്‍ ഉറ്റവരും ഉടയവരും അവഗണിക്കുകയായിരിന്നു. നാട്ടുകാരും സമീപ പ്രദേശത്തുള്ള രണ്ട് ക്രൈസ്തവ ദേവാലയങ്ങളും നല്‍കികൊണ്ടിരിന്ന സഹായം കൊണ്ടാണ് നാളിതുവരെയുള്ള ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍ ഇതിനിടെ കോവിഡ് വിതച്ച പ്രത്യാഘാതമെന്നോണം ലഭിച്ചുകൊണ്ടിരിന്ന ചില സഹായങ്ങള്‍ നിലച്ചു. ശാരീരിക ക്ഷീണവും ഒറ്റയ്ക്കുള്ള ജീവിതവും ഇപ്പോള്‍ വിലാസിനിയെ കൂടുതല്‍ പ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇതിനിടെ വലിയ പ്രതീക്ഷ നല്‍കികൊണ്ടാണ് വിലാസിനിയുടെ ചേച്ചി കിഡ്നി ദാനം ചെയ്യാന്‍ തയാറാണെന്ന സന്നദ്ധതയുമായി മുന്നോട്ടുവരുന്നത്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. പത്തു ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്കും മരുന്നിനും മറ്റും വേണ്ടത്. പക്ഷേ അതിനുള്ള തുക ഇപ്പൊഴും ഈ സാധു സ്ത്രീയുടെ മുന്പില്‍ ചോദ്യ ചിഹ്നമാണ്. ഇനി വേണ്ടത് നമ്മുടെ കൈത്താങ്ങാണ്. രോഗാവസ്ഥയുടെ, ഏകാന്തതയുടെ നടുവില്‍ ആരോരുമില്ലാത്ത അതിദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ സഹോദരിക്ക് നമ്മുടെ സമ്പാദ്യത്തിന്റെ ഒരംശം പങ്കുവെയ്ക്കാമോ?
➤ #{red->none->b->വിലാസിനിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍: }#
#{black->none->b->Account Holder's Name: }# Vilasini
#{black->none->b->Account No: }# 42572610008675
#{black->none->b->Bank : }# Syndicate Bank
#{black->none->b->IFSC Code : }# SYNB0004257
➤ #{red->none->b->മൊബൈല്‍ നമ്പര്‍: }# 8606943807 |