category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത
Contentകൊച്ചി: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവിന്റെ വർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള ആപ്പും ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും സേവനം ലഭ്യമാക്കാനും കഴിയും. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ , ഫാ. നെൽസൺ ജോബ് ഓ‌സി‌ഡി, ഫാ. ആന്റണി അറക്കൽ ,ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. ജോളി തപ്പലോടത്ത്, ഫാ. ആന്റണി കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-06 16:16:00
Keywordsകളത്തി, വരാപ്പുഴ
Created Date2021-01-06 16:17:07