Contents
Displaying 14871-14880 of 25128 results.
Content:
15226
Category: 18
Sub Category:
Heading: സീറോമലബാര്‍ സഭയുടെ രണ്ടാമത് ഓണ്‍ലൈന്‍ സിനഡ് നാളെ ആരംഭിക്കും
Content: കാക്കനാട്: കോവിഡു പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയൊന്‍പതാമത് സിനഡിന്റെ ഒന്നാം സെഷന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്നു. നാളെ ജനുവരി 11 മുതല്‍ 16 വരെയാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ വന്നു സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈനായി സിനഡ് സമ്മേളനം നടത്തുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നേരത്തെ നല്‍കിയിരുന്നു. അതനുസരിച്ചു സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി 2020 ആഗസ്റ്റ് മാസത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സിനഡ് നടന്നു. തിങ്കളാഴ്ച മുതല്‍ 16 ശനിയാഴ്ച വരെയുള്ള ഒരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപത്തിയൊന്‍പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ മൗണ്ട് സെന്‍റ് തോമസില്‍ പൂര്‍ത്തിയായി.
Image: /content_image/India/India-2021-01-10-19:02:28.jpg
Keywords: സിനഡ

15227
Category: 22
Sub Category:
Heading: ജോസഫ് - കുടുംബ പ്രാർത്ഥന നയിച്ചിരുന്ന നല്ല അപ്പൻ
Content: കുടുംബ ജീവിതത്തിൽ ഒരു അപ്പൻ എങ്ങനെ കുടുംബ പ്രാർത്ഥന നയിക്കണം എന്നതിൻ്റെ ഏറ്റവും വലിയ മാതൃകയാണ് ഈശോയുടെ വളർത്ത് പിതാവായ യൗസേപ്പ് പിതാവ്. കുടുംബ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃകയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസ് മധ്യേ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: "ബാലനായ ഈശോയെ സാബത്താചരണത്തിനായി സിനഗോഗിലും തിരുനാളുകൾക്കായി ജറുസലേം ദൈവാലയത്തിൽ കൊണ്ടുപോയിരുന്നതും ജോസഫായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണ സമയത്തും മുഖ്യ തിരുനാളുകളിലും ഭവനത്തിൽ പ്രാർത്ഥന നയിച്ചിരുന്നത് ജോസഫായിരുന്നു. നസ്രത്തിലെ എളിയ ഭവനത്തിലും യൗസേപ്പിൻ്റെ പണിശാലയിലും പ്രാർത്ഥനയും ജോലിയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാമെന്നും കുടുംബത്തിന് ആവശ്യമായ അപ്പം സമ്പാദിക്കാമെന്നും ഈശോ പഠിച്ചു." യൗസേപ്പിതാവ് തിരുകുടുംബത്തിൽ അനുദിന പ്രാർത്ഥന നയിക്കുക മാത്രമല്ല ആന്തരികതയിൽ വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്തു. അനുദിനമുള്ള കുടുംബ പ്രാർത്ഥന കുടുംബത്തിൻ്റെ ബലി സമർപ്പമാണ്. കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുമ്പോൾ കുടുംബ നാഥനെന്ന നിലയിൽ അപ്പനു മുഖ്യ പുരോഹിതനടുത്ത ദൗത്യമുണ്ട്. ഈ ദൗത്യം ഭാര്യയയ്ക്കും മക്കൾക്കുമായി മാത്രം നിചപ്പെടുത്തി കൊടുക്കുക ഭൂഷണമല്ല. ആഴ്ചയിൽ അല്ലങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും കുടുംബനാഥൻമാർ കുടുംബ പ്രാർത്ഥന നയിക്കട്ടെ. അവർ അങ്ങനെ നല്ല യൗസേപ്പുമാർ ആകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-10-21:30:16.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15228
Category: 14
Sub Category:
Heading: വര്‍ഷം 21 ആയി, ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം; മലയാളി പാടിക്കൊണ്ടിരിക്കുന്നു
Content: കൊച്ചി: ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം <br> സത്യജീവമാര്‍ഗമാണു ദൈവം <br> മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം <br> നിത്യജീവനേകിടുന്നു ദൈവം ജാതിമത ഭേദമെന്യേ ലോകമലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഈ ഗാനം പിറന്നിട്ടു 21 വര്‍ഷം.മലയാള ക്രിസ്തീയ ഗാനങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ ഏക്കാലത്തെയും ഹിറ്റ് ഗാനം. 2000 ജനുവരി 10നാണ് ഈ ഗാനം റിക്കാര്‍ഡ് ചെയ്തത്. ക്രിസ്തീയ ഭക്തിഗാനരംഗത്തേക്കു ഒരു ടീമിനെ തന്നെ സൃഷ്ടിക്കുന്നതില്‍ നിമിത്തമായ ഗാനമാണിത്. കേരള ക്രൈസ്തവ ഭക്തിഗാന ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ടു വ്യക്തികളുടെ പങ്കുചേരലിനും ഈ ഗാനം ഇടയാക്കി. ബേബി ജോണ്‍ കലയന്താനി എന്ന ഗാനരചയിതാവും പീറ്റര്‍ ചേരാനല്ലൂര്‍ എന്ന സംഗീത സംവിധായകനും ചേര്‍ന്നു ഇതിനു പിന്നാലെ 500 ഓളം ക്രിസ്തീയ ഭക്തിഗാനങ്ങളാണ് ഒരുക്കിയത്. ഇന്നും പുതുമ നഷ്ടപ്പെടാതെ മലയാളികള്‍ ഏറ്റുപാടുന്നുവെന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. കെ.ജി.മാര്‍ക്കോസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലിറക്കിയ ജീസസ് എന്ന ആല്‍ബത്തില്‍ 12 ഗാനങ്ങളുണ്ട്. കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം ദേവാലയത്തിലിരുന്നാണ് ഈ ഗാനം രചിച്ചത്. എറണാകുളത്തെ പ്രശസ്ത മ്യൂസിക് കമ്പനിയായിരുന്ന മാഗ്നാസൗണ്ട് മാനേജര്‍ കെ.പി. സുധാകരന് ഒരു ക്രിസ്തീയ ഭക്തിഗാന ആല്‍ബം ചെയ്യാന്‍ ആഗ്രഹമുണ്ടായി. അങ്ങനെയാണ് പീറ്റര്‍ ചേരാനല്ലൂരിനെ പരിചയപ്പെടുന്നത്. നല്ല ഒരു ക്രീസ്തീയ ഭക്തിഗാനസമാഹരം പുറത്തിറക്കണമെന്ന് സുധാകരന്‍ പീറ്ററിനോട് ആവശ്യപ്പെടുന്നു. പ്രസ്തുത ആവശ്യത്തിലേക്ക് പുതുമ നിറഞ്ഞതും ശക്തവും ആത്മീയ സന്ദേശമുള്ളതുമായ ഗാനങ്ങള്‍ കുറിക്കുന്ന രചയിതാക്കളുണ്ടോ എന്നു പീറ്റര്‍ അന്വേഷിച്ചു നടക്കുന്ന കാലം. അങ്ങനെയിരിക്കെ അക്കാലത്ത് അനേക ഹൃദയങ്ങളെ സ്പര്‍ശിച്ച തിരുവചനനിറവായ ഒരു ഗാനം പീറ്റര്‍ ശ്രദ്ധിക്കാനിടയായി. ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം, ഞാന്‍ നിന്നെ രക്ഷിച്ച ദൈവം... ഈ ഗാനത്തിന്റെ രചയിതാവ് തൊടുപുഴ സ്വദേശിയായ ബേബി ജോണ്‍ കലയന്താനിയെ മുത്തോലപുരം പള്ളിയിലെ ഒരു ബൈബിള്‍ കണ്‍വന്‍ഷനില്‍ വച്ചു പരിചയപ്പെടുന്നു. ഇരുവരും മുത്തോലപുരം പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം തീരുമാനിക്കുന്നു, ഒന്നിച്ചു പോകാന്‍. ഗാനരചനയിലേക്കു ബേബിയും കടന്നു. ഓര്‍ഗനില്‍ ചില ട്യൂണുകള്‍ പീറ്റര്‍ വായിച്ചു. അതിനോട് ചേര്‍ത്ത് ബേബി വരികളൊരുക്കി. ലോകമലയാളികള്‍ നെഞ്ചിലേറ്റിയ ആ ഗാനം പിറക്കുകയായിരുന്നു.
Image: /content_image/India/India-2021-01-11-08:35:33.jpg
Keywords: ഗാന, സംഗീത

15229
Category: 1
Sub Category:
Heading: കാപ്പിറ്റോള്‍ കലാപത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജനാധിപത്യ മൂല്യം സംരക്ഷിക്കാന്‍ അമേരിക്കാ സമാധാനം അനുവര്‍ത്തിക്കണമെന്നും ഇന്നലെ ഞായറാഴ്ച വിശുദ്ധകുര്‍ബാന മധ്യേ പറഞ്ഞു. അക്രമം സ്വയം നാശഹേതുവാകും. പൊതുവായ നന്മയെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി കരുതലുള്ള സംസ്കാരം, സജീവമായി നിലനിർത്താൻ പരിശുദ്ധ കന്യകാമാതാവ് സഹായിക്കട്ടെയെന്നും ഇനി അക്രമമുണ്ടാകാതെ നോക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്ചയാണ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തിനിടെ അക്രമികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ചു കയറി കലാപം സൃഷ്ടിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-11-08:56:20.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ

15230
Category: 1
Sub Category:
Heading: പാപ്പയുടെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു: വാക്സിന്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ഡോക്ടര്‍ ഡോ. ഫബ്രീസിയോ സൊക്കോര്‍സി (78) മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. ക്രിസ്തുമസിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയുമായി ഇദ്ദേഹത്തിനു സമ്പര്‍ക്കമുണ്ടായിരുന്നോ എന്നു വ്യക്തമല്ല. അതേസമയം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത ആഴ്ച്ച തന്നെ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ഇക്കഴിഞ്ഞ ശനിയാഴ്ച പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-11-12:18:26.jpg
Keywords: പാപ്പ, വാക്സി

15231
Category: 18
Sub Category:
Heading: ലോഗോസ് പരീക്ഷ ജൂണ്‍ മാസം നടത്തിയേക്കും
Content: കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തേക്ക് നീട്ടിയ കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ് ക്വിസ് പരീക്ഷ ജൂണ്‍ മാസത്തേക്ക് നീട്ടാന്‍ ധാരണ. നിലവിലെ തീരുമാനമനുസരിച്ച് മാര്‍ച്ച് 21-നായിരുന്നു ലോഗോസ് ക്വിസ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസം എസ്‌എസ്‌എല്‍സി പരീക്ഷയും മെയ് 10 മുതല്‍ ജൂണ്‍ 10വരെ സിബിഎസ്‌ഇ പരീക്ഷയും പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ലോഗോസ് പരീക്ഷ ഇവ കണക്കിലെടുത്തായിരിക്കണമെന്ന് ജനുവരി 5ന് നടന്ന കെസിബിസി ബൈബിള്‍ സൊസൈറ്റി എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്‍പ്രകാരം 2020ലെ ലോഗോസ് ജൂണ്‍ 13 അഥവാ 20-നും രണ്ടാംഘട്ട ഫൈനല്‍ മത്സരം ഓഗസ്റ്റ് 1-നും നടത്താന്‍ യോഗം നിര്‍ദേശിച്ചു. തുടർന്നുള്ള 2021-ലെ ലോഗോസ് രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 1 മുതല്‍ സെപ്‌റ്റംബര്‍ 30 വരെ നടത്തി, പരീക്ഷ നവംബര്‍ പകുതിയോടെയും ഫൈനല്‍ പരീക്ഷ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ നടത്താവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ ജൂണ്‍ മാസത്തില്‍ പരീക്ഷ നടത്തുക സാധ്യമല്ലെങ്കില്‍ 2020-ലെ മത്സരം 2021-ലെ മത്സരമാക്കി മാറ്റുന്നതാണെന്ന് കെസിബിസി ബൈബിള്‍ സൊസൈറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ബൈബബിള്‍ അപ്പോസ്‌തലേറ്റ് ഡയറക്‌ടര്‍മാരുടെ മീറ്റിംഗിലും തുടര്‍ന്ന് മാനേജിംഗ് കൗണ്‍സിലിലും സമര്‍പ്പിച്ച് തീരുമാനം എടുക്കും. കോവിഡ് കാലത്ത് ആളുകള്‍ ഉത്സാഹത്തോടെ ലോഗോസിന് ഒരുങ്ങുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും വചനത്തില്‍ ആശ്രയിക്കാന്‍ ഈ സംരംഭം കാരണമാകുന്നുവെന്നും കെസിബിസി ബൈബിള്‍ സൊസൈറ്റി വിലയിരുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-11-13:55:24.jpg
Keywords: ലോഗോസ്

15232
Category: 1
Sub Category:
Heading: ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജെസ്യൂട്ട് വൈദികന്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും
Content: വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 20ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജെസ്യൂട്ട് വൈദികന്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. ബൈഡന്‍ കുടുംബത്തിന്റെ സുഹൃത്തും, ജോര്‍ജ്ജ്ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ജെസ്യൂട്ട് വൈദികനുമായ ഫാ. ലിയോ ഒ’ഡൊണോവാനാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. 2015-ല്‍ ബൈഡന്റെ മകന്‍ ബിയൂ ബൈഡന്‍ മരിച്ചപ്പോള്‍ വില്‍മിംഗ്ടണിലെ സെന്റ് ആന്റണി പാദുവാ ഇടവകയില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ നയിച്ചതും ഫാ. ഡൊണോവാനായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ബൈഡന്‍ തന്നെ വിളിച്ചിരുന്നെന്നും, താന്‍ ക്ഷണം സ്വീകരിച്ചുവെന്നും ജനുവരി 6ന് നാഷ്ണല്‍ കാത്തലിക് റിപ്പോര്‍ട്ടറിനോട് ജെസ്യൂട്ട് റെഫ്യൂജീ സര്‍വ്വീസ് മിഷന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ഡൊണോവന്‍ പറഞ്ഞു. നിരവധി പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ കത്തോലിക്കാ വൈദികര്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നയിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സണിന്റേയും, ബില്‍ ക്ലിന്റണിന്റേയും, ജോര്‍ജ്ജ് ഡബ്ള്യു ബുഷിന്റേയും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയത് പ്രമുഖ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമായിരുന്നു. അമേരിക്കയുടെ ആദ്യ കത്തോലിക്കാ പ്രസിഡന്റായ 1961-ല്‍ ജോണ്‍ എഫ് കെന്നഡി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബോസ്റ്റണ്‍ കര്‍ദ്ദിനാള്‍ റിച്ചാര്‍ഡ് ജെ. കുഷിങ്ങും, നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 1965-ല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ബി. ജോണ്‍സണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാന്‍ അന്റോണിയോ മെത്രാപ്പോലീത്ത റോബര്‍ട്ട് ഇ. ലൂസിയും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നയിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1985-ല്‍ പ്രസിഡന്റ് റൊണാകാള്‍ഡ് റീഗന്‍ അധികാരമേറ്റപ്പോള്‍ ഫാ. ഡൊണോവാന്റെ മുന്‍ഗാമിയായിരുന്ന ജെസ്യൂട്ട് വൈദികന്‍ തിമോത്തി ഹീലിയായിരുന്നു പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. 1985 മുതല്‍ 2017 വരെ കത്തോലിക്കാ പുരോഹിതരാരും പ്രസിഡന്‍ഷ്യല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രാര്‍ത്ഥനകള്‍ നയിച്ചിട്ടില്ല. 2017-ല്‍ പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി എം ഡോളന്‍ ഉള്‍പ്പെട്ടിരുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ നിന്നും ബൈബിള്‍ ഭാഗവും അന്ന്‍ അദ്ദേഹം വായിക്കുകയുണ്ടായി. 6-ന് ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനിടെ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ട വാഷിംഗ്‌ടണിലെ യു.എസ് കാപ്പിറ്റോളില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കൊറോണ പകര്‍ച്ചവ്യാധി കാരണം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-11-14:53:11.jpg
Keywords: ജോ ബൈഡ, അമേരി

15233
Category: 1
Sub Category:
Heading: ഹെയ്തിയില്‍ കത്തോലിക്ക സന്യാസിനിയെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥന യാചിച്ച് പ്രാദേശിക മെത്രാന്‍
Content: ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ പോർട്ട് ഉ പ്രിൻസ് ജില്ലയിൽ നിന്നും തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനിയുടെ മോചനത്തിനായി പ്രാര്‍ത്ഥന സഹായം യാചിച്ച് അൻസേ ആ വു മിരാഗോനെ രൂപതാധ്യക്ഷന്‍ മോൺസിഞ്ഞോർ പിയറി ആന്ധ്രേ ഡുമാസ്. ഏജൻസിയ ഫിഡെസ് മാധ്യമവുമായി ടെലഫോണിൽ നടത്തിയ സംഭാഷണത്തിലാണ് സന്യാസിനിയുടെ സുരക്ഷിത്വത്തിനും മോചനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ജനുവരി എട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരമാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ ഒരു അംഗത്തെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. സന്യാസിനിയുടെ കുടുംബത്തിനും, സഭയ്ക്കും രാജ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് മോൺസിഞ്ഞോർ ആന്ധ്രേ ഡുമാസ് അഭ്യര്‍ത്ഥിച്ചു. ലോകത്ത് ആദ്യമായി അടിമക്കച്ചവടവും, മനുഷ്യക്കടത്തും നിരോധിച്ച രാജ്യമായ ഹെയ്ത്തിയുടെ മണ്ണിൽ മനുഷ്യാവകാശ അതിക്രമങ്ങൾ അവസാനിക്കട്ടെ. തട്ടിക്കൊണ്ടുപോയവരുടെ ഹൃദയത്തെ ദൈവം സ്പർശിക്കാൻ വേണ്ടി പ്രാർത്ഥിക്കുക. നാം മുട്ടുകൾ മടക്കിയാൽ മാത്രമേ ദൈവം അത്ഭുതം പ്രവർത്തിക്കുകയുള്ളൂവെന്നും ആന്ധ്രേ ഡുമാസ് പറഞ്ഞു. നവംബർ പത്താം തീയതി ഡെൽമാസ് നഗരത്തിൽനിന്നും ഫാ. സിൽവിയൻ റൊണാൾഡ് എന്നൊരു കത്തോലിക്ക വൈദികൻ തട്ടിക്കൊണ്ടുപോയിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് മോചനം ലഭിച്ചു. വലിയൊരു സാമൂഹിക സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹെയ്തി ഇപ്പോൾ കടന്നു പോകുന്നത്. ആയുധധാരികൾ നിന്ന് വലിയ അതിക്രമങ്ങളാണ് ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നേരിടേണ്ടിവരുന്നത്. നിരാലംബരായ ആളുകൾക്ക് സഹായമെത്തിക്കുന്നതിന് വലിയ പ്രതിസന്ധി കത്തോലിക്ക സന്നദ്ധ പ്രവർത്തകരും, കോൺഗ്രിഗേഷനുകളും അഭിമുഖീകരിക്കുന്നുണ്ട്. എങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് വലിയ സഹായമാണ് സഭാനേതൃത്വം നല്‍കി വരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-11-16:30:16.jpg
Keywords: സന്യാസിനി

15234
Category: 22
Sub Category:
Heading: യൗസേപ്പ് - ഗാർഹിക സഭയുടെ മഹത്വം
Content: 2015 ഡിസംബർ ഇരുപത്തി ഏഴാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് മാർപാപ്പ ഈശോയും യൗസേപ്പും മറിയവും അടങ്ങിയ തിരുക്കുടുംബത്തെ ‘സുവിശേഷത്തിന്‍റെ പള്ളിക്കൂടം' എന്നാണ് വിളിച്ചത്. ഈശോയുടെ വളർത്തു പിതാവും, മറിയത്തിൻ്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പായിരുന്നു ‘സുവിശേഷത്തിന്‍റെ പള്ളിക്കൂടം' മായ തിരുക്കുടുംബമെന്ന ഏറ്റവും പൂർണ്ണതയുള്ള ഗാർഹിക സഭയുടെ നാഥൻ .അതിനാലാണ് ജോസഫിനെ കുടുംബ സഭയുടെ മഹത്വം എന്നാണ് വിശേഷിപ്പിക്കുക. നമ്മുടെ കുടുംബങ്ങൾ ഗാർഹിക സഭകളായി യഥാർത്ഥത്തിൽ ജീവിക്കുമ്പോൾ നമ്മുടെ ഭവനം ദൈവം വസിക്കുന്ന ഇടവും സ്നേഹം പകരുന്ന ആലയങ്ങളുമാകും. ഈശോയും യൗസേപ്പിതാവ് നാഥനായ ഒരു ഗാർഹിക സഭയുടെ അംഗമായിരുന്നു. യൗസേപ്പിൻ്റെ സ്നേഹഭവനത്തിൽ നിന്നാണ് മാനുഷിക സ്നേഹ ബന്ധങ്ങളുടെ പവിത്രത ഈശോ തിരിച്ചറിഞ്ഞത്. തിരുകുടുംബം ജീവന്‍റെയും സ്നേഹത്തിന്‍റെയും ശ്രേഷ്ഠമായ കൂട്ടായ്മയത് യൗസേപ്പിൻ്റെയും ത്യാഗത്തിലൂടെയും ആത്മ ദാനത്തിലൂടെയും ആണ്. ക്രൈസ്തവ കുടുംബങ്ങളിൽ നിന്നു സ്നേഹപ്രകാശം പ്രസരിക്കണമെങ്കിൽ സ്വയം മറന്നു മറ്റു കുടുംബാംഗങ്ങൾക്കായി ബലിയാകുന്ന കുടുംബ നാഥമാരുണ്ടാകണം. "ഗാർഹിക സഭ പരാജയപ്പെട്ടാൽ സഭയ്ക്ക് നിലനിൽപ്പില്ല: കുടുംബ സഭ ഇല്ലെങ്കിൽ സഭയ്ക്കു ഭാവിയും ഇല്ല." റോമിലെ ബിഷപ് സിനഡിൻ്റെ സെക്രട്ടറി ജനറലായ കർദ്ദിനാൾ മാരിയോ ഗ്രേഷിൻ്റെ ഈ വാക്കുകൾ കുടുംബങ്ങൾക്കും സഭയ്ക്കുമുള്ള വെല്ലുവിളിയാണ്. ഗാർഹിക സഭ പരാജയപ്പെടാതിരിക്കണമെങ്കിൽ നിരവധി തിരുക്കുടുംബ യൗസേപ്പുമാർ പിറവിയെടുക്കണം.
Image: /content_image/SocialMedia/SocialMedia-2021-01-11-19:01:13.jpg
Keywords: ജോസഫ്, യൗസേ

15235
Category: 18
Sub Category:
Heading: സീറോമലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡ് ആരംഭിച്ചു
Content: കാക്കനാട്: സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ഇന്ന്‍ ജനുവരി 11 തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്. തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സീറോമലബാര്‍സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ചു ബിഷപ്പ് + ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നുമായി ഇതുവരെ 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചിരിക്കുന്നത്. കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് പ്രത്യേകം പ്രശംസിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളിയെയും, ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്‍ശിച്ച കര്‍ദ്ദിനാള്‍ ആലഞ്ചേരി അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിക്കുകയും നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനം ചെയ്തു ബ്രസീലിന്‍റെ നുന്‍ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്‍ച്ചു ബിഷപ്പ് ജ്യംബത്തിസ്ത ദിക്വാത്രോയ്ക്കും മേജര്‍ ആര്‍ച്ചു ബിഷപ്പ് കൃതജ്ഞതര്‍പ്പിച്ചു. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനും, മെല്‍ബണ്‍ രൂപതാ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിനും, കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിനും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകളര്‍പ്പിച്ചു. വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടതെന്നും സഭയിലുള്ള എല്ലാ ഉത്തരവാദിത്വനിര്‍വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നു പറഞ്ഞ കര്‍ദിനാള്‍ ആലഞ്ചേരി ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിനായിരിക്കണം സഭയുടെ പ്രാഥമിക മുന്‍ഗണനയെന്ന് എടുത്തുപറഞ്ഞു. ജനുവരി 16 നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്‍റെ ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ചചെയ്യുന്നതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-11-19:32:02.jpg
Keywords: സീറോ മലബാര്‍