Contents
Displaying 14861-14870 of 25128 results.
Content:
15216
Category: 18
Sub Category:
Heading: സഹായം സ്വീകരിച്ചവര്‍, സഹായം നല്‍കുന്നവരായി മാറുന്ന മാതൃകാ പദ്ധതിയുമായി പാലാ രൂപത
Content: പാലാ: സഹായം സ്വീകരിച്ചവര്‍, സഹായം നല്‍കുന്നവരായി മാറുന്ന മാതൃകാ പദ്ധതിയുമായി പാലാ രൂപത മുന്നോട്ട്. പാലാ രൂപതയിലെ കാരിത്താസ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ വായ്പാ സഹായപദ്ധതിയാണ് ഇത്തരത്തില്‍ യുവജനങ്ങള്‍ക്കു സഹായകരമാകുന്നത്. വായ്പയെടുക്കുന്നവര്‍ ജോലി കിട്ടിക്കഴിയുന്‌പോള്‍ വായ്പ തിരിച്ചടയ്ക്കുകയും കഴിവനുസരിച്ച് മറ്റൊരു കുട്ടിയെ പഠിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 2018-19 കാലഘട്ടത്തില്‍ 52 ലക്ഷം രൂപയും 2019- 20 കാലഘട്ടത്തില്‍ 31 ലക്ഷം രൂപയും പദ്ധതി വഴി വിതരണം ചെയ്തു.പദ്ധതിയുടെ ഭാഗമായുള്ള ഇപ്രാവശ്യത്തെ വായ്പകള്‍ പാലാ രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇന്നലെ വിതരണം ചെയ്തു. കാരിത്താസ് ഡയറക്ടര്‍ ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍ പ്രസംഗിച്ചു. ആഷ്ലി ബാബു അരിപ്പറന്പില്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2021-01-09-09:15:51.jpg
Keywords: പാലാ

15217
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരുടെ വീടും സ്വത്തും തിരിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുമായി പ്രമുഖ ഷിയാ നേതാവ്
Content: ബാഗ്ദാദ്: ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇസ്ലാം മതസ്ഥര്‍ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭവനങ്ങളും ഭൂമിയും തിരിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുമായി പ്രമുഖ മുസ്ലീം പുരോഹിതന്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ക്രൈസ്തവരില്‍ നിന്നും അനധികൃതമായി പിടിച്ചെടുത്ത വീടുകളും സ്വത്തുവകകളും സംബന്ധിച്ച പരാതികള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഷിയാ നേതാവും, സദ്രിസ്റ്റ് പാര്‍ട്ടി തലവനുമായ മുഖ്താദ അല്‍ സദര്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ക്രൈസ്തവ സഹോദരന്‍മാര്‍ക്ക് ലഭിക്കേണ്ട നീതി നേടിക്കൊടുക്കുകയും, ക്രിസ്ത്യാനികളുടെ സ്വത്തവകാശ ലംഘനങ്ങള്‍ തടയുകയുമാണ് കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഷിയാ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭൂമിയാണ് കമ്മറ്റിയുടെ പരിഗണനയിലുള്ളത്. തങ്ങളുടെ വീടിന്റേയും ഭൂമിയുടേയും ഉടമാസ്ഥാവകാശം സംബന്ധിച്ച പരാതികളും രേഖകളും ഹാജരാക്കേണ്ട കമ്മിറ്റി അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്താവന ഈ മാസം ആദ്യം പുറത്തുവിട്ടിരിന്നു. സമീപ കാലത്തായി രാജ്യം വിട്ട ക്രൈസ്തവരുടെ സ്വത്തുവിവരങ്ങളും കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. അടുത്ത റമദാന്‍ അവസാനിക്കുന്ന മെയ് 11ന് മുന്‍പായി പരാതികള്‍ സമര്‍പ്പിക്കണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി 3ന് അല്‍ സദര്‍ അയച്ച പ്രതിനിധി സംഘം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇറാഖിലെ കല്‍ദായ സഭയുടെ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോക്ക് കൈമാറിയെന്നു റിപ്പോര്‍ട്ടുണ്ട്. അല്‍ സദറിന്റെ ഉദ്യമത്തിന് പാത്രിയാര്‍ക്കീസ് നന്ദി അറിയിച്ചു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ ക്രൂരതകള്‍ താങ്ങുവാന്‍ കഴിയാതെ മൊസൂളില്‍ നിന്നും, നിനവേ മേഖലയില്‍ നിന്നും നിരവധി ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. പലായനം ചെയ്ത ക്രൈസ്തവരില്‍ കുറച്ചുപേരേയെങ്കിലും തിരികെ കൊണ്ടുവരുവാന്‍ അല്‍ സദറിന്റെ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുന്ന മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിക്കുവാനിരിക്കേയാണ് അല്‍ സദറിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-09-09:55:40.jpg
Keywords: ഇറാഖ

15218
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി എട്ടാം തീയതി പുറത്തുവിട്ടത്. 2010 മുതൽ 2019 നവംബർ മാസം വരെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി പ്രവർത്തിച്ച ഇറ്റാലിയൻ മെത്രാൻ ജിയോർജിയോ കോർബിലിനിയുടെ പിൻഗാമിയായാണ് ബൂനമോയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കൂരിയയിലെ ഉദ്യോഗസ്ഥർ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കി ശിക്ഷ നടപ്പാക്കുക എന്ന ദൗത്യമാണ് 1981ൽ ആരംഭിച്ച കമ്മീഷനുള്ളത്. വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ച രണ്ട് കർദ്ദിനാളുമാരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്ത് ബൂനമോയ്ക്കുണ്ട്. 2014-ല്‍ അന്താരാഷ്ട്ര നിയമ പ്രൊഫസര്‍ കൂടിയായ വിൻസെൻസോ ബൂനമോയെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ഉപദേശകനായി നിയമിച്ചിരുന്നു. 'പോപ്സ് യൂണിവേഴ്സിറ്റി' എന്ന പേരിൽ അറിയപ്പെടുന്ന പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് 2018ൽ അൽമായനായ ബൂനമോ എത്തിയത് ചരിത്രപരമായ നിമിഷമായാണ് അന്നു പൊതുവേ വിലയിരുത്തിയത്. ബൂനമോ തലവനായ ഡിസിപ്ലിനറി കമ്മീഷനിൽ മാർപാപ്പ നിയമിക്കുന്ന ഒരു പ്രസിഡന്റും, ആറ് അംഗങ്ങളുമാണുളളത്. ഇവർക്ക് അഞ്ചുവർഷമാണ് പ്രവർത്തന കാലാവധി. കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ വെനസ്വേലൻ കർദ്ദിനാൾ ആയിരുന്ന റൊസാലിയോ ലാറ ആയിരുന്നു. 1981 മുതൽ 1990 വരെയാണ് അദ്ദേഹം അധ്യക്ഷ പദവിയിലിരുന്നത്. ഡിസിപ്ലിനറി കമ്മീഷനിൽ അംഗങ്ങളായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച നിയമിച്ച മറ്റു രണ്ടുപേരുടെ പേരുകളും പ്രസ് ഓഫീസ് പുറത്തുവിട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-09-12:49:22.jpg
Keywords: അല്‍മാ, മാര്‍പാ

15219
Category: 1
Sub Category:
Heading: സ്വിസ് കർദ്ദിനാൾ ഹെൻറി ഷ്വറി ദിവംഗതനായി
Content: ബേണ്‍: സ്വിറ്റ്സർലന്‍റിലെ സിയോൺ രൂപതയുടെ മുന്‍ അധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി കാലം ചെയ്തു. 88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം വ്യാഴാഴ്ച (07/01/21)യാണ് നിര്യാതനായത്. 1995ൽ ആരോഗ്യപരമായ കാരണങ്ങളാൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ ലെയൊണാർദിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1932 ജൂൺ 14ന് ജനിച്ച ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിച്ചു.1977-ൽ മെത്രാനായി അഭിഷിക്തനായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1991-ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. സ്വിറ്റ്സർലണ്ടിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനൊന്നാം തീയതി തിങ്കളാഴ്ച സിയോണിലെ കത്തീഡ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മൃതസംസ്ക്കാര കർമ്മങ്ങൾ നടക്കും. കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ അജഗണത്തിന് അർപ്പണബോധമുള്ള ഒരു ഇടയനായിരുന്നു കർദ്ദിനാൾ ഹെൻറിയെന്ന് പാപ്പ സ്മരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-09-13:51:56.jpg
Keywords: സ്വിറ്റ്സ

15220
Category: 14
Sub Category:
Heading: അനുഗ്രഹീതയായ മറിയമെന്ന് ആലേഖനം ചെയ്തിട്ടുള്ള 1400 വര്‍ഷങ്ങള്‍ പഴക്കമുള്ള ശില ഇസ്രായേലില്‍ കണ്ടെത്തി
Content: ജെറുസലേം: “അനുഗ്രഹീതയായ മറിയം, അമലോത്ഭവ ജീവിതം നയിച്ചവള്‍” എന്ന് പുരാതന ഗ്രീക്ക് ഭാഷയിലെ ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിനാനൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈസന്റൈന്‍ കാലഘട്ടത്തിലെ ശവകുടീര ശിലാഫലകം ഇസ്രായേലില്‍ കണ്ടെത്തി. തെക്കന്‍ ഇസ്രായേലിലെ നിറ്റ്സാന നാഷ്ണല്‍ പാര്‍ക്ക് വൃത്തിയാക്കുന്നതിനിടയിലാണ് 6-7 നൂറ്റാണ്ടുകള്‍ക്കിടയിലെ ക്രിസ്ത്യന്‍ വനിതയുടെ ശവകുടീരത്തിന്റെ ഭാഗമായിരുന്നെന്ന് കരുതപ്പെടുന്ന വൃത്താകൃതിയിലുള്ള ശിലാഫലകം കണ്ടെത്തിയത്. ഇത് പുരാതന ക്രൈസ്തവ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന അമൂല്യ നിധിയായാണ് വിലയിരുത്തുന്നത്. തൊഴില്‍ രഹിതരായവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി നിറ്റ്സാന നാഷ്ണല്‍ പാര്‍ക്ക് വൃത്തിയാക്കിക്കൊണ്ടിരുന്ന നേച്വര്‍ ആന്‍ഡ് പാര്‍ക്ക്സ് അതോറിറ്റി ഉദ്യോഗസ്ഥരാണ് ശില കണ്ടെത്തിയത്. നിറ്റ്സാന എജ്യൂക്കേഷണല്‍ സെന്റര്‍ ഡയറക്ടറായ ഡേവിഡ് പല്‍മാച്ച് ശിലയിലെ ലിഖിതം കണ്ടെത്തുകയും അതിന്റെ ഫോട്ടോ എടുത്ത് ജെറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഡോ. ലീ ഡി സെഗ്നിക്ക് അയക്കുകയുമായിരുന്നു. ഡോ. സെഗ്നിയാണ് കല്ലില്‍ ആലേഖനം ചെയ്തിരുന്ന പുരാതന ഗ്രീക്ക് ഭാഷ തര്‍ജ്ജമ ചെയ്തത്. വേറെയും ചില പുരാവസ്തുക്കള്‍ ഈ മേഖലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിറ്റ്സാന ഗ്രാമത്തില്‍ താമസിച്ചിരുന്ന പുരാതന ക്രിസ്ത്യാനികളുടേതാവാം ഇതെന്നാണ് പുരാവസ്തു ഗവേഷകര്‍ കണക്കാക്കുന്നത്. 1930-ല്‍ പുരാവസ്തു ഗവേഷകര്‍ നിറ്റ്സാനയില്‍ നിന്നും 6-7 നൂറ്റാണ്ടുകള്‍ക്കിടയിലെ ‘നെസ്സാന’ എന്നറിയപ്പെടുന്ന ഗ്രീക്ക്, അറബിക്ക് ഭാഷകളിലുള്ള പാപ്പിറസ് ചുരുളുകള്‍ കണ്ടെത്തിയിരുന്നു. ക്രിസ്തീയ ദേവാലയവുമായും കുടുംബപരമായുമുള്ള വിവരങ്ങളും ഈ ചുരുളുകളില്‍ നിന്നും ലഭിച്ചിരിന്നു. നിറ്റ്സാനയിലെ ജനവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങളാണ് ഇതുവരെ ലഭ്യമായിരുന്നത്. പുരാതന ശിലയുടെ കണ്ടെത്തല്‍ ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിന്നും ആദിമ ഇസ്ലാമിക കാലഘട്ടത്തിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഉപകരിക്കുമെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയുടെ തെക്കന്‍ ജില്ലാ പുരാവസ്തു ഗവേഷകനായ പാബ്ലോ ബെറ്റ്സെര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇതിനെ സംബന്ധിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-09-16:17:09.jpg
Keywords: ഇസ്രായേ, പുരാത

15221
Category: 22
Sub Category:
Heading: ജോസഫ് - ധ്യാനയോഗ പ്രാർത്ഥനയുടെ മാതൃക
Content: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 2715 നമ്പറിൽ ധ്യാനയോഗ പ്രാർത്ഥനയെക്കുറിച്ച് (Contemplative Prayer) ഇപ്രകാരം പഠിപ്പിക്കുന്നു: "യേശുവിൽ ദൃഷ്ടി ഉറപ്പിച്ചു കൊണ്ടുള്ള വിശ്വാസത്തിൻ്റെ ഉൾക്കാഴ്ചയാണ് ധ്യാനയോഗ പ്രാർത്ഥന." വീണ്ടും 2724 ൽ "പ്രാർത്ഥനയുടെ രഹസ്യത്തിൻ്റെ ലളിതമായ ഒരാവിഷ്കാകാരമാണു ധ്യാനയോഗ പ്രാർത്ഥന. യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശ്വാസത്തിൻ്റെ ഒരു നോട്ടമാണത്. ദൈവവചനം ശ്രവിക്കലും നിശബ്ദ സ്നേഹവുമാണ്. " ഈ അർത്ഥത്തിൽ ഒരു തികഞ്ഞ ധ്യാനയോഗിയായിരുന്നു ജോസഫ്. യേശുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ജോസഫിൻ്റേത്. ലോകത്തിലുള്ള ഒരു ശക്തിക്കും യേശുവിൻ്റെ തിരുമുഖത്തു നിന്നും ജോസഫിൻ്റെ ദൃഷ്ടി വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല. ദൈവ സ്വരം ശ്രവിച്ചുകൊണ്ടും നിശബ്ദമായി സ്നേഹിച്ചു കൊണ്ടും യൗസേപ്പിതാവ് വിശ്വസ്തനായി ജീവിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രസിദ്ധ ഗ്രന്ഥമാണ് എഡ്വേഡ് ഹീലി തോംസൻ്റ, ദ ലൈഫ് ആൻഡ് ഗ്ലോറിസ് ഓഫ് സെൻ്റ് ജോസഫ് (The Life and Glories of St. Joseph-1888) ഈ ഗ്രന്ഥത്തിൽ യൗസേപ്പിതാവിനെ സമാനതകളില്ലാത്ത ഒരു ധ്യാനയോഗിയായി ചിത്രീകരിച്ചിരിക്കുന്നു. അതിനു കാരണമായി തോംസൺ പറയുന്നത് യൗസേപ്പിതാവ് ധ്യാനാത്മകത്വം (contemplation) അതിൻ്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ നിരന്തരം ജീവിച്ചു എന്നതാണ്. യൗസേപ്പിതാവ് ഈശോയെ നോക്കി, ഈശോ യൗസേപ്പിതാവിനെയും നോക്കി അങ്ങനെ ആ ജീവിതം വലിയ ഒരു പ്രാർത്ഥനയായി. യൗസേപ്പിതാവിനെ അനുകരിച്ച് നമ്മളെ നോക്കുന്ന ദൈവത്തിൻ്റെ ദൃഷ്ടികളിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാം.
Image: /content_image/SocialMedia/SocialMedia-2021-01-09-18:02:59.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15222
Category: 13
Sub Category:
Heading: 'വിശ്വാസം കവര്‍ന്നെടുക്കുവാന്‍ ഒരു തിന്മയേയും ഞങ്ങള്‍ അനുവദിക്കില്ല, ബൊക്കോഹറാമിനെ ദൈവം ഇല്ലാതാക്കും': നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: ക്രൈസ്തവ വിശ്വാസം കവര്‍ന്നെടുക്കുവാന്‍ ഒരു തിന്‍മയേയും അനുവദിക്കില്ലായെന്നും ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിനെ ദൈവം ഇല്ലാതാക്കുമെന്നും നൈജീരിയന്‍ മെത്രാന്‍. ഇക്കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് രാത്രിയില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം നൈജീരിയയില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തുകയും രണ്ടു ദേവാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നൈജീരിയയിലെ മൈദുഗുരി രൂപതാ മെത്രാന്‍ ഒലിവര്‍ ഡാഷെ ഡോയം പ്രതികരണം നടത്തിയത്. ബൊക്കോഹറാമിന് തങ്ങളില്‍ നിന്നും തട്ടിയെടുക്കുവാന്‍ കഴിയാത്ത ഒരേയൊരു കാര്യം തങ്ങളുടെ വിശ്വാസമാണെന്നും സമയമാകുമ്പോള്‍ ദൈവം തന്നെ ബൊക്കോഹറാമിനെ ഇല്ലാതാക്കുമെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ വിശ്വാസം കവര്‍ന്നെടുക്കുവാന്‍ ഒരു തിന്മയേയും ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്”. ക്രിസ്തുമസ് തലേന്ന് ഒരു ഇടവകയില്‍ മാത്രം 100 പേര്‍ മാമ്മോദീസ സ്വീകരിച്ചതിനെ പരാമര്‍ശിച്ചു കൊണ്ട് ബിഷപ്പ് പറഞ്ഞു. ചിബോക്കിലെ പെമിയില്‍ നിന്നും 270-ഓളം ക്രിസ്ത്യന്‍ സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത് തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൊക്കോഹറാം പ്രതിസന്ധി ഉടലെടുക്കുന്നതിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കത്തോലിക്കര്‍ കഴിഞ്ഞ വര്‍ഷം തന്റെ രൂപതയില്‍ ഉണ്ടായിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവരാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം തിന്‍മയുടെ ഒരു മനുഷ്യ ശക്തിക്കും അതിനെ മറികടക്കുവാന്‍ കഴിയുകയില്ല. ഇരുനൂറു ദേവാലയങ്ങളും, സ്കൂളുകളും അഗ്നിക്കിരയാക്കിയാലും തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും, അഗാധമായ ദൈവവിശ്വാസവും, മരിയന്‍ ഭക്തിയുമുള്ള ജനതയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്പും ഇസ്ലാമിക തീവ്രവാദികള്‍ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2019-ലെ ക്രിസ്തുമസ് ദിനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക് പ്രവിശ്യാംഗങ്ങളായ തീവ്രവാദികള്‍ 10 ക്രൈസ്തവരെ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ബൊക്കോഹറാം ക്രൈസ്തവര്‍ക്കെതിരാണെന്നും, ക്രൈസ്തവരെ ഭയപ്പെടുത്താനും, ക്രിസ്തുമസ് ആഘോഷങ്ങള്‍ അലങ്കോലമാക്കുവാനുമാണ് ഈ ആക്രമണങ്ങളെന്നു ബിഷപ്പ് ഡോയം പറഞ്ഞു. പ്രമുഖ നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് 2015 ജൂണ്‍ മുതല്‍ ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടായിരത്തോളം ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് കണക്ക്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-09-19:55:53.jpg
Keywords: നൈജീ

15223
Category: 18
Sub Category:
Heading: റവ.ഡോ. ജോസ് ആന്റണിയ്ക്ക് ദേശീയ അവാര്‍ഡ്
Content: കോട്ടയം: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് 22 വര്‍ഷമായി വൊസാര്‍ഡ് എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറന്പില്‍ സിഎംഐയ്ക്ക് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ്. കുമളി കേന്ദ്രമായ വൊസാര്‍ഡ് കുട്ടികളുടെയും മുതിര്‍ന്നവരുടെ ഇടയില്‍ വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. കാര്‍ഷിക മേഖയിലും സംരംഭങ്ങള്‍ നടപ്പിലാക്കുന്നു. സിഎംഐ കോട്ടയം പ്രൊവിന്‍സിന്റെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമാണ് നേതൃത്വം നല്കുന്നത്. പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ സെക്രട്ടറിയുമാണ് റവ.ഡോ. ജോസ് ആന്റണി.
Image: /content_image/India/India-2021-01-10-06:53:38.jpg
Keywords: അവാര്‍ഡ

15224
Category: 1
Sub Category:
Heading: മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച ക്രിസ്ത്യന്‍ സഹോദരികളെ പാക്കിസ്ഥാനില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി
Content: ലാഹോര്‍: ലാഹോറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സഹോദരിമാരായ രണ്ട് ക്രിസ്ത്യന്‍ യുവതികളെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഫാക്ടറിയുടെ ഉടമയും സഹായിയും പീഡിപ്പിച്ച് കൊലപ്പെടുത്തി. ലാഹോറിലെ മഖന്‍ കോളനി നിവാസികളും സഹോദരിമാരുമായ ഇരുപത്തിയെട്ടുകാരിയായ സാജിദയും, ഇരുപത്തിയാറുകാരിയായ ആബിദയുമാണ് ഫാക്ടറി ഉടമസ്ഥനായ മൊഹമ്മദ് നയീം ബട്ടിന്റേയും, സൂപ്പര്‍വൈസറായ മൊഹമ്മദ് ഇംതിയാസിന്റേയും മതഭ്രാന്തിനും ക്രൂരതയ്ക്കും ഇരയായത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതാണ് നിഷ്കളങ്കരായ യുവതികളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുവാനുള്ള കാരണമായി നിരീക്ഷിക്കപ്പെടുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPwworg%2Fposts%2F3583882591647073&width=500&show_text=true&height=800&appId" width="500" height="800" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നയീം ബട്ട് തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ ഈ സഹോദരിമാര്‍ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന പീസ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംതിയാസിന്റെ ഇതേ ആവശ്യം ഇരുവരും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ നയീമിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന് ശേഷമാണ് പ്രതികള്‍ യുവതികളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ 26നു ഈ സഹോദരിമാരെ വീട്ടുകാര്‍ അവസാനമായി കണ്ടത്. ഇവരെ കണ്ടെത്തുവാന്‍ ഭര്‍ത്താക്കന്‍മാര്‍ നടത്തിയ ശ്രമങ്ങളും പോലീസില്‍ നല്‍കിയ പരാതിയും വെറുതേയായി. പിന്നീട് ഡിസംബര്‍ 14നും, ജനുവരി 4നുമായി ഇരുവരുടേയും മൃതദേഹങ്ങള്‍ മലിനജല ഓടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ അറസ്റ്റിലാകുകയും നയീം ബട്ട് കുറ്റം സമ്മതിച്ചുവെന്നും ദേശീയ മാധ്യമമായ 'ട്രൈബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൊല്ലപ്പെട്ട യുവതികള്‍ നിര്‍ധനരായ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും പ്രതികളായവര്‍ ധനിക മുസ്ലീം കുടുംബങ്ങളില്‍ നിന്നുമുള്ളവരായതു കൊണ്ട് പ്രതികള്‍ അനായാസം കുറ്റവിമുക്തരായി പുറത്തുവരുമെന്ന ആശങ്കയിലാണ് ക്രിസ്ത്യന്‍ സമൂഹം. ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായൊരു വംശഹത്യ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന്‍ ‘പീസ് വേള്‍ഡ് വൈഡ്’ സന്നദ്ധ സംഘടനയുടെ ചെയര്‍മാനായ ഹെക്ടര്‍ അലീം നേരത്തേ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണം തനിക്കെതിരെ ഉയര്‍ന്നിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-10-07:29:47.jpg
Keywords: പാക്ക്, പാക്കി

15225
Category: 10
Sub Category:
Heading: ദശലക്ഷങ്ങളുടെ പങ്കാളിത്തമില്ലെങ്കിലും കറുത്ത നസ്രായന്റെ തിരുനാൾ മുടക്കാതെ ഫിലിപ്പീൻസ് ജനത
Content: മനില: കൊറോണ വൈറസ് ഭീതിക്ക് നടുവിലും ദശലക്ഷങ്ങളുടെ പങ്കാളിത്തമില്ലെങ്കിലും ജനുവരി ഒന്‍പതാം തീയതി ശനിയാഴ്ച കറുത്ത നസ്രായന്റെ തിരുനാൾ ഫിലിപ്പീൻസ് ജനത ആഘോഷിച്ചു. 200 വർഷമായി മുടങ്ങാതെ നടക്കുന്ന കറുത്ത നസ്രായന്റെ രൂപവും വഹിച്ചുകൊണ്ടുള്ള കൂറ്റൻ പ്രദിക്ഷണം അധികൃതർ റദ്ദാക്കിയെങ്കിലും രൂപം സ്ഥാപിച്ചിരിക്കുന്ന രാജ്യതലസ്ഥാനമായ മനിലയിലെ ക്വാപ്പോ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട തിരുനാള്‍ വിശുദ്ധ കുർബാനകളിൽ നേരിട്ടും അല്ലാതെയും വിശ്വാസികൾ പങ്കുചേർന്നു. ഓരോ വര്‍ഷവും ലക്ഷകണക്കിന് വിശ്വാസികളാണ് തിരുനാളില്‍ പങ്കെടുക്കുന്നത്. ഇത്തവണ വിശ്വാസികൾക്കുവേണ്ടി ദേവാലയത്തിൽ നടന്ന 15 ദിവ്യബലികൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. ദേവാലയത്തിലേക്ക് നേരിട്ട് 23,000 ആളുകൾ എത്തിയെന്ന് പോലീസിന്റെ കണക്കുകൾ പറയുന്നു. ➤ {{തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു -> http://www.pravachakasabdam.com/index.php/site/news/3826 }} കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് വിശ്വാസികൾ ദേവാലയത്തിലെ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നത്. നസ്രായനായ യേശുക്രിസ്തുവിലാണ് വിശ്വാസമെന്നും, കോവിഡിനെ ഭയമില്ലെന്നും, അതിനാലാണ് ദേവാലയത്തിലേക്ക് എത്തിയതെന്നും 29 വയസ്സുകാരനായ അർജേയി എകോൺ എന്ന വിശ്വാസി റോയിട്ടേഴ്സിനോട് പറഞ്ഞു. കോവിഡ് വ്യാപനം അവസാനിക്കാനായി താൻ പ്രാർത്ഥിക്കുകയാണെന്നും കറുത്ത നസ്രായന്റെ രൂപത്തിന്റെ മാതൃക കയ്യിൽ പിടിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിപ്പീൻസിലെ പത്ത് കോടിക്ക് മുകളിലുള്ള ജനസംഖ്യയിൽ 80 ശതമാനം ആളുകളും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-10-16:19:08.jpg
Keywords: നസ്രാ