Content | പാലാ: സഹായം സ്വീകരിച്ചവര്‍, സഹായം നല്‍കുന്നവരായി മാറുന്ന മാതൃകാ പദ്ധതിയുമായി പാലാ രൂപത മുന്നോട്ട്. പാലാ രൂപതയിലെ കാരിത്താസ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ വായ്പാ സഹായപദ്ധതിയാണ് ഇത്തരത്തില്‍ യുവജനങ്ങള്‍ക്കു സഹായകരമാകുന്നത്. വായ്പയെടുക്കുന്നവര്‍ ജോലി കിട്ടിക്കഴിയുന്‌പോള്‍ വായ്പ തിരിച്ചടയ്ക്കുകയും കഴിവനുസരിച്ച് മറ്റൊരു കുട്ടിയെ പഠിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 2018-19 കാലഘട്ടത്തില്‍ 52 ലക്ഷം രൂപയും 2019- 20 കാലഘട്ടത്തില്‍ 31 ലക്ഷം രൂപയും പദ്ധതി വഴി വിതരണം ചെയ്തു.പദ്ധതിയുടെ ഭാഗമായുള്ള ഇപ്രാവശ്യത്തെ വായ്പകള്‍ പാലാ രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇന്നലെ വിതരണം ചെയ്തു. കാരിത്താസ് ഡയറക്ടര്‍ ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍ പ്രസംഗിച്ചു. ആഷ്ലി ബാബു അരിപ്പറന്പില്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
|