Contents

Displaying 14901-14910 of 25128 results.
Content: 15256
Category: 1
Sub Category:
Heading: വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 3 | ജസ്റ്റീസ് ഏബ്രഹാം മാത്യു
Content: അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയില്‍ പറഞ്ഞത് പ്രോസിക്യൂട്ടറുടെ വിസ്താരത്തില്‍ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും 'ടോര്‍ച്ചടിച്ച് സ്‌റ്റെയര്‍കേസിലേക്കു വരുന്നതാണു കണ്ടത്'' (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവര്‍ത്തിച്ചു. ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലേ മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്. 'രണ്ടുപേര്‍ ടെറസില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടില്ല'' എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേര്‍ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്. എന്നിട്ടും കോടതി കണ്ടെത്തിയത് 'രണ്ടുപേര്‍ ടെറസില്‍നിന്ന് ടോര്‍ച്ച് അടിച്ച് പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ'ന്നാണ് (വിധി ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം നിഷേധിച്ച ഒരു കാര്യം! #{black->none->b->വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി}# അടയ്ക്കാരാജു ആദ്യം പറഞ്ഞു: ഒന്നാം പ്രതിയെയും മറ്റൊരാളെയും കണ്ടപ്പോള്‍തന്നെ ഞാന്‍ മോഷ്ടിക്കാതെ, രണ്ടു വാട്ടര്‍ മീറ്റര്‍ എടുത്തുകൊണ്ടുപോയി (പേജ് 4). ഇതു ക്രോസ് വിസ്താരത്തിലല്ല, പ്രോസിക്യൂട്ടറുടെ വിസ്താരത്തില്‍ പറഞ്ഞതാണ്. സാക്ഷി ക്രോസ് വിസ്താരത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി: കൊക്കോ ചെടിയില്‍ ചവിട്ടി മതില്‍ ചാടാന്‍ ശ്രമിച്ചില്ല. അപ്പോള്‍ (അവിടെ) ഞാന്‍ നില്‍ക്കുന്‌പോഴാണ് രണ്ടുപേരെ കണ്ടത്. 1020 മിനിറ്റ് ഞാനവിടെ നിന്നു. കൊക്കോയില്‍ കയറാന്‍ എനിക്കവസരം കിട്ടിയില്ല. എന്നാല്‍, വിധിയില്‍ കോടതി പ്രഖ്യാപിച്ചു: സംഭവദിവസം സാക്ഷി (രാജു) ഹോസ്റ്റലില്‍നിന്നു തകിടു മോഷ്ടിച്ച് ആക്രിക്കച്ചവടക്കാരനായ ഷമീറിനു വിറ്റു. സാക്ഷി രാജുവിന്റെ ഈ മൊഴി ഷമീറിന്റെ മൊഴിവഴി ഉറപ്പിക്കുന്നു (വിധി ഖണ്ഡിക 138). ടോര്‍ച്ചിന്റെ വെളിച്ചം കണ്ടയുടന്‍ മോഷ്ടിക്കാതെ സ്ഥലംവിട്ടു എന്നാദ്യം പറഞ്ഞ രാജു പിന്നീടു പറഞ്ഞു, പുലര്‍ച്ചെ അഞ്ചുമണിക്ക് സൈറണ്‍ കേള്‍ക്കുന്നതുവരെ അവിടെ പമ്മി ഇരുന്നുവെന്ന്. അങ്ങനെയെങ്കില്‍ അഞ്ചുമണിക്ക് തൊട്ടുമുന്പ് അഭയയുടെ മരണത്തില്‍ കലാശിച്ച സംഭവം നടക്കുന്‌പോള്‍ അയാള്‍ തൊട്ടടുത്തുണ്ട്. സംഭവം അയാള്‍ എങ്ങനെ അറിയാതെപോയി!! ഇതിനു സിബിഐ വേണം ഉത്തരം പറയാന്‍. ഇവിടെ ചൂണ്ടിക്കാട്ടിയതു സാക്ഷി രാജുവിന്റെ മൊഴിയിലെ പ്രധാനപ്പെട്ട വൈരുധ്യങ്ങള്‍ മാത്രമാണ്. മറ്റനവധി വൈരുധ്യങ്ങളുണ്ട്. എന്നിട്ടും വിധിയില്‍ പറയുന്നു ഒരു വൈരുധ്യവുമില്ലെന്ന്. സംഭവസമയം ഒന്നാംപ്രതി വൈദികനെ ഹോസ്റ്റലിന്റെ ടെറസില്‍ കണ്ടുവെന്നു സിബിഐ ഭാഷ്യം. അതു തെളിയിക്കാന്‍ അവര്‍ കൊണ്ടുവന്നതും കേസിലെ നക്ഷത്ര സാക്ഷിയുമായ അടയ്ക്കാ രാജുതന്നെ പൊളിച്ചുമടക്കി കൈയില്‍കൊടുത്തു. ക്രോസ് വിസ്താരം ഇല്ലായിരുന്നുവെങ്കില്‍പോലും ഇയാളുടെ മൊഴി തള്ളേണ്ടതായിരുന്നു. എന്നിട്ടു വിധിയില്‍ ആ ഭാഷ്യം സത്യമായി അംഗീകരിച്ച് മുദ്രനല്‍കി. അത് ഒന്നാംപ്രതിക്കെതിരായ ഉത്തരവിന് അടിസ്ഥാനമാക്കി. #{black->none->b->സാക്ഷി കളര്‍കോടിന്റെ വരവ് ‍}# ഒന്നാംപ്രതി വൈദികനെതിരേ സിബിഐ നിരത്തിയ അടുത്ത തെളിവ് അദ്ദേഹം കളര്‍കോട് വേണുഗോപാലനോടു (pw 6) കേസുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ തുറന്നുസമ്മതിച്ചു എന്നാണ്. അത് ഇതാണ്: വൈദികന്‍ പറഞ്ഞു, തനിക്ക് ഒരബദ്ധം പറ്റിപ്പോയി; താനും കന്യാസ്ത്രീയും അവിഹിതബന്ധത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ 'വിശ്വസ്തനായ' സാക്ഷിയായതുകൊണ്ട് അയാളുടെ മൊഴി വിധിയില്‍ സ്വീകരിച്ചു. ഇയാളുടെ മൊഴി സത്യമാണെന്നു വിശ്വസിച്ചാല്‍പോലും ഇതിന് കേസുമായി എന്തുബന്ധമാണുള്ളത് ഇത് അഭയയുടെ മരണവുമായി എങ്ങനെ ബന്ധിക്കും ഇയാളുടെ മൊഴി നിയമപ്രകാരം അപ്രസക്തമായതുകൊണ്ട് അനുവദിനീയമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്പ് ചാലക്കുടിയിലെ ഒരു വൈദികനെതിരേ പോലീസ് കേസെടുത്തു. സുപ്രീംകോടതി അതു റദ്ദുചെയ്തു. അതിനുശേഷം കളര്‍കോട് വേണുഗോപാലന്‍ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ അതേകാര്യം സംബന്ധിച്ച് ഒരു സ്വകാര്യ അന്യായം കൊടുത്തു. അന്നത്തെ മജിസ്‌ട്രേറ്റ് ചന്ദ്രശേഖരന്‍ അതു നിലനില്‍ക്കില്ലെന്നു പറഞ്ഞു തുടക്കത്തില്‍ത്തന്നെ തള്ളി. എന്നാല്‍, വേണുഗോപാലനു ഹൈക്കോടതിയില്‍നിന്ന് അനുകൂലമായി വിധിവന്നു. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കോടതി വേണുഗോപാലനോടു നേരിട്ടു ഹാജരാവാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നു പറയുന്നു. അപകടം മണത്തറിഞ്ഞ വേണുഗോപാലന്‍ ഉടന്‍തന്നെ പരാതി നിരുപാധികം പിന്‍വലിച്ച് രക്ഷപ്പെട്ടു. ക്രോസ് വിസ്താരത്തില്‍ ഹര്‍ജി പിന്‍വലിച്ചതു സാക്ഷി സമ്മതിച്ചു. ഒരു പരിചയവുമില്ലാത്ത ഒരു വൈദികനെതിരേ, ആരോപിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ലാത്ത, അതിനെക്കുറിച്ച് നേരിട്ട് ഒരു അറിവുമില്ലാത്ത വേണുഗോപാലന്‍ ക്രിമിനല്‍ കേസ് കൊടുക്കാന്‍ തയാറായി, സുപ്രീംകോടതി പരാതി നിലനില്‍ക്കില്ലെന്നു വിധിപറഞ്ഞതിനുശേഷം. ഇയാള്‍ക്ക് ഒരു ജോലിയും ഇല്ലെന്നാണ് ഇയാളുടെ മൊഴിയിലെ ആദ്യവാചകംതന്നെ. ഒന്നാംപ്രതി വൈദികനുമായി ഈ സാക്ഷിക്കു മുന്‍പരിചയം ഇല്ലായിരുന്നു. പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ ഒന്നാം പ്രതിയെ അറസ്റ്റുചെയ്ത 2008 നവംബര്‍ 11ാം തീയതിക്ക് ആറുമാസം മുന്പ് അദ്ദേഹത്തിന്റെ ഫോണ്‍ നന്പര്‍ തേടിപ്പിടിച്ച് അദ്ദേഹവുമായി കോട്ടയം ബിഷപ്‌സ് ഹൗസില്‍വച്ച് ഒരു കൂടിക്കാഴ്ച നടത്തി. അപ്പോള്‍ വൈദികന്‍ വേണുഗോപാലിനോടു പറഞ്ഞത്രേ: 'ഞാനും ഒരു പച്ചമനുഷ്യനാണ്; എനിക്ക് തെറ്റുപറ്റിപ്പോയി, ഞാനും മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തില്‍ കഴിയുകയാണ്.' ഈ കേസില്‍ ഇത് എങ്ങനെ പ്രസക്തമാകുമെന്നു മനസിലാകുന്നില്ല. വേണുഗോപാലന്‍ പിന്നെയും പറഞ്ഞു: ഹൈക്കോടതിയില്‍ നാര്‍ക്കോ പരിശോധനയ്ക്കുള്ള ഹര്‍ജിവരുന്‌പോള്‍ ഒന്നാം പ്രതിക്കുവേണ്ടി ഒരു തടസഹര്‍ജി കൊടുക്കണമെന്നു പറഞ്ഞു. വഴിച്ചെലവിനായി 5000 രൂപയും തന്നു. എന്നാല്‍, ഞാന്‍ ഹര്‍ജി കൊടുത്തില്ല. സാക്ഷി വൈദികനോടു പറഞ്ഞു, അദ്ദേഹത്തിന്റെ പ്രവൃത്തി ശരിയല്ലെന്ന്. അതുകൊണ്ടു കൊടുത്തില്ലെന്ന്. പിന്നെയും പിന്നെയും സാക്ഷി പലതും പറഞ്ഞു. അഭയ മരിക്കുന്നത് 1992 മാര്‍ച്ച് 27നാണ്. 14 വര്‍ഷത്തിനു ശേഷമാണ് ഇതു നടന്നതായി സാക്ഷി പറഞ്ഞത്. ഇത്തരം തെളിവ് ആശ്രയിക്കാവുന്നതല്ലെന്നു സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വൈദികന്‍ പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ സാക്ഷിയോടു വെളിപ്പെടുത്താനുള്ള ബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നുവെങ്കില്‍ മാത്രമേ ആ മൊഴി സ്വീകരിക്കാന്‍ പറ്റൂ. എന്നുവച്ചാല്‍ പ്രതിക്കു സാക്ഷിയുമായി രഹസ്യങ്ങള്‍ പറയാനുള്ള തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നര്‍ഥം. ഒന്നാംപ്രതിയും സാക്ഷിയും കൂടിക്കാഴ്ച നടത്തിയെന്നതു ശരിയാണെന്നു സങ്കല്പിച്ചാല്‍പോലും പ്രതി സാക്ഷിയോടു വെളിപ്പെടുത്തിയതായി പറഞ്ഞ രഹസ്യം വെളിപ്പെടുത്തിയെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. ഈ സാക്ഷിയിലൂടെ 'പല നേട്ടങ്ങള്‍' കൊയ്യാനാണു സിബിഐ ശ്രമിച്ചത്. അതു പിന്നീടു പറഞ്ഞുകൊള്ളാം. ക്രോസ് വിസ്താരത്തില്‍ ഈ സാക്ഷിയുടെ 'യോഗ്യതകള്‍' പുറത്തുവന്നു. തീര്‍ത്തും വിശ്വസിക്കാന്‍ പാടില്ലാത്ത ഒരു മൊഴിയാണെന്നതിനുള്ള കാര്യങ്ങള്‍ മൊഴിയില്‍ കൊണ്ടുവന്നു. എന്നിട്ടും മൊഴി പൂര്‍ണമായും വിശ്വാസയോഗ്യമായി വിധിയില്‍ പറഞ്ഞിരിക്കുന്നു. ഈ രണ്ടാമത്തെ സാഹചര്യം പ്രസക്തമല്ലെന്നു മാത്രമല്ല, വിശ്വാസയോഗ്യവുമല്ല. അപ്പോള്‍ ഈ സാഹചര്യവും വൈദികനെതിരേ ലഭ്യമല്ല. ഒന്നാംപ്രതിക്കെതിരേ സിബിഐ ആശ്രയിച്ച രണ്ടു സാഹചര്യങ്ങളും അഭയയുടെ മരണവുമായി ബന്ധമില്ലാത്തതും തെളിയിക്കപ്പെടാത്തതുമാണ്. ചുരുക്കത്തില്‍ അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ല. #{black->none->b->അപഹാസ്യമായ കാര്യങ്ങള്‍ ‍}# മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരേ മൂന്നു സാഹചര്യത്തെളിവുകളാണു സിബിഐ മുന്നോട്ടുവച്ചത്. അതില്‍ ഒരെണ്ണം ഈ പ്രതി ചില കാര്യങ്ങള്‍ മറ്റൊരാളോടു സമ്മതിച്ചുവെന്നാണ്. എന്നാല്‍, അക്കാര്യങ്ങള്‍ പ്രതി സമ്മതിച്ചിട്ടില്ലന്നു കോടതി കണ്ടെത്തി. പക്ഷേ, വിധിയില്‍ പറഞ്ഞു, അങ്ങനെയാണെങ്കിലും വേറെചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്ന്. എന്നിട്ടു ലൈംഗികതയുമായി ബന്ധപ്പെട്ട അപവാദപരവും അപഹാസ്യവുമായ ചില കാര്യങ്ങള്‍ കോടതിവിധിയില്‍ ചര്‍ച്ചചെയ്തു, അവ അപ്രസക്തമായിട്ടുപോലും. ഇതിന് യാതൊരു ന്യായീകരണവുമില്ല. ഒന്നാമതായി മുകളില്‍ പറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നു കോടതി പറഞ്ഞിട്ടുള്ളതിനാല്‍ ബാക്കി രണ്ടു സാഹചര്യങ്ങള്‍ വിശകലനം ചെയ്യാം. രണ്ടാമത്തെ സാഹചര്യം, പ്രതി കന്യാസ്ത്രീയെ രാത്രിയില്‍ സംഭവം നടന്നതായി അനുമാനിക്കാവുന്ന (കുറ്റപത്രത്തിലോ വിധിയിലോ സംഭവസ്ഥലം പറഞ്ഞിട്ടില്ല) ഹോസ്റ്റലിലെ ഏറ്റവും താഴത്തെ നിലയില്‍ കണ്ടുവെന്നതാണ്. സാക്ഷിമൊഴി അനുസരിച്ച് മൂന്നാംപ്രതി കന്യാസ്ത്രീയെ സംഭവത്തിനുമുന്പ് കാണുന്നതു രാത്രി (26ാം തീയതി) പത്തുമണിക്കടുത്താണ്. അടുക്കളയില്‍ സേവനം ചെയ്തിരുന്ന അച്ചാമ്മ (pw 11)യാണ് ഇതു വെളിപ്പെടുത്തിയത്. മൂന്നാം പ്രതി താഴത്തെ നിലയിലുള്ള അവരുടെ മുറിയിലിരുന്നു വായിക്കുന്നതു കണ്ടു പത്തുമണിക്കടുത്ത്. ഈ സാക്ഷിയുടെയും സാക്ഷി നിഷാ റാണി (pw 9)യുടെയും മൊഴിയില്‍ പറയുന്നതനുസരിച്ച് അടുക്കളയ്ക്കടുത്തുള്ള (താഴത്തെനിലയില്‍) മുറിയിലായിരുന്നു മൂന്നാം പ്രതി താമസിച്ചിരുന്നത്. ആ നിലയില്‍ മറ്റാരും താമസമുള്ളതായി തെളിവിലില്ല. മൂന്നാംപ്രതി താഴത്തെ നിലയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്നുവെന്നതും രാത്രി പത്തുമണിക്ക് അവരുടെ മുറിയിലിരുന്നു വായിച്ചിരുന്നുവെന്നതും പുലര്‍ച്ചെ നാലേകാലിനും അഞ്ചിനും ഇടയ്ക്ക് നടന്ന അഭയയുടെ മരണവുമായി അവര്‍ക്ക് ബന്ധമുണ്ടെന്നുള്ളതിന് എങ്ങനെ തെളിവാകും എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ആ സമയം ഉദ്ദേശം 160 പേര്‍ പല മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ അവിടെ താമസമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലുണ്ട്. അവരെയെല്ലാവരെയും സിബിഐ പ്രതികളാക്കിയില്ലെന്നോര്‍ത്തു നമുക്ക് ആശ്വസിക്കാം. സിബിഐ ആശ്രയിച്ച രണ്ടാമത്തെ സാഹചര്യം ബുദ്ധിക്കു നിരക്കാത്തതാണ്. (തുടരും) #{blue->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു ‍}# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവ സന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) #{black->none->b->കടപ്പാട്: ദീപിക ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-14-10:14:21.jpg
Keywords: അഭയ
Content: 15257
Category: 14
Sub Category:
Heading: റോമിലെ പ്രമുഖ സര്‍വ്വകലാശാലയുടെ പ്രോലൈഫ് പുരസ്കാരം റിപ്പബ്ലിക്കന്‍ അനുഭാവിയായ വൈദികന്
Content: റോം: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ ഫാ. ഫ്രാങ്ക് പാവോണിന് റോമിലെ ക്രൈസ്റ്റ് സര്‍വ്വകലാശാലയിലെ ലീജിയണറീസിന്റെ “എ ലൈഫ് ഫോര്‍ ലൈഫ്” പുരസ്കാരം. ജീവന്‍ സംസ്കാരത്തിന് വേണ്ടിയും ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയും ദശാബ്ദങ്ങളായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ‘പ്രീസ്റ്റ്സ് ഫോര്‍ ലൈഫ്’ന്റെ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഫ്രാങ്ക് പാവോണിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇക്കഴിഞ്ഞ ജനുവരി 7ന് പൊന്തിഫിക്കല്‍ അഥീനിയം റെജീന അപ്പൊസ്തോലോറമിന്റെ ബയോഎത്തിക്സ് വിഭാഗം സര്‍വ്വകലാശാല വെബ്സൈറ്റിലൂടെയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജനുവരി 25ന് ഓണ്‍ലൈനിലൂടെ അവാര്‍ഡ് ദാനം നടക്കും. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ‘അസോസിയേഷന്‍ ഓഫ് സെന്റ്‌ ഹെലന്‍ ദി എമ്പറസ്’ നല്‍കുന്ന സമ്മാനത്തുകയും ഫാ. പാവോണിന് ലഭിക്കും. ഫാ. പാവോണിന് അവാര്‍ഡ് നല്‍കുന്നതില്‍ ഉയര്‍ന്നേക്കാവുന്ന എതിര്‍പ്പുകളെ കുറിച്ച് 11 അംഗ ഫാക്കല്‍റ്റി ശരിക്കും ആലോചിച്ചുവെന്ന്‍ സര്‍വ്വകലാശാലയുടെ ബയോഎത്തിക്സ് വിഭാഗം ഫാക്കല്‍റ്റി ഡീനായ ഫാ. ഗോണ്‍സാലോ മിറാന്‍ഡ പറഞ്ഞു. രാഷ്ട്രീയപരമായി ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാമെന്നും, അതിനല്ല അവാര്‍ഡെന്നും മനുഷ്യ ജീവന്റെ വിശുദ്ധിയ്ക്കായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് പാപമാണെന്നും, തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ പശ്ചാത്തപിക്കാത്ത ഡെമോക്രാറ്റുകള്‍ക്ക് കൂദാശകള്‍ അനുവദിക്കരുതെന്നുമുള്ള പ്രസ്താവനകള്‍ കാരണം തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഫാ. പാവോണ്‍ വിവാദത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍ സഭയ്ക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായി. അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രോലൈഫ് അനുഭാവിയായ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച വൈദികന്റെ നടപടി ഏറെ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിന്നു. പ്രീസ്റ്റ്സ് ഫോര്‍ ലൈഫിന് പുറമേ, ഗര്‍ഭഛിദ്രം നടത്തിയതില്‍ പശ്ചാത്തപിക്കുന്ന സ്ത്രീകള്‍ക്കായി ‘റേച്ചലിന്റെ മുന്തിരിത്തോട്ടം’ എന്ന പേരില്‍ ഒരു ധ്യാനപരിപാടിയും, “എന്‍ഡ് അബോര്‍ഷന്‍” എന്ന പോഡ്കാസ്റ്റും ഫാ. പാവോണ്‍ നടത്തിവരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-14-13:02:59.jpg
Keywords: വൈദിക
Content: 15258
Category: 1
Sub Category:
Heading: യേശുവില്‍ വിശ്വസിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ മുസ്ലീം ഇമാമിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
Content: മയൂജ്: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ മുസ്ലീം ഇമാമിനെ ഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മയൂജ് ജില്ലയിലെ ഡോള്‍വേ ദ്വീപിലെ മക്ക പള്ളി ഇമാമായിരുന്ന യൂസഫ്‌ കിന്റു എന്ന നാൽപ്പത്തിയൊന്നുകാരനെയാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ തീവ്ര മുസ്ലിം നിലപാടുള്ള സംഘം കൊലപ്പെടുത്തിയത്. സുവിശേഷത്തില്‍ ആകൃഷ്ടനായതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു യൂസഫ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന്‍ ഡോള്‍വേയിലെ ഫുള്‍ ഗോസ്പല്‍ കൂട്ടയ്മായിലെ വചനപ്രഘോഷകനായ ആന്‍ഡ്ര്യൂ ന്യാന്‍മാനെ ഉദ്ധരിച്ച് ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂസഫിന്റെ മതപരിവര്‍ത്തനത്തില്‍ പ്രകോപിതരായ മുസ്ലീങ്ങള്‍ കൂട്ടമായെത്തി അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും, മകള്‍ക്കോ, മകനോ മര്‍ദ്ദനം തടയാനായില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പിറ്റേദിവസം രാവിലെ ന്യാന്‍മാനെത്തി ആശുപത്രിയിലാക്കുന്നത് വരെ അദ്ദേഹം അവിടെ തന്നെ കിടക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. താന്‍ ഇമാമായിരുന്ന പള്ളിക്ക് സമീപമുള്ള വീട്ടിലായിരുന്നു യൂസഫും കുടുംബവും താമസിച്ചിരുന്നത്. സുവിശേഷത്തേക്കുറിച്ച് കൂടുതല്‍ അറിഞ്ഞതാണ് യൂസഫിനെ ക്രിസ്തുവിനോട് അടുപ്പിക്കുവാന്‍ കാരണമായത്. വിശ്വാസത്തേ സംബന്ധിച്ച് യൂസഫും പാസ്റ്റര്‍ ന്യാന്‍മാനും തമ്മില്‍ സംവദിക്കുന്നത് പതിവായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഉഗാണ്ടയിലെ കിഴക്കന്‍ മേഖലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സമീപകാലത്തായി മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഐ.സി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും ഉഗാണ്ടന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യേശു ദൈവപുത്രനാണെന്ന് പറഞ്ഞതിന്റെ പേരില്‍ പോലും ക്രൈസ്തവർ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ മറ്റൊരു മുസ്ലീം ഇമാം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒരു പാസ്റ്ററേയും അദ്ദേഹത്തിന്റെ ഭാര്യയേയും ജനക്കൂട്ടം ആക്രമിച്ചതായി ‘മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-14-14:19:57.jpg
Keywords: ഉഗാണ്ട
Content: 15259
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയും ബെനഡിക്ട് പാപ്പയും കോവിഡ് വാക്സിൻ സ്വീകരിച്ചു
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയും എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും കൊറോണയ്ക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം സജ്ജീകരിച്ചിരുന്ന റൂമിൽവച്ചാണ് ഇരുവരും വാക്സിനേഷൻ സ്വീകരിച്ചത്. ഫിസ്സർ കമ്പനിയുടെ വാക്സിനാണ് ഇരുവരും സ്വീകരിച്ചതെന്ന് വത്തിക്കാനിലെ ആരോഗ്യ വിഭാഗം പ്രസ്താവിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ ഒന്നും തന്നെ വത്തിക്കാൻ പുറത്ത് വിട്ടിട്ടില്ലെങ്കിലും, രണ്ടാം ഭാഗം മൂന്നാഴ്‌ചക്കുള്ളിൽ സ്വീകരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകത്തിന് മാതൃക നൽകാൻ പാപ്പ തന്നെയാണ് വത്തിക്കാനിൽ ആദ്യം വാക്സിനേഷൻ സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. ഇറ്റാലിയൻ മാധ്യമത്തിലൂടെ ഒരു അഭിമുഖത്തിൽ താൻ വാക്സിൻ സ്വീകരിക്കുമെന്നും ഫ്രാൻസിസ് പാപ്പ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 17ന് പാപ്പയ്ക്കു ന്യൂമോണിയ ബാധയുണ്ടായിരുന്നു. ഇതേതുടർന്ന് പാപ്പയുടെ തിരുപിറവിയുടെ ചില തിരുകർമ്മങ്ങൾ കർദ്ദിനാൾ പിയത്രോ പരോളിനായിരുന്നു നിർവഹിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-14-17:56:25.jpg
Keywords: പാപ്പ, വാക്സി
Content: 15260
Category: 22
Sub Category:
Heading: യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി
Content: പതിനാറാം നൂറ്റാണ്ടിൽ "വിശുദ്ധ യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ് " ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു പിന്നീടതു "യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി " എന്നറിയപ്പെടാൻ തുടങ്ങി. ഇന്നു കാണുന്ന രീതിയിൽ ഈ ഭക്തി രൂപപ്പെടുത്തിയത് റീഡംപ്റ്റോറിസ്റ്റു സഭാംഗമായ ഇറ്റാലിയൻ വൈദികൻ വാഴ്ത്തപ്പെട്ട ജെന്നാരോ സാർനെല്ലിയാണ് ( 1702 - 1744). ഈ ഭക്തി രൂപപ്പെടാൻ കാരണമായി സഭാപാരമ്പര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം ഫ്രാൻസിസ്കൻ സന്യാസസഭയിലെ രണ്ട് പുരോഹിതന്മാർ, ബൽജിയത്തിലെ ഫ്ലാൻഡേഴ്സ് തീരത്തേക്കുള്ള കപ്പൽ യാത്രയിലായിരുന്നു. മൂന്നൂറു യാത്രക്കാരുമായി നീങ്ങിയ കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. കപ്പൽ തകർന്നു. രണ്ടു വൈദീകർ മുന്നു രാത്രിയും പകലും ഒരു തടിക്കഷണത്തിൽ കയറി കടലിലൂടെ ഒഴുകി നടന്നു. ജീവൻ നഷ്ടപ്പെടുന്ന ആധിയിൽ ആ രണ്ടു വൈദീകർ വിശുദ്ധ യൗസേപ്പിതാവിൻ്റെ സഹായം അപേക്ഷിച്ചു. മൂന്നാം ദിവസം ഒരു മനുഷ്യൻ അവരുടെ സമീപം വന്നു. തിളങ്ങുന്ന മുഖമുണ്ടായിരുന്ന ആ മനുഷ്യൻ അവരെ ആശ്വസിപ്പിക്കുകയും ഒരു തുറമുഖത്തിലേക്കു അവരെ നയിക്കുകയും ചെയ്തു. തങ്ങളുടെ ജീവൻ രക്ഷിച്ച ആ മനുഷ്യനോട് നന്ദി പറഞ്ഞ ആ പുരോഹിതർ തങ്ങളെ രക്ഷിച്ച അത്ഭുത മനുഷ്യൻ്റെ പേര് ചോദിച്ചപ്പോൾ ജോസഫ് എന്നായിരുന്നു മറുപടി. തങ്ങളെ രക്ഷിച്ച യൗസേപ്പിതാവിനോടുള്ള നന്ദിയും ബഹുമാനവും നിലർത്താൻ അവർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ദിവസവും ഏഴു പ്രാവശ്യം സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ എന്നി ജപങ്ങൾ എൻ്റെ ഏഴു വ്യാകുലങ്ങളും സന്തോഷങ്ങളും ധ്യാനിച്ചു പ്രാർത്ഥിക്കുക എന്നായിരുന്നു യൗസേപ്പിതാവിൻ്റെ മറുപടി. യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളും സന്തോഷങ്ങളും നമ്മുടേതുമാക്കി മാറ്റാം. ഈശോയിലേക്കു വളരാം. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ജപമാല ആമുഖം പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമ്മേൻ. ഒന്നാം ദുഃഖം വിശുദ്ധ യൗസേപ്പിതാവിൻ്റെ സംശയം വചനം യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു.(മത്തായി 1 : 18- 19) ഒന്നാം സന്തോഷം മാലാഖയുടെ സന്ദേശം (മത്താ 1: 20-21) വചനം ‌ ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. (മത്തായി 1 : 20-21) പ്രാർത്ഥന ഓ മഹോന്നതനായ വിശുദ്ധ യൗസേപ്പിതാവേ, നിൻ്റെ ജീവിത പങ്കാളിയായ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ ചിന്തിച്ചപ്പോൾ നീ അനുഭവിച്ച ആന്തരിക സംഘർഷം എത്രയോ വലുതായിരുന്നു. എങ്കിലും ദൈവപുത്രൻ്റെ മനുഷ്യവതാരരഹസ്യം മാലാഖ അറിയച്ചപ്പോൾ നീ അനുഭവിച്ച സന്തോഷം വാക്കുകൾക്ക് അതീതമാണല്ലോ. പ്രിയ പിതാവേ, നിൻ്റെ ഒന്നാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഒരു നല്ല ജീവിതത്തിൻ്റെ ആനന്ദവും ആശ്വാസവും ഞങ്ങൾക്കു നൽകണമേ, അവസാനം നിന്നെപ്പോലെ മറിയത്തിൻ്റെയും ഈശോയുടെയും കരങ്ങളിൽ കിടന്നുള്ള വിശുദ്ധമായ ഒരു മരണവും നൽകണമേ. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ.... ത്രിത്വ സ്തുതി. രണ്ടാം ദു:ഖം ദാരിദ്രത്തിലുള്ള ഈശോയുടെ ജനനം. വചനം അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല. (ലൂക്കാ 2 :6- 7). രണ്ടാം സന്തോഷം രക്ഷകൻ്റെ ജനനം. വചനം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2 : 10 -11) പ്രാർത്ഥന അവതരിച്ച വചനത്തിൻ്റെ പിതാവാകാൻ ഭാഗ്യം സിദ്ധിച്ച യൗസേപ്പിതാവേ, ദാരിദ്രത്തിലുള്ള ദൈവപുത്രൻ്റെ പിറവി കണ്ട് ദുഃഖിതനായ നീ, സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ സദ് വാർത്തയിൽ സ്വർഗ്ഗീയ ഗണങ്ങളോടൊപ്പം സന്തോഷിച്ചുവല്ലോ. നിൻ്റെ രണ്ടാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ സ്വർഗീയ മാലാഖമാരുടെ സ്തുതിഗീതകം കേൾക്കാനും സ്വർഗ്ഗീയ മഹത്വം അനുഭവിക്കാനും ഞങ്ങൾക്കു കൃപ നൽകണമേ. ആമ്മേൻ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ ത്രിത്വ സ്തുതി. മൂന്നാം ദു:ഖം ഈശോയുടെ പരിച്‌ഛേദനം ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍ (ലൂക്കാ 2 : 21 ) മൂന്നാം സന്തോഷം ഈശോ എന്ന വിശുദ്ധ നാമം പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ( ജോസഫ്) ശിശുവിന്‌ യേശു എന്നു പേരിട്ടു.(മത്തായി 1 : 25). പ്രാർത്ഥന ഭാഗ്യപ്പെട്ട യൗസേപ്പിതാവേ, ദൈവീക നിയമങ്ങൾ വിശ്വസ്തയോടെ നീ അനുസരിച്ചു. ഛേദനാചരണ കർമ്മത്തിൻ ഉണ്ണിയേശു അനുഭവിച്ച വേദന നിൻ്റെ ഹൃദയത്തെയും ദുഃഖത്തിലാക്കി. ദൈവപുത്രനു ഈശോ എന്ന നാമം നൽകാൻ നിനക്കു കൈവന്ന ഭാഗ്യം അവർണ്ണനീയമാണല്ലോ. നിൻ്റെ മൂന്നാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ പാപ സാഹചര്യങ്ങൾ വെടിഞ്ഞു ജീവിക്കാനും ഈശോ എന്ന മധുര നാമം ഉച്ചരിച്ചുകൊണ്ടു മരിക്കാനുമുള്ള കൃപയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ.. ത്രിത്വ സ്തുതി... നാലാം ദു:ഖം ശിമയോൻ്റെ പ്രവചനം വചനം ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും. (ലൂക്കാ 2 : 34 -35) നാലാം സന്തോഷം സകല ജനതകൾക്കു വേണ്ടിയുള്ള രക്ഷ. വചനം സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അത്‌ വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്‌. (ലൂക്കാ 2 : 31- 32) പ്രാർത്ഥന മനുഷ്യ രക്ഷയ്ക്കു വേണ്ടിയുള്ള ദൈവീക പദ്ധതിയിൽ സഹകാരിയാകാൻ ഭാഗ്യം ലഭിച്ച യൗസേപ്പിതാവേ, നിൻ്റെ വത്സല സുതനും ജീവിത പങ്കാളിയും കടന്നു പോകേണ്ട വ്യാകുലതകളെക്കുറിച്ചു ശിമയോൻ പ്രവചിച്ചപ്പോൾ നിൻ്റെ ഹൃദയവും വേദനയാൽ പിടഞ്ഞുവല്ലോ. നിൻ്റെ പ്രിയ പുത്രൻ ലോകത്തിനു സമ്മാനിക്കുന്ന രക്ഷയെപ്പറ്റി ഓർത്തപ്പോൾ നിൻ്റെ വേദന സന്തോഷമായി പരിണമിച്ചു വല്ലോ. ഞങ്ങളുടെ പ്രിയ പിതാവേ, നിൻ്റെ നാലാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഈശോ ഞങ്ങൾക്കു നേടിത്തന്ന രക്ഷ മറ്റുള്ളവരോടു പ്രഘോഷിക്കാൻ കൃപ തരണമേ. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ.. ത്രിത്വ സ്തുതി... അഞ്ചാം ദു:ഖം ഈജിപ്തിതിലേക്കുള്ള പലായനം വചനം അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ്‌ ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി; (മത്തായി 2 : 13 -14) അഞ്ചാം സന്തോഷം ഈജിപ്‌തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളുന്നത്. വചനം ഈജിപ്‌തിനെക്കുറിച്ചുണ്ടായ അരുളപ്പാട്‌: ഇതാ, കര്‍ത്താവ്‌ വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്‌തിലേക്കു വരുന്നു; അവിടുത്തെ സാന്നിധ്യത്തില്‍ ഈജിപ്‌തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്‌തുകാരുടെ ഹൃദയം ഉരുകിപ്പോകും.(ഏശയ്യാ 19 : 1) പ്രാർത്ഥന അവതരിച്ച വചനത്തിൻ്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവേ, അത്യുന്നതനായ ദൈവപുത്രനും മറിയവുമായി ഈജിപ്തിലേക്കു നീ നടത്തിയ പലായനത്തിൽ അനുഭവിച്ച ദുരിതങ്ങൾ നിൻ്റെ മനസ്സിനെ തളർത്തിയല്ലോ. അതേ സമയം ഈജിപ്തിലെ വിഗ്രഹങ്ങൾക്കിടയിൽ ദൈവം എപ്പോഴും നിൻ്റെ അരികിൽ ഉണ്ടായിരുന്നതിൽ നി അത്യധികം സന്തോഷിച്ചു. ഏറ്റവും ശ്രദ്ധാലുവായ പാലാക നിൻ്റെ അഞ്ചാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ തിന്മയിൽ നിന്നും ആത്മീയ അപകടങ്ങളിൽ നിന്നും ഓടിയകലാനും ദൈവ വിചാരത്തോടെ ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ.. ത്രിത്വ സ്തുതി... ആറാം ദു:ഖം പ്രവാസത്തിൽ നിന്നുള്ള അപകടകരമായ തിരിച്ചു വരവ്. വചനം മകന്‍ അര്‍ക്കലാവോസാണ്‌ പിതാവായ ഹേറോദേസിന്റെ സ്‌ഥാനത്ത്‌യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കുപോകാന്‍ ജോസഫിനു ഭയമായി. സ്വപ്‌നത്തില്‍ ലഭി ച്ചമുന്നറിയിപ്പനുസരിച്ച്‌ അവന്‍ ഗലീലി പ്രദേശത്തേക്കു പോയി.(മത്തായി 2 : 22) ആറാം സന്തോഷം നസ്രത്തിലെ കുടുബ ജീവിതം കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.(ലൂക്കാ 2 : 39) പ്രാർത്ഥന ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, സ്വർഗ്ഗ പിതാവിൻ്റെ ആജ്ഞാനുസരണം യേശുവിനെ ഈജിപ്തിൽ നിന്ന് പുറത്തു കൊണ്ടുവരുന്നതിലുള്ള നിൻ്റെ ആശ്വാസം ഹേറോദോസിൻ്റെ പിൻഗാമിയെക്കുറിച്ചുള്ള ചിന്ത നിന്നിൽ അസ്വസ്ഥത ഉളവാക്കി. ദൂതൻ നൽകിയ ഉറപ്പു പ്രകാരം നസറത്തിൽ ഈശോയും മറിയവുമൊത്തു ജീവിച്ചപ്പോൾ ആ കുടുംബ ജീവിതം നിനക്കു സന്തോഷത്തിൻ്റെ നിർവൃതി സമ്മാനിച്ചു. നല്ല പിതാവേ നിൻ്റെ ആറാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ അപകടകരമായ ഭയങ്ങളിൽ നിന്നു വിടുതലും തിരുക്കുടുംബ ജീവിതത്തിൻ്റെ സമാധാനവും സന്തോഷവും നൽകണമേ. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ.. ത്രിത്വ സ്തുതി... ഏഴാം ദു:ഖം ബാലനായ ഈശോയെ ജറുസലേമിൽ കാണാതാകുന്നു. വചനം തിരുനാള്‍ കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത്‌ അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച്‌ അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.(ലൂക്കാ 2 : 43- 45 ) ഏഴാം സന്തോഷം ഈശോയെ ദൈവാലയത്തിൽ കണ്ടെത്തുന്നു. വചനം മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.(ലൂക്കാ 2 : 46) പ്രാർത്ഥന വിശുദ്ധിയുടെ നിറവായ മാർ യൗസേപ്പേ, നിൻ്റെതല്ലാത്ത കാരണത്താൽ ഈശോയെ കാണാതായപ്പോൾ മൂന്നു ദിവസം നീ അനുഭവിച്ച വേദന എത്രയോ കഠോരമായിരുന്നു. ഈശോയെ വീണ്ടും ദൈവാലയത്തിൽ കണ്ടെത്തിയപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം നീ അനുഭവിച്ചറിഞ്ഞു. ഞങ്ങളുടെ നല്ല പിതാവേ നിൻ്റെ ഏഴാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഞങ്ങളുടെ അശ്രദ്ധ നിമിത്തം ഈശോയെ നഷ്ടപ്പെടുത്താതിരിക്കുവാനും എന്നും ഈശോയോടൊത്തു ജീവിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... നന്മ നിറഞ്ഞ മറിയമേ.. ത്രിത്വ സ്തുതി... സമാപനം ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. നമുക്കു പ്രാർത്ഥിക്കാം. സ്വർഗ്ഗീയ പിതാവേ, നിൻ്റെ അനന്ത പരിപാലനയാൽ ഭാഗ്യപ്പെട്ട യൗസേപ്പിനെ നിൻ്റെ പ്രിയപുത്രൻ്റെ വളർത്തു പിതാവും മറിയത്തിൻ്റെ ഭർത്താവുമായി നീ തിരഞ്ഞെടുത്തുവല്ലോ. ആ വിശുദ്ധനെ ഞങ്ങൾക്കു മധ്യസ്ഥനും മാതൃകയുമായി നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഈശോയെയും തിരുസഭയെയും സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/SocialMedia/SocialMedia-2021-01-14-20:18:23.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15261
Category: 1
Sub Category:
Heading: കോവിഡിനിടയിലും ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 34 കോടി ക്രൈസ്തവര്‍: ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട്
Content: കാലിഫോര്‍ണിയ: കൊറോണാ വൈറസ് വ്യാപനത്തിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ പുതിയ റിപ്പോർട്ട്. ക്രൈസ്തവ വിശ്വാസികൾക്ക് കോവിഡ് പ്രതിരോധ സഹായങ്ങൾ പലസ്ഥലങ്ങളിലും നിഷേധിക്കപ്പെട്ടുവെന്നും ഏകാധിപത്യ സർക്കാരുകൾ നിരീക്ഷണം ശക്തമാക്കിയന്നും, ഇസ്ലാമിക ഭീകരവാദികൾ സന്ദർഭത്തെ മുതലെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പൺ ഡോർസിന്റെ 2021ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 34 കോടി ക്രൈസ്തവ വിശ്വാസികൾ, അതായത് എട്ടിൽ ഒരു ക്രൈസ്തവ വിശ്വാസി വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിശ്വാസത്തെ പ്രതി കൊല്ലപ്പെടുന്ന ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ 60 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തിൽ 4761 ക്രൈസ്തവര്‍ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടപ്പോള്‍ പത്തിൽ ഒമ്പത് പേരും ആഫ്രിക്കൻ വംശജരാണ്. ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യങ്ങളുടെ വേൾഡ് വാച്ച് ലിസ്റ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തരകൊറിയ തുടരുകയാണ് പതിറ്റാണ്ടിൽ ആദ്യമായി ചൈന ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചു. ഇന്ത്യയിലും, തുർക്കിയിലും ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഏഷ്യയിലും, ആഫ്രിക്കയിലും കോവിഡ് പ്രതിരോധ സഹായങ്ങൾ സർക്കാരുകളും, പ്രാദേശിക ഭരണതലവന്മാരും ക്രൈസ്തവ വിശ്വാസികൾക്ക് നിഷേധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നൈജീരിയയിലെ കടുണാ സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾക്ക് ലഭിക്കുന്ന റേഷന്റെ ആറിലൊന്ന് മാത്രമാണ് ക്രൈസ്തവർക്ക് ലഭിക്കുന്നത്. അതേസമയം തന്നെ മതസ്വാതന്ത്ര്യം ഉറപ്പുതരുന്ന പുതിയ ഭരണഘടനക്ക് സുഡാൻ രൂപം കൊടുത്തതും, ഇറാഖിൽ ക്രൈസ്തവരുടെ ദേവാലയങ്ങളും, ഭവനങ്ങളും ഇസ്ലാം മത വിശ്വാസികൾ പുനർനിർമ്മിച്ച് നൽകുന്നതും ശുഭസൂചനയായും ഓപ്പൺ ഡോര്‍സ് വിലയിരുത്തുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-14-20:35:42.jpg
Keywords: ഓപ്പണ്‍
Content: 15262
Category: 19
Sub Category:
Heading: ഫാ. നായ്ക്കംപറമ്പില്‍ അച്ചന്റെ പേരില്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നവര്‍ വായിച്ചറിയാന്‍
Content: സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഫാ. നായ്ക്കംപറമ്പിൽ നടത്തിയ തെറ്റായ പ്രസ്താവനയെ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ആക്രമിക്കുവാനുള്ള ഒരു ആയുധമായി നിരവധി പേർ ഉപയോഗിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടത്. ഈ വിഷയത്തിൽ തനിക്കു സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞുകൊണ്ടും, സഭയോടുള്ള അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും മാതൃക നൽകിക്കൊണ്ടും അദ്ദേഹം പരസ്യമായി മാപ്പുപറയുകയും ചെയ്തു. തെറ്റു പറ്റുന്നത് മാനുഷികം, അത് തിരുത്താൻ തയാറാകുന്നത് ദൈവകവുമാണല്ലോ. പരസ്യമായി മാപ്പുപറയുമ്പോഴും അസഭ്യവാക്കുകൾ വർഷിക്കുകയും, കുററപ്പെടുത്തലുകൾ തുടരുകയും ചെയ്യുന്നവരുടെ യഥാർത്ഥ ലക്‌ഷ്യം എന്താണെന്നു നാം തിരിച്ചറിയണം. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ വച്ച്‌ ഒരു വൈദികന് എങ്ങനെ തെറ്റുപറ്റാം എന്നു ചോദിക്കുന്നവർ, ക്രിസ്തുവിനോടൊപ്പം നടന്ന അവിടുത്തെ ശിഷ്യന്മാർ പോലും വീണുപോയിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. വീണവനെ താങ്ങുന്നവനും അവനെ തന്നോട് ചേർത്തു നിറുത്തുന്നവനുമാണ് നമ്മുടെ കർത്താവ്. ഫാ. നായ്ക്കംപറമ്പിൽ എന്ന വൈദികന് ഒരു നിമിഷം വക്കിൽ സംഭവിച്ചുപോയ തെറ്റിനെ ആരൊക്കെ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചാലും അദ്ദേഹത്തിലൂടെ ഇക്കാലമെത്രയും ദൈവം പ്രവർത്തിച്ച വൻകാര്യങ്ങൾ മറന്നുകളയാൻ നമ്മുക്കാവില്ല. കഴിഞ്ഞ 40 വർഷത്തെ കേരളസഭയുടെ ചരിത്രം പരിശോധിച്ചാൽ, നായ്ക്കംപറമ്പിൽ അച്ചൻ നേതൃത്വം നൽകിയ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ സഭയ്ക്കു നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. അവയിൽ ഏതാനും ചില സംഭാവനകളിലൂടെ...! #{red->none->n->1. വിശ്വാസികളിൽ വലിയൊരു വിഭാഗം ആളുകൾ ഞായറാഴ്ച്ച കുർബാനകളിൽ വചനസന്ദേശം കഴിയുന്നതുവരെ ദേവാലയത്തിനു പുറത്തു കാത്തുനിൽക്കുകയും, അതിനുശേഷം മാത്രം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു പഴയകാലം കേരളസഭയ്ക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതിനു കാരണം കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ അനേകർ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്.}# #{blue->none->n->2. പരിശുദ്ധാത്മാവ് എന്നത് വേദപാഠപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച വിശ്വാസികൾക്ക് അത് ദൈവം തന്നെയാണെന്നും, നാം പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണമെന്നും ഉള്ള ആഴമായ ബോധ്യം ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{red->none->n->3. റേഷൻ കാർഡുകൾ പോലുള്ള ചില രേഖകൾ സൂക്ഷിച്ചുവക്കുന്ന ഒരു പുസ്തകമായി ബൈബിളിനെ കണ്ടിരുന്നവർ, അതു ജീവിക്കുന്ന ദൈവത്തിന്റെ വചനമാണെന്നും അത് ഭക്തിയോടും വിശ്വാസത്തോടും കൂടെ പഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{blue->none->n->4. ക്രിസ്തുവിലുള്ള വിശ്വാസം എന്നത് മറ്റേതൊരു മതവിശ്വാസവും പോലെ ഒരു ''ആശയമായി" കണ്ടിരുന്ന ഒരു സമൂഹം അത് സത്യദൈവത്തിലുള്ള വിശ്വാസമാണെന്നും, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരുന്നു.}# #{red->none->n->5. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മന്ത്രവാദത്തെക്കുറിച്ചും ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ചും ചിന്തിച്ചിരുന്ന ഒരു സമൂഹം ബൈബിളിലെ സത്യദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ പിന്നിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു. }# #{blue->none->n->6. അന്യമതസ്ഥരോട് ക്രിസ്തുവിനെക്കുറിച്ചു പറയുക എന്ന ക്രൈസ്തവന്റെ പ്രഥമമായ വിളി വൈദികർ പോലും മറന്നുതുടങ്ങിയ ഒരു കാലത്തു അനേകം അക്രൈസ്തവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{red->none->n->7. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അഗതിമന്ദിരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയ്ക്ക് തുടക്കം കുറിച്ചവർക്ക്‌ പ്രചോദനമായത് കരിസ്മാറ്റിക് ധ്യാനങ്ങളായിരുന്നു എന്നത് അവരുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ വെളിപ്പെടുത്തുന്നു.}# #{blue->none->n->8. ക്രൈസ്തവ മാധ്യമരംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാവുകയും, അതിലൂടെ ഇന്ന് ലോകം മുഴുവനുമുള്ള അനേകംപേർ ക്രൈസ്തവവിശ്വാസത്തിൽ അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള ചാലകശക്തിയും, അവയുടെ ആരംഭത്തിനുള്ള കാരണവും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു.}# #{red->none->n->9. ദൈവവിശ്വാസം എന്നത് വിരസമായി കരുതുകയും പാപത്തിന്റെ അഴുക്കുചാലിൽ വീണുപോവുകയും ചെയ്ത അനേകം യുവാക്കൾ ക്രിസ്തു നൽകുന്ന നിത്യമായ ആനന്ദം തിരിച്ചറിഞ്ഞ് വിശുദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{blue->none->n->10. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാജീവിതത്തിന്റെ കേന്ദ്രം ഇടവകയാണെന്നു അനേകർ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. അതിലൂടെ ഇടവകകൾ ആത്മീയമായും ഭൗതികമായും വളരുകയും ചെയ്തു എന്ന സത്യവും നാം വിസ്മരിച്ചുകൂടാ.}# #{black->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2021-01-14-22:55:24.jpg
Keywords: കരിസ്മാ
Content: 15263
Category: 18
Sub Category:
Heading: 'സഭാത്മകതയില്ലാത്ത പ്രസ്താവനകളെ കേരള കത്തോലിക്ക സഭയുടെത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അപലപനീയം'
Content: കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്കര്‍ഷ കേരളസഭയ്ക്ക് എന്നുമുണ്ട്. ഈ നിഷ്കര്‍ഷ കര്‍ശനമായി തുടരണമെന്നാണു പൊതുസമൂഹത്തിന്റെ ആത്മാര്‍ഥമായ ആഗ്രഹം. ഈ മേഖലയിലെ ജാഗ്രതക്കുറവ് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നതുമാണ്. അതിനാല്‍ സഭാവൃത്തങ്ങളില്നി‍ന്നുള്ള എല്ലാ ഇടപാടുകളും, അവ ധ്യാനഗുരുക്കന്‍മാരുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ െ്രെകസ്തവര്‍ വ്യക്തിഗതമായി തുടങ്ങിവയ്ക്കുന്ന സംഘടനകളുടെയോ ആകട്ടെ, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് ഇണങ്ങുന്നതും സഭാത്മകവും യുക്തിഭദ്രവും ആയിരിക്കണം. സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പൊതുജനത്തോടും വിശ്വാസികളോടും പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോള്ത ന്നെ അത്തരം വെളിപ്പെടുത്തലുകളും പ്രബോധനങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനത്തിനും നിലപാടിനും അനുയുക്തവും അവയ്ക്കു കൂടുതല്‍ തെളിച്ചം നല്‍കുന്നതുമാണെന്ന് ഉറപ്പുവരുത്താന്‍ ധ്യാനഗുരുക്കന്മാരും പ്രസംഗകരും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്നവരും തയാറാകണം. സ്വന്തം നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഔദ്യോഗിക വക്താക്കളും സഭയ്ക്കുണ്ട്. മാധ്യമങ്ങള്‍ക്ക് താല്‍പര്യമുള്ള ആരെങ്കിലും സഭാവക്താക്കള്‍ എന്ന അടിക്കുറിപ്പോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2021-01-15-09:17:56.jpg
Keywords: കെ‌സി‌ബി‌സി
Content: 15264
Category: 1
Sub Category:
Heading: മലയാളി വൈദികനെ പൊന്തിഫിക്കല്‍ ബൈബിൾ കമ്മീഷൻ അംഗമായി പാപ്പ നിയമിച്ചു
Content: റോം: ഈശോ സഭാംഗവും മലയാളി വൈദികനുമായ ഫാ. ഹെൻട്രി പട്ടരുമടത്തിനെ റോമിലെ പൊന്തിഫിക്കല്‍ ബൈബിൾ കമ്മീഷൻ അംഗമായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികയാണ് വത്തിക്കാനിൽ നിന്ന് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചത്. ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഫാ. ഹെൻട്രി ബൈബിൾ പഠനം പൂർത്തിയാക്കിയത്. കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ അംഗമായ അദ്ദേഹം കേരളത്തിന് അകത്തും പുറത്തുമായി പല സെമിനാരികളിൽ അധ്യാപകനും, ധ്യാന പ്രസംഗകനും കൂടിയാണ്. ആദ്യമായാണ് പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വനിരയിൽ ഒരു മലയാളി വൈദികൻ എത്തുന്നത്. പൊന്തിഫിക്കൽ കമ്മീഷനിൽ നിയമിക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് ഹെൻട്രി അച്ചൻ. ഷില്ലോങ്ങിലെ തിയോളജിക്കൽ സെമിനാരിയിൽ പഠിപ്പിക്കുന്ന ഫാ. തോമസ് മഞ്ഞളി റോമിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനിൽ അംഗമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-15-09:28:46.jpg
Keywords: മലയാ
Content: 15265
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: "നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്‌ദര്‍ശിച്ചത്‌ എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ എറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌ " (മത്തായി 25 : 39-40). സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ (16/01/2021) നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ. ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ സാജു വർഗീസ്‌ എന്നിവരും പങ്കെടുക്കും. വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം. > ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. ➤ {{ https://chat.whatsapp.com/J4OdP2iALazEf17H2UFTSl -> https://chat.whatsapp.com/J4OdP2iALazEf17H2UFTSl}} എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2021-01-15-09:35:12.jpg
Keywords: സെഹിയോ