Contents

Displaying 14921-14930 of 25128 results.
Content: 15276
Category: 13
Sub Category:
Heading: എന്റര്‍ടെയിന്‍മെന്റ് മേഖലയെ സുവിശേഷവത്ക്കരണത്തിനുള്ള അവസരമാക്കി: ഫിലിപ്പീനോ അഭിനേത്രിക്ക് പേപ്പല്‍ പുരസ്കാരം
Content: മനില: ‘മിസ്‌ ഗ്രാന്നി’ എന്ന കോമഡി ഡ്രാമയിലൂടെ പ്രേക്ഷക മനസ്സു കവര്‍ന്ന ഫിലിപ്പീനോ നടി നോവാ വില്ലായ്ക്കു : കത്തോലിക്ക സഭയ്ക്കു നല്‍കിയ മികച്ച സേവനങ്ങളെ മാനിച്ച് അത്മായര്‍ക്ക് നല്‍കുന്ന മാര്‍പാപ്പയുടെ ഏറ്റവും ഉന്നത പുരസ്കാരം ‘ക്രോസ് ഓഫ് ഹോണര്‍’ ‘പ്രൊ എക്ലേസ്യ ഏറ്റ് പൊന്തിഫിസ് ക്രോസ്’ സമ്മാനിച്ചു. ജനുവരി 14ന് ക്യൂസോണ്‍ സിറ്റിയിലെ ടാണ്ടാങ് സോറായിലെ സാന്‍ ലോറന്‍സോ ദേവാലയത്തില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നൊവാലിച്ചസിലെ ബിഷപ്പ് റോബര്‍ട്ടോ ഗായാണ് വില്ലാക്ക് അവാര്‍ഡ് സമ്മാനിച്ചത്. എന്റര്‍ടെയിന്‍മെന്റ് മേഖലയെ സുവിശേഷവത്കരണത്തിനുള്ള ഫലപ്രദമായ ഉപകരണമാക്കി മാറ്റിയതാണ് നോവ വില്ലായെ അവാര്‍ഡിനര്‍ഹയാക്കിയതെന്നു ബിഷപ്പ് റോബര്‍ട്ടോ ഗാ പ്രസ്താവിച്ചു. രൂപതയ്ക്കും ഇടവക സമൂഹത്തിനും ഇതൊരഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവാര്‍ഡ് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് തന്നെ അത്ഭുതപ്പെടുത്തി. സെലിബ്രിറ്റി ജീവിതത്തിന്റെ പ്രശസ്തിയും, സൗകര്യങ്ങളും, സന്തോഷവും, ആനന്ദവും, പ്രലോഭനവും ഉണ്ടായിരുന്നെങ്കിലും യേശുവിനെയാണ് തന്റെ ജീവിതത്തിന്റെ രാജാവായി താന്‍ പരിഗണിച്ചിരുന്നത്. നീണ്ട 56 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം തന്റെ സ്വപ്നവും, ആഗ്രഹവും ഒരു പ്രേഷിത ദൗത്യമായി മാറുകയായിരുന്നു. മദര്‍ ബട്ലര്‍ പോലെയുള്ള സംഘടനകളില്‍ ചേര്‍ന്ന്‍ ഇടവക ജനങ്ങളെ സേവിക്കുന്നതിലേക്ക് തന്നെ നയിച്ചത് ദൈവത്തോടുള്ള തന്റെ സ്നേഹമാണെന്നും വെള്ളിയാഴ്ച റേഡിയോ വേരിത്താസിന് നല്‍കിയ അഭിമുഖത്തില്‍ വില്ലാ പറഞ്ഞു. താന്‍ യേശുവിന്റെ പ്രബോധനങ്ങള്‍ അനുസരിച്ചാണ് ജീവിച്ചിട്ടുള്ളത്. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഭയത്തിലും, അരക്ഷിതാവസ്ഥയിലും കഴിയുന്ന കൊറോണ പകര്‍ച്ചവ്യാധിയാകുന്ന ഇരുളിനിടയിലെ വെളിച്ചമായിട്ടാണ് തനിക്ക് ലഭിച്ച അവാര്‍ഡിനെ പരിഗണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ജൂണില്‍ നൊവാലിച്ചസിലെ മുന്‍ മെത്രാനായിരുന്ന അന്റോണിയോ തോബിയാസാണ് പേപ്പല്‍ പുരസ്കാരത്തിനായി വില്ലായുടെ പേര് നിര്‍ദ്ദേശിച്ചത്. തിരുസഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുന്ന വിശ്വാസികള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണിത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2021-01-16-15:31:30.jpg
Keywords: അവാര്‍ഡ, പേപ്പല്‍
Content: 15277
Category: 22
Sub Category:
Heading: ജോസഫ് - സുരക്ഷിതത്വബോധം നൽകുന്ന സാന്നിധ്യം
Content: ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പീൻസിലെ സെബു (Cebu) നഗരത്തിലെ കത്തീഡ്രലിൽ ഉൾപ്പെടെ നിരവധി ദൈവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഒരു ഒരു തിരുസ്വരൂപമാണ് യൗസേപ്പിതാവിനോട് "എന്നെ എടുക്കു!" എന്നാവശ്യപ്പെടുന്ന ബാലനായ ഈശോയുടെ രൂപം. വളർത്തപ്പനിൽ സുരക്ഷിതത്വം തിരിച്ചറിഞ്ഞു കൊഞ്ഞിക്കൊണ്ട് യൗസേപ്പിതാവിൻ്റെ വക്ഷസ്സിലേക്കു ഓടി അണയുന്ന ബാലനായ ഈശോ. യൗസേപ്പിതാവു നൽകുന്ന സുരക്ഷിതത്വബോധത്തിലായിരിക്കട്ടെ ഇന്നത്തെ നമ്മുടെ ചിന്ത. യൗസേപ്പിതാവിൻ്റെ കരങ്ങളിലെ സുരക്ഷിതത്വം ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ അനുഭവിച്ച വ്യക്തി ഈശോയായിരുന്നു. തിരുസഭയുടെയും പാലകനും സംരക്ഷകനുമാണ് യൗസേപ്പിതാവ്. യൗസേപ്പിതാവു കൂടെയുള്ളപ്പോൾ ഒരു സുരക്ഷിത കവചം സഭയുടെ മേലുണ്ട്. ഈ സത്യം തിരിച്ചറിഞ്ഞാണ് 1870 ഡിസംബർ മാസം എട്ടാം തീയതി ഒൻപതാം പീയൂസ് മാർപാപ്പ ക്വുവേമാദ്മോഡും ദേവൂസ് (Quemadmodum Deus) എന്ന തിരുവെഴുത്ത് വഴി യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. സുരക്ഷിതത്വബോധം ഇല്ലായ്മ ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. സർവ്വത്ര ഭയം നമ്മളെ അലട്ടുന്നു. ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വിരിയുന്ന അരക്ഷിതാവസ്ഥ മാനസിക സംഘർഷങ്ങളിലേക്കു മനുഷ്യനെ തള്ളിവിടുന്നു. സുരക്ഷിതത്വം ഉള്ളിടത്ത് ഒരു മാനസിക സംതൃപ്തിതിയുണ്ട്. ഏതു പരാജയത്തിലും എത്ര വലിയ തകർച്ചയിലും ആശ്രയിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക, അത് മനുഷ്യൻ്റെ അവശ്യമാണ്. സുരക്ഷിതബോധമുള്ളിടത്ത് മനസ്സുകൾ തമ്മിലുള്ള അകലം കുറയും, അവിടെ തുറവിയുടെ വിശാലതയും ജീവൻ്റെ സമൃദ്ധിയും താനേ വന്നുകൊള്ളും. സുരക്ഷിതത്വത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മനുഷ്യർ, സുരക്ഷയ്ക്കു വേണ്ടിയാണ് ഓരോ സർക്കാരും അതിൻ്റെ ഖജനാവിലെ ഭൂരിഭാഗവും ചെലവഴിക്കുക ലോകത്തിലുള്ള നിയമങ്ങളെല്ലാം സുരക്ഷയ്ക്കു വേണ്ടിയാണ്. സുരക്ഷിതത്വബോധം നൽകുന്ന വ്യക്തികളെയും ഭവനങ്ങളെയും വിശ്വസിക്കാൻ നമുക്ക് എളുപ്പമാണ്. വാത്സല്യത്തിന്റേയും ആത്മബന്ധത്തിന്റേയും സ്നേഹ വികാരങ്ങളുടേയും നിറവും സുരക്ഷിതത്വബോധവും സമ്മാനിക്കുന്ന കുടുംബങ്ങളും സുഹൃത്തുക്കളുമാണ് ഈ കാലത്ത് ആവശ്യം. സുരക്ഷിതത്വം തേടി നമ്മൾ ആശ്രയിക്കേണ്ട മടിത്തട്ടാണ് ജോസഫ്. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നമുക്കും മറ്റുള്ളവർക്കു സുരക്ഷിതത്വം നൽകുന്നവരാകാൻ പരിശ്രമിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-16:55:36.jpg
Keywords: ജോസഫ്, യൗസേ
Content: 15278
Category: 1
Sub Category:
Heading: കത്തോലിക്ക മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും
Content: ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്. ന്യൂനപക്ഷാവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിതനാക്കണമെന്ന ആവശ്യവും സഭാ മേലധ്യക്ഷന്മാര്‍ ഉന്നയിക്കും. ഫാ. സ്റ്റാന്‍ സ്വാമിയുടെമേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണ്. എണ്‍പത്തിമൂന്നുകാരനായ വൈദികനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതു പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നുമാണ് സഭകളുടെ ആവശ്യം. ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള അപേക്ഷയും മെത്രാന്‍മാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-17-06:51:28.jpg
Keywords: മോദി, പ്രധാനമന്ത്രി
Content: 15279
Category: 18
Sub Category:
Heading: റവ.ഡോ. സാബു കെ. ചെറിയാന്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ്
Content: കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയില്‍ കുടുംബാംഗമാണ് റവ. സാബു കെ. ചെറിയാന്‍. ചെന്നൈയില്‍ സിഎസ്‌ഐ ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് റവ. സാബു കെ. ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്. സിഎസ്‌ഐ മധ്യകേരള മഹായിടവക കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിര്‍ദേശിച്ച വൈദികരായ റവ.ഡോ. സാബു കെ. ചെറിയാന്‍, റവ. നെല്‍സണ്‍ ചാക്കോ എന്നിവരുടെ അഭിമുഖം ചെന്നൈ റോയല്‍പേട്ട സിഎസ്‌ഐ സിനഡ് ആസ്ഥാനത്ത് ഇന്നലെ നടത്തുകയും തുടര്‍ന്ന് കമ്മിറ്റി റവ. സാബു കെ. ചെറിയാനെ പുതിയ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. റവ. ഡോ. തോമസ് കെ. ഉമ്മന്‍ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലം, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നിവര്‍ കാര്‍മികരായിരിക്കും. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് ഡോ. കെ. രൂബേന്‍ മാര്‍ക്ക്, ബിഷപ്പ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ് തുടങ്ങിയവര്‍ സഹകാര്‍മികരാകും.
Image: /content_image/India/India-2021-01-17-07:08:48.jpg
Keywords: സിഎസ്‌ഐ
Content: 15280
Category: 11
Sub Category:
Heading: മലയാളി വൈദിക വിദ്യാര്‍ത്ഥികളായ കാർളോ ബ്രദേഴ്സിന് ഫ്രാന്‍സിസ് പാപ്പയുടെ അനുമോദനം
Content: ഡൽഹി: നവസുവിശേഷവത്ക്കരണ രംഗത്ത് തിരുസഭയ്ക്കു നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചു മലയാളികളായ രണ്ട് വൈദിക വിദ്യാർത്ഥികളെ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിനിധി വഴി അനുമോദിച്ചു. കാർളോ ബ്രദേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദിലാബാദ് രൂപത രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥി ബ്രദർ എഫ്രേം കുന്നപ്പള്ളിയേയും അദ്ദേഹത്തിൻ്റെ ബന്ധുവും കോതമംഗലം രൂപത മൂന്നാം വർഷ ദൈവശാസ്ത വിദ്യാർത്ഥി ബ്രദർ ജോൺ കണയങ്കനെയുമാണ് ഫ്രാൻസിസ് മാർപാപ്പ, ഭാരതത്തിൻ്റെ വത്തിക്കാൻ പ്രതിനിധിയായ മോൺസിഞ്ഞോർ റോബർട്ട് മാർഫി വഴിയായി അനുമോദനവും പ്രോത്സാഹനവും അറിയിച്ചത്. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്‍റെ മാധ്യമ ശുശ്രുഷ തുടർന്നു കൊണ്ടു പോകുന്ന വൈദിക സഹോദരങ്ങളെ കുറിച്ച് കാർളോയുടെ അമ്മയായ അന്റോണിയോ സൽസാനോയാണ് പാപ്പയെ വിവരങ്ങള്‍ ധരിപ്പിച്ചത്. സുവിശേഷവത്ക്കരണത്തിനായി കാർളോയെ പോലെ കാർളോ ബ്രദേഴ്സും പഠന കാലത്തു തന്നെ ഇപ്രകാരം ചെയ്യുവാൻ ധൈര്യം കാട്ടിയതിനും അതിനായി സമയം കണ്ടെത്തുന്നതിനും പരിശുദ്ധ പിതാവ് നന്ദിയർപ്പിച്ചു കൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ മാധ്യമ ശുശ്രുഷയിൽ ശ്രദ്ധിക്കുവാനുള്ള ധീര മാതൃകയായ കാർളോയുടെ ആഴമേറിയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാനായി കാർളോ വോയ്സ് എന്ന ശുശ്രുഷയും തിരുസഭയിൽ ഒരുമയുടെ സന്ദേശമാകുവാനായി കത്തോലിക്കാ സഭയുമായും ഐക്യത്തിലുള്ള എല്ലാ വ്യക്തിഗത സഭകളുടെയും തിരുകർമങ്ങൾ ലൈവായി കാർളോ ഹബ് മാധ്യമ ശുശ്രുഷയും, നവ മാധ്യമ ലോകത്തിൽ ശരിയായ വാർത്തകൾ എത്തിക്കാനായി ക്യാറ്റ് ന്യു ജെൻ, ശുശ്രുഷയും കാർളോ റേഡിയോയും ആരംഭിച്ചത് ഈ വൈദിക വിദ്യാര്‍ത്ഥികളാണ്. കാർളോയുടെ അമ്മയുടെ സഹായത്തോടെയും അനുവാദത്തോടും കാർളോ ബ്രദേഴ്സിനാൽ തുടങ്ങിയ ചെറു സംഘടനയാണ് കാർളോ മീഡിയാ ആർമി. സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഇവരുടെ ഈ ശുശൂഷയിൽ അകൃഷ്ടരായ എണ്ണൂറില്‍പരം യുവജനങ്ങൾ കാർളോ കത്തോലിക്ക് മീഡിയാ ആർമിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങളിലുടെ കത്തോലിക്കാ വിശ്വാസം ശരിയായി മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഇരുവരും നടത്തുന്ന ശ്രമങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർദ്ദിനാളുമാർ, പാത്രിയാർക്കിസുമാർ, മെത്രാന്മാർ തുടങ്ങിയവർ അനുമോദനമറിയിച്ചിരിന്നു. ഇതിനു പിന്നാലെയാണ് പരിശുദ്ധ പിതാവ് അനുമോദനം അറിയിച്ചത്. പരിശുദ്ധ സിംഹാസനത്തിൻ്റെ അഭിനന്ദനത്തിന് ദിവ്യകാരുണ്യ നാഥനായ ഈശോയ്ക്കു നന്ദി അര്‍പ്പിക്കുന്നതായി ഇരുവരും പ്രതികരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2021-01-17-07:47:54.jpg
Keywords: കാര്‍ളോ
Content: 15281
Category: 13
Sub Category:
Heading: ഉന്നത പദവി ഉപേക്ഷിച്ച് സിലിക്കൺ വാലിയിലെ കമ്പനിയുടെ സ്ഥാപക കത്തോലിക്ക സന്യാസ ജീവിതത്തിലേക്ക്
Content: ഡെലോയിറ്റ് എന്ന അന്താരാഷ്ട്ര കമ്പനിയിലെ ഉന്നത ജോലി ഉപേക്ഷിച്ച്, സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപക കൂടിയായ മോണ്ട്സെ മെദീന എന്ന സ്പാനിഷ് യുവതി കത്തോലിക്കാ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. സ്പെയിനിലെ, കാസ്റ്റേലോനിലെ സാൻ മാറ്റു നഗരത്തിൽ സ്ഥിതിചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസിനികളുടെ മിണ്ടാമഠമായ സാന്താ അനാ ആശ്രമത്തിലാണ് മെദീന പരിശീലനത്തിനായി ചേരുന്നതെന്ന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസ്റ്റേഴ്സ് ഡിഗ്രികളും, ഗണിതശാസ്ത്രത്തിലും, കമ്പ്യൂട്ടർ എന്ജിനീയറിംഗിലും ഡോക്ടറേറ്റും മോണ്ട്സെ മെദീന ഡോക്ടറേറ്റ് നേടിയത് പ്രശസ്തമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ജെറ്റ്ലോർ എന്ന കമ്പനിയാണ് അവർ സിലിക്കൺവാലിയിൽ സ്ഥാപിച്ചത്. ഇതിനെ പ്രശസ്ത അമേരിക്കൻ കമ്പനിയായ പേപാൽ ഒരിക്കൽ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിരുന്നു. 2018ൽ വലിയ ഉയർന്ന പദവിയിലാണ് മെദീനയെ ഡെലോയിറ്റ് ജോലിക്കെടുക്കുന്നത്. കത്തോലിക്ക കൂട്ടായ്മകളിൽ പങ്കെടുത്താലും, പാവങ്ങളെ സഹായിച്ചാലും പൂർണ്ണമാക്കാൻ സാധിക്കാത്ത ഒരു ശൂന്യത ജീവിതത്തിലുണ്ടായിരുന്നുവെന്ന്‍ വിരമിക്കുന്ന നേരത്ത് അവർ എഴുതിയ കത്തിൽ കുറിച്ചിരിന്നു. നിശബ്ദതമായ അന്തരീക്ഷത്തില്‍ സദാ പ്രാർത്ഥിക്കുന്ന സാന്താ അനാ ആശ്രമത്തില്‍ മോണ്ട്സെ മെദീന ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ്. മോണ്ട്സെ മെദീനയ്ക്ക് ദൈവത്തിന്റെ ശക്തമായ വിളി ഉണ്ടായിരുന്നുവെന്നും, അതിനാലാണ് എല്ലാം ഉപേക്ഷിക്കാൻ അവർ തയ്യാറായതെന്നു സിസ്റ്റര്‍ അസുൻഷുൻ പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയിലും മറ്റും മെദീന പങ്കെടുത്ത നിമിഷങ്ങൾ സിസ്റ്റർ അസുൻഷുൻ സ്മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജോലികളും പദവികളും ഉപേക്ഷിച്ച് ഇത്തരത്തില്‍ സന്യാസത്തിന് പ്രവേശിക്കുന്ന സ്ത്രീകൾ നിരവധിയാണെന്ന് സിസ്റ്റർ വിശദീകരിച്ചു. സന്യാസ പരിശീലനത്തിന് പ്രവേശിക്കുന്നതിന് മുന്പ് തന്നെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമായ ലിങ്ക്ഡ് ഇനിൽ മെദീനയുടെ പ്രൊഫൈലിലെ വിവരണത്തിൽ 'ദൈവത്തിന്റെ ദാസി' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വരുന്ന ഏപ്രില്‍ മാസത്തില്‍ പതിമൂന്നു സന്യാസിനികളുള്ള സാന്താ അനാ ആശ്രമത്തില്‍ പരിശീലനം ആരംഭിക്കുമെന്നാണ് 'എല്‍ എസ്പനോള്‍' നല്‍കുന്ന റിപ്പോര്‍ട്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2021-01-17-09:34:44.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 15282
Category: 18
Sub Category:
Heading: സമൂഹത്തെയും സഭയെയും ബാധിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ സീറോ മലബാര്‍ സിനഡിന് സമാപനം
Content: കാക്കനാട്: കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓണ്‍ലൈനില്‍ നടന്നുവന്ന സീറോമലബാര്‍ സഭയുടെ സിനഡ് സമാപിച്ചു. രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാര്‍ ആദ്യന്തം പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലെ സമയവ്യത്യാസം പരിഗണിച്ചുകൊണ്ടാണ് സിനഡിന്‍റെ സമയക്രമം നിശ്ചയിച്ചത്. സമൂഹത്തെയും സഭയെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ സിനഡ് ഉത്കണ്ഠ രേഖപ്പെടുത്തി. എത്യോപ്യായില്‍ ക്രിസ്തുമസ് കാലത്ത് 750 ല്‍ അധികം ക്രൈസ്തവര്‍ കിരാതമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഹൃദയഭേദകമായിരുന്നു. ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്‍റെ കരുത്താണ് വിളിച്ചോതുന്നത്. സുവിശേഷാനുസൃതമായ സഹനമാര്‍ഗ്ഗത്തിലൂടെ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ക്രൈസ്തവ സഹോദരങ്ങളെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ എല്ലാ വിശ്വാസികളോടും സിനഡ് ആഹ്വാനം ചെയ്തു. സമീപകാലത്ത് സഭയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ച വ്യാജരേഖാ കേസ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധപദവിയെക്കുറിച്ച് വിവാദമുയര്‍ത്തിയ ലേഖനം, സഭയുടെ പേരില്‍ മൗലികവാദപരമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ സിനഡ് വിശദമായി വിലയിരുത്തി. സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍മാര്‍ക്ക് സിനഡ് നിര്‍ദ്ദേശം നല്കി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരെ നല്കപ്പെട്ടിരുന്ന പരാതികള്‍ നിലനില്‍ക്കുന്നവയല്ല എന്ന പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങള്‍ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ്പ് ആന്‍റണി കരിയില്‍ പൂര്‍ത്തിയാക്കണമെന്ന് സിനഡ് നിര്‍ദേശിച്ചു. സഭയുടെ പൊതു നന്മയെ ലക്ഷ്യമാക്കി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സഹകരണത്തിന്‍റെ മനോഭാവം പുലര്‍ത്തണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു. സീറോമലബാര്‍ സഭയുടെ കുര്‍ബ്ബാനയുടെ പരിഷ്കരിച്ച ക്രമം പരിശുദ്ധസിംഹാസനത്തിന്‍റെ അംഗീകാരത്തോടെ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. സീറോമലബാര്‍ കുര്‍ബ്ബാനയിലെ വചന വായനയ്ക്കായി രണ്ടാമതൊരു വായനാകലണ്ടറിനുകൂടി പരീക്ഷണാര്‍ത്ഥം സിനഡ് അംഗീകാരം നല്കി. സഭയില്‍ ആഘോഷിക്കപ്പെടുന്ന തിരുനാളുകളുടെ പ്രാധാന്യമനുസരിച്ചുള്ള പട്ടികയും സിനഡ് അംഗീകരിച്ചു. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് സഭാനിയമപ്രകാരം അനുവാദമുള്ളതിനാല്‍ പ്രസ്തുത സാഹചര്യങ്ങളില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നല്‍കി. സീറോമലബാര്‍ സഭയുടെ അസംബ്ലി 2022 ആഗസ്റ്റ് മാസത്തില്‍ ചേരാന്‍ തീരുമാനിച്ചു. ഇതിന്‍റെ ചര്‍ച്ചാവിഷയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ രൂപതാതലത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി വിശദമായ ആശയ വിനിമയം നടത്തുന്നതാണെന്ന് സഭാനേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-17-19:11:44.jpg
Keywords: സീറോ മലബാര്‍
Content: 15283
Category: 22
Sub Category:
Heading: ജോസഫ്- നാട്യങ്ങളില്ലാത്ത നല്ല മനുഷ്യൻ
Content: തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നാം സാധാരണ കേൾക്കുന്ന ഒരു പല്ലവിയാണ്‌ നാട്യങ്ങളില്ലാത്ത നാട്ടുകാരൻ എന്നത്. കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമം അർഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിൻ്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക. ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന ജോസഫ് ഒരു തുറന്ന പുസ്തകമായിരുന്നു ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും. ദൈവ സ്വരത്തോടു നിരന്തരം തുറവി കാട്ടിയ യൗസേപ്പിനു ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, ദൈവത്തിൻ്റെ ഛായ പതിഞ്ഞ തിരുമുഖം. നമ്മുടെ കപടത മറ്റുള്ളവർ അറിയുമ്പോൾ മാത്രം വേദനിക്കുന്ന ഒരു സമുഹത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവർ അറിഞ്ഞില്ലങ്കിൽ ഏതു തോന്നിവാസവും കാണിക്കാം എന്ന മനോഭാവത്തിൽ മാറ്റം വരണം. ഇത്തരക്കാരെക്കുറിച്ചാണ് മലയാളികളുടെ പ്രിയ കവി കുഞ്ഞുണ്ണി മാഷ് "കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം. " എന്നു പാടിയത്. കാപട്യമുള്ളവരുടെ ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കും. അത്തരക്കാർ അകത്ത് ഒരു കാര്യം ഒളിപ്പിച്ച്‌ പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ഇരട്ട മുഖക്കാരായിരിക്കും. നിലപാടുകൾ ഇല്ലാത്തവരോ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കാത്തവരോ ആയിരിക്കും അവർ. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയ സമൂഹത്തിൻ്റെ നികൃഷ്ട ശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും. നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ ആവേശവും അഭിമാനവും.
Image: /content_image/SocialMedia/SocialMedia-2021-01-17-20:13:32.jpg
Keywords: ജോസഫ, യൗസേ
Content: 15284
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ഭൂകമ്പബാധിതരുടെ വേദനയിൽ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: സുലവേസി: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ അനേകരുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഭൂകമ്പ ദുരന്തത്തിൽ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് ഫ്രാൻസിസ് പാപ്പയുടെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടുള്ള സന്ദേശം വെള്ളിയാഴ്ച പുറത്തുവിട്ടത്. ഭൂകമ്പം അനേകർക്ക് ജീവഹാനി വരുത്തിയതും നാശനഷ്ടങ്ങൾ വിതച്ചതും വേദനയോടെ അനുസ്മരിച്ച പാപ്പ പ്രകൃതി ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നതവർക്ക് സാന്ത്വനം ലഭിക്കുന്നതിനും വേണ്ടി പാപ്പ പ്രാർത്ഥിച്ചു. ഭരണകൂടത്തിനും ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാപ്പ എല്ലാവർക്കും കരുത്തും പ്രത്യാശയും ലഭിക്കുന്നതിനായി ദൈവികാനുഗ്രഹം പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച (15/01/21) പുലർച്ചെ, പടിഞ്ഞാറൻ സുലവേസി പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 81 പേര്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-18-11:37:59.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 15286
Category: 1
Sub Category:
Heading: ഭൂചലനത്തില്‍ തകര്‍ന്ന ക്രൊയേഷ്യൻ ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കുമെന്ന് ഹംഗറിയുടെ ഭരണനേതൃത്വം
Content: ബുഡാപെസ്റ്റ്: ക്രൊയേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു തകർന്ന ക്രൈസ്തവ ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്യന്‍ രാജ്യമായ ഹംഗറിയുടെ വാഗ്ദാനം. ദേവാലയത്തിലെ വാദ്യോപകരണം വായിക്കുന്ന അറുപത്തിയഞ്ചു വയസുള്ള സ്റ്റാൻ‌കോ സെക് ഉൾപ്പെടെ ഭൂകമ്പത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും, 28 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ദേവാലയ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ഹംഗേറിയൻ മത-അന്തർദേശീയ സ്റ്റേറ്റ് സെക്രട്ടറി മിക്ലോസ് സോൾട്ടെസ് ക്രൊയേഷ്യന്‍ രൂപതാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീര്‍ഘനാളത്തെ സൗഹൃദമാണെന്നും, അതിനാൽ ക്രൊയേഷ്യയെ സഹായിക്കുന്നത് തികച്ചും സ്വാഭാവികമാണെന്നും, ദേവാലയത്തിന്റെയും സ്കൂളിന്റെയും പുനർനിർമ്മാണം കൂടുതൽ ആളുകൾ ഈ പ്രദേശത്ത് താമസിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സോൾടെസ് പറഞ്ഞു. ഭവനരഹിതരായവരെ സഹായിക്കാൻ ഹംഗറി ക്രൊയേഷ്യയിലേക്ക് കണ്ടെയ്നർ ഹോമുകൾ അയച്ചിട്ടുണ്ട്. അതിനു പുറമെ ഇരുനൂറു കുട്ടികൾക്ക് അവധിക്കാല താമസസൗകര്യം നൽകുമെന്നും ഹംഗറി വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ഓരോ വര്‍ഷവും ചെലവിടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-18-12:50:22.jpg
Keywords: ഹംഗറി, ഹംഗേ